"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

ദ്രാവിഡ ആശയ വാഹകന്‍ ശ്രീ എം.ജെ. പണ്ഡിറ്റ് - അനുരാജ് തിരുമേനി

എം.ജെ. പണ്ഡിറ്റ്
നാധിപത്യ കേരളത്തിലെ അധ:സ്ഥിത മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കളില്‍ പ്രമുഖനാണ് ശ്രീ. എം.ജെ. പണ്ഡിറ്റ്. മതങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും അധ:സ്ഥിത ജനത പാരശ്വവത്കരിക്കുന്ന ഇടത്തിലാണ് എം.ജെ. പണ്ഡിറ്റ് തന്റെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. കേരളത്തിലെ ദ്രാവിഡ ജനതയ്ക്ക് ലഭിച്ച മഹത്വമാര്‍ന്ന തത്വജ്ഞാനിയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം സാമൂഹ്യ രംഗത്ത് കടന്ന് വന്നത്. എന്നാല്‍ പിന്നീട് സ്വര്‍ഗ്ഗവും സോഷ്യലിസവും ശുദ്ധ തട്ടിപ്പാണ് എന്ന ആശയം പ്രചരിപ്പി ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രികരിച്ചു. തുടര്‍ന്ന് കേരളത്തില്‍ ദ്രാവിഡ ആശയവാദത്തിന് വിത്ത പാകിയ നേതാക്കളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തില്‍ അധ:സ്ഥിതര്‍ അധികാര കേന്ദ്രങ്ങള്‍ക്ക് പുറത്ത് രാഷ്ട്രീയ തൊഴിലാളികള്‍ മാത്രമായി മാറുന്നു എന്ന തിരിച്ചറിമായിരുന്നു അദ്ദേഹം സാമുദായിക രംഗത്തേ യ്ക്ക് പ്രവേശിക്കാന്‍ കാരണമായത്. 

കോട്ടയം ജില്ലയില്‍ കാണക്കാരിയില്‍ (പട്ടിത്താനം)മുള്ളംകുഴിയില്‍ (പറയന്‍കുന്ന്) ജോസഫിന്റെയും, ഏലിയാമ്മയുടെയും പുത്രനായാണ് പണ്ഡിറ്റ് ജനിച്ചത്. ആ കാലത്ത് സാമ്പത്തികമായി നല്ല നിലയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ഇന്ന് പട്ടിത്താനത്ത് സ്ഥിതിചെയ്യുന്ന സി.എസ്.ഐ. ചര്‍ച്ച് വകസ്ഥലം ഇദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ ദാനമായി സഭയ്ക്ക് കൊടുത്തതായിരുന്നു. 1954-ല്‍ 10-ാം ക്ലാസ്സ് പാസായ പണ്ഡിറ്റ് 1956 മുതല്‍ നാലു വര്‍ഷകാലം ഇടുക്കി വാഗമണ്‍ പ്രൈമറി സ്‌കൂളില്‍ അദ്ധ്യപകനായി സേവനമനുഷ്ഠിച്ചു. തുടര്‍ന്നദ്ദേഹം കോട്ടയം വെബളിയില്‍ പോസ്റ്റോഫീസില്‍ പോസ്റ്റ് മാനായി ജോലി ചെയ്തു. ഈ കാലയളവിലാണ് പണ്ഡിറ്റ് സാമൂഹിക രംഗത്തേയ്ക്ക് ശ്രദ്ധകേന്ദ്രികരി ക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ശക്തമായിരുന്ന ആകാലയളവില്‍ കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയ പണ്ഡിറ്റ് തന്റെ സുഹൃത്തുകളുമായി ചേര്‍ന്ന് കാണക്കരി ദേശത്ത് ആര്‍.