"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

മാഞ്ഞൂര്‍ ഗോപാലന് സ്വീകരണം; അംബേദ്ക്കര്‍ റിസേര്‍ച്ച് മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍

ഇന്ത്യന്‍ ജനാധിപത്യ രൂപീകരണത്തില്‍ ഡോ. അംബേദ്ക്കര്‍ വഹിച്ച പങ്കും മാറിവരുന്ന സാമൂഹിക സാഹചര്യത്തില്‍ ദലിത് ജനത സ്വീകരിക്കേണ്ട രാഷ്ട്രീയ സാമീപനവും ലക്ഷ്യമാക്കി അംബേദ്ക്കര്‍ പ്രത്യയ ശാസ്ത്ര ങ്ങളില്‍ ഒതുങ്ങിനിന്ന് ചരിത്രത്തെ നോക്കി കണ്ട പ്രസിദ്ധ ദലിത് സാഹിത്യകാരനാണ് ശ്രീ മാഞ്ഞൂര്‍ ഗോപാലന്‍. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി കേരളത്തില്‍ ജാതി കേന്ദ്രീകൃത ജനാധിപത്യ അധികാര പങ്കാളിത്ത ശ്രമങ്ങളെ തുറന്നു കാട്ടുകയും ബഹുജനാടിത്തറയിലുള്ള രാഷ്ട്രീയ ധൂവീകരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുന്നതാണ് മാഞ്ഞൂരന്റെ രചനകളിലധികവും. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ കീഴാള വര്‍ഗ്ഗങ്ങള്‍ ആത്യന്തികമായ ഒരു ഗോത്രമാണെന്നും അതിനാല്‍ സവര്‍ണ്ണരുടെ പക്ഷം പിടിച്ചുള്ള സാമൂഹിക വര്‍ഗ്ഗീകരണമല്ല; മറിച്ച് മാറ്റി നിര്‍ത്തപ്പെടുന്ന ഗോത്രങ്ങളുടെ ഏകീകരണവും രാഷ്ട്രീയ ശക്തിപ്രാപിക്കലുമാണുണ്ടാകേണ്ടത്. എന്നു മാഞ്ഞൂര്‍ വ്യക്തമാക്കുന്നുണ്ട്. അതിനായി അംബേദ്ക്കറുടെ ദര്‍ശനങ്ങള്‍ പഠിക്കുകയും പ്രചരിപ്പിക്കു കയും വേണമെന്ന സിദ്ധാന്തിക്കുന്നവരിലെ മുന്‍നിരക്കാരിലൊരാളാണ് ശ്രീ മാഞ്ഞൂര്‍ ഗോപാലന്‍. മതങ്ങള്‍ ദലിതരെ പകുത്ത് പരമാര്‍ത്ഥം വിളിച്ചു പറയുകയും മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ദലിതരുടെ ആത്യന്തിക മോചനത്തെക്കുറിച്ചു വാചാടൊപ്പം നടത്തുകയാണ് എന്നു പറഞ്ഞ മാഞ്ഞൂര്‍ ഗോപാലന്‍ തികഞ്ഞ ഒരു ഭൗതികവാദി കൂടിയാണ്. മഹാത്മ ജ്യോതിരാഫൂലെ, പെരിയോര്‍, അയ്യന്‍കാളി, എന്നിവരുടെ ദര്‍ശനങ്ങളും വിദ്യാഭ്യാസ മേഖലയിലുള്ള കടന്നകയറ്റവും കൊണ്ടു മാത്രമേ ദലിതര്‍ രക്ഷപെടുകയുള്ളൂ എന്ന അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞ മാഞ്ഞൂര്‍ ഗോപാലന്‍ ഇതിനോടകം 12ഓളം പുസ്തകം പ്രസിദ്ധീകരിച്ചുകഴിഞ്ഞു.

അംബേദ്ക്കര്‍ റിസേര്‍ച്ച് മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി പാലാ ശ്രീ മാഞ്ഞൂര്‍ ഗോപാലന് ഏറ്റുമാനൂര്‍ ഹിന്ദു മതപാഠശാലാ ഹാളില്‍വച്ച് സമുചിതമായ സ്വീകരണം നല്‍കി. എന്‍. കെ. രാജുവിന്റെ അദ്ധ്യക്ഷ തയില്‍ ചേര്‍ന്നയോഗത്തില്‍ ജോസഫ് കുന്നത്താനി സ്വാഗതം പറഞ്ഞു. ആംസിന്റെ പ്രസിഡന്റ് ദേവദാസ് പി. ജെ. മാഞ്ഞൂരിനെ പൊന്നാടയ ണിയിച്ചു. ശിവശങ്കരന്‍ ഹാരമണിയിച്ചു സ്വീകരിച്ചു. ആംസിന്റെ രക്ഷാധികാരി എലിക്കുളം ജയകുമാര്‍ തൂലികാപുരസ്‌കാരം നല്‍കിയാ ദരിച്ചു. പ്രദീപ്‌രാജ്, പി. ഒ. പീറ്റര്‍, രമേശ് എ. ജെ., മോഹനന്‍ നീറിക്കാട്, എസ്. ജയശ്രീ, എം. കെ. ശോഭന, ജോസ് പുല്ലുവേലി, മാത്യു ഡേവിഡ്, പി. എന്‍. വിജയന്‍, വി. സി. സുനില്‍, വസുമതി നാരായ ണന്‍, വി. എ. ബേബി, പി. കെ. ബാലകൃഷ്ണന്‍ കിടങ്ങൂര്‍, സി. എന്‍. പത്മനാഭന്‍ മുട്ടുചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.