"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 20, ഞായറാഴ്‌ച

ചട്ടുകയുഗം: കൂട്ടിക്കൊടുപ്പുകാരുടെ കാലഘട്ടം - കാന്‍ഷിറാം

1982 സെപ്റ്റംബര്‍ 24 ന് പൂനാ ഉടമ്പടിയുടെ അന്‍പതാം വാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ചു. 

സമര്‍പ്പണം 

അധിനിവേശ ഇന്ത്യയില്‍ സാംസ്‌ക്കാരിക വില്പവത്തിനു നാന്ദി കുറിക്കുകയും, പിന്നീട് ബാബാസാഹേബ് ഡോ. ബി.ആര്‍ അംബേദ്ക്കര്‍, പെരിയാര്‍ ഇ.വി. രാമസ്വാമി തുടങ്ങിയ മറ്റു നിരവധി ഉജ്ജ്വലരായ പ്രക്ഷോഭകാരികളുടെ തീപാറുന്ന ചിന്തകളിലൂടെ വളര്‍ന്നു വന്ന് ശൂദ്രരേയും അതി ശൂദ്രരേയും ഒരു പ്രകാശഭാസുരയെ യുഗത്തിലേയ്ക്കു യര്‍ത്തുവാനായി നിലവിലുള്ള ചട്ടുകയുഗത്തെ എന്നെന്നേയ്ക്കുമായി തുടച്ചുനീക്കാ നാവശ്യമായ പോരാട്ട ങ്ങളുടേയും ആസൂത്രണത്തിന്റെയും ചിന്താശേഷി യുടേയും ഇന്നു നാമാര്‍ജ്ജിച്ച തലത്തിലേക്ക് നമ്മെ ഉയര്‍ത്തിയെടുക്കു വാനായി തുടക്കം കുറിച്ച മഹാതാമാ ജ്യോതിബാ ഫൂലെക്ക് 

ആമുഖം 

ബ്രാഹ്മണ്യ സംസ്‌ക്കാരത്തിന്റെ ഇരകളെന്ന നിലയില്‍ ഇന്ന് പിന്നോക്ക ജാതിക്കാരെ ന്നറിയപ്പെടുന്ന (പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍) ശൂദ്രരും അതിശൂദ്രരും നൂറ്റാണ്ടുകളായി ഇരുണ്ട യുഗത്തിലൂടെ കടന്നു പോവുക യായിരുന്നു. 1848 ഓടു കൂടി ബ്രാഹ്മണ്യ സംസ്‌ക്കാരത്തിനെതിരെ ജ്യോതിബാ ഫൂലെ പ്രക്ഷോഭത്തിനു തുടക്കം കുറിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടി അധഃസ്ഥിത വര്‍ഗ്ഗക്കാര്‍ ബ്രാഹ്മണ്യ സംസ്‌ക്കിരത്തിനെതിരെ ഇന്ത്യയെമ്പാടും പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയുണ്ടായി. 1920 കാലഘട്ടമായപ്പോഴേക്കും അവരുടെ പോരാട്ടങ്ങള്‍ക്ക് ഡോ. ബി. ആര്‍. അംബേദ്കറുടെ നേതൃത്വം ലഭിക്കുവാനുള്ള ഭാഗ്യമുണ്ടായി. 

1930 വരെയും അധഃസ്ഥിത വര്‍ഗ്ഗക്കാരുടെ പോരാട്ടങ്ങളെ ഗാന്ധിജിയും കോണ്‍ഗ്രസ്സും വലിയൊരളവു വരെ അവഗണിച്ചിരുന്നു. എന്നാല്‍ 1930, 31,32 വര്‍ഷങ്ങളില്‍ നടന്ന വട്ടമേശ സമ്മേളനങ്ങളില്‍, ഈ പ്രക്ഷോഭങ്ങളെ അവഗണിക്കാന്‍ കഴിയാതെ വന്നതിനാല്‍, ഈ പ്രക്ഷോഭങ്ങളെ അവഗണിക്കാന്‍ കഴിയാതെ വന്നതിനാല്‍, അധഃസ്ഥിത വര്‍ഗ്ഗക്കാര്‍ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനായി ഗാന്ധിജിയും കോണ്‍ഗ്രസ്സും പല്ലും നഖവും ഉപയോഗിച്ച് പോരാടുക യുണ്ടായി. എന്നാല്‍ 1932 ആഗസ്റ്റ് 17 ന് സാമുദായിക തീരുമാനം (കമ്മ്യൂണല്‍ അവാര്‍ഡ്) പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഡോ. അബേദ്കറുടെ കരുത്തുറ്റ നേതൃത്വത്തിന് അധഃസ്ഥിത വര്‍ഗ്ഗക്കാര്‍ക്ക് നിയമസാദ്ധ്യതയുള്ള അംഗീകാരവും അവകാശങ്ങളും ഒരുമിച്ച് ഉറപ്പാക്കി ക്കൊടുക്കുവാന്‍ കഴിഞ്ഞതുകണ്ട് ഗാന്ധിജി ഇടിവെട്ടേറ്റവനെപ്പോലെയായി. 