എസ്.പി. എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപികരിക്കാനു ശ്രമം തുടങ്ങി. കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ആര്‍.എസ്.പി.യുടെ സംസ്ഥാന നേതൃത്വത്തിന് ഈ ആവശ്യം ഉന്നയിച്ചു കത്തെഴുതുകയും ഇതിന്റെ ഭാഗമായി തൃക്കടിത്താനം പീതാംബരന്‍ എന്ന ആര്‍.എസ്.പി. നേതാവ് കോട്ടയത്ത് എത്തുകയും ഇവര്‍ക്ക് പാര്‍ട്ടി ക്ലാസ്സ് എടുക്കുകയും ചെയ്തു. എന്നാല്‍ പീതാംബരന്‍ സാറിന്റെ ക്ലാസ്സ് ഈ യുവനിരയ്ക്ക് സ്വീകാര്യ മായില്ല. തുടര്‍ന്ന് ചെങ്ങളം വര്‍ഗ്ഗീസ് എന്ന നേതാവ് വരുകയും ചെയ്തു. ഇദ്ദേഹത്തിനു ഈ യുവത്വത്തെ തൃപ്തിപ്പെടുത്തുവാന്‍ സാധിച്ചിരുന്നില്ല. ഈ രണ്ട് പേര്‍ക്കും ശേഷം പി.ജെ. സഭാരാജ് കാണക്കാരിയില്‍ എത്തുകയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ലാസ്സില്‍ ആകൃഷ്ടരായ പണ്ഡിറ്റും സുഹ്യത്തുക്കളും ആര്‍.എസ്.പി. യൂണിറ്റ് രൂപീകരിക്കാന്‍ തീരുമാനി ക്കുയും ആര്‍.എസ്.പി. യുടെ സജീവ പ്രവര്‍ത്തകനായിമാറുകയും ചെയ്തു. ആര്‍.എസ്.പി. യിലൂടെ സാമൂഹ്യ രംഗത്ത് പ്രവേശിച്ച അദ്ദേഹം പി.ജെ. സഭാരാജിനോടൊപ്പം പാല, മീനച്ചില്‍ പ്രദേശങ്ങളില്‍ ട്രേഡ് യൂണിയന്‍ രംഗങ്ങളിലും സജീവമായി എന്നാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ങ്ങളില്‍ അധ:സ്ഥി തര്‍ക്ക് അര്‍ഹമായ പ്രാധിനിത്യം ലഭിക്കുന്നില്ല എന്ന് മനസിലാക്കിയ പ്രമുഖ അധ:സ്ഥിത നേതാക്കന്‍ പലരും ഈ കാലയള വില്‍ പാര്‍ട്ടികളില്‍ നിന്ന് പിന്‍മാറുകയും സമുദായിക, സാംസ്‌കാരിക രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പി.ജെ. സഭാരാജ് തിരുമേനി യടക്കം പല പ്രമുഖ നേതാക്കള്‍ ആര്‍.എസ്.പി. ഉപേക്ഷിക്കുകയും ചെയ്യുകയും ''അധ:കൃത വര്‍ഗ്ഗ ഐക്ക്യ മുന്നണിയ്ക്ക് (ഡി.സി.യു.എഫ്) തുടക്കം കുറിയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് സഭാരാജ് തിരുമേനി യുടെ ആശയങ്ങളില്‍ പ്രചോദനം ഉള്‍കൊണ്ട് എം.