"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

തത്തു എന്ന അനില്‍കുമാര്‍ ദലിത് സാംസ്‌കാരിക നവോത്ഥാനത്തിന് പുതിയ സരണി സൃഷ്ടിച്ച തേരാളി - കെ. രാമന്‍കുട്ടി

തത്തു അണ്ണന്‍ 
1955 ല്‍ തിരുവനന്തപുരത്തു കോളേജ് വിദ്യാഭ്യാസത്തി നെത്തിയ ഞാന്‍ കണ്ട ആദ്യത്തെ അംബേദ്കറൈറ്റ് അംബേദ്കര്‍ സുകുമാരനാ യിരുന്നു. അദ്ദേഹം ദലിത് സാംസ്‌കാരിക പ്രവര്‍ത്തകരായ അജിത് നന്തന്‍കോട്, തത്തു എന്ന അനില്‍കുമാര്‍ എന്നിവരുടെ പിതാവാണ്. ഡി.എച്ച്.ആര്‍.എം എന്ന സംഘടന യോടു പൂര്‍ണ്ണമായ യോജിപ്പില്ലാത്ത വര്‍ക്കും അനില്‍കുമാര്‍ നേതൃത്വം നല്‍കിയ ബുദ്ധിസ്റ്റു ജീവിതക്രമത്തോട് തികച്ചും ആദരപൂര്‍ണ്ണമായ സമീപനമാണ് ഉള്ളത്. കേരളത്തിലാകെ ബുദ്ധിസത്തിന്റെ വളര്‍ച്ചയും വികസാവും രൂപപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഒരു ബുദ്ധിസ്റ്റ് ജീവിത ക്രമം പടുത്തുയര്‍ത്തി ഒരു സാംസ്‌കാരിക വിപ്ലവം തന്നെ സൃഷ്ടിക്കുന്നത് എന്നെപ്പോലെ ബുദ്ധിസത്തോടു ഭ്രമമുള്ളവര്‍ക്ക് ആഹ്ലാദം പകരുന്നതാണ്. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ തികച്ചും ബുദ്ധിസ്റ്റു ആചാരക്രമങ്ങളനുസരിച്ചാണ് നടന്നത് എന്നത് മാതൃകാപരവും നമുക്കെല്ലാം പ്രതീക്ഷയും ആഹ്ലാദവും പകരുന്നതുമാണ്. ഇനിയും കുറെകാലം കൂടി ജീവിച്ചിരുന്നുവെങ്കില്‍ നമുക്കെല്ലാം ഊഹിക്കാവു ന്നതിലും എത്രയോ മടങ്ങു സംഭാവനനമ്മുടെ സമൂഹത്തിന് ലഭിക്കുമായി രുന്നു. ഞാന്‍ കൃത്യാന്തര ബാഹുല്യ ത്തില്‍പ്പെട്ടു ന്യൂഡല്‍ഹിയി ലായിരുന്നതിനാല്‍ എനിക്ക് അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കാനായില്ല. അതില്‍ അത്യഗാധമായ ദുഖവും വ്യസനവുമുണ്ട്. ആള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി/എസ്.റ്റി ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന പ്രസിഡന്റായ ഞാനും സഹപ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തുന്നു.