"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

അരിപ്പ ഭൂസമരം

ശ്രീരാമന്‍ കൊയ്യോന്‍ 
അരിപ്പ ഭൂസമര നായകന്‍ ശ്രീരാമന്‍ കൊയ്യോനുമായി എ. ആര്‍. സേതുരാജന്‍ നടത്തിയ അഭിമുഖം

കേരളത്തില്‍ തുടര്‍ച്ചയായി ഭൂസമരമുന്നേറ്റം ഉണ്ടായിട്ടും അത് അധികാര രാഷ്ട്രീയ രൂപം ധരിച്ചില്ല എന്തുകൊണ്ട്?

ഭൂസമരപ്രസ്ഥാനങ്ങള്‍ക്ക് ശരിയായ ദിശാബോധം ഇല്ലായെന്നുള്ളതാണ് ഇതിന് പ്രധാനകാരണം. ഭൂസമരത്തിന് മാധ്യമശ്രദ്ധ വരുന്നതോടുകൂടി പലബാഹ്യശക്തികളും ഇതിലേക്ക് വന്ന്‌ചേരുകയും ബുദ്ധിപരമായ ഉപദേശങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ഭൂസമര നേതൃത്വത്തെ ശരിയായ ചിന്തയില്‍ നിന്നും മാറ്റപ്പെടുത്തുന്നു.

അരിപ്പ ഭൂസമരത്തെ ഇതര ആദിവാസി ദലിത് പ്രസ്ഥാനങ്ങള്‍ സക്രിയയായി സഹായിച്ചിട്ടുണ്ടോ?

മറ്റ് ദലിത്- ആദിവാസി പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കുന്നത് സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹം, മരണം തുടങ്ങിയ പ്രശ്‌നങ്ങള്‍, ആനുകൂല്യങ്ങള്‍, ഭരണകക്ഷികളോടും മറ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങളോടും, ഭരണസ്ഥാപനങ്ങ ളോടുമൊക്കെയുമുള്ള കടപ്പാടും ബന്ധങ്ങളുമൊക്കെയാണ്. ഇത് നഷ്ടപ്പെടുത്തുവാന്‍ സംഘടനകള്‍ തയ്യാറല്ല എന്നത് വസ്തുതയാണ്. സംഘടനയുടെ ഉത്തരവാദിത്വ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ രാഷ്ട്രീയബന്ധം വഷളാകാത്തതരത്തിലുള്ള ചട്ടകൂടുകളില്‍ സംഘടനയെ ഒതുക്കിനിര്‍ത്തുന്നു. ഭുമി വിഷയം വളരെ സങ്കീര്‍ണ്ണവും ദുഷ്‌കരവും ഇപ്പോഴത്തെ സാമൂഹിക- രാഷ്ട്രീയ വ്യവസ്ഥയില്‍ നിയമലംഘനം കൂടിയുമാണ്. ഇത് കടുത്ത് ഭയപ്പെടുന്ന സംഘടനകള്‍ അത്തരം ബുദ്ധിമുട്ടുകള്‍ മറികടക്കുന്നതിനോ ഭൂസമരപ്രസ്ഥാനങ്ങളെ നിസ്സീമമായി സഹായിക്കുന്നതിനോ തയ്യാറാകില്ല. മാത്രവുമല്ല ഭൂസരമക്കാരോട് യാതൊരു സഹകരണവും ഇല്ലാ എന്ന് മറ്റാരെയോ പ്രീതിപ്പെടുത്തുവാന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നവരാണ് ഭുരിഭാഗവും. സമരക്കാരെ ഭയപ്പെടുത്തുന്നതിനാണ് മാവോയിസ്റ്റ് വേട്ട, നക്‌സലൈറ്റ് വേട്ട എന്നതരത്തിലൊക്കെ ഭരണകൂടം പ്രചരണം നടത്തുന്നത്. ഭൂസമരക്കാരെ മോശക്കാരായി സമൂഹം കാണുമോ എന്ന തെറ്റായധാരണയും ചില സംഘടനാ നേതാക്കള്‍ വച്ച് പുലര്‍ത്തുന്നു.

അരിപ്പ ഭൂസമരപ്രസ്ഥാനത്തിന് പിന്തുണനല്കുന്ന പ്രസ്ഥാനങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍ ഏതെല്ലാമാണ്?. ആരെങ്കിലും സഹായിച്ചിട്ടുണ്ടോ?