ഗാന്ധിജിയേയും കോണ്‍ഗ്രസ്സിനേനെ സംബന്ധിച്ച് ഇത് സഹിക്കാവുന്ന തിലപ്പുറമാ യിരുന്നു. അധഃസ്ഥിത വര്‍ഗ്ഗക്കാര്‍ക്ക് അവരുടെ ന്യായമായ അവകാശങ്ങളെ നിഷേധിക്കുന്നതിനായി 1932 സെപ്റ്റംബര്‍ 20 ന് ഗാന്ധിജി മരണം വരെ ഉപവാസം തുടങ്ങി. ഇത്തരം ഭീഷണമായ നടപടികള്‍ അധഃസ്ഥിത വര്‍ഗ്ഗക്കാരെ പൂനാ ഉടമ്പടിയിലേക്ക് നിര്‍ബന്ധിതമായി തള്ളിവിട്ടു. എന്നാല്‍ പൂനാ ഉടമ്പടിക്കുപോലും അധഃസ്ഥിത വര്‍ഗ്ഗങ്ങള്‍ക്കു ലഭിച്ച നിയമസാദ്ധ്യതയുള്ള അംഗീകാരത്തെ തട്ടിയെടുക്കാന്‍ കഴിഞ്ഞില്ല. അതിനെത്തുടര്‍ന്ന് നമുക്ക് കാണാന്‍ കഴിയുന്നത് അധികാരത്തിന്റെ വളരെച്ചെറിയൊരംശം വിട്ടുകൊടുക്കാന്‍ ജാതി ഹിന്ദുക്കള്‍ നിര്‍ബന്ധമായപ്പോള്‍ തന്നെ അവര്‍ പ്രതിരോധത്തിന്റെ ഒരു രണ്ടാം അടവു സ്വീകരിക്കുന്നതാണ്. അല്‍മാത്ര അധികാരം വിട്ടുകൊടുക്കേണ്ടി വരികയാണെങ്കില്‍ വിട്ടുകൊടുക്കേണ്ടി വരുന്ന അധികാരത്തിനു മേല്‍ ഒരു കാരണവശാലും നിയന്ത്രണം നഷ്ടമാകരുതെന്ന് ജാതിഹിന്ദുക്കള്‍ തീരുമാനിച്ചു. പൂനാ ഉടമ്പടിയിലൂടെ അധഃസ്ഥിത വര്‍ഗ്ഗക്കാരുടെ പ്രത്യേക സമ്മതിദാനാവകാശത്തെ അട്ടിമറിച്ചുകൊണ്ട് അവരെ സംയോജിത സമ്മതിദാനാവകാശത്തിനു നിര്‍ബന്ധപൂര്‍വ്വം വഴിപ്പെടുത്തിയതിലൂടെയാണ് ജാതിഹിന്ദുക്കള്‍ ഇക്കാര്യം സാധിച്ചെടുത്തത്. സംയോജിത സമ്മതിദാനാവകാശത്തിലൂടെ അധഃസ്ഥിത വര്‍ഗ്ഗക്കാരുടെ പ്രതിനിധികള്‍, യഥാര്‍ത്ഥ പ്രതിനിധികളെന്നതിലുപരി കേവലം പേരില്‍ മാത്രം പ്രതിനിധികളായി മാറി. അയിത്തജാതിക്കാരും ജാതിഹിന്ദുക്കളും തമ്മില്‍ 1:5 എന്ന അനുപാതത്തില്‍ ജാതിഹിന്ദുക്കള്‍ക്ക് വന്‍ഭൂരിപക്ഷമുള്ള സംയോജിത സമ്മതിദാന പ്രക്രിയയില്‍ , ജാതി ഹിന്ദുക്കള്‍ നിര്‍ദ്ദേശിക്കുന്നയാളോ അല്ലെങ്കില്‍ ജാതി ഹിന്ദുക്കളുടെ കരങ്ങളിലെ ചട്ടുകമോ അല്ലാത്ത ഒരു അയിത്തജാതിക്കാരനും സംയോജിത സമ്മതിദാന പ്രക്രിയയിലൂടെ തിരഞ്ഞെടുക്ക പ്പെടുവാന്‍ കഴിയാത്ത ഒരവസ്ഥ സംജാതമായി. 

