"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

ഘര്‍വാപസിയും ദളിതനും ദൈവിക കാര്യങ്ങളും - പി. എസ്. സത്യപാല്‍, കുറുമുള്ളൂര്‍

ദൈവം എന്ന സങ്കല്‍പ്പം അതിപുരാതന കാലംമുതല്‍ മനുഷ്യന്റെ മനസ്സില്‍ ഇടംപിടിച്ചിരുന്നു. പ്രകൃതി പ്രതിഭാസങ്ങള്‍ കണ്ടു ഭയന്ന മനുഷ്യന്റെ മനസ്സ് ഏതോ അജ്ഞാത ശക്തിയില്‍ അഭയം കണ്ടെത്തി. ആ അജ്ഞാത ശക്തിയെ അവന്‍ ദൈവമായി കരുതി- ആരാധിച്ചു.

ഒരു മഹാവിസ്‌ഫോടനത്തിന്റെ ഫലമായി പ്രപഞ്ചം ഉണ്ടായെന്നു കരുതിയാലും അതിനു ഹേതുവായ ഒരു ഘടകം ഉണ്ടായിരുന്നി രിക്കണം. ആ ഘടകത്തെ ദൈവം എന്നു വിളിക്കു ന്നതില്‍ തെറ്റില്ല. പ്രപഞ്ചത്തിന്റെ ഉത്ഭവം എങ്ങനെയെന്ന് കൃത്യമായി കണ്ടുപിടിക്കുന്നതുവരെ പ്രപഞ്ചോല്‍പ്പത്തി യെക്കുറിച്ചുള്ള മനുഷ്യന്റെ പഠനം അപൂര്‍ണ്ണ മായിരിക്കുന്ന തിനാല്‍തന്നെ അവന്റെ ദൈവിക സങ്കല്‍പ്പം വികലമാണ്. മനുഷ്യനുമായി ഏതെങ്കിലും രീതിയില്‍ ബന്ധമില്ലാത്ത ഒന്നിനെക്കുറിച്ച് ചിന്തിക്കുവാന്‍ സാധ്യമല്ല. പ്രാദേശീക വ്യത്യാസമനുസരിച്ചുണ്ടായ ചിന്തകള്‍ക്ക് ഐക്യരൂപം ഉണ്ടായിരുന്നില്ല. ഭൂഖണ്ഡാന്തരയാത്രകള്‍ ഇല്ലാതിരുന്ന കാലത്ത് രൂപംകൊണ്ട ചിന്തകള്‍ പ്രാദേശീക ദൈവങ്ങള്‍ക്ക് ജന്മം നല്‍കി. ഒരു ദേശത്തെ ദൈവം മറ്റൊരു ദേശക്കാര്‍ക്ക് ദൈവമല്ലാതായിത്തീര്‍ന്നതും അതുകൊണ്ടു മാത്രമാണ്.

യഥാര്‍ത്ഥത്തില്‍ ദൈവം തന്റെ സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിക്കുകയല്ല ചെയ്തത്. മറിച്ച് മനുഷ്യന്‍ സ്വന്തം രൂപത്തില്‍ ദൈവങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്തത്. ഓരോ സമൂഹത്തിന്റെയും ഭാവനയ്ക്കനുസരിച്ചുള്ള ദൈവങ്ങളെ അവര്‍ സൃഷ്ടിച്ചു രൂപവും ഭാവവും നല്‍കി. അലങ്കാരഭ്രമമുള്ളവര്‍ ആഭരണങ്ങളും അണിയിച്ചു. പക്ഷെ ഒരു പ്രദേശത്തെ ദൈവം മറ്റൊരു പ്രദേശക്കാര്‍ക്ക് വെറും കാഴ്ചവസ്തു മാത്രമാണ്. അതുകൊണ്ടു മാത്രമാണ് കാണാന്‍ അവസരം ലഭിച്ചാല്‍ മ്യൂസിയത്തില്‍ക്കയറുന്ന ലാഘവത്തോടെ അന്യമതസ്ഥന്റെ ആരാധനാലയത്തില്‍ പരിശോധന നടത്തുന്നത്.

