"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

കറുത്ത മനുഷ്യര്‍ - കെ. ജോര്‍ജ് ചിറയ്ക്കല്‍ പുലിക്കുന്ന്

കറുത്ത മനുഷ്യന്‍ മനുഷ്യനല്ല എന്ന് പറഞ്ഞിരുന്ന ഒരു കാലം എന്റെ ഓര്‍മ്മയില്‍ വരുന്നു. കറുത്ത മനുഷ്യന്‍ മനുഷ്യരല്ല അവര്‍ നടക്കുന്ന ശവങ്ങളാണ് എന്ന് വെളുത്തവര്‍ പറഞ്ഞിരുന്ന കാലം. കറുത്തവനെ മാടുകളെപ്പോലെ വെളുത്തവര്‍ പണി എടുപ്പിച്ചിരുന്ന കാലം. കാളയോടും പോത്തിനോടും ചേര്‍ത്ത് വയലു കളില്‍ പണി എടുപ്പിച്ചിരുന്ന കാലം പൂട്ടു കാള ഒരെണ്ണമേയുള്ളൂ എങ്കില്‍ പകരം കാളയോടു ചേര്‍ത്തു കറുത്തവനെ വെച്ചു പൂട്ടിയിരുന്ന കാലം. വെളുത്തവന്‍ കറുത്തവനെ പണത്തിനുവേണ്ടി വിറ്റിരുന്ന കാലം തീണ്ടലും തൊടീലും എന്നു പറഞ്ഞുകൊണ്ട് കറുത്തവനെ മനുഷ്യനില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്ന കാലം വേട്ടനായിക്കളെ പ്പോലെ കറുത്ത വന്റെ സ്ത്രീകളെ മാനഭംഗപ്പെടു ത്തിയിരുന്ന കാലം. അവന്റെ വസ്തുവകകള്‍ ബലപ്രയോഗത്തില്‍കൂടിയും കൊലപാതകത്തില്‍കൂടിയും പിടിച്ചെടുത്ത് അതേഭൂമിയില്‍ പാര്‍പ്പിച്ച് അടിമയെന്ന പേരിടുകയും അടിമപ്പണികള്‍ ചെയ്യിച്ച് വസ്തുക്കളില്‍ ആദായം ഉണ്ടാക്കി വെളുത്ത വര്‍ ജന്മികളായ കാലം ഭരണവും അധികാരവും വെളുത്തവര്‍ക്കുമാത്രം ഉള്ളതാണ് എന്ന് എഴുതിവയ്ക്കുകയും കറുത്തവരെ കൊല്ലാനും വില്‍ക്കുവാനും കൊല്ലാന്‍ മറ്റൊരാള്‍ക്ക് കൊടുക്കുവാനും ഉള്ള അധികാരം ഞങ്ങള്‍ക്കുമാത്രം ഉള്ളതാണ് എന്ന് ..... അവകാശപ്പെട്ടിരുന്ന കാലം. ആ കാലങ്ങളില്‍ ക്ഷേത്രങ്ങളിലും ക്ഷേത്രപരിസരങ്ങളിലും വെളുത്തവര്‍ തിരഞ്ഞെടുക്കുന്ന ഉന്നതന്മാരുടെ വീടുകളിലും അതു നടപ്പാക്കിയിരുന്ന കാലം. കറുത്തവന്റെ ജീവനും സ്വത്തിനും യാതൊരു വിലയും ഇല്ല എന്ന് വെളുത്തവര്‍ പറഞ്ഞിരുന്ന കാലം. ആ കാലത്ത് വസ്ത്രം ധാരണ നോക്കി ജാതിതിരിച്ചിരുന്നു. സവര്‍ണ്ണര്‍ നിറമുള്ളവര്‍ എന്നും അവര്‍ണ്ണര്‍ നിറമില്ലാത്തവര്‍ എന്നും രണ്ടായി തിരിച്ചിരുന്നു സവര്‍ണ്ണര്‍ കണങ്കാല്‍ വരെയും അവര്‍ണ്ണര്‍ മുട്ടിനു മുകളില്‍ വരെയും മാത്രമേ വസ്ത്രം ധരിക്കാവൂ എന്നായിരുന്നു ബ്രാഹ്മണ നിയമം. വര്‍ണ്ണമില്ലാത്തവര്‍ തന്റെ കണ്ണിന് പഴം കണ്ണെന്നും ചെവിക്ക് പഴം ചെവി എന്നും ആഹാരം കഴിക്കുന്നതിന് മോന്തുകയെന്നു പാവപ്പെട്ടവന് നെല്ല് ഉണ്ടെങ്കില്‍ അതിന് ഉമി എന്നും കഞ്ഞിക്ക് കാടി എന്നും ആണ് മേലാളന്മാര്‍ അഥവാ വെളുത്തവര്‍ പറഞ്ഞിരുന്നത്. അവര്‍ണ്ണന്റെ വെള്ളി ചെമ്പെന്നും വീട് മാടം എന്നും കുഞ്ഞുങ്ങളെ കുരങ്ങള്‍ന്മാരെന്നും കിടാത്തന്മാര്‍ എന്നും വിളിച്ചിരുന്നു.

