"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

മരങ്ങാട്ടുപള്ളി കസ്റ്റഡി മരണം - പ്രവീണ്‍ കെ. മോഹന്‍

സിബി 
കേരളത്തില്‍ പലയിടങ്ങളിലും അടുത്ത കാലത്തായി പോലീസ് ലേബലില്‍ ദലിത് പീഢനങ്ങള്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്. ജനമൈത്രി പോലീസ് സ്റ്റേഷനുകളില്‍ ദലിത് -ആദിവാസി ജനവിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ല. മാത്രമല്ല പോലീസിന് ദലിതുകളോടുളള പതിവ് രീതികള്‍ക്ക് ആക്കം കൂട്ടിയിരിക്കുക യാണ്. കേരളത്തില്‍ ഏത് സവര്‍ണ്ണനും എപ്പോള്‍ വേണ മെങ്കിലും ദലിതനെകൊന്നുകളയാമെന്ന സ്ഥിതി സംജാത മായിരിക്കുകയാണ്. ഇതിനെതിരെ ശക്തിയായി പ്രതികരി ക്കുവാന്‍ ദലിത് സമുദായ സംഘടനകളുടെ പേരിന്റെയോ ഉപജാതി വിഘടനവാദത്തി ന്റെയോ ആവശ്യമില്ല. തന്റെ വംശം വംശത്തെയും നിറം നിറത്തെയും തിരിച്ചറിയുകയാണ് ചെയ്യേണ്ടത്. അതാണ് യഥാര്‍ത്ഥ സംഘടന. അതായിരിക്കണം യഥാര്‍ത്ഥ കൂട്ടായ്മ. അല്ലാതെ നിശബ്ദത പാലിക്കുന്നത് അവസരവാദപരമായ സമീപനമാണ്. വംശീയബോധോദയം ആവശ്യമായ ഘട്ടങ്ങളില്‍ തന്നെ പ്രത്യക്ഷ സമരങ്ങള്‍ക്ക് ദലിതര്‍ തയ്യറെടുക്കുകയാണ് ചെയ്യേണ്ടത്.

കേരളത്തിലെ ആദിവാസി-ദലിത് ജനവിഭാഗങ്ങളുടെ സ്വത്തിന്റെയും ജീവന്റെയും സംരക്ഷണം നല്‍കുന്നതില്‍ നിന്നും ഇവിടുത്തെ ഭരണകൂടം പൂര്‍ണ്ണമായും പിന്മാറിയിരി ക്കുകയാണ്. ആ പിന്മാറ്റത്തെ ന്യായീകരി ക്കുന്നതിനായി ഏതെങ്കിലും പാര്‍ട്ടിയില്‍ ഓടിക്കൂടിയിട്ടുകാര്യമില്ല. .ദലിതുകളെ അവഗണിച്ചുനിര്‍ത്തിയ സി.പി.ഐ.എം. പാര്‍ട്ടിയുടെ നിലപാടുകളെ സിബിയുടെ കൊലപാതകവുമായി രംഗത്ത് വന്നിരിക്കുക യാണ്. പോലീസ് മര്‍ദ്ദനത്തില്‍ കൊലചെയ്യപ്പെട്ടത് കുപ്രസിദ്ധ ഗുണ്ടാത്തലവനോ രാജ്യദ്രോഹിയോയായിരുന്നില്ല. പാവപ്പെട്ട ഒരു മരംവെട്ടു തൊഴിലാളിയായ ദലിതനാണ്. സിബി കട്ടിംഗ് യൂണിയനിലെ C.I.T.U. അംഗമാണ്. സമരമുഖത്ത് C.P.M ന്റെയോ C.I.T.U. വിന്റെയോ പേരില്ല. P.K.S. എന്ന പട്ടികജാതി സംഘടനയാണ് C.P.M. മുമ്പില്‍ നിര്‍ത്തിയിരിക്കുന്നത്. എന്ത് തന്നെയായാലും C.P.M ന്റെ വര്‍ഗ്ഗജാതി ബഹുജന സംഘടനകളായ ഈഴവ ക്ഷേമസമിതി (E.K.S.)യുടെയും നായര്‍ ക്ഷേമസമിതി (N.K.S.)യുടെയും ക്രിസ്തീയ ക്ഷേമസമിതി (C.K.S.)യുടെയും മുസ്ലീം ക്ഷേമസമിതി (M.K.S.)യുടെയും കൂട്ടായ്മ സിബിയുടെ മരണം മൂലം പട്ടികജാതി ക്ഷേമസമിതി (P.K.S.) യിലൂടെ സി.പി.എം. പാര്‍ട്ടിക്ക് എകീകരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇതിലൂടെ എല്‍.ഡി.എഫിന്റെ ഹര്‍ത്താല്‍ കോട്ടയം ജില്ലയില്‍ പരിപൂര്‍ണ്ണ വിജയമായിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയം മറച്ചുപിടിക്കാന്‍ സിബിയുടെ മരണം ഒരു പരിധിവരെ സി. പി. എം.നെ സഹായിച്ചു. സിബിയെ പോലീസ് അറസ്റ്റ് ചെയ്തിട്ട് 18 മണിക്കൂര്‍ ആരും തിരിഞ്ഞുനോക്കിയിട്ടില്ലാ യിരുന്നു. സിബിയുടെ മാതാപിതാക്കളുടെ രോദനം പോലും ആരും ചെവികൊണ്ടില്ല. പോലീസിന്റെ മൃഗീയ മര്‍ദ്ദനമേറ്റ പ്പോള്‍ ആരും സിബിയെ സഹായിക്കുവാനി ല്ലായിരുന്നു. ലോക്കപ്പ് മര്‍ദ്ദനത്തിലൂടെ പോലീസ് കസ്‌ററഡിയില്‍ സിബി മരണപ്പെട്ടതി നുശേഷം സി.പി.എം. പാര്‍ട്ടി സഹായധനം സ്വരൂപ്പിക്കാന്‍ശ്രമം ആരംഭിച്ചിട്ടുണ്ട്. സി.പി.എം. പാര്‍ട്ടിയുടെ പി.കെ.എസിലൂടെ ഇത്തരം ശ്രമങ്ങള്‍ ദലിതനെ''വോട്ട് ബാങ്ക്'' ആയി ലക്ഷ്യംവച്ചിട്ടല്ലായിരിക്കുമെന്ന് നമുക്ക് ആശ്വസിക്കാം.