ഇനി മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ദളിതനെ എങ്ങനെ ബാധിക്കും എന്നു നോക്കാം. ദളിതര്‍ മറ്റുള്ളവരെ അനുകരിക്കാനുള്ള ബ്ദ്ധപ്പാടിലാണ് ജീവിക്കുന്നത്. ഭൂരിഭാഗം ദളിതര്‍ക്കും സ്വന്തം കാലില്‍ നില്‍ക്കാനുള്ള കെല്‍പ്പ് ഇന്നും സ്വായത്തമായിട്ടില്ല. മറ്റുള്ളവരുടെ പ്രീതി ആര്‍ജ്ജി ക്കാനോ ഒറ്റപ്പെട്ടു പോകാതിരിക്കാനോ ഉള്ള ബദ്ധപ്പാടിന്റെ ഭാഗമായിട്ടാണ് പല മതകര്‍മ്മങ്ങളും അവന്‍ നിര്‍വ്വഹിക്കുന്നത്. ദളിതനെ മനുഷ്യ ഗണത്തില്‍ പ്പെടുത്താത്ത ദശാവതാരങ്ങളെ അവന്‍ വണങ്ങുന്ന തിനര്‍ത്ഥം സവര്‍ണ്ണനെ പ്രീതിപ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു എന്നാകാം. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം എന്തെന്ന് അറിയാനുള്ള ബോധം നഷ്ടപ്പെട്ടതുകൊണ്ടുമാകാം. ബ്രാഹ്മണ ബാലന്റെ മരണഹേതു ശൂദ്രതാ പസന്റെ താപസ്സാണെന്ന് അറിഞ്ഞ ശ്രീരാമന്‍ ശ്രൂദ്രതാപസനെ എയ്തു വീഴ്ത്തിയ കഥ വായിച്ചു മനസ്സിലാക്കിയാല്‍ പഞ്ചമന്‍ ആയ ദളിതന്റെ കഥ സമാന അവസ്ഥയില്‍ എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ക്രിസ്ത്യാനികള്‍ ദൈവമായി കാണുന്നത് യേശുവിനെയാണ് യേശുവിന്റെ ജനനോദ്ദേശം പാപികളെ രക്ഷിക്കലായിരുന്നു. പാവങ്ങളെ രക്ഷിക്ക ലായിരുന്നില്ല. താന്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം തന്റെ കുടുംബ ത്തില്‍ പെട്ടവരെല്ലാം അനുഭവിക്കും എന്നു പറഞ്ഞ വാല്‍മീകിയുടെ പിന്‍തലമുറക്കാരായ ദളിതര്‍ പൊതുവെ ശാന്തമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവരില്‍ ചിലരെങ്കിലും പാപികളായി മാറിയിട്ടു ണ്ടെങ്കില്‍ അത് അന്യജനവിഭാഗത്തെ അനുകരിക്കുന്നതിലൂടെ വന്നുപെട്ട താകാനാണ് സാധ്യത. അതുകൊണ്ട് പരമാവധി ഒതുങ്ങി യേശുവിനെ ദൈവമായി കാണേണ്ട കാര്യമില്ല. സവര്‍ണ്ണ ഹിന്ദുക്കളില്‍ നിന്നുത്ഭവി ക്കേണ്ടി വന്ന പീഢനങ്ങളില്‍നിന്ന് രക്ഷപെടാന്‍ വേണ്ടി മാത്രമാണ് ദലിതര്‍ ക്രിസ്ത്യാനിയായത്. ഇസ്ലാം മതത്തിലേക്കു മാറിയതും അതു കൊണ്ടു തന്നെ. ചെന്നു പെട്ടമതങ്ങളെല്ലാം സ്വന്തം അംഗസംഖ്യ വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിമാത്രമാണെങ്കിലും മറ്റു മാര്‍ഗ്ഗമൊന്നു മില്ലാത്തതിനാല്‍ അവിടെത്തന്നെ സ്ഥിതി ചെയ്യുന്ന അവസ്ഥയാണി പ്പോഴുള്ളത്. നിലനില്‍ക്കുന്ന മതത്തിലും ദൈവത്തിലും പൂര്‍ണ്ണ വിശ്വാസമുള്ള ആരും മതംമാറ്റം ഇഷ്ടപ്പെടുകയില്ല. നിലനില്‍ക്കുന്ന മതത്തിലും ദൈവത്തിലും പൂര്‍ണ്ണവിശ്വാസമുണ്ടാകണമെങ്കില്‍ അവ എന്റേതാണ് എന്ന ഭാവം മനസ്സില്‍ പതിയണം. ഇല്ലാത്ത ഘര്‍വാപസി വെറും പാഴ്‌വേല മാത്രം.