2012 ഡിസം. 31 ന് രാത്രി 11 മണിയോട് കൂടി അരിപ്പയില്‍ കുടില്‍കെട്ടി ആരംഭിച്ച ഭൂസമരം, ആദ്യമുണ്ടായ 14 ദിവസത്തോളമുള്ള ഉപരോധ ത്തിന് ബഹു. കലക്ടറുമായുള്ള ചര്‍ച്ചക്ക് ശേഷം മറികടന്നപ്പോള്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി, ഇവരുമായും ബി.ജെ.പി യുമായുള്ള ബന്ധത്തില്‍ നീലകണ്ഠന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ കെ.പി.എം.എസ് ന്റെ ഏതാനും പ്രവര്‍ത്തകര്‍, ബി.എസ്.പി. പ്രവര്‍ത്തകര്‍, കെ.ഡി.പി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍, കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ്, ഡോ. എം.എ. കുട്ടപ്പന്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍, പ്രതിപക്ഷനേതാവ് വി.എസ്. അച്ചുതാനന്ദന്‍, ബി.ജെ.പി. നേതാക്കളായ ഓ. രാജഗോപാല്‍, പാര്‍ട്ടിപ്രസിന്റ് വി. മുരളീധരന്‍, ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ഏകതാപരിഷത് ദേശീയ അദ്ധ്യക്ഷന്‍ പി.വി. രാജഗോപാല്‍ നടനും സംവിധായകനുമായ മധുപാല്‍ തുടങ്ങിയ പ്രമുഖര്‍ സമരഭൂമി സന്ദര്‍ശിച്ചിരുന്നു.

പിന്നോക്ക നേതൃത്വത്തിന്റെ ബന്ധങ്ങളിലെ പല സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വങ്ങള്‍ സമരഭൂമി സന്ദര്‍ശിച്ചിട്ടും, സ്വന്തം സഹോദരങ്ങള്‍ നടത്തുന്ന ഈ അവകാശസമര ഭൂമിയില്‍ ദലിത്-പിന്നോക്ക സംഘടനകള്‍ ഇതുവരെ എത്താന്‍ തയ്യാറായിട്ടില്ല എന്നത് വേദനാജനകമാണ്. ഭൂമിവിഷയത്തില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകതാപരിഷത് കുറച്ച് മെച്ചമായ സഹകരണം പുലര്‍ത്തുന്നൂ എന്നത് ആശാവഹമാണ്.

ശ്രീരാമന്‍കൊയ്യോന്‍ നയിക്കുന്ന ഭൂസമരപ്രസ്ഥാനം ഇതര പ്രസ്ഥാനങ്ങളില്‍ നിന്നും മൗലികമായി എങ്ങനെ യാണ് വേറിട്ട് നില്ക്കുന്നത്?

കണ്ണൂര്‍ - പേരാവൂര്‍, തിരുവോണപുറത്ത് 9 ഏക്കര്‍ മിച്ചഭൂമി പിടിച്ചെടുത്ത് നടത്തിയ സമരത്തെ പിന്തുണച്ചുകൊണ്ട് ഭുസമര മാര്‍ഗ്ഗത്തിലേക്ക് കടന്നുവന്നു. 50 സെന്റ് ഭൂമി വീതം പട്ടയം നേടികൊണ്ട് അത് വിജയിച്ചിരുന്നു. 2006 ഏപ്രില്‍ 26 ന് ആരംഭിച്ച ആറളം ഫാം ഹൗസ് സമരം, 2007 ആഗസ്റ്റ് 28 ന് ആരംഭിച്ച ആലക്കോട് എസ്റ്റേറ്റ് സമരം എന്നിവ ഗോത്രജനസഭ (എ.ഡി.എം.എസ് ന്റെ ആദ്യരൂപം) ഒരേക്കര്‍ വീതം 3500 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നേടിയെടുത്തുകൊണ്ട് അവസാനിപ്പിച്ച സമരങ്ങളാണ്.

