"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

സമ്പൂര്‍ണ്ണമാറ്റത്തിന് ബദല്‍ രാഷ്ട്രീയ ശക്തിയുടെ ഒരുക്കുകൂട്ടല്‍ - അഡ്വ: ജോഷി ജേക്കബ്

അഡ്വ:ജോഷി ജേക്കബ്
സമാജവാദി ജനപരിഷത്ത് 10-ാം ദ്വൈ വാര്‍ഷിക ദേശീയ സമ്മേളനം

ബദല്‍ രാഷ്ട്രീയത്തിനുള്ള വ്യക്തമായ ആശയ രൂപീകരണവും പരിപാടി കളുടെ കൃത്യതയും ഉണ്ടാക്കുന്ന തിന് ജന ആന്തോളന്‍ സമന്വയ സമിതിയിലെ ഘടക സംഘടനകള്‍ ആശയ സംവാദ ത്തിലും യോജിച്ചുള്ള പ്രക്ഷോഭണങ്ങളുടെ തല ത്തിലും നടന്ന ശ്രമങ്ങള്‍ ചരിത്രത്തില്‍ സ്ഥാനമുറപ്പി ക്കുന്നതാണ്. എന്നാല്‍ വിദേശ ധനസഹായ ആശ്രിതരായ എന്‍.ജി ഒ.കളോട് ബന്ധമുറപ്പിച്ച് നിന്നവയാണ് എന്‍.എ.പി. എം.ലെ മിക്ക ജനകീയ പ്രസ്ഥാനങ്ങളും. 

വിദേശ ധനസഹായം സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്രിയിക്കു ന്നത് എതിര്‍ത്ത് കൊണ്ടാണ് സമത സംഘടന അതിന്റെ രാഷ്ട്രീയ നിലപാട് ശക്തമാക്കി ഉറപ്പിച്ചത്. ആ നിലപാടില്‍ കിഷന്‍ പട്‌നായ് കിനും സച്ചിദാനന്ദ സിന്‍ഹയ്ക്കും ഒപ്പം ചെറുപ്പക്കാരായ സുനില്‍ജി, ഡോ. സ്വാതി, ലിംഗരാജ് പ്രധാന്‍, അഫ്‌ലാത്തുണ്‍, ചഞ്ചല്‍ മുഖര്‍ജി, ഡോ. മഹേഷ് വിക്രം സിംഗ്, ശിവ പൂജന്‍ സിംഗ്, ബാലേശ്വര്‍, ഡോ. സോമനാഥ് ത്രിപാഠി, ഡോ. ചന്ദ്രഭൂഷണ്‍ ചൗധരി, അജയ് ഖരേ, ബാലേശ്വര്‍ജി, സ്മിത, പ്രൊഫ. കാശ്മീര്‍ ഉപ്പല്‍, നവീന്‍ തുടങ്ങിയവര്‍ ഉറച്ചു നിന്നു. എന്നാല്‍ വിദേശ ധനസഹായം ആശ്രയിക്കുന്നതിനെ അനുകൂലിച്ച വിജയ് പ്രതാപും കൂട്ടരും സമത സംഘടന വിട്ടു പോവുകയും ചെയ്തു. ആന്തരികമായി സുവ്യക്ത നിലപാടുകള്‍ ഉറപ്പിച്ചും ബാഹ്യ വലയമായ എന്‍.എ.പി.എം- ല്‍ അല്പം അയവുള്ള സമീപനം സ്വീകരിച്ചുമാണ് വിദേശധന സഹായം വാങ്ങുന്നത് സംബ ന്ധിച്ച് സമാജവാദി ജനപരിഷത്ത് നിലപാട് എടുത്തത്. എങ്കിലും ഏറ്റവും കുറഞ്ഞ ചില മാനദണ്ഡങ്ങള്‍ എന്‍.എ.പി. എം.ലും സമാജവാദി ജനപരിഷത്ത് നടത്തിയ ഇടപെടല്‍ മൂലം ഉണ്ടാക്കുവാന്‍ കഴിഞ്ഞു. 