പോലീസ് മര്‍ദ്ദനത്തില്‍ അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രോമാകെയറില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മരങ്ങാട്ടുപളളി പാറയ്ക്കല്‍ വിശ്വംഭരന്റെയും ലീലയുടെയും മകന്‍ സിബി മരിച്ചത് ജൂലായ് 11 ന് ആയിരുന്നു. ഒരു ദലിതനെ കൊന്നു കളഞ്ഞിട്ട് ഇത്രയും ദിവസമായിട്ടും കൊലപാതകിയായ പോലീസ് എസ്.ഐ.ജോര്‍ജ്ജ്കുട്ടിയുടെ പേരില്‍ കജഇ 302 വകുപ്പ് പ്രകാരം നാളിതുവരെയായിട്ടും കേസെടുക്കാത്തതിന്റെ കാരണമെന്താണ്? കേരളസര്‍ക്കാറിന്റെ ദയനീയ പരാജയം കൂടിയാണ് ആവര്‍ത്തിച്ചിട്ടുള്ള ദലിത് സംഭവങ്ങള്‍ വെളിപ്പെടു ത്തുന്നത്. മുമ്പ് പല തവണയും കോട്ടയം ജില്ലയില്‍ തന്നെ ദലിത് സഹോദരങ്ങള്‍ കൊലചെയ്യ പ്പെടുമ്പോള്‍ കൊലയാളികളെ കണ്ടുപിടിക്കാതെ പോലീസ് ഉദ്ദ്യോഗസ്ഥര്‍ ആ കേസുകള്‍ അവഗണിച്ച് പുച്ഛിച്ച് തള്ളുക യാണ് ചെയ്യുന്നത്. ഇതിനെതിരെ ഒരു വാക്ക് പോലും സംസാരി ക്കാത്ത കോണ്‍ഗ്രസിനും സി.പി.എം. പാര്‍ട്ടിയ്ക്കും ദലിതര്‍ കൊലചെയ്യപ്പെടുമ്പോള്‍ എന്ത് ആത്മാര്‍ത്ഥത ഉണ്ടാക്കും?.