ജെ. പണ്ഡിറ്റ് ഡി.സി.യു.എഫ് ന്റെ പ്രവര്‍ത്തകനായി പ്രധാനമായും ഇടുക്കി ജില്ല പ്രചാരകനായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. മുണ്ടക്കയം, വെബ്ലളി, കുട്ടിയ്ക്കല്‍, കൊടികുത്തി, ഏന്തയാര്‍, പറത്താനം, കൊക്കയാര്‍, ഉറുമ്പിക്കര, മേലോരം, പൈനാവ്, കോതമംഗലം, നാടുകാണി, പീരമേട്, കുമളി, രാജകുമാരി, പണിക്കന്‍കുടി, വണ്ടിപ്പെരിയാര്‍, ലരേ.... തുടങ്ങിയ മേഖലകളില്‍ ഡി.സി.യു.എഫ് നെ പ്രചരിപ്പി ക്കുന്നതിലും, ശാഖകള്‍ രൂപീകരിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത് എം.ജെ. പണ്ഡിറ്റായിരുന്നു. അധഃകൃത വര്‍ഗ്ഗ ഐക്യമുന്നണിയില്‍ നിന്ന് പ്രസ്ഥാന ത്തിന്റെ നാമം ദ്രാവിഡ വര്‍ഗ്ഗ മുന്നണിയായി മാറ്റുന്നതില്‍/ പ്രചരിപ്പി ക്കുന്നതിലും എം.ജെ. പണ്ഡിറ്റിന്റെ സഭാവന വലുതായിരുന്നു. ചിന്തകനും, വാഗ്മി യും, കവിയും എന്ന നിലയില്‍ ഡി.സി.യു.എഫ് ന്റെ നെടും തുണായി എം.ജെ. പണ്ഡിറ്റ് ഈ കാലായളവില്‍ പ്രവര്‍ത്തിച്ചു. എം.ജെ. പണ്ഡിറ്റ് എഴുതിയ ദ്രാവിഡ ആശയപരമായ വിപ്ലവഗാനങ്ങളാല്‍ സംപുഷ്ടമാണ് ഡി.സി.യു.എഫ് പ്രസ്ഥാനം ഡോ. പി.ഡി. സൈമണ്‍, എന്‍.ഡി. കുമാര്‍ജി, മഞ്ചാടിക്കരി കെ.ജെ. മാത്യു, കൊച്ചോലകുമാര്‍, പീറ്റര്‍ പി.കോട്ടയം, പി.,എന്‍. നാണപ്പന്‍, കെ.സി. രാമന്‍കുഞ്ഞ് വയലാര്‍, എം.എം. വിജയന്‍ തുടങ്ങിയ പ്രാരംഭ നേതൃത്വ നിരയില്‍ പ്രമുഖനായിരുന്നു. എം.ജെ. പണ്ഡിറ്റ് ജനറല്‍ സെക്രട്ടറി എന്ന പദം മാറ്റി ചീഫ് സെക്രട്ടറി എന്ന സ്ഥാനം ഡി.സി.യു.എഫ് സംസ്ഥാന സെക്രട്ടറിയ്ക്ക് നല്‍കിയത് എം.ജെ. പണ്ഡിറ്റാണ്. ആദ്യമായി ഈ പദവി അലങ്കരിച്ചതും ശ്രീ. എം.ജെ. പണ്ഡറ്റായിരുന്നു. 

1965 ല്‍ ആ അര്‍ത്ഥത്തില്‍ ഡി.സി.യു.എഫ് ന്റെ ആദ്യ ചീഫ് സെക്രട്ടറി എന്ന സ്ഥാനം ഇദ്ദേഹത്തിനാണ്. 1965 മുതല്‍ 1967 വരെ അദ്ദേഹം ഡി.സി.യു.എഫ് ന്റെ ചീഫ് സെക്രട്ടറി പദവി അലങ്കരിച്ചു. 1969 ല്‍ മുണ്ടക്കയം മാര്‍ട്ടിനു ലൂഥര്‍ കിംഗ് നഗറില്‍ നടന്ന ഐതിഹാസികമായ ഡി.സി.യു.എഫ് സമ്മേളനത്തിന്റെ സുത്രധാരന്‍മാരില്‍ പ്രമുഖനായിരുന്നു ഇദ്ദേഹം.

