"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

ദലിതുകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം - എം. ജി. രാമചന്ദ്രന്‍

എം ജി രാമചന്ദ്രന്‍
വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു ജനസഞ്ചയ ത്തിന്റെ ജീവിതം വിവിധ കാലഘട്ടത്തിലൂടെ കടന്നുപോയ വഴികള്‍ കുലം കഷമായി പരിശോധി ക്കേണ്ടതുണ്ട്. സുദീര്‍ഘമായ ഒരു പ്രബന്ധം അതിനു വേണ്ടിവരും. സമയ പരിമിതി അനുവദനീയ മല്ലാത്തതിനാല്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനെ സമയം അനുവദിക്കുന്നുള്ളൂ.

ആ സുവര്‍ണ്ണകാലം

ദലിതര്‍ക്ക് അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു. മതപരമായി ചിന്തിക്കുമ്പോള്‍ ത്രേതായുഗത്തിലെ മഹാബലിയുടെ കാലം എക്കാലത്തും സ്മരിക്കപ്പെടേണ്ടതാണ്. ബൈബിളിലെ പഴയനിയമത്തില്‍ പറയുന്ന ശേബാരാഞ്ജിയും സംഘകാലത്തില്‍ പറയുന്ന കാക്കയാര്‍. അവ്വയാര്‍ തുടങ്ങി ഒട്ടനവധിപേര്‍ സമൂഹത്തില്‍ ജ്വലിച്ചുയര്‍ന്നു നിന്ന നക്ഷത്രങ്ങളാണ്. ഈ ജനതയുടെ പൂര്‍വ്വികര്‍ ശാസ്ത്രജ്ഞന്മാരും ഉജ്ജ്വല പ്രതിഭാ ശാലികളുമായിരുന്നു എന്ന് പഞ്ചാബിലെ ഹാരപ്പയില്‍നിന്നും മോഹന്‍ജദാരോ യില്‍നിന്നും കണ്ടെടുത്ത ചരിത്ര വസ്തുക്കള്‍ ലോക പണ്ഡിതര്‍ ഒരുപോലെ സമ്മതിച്ചിട്ടുള്ള താണ്. അമേരിക്ക യിലെ മെക്‌സിക്കോ പട്ടണത്തില്‍ ഇന്നും കാണുന്ന പുരാതനമായ ശിവക്ഷേത്രം മെക്കയിലെ വിശുദ്ധ കാ- അബ് പള്ളിയും ഭാരതത്തിലെ ആദിമ നിവാസികളുടെ സംഭാവനകളാണെന്ന് ചരിത്രകാരന്മാര്‍ ഒരുപോലെ സമ്മതിച്ചിട്ടുള്ളതാകുന്നു. ആദ്യ കാവ്യമെഴുതിയ വാത്മീകിയും ഭാഗവതവും മഹാഭാരതവും രചിച്ച വ്യാസമഹര്‍ഷിയും ഈ സമൂഹത്തില്‍ ജനിച്ചവരായിരുന്നു. ഇങ്ങനെ എത്രയോ സംഭവങ്ങള്‍ എടുത്തു കാട്ടുവാന്‍ കഴിയും. വിവിധങ്ങളായ ഇത്തരം കാലയളവുകളെ ദളിത് സമൂഹത്തിന്റെ സുവര്‍ണ്ണകാലമെന്ന് അറിയപ്പെടുന്നു.

ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

ബി. സി. പതിനായിരത്തിനു മുമ്പ് ഇന്ത്യമുതല്‍ ഓസ്‌ട്രേലിയാവരെ വ്യാപിച്ചു കിടന്ന ഒരു വന്‍കര ഉണ്ടായിരുന്നതായും ആദ്യ ജനവാസം അവിടെ തുടങ്ങിയെന്നും നരവംശ ശാസ്ത്രജ്ഞന്മാരായ സര്‍ കെ. ആര്‍. ബി. ന്യൂട്ടണ്‍ ഡോ. മക്ലിന്‍, ആര്‍. വി. ഓള്‍ഡാം തുടങ്ങിയ ലോക പ്രശസ്തരായ ശാസ്ത്രകാരന്മാര്‍ ഒരുപോലെ പറയുന്നു. ആ വന്‍കര യിലെ 'ലിമൂറിയ അഥവാ, ഗോണ്ട്വാനം' എന്ന് വിളിച്ചിരുന്നു. ശൈവമത വിശ്വാസി കളായിരുന്നു അവര്‍. അതിപുരാതനമായ (ബാഹൂങ്കി, മുണ്ട) എന്നീ ഭാഷകള്‍ ഉപയോഗിച്ചിരുന്നു. ജനാധിപത്യ രീതിയിലുള്ള ഒരു ക്ഷേമ രാഷ്ട്രം അവര്‍ പടുത്തു യര്‍ത്തിയിരുന്നു. ബി. സി. 10,000 മുതല്‍ ബി. സി. 504 വരെ വിവിധ കാലങ്ങളിലായി ഉണ്ടായ അനവധി പ്രളയങ്ങളിലും ഭൂകമ്പങ്ങളിലും മറ്റുമായി ലിമൂറിയ ഭൂഖണ്ഡം ചില വന്‍കരകളായി വേര്‍പിരിഞ്ഞു. അവിടെ താമസിച്ചിരുന്ന ജനതയുടെ പിന്‍തലമുറക്കാരാണ് ഇന്നത്തെ ദലിതര്‍. അവര്‍ വിവിധ ഭൂഖണ്ഡങ്ങ ളിലായി ചിതറി കഴിയുന്നു.

ആര്യാധിപത്യം

മദ്ധ്യേഷ്യയില്‍നിന്നും ബി. സി. 2500ഓടുകൂടി ഭാരതത്തിലേക്ക് കന്നുകാലികളെ മേയ്ക്കാനായി കൈബര്‍, ബോലന്‍ എന്നീ ചുരങ്ങള്‍ കടന്ന് ഒരു പറ്റം ആരോഗ്യ ദൃഢഗാത്രരായ വെളുത്ത മനുഷ്യര്‍ സിന്ധൂനദീതീരത്ത് എത്തി. അതിനുശേഷം സാവധാനം ഭാരതീയ അന്തരീക്ഷം കലുക്ഷിതമായി. അന്നുവരെ ഉണ്ടായിരുന്ന പവിത്രത മാഞ്ഞു. ഇന്‍ഡ്യയുടെ സ്ഥിതി ആകെ മാറി. അവര്‍ പുതിയ ആശയങ്ങള്‍ പ്രചരിപ്പിച്ചു. അവര്‍ പുതിയ മതവും പ്രചരിപ്പിച്ചു. വൈദീകമതം, കാലക്രമത്തില്‍ വേദങ്ങളും ശാസ്ത്രങ്ങളും ഉപനിഷത്തുകളും ആരണ്യകങ്ങളും ഇതിഹാസങ്ങളും ഉണ്ടായി. അങ്ങനെ ആര്യന്മാരുടെ ഇടയില്‍ മാത്രം ജാതി വ്യവസ്ഥ ഉടലെടുക്കുകയും നിലനില്‍ക്കുകയും ചെയ്തു.

ചാതുര്‍വര്‍ണ്യ കാലക്രമത്തില്‍ ഉപജാതികള്‍ക്ക് കാരണമായി. ചാതുര്‍വര്‍ണ്യം ആര്യന്മാര്‍ക്കിടയില്‍ മാത്രമാണ് നിലനിന്നിരുന്നത് അന്നും ദലിതര്‍ ഒരു പ്രത്യേക വര്‍ഗ്ഗമായി തന്നെ നിലനിന്നു. അവരെ 'പഞ്ചമര്‍' എന്ന പേരില്‍ അറിയപ്പെടുകയും അവരെ ചണ്ടാലര്‍, ദസ്സ്യൂക്കുകള്‍, നിശാചരന്‍, അസുരന്മാര്‍, നാഗങ്ങള്‍, വാനരര്‍ തുടങ്ങി ഒട്ടേറെ പേരില്‍ പില്‍ക്കാലത്ത് അറിയപ്പെടുകയും അവരില്‍ അയിത്തം അടിച്ചേല്‍പ്പിക്കു കയും ചെയ്തു.