നാനാതരം ജനകീയ പ്രസ്ഥാനങ്ങളും അവയുടെ പ്രവര്‍ത്തകരും പിന്നില്‍ അണി നിരന്ന ജനവിഭാഗങ്ങളുമായി രാഷ്ട്രീയ ബദല്‍ സംബന്ധിച്ചും സാമൂഹിക, സാമ്പ ത്തിക, വികസന ബദല്‍ സംബന്ധിച്ചും വലിയ ഒരു സംവാദമാണ് ജനപരിഷത്ത് ഉദ്ദേശിച്ചത്. ജനകീയ പ്രസ്ഥാനങ്ങളില്‍ നിന്നാണ് യഥാര്‍ത്ഥ രാഷ്ട്രീയ ബദല്‍ ശക്തി ഉയര്‍ന്ന് വരേണ്ടതെന്ന് വിശ്വസിക്കുമ്പോഴും രാഷ്ട്രീയേതരമായ തലങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന വരുമായും സംവാദവും സഹകരണവും സമ്പൂര്‍ണ്ണമായ മാറ്റത്തിന് ആവശ്യമാണെന്ന തിരിച്ചറിവാണ് അവയുള്ള സമീപനത്തോടെ എന്‍.എ.പി.എം-ല്‍ പങ്കാളികളാകുവാന്‍ കാരണം. എന്നാല്‍ എന്‍.എ. പി.എം ന്റെയും അതിലെ പ്രബലമായ സംഘടകളുടെയും പല നേതാക്കളും വിദേശ ധനസഹായമുള്ള എന്‍.ജി ഒ. കളുമായി ബന്ധപ്പെട്ടു നിന്നിരുന്നവര്‍ ആയിരുന്നതിനാല്‍ ബദല്‍ രാഷ്ട്രീയ ശക്തിയെ സൃഷ്ടിക്കുന്ന തിനുള്ള ശ്രമങ്ങളില്‍ എന്‍.എ.പി.എം. വൈമുഖ്യം കാണിച്ചു. സമാജവാദി ജനപരിഷത്തിന്റെ ഇടപെടല്‍ മൂലം പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്രണ്ടും (പി.പി.എഫ്), ലോക് രാജ്‌നീതി മഞ്ച് (എല്‍.ആര്‍.എം) എന്നിവ രൂപീകരിയ്ക്കുകയും എന്‍.എ.പി.എം. നേതാക്കളെ നേതൃത്വത്തില്‍ നിര്‍ത്തി രാഷ്ട്രീയ ഇടപെടലിന് രണ്ടു തവണകളിലായി ശ്രമിക്കുകയു മുണ്ടായി. എന്നാല്‍ രണ്ടു സന്ദര്‍ഭങ്ങളിലും മുന്നില്‍ നിന്ന എന്‍.എ.പി. എം. നേതാക്കള്‍ നേതൃത്വം ഏറ്റെടുത്ത ശേഷം രാഷ്ട്രീയ ഇടപെടലില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു.

