"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

ദളിത് ക്രൈസ്തവ സംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാവണം - കെ സി ഫ്രാന്‍സീസ്

കെ സി ഫ്രാന്‍സീസ് 
പ്രോഗ്രസ്സീവ് പീപ്പിള്‍സ് കള്‍ച്ചറല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ശ്രീ കെ. സി. ഫ്രാന്‍സീസു മായി സൈന്ധവമൊഴി നടത്തിയ അഭിമുഖം.

ദളിത് ക്രൈസ്തവര്‍ക്ക് സംസ്ഥാന വ്യാപകമായി നിരവധി സംഘടനകള്‍ നിലവിലുള്ളപ്പോള്‍ പുതിയൊരു സൊസൈറ്റി രൂപീകരിക്കാന്‍ കാരണം.

എല്ലാ ദളിത് ക്രൈസ്തവ സംഘടനകളും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന മുദ്രാവാക്യമുയര്‍ത്തി യാണ് രംഗത്ത് വന്നിട്ടുള്ളത്. സംവരണത്തിനപ്പുറം സാമൂഹ്യനീതിയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

സാമൂഹ്യനീതിയെന്നു പറയുമ്പോള്‍ താങ്കള്‍ ഉദ്ദേശിക്കുന്നതെന്താണ്?

ദളിതര്‍ ക്രിസ്തുമതം സ്വീകരിച്ചിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും കത്തോലിക്കാ സഭ പുതുക്രിസ്ത്യാനികളെന്നു പറഞ്ഞ് ഞങ്ങളെ ആക്ഷേപിച്ച് അകറ്റി നിര്‍ത്തിയിരിക്കു കയാണ്. പ്രത്യേക പള്ളിയും സെമിത്തേരിയും പ്രത്യേക സംഘടനയും (DCMS) രൂപീകരിച്ച് ഞങ്ങളെ അടികളാക്കി നിര്‍ത്തിയിരിക്കുകയാണ്. അവരോടൊപ്പം പ്രവര്‍ത്തിച്ചാല്‍ തിരുമേനിമാരുടെ മേനിയോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് ചില നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും തിരുവായ്‌ക്കെതിര്‍വാ പറയാന്‍ അവകാശമില്ല. സഭാ സ്ഥാപന ങ്ങളില്‍ പ്യൂണ്‍ ജോലി അല്ലാതെ നല്ലൊരു ജോലി കൊടുക്കാന്‍ സഭ തയ്യാറായിട്ടില്ല. ഇന്നു പള്ളിയും പരിസരങ്ങളും ആശുപത്രികളും അടിച്ചുവാരുന്നത് ഞങ്ങളുടെ സമുദായത്തില്‍ പെട്ടവരാണ്. മാത്രമല്ല ജനസഖ്യാനുപാതികമായി ദൈവ വിളിയുള്ളവരെ കണ്ടെത്തി വൈദിക രെയോ കന്യാസ്ത്രീകളെയോ വളര്‍ത്തിയെടു ക്കാനോ എന്തിനധികം പള്ളിക്കമ്മറ്റക്കാരനായി തെരഞ്ഞെടുക്കുവാന്‍ പോലും സഭാ നേതൃത്വം തയ്യാറായിട്ടില്ല.

ഈ അനീതിക്കെതിരെ എന്തു പ്രതിഷേധമാണ് നിങ്ങള്‍ക്ക് കരണീയമാ യിട്ടുള്ളത്.

പട്ടികജാതി സംവരണം അട്ടിമറിച്ചത് സഭാ പുരോഹിതന്മാരാണ്. ഞങ്ങളുടെ കൂടി തലയെണ്ണിയെടുത്തിട്ടാണ് സഭ ന്യൂനപക്ഷപദവി നേടിയെടുത്തത്. അതിനാല്‍ സഭാ സ്ഥാപനങ്ങളില്‍ ഞങ്ങള്‍ക്ക് ജോലിയും അഡ്മിഷനും 30% സംവരണം ആവശ്യമാണ്. ഈ ആവശ്യം നേടിയെടു ക്കുന്നതിനുവേണ്ടി ഞങ്ങള്‍ പ്രക്ഷോഭണ മാര്‍ഗ്ഗത്തിലേക്ക് തിരിയാനാണ് ഉദ്ദേശ്യം.