മുത്തങ്ങയില്‍ സി.കെ. ജാനുവിനോടൊപ്പം സമരമുഖത്തുണ്ടായിരുന്ന ഞാന്‍, കേരളത്തില്‍ ദലിത് വിഭാഗങ്ങള്‍ക്കിടയിലും സാമൂഹികവും-രാഷ്ട്രീയ പരവുമായി ആവേശമായി മാറിയ സമരത്തെ-ആദിവാസികള്‍ അക്രമാസക്തരായി മാറ്റപ്പെട്ട് ഒരു പൊലീസുകാരന്‍ കൊലപ്പെടുകയും ഒരു ആദിവാസി വെടിയേറ്റ് മരിക്കപ്പെടുകയും ചെയ്തപ്പോള്‍ ഗോത്രമഹാസഭ തകര്‍ന്ന് പോവുകയും, തെറ്റായ രീതികളെ എതിര്‍ത്ത് ഞാന്‍ ഇവിരില്‍ നിന്നും പിരിയുകയും ചെയ്തു. ഈ സമരത്തിലൂ ടെയുള്ള തിരിച്ചറിവിലാണ് തികച്ചും സമാധാനപരവും ജനാധിപത്യ-രാഷ്ട്രീയ പരവുമായ നീക്കമാണ് നമ്മുടെ ആവശ്യം എന്ന് ദലിത്-ആദി-വാസി ജനതയെ ബോദ്ധ്യപ്പെടുത്തുന്നത്. 2007 ല്‍ ളാഹഗോപാലനാണ് ഞാന്‍ നേതൃത്വം നല്കിയിരുന്ന ''ഗോത്രജനസഭ'' ഉദ്ഘാടനം ചെയ്തത്.... ളാഹഗോപാലന്റെ നേതൃത്വത്തില്‍ ആദ്യം ''കൊടുമണ്‍'' എന്ന സ്ഥലത്ത് ഭുസമരം നടത്തുകയും മുഖ്യമന്ത്രിയുമായി ഇദ്ദേഹം നടത്തിയ ഫോണ്‍ കോളില്‍ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ സമരം നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഭുമിലഭിക്കാതെ വഞ്ചിക്കപ്പെടുകയാണുണ്ടായത്. ഇതിന് ശേഷമാണ് 2007 ആഗസ്റ്റ് 4 ന് ചെങ്ങറയില്‍ സമരം ആരംഭിച്ചത്. ആദ്യംമുതലേ ഞാന്‍ ഇതില്‍ ഇടപെടുകയും ധാരണയുടെയോ ഉടമ്പടിയുടെയോ അടിസ്ഥാനത്തിലല്ലാ ഭുമിലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറുകയില്ലാ എന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹത്തേകൊണ്ട് പ്രഖ്യാപിപ്പിക്കുവാനും സാധിച്ചു. ജില്ലാ കളക്ടര്‍ വിളിച്ച ചര്‍ച്ചയിലും ഈ ആവശ്യത്തിന്‍ മേല്‍ ഉറപ്പിച്ചു സമരത്തെ നിര്‍ത്തുവാന്‍ കഴിഞ്ഞു എന്നതും വസ്തുത യാണ്.

''ഒന്നുകില്‍ നക്കികൊല്ലുക അല്ലെങ്കില്‍ ഞെക്കി കൊല്ലുക'' എന്ന തരത്തില്‍ സമീപനം സ്വീകരിക്കുന്ന ഗവ. ണ്മന്‍ഡുകളുടെ മുമ്പില്‍ പതറാതെ, ഭൂമി ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറാത്ത, ഇതിനായി മരിക്കേണ്ടി വന്നാല്‍ ആത്മാഭിമാനമായി കരുതുന്ന ഒരു തലമുറയെ, സമാധാനപര മായി നീങ്ങുന്ന സമരാംഗങ്ങളെ സൃഷ്ടിക്കുവാന്‍ കഴിഞ്ഞുയെന്നുള്ളത് മറ്റ് പ്രസ്ഥാനങ്ങളില്‍ നിന്നുള്ള പ്രധാന വ്യത്യാസം തന്നെയാണ്. ആദിവാസി കള്‍ ലഭിക്കുന്നതെന്തും നശിപ്പിക്കുവരാണ് എന്ന ബോധപൂര്‍വ്വമായ ദു:ഷ്പ്രചരണം തകര്‍ക്കുവാനും, പാഴായികിടന്ന സ്ഥലങ്ങള്‍ സമരഭുമി യില്‍ കൃഷിഭുമിയാക്കി മാറ്റാനും സാധിച്ചു...''അരിപ്പഫ്രഷ്'' എന്ന പേരില്‍ അരി, പച്ചക്കറി, കപ്പ, വാഴ, ഉമിക്കരി, ലോഷന്‍, മെഴുകുതിരി, ബാര്‍സോപ്പ്, ബാത്ത് സോപ്പ് എന്നിവയും ഇവിടെ ഉല്പാദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തുവരുന്നൂ...

ചെങ്ങറ, മുത്തങ്ങ, കുടില്‍കെട്ടി സമരം എന്നിവക്ക് മാധ്യമങ്ങള്‍, പൊതുസമൂഹം നല്കിയ പിന്തുണ അരിപ്പ് ഭുസമരത്തിന് ലഭിക്കുന്നുണ്ടോ...? 

സമ്പന്ന സവര്‍ണ്ണവിഭാഗങ്ങളുടെ ബന്ധവും ഇത്തരക്കാര്‍ ദലിത്-ആദിവാസി സമൂഹങ്ങള്‍ക്കായി വക്താക്കളാവുമ്പോള്‍, ഭുസമരങ്ങളുടെ രക്ഷികര്‍ത്താക്കളാവുമ്പോള്‍ മാത്രമാണ് സാധാരണയായി മാധ്യമ പിന്തുണ ലഭിക്കാറുള്ളത്. ഇവിടെ ഇത്തരം രക്ഷകര്‍തൃത്വങ്ങളെ നിരാകരിച്ചതിനാല്‍ വാര്‍ത്താപ്രാധാന്യം ലഭിച്ചില്ല എന്ന് മാത്രവുമല്ല. സവര്‍ണ്ണരുടെ അഭിപ്രായത്തോടു കൂടിയ കപടവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. 

തുടരും...

ശ്രീരാമന്‍ കൊയ്യോന്‍ 
9447328240