ജനകീയ പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന് ബദല്‍ രാഷ്ട്രീയത്തിന് സമാജവാദി ജനപരിഷത്ത് രൂപികരിച്ചതിലേക്ക് വീണ്ടുമൊന്ന് തിരിഞ്ഞുനോക്കാം. ജനാന്ദോളന്‍ സമന്വയ സമിതിയിലെ സംഘടനകള്‍ക്ക് പുറമെ പാര്‍ട്ടി രൂപീകരണത്തിന്റെ വ്യക്തത നേടുന്ന ഘട്ടമായപ്പോള്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപം കൊടുത്ത മഹാരാഷ്ട്രയിലെ സോഷ്യലിസ്റ്റ് ഫ്രണ്ടും അണിനിരന്നു. പുതിയ പാര്‍ട്ടിയുടെ നയപ്രഖ്യാപന രേഖ തയ്യാറാക്കുന്നതിന് യോജിച്ച ചര്‍ച്ചകളും സംവാദങ്ങളും പല തലങ്ങളില്‍ നടത്തുകയുണ്ടായി. അതിനെല്ലാം ഒടുവിലായി അഞ്ച് ദിവസം നീണ്ടു നിന്ന ഒരു ശില്പശാലയില്‍ ചര്‍ച്ചകള്‍ നടത്തി രേഖയുടെ നക്കല്‍ തയ്യാറാക്കി. അതിന് ശേഷം കൂടുതല്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത രണ്ടു ദിവസത്തെ ഒരു കണ്‍വെന്‍ഷന്‍ ഹൈദ്രാബാദില്‍ വിളിച്ചു ചേര്‍ത്ത് നയപ്രഖ്യാപന രേഖയുടെ കരടും പുതിയ പാര്‍ട്ടിയുടെ പേരും അംഗീകരിച്ചു. തുടര്‍ന്നാണ് പാര്‍ട്ടിയുടെ സ്ഥാപന സമ്മേളനം 1994 ഡിസംബര്‍ 31,1995 ജനുവരി 1 തീയതികളില്‍ ചേര്‍ന്ന് മുബൈക്കടുത്ത് ഠാണെയില്‍ സമാജവാദി ജനപരിഷത്ത് രൂപീകരിച്ചത് നയപ്രഖ്യാപന രേഖയും (സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യം/ സോഷ്യലിസ്റ്റ് പേസ്‌പെക്റ്റീവ്) ഭരണഘടനയും അംഗീകരിച്ചത്. 

ഇതിനിടയില്‍ ശക്തമായ അടിത്തറ ഉണ്ടായിരുന്ന കര്‍ണാടകയിലെ ദലിത സംഘര്‍ഷ സമിതിയിലെ ഒരു വിഭാഗം റാംവിലാസ് പാസ്വാന്റെയും മറ്റൊരു വിഭാഗം ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും പക്ഷത്തേയ്ക്ക് ചേക്കേറിയി രുന്നു. വിരലില്‍ എണ്ണാവുന്ന വ്യക്തികള്‍ മാത്രമായിരുന്നു വ്യക്തമായ കാഴ്ചപാടുമായി അവശേഷിച്ചത്. ചേക്കേറിയ വരില്‍ വലിയ പങ്ക് ആളുകളും നിരാശരായിത്തീരുന്ന കാഴ്ചയും പിന്നീടുണ്ടായി എന്നത് മറ്റൊരു കാര്യം. അതു പോലെ സോഷ്യലിസ്റ്റ് പാര്‍ട്ടി (ലോഹിയ) എന്ന പേരില്‍ പ്രവര്‍ ത്തിച്ചിരുന്ന പ്രായമായവരുടെ ഒരു പാര്‍ട്ടി ഉണ്ടായിരുന്നതും സമാജവാദി ജനപരിഷത്തില്‍ രൂപീകരണ പ്രക്രിയയില്‍ പങ്കാളിയായി. 

പല വിധത്തിലുള്ള ധാരകള്‍ ആയിരുന്നുവെങ്കിലും മുഖ്യമായ ധാര സമത്വാധിഷ്ഠിതമായ ഒരു പുതിയ രാഷ്ട്രീയ ത്തെയും ബദല്‍ രാഷ്ട്രീയ ശക്തിയെ കുറിച്ചും വ്യക്തമായ ധാരണകള്‍ ഉള്ളവരായിരുന്നു. 1995-ലെ പാര്‍ട്ടി രൂപീകരണ സമ്മേളനത്തില്‍ കിഷന്‍ പട്‌നായ്ക് തന്റെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു 'ഇനി മേലില്‍ സോഷ്യലിസ്റ്റ് ഐക്യം എന്ന ഒരു സംഗതിയെക്കുറിച്ച് സംസാരിക്കരുത്' സോഷ്യലിസ്റ്റ് എന്ന പേര് പറഞ്ഞ് നടത്തുന്ന കഴമ്പില്ലാത്ത അധരവ്യായാമം, ബദല്‍ രാഷ്ട്രീയം കേവലം പഴയ കാല സോഷ്യലിസ്റ്റ് ഗൃഹാതുരത്വം ഉയര്‍ത്തിപ്പിടിക്കല്‍ അല്ല, മാറ്റത്തിന് യാതൊരു ശേഷിയുമില്ലാത്ത പഴയ ശക്തികള്‍ക്ക് പകരം പുതിയ രാഷ്ട്രീയ ശക്തിയാണ് ആവശ്യം, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പുതിയ ഒരു ഘട്ടം ഉദയം കൊണ്ടിരിക്കുന്നു എന്നീ സംഗതികളാണ് കിഷന്‍ജിയുടെ പ്രഖ്യാപനത്തില്‍ പ്രകടമാക്കിയത്. 