സിബിയുടെ മാതാ പിതാക്കള്‍ 
പാമ്പാടി മിഥുന്റെയും, പെരുവ ബാബു വിന്റെയും കടുത്തു രുത്തി ബാബുവിന്റെയും കോതനല്ലൂരിലെ സുമേഷിന്റയും, സുരേഷി ന്റയും, മനോഹരന്റെയും അതിരമ്പുഴ ദിലീപിന്റെയും തുടങ്ങിയ കോട്ടയം ജില്ലയിലെ പല ദലിതരും കൊല ചെയ്യ പ്പെടുമ്പാള്‍ സി.പി.എം.പാര്‍ട്ടിയും കോണ്‍ഗ്രസും നാളിതുവരെ യായിട്ടും തിരിഞ്ഞുനോക്കിയിട്ടില്ല. മാത്രമല്ല പ്രതികളെ സംരക്ഷിക്കുന്നതിനുളള എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്ന് ദലിതന്റെ അനുഭവത്തിലൂടെ മനസ്സിലാക്കിയിട്ടുളളതാണ്. നിയമപാലകര്‍ കൊലപാതകികളായി മാറുമ്പോള്‍ ഭരിക്കുന്ന സര്‍ക്കാര്‍ കൊലപാതകി കളെ സഹായിക്കുന്ന നിലപാട് ശക്തമാക്കും. സ്വന്തം സമുദായത്തില്‍പ്പെട്ട ആളുകൂടിയാകു മ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊലപാതകി ജോര്‍ജ്ജ് കുട്ടിയെ സംരക്ഷിക്കുക തന്നെ ചെയ്യും. സിബിയുടെ മരണ ത്തിന് കാരണം പോലീസ് മര്‍ദ്ദനമല്ലെന്നും വഴക്കിനിടയി ലുണ്ടായ പരിക്കാ ണെന്ന് പോലീസ് വാദിക്കുന്നു ണ്ടെങ്കിലും ഇതിന് വ്യക്തതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം ബോധ്യമാകുകയും ചെയ്തു. പോലീസിന്റെ ക്രൂരമര്‍ദ്ദനം മൂലം തലക്കേറ്റ അടിയുടെ ആഘാതത്തി ലാണ് സിബിയുടെ മരണം സംഭവിച്ചത്. സാഹചര്യ തെളിവുകള്‍ പോലീസിന് എതിരാണ്. ദലിതന്റെ ഏത് കേസ് പോലെയും സിബിയുടെ കേസ് തേച്ച് മായിച്ച് കളയുമോ? സ്വന്തം താത്പര്യ സംരക്ഷണ ത്തിനായി രാഷ്ട്രീയം ഉപയോഗപ്പെടുത്തുന്ന കാലമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ദലിതന്റെ ജീവന് വിലയുമില്ല ഇവിടെ ആവശ്യവുമില്ല എന്ന തരത്തിലാണ് സവര്‍ണ്ണ രാഷ്ട്രീയ മനോഭാവം. ഇത്തരം സമീപനങ്ങള്‍ സവര്‍ണ്ണ രാഷ്ട്രീയ അധികാരത്തിന്റെ അന്ത്യം കുറിക്കും. 

സിബിയുടെ അറസ്റ്റ് രംഗം ഇങ്ങനെ

ജൂണ്‍ 29ന് സിബിയും പതിനാറുകാരനുമായി അടി പിടിയുണ്ടായതാണ് സംഭവത്തിന് തുടക്കം.അതിന് ശേഷം ജംഗ്ഷനില്‍ മദ്യപിച്ച് ബഹളമു ണ്ടാക്കിയെന്നുള്ള കാരണ ത്താല്‍ സ്ഥലത്തെത്തിയ പോലീസ് സിബിയെ ജീപ്പില്‍ എടുത്തെറിഞ്ഞ് (ഇത് ദൃക്‌സാക്ഷികള്‍ പോലീസ് കംപ്ലയ്ന്റ് അതോറിറ്റിയില്‍ നല്കിയ മൊഴി.) കൊണ്ടു പോവുകയാ യിരുന്നു.


മകനെപോലീസ് ജീപ്പില്‍ കയറ്റി കൊണ്ടു പോയതറിഞ്ഞ് സ്റ്റേഷനിലെത്തിയ സിബിയുടെ മാതാപിതാക്കള്‍ കണ്ടത് മകന്‍ മഴ നനഞ്ഞ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് അവശനിലയില്‍ കിടക്കുന്നതാണ്. ഇത് കണ്ട് പല തവണ മകനെവിട്ടയയ്ക്കാന്‍ അവര്‍ കരഞ്ഞ് കാലു പിടിച്ച് പറഞ്ഞിട്ടും എസ്. ഐ. ജോര്‍ജ്ജ്കുട്ടി തയ്യാറായിരുന്നില്ല. ആ മാതാപിതാക്കളുടെ മുമ്പിലൂടെയാണ് സിബിയെ വലിച്ചിഴച്ചുകൊണ്ട് വന്ന് ലോക്കപ്പിന്റെ മുന്നില്‍ കിടത്തിയത്. ഏതൊരു അമ്മയ്ക്കും തോന്നുന്നതു പോലെ ആ രംഗം സഹിക്കാതെ ഓടിച്ചെന്ന് തന്റെ സാരിതുമ്പ് കൊണ്ട് സിബിയുടെ നനഞ്ഞ തല തുവര്‍ത്തി (ഇത് മൊഴിയില്‍ പറഞ്ഞിട്ടുളള താണ്.) സിബി വിശന്നപ്പോള്‍ അവസാനമായി ചോദിച്ച ഒരു പിടി ചോറുപോലും കൊടുക്കു വാന്‍ പോലീസുകാര്‍ സമ്മതിച്ചില്ല എന്ന് സിബിയുടെ അച്ഛന്‍ പറഞ്ഞു.