അതോടെ, ഇന്ത്യയിലെ അധഃസ്ഥിത വര്‍ഗ്ഗക്കാരില്‍ നിന്നും പ്രത്യേക സമ്മതിദാനാ വകാശത്തെ തട്ടിയെടുത്തുകൊണ്ട് അവരെ സംയോജിത സമ്മതിദാനാ വകാശം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതമാക്കിയ പൂനാ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ട 1932 സെപ്റ്റംബര്‍ 24 ന് ചട്ടുകയുഗം ആരംഭിക്കുകയുണ്ടായി. ചട്ടുകയുഗത്തിന് അന്‍പതു വയസ്സ് പൂര്‍ത്തി യായ ഈ വേളയില്‍ ഇന്ത്യയെമ്പാടും പൂനാ ഉടമ്പടിയെ വമ്പിച്ച രീതിയില്‍ അപലപിക്കുന്നതിനൊപ്പം ഈ ഗ്രന്ഥം രചിക്കുവാനും തീരുമാനിച്ചു. 

ഈ ഗ്രന്ഥം രചിക്കുന്നതിന്റെ ഉദ്ദേശ്യം എന്തെന്നാല്‍ അടിച്ചമര്‍ത്ത പ്പെട്ടവരും ചൂഷിതരുമായ നമ്മുടെ സമൂഹത്തില്‍ വന്‍തോതില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചട്ടുകങ്ങള്‍ (ശിങ്കിടികള്‍) എന്ന ഘടകത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് ദളിത് ശോഷിത് സമാജിലെ (സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷിതരുമായ വിഭാഗം) പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അപായ മുന്നറിയിപ്പു നല്‍കുകയും അവരെ ഉണര്‍ത്തുകയും പ്രബുദ്ധരാക്കുകയും ചെയ്യുകയെന്നതാണ്. കൂടാതെ യഥാര്‍ത്ഥ നേതൃത്വത്തേയും കള്ളനാണയങ്ങളേയും വളരെ വേര്‍തിരിച്ചു മനസ്സിലാക്കുവാന്‍ പൊതുവില്‍ ജനങ്ങളേയും വിശിഷ്യാ പ്രവര്‍ത്തക രേയും പ്രാപ്തരാക്കുന്ന വിധത്തിലും കൂടിയാണ് ഈ ഗ്രന്ഥം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാലഘട്ടത്തെ , കാലഗതിയെ മാറ്റി മറിക്കുവാന്‍ പോരാടുന്നവര്‍, അവര്‍ ജീവിക്കുകയും പ്രവര്‍ത്തിക്കു കയും ചെയ്യുന്ന കാലഘട്ടത്തെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുക തന്നെ വേണം. ആ ഉദ്ദേശ്യം സഫലീകരിക്കുവാന്‍ കൂടിയാണ് ഈ ഗ്രന്ഥം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

കൂടുതല്‍ ഫലപ്രാപ്തി ലഭിക്കുന്നതിനായി നാലു ഭാഗങങളും പതിനേഴ് അദ്ധ്യായങ്ങ ളുമായി ഈ ഗ്രന്ഥത്തെ വിഭജിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നടന്ന പോരാട്ട ങ്ങളുടെ ലഗുചിത്രം ഒന്നും രണ്ടും ഭാഗങ്ങള്‍ ല്‍കും. മൂന്നാം ഭാഗം വര്‍ത്തമാന കാലത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ നാലാം ഭാഗം ഭാവിയിലെ പോരാട്ട ങ്ങള്‍ക്കാവശ്യമായ മാര്‍ഗ്ഗങ്ങള്‍ വിവരിക്കു ന്നു. 