ഇടുക്കി ഹൈറേഞ്ച് മേഘലയില്‍ എസ്റ്റേറ്റുകള്‍ കേന്ദ്രികരിച്ച് തൊഴിലാളി പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് കൊണ്ടാണ് അദ്ദേഹം ഡി.സി.യു.എഫ് പ്രചരണം നടത്തിയിരുന്നത്. രാവിലെ എസ്റ്റേറ്റില്‍ എത്തിതൊഴിലെടുത്തും, പട്ടിണി കിടന്നും, കുന്നും മലകളും താണ്ടി ഡി.സി.യു.എഫ് സ്റ്റഡിക്ലാസുകള്‍ നടത്തിയിരുന്ന ആ കാലയളവുകള്‍ സ്മരിക്കപെടേ ണ്ടിയിരിക്കുന്നു. കര്‍ക്കശമായ നിലപ്പാട് വെച്ചു പുലര്‍ത്തുന്നതും, യുക്തിവാദ ചിന്തയിലും അധിഷ്ഠിതമായിരുന്നു എം.ജെ. പണ്ഡിറ്റിന്റെചിന്ത ധാര ക്രൈസ്തവ മതഗ്രഥമായ ബൈബിള്‍ ആഴത്തില്‍ പഠിക്കുക്കയും യുക്തിയ്ക്കധിഷ്ഠി തമായി ആ പുസ്തകത്തെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും നോട്ടിസുകളും ലഘു ലേഖകള്‍ അടിച്ച് വിതരണം ചെയ്തിരുന്നത് അദ്ദേഹത്തിന്റെ ഒരു പ്രവര്‍ത്തന രീതിയായിരുന്നു. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളോട് അധ:സ്ഥിതരുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചോദ്യകത്ത് മുഖേന അപേക്ഷിക്കുകയും അതിന് മറുപടിയായി ലഭിക്കുന്ന വിവരങ്ങള്‍ ജനങ്ങളില്‍ എത്തിയ്ക്കുന്ന ഒരു പ്രവണത മറ്റ് സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നു. കേരളത്തില്‍ വിവരാവകാശ നിയമം വരുന്നതിന് മുമ്പായിരുന്നു അദ്ദേഹം ഈ രീതികള്‍ അവലംബിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്. ഹരിജന്‍, ദലിതര്‍, ഭാരതം തുടങ്ങിയ പദങ്ങളെ അദ്ദേഹം ശക്തമായി എതിര്‍ത്തി രുന്നു. ഇന്ത്യന്‍ അടിയന്തിരവസ്ഥകാലത്ത് 'ഗാന്ധിപിശാച്' എന്ന പാട്ട് പുസ്തകം അച്ചടിച്ച് ഇറക്കി പ്രചരിപ്പിക്കുന്നതിലൂടെ ഗാന്ധിയുടെ ഹരിജന്‍ പദപ്രയോഗത്തെ അദ്ദേഹം ശക്തമായി എതിര്‍ക്കുന്നു. ഹരിജന്‍ എന്നത് അര്‍ത്ഥമാക്കുന്നത് ദൈവമക്കളാണ് എങ്കില്‍ ഹരിജന എന്ന പ്രയോഗത്തില്‍ ഉള്‍പ്പെടാത്ത ഗാന്ധി, പിശാചിന്റെ സന്തതിയാണ് എന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. ഇത്തരം പ്രസ്താവനകളുടെ ഭാഗമായി അദ്ദേഹം ജയില്‍വാസം അനുഭവിക്കുകയുണ്ടായി. 'ദലിതര്‍' എന്നത് ചരിത്രപരമായ പദമല്ലന്നും, ഇന്ത്യന്‍ ഭരണഘടന ഈ പദം അംഗീകരിച്ചിട്ടില്ല എന്നും അദ്ദേഹം വാദിച്ചിരുന്നു. പകരം 'ദ്രാവിഡര്‍' എന്ന നാമം അധ:സ്ഥിതര്‍ക്ക് ഭരണഘടനപരമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഭാരതം എന്ന രാഷ്ട്ര സങ്കല്‍പ്പം സവര്‍ണ്ണ ഹിന്ദു കേന്ദ്രീകൃത്മാണെന്നും മറിച്ച് രാഷ്ട്ര സങ്കല്‍പ്പം ഉണ്ടായത് ബ്രിട്ടീഷ്‌കാരുടെ വരവോടെയാണെന്നും അദ്ദേഹം വാദിക്കുന്നു. ദ്രാവിഡര്‍ വസിച്ചിരുന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍ Inter National Dravidiance Independence Area (INDIA)  യ്ക്ക് അദ്ദേഹം നിര്‍വചനവും നല്‍കുന്നു.