അയിത്തത്തിന്റെ ഭീകരത

ആര്യന്മാര്‍ സൃഷ്ടിച്ച ജാതി വ്യവസ്ഥയും അയിത്തവും ദലിത് സമൂഹ ത്തെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ചവിട്ടി അരയ്ക്കപ്പെട്ടു. നല്ല വസ്ത്രം ധരിക്കാനോ നല്ല ഭാഷ ഉപയോഗിക്കാനോ, പൊതുവഴിയില്‍കൂടി സഞ്ചരിക്കാനോ സവര്‍ണ്ണര്‍ അക്കാലങ്ങളില്‍ സമ്മതിച്ചിരുന്നില്ല. അവര്‍ സഞ്ചരിക്കു മ്പോള്‍ കാല്‍പ്പാടുകള്‍ മണ്ണില്‍ പതിയാതിരിക്കാന്‍ പുറകില്‍ ചൂല് കെട്ടിയിട്ടും വായില്‍നിന്നും തുപ്പല്‍ തറയില്‍ വീഴാതിരിക്കാന്‍ കഴുത്തില്‍ ചിരട്ടകെട്ടിയിട്ടു. റോഡുകളില്‍കൂടി സഞ്ചരിക്കുമ്പോള്‍ ശബ്ദം ഉണ്ടാക്കി കുഷ്ഠരോഗികള്‍ എന്നതുപോലെ ഈ ജനതയെ ആട്ടി ഓടിച്ചിരുന്നു. ഇതിനു മനുസ്മൃതിയില്‍ ആവശ്യമായ നിയമങ്ങള്‍ എഴുതി ച്ചേര്‍ത്തു. ബ്രാഹ്മണരില്‍നിന്ന് 16 അടി അകലെ ശൂദ്രരും 32 അടി അകലെ ഈഴവരും 64 അടി അകലെ ദലിതരും നില്‍ക്കണമെന്ന് അവര്‍ മനുസ്മൃതിയിലൂടെ വ്യവസ്ഥ ചെയ്തു. എന്നാല്‍ അയിത്തം കൊടികുത്തി വാണിട്ടും ''സ്ത്രീകളില്‍'' സവര്‍ണ്ണര്‍ അയിത്തം കണ്ടിരുന്നില്ല. ഇതിന് എത്രയോ ഉദാഹരണം പറയുവാന്‍ കഴിയും.