മാതാപിതാക്കള്‍ പോയതിന് ശേഷം എന്താണ് സംഭവിച്ചത്? നൈറ്റ് പെട്രോളിംഗിന് ഇറങ്ങുന്ന പോലീസിന്റെ കയ്യില്‍ ടോര്‍ച്ച് ഉണ്ടാവും ഇതുകൊണ്ട് തലയ്ക്ക് പിന്നിലേറ്റ അടിയാവാം മരണ കാരണമെന്നാണ് മാതാപിതാക്കളും പറയുന്നത്. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ സിബിയെ ആദ്യം പാലാ താലൂക്ക് ആശുപത്രിയിലും നിലഗുരുതരമായതിനാല്‍ അവിടുന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

മരുന്നുകളോട് പ്രതികരിക്കാതെ 11-ന് ഉച്ചയ്ക്ക് 2 മണിയോടെ സിബി മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു. എന്നാല്‍ സിബിയെ മര്‍ദ്ദിച്ചിട്ടി ല്ലെന്നാണ് കോട്ടയം എസ്.പി. എം.പി.ദിനേശ് പറഞ്ഞത്. സംഭവം വിവാദമായതോടെ എസ്.ഐ.യെ സംരക്ഷിക്കുവാനും സിബിയുടെ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ആദ്യം എസ്.ഐ യെ സ്ഥലം മാറ്റുകയും സംഭവം തീവ്രമായതോടെ പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും തുടങ്ങിയ നാടകീയ രംഗങ്ങള്‍ പോലീസ് സൃഷ്ടിച്ചു. 

പ്രശ്‌നം കലുഷിതമായിട്ടും എസ്.ഐ ജോര്‍ജ്ജ്കുട്ടിക്കെ തിരെ കേസെടു ത്തില്ല. പിന്നെ എന്തിനാണ്എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്തത്? പോലീസ് ഭാഷ്യം ഇങ്ങനെ: അറ സ്റ്റിന്റെ നടപടിക്രമങ്ങള്‍ പാലിക്കാ ത്തതിനാലാണ് എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്തത്. മാത്രമല്ല, സിബിയെ അറസ്റ്റ് ചെയ്തതിനുശേഷം നടക്കേണ്ട വൈദ്യപരിശോധന നടന്നില്ലെന്ന് ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

സംഭവം വിവാദമായതോടെ സംസ്ഥാനപോലീസ് കംപ്ല യിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് നാരായണക്കുറുപ്പ് സിബിയെ ആശ്രത്രിയിലെത്തി കാണുകയും സിബിയുടെ മാതാപിതാക്കളില്‍ നിന്നും സംഭവസ്ഥലത്തുണ്ടായിരുന്ന വരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ഒത്തുകളിക്കുന്ന സര്‍ക്കാരും പോലീസും

കേരളപോലീസില്‍ ക്രിമിനലുകളെവെച്ചു പൊറുപ്പിക്കി ല്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ? പോലീസ് തന്നെ പ്രതികളാകുമ്പോള്‍ കുറ്റം ചെയ്ത ക്രിമിനല്‍ പോലീസുകാരെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്താല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ നശിച്ചു പോകുമോ? കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ ദലിത് സമൂഹത്തിന് പോലീസ് ഉദ്ദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പീഢനം മാത്രമാണ് അനുഭവം. പോലീസ് ഉദ്ദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നുവെന്ന ശക്തമായ ആരോപണമുളളപ്പോഴും സര്‍ക്കാരും പോലീസും ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.

പോലീസ് മര്‍ദ്ദനത്തില്‍ സിബി കൊല്ലപ്പെട്ട സംഭവം വകുപ്പ്തല നടപടി യില്‍ ഒതുക്കുന്നത് എസ്.ഐ.യെ സംര ക്ഷിക്കുവാനുളള നീക്കമാണെന്ന് വ്യക്തം. ഇവിടെ നടന്നത് മര്‍ദ്ദനം മാത്രമല്ല, കൊലപാതകമാണ്.അതിനാല്‍ കൊലപാതക കുറ്റം ചുമത്തി എസ്.ഐ. ഉള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്ക ണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

കസ്റ്റഡി മരണം ദലിതുകള്‍ക്ക് നേരെയാണ് വന്നുകൊണ്ടിരി ക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ നല്‍കിയ മുന്നറിയി പ്പായിരുന്നു പ്രതിഷേധം. പോലീസായാലും സവര്‍ണ്ണരായാലും ദലിതര്‍ക്ക് നേരെ വന്നാല്‍ കണ്ണിന് കണ്ണ്, കാലിന് കാല് മാത്രമാണ് ആശ്രയം.

പ്രവീണ്‍ കെ. മോഹന്‍
പട്ടികജാതി ഉപദേശക സമിതി അംഗം
9496591754