അങ്ങനെ ആകെയുള്ള നാലു ഭാഗങ്ങളും പതിനേഴ് അദ്ധ്യായങ്ങളും അദ്ധ്യായങ്ങളും ഒരുമിച്ചു ചേരുമ്പോള്‍ ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യത്തെ സംബന്ധിച്ച് പ്രസക്തമായ ഭൂത- വര്‍ത്തമാന- ഭാവി കാലങ്ങളില്‍ നടന്ന സംഭവവികാസങ്ങളുടേയും പോരാട്ടങ്ങളു ടേയപം തുടര്‍ച്ചയെ ഉറപ്പാക്കു കയും ചെയ്യുന്നു., 

അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷിതരുമായ ഇന്ത്യാക്കാര്‍ക്കിടയില്‍ കാണപ്പെടുന്ന ചട്ടുകങ്ങളെന്ന ഘടകത്തിന്റെ അസ്തിത്വത്തെയും സ്വഭാവത്തെയും കുറിച്ച് നമ്മുടെ സ്വന്തം മിഷനറി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുവാനും അവരെ പ്രബുദ്ധരാക്കാ നുമായി ഏകദേശം അന്‍പതു പേജുകളടങ്ങിയ ഒരു ഗ്രന്ഥമാണ് തുടക്കത്തില്‍ തയ്യാറാക്കിയത്. പിന്നീട് ഭൂതകാലസംഭവങ്ങളുടെ പശ്ചാത്തലം കൂടി നല്‍കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ചിന്തിച്ചപ്പോള്‍ ഒടുവിലത് ചട്ടുക യുഗത്തി ലേക്കെത്താന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി. ഈ ആവശ്യം നിര്‍വ്വഹി ക്കുന്നതിനായി ഭൂതകാലസംഭവങ്ങള്‍ വിപുലമായി ഉദ്ധരിക്കേണ്ടത് അന്ത്യന്താപേക്ഷിതമായി. ഇക്കാരണങ്ങളെല്ലാം ചേര്‍ന്നപ്പോള്‍ ഗ്രന്ഥം ഇപ്പോള്‍ കാണുന്ന വലിപ്പത്തിലായി. 

ഡോ. ബി.ആര്‍. അംബേദ്കറുടെ മൂന്നു നിവേദനങ്ങളും ഒരു ദീര്‍ഘ പ്രസ്താവനയും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലുപരി യായും ഡോ. അംബേദ്കര്‍ നിരവധിയിടത്ത് പരാമര്‍ശിക്കപ്പെടുകയും വിപുലമായി ഉദ്ധരിക്കപ്പെ ടുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിന്റെ വിവാദാസ്പദമായ സ്വഭാവത്തേയും, ബാബാസാഹേബ് അംബേദ്ക്കറുടെ അനുയായികള്‍ തന്നെ പൂനാ ഉടമ്പടിയുടെ സുവര്‍ണ്ണജൂബിലി ആഘോഷി ക്കുന്നതിലെ അനൗചിത്യത്തേയും മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് , ബാബാ സാഹേബ് അംബേദ്ക്കറുടെ തന്നെ രചനകളുടേയും പ്രവര്‍ത്തനങ്ങ ളുടെയും കനത്ത കുടക്കീഴില്‍ സുരക്ഷിതയിടം തേടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രതിപാദനവിഷയത്തിന് തുടര്‍ച്ചയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി ആവര്‍ത്തനങ്ങളും അമിതമായ ഊന്നിപ്പറയലുകളും വരുത്തുകയെന്ന സാഹസികത വളരെ ബോധപൂര്‍വ്വമായും വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിയും ഈ ഗ്രന്ഥത്തില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. 

