"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

സി. എസ്. ഡി. എസ്. നാള്‍വഴികളിലൂടെ - കെ. കെ. സുരേഷ്

ചേരമസാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി' വിജയകരമായി രണ്ടാം വര്‍ഷത്തിലേയ്ക്ക് നടന്നടുക്കുന്നു. ഇന്നലകളില്‍ സമൂഹത്തിന്റെ പിന്നാംപുറങ്ങളില്‍ അസംഘടിത രായിരുന്നവര്‍ പുതിയ സന്ദേശം ആവേശത്തോടുകൂടിയാണ് സ്വീകരിച്ചത്. ഒരു പക്ഷേ കാലങ്ങളായി ചേരമസാംബവ കുടും ബങ്ങള്‍ ആഗ്രഹിച്ചതും ഇന്ന് വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതുമായ കേരളത്തിലെ ഏകപ്രസ്ഥാനം സി.എസ്.ഡി.എസ്. മാത്രമാണ്. ഹൈന്ദവ, ക്രൈസ്തവ മറ്റ് ഇതരവിശ്വാസികളെ ഒന്നായി കാണാന്‍ കഴിഞ്ഞു. ഇവര്‍ മതരാഷ്ട്രീയ ചിന്തകള്‍ വെടിഞ്ഞുകൊണ്ട് പുതിയൊരുമാറ്റത്തിനായ് കാതോര്‍ത്തു ഈ മാറ്റമാണ് ഇന്ന് സി.എസ്.ഡി.എസ്.നു കാണുവാന്‍ കഴിയുന്നത്. ഗ്രാമഗ്രാമാന്തരങ്ങളില്‍ കുടുംബയോഗങ്ങള്‍ ക്രമീകരിച്ചു കൊണ്ട്. ഐക്യത്തോടെ മുന്നേറുന്ന വേറിട്ട കാഴ്ച....

വഴി നടക്കുവാനും വിദ്യാഭ്യാസം ചെയ്യുവാനും കഴിയാ തിരുന്നവരുടെ സന്തതി പരമ്പരകള്‍ പിങ്കുപതാകയേന്തി ആകാശത്തേയ്ക്കു മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കും ' ചേരമസാംബവ മക്കള്‍ ഞങ്ങള്‍ ഒന്നിച്ചൊ ന്നായി മുന്നേറും ഈ അലയടികള്‍ ആയിരം കണ്ഢങ്ങള്‍ ഏറ്റുപാടി.'..... ഡോ.ബി.ആര്‍ അംബേദ്കര്‍, മഹാത്മാ അയ്യന്‍കാളി, പൊയ്കയില്‍ ശ്രീകുമാരഗുരു, പാമ്പാടി ജോണ്‍ജോസഫ്, തുടങ്ങിയ മഹാത്മാക്കളുടെ സ്വപ്നങ്ങള്‍ കാലങ്ങള്‍ക്കു ശേഷംപുതിയ തലമുറ ഏറ്റുവാങ്ങിയത് സി.എസ്.ഡി.എസ്. എന്ന കരുത്തുറ്റ പ്രസ്ഥാനത്തിലൂടെ മാത്രമാണ് എന്നത് പകല്‍ പോലെ തെളിഞ്ഞു നില്ക്കുന്നു.

ചേരമസാംബവകുടുംബാഗങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഉടന്‍ പ്രതികരിക്കുന്നത് സി.എസ്.ഡി.എസ് ന്റെ മറ്റൊരു സവിശേഷതയാണ്. സവര്‍ണ്ണാധിപത്യ രാഷ്ട്രീയ,മത ചിന്തകള്‍ക്കെതിരെ പൊതുവേദികളില്‍ തുറന്ന് പ്രതികരിക്കുവാന്‍ തന്റേടവും കരുത്തും കേരളത്തില്‍ സി.എസ്.ഡി. എസ്സിന് മാത്രം അവകാശപ്പെട്ടതാണ്. സഹായകരമായ ഒട്ടേറെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാന്‍ സൊസൈറ്റിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആംബുലന്‍സ് സര്‍വ്വീസുകള്‍, സാമ്പത്തിക സമാഹരണ ത്തിന് ചെസാം മൈക്രോഫിനാന്‍സ് ഗ്രൂപ്പു കള്‍,വിവാഹധനസഹായം, ചികിത്സസഹായത്തിനായി, വിദ്യാഭ്യാസസഹായ പദ്ധതികള്‍, തുടങ്ങി ഒട്ടേറെ പ്രവര്‍ത്തന ങ്ങള്‍ നടപ്പാക്കുവാന്‍ സൊസൈറ്റിക്കു കഴിഞ്ഞു എന്നത് പുതിയ പ്രതീക്ഷ നല്‍കുന്നതാണ്, 2013 സെപ്റ്റംബര്‍ 8 പുളിക്കല്‍കവലയില്‍ നടന്ന ഉദ്ഘാടന സമ്മേളനം ജനങ്ങള്‍ നല്കിയ പിന്തുണ മുമ്പോട്ടു യാത്രചെയ്യുവാന്‍ കൂടുതല്‍ പ്രയോജനമേകി. പിന്നീട് കുടുംബയോഗ രൂപീകരണത്തിനായി പ്രവര്‍ത്തകരും നേതാക്കളും നിരന്തരമായ യാത്രകളിലായി രുന്നു. ഈ യാത്രയുടെ ഫലമായി നിരവധികുടുംബയോഗങ്ങള്‍ രൂപീകരിക്കുവാന്‍ കഴിഞ്ഞു.

2014 ഏപ്രില്‍14-ന് പതിനായിരങ്ങള്‍ പങ്കെടുത്ത മേഖലാറാലിയും സമ്മേളനവും 2015 ജനുവരി 19, 20, 28, 31 തീയതികളില്‍ നടന്ന കുടുംബസംഗമം 31-ലെ സംഗമ റാലിയ്ക്കു കോട്ടയം നഗരത്തില്‍ ഒഴുകിയെത്തിയ ലക്ഷങ്ങള്‍ അടിസ്ഥാന വിഭാഗങ്ങളുടെസംസഥാന ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലാക്കിമാറ്റി. മാധ്യമങ്ങള്‍ പിറ്റേന്ന് സംസഥാന വ്യാപകമായി ഉജ്ജ്വല പ്രചാരണം നല്‍കി.കേരളത്തിലെ കേഡര്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച സംഗമം, കുടുംബയോഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഉദ്ഘാടനങ്ങളും റാലികളും പത്തനംതിട്ട ജില്ലയില്‍ തിരുവല്ലാ മേഖലസമ്മേളനം, ചെസാം മൈക്രോ ഫിനാന്‍സ് പഞ്ചായത്തു തലയോഗങ്ങള്‍,സി.എസ്. വൈ. എഫ് കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണസംഘംഹാളില്‍ നത്തിയ 'ലഹരി വിരുദ്ധ സെമിനാര്‍' ഏറ്റുമാനൂരില്‍ നടന്ന 2015 ആഗസ്റ്റ് 1-ലെ 1-ാം വാര്‍ഷിക സമ്മേളനം യുവജന പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി ഇതെല്ലാം രണ്ട് വര്‍ഷമായി ചേരമസാംബവ വിഭാഗങ്ങളുടെ ഒരുമയോടുളള പ്രവര്‍ത്തനഫലമായി കിട്ടിയ വിജയമാണ്.