അവര്‍ണ്ണര്‍ സ്വര്‍ണ്ണം ഉപയോഗിക്കാനോ പിത്തള പാത്രങ്ങള്‍ വാങ്ങാനോ പാടില്ല. നടപ്പിലും ഇടപ്പിലും എന്നപോലെ ഭക്ഷണത്തിലും വ്യത്യാസം ഉണ്ടായിരുന്നു. സവര്‍ണ്ണര്‍ക്കുമാത്രമേ നെയ്യും എണ്ണയും ഉപോയിഗിച്ചു ഭക്ഷണം പാകം ചെയ്യുവാന്‍ അധികാരം ഉണ്ടായിരുന്നുള്ളൂ. സവര്‍ണ്ണ രുടെ ആഹാരം പക്കയെന്നും അവര്‍ണ്ണരുടേത് തെകച്ച എന്നും അറിയപ്പെ ട്ടിരുന്നു. ഈവിധം പൈതൃകങ്ങള്‍ നടക്കുന്ന കാലത്താണ് മഹത്തായ ഇന്ത്യന്‍ ഭരണഘടന എഴുതുവാന്‍ ബഹുമാന്യ ബാബാ സഹേബ് ബി. ആര്‍. അംബേദ്ക്കര്‍ ഭരണഘടന ശില്‍പ്പിയായി തിരിഞ്ഞെടുക്കപ്പെട്ടത്. താന്‍ ഇന്ത്യന്‍ ഭരണഘടനക്കു രൂപംകൊടുത്ത് ഭരണഘടന എഴുതുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ 85 ശതമാനംവരുന്ന ദരിദ്ര ജനങ്ങള്‍ക്ക് അഥവാ സവര്‍ണ്ണന്റെ അടികളായി കഴിയുന്ന സാധാരണ ജനങ്ങള്‍ക്ക് അവരുടെ വസ്തുവകകളും ആടുമാടുകളും മാത്രമല്ല അവരുടെ സ്ത്രീകളുടെ മാനത്തിനുവില പറഞ്ഞുകൊണ്ട് മാനം പോലും നഷ്ടമാക്കി യിരിക്കുന്ന ജനത്തില്‍നിന്നും വിടുവിച്ച് അവരെയും ജീവിതത്തതിന്റെ മുഖ്യധാരയില്‍ കൊണ്ടു വരുന്നതിനായ് നൂറ്റാണ്ടുകളായി അടിമത്വം അനുഭവിച്ചു വരുന്ന (75) ജാതി വിഭാഗങ്ങളെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തിക പരമായും സാംസ്‌ക്കാരികമായും ജീവിതത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുള്ള ലക്ഷ്യബോധ ത്തോടെ എഴുതപ്പെട്ടിട്ടുള്ള ഭരണഘടനയുടെ വകുപ്പ് 341 (1)ല്‍ പട്ടിക ജാതികളുടെ ലിസ്റ്റും ആര്‍ട്ടിക്കിള്‍ 342 (1)ല്‍ പ്രകാരം പട്ടികവര്‍ഗ്ഗങ്ങളുടെ ലിസ്റ്റും എഴുതപ്പെട്ടിട്ടുള്ളതും ആയത് 1950ല്‍ ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുമാണ്. ആയത് ഷെഡ്യൂള്‍സ് കാസ്റ്റ് ഓര്‍ഡര്‍ 1950 എന്നും ഷെഡ്യൂള്‍സ് ട്രൈബ് 1950 എന്നും ഉള്ള പേരിലാണ് അറിയപ്പെടുന്നത്. ഭരണഘടന വ്യവസ്തപ്രകാരം ഇന്ത്യയിലെ (75) അടിസ്ഥാവര്‍ഗ്ഗ ജാതികളുടെ ലിസ്റ്റ് എടുക്കുവാന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടതനുസരിച്ച് എന്നാല്‍ പ്രസ്തുത പട്ടികജാതി ഓര്‍ഡറിന്റെ 3-ാം ഖണ്ഡികയില്‍ ഒരാളെ പരിഗണിക്കണമെങ്കില്‍ പട്ടികജാതിലിസ്റ്റില്‍ പെട്ട ആള്‍ ഹിന്ദുവായിരിക്കണം എന്ന് അനുശാസിക്കുന്നു. ജാതികളുടെ ലിസ്റ്റ് തയ്യാറാക്കാനാണ് പാര്‍ലമെന്റ് ഓര്‍ഡര്‍ അവകാശപ്പെട്ടിട്ടുള്ളത്.