ദളിതനെ സംബന്ധിച്ചിടത്തോളം ഒരു ഘര്‍വാപസി ആവശ്യമുണ്ടോ? അത്യാവശ്യമാണ് എന്നു വേണം പറയുവാന്‍. ശ്രീനാരായണഗുരു ഈഴവ ശിവനെ സൃഷ്ടിച്ചതുപോലുള്ള ഒരു പ്രവര്‍ത്തനമാണ് ഇവിടെ അഭികാമ്യം. ദളിതന് വേണ്ടത് സംഘകാലത്തു നിലവിലിരുന്ന നീതിയിലു ള്ളതോ അതിനുമുമ്പുള്ള തലമുറകള്‍ അനുഷ്ഠിച്ചു വന്നതോ ആയ വിശ്വാസവും ജീവിതരീതികളുമാണ്. സവര്‍ണ്ണ മേധാവിത്തം വരുന്നതിനു മുമ്പ് തൊഴിലിനെ ആസ്പദമാക്കിയ ജാതിവ്യത്യാസമാണ് ഇവിടെ നിലനിന്നിരുന്നത്. തൊഴില്‍ മാറുമ്പോള്‍ ജാതിയും മാറുമായിരുന്നു. തൊഴിലും ജാതിയും മാറാന്‍ പാടില്ലെന്ന നിയമം അടിച്ചേല്‍പ്പിച്ച് സ്വന്തം താത്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ച സവര്‍ണ്ണര്‍ അക്കാലത്തില്‍ മാത്രമല്ല വിജയികളായത്. മറിച്ച് ദളിതു ജനതയുടെ ഐക്യം എന്നേക്കുമായി ഇല്ലാതാക്കുവാനും അവര്‍ക്കു സാധിച്ചു. ദളിതു വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജാതിവ്യത്യാസ ചിന്ത മാറ്റിയെടുക്കുകയെന്നത് ഏറ്റവും ശക്തമായ ഒരു രാജ്യത്തെ യുദ്ധം ചെയ്തു തോല്‍പ്പിക്കുന്നതിനേക്കാള്‍ ദുഷ്‌ക്കരമാണ്. അതുകൊണ്ട് ദളിതനെ വേണ്ടാത്ത മതങ്ങളുടെ പേരില്‍ ഓരോ ദളിതന്റെയും കയ്യില്‍നിന്ന് ചോര്‍ന്നുപോകുന്ന സമ്പത്ത് മേലില്‍ നഷ്ടപ്പെടാതിരിക്കാന്‍- സ്വന്തമായൊരു ജീവിതരീതി സൃഷ്ടിച്ചെടുക്കാന്‍ നമ്മുടെ പൂര്‍വ്വികരുടെ ആചാരാനുഷ്ഠാനങ്ങളിലേക്കുള്ള ഒരു മടക്കയാ ത്രയ്ക്ക് ദളിത് ബുദ്ധിജീവികളും സംഘടനകളും തയ്യാറെടുക്ക ണമെന്ന് ഇതിനാല്‍ ഉദ്‌ബോധിപ്പിച്ചുകൊള്ളുന്നു. അതായിരിക്കണം ദളിതന്റെ ഘര്‍വാപസി.

മരണാനന്തര ജീവിതത്തിന്റെ പുകമറയില്‍ നിര്‍ത്തിയും സംവരണാ നുകൂല്യത്തിന്റെ മറവിലും ദളിതനെ ചൂഷണവിധേയനാക്കുന്നുണ്ട്. മരണാനന്തരജീവിതം ഒരു ഭാവന മാത്രമാണ്. എങ്കിലും പുരോഹിതന്മാര്‍ പറയുന്ന മുഴുന്‍ കര്‍മ്മങ്ങളും നമ്മള്‍ ചെയ്യുന്നു. കര്‍മ്മങ്ങള്‍ ചെയ്യാതെ സംസ്‌ക്കരിക്കപ്പെട്ടവര്‍ തിരിച്ചുവന്നു പിന്‍ഗാമികളെ ചോദ്യം ചെയ്ത തായി തെളിവില്ല. യക്ഷിക്കഥകളൊഴികെ സംവരണത്തിന്റെ അക്ഷയഖ നികള്‍ എന്നു വിശേഷിപ്പിക്കാവുന്ന പൊതു മേഖലാസ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരണത്തിലൂടെ തകര്‍ത്തു തരിപ്പണമാക്കുമ്പോള്‍ ഭരണതല ത്തില്‍നിന്ന് ദളിതനെ വേറോടെ പിഴുതു മാറ്റുകയാണെന്ന തദ്വാരാ മനുസ്മൃതിയുടെ സാരാംശവും രാമരാജ്യവും ഇവിടെ നടപ്പിലാക്കുക യാണെന്നും ഘര്‍വാപ്പസി നടപ്പിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളവര്‍ മനസ്സിലാക്കി ഉള്ളിലൊളിപ്പിച്ചു വച്ചിട്ടുണ്ടെന്നതില്‍ സംശയം വേണ്ട. ദളിതു ജാതിവരമ്പുകളെ ഇല്ലാതാക്കുക എന്നതാണ് ഇന്നിന്റെ ആവശ്യം. ജാതിയില്ലാതിരുന്ന കാലത്തേയ്ക്കുള്ള ഒരു മടക്കയാത്ര ദളിതുകളുടെ ഐക്യം- ഘര്‍വാപസി- അതിനു മാത്രമേ ദളിതനെ സ്വതന്ത്രനാക്കാന്‍ സാധിക്കൂ.

പി. എസ്. സത്യപാല്‍, കുറുമുള്ളൂര്‍
9496272489