പ്രതിക്ഷേധങ്ങളും ഇടപ്പെടലുകളും

ചേരമസാംബവ വിഭാഗങ്ങള്‍ക്കു നേരെയുണ്ടാകുന്ന അനീതിയ്ക്കും അക്രമങ്ങള്‍ക്കു മെതിരെനിയമപരമായും ധാര്‍മികമായും സി.എസ്.ഡി. എസ്. പ്രതിക്ഷേധങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട് എം.ജി.യുണിവേഴ്‌സിറ്റിലെ നാനോ സയന്‍സ് വിദ്യാര്‍ത്ഥി ദീപാ.പി.മോഹനന് യൂണിവേഴ്‌സിറ്റി അധ്യാപകനില്‍ നിന്നും ഉണ്ടായ അതിക്രമങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധം എം.ജി. യൂണിവേഴ്‌സിറ്റിയിലും,കോട്ടയം കളക്‌ട്രേറ്റ് പടിക്കലും നടത്തുവാന്‍ കഴിഞ്ഞു. പോലീസ് അക്രമങ്ങളുടെ ഒരു പരമ്പര തന്നെ ദളിത് വിഭാഗങ്ങള്‍ക്കു നേരെ നടന്നിട്ടുണ്ട് ഇതിനെതിരെ പള്ളിക്കത്തോട്, പാമ്പാടി, കോട്ടയം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, ചങ്ങനാശ്ശേരി തുടങ്ങിയ നിരവധി പോലീസ് സ്റ്റേഷനുകളിലേയ്ക്കു മാര്‍ച്ചു സംഘടിപ്പിച്ചു, തിരുവനന്തപുരത്തു പട്ടികജാതി വിദ്യാര്‍ത്ഥിയെ പട്ടികൂട്ടിലടച്ച സംഭവം,കോഴിക്കേട് പേരാമ്പ്രയിലെ ഗവ. മോഡല്‍ സ്‌ക്കൂളില്‍പറയക്കുട്ടികളുടെ പഠിക്കുവാന്‍ തയ്യാറാകാത്ത സവര്‍ണ്ണ മേധാവിത്വ ത്തിനെതിരെ, ഛഋഇവിദ്യാര്‍ത്ഥികളുടെ മുടങ്ങിയ ഗ്രാന്റുകള്‍ക്കും ബാങ്കുവായ്പ അനുവദിക്കുക.തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സി.എസ്.ഡി.എസ്. സംസ്ഥാനത്തു നടത്തിയ സമരങ്ങള്‍, പ്രതിഷേധങ്ങള്‍, ചര്‍ച്ചകള്‍-കഴിഞ്ഞ 40 വര്‍ഷത്തെ കേരള ചരിത്രത്തിലെ മറ്റാര്‍ക്കും നടപ്പാക്കാന്‍ കഴിയാത്ത അവിസ്മരണിയ മുഹുര്‍ത്തങ്ങളായി ചരിത്രം രേഖപ്പെടുത്തുന്നു.

മരങ്ങാട്ടുപളളി കസ്റ്റഡി മരണത്തില്‍ സിബി എന്ന ദളിത് യുവാവ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ആദ്യം കേരളത്തില്‍ പ്രതിക്ഷേധിച്ച പ്രസ്ഥാനം സി.എസ്. ഡി.എസ്. മാത്രമാണ്.മാത്രമല്ല ജുഡിഷ്യല്‍ അന്വേഷണം പോരാ പ്രതികളായ പോലീസ് ഓഫീസര്‍ക്കെതിരെ കൊലകുറ്റം ചുമത്തി കേസ് എടുക്കണമെന്നും ആദ്യം ആവശ്യപ്പെട്ട സംഘടനാ സി.എസ്.ഡി.എസ്. മാത്രമാണ്.കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പളളി, കറുകച്ചാല്‍, ഏലപ്പാറ നടങ്ങീയ സ്ഥലങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലികളും സംഘടിപ്പിച്ചു.

' പരിവര്‍ത്തിത ക്രൈസ്തവ പട്ടികജാതി വിഭാഗങ്ങള്‍ '

കേരളത്തിലെ പരിവര്‍ത്തിക ക്രൈസ്തവരും പട്ടികജാതി വിഭാഗങ്ങളും ഏകോതര സഹോദരങ്ങളെപോലെ ഒന്നിച്ചു നില്ക്കുന്ന വേറിട്ട കാഴ്ച സി.എസ്.ഡി.എസിലൂടെ മാത്രമേ കാണാന്‍ കഴിയു. കൂടാതെ ജാതി ഉപജാതി ചിന്തകള്‍വെടിഞ്ഞു ഒരേ തായ്വേരില്‍ പിറന്ന് തെക്കും വടക്കും പടിഞ്ഞാറും വിറ്റും വിലയ്ക്കു വാങ്ങിയതുമായ ഒരു വിഭാഗം പൂര്‍വ്വികരുടെ കൊച്ചുമക്കളുടെ ഒത്തുചേരല്‍ വളരെ ഗൗരവപൂര്‍വ്വം കേരളത്തിലെ ഭൂരിപക്ഷ ജനത ഉറ്റുനോ ക്കുന്നു. ഈ ഐക്യവും കെട്ടുറപ്പും കാത്തു സൂക്ഷിക്കണം ഒന്നായി നന്നാകുവാന്‍ നമുക്ക് കഴിയും അതിന്റെ സൂചനയാണ് ചേരമസാംബവ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ വളര്‍ച്ച, കക്ഷീരാഷ്ട്രീയ മതചിന്തകളുടെ വേലി കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ട് മാറ്റത്തിനായി മുന്നേറാം.