പട്ടികലിസ്റ്റില്‍ പെടുത്തുന്നതിന് മതം ഒരു മാനദണ്ഡമാകുന്നില്ല. ഭരണഘടന യുടെ (15-ാം) വകുപ്പു പ്രകാരം മതം, വര്‍ഗ്ഗം, ജാതി ജന്മസ്ഥലം, ലിംഗം എന്നിവയുടെ പേരില്‍ പൗരന്മാരുടെ വിവേചിക്കുന്നത് നിരോധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രമാണ് ഇന്ത്യ. ഏതു മതത്തില്‍ വിശ്വസിക്കുന്നതിനും ഇന്ത്യയിലെ പൗരന്മാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മതേതരത്വം മൗലിക അവകാശമാണ് കേരളത്തിലെ പട്ടികജാതി ലിസ്റ്റില്‍ പെട്ട ചേരന്മാര്‍ സാംബവര്‍- സിദ്ധര്‍ തുടങ്ങിയ 70 ജാതികളില്‍ അനേകരും ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്ന എന്ന കാരണത്താല്‍ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിച്ചുകൊണ്ട് പട്ടികജാതിയില്‍ ഉള്‍പ്പെടു ത്താതെ നീതി നിഷേധിക്കുകയും അതുമുഖാ ന്തിരം അനേകര്‍ ജീവിതത്തിന്റെ മുഖ്യധാരയില്‍ എത്തുവാന്‍ കഴിയാതെ കഷ്ടപ്പാടുകളുടെ നീര്‍ച്ചുഴിയില്‍ താണുകൊണ്ടി രിക്കുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന സര്‍ക്കാരുകളും ജാതി കോമരങ്ങള്‍ക്ക് പാലൂട്ടി വളര്‍ത്തികൊണ്ടിരിക്കുകയാണ്. 1950ലെ പട്ടികജാതി ഓര്‍ഡറിലെ ലിസ്റ്റില്‍ കൂടുതല്‍ ജാതികളെ ചേര്‍ക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ആര്‍ട്ടിക്കല്‍ (341) അനുസരിച്ച് പാര്‍ലമെന്റിന് അധികാരമുണ്ട് എന്നിട്ടും കഴിഞ്ഞ 64 വര്‍ഷമായ് അനേകം സമരങ്ങള്‍ നടത്തിയിട്ടും കണ്ണുതുറക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ കണ്ണുതുറക്കണമെങ്കില്‍ നമ്മെ മനസ്സിലാക്കി കൊടു ക്കേണ്ട സമയം കഴിഞ്ഞുപോയിരിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പുറം കോട്ടുപൊട്ടിച്ച് പുറത്ത് കടക്കുവാന്‍ കഴിയാതെവണ്ണം മതിലുകള്‍ അടച്ചുകൊണ്ട് സമൂഹത്തിന്റെ വളര്‍ച്ചയെ തടയുകയും അതിനുള്ള തന്ത്രങ്ങള്‍ മതപരമായും രാഷ്ട്രീയപരമായും നടന്നുവരുന്ന ഈ കാലഘട്ട ത്തില്‍ ഇന്ത്യയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ജനം ജാതീയ വ്യത്യാസം കൂടാതെ ഒന്നിച്ച് ഒരുകുടക്കീഴില്‍ അണിനിരക്കേണ്ട സമയമാ ണിത്. അതനായി ഒരു ജീവന്‍ ഒരു രക്തം, ഒരു ദൈവം മനുഷ്യന്. നിറം ഏതായാലും ഹൃദയം നന്നായാല്‍ മതി. എന്ന് ഓര്‍ത്തു കൊള്ളുക.
(തുടരും...)

കെ. ജോര്‍ജ് ചിറയ്ക്കല്‍
പുലിക്കുന്ന്
9656075703