ശ്രീമദ് അയ്യന്‍കാളി ആചര്യനാല്‍ സ്ഥാപിതമായതും എന്നാല്‍ പ്രവര്‍ത്ത നം നിലച്ച പോയതുമായ ''സാധുജന പരിപാലന സംഘം'' പുനര്‍ രൂപികരിച്ച് കൊണ്ടാണ് അടുത്തൊരു ഘട്ടമെന്ന നിലയില്‍ എം.ജെ. പണ്ഡിറ്റ് മധ്യതിരുവിതാംകുറില്‍ ശ്രദ്ധേയനായന് കെ.ജെ. യോഹന്നാന്‍, കൊച്ചോലകുമാര്‍, തോപ്പില്‍ ഡേവിഡ്, തുടങ്ങിയവരുമായി സഹകരിച്ചാ യിരുന്നു കോട്ടയം കേന്ദ്രികരിച്ച് അദ്ദേഹം സാധുജന പരിപാലന സംഘം പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ സാധുജന പരിപാല സംഘം പുനസ്ഥാപകന്‍ എന്ന നിലയില്‍ ചരിത്രത്തില്‍ അദ്ദേഹത്തെ അടയാളപ്പെ ടുത്താവുന്നതാണ്. 1977ലും, 1995 ലും കോട്ടയം നിയോജക മണ്ഡലത്തില്‍ നിയമസഭയിലേയ്ക്കും പാര്‍ലമെന്റിലേയ്ക്കും അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. തന്റെ രാഷ്ട്രീയ നിലപാടുകളെ വിശദീകരി ക്കുവാനാണ് ഈ മത്സരകൊണ്ട് അദ്ദേഹം ശ്രമിച്ചത്. പൊതുജനങ്ങള്‍ക്ക് '2' രൂപായ്ക്ക് അരിവിതരണം ചെയ്യുക എന്ന ആശയം ആ തിരഞ്ഞെടു പ്പുമായി ബന്ധപ്പെട്ട് അദ്ദേഹം ഉയര്‍ത്തിയിരുന്നു. ഇന്ന് സംസ്ഥാന ഗവണ്‍മെന്റ് ആ ആശയം നടപ്പിലാക്കിയിരിക്കുന്നു. അധ:സ്ഥിതരുടെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക വികസനത്തിനായി പല രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ശ്രമം നടത്തിയിരുന്നു. അധ:സ്ഥിതര്‍ക്ക് മേല്‍ ഉണ്ടാകുന്ന പ്രദേശിക ജാതി പീഢനം, ആക്രമണം, കേട്ടറിഞ്ഞ് ആ പ്രദേശങ്ങള്‍ സ്വമേധയാ സന്ദര്‍ശിക്കുകയും പ്രശ്‌നപരിഹരണത്തിനായി ശ്രമിച്ചിരുന്നതായിരുന്നു അദ്ദേഹം അനുവര്‍ത്തിച്ചിരുന്ന രീതി. രാജ്‌മോ ഹന്‍ തമ്പുരുനുമൊത്ത് കേരളത്തിന്റെ വിവിധ മേഖലകളില്‍ ഈ രീതിയിലുള്ള പ്രവര്‍ത്തനം നടത്തിയിരുന്നതായി സഭാരാജ് തിരുമേനി കളുടെ ജീവചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ ആശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പല പരീക്ഷണങ്ങള്‍ക്കും അദ്ദേഹം ത്യയാറായിരുന്നു. അതിന്റെ ഭാഗമായി ദ്രാവിഡ വിപ്ലവ പാര്‍ട്ടി, ദ്രാവിഡ വര്‍ഗ്ഗ ഐക്ക്യമുന്നണി അയ്യന്‍കാളി സെക്കുലര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകളും പലഘട്ടങ്ങളിലായി അദ്ദേഹം രൂപീകരിച്ചിരുന്നു.