ആശയാടിത്തറയും പ്രക്ഷോഭണങ്ങളും പോലെ പുതിയ രാഷ്ട്രീയ സംസ്‌കാരം കരുപിടിപ്പിക്കുന്നതിനെകുറിച്ചും രൂപീ കരണ ചര്‍ച്ചകളിലും ജനപരിഷത്തിന്റെ നയപ്രഖ്യാപന ത്തിലും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ജനവിരുദ്ധവും ആദര്‍ശമൂല്യ ങ്ങളെ പരിഹാസ്യമാക്കുന്നതുമായ രാഷ്ട്രീയ സംസ്‌ക്കാരമാണ് ഇപ്പോള്‍ വ്യവസ്ഥാപിത രാഷ്ട്രീയത്തിനുള്ളത്. വ്യക്തികളെ കേന്ദ്രീകരിച്ചും കുടുംബ വാഴ്ച ഉറപ്പിച്ചും ജനാധിപത്യ മൂല്യങ്ങള്‍ ചവിട്ടി മെതിച്ചുമാണ് വ്യവസ്ഥാപിത രാഷ്ട്രീയം ചലിക്കുന്നത്. കൂട്ടുനേതൃത്വത്തിന്റെയും ജനാധിപത്യത്തി ന്റെയും പുതിയ രാഷ്ട്രീയ സംസ്‌ക്കാരം കരുപിടിപ്പിക്കുന്നത് ബദല്‍ രാഷ്ട്രീയത്തിന് ഒഴിച്ചു കൂടാനാവത്തതായി ജനപരി ഷത്ത് കരുതുന്നു. അതുപോലെ കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി പിളര്‍ത്തുകയും ലയിക്കുകയും വീണ്ടും പിളര്‍ത്തു കയും ചെയ്യുന്ന പ്രവണത സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ ഒരുപാട് ക്ഷീണിപ്പിച്ചിട്ടുണ്ട്. വ്യക്തി കേന്ദ്രീകൃതമായി ദിശാബോധം നഷ്ടപ്പെടുന്ന തിനും അത് ഇടയാക്കി. 1934-ല്‍ സ്വാതന്ത്ര്യ സമര കാലത്തെ കോണ്‍ഗ്രസിനകത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സി.എസ്.പി) രൂപം കൊണ്ടതു മുതലുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പാര്‍ട്ടി യെന്ന നിലയില്‍ സമാജവാദി ജനപരിഷത്താണ് ഏറ്റവും ദീര്‍ഘമായി അസ്ഥിത്വം സൂക്ഷിച്ചത്. ജനാധിപത്യപരമായും കൂട്ടു നേതൃത്വശൈലി ഉള്‍ക്കൊണ്ടുമാണ് നാളിതു വരെ ജനപരിഷത്ത് നിലനിന്നത്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പുതിയ ഒരു ഘട്ടമാണ് സമാജവാദി ജനപരിഷത്ത്. സമ്പൂര്‍ണ്ണ മായ മാറ്റം ലക്ഷ്യമാക്കി പ്രവര്‍ത്തിയ്ക്കുന്ന ബദല്‍ രാഷ്ട്രീയ പ്രസ്ഥാനമാണ്.
തുടരും...

അഡ്വ: ജോഷി ജേക്കബ്
09447347230