സൊസൈറ്റിയുടെ പ്രവര്‍ത്തനം എങ്ങനെയാണ്?

പ്രവര്‍ത്തനമേഖല കേരളമാണ്. ഇപ്പോള്‍ മീനച്ചില്‍ താലൂക്കിലും കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിലും യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. 2014 ജനുവരിയാണ് ഈ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പട്ടികജാതിയില്‍നിന്ന് ക്രിസ്തുമതം സ്വീകരിച്ച ഏത് ദളിത് ക്രിസ്ത്യാ നിക്കും ഈ സൊസൈറ്റിയില്‍ അംഗമാകാം. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അംഗമാകാം. ഈ സൊസൈറ്റിക്ക് സഭയോടോ രാഷ്ട്രീയ പാര്‍ട്ടികളോടോ ബന്ധമില്ല.

സര്‍ക്കാരിനെതിരെ നിങ്ങള്‍ സമരം ചെയ്യുന്നില്ലേ?

ഞങ്ങളുടെ കുട്ടികള്‍ കടുത്ത നിരാശയിലും അപകര്‍ഷതാ ബോധത്തിലു മാണ് വളര്‍ന്നു വരുന്നത്. ജാതിപിശാചിന്റെ നിഴല്‍, സമൂഹത്തിന്റെ എല്ലാ തുറകില്‍നിന്നുമുള്ള അവഗണനയുടെ നിഴല്‍, അവരുടെ വളര്‍ച്ചയെ മുരടിപ്പിക്കുകയാണ്. സര്‍ക്കാര്‍ ജോലിക്ക് ലഭിക്കുന്ന ഒരു ശതമാനം സംവരണം മാത്രമാണ് ഞങ്ങളുടെ ഏക ആശ്രയം. സ്റ്റെഫന്‍ന്റോ, ലംസ്ഗ്രാന്റോ കൃത്യസമയത്ത് വിതരണം നടത്തുന്നതിന് പട്ടികജാതി ക്ഷേമവകുപ്പ് തയ്യാറാകുന്നില്ല. ത്രിതലപഞ്ചായത്തുക ളില്‍ മത്സരിക്കുന്ന തിന് സംവരണസീറ്റുകള്‍ അനുവദിക്കുക, സഹകരണ ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും ജോലിക്ക് ഡയറക്ട് ബോര്‍ഡിലേക്ക് മത്സരിക്കുന്നതിന് സംവരണമേര്‍പ്പെടുത്തുക, നിയമസഭകളിലും പാര്‍ലമെന്റിലേക്കും മത്സരിക്കുന്നത് സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് ഞങ്ങളുടെ നീക്കം.

മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ നിങ്ങള്‍ എങ്ങനെ നേടിയെടുക്കും.

ദളിത് ക്രൈസ്തവര്‍ക്ക് നിരവധി സംഘടനകള്‍ ഉണ്ടെന്ന് പറഞ്ഞുവല്ലോ. ഓരോ ദളിത് നേതാവിന്റെയും പോക്കറ്റ് സംഘടനയായി കൊണ്ടു നടക്കാതെ ദളിതര്‍ യോജിച്ച് ഒറ്റ കൊടിക്കീഴില്‍ അണി നിരന്നെങ്കിലേ ഈ ആവശ്യം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ. കുറഞ്ഞപക്ഷം ദളിത് ക്രിസ്ത്യന്‍ സംഘടനകള്‍ യോജിച്ച പ്രക്ഷോഭണത്തിനെങ്കിലും തയ്യാറാ കണം.

യുവാക്കള്‍ ഈ സംഘടനയോട് എങ്ങനെ പ്രതികരിക്കുന്നു.

ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ. ഞങ്ങളുടെ കുട്ടികള്‍ കടുത്ത നിരാശയി ലാണെന്ന് നല്ല വിദ്യാഭ്യാസമുള്ള കുട്ടികള്‍ ഇപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്. ഉദ്യോഗ നിയമന ങ്ങളില്‍ പി. എസ്. സി. ഒരു ശതമാനം സംവരണം കൃത്യമായി പാലിക്കാത്ത തുകൊണ്ട് പലര്‍ക്കും ജോലി ലഭിക്കുന്നില്ല. മാത്രമല്ല കഴിഞ്ഞവര്‍ഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 30 സമുദായങ്ങളെ കൂടി ഒ. ഇ. സി.യില്‍ ഉള്‍പ്പെടുത്തി. കൂലിപ്പണിക്കാരായ ഞങ്ങള്‍ക്ക് കുട്ടികളെ മെഡിക്കല്‍, എഞ്ചിനീയറിംഗ് രംഗത്ത് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പ്രാപ്തരാക്കാന്‍ കഴിയാതെ പോകുന്നു. വിദ്യാര്‍ത്ഥികളെ ബോധവത്കക്കരിക്കുന്നതിനും വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ വേണ്ടത്ര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുവേണ്ടി പി. പി. വൈ. എം. (പ്രോഗ്രസ്സീവ് പീപ്പിള്‍സ് യൂത്ത് മൂവ്‌മെന്റ്) പ്രവര്‍ത്തിച്ചു വരുന്നു.

പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും മുദ്രാവാക്യം നിങ്ങള്‍ ഉപേക്ഷിക്കു കയാണോ?

പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടി ഒരു നിവേദനം ഏതെങ്കിലും നേതാവിന് കൊടുക്കുമ്പോള്‍തന്നെ പട്ടികജാതി സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വരുന്ന കാഴ്ചയാണ് ഞങ്ങള്‍ കാണുന്നത്. ഞങ്ങളുടെ ദളിത് സഹോദരങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. പട്ടികജാതിക്കാര്‍ക്ക് ആകെ ലഭിക്കുന്നത് 10% സംവരണം മാത്രമാണ്. 11% സംവരണം ലഭിക്കുന്ന പ്രബല ഈഴവസമുദായത്തെയും 10% സംവരണം ലഭിക്കുന്ന മുസ്ലീം സമുദായത്തെയും എന്തുകൊണ്ട് എതിര്‍ക്കുന്നില്ല. 1% സംവരണം ലഭിക്കുന്ന പട്ടിണി പാവങ്ങളോട് എന്തിനാണ് പരാക്രമം കാണിക്കുന്നത്.

എന്താണ് നിങ്ങളുടെ ഭാവി പരിപാടികള്‍.

സംവരണം ലഭിക്കുന്നില്ലെങ്കിലും ഞങ്ങളുടെ കുട്ടികള്‍ക്ക് ദിശാബോധം നല്‍കുന്നതിനും വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ സമൂഹത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ എസ്. എച്ച്. ഗ്രൂപ്പു കാര്‍ രൂപീകരിച്ച് പുതിയൊരു കൂട്ടായ്മയിലൂടെ സ്വന്തം വ്യക്തിത്വം ആര്‍ക്കും പണയം വയ്ക്കാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിധേയത്വ മില്ലാതെ നിന്നുകൊണ്ട് ക്രിസ്തീയ വിശ്വാസവും പാരമ്പര്യവും കാത്തു സൂക്ഷിച്ചുകൊണ്ട് ദളിത് ക്രൈസ്തവര്‍ക്ക് പുതിയ കാഴ്ചപ്പാട് നല്‍കി രാഷ്ട്രീയ അധികാരം നേടുന്നതിന് സാമ്പത്തിക ശക്തിയായി വളരുന്നതിന് പുത്തന്‍ ചാലക ശക്തിയായി വര്‍ത്തിക്കുന്നതിന് പി. പി. സി. എസ്.ലൂ ടെ വഴിയൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

കെ സി ഫ്രാന്‍സീസ്
9446204347