അര്‍പ്പണ ബോധവും, ആദര്‍ശ ധീരനുമായ നേതാമായിരുന്നു. ശ്രീ. എം.ജെ. പണ്ഡിറ്റ്. കേരളത്തില്‍ അധ:സ്ഥിതര്‍ക്കിടയില്‍ ദ്രാവിഢ ആയശ വാദത്തിന് തുടക്കം കുറിച്ചവരില്‍ പ്രമുഖ സ്ഥാനം അദ്ദേഹത്തിനാണ്. കവി, പാട്ടുകാരന്‍, ഹര്‍മോണിസ്റ്റ്, വയലിനിസ്റ്റ്, വാഗ്മി, ചരിത്രകാരന്‍, സംഘടകന്‍, സമരനായകന്‍ തുടങ്ങി അധ:സ്ഥിത നേതാക്കളില്‍ സര്‍വ്വകലാ വല്ലഭനായിരുന്നു അദ്ദേഹം ചെരുപ്പുകള്‍ ധരിക്കാതെയും ഭൂമിയില്‍ ഉറച്ചു നടക്കുന്ന ആര്‍ഭാടരഹിതമായി വസ്ത്രം ധരിക്കുന്ന ലളിത ജീവിതത്തിന് ഉടമായിരുന്നു അദ്ദേഹം. അധ:സ്ഥിതരുടെ സാമൂഹിക നിര്‍മ്മിതിയില്‍ മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത അപൂര്‍വ്വ വ്യക്തിത്വത്തിത് ഉടമായിരുന്നു ശ്രീ. എം.ജെ. പണ്ഡിറ്റ്. ദ്രാവിഡ സംസ്‌കാരത്തിന്റെ ഉള്‍തുടിപ്പുകള്‍ ഇത്രകണ്ട് മനസിലാക്കിയ ജീവിതത്തില്‍ പ്രാവര്‍ത്തിക മാക്കിയ മറ്റൊരു നേതാവിനെ നമ്മുക്ക് ദര്‍ശിക്കാന്‍ സാധ്യമല്ല. ദ്രാവിഡ സംസ്‌കാരിക പ്രസ്ഥാനങ്ങള്‍ക്ക് ഉദാഹരിക്കാവുന്നതും സ്വികരിക്കാവു ന്നതും അഭിമാനിക്കാവുന്നതുമായ ഏക നേതാവെന്ന നിലയില്‍ ചരിത്രം അദ്ദേഹത്തെ രേഖപ്പെടുന്നും. ആദര്‍ശധീരനായ ആ ധീരനേതാവ് 2015 ജൂലൈ 14-ാം തീയതി നമ്മെ പിരിഞ്ഞു. ആ ധീര നേതാവിന്റെ ദേഹവിയോഗത്തില്‍ കൈയടിക്കുയും പൊട്ടിച്ചിരിക്കുന്നവര്‍ (ശത്രുക്കള്‍) ഉണ്ടാകാം. അത് ഒരു വിപ്ലവകാരിയുടെ വിജയമാണ്. ഈ മരണം അനേകം വിപ്ലവകാരികളെ സൃഷ്ടിക്കും. അതാണ് സത്യവും, ചരിത്രവും അങ്ങയുടെ ജീവിതം/ മരണം ദ്രാവിഡ ജനതയ്ക്ക് പുതിയ വിപ്ലവത്തി ന്റെ 'പാത' ഒരുക്കട്ടെ. ധീര നേതാവിന്റെ സ്മരണകള്‍ക്ക് മുമ്പില്‍ ഒരായിരം വിപ്ലവ ആദരാജ്ഞലികള്‍.

''ഓ.... പണ്ഡിറ്റൊരു ജ്വലം കറുപ്പ്
എം.ജെ. പണ്ഡിറ്റൊരു ജ്വല കറുപ്പ് 
ദ്രാവിഡ ഭൂപടം വാക്കാല്‍ വരയ്ക്കുന്ന
വാചാലമായ കറുപ്പ്''
കറുത്ത വിപ്ലവം(കവിത) കൈപ്പുഴ ജയരാജിന്റെ വരികള്‍

അനുരാജ് തിരുമേനി
(സംസ്ഥാന ഓര്‍ഗനൈസിംഗ്
സെക്രട്ടറി ഡി.സി.യു.എഫ്)
9744024268