' സി. എസ്. ഡി. എസ്. വളര്‍ച്ചയില്‍ അസഹിഷ്ണുത '

സി.എസ്.ഡി.എസ്. വളര്‍ച്ചയുടെ പാതയിലാണ് കരു ത്താര്‍ജിച്ച ഈ ചേരമസാംബവ മുന്നേറ്റം ഏതുവിധേനയും തടയിടാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലത്തോടെ ചില യാളുകള്‍ രഹസ്യമായി പ്രര്‍ത്തിച്ചു വരുന്നു. ഇന്നലകളില്‍ ദളിത് പട്ടികജാതി പരിവര്‍ത്തിത ക്രൈസ്തവ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ ഇവര്‍ക്കായി ശബ്ദിക്കുവാനോ കഴിയാ തിരുന്നവര്‍ ഇന്ന് സംഘടന രൂപികരിക്കുന്നതില്‍ നാം സംശ യിക്കേണ്ടി യിരിക്കുന്നു. ശക്തിപ്പെടുന്ന ദളിത് പ്രസ്ഥാനങ്ങളെ അധികാര ത്തിന്റെ അപ്പകഷണം കൈപ്പറ്റി തകര്‍ക്കുന്ന അവസദവാദക്കൂട്ടു കെട്ടിനെ നാം തിരിച്ചറിയണം. എക്കാ ലവും കേരളത്തില്‍ നമ്മുടെ സംഘടന പ്രവര്‍ത്തനങ്ങളും മുന്നേറ്റങ്ങളും തകര്‍ക്കുന്നത് നമ്മുടെ സഹോദരങ്ങളില്‍ ചിലരാണെന്ന് ഇത് തിരിച്ചറിയുവാന്‍ നമുക്കായില്ലെങ്കില്‍ നാം ഇനിയും പിന്നോട്ടു പോകും. ഇനി തമ്മില്‍ തല്ലിതല കീറി വരേണ്യ വര്‍ഗ്ഗത്തിന് അടിമകളാകാതെ ലക്ഷ്യത്തി ലേയ്ക്കുളള യാത്രയിറാലില്‍ ഇടറാതെ ,സി.എസ്.ഡ.എസ് എന്ന പ്രസഥാനത്തെ ശക്തിപ്പെടുത്തുവാന്‍ നമ്മള്‍തീരുമാനി ക്കണം, ഇതല്ലാതെ കേരളത്തില്‍ വരും നാളുകളില്‍ മറ്റൊരു പ്രസ്ഥാനവും രൂപപ്പെടുവാന്‍ സാധ്യതകള്‍ വളരെ വിരളമാണ്......

രണ്ടാമത് വാര്‍ഷിക സമ്മേളനം

സൊസൈറ്റി വിജയകരമായി രണ്ടാം വാര്‍ഷികം സംസ്ഥാന വ്യാപകമായി ആഘോഷിക്കുകയാണ്. 2015 സെപ്റ്റംബര്‍ 1-പതാകദിനമായി ആചരിക്കു ന്നതോടെ സമ്മേ ളനത്തിനും തുടക്കം കുറിക്കും 7, 8 തീയതികളില്‍ വിവിധ പരിപാടികള്‍7 ന് കട്ടപ്പന പഞ്ചായത്ത് ടൗണ്‍ഹാളില്‍ നേതൃത്വ ക്യാമ്പ്10-ന്ആരംഭിക്കും സി.എസ്. വൈ.എഫ്, ചെസാം, വനിതാ വാളന്റിയേഴ്‌സ്, യോഗങ്ങളും പ്രതിനിധി സമ്മേളനവും നടക്കും,8-ന് വമ്പിച്ച സാസ്‌ക്കാരിക റാലി ആരംഭിക്കും 5മണിയ്ക്കു കട്ടപ്പന സ്റ്റേഡിയത്തില്‍ വാര്‍ഷിക സമ്മേളനം നടക്കും ഇടുക്കി ജില്ലയില്‍ നാളിതുവരെ നടന്ന സമ്മേളനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ സമ്മേളന മായി രിക്കും സി.എസ്. ഡി.എസ്. നടത്തുന്ന 2-മത് വാര്‍ഷിക സമ്മേളനം.

കെ. കെ. സുരേഷ്
പ്രസിഡന്റ്, സി.എസ്.ഡി.എസ്.
9447660221