ദളിതരും കേരളവും

ആര്യന്മാരുടെ കൃതികളില്‍ തെക്കേ ഇന്ത്യയെക്കുറിച്ച് കാര്യമായി ഒന്നും പറയുന്നില്ല. കാരണം ഈ ഭൂഭാഗത്തെക്കു റിച്ച് കാര്യമായ അറിവ് അവര്‍ക്ക് ഉണ്ടായിരുന്നില്ല. സംഘകാലകൃതികളില്‍ കേരളം ഉള്‍പ്പെട്ട തമിഴകം ദളിതരുടെ സുവര്‍ണ്ണ കലഘട്ട മായിരുന്നു. രാജാവും പ്രജകളും അവര്‍ തന്നെ. അക്കാലങ്ങളില്‍ ചെറു കച്ചവടത്തിനായി ഇവിടേക്കുവന്ന ആര്യന്മാരെ ദ്രാവിഡര്‍ ചേരികളില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍ കൊല്ലവര്‍ഷം 113ല്‍ തുടങ്ങിയ ചേരന്മാരും ചോളന്മാരുമായി ഉണ്ടായ നൂറ്റാണ്ട് യുദ്ധം ഈ ജനതയെ സമ്പൂര്‍ണ്ണ നാശത്തിലേക്ക് നയിച്ചു. യുദ്ധം കഴിഞ്ഞപ്പോ ഴേക്കും ദലിതര്‍ക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു. ക്ഷേത്രങ്ങളും ഭൂസ്വത്തുക്കളും സ്ത്രീകളും എല്ലാം ചേരി നിവാസികളായ ആര്യന്മാര്‍ ബലം പ്രയോഗിച്ച് കൈവശ പ്പെടുത്തി. ദളിത് സമൂഹത്തെ കാലന്തര ത്തില്‍ ജാതി ഉപജാതികളായി അയിത്തം കല്‍പ്പിച്ച് അടിച്ചമര്‍ത്തി മാടുകളെ പ്പോലെ പണിയെടുപ്പിച്ചു. പ്രഭാതം മുതല്‍ പ്രദോഷം വരെ മനുഷ്യനെ മാടുകള്‍ക്കൊപ്പം കെട്ടി നിലം ഉഴുതു എന്നത് എത്ര ഭയാനകമാണ്! തങ്ങളുടെ നഷ്ടപ്പെട്ട സ്വത്തും അധികാരങ്ങളും തിരികെ ചോദിക്കു വാനോ പിടിച്ചടക്കുവാനോ കഴിയാത്തവിധം ജാതി ഉപജാതി വ്യവസ്ഥകളും ഉപജാതികള്‍ക്കിടയിലുള്ള അയിച്ചവും സവര്‍ണ്ണരെ സഹായിച്ചു. അത് ഇന്നും അഭങ്കുരം തുടരുന്നു.

കേരളത്തില്‍ ഇന്നും ദളിതര്‍ 103 ജാതികളായി വേര്‍തിരിഞ്ഞ് പരസ്പരം അയിത്തം കല്‍പ്പിച്ച് കഴിയുന്ന കഥ നമ്മുടെ കണ്‍മുമ്പില്‍ത്തന്നെ നിലനില്‍ക്കുന്നു. ചരിത്രം പഠിക്കാതെ ചരിത്രസത്യം മനസ്സിലാക്കാതെ ഈ ജനത ഇന്നും കഴിഞ്ഞുകൂടുന്നു.

ക്ഷേത്രപ്രവേശവും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യവും മാറ്റി നിര്‍ത്തിയാല്‍ ഈ ജനതയ്ക്ക് എന്താണ് കൈമുതലായുള്ളത്?

ഫ്യൂഡലിസത്തിലെ ജാതിമേധാവികള്‍ സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രീയ മേലാളന്മാരായി ഇന്നും നമ്മെ വഞ്ചിക്കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇന്നുവരെ ദലിതര്‍ എന്തുനേടിയെന്നും സവര്‍ണ്ണസമുദായം എന്തുനേടിയെ ന്നും നാം വേര്‍തിരിച്ച് അറിയേണ്ടതുണ്ട്. ആരാണ് ഇതിന് ഉത്തരവാദി? മഹാനായ ഡോ. ബി. ആര്‍. അംബേദ്ക്കര്‍ നമുക്ക് നേടിയത്തന്ന മഹത്തായ വോട്ടവകാശം അതിന്റെ വില മനസ്സിലാക്കാതെ രാഷ്ട്രീയത്തി ന്റെ പേരില്‍ രാഷ്ട്രീയ തമ്പുരാന്മാര്‍ക്ക് കൊണ്ടുകൊടുക്കുന്ന പ്രവണത മാറാതെ എങ്ങനെയാണ് ഈ സമൂഹം രക്ഷപെടുക. രാഷ്ട്രീയ അധികാരം ഇല്ലാതെ ഇന്ന് ഒന്നും നേടുവാന്‍ കഴിയില്ല എന്ന പാഠം നമ്മളെ പഠിപ്പിക്കുന്നു.