ഈ നാലുവാക്കുകള്‍ 1. ഉപകരണം 2 ഏജന്റ് (കൂട്ടിക്കൊടുപ്പുകാരന്‍) 3. ശിങ്കിടി 4. ചട്ടുകം ഏറെക്കുറെ സമാനമായ അര്‍ത്ഥത്തെയാണ് വഹിക്കുന്നത്. സന്ദര്‍ഭത്തിനനു യോജ്യമാം വിധം അര്‍ത്ഥവും ചേതനയും ലഭിക്കത്തക്കവിധം പൂര്‍ണ്ണമായ ഫലപ്രാപ്തി ലഭിക്കുന്നതിനെ ആശ്രയിച്ചാണ് ഈ നാലു വാക്കുകളും ഈ പുസ്തകത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. സാധാരണക്കാരന്റെ ഭാഷയില്‍ ഒരു ഉപകരണത്തെ , ഒരു ഏജന്റിനെ ഒരു ശിങ്കിടിയെ ചട്ടുകമെന്നാണ് പറയുന്നത്. ഈ ഗ്രന്ഥത്തില്‍ ഞാന്‍ സാധാരണക്കാരന്റെ ഭാഷ ഉപയോഗിക്കുവാനാണ് തീരുമാനിച്ചി ട്ടുള്ളത്. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കായി നാം പോരാടുമ്പോള്‍ സാധാരണക്കാരന്റെ ഭാഷ തന്നെ ഉപയോഗിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്ന ചിന്തയാണ് എനിക്കുള്ളത്. 

നിങ്ങള്‍ ആരെയെങ്കിലും ചട്ടുകമെന്നു വിളിച്ചാല്‍ അയാളതിനെ ഇഷ്ടപ്പെടില്ല എന്നു മാത്രമല്ല, നിങ്ങള്‍ക്കെതിരായി തിരിയുവാനാണ് ഏറെ സാധ്യത. എന്നാല്‍ നിങ്ങള്‍ ഒരു കാലഘട്ടത്തെ തന്നെ ചട്ടുകയുഗമെന്നു വിശേഷിപ്പിക്കുമ്പോള്‍ അത് നിരവധി ആള്‍ക്കാരെ മുറിവേല്‍പ്പിക്കുകയും അവര്‍ തിരിച്ചടിച്ചേക്കാനുമിടയുണ്ട്. പക്ഷേ ചട്ടുകങ്ങള്‍ക്കൊ രിക്കലും സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാധ്യമല്ലാത്തതിനാല്‍, ആ ചട്ടുകത്തെ നിയന്ത്രിക്കുന്നവനായിരിക്കും. ആ ചട്ടുകത്തെ ഉപയോഗിച്ച് തിരിച്ചടിക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ നാം ' ചട്ടുകങ്ങളുടെ ആക്രമണ' ത്തിനായി തയ്യാറെടുത്തിരിക്കണം. ഈ ചട്ടുകാക്രമണ സാധ്യതയെ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് അതിനെ ദുര്‍ബലമാക്കുവാനായി , സംഭവ ങ്ങള്‍ വിവരിക്കുമ്പോള്‍, അത് അവ്യക്തവും നമ്മുടെ വായനക്കാര്‍ക്ക് ധാരാളം ഊഹാപോഹങ്ങള്‍ക്ക് ഇടം നല്‍കുമെന്ന സന്ദേഹ സാധ്യത യുണ്ടെങ്കില്‍ക്കൂടി അവരുടെ പേരുകള്‍ നല്‍കുന്നത് നിയന്ത്രിച്ചിരി ക്കുകയാണ്. 

എന്തൊക്കെത്തന്നെ സംഭവിച്ചാലും ചട്ടുകാക്രമണത്തില്‍ നാം ഭയപ്പെടരുത്. കാരണം ചട്ടുകമെന്നത് ഒരിക്കലും ഒരു ശക്തിയേറിയതോ മാരകമായതോ ആയ ആയുധമല്ല. നാം ആഞ്ഞടിക്കുകയാണെങ്കില്‍ ചട്ടുകം താഴെ വീഴും. ഒരു നിലം പതിച്ച ചട്ടുകം സമ്പൂര്‍ണ്ണമായും നിരുപദ്രവകാരിയാണ്. ഈ മാര്‍ഗ്ഗത്തിലൂടെ , പത്തുവര്‍ഷ മെന്ന ഒരു ചെറിയ കാലയളവിനുള്ളില്‍ ചട്ടുകയുഗത്തിന് അന്ത്യം കുറിക്കാനാകുമെന്ന് നാം പ്രതീക്ഷിക്കുന്നു.

കാന്‍ഷിറാം 
ഡി.എസ്. 4 ഓഫീസ് 
5323, ഹര്‍ധാന്‍സിംഗ് റോഡ് 
കരോള്‍ ബാഗ്, ന്യൂഡല്‍ഹി - 110005 
1982 സെപ്റ്റംബര്‍ 24

രണ്ടാം ഭാഗം ഇവിടെ വായിക്കുക