സമൂഹത്തിലെ ഇത്തിള്‍ക്കണ്ണികള്‍

ദളിത് സമൂഹത്തില്‍ ഇത്തരം വ്യക്തികളെ എവിടെയും കാണാം. നേരിയ ഫീസ് അടച്ച് പത്ത് ആളുകളെ കൂട്ടിയാല്‍ ഒരു പുതിയ ജാതി സംഘട നയും തദ്വാര ഒരു നേതാവും ആകാം ഇത്തരക്കാര്‍ക്ക് സ്വന്തം സമൂഹ ത്തിന് എന്ത് നേടിക്കൊടുക്കുവാന്‍ സാധിക്കും? എന്ത് സാധിച്ചിട്ടുണ്ട്? 1909ല്‍ ബ്രിട്ടീഷുകാരും 1923ല്‍ മഹാത്മാ അയ്യന്‍ങ്കാളിയും സ്വാതന്ത്ര്യ ത്തിനുശേഷം ഭരണഘടനയില്‍ക്കൂടി ഡോ. അംബേദ്ക്കറും നേടിതന്ന സംവരണം അല്ലാതെ നമുക്ക് എന്താണ് ഒരു നേട്ടം. സ്വന്തം സമൂഹത്തി ന്റെ തലയെണ്ണി കണക്കുപറഞ്ഞ് വാങ്ങുന്ന സംവരണ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇന്ന് നമ്മളില്‍നിന്ന് എത്രയോ അകന്നിരിക്കുന്നു. അവരുടെ ചലനങ്ങള്‍ ബ്രാഹ്മണ്യത്തെക്കാള്‍ ഭയാനകമാണ് ഇത്തരം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും സമൂഹത്തിലെ ചാരന്മാരാണ് അവരെ തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 100% ആളുകളെയും ഉദ്ദേശിച്ചല്ല ഇത് പറയുന്നത്.

അതിനാല്‍ ദലിതരുടെ ഇടയിലെ ജാതിചിന്ത അവസാനിപ്പിക്കുകയും ചരിത്രപരമായി നാം ഒരു ജനതയും ഒരു വംശത്തിലെ അംഗങ്ങളും ആണെന്ന് സത്യം ഉള്‍ക്കൊണ്ടെങ്കില്‍ മാത്രമേ നമുക്ക് ശാശ്വതമായ മോചനം ഉണ്ടാകൂ. ഇതിനു വിലങ്ങായി നില്‍ക്കുന്നത് ആരുതന്നെ ആയാലും അതിനെ വെട്ടിമാറ്റി സമൂഹത്തിന്റെ പുരോഗതിക്കും ഉന്നതിക്കും ശാശ്വതമായ മോചനത്തിനുമായി നാം ഒരുമിച്ച് മുന്നേറേ ണ്ടിയിരിക്കുന്നു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അല്ലാതെ എന്താണ് ഒരു മാര്‍ഗ്ഗം. ചിന്തിക്കൂ! തീരുമാനമെടുക്കൂ.

അധികാരത്തിന്റെ താക്കോല്‍ നമ്മുടെ കയ്യില്‍വെച്ചിട്ട് മറ്റുള്ളവരുടെ മുമ്പില്‍ തൊഴുകയ്യുമായി ഓശ്ചാനിച്ചു നില്‍ക്കുവാന്‍ നാം എന്തിനു പോകണം. ഇനിയും നമുക്ക് വേണ്ടത് സംഘടനയുടെയോ ജാതിയുടെയോ പേരില്‍ വേറിട്ടു നില്‍ക്കാതെ, വോട്ടാകുന്ന താക്കോല്‍ ഉപയോഗിച്ച് അധികാരം കൈയ്യാളുവാന്‍ തയ്യാറെടുക്കൂ. അല്ലാത്തപക്ഷം കല്‍പാന്ത കാലം കഴിഞ്ഞാലും രാഷ്ട്രീയ തമ്പുരാക്കന്മാരുടേയും കപട വേഷധാരി കളുടേയും കയ്യില്‍ വെറും ചട്ടുകങ്ങളായി ഒടുങ്ങേണ്ടി വരും. അതുകൊണ്ട് വരുവീന്‍ സഹോദരരേ വരും തലമുറയ്ക്ക് എങ്കിലും വഴിവിളക്കാവാം.

എം. ജി. രാമചന്ദ്രന്‍
9048837427