"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

കേരള ജനതാപാര്‍ട്ടി അധികാരം അധഃസ്ഥിതരിലേക്ക് അഴിമതിക്കെതിരെ സാമൂഹ്യനീതിക്കായ് - ആപ്പാഞ്ചിറ പൊന്നപ്പന്‍

പൊന്നപ്പന്‍
1. പാര്‍ശ്വവല്‍കൃത സമുദായങ്ങള്‍ക്ക് രാഷ്ട്രീയാധികാരം ഉറപ്പുവരുത്തുവാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളിലും നിയമനങ്ങളിലും ജനസഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്തുക.
2. സാമുഹ്യ നീതി നടപ്പില്‍ വരുത്തുവാനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും അധികാരം അഥസ്ഥിതി തരിലേക്ക് ഉറപ്പാക്കുക.
3. സ്വകാര്യ മേഖലകളിലും ഗവണ്മെന്റു തസ്തികകളിലേക്കും നിയനമങ്ങളിലും ജനസംഖ്യാനുപാതിക സംവരണം നടപ്പില്‍ വരുത്തുക.
4. പാട്ടകാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കും ലക്ഷം വീടുകളിലുള്ളവര്‍ക്കും 3 ഏക്കര്‍ വീതം വിതരണം ചെയ്യുക.
5. സഹകകരണ ബാങ്കുകളിലെ ബി. പി. എല്‍. കുടുംബങ്ങളുടെ 2 ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ മുഴുവന്‍ എഴുതി തള്ളുക. ജപ്തി നടപടികള്‍ റദ്ദ് ചെയ്യുക.
6. ദേവസ്വം ബോര്‍ഡിലേയും സഹകരണ ബാങ്കുകളിലേയും നിയമനം പി. എസ്. സി.യ്ക്കു വിടുക.
7. വിദ്യാഭ്യാസ ആരോഗ്യമേഖലയെ കച്ചവടവല്‍ക്കരിക്കുന്ന ഗവണ്മെന്റ് നയങ്ങള്‍ക്കെതിരെ പോരാടുക.
8. തോട്ടങ്ങള്‍ ഉള്‍പ്പെടെ ഭൂസ്വത്തിന് പരിധി 5 ഏക്കറായി പരിമിതപ്പെടുത്തുക.
9. നഗരസ്വത്തിന് പരിധി ഏര്‍പ്പെടുത്തുക.
10. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുക, സമരം ശക്തിപ്പെടുത്തുക.
11. ജാതി നിര്‍മ്മാജനത്തിന് മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുക.
12. ദളിത് പിന്നോക്ക മത ന്യൂനപക്ഷ ഐക്യം ഉയര്‍ത്തിപ്പിടിച്ച് മതേതരത്വം സംരക്ഷിക്കുക. വര്‍ഗ്ഗീയ വാദം അവസാനിപ്പിക്കുക.
13. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ പ്രതിജ്ഞാബദ്ധരാവുക. 
14. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും തൊഴിലില്ലായ്മ പരിഹരിക്കുകയും ചെയ്യുക. കേരളത്തിന്റെ സമ്പത്ത് കേരളത്തിലെ ജനങ്ങലുടെ വികസനത്തിനുവേണ്ടി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുക.
15. കേരളത്തിന്റെ വിഭവനങ്ങള്‍ കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റ് ശക്തികളെ കടിഞ്ഞാണിടുവാന്‍ നിയമ നിര്‍മ്മാണം നടത്തുക.
16. പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുവാന്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക.
17. കേരളത്തെ കുത്തക മൂലധന ശക്തികള്‍ക്ക് തീറെഴുതുന്ന രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ കേരളീയര്‍ ഒന്നിക്കുക.
18. കേരളത്തിന്റെ വിപണിയെ കുത്തകകളുടെ കയ്യില്‍നിന്നും മോചിപ്പിക്കുക.
19. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക.
20. ആക്രമ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ജാഗ്രത പാലിക്കുക.

സംസ്ഥാന ഭാരവാഹികള്‍
പ്രസിഡന്റ്: ആപ്പാഞ്ചിറ പൊന്നപ്പന്‍
വൈസ് പ്രസിഡന്റ്: രവീന്ദ്രന്‍ കാസര്‍ഗോഡ്, ജനറല്‍ സെക്രട്ടറിമാര്‍: പി. എ. കുട്ടപ്പന്‍, മതിലകം തൃശൂര്‍, ഷനൂപ് കോഴിക്കോട്, അബ്ദുള്‍ സമദ് കൊടുവള്ളി, ട്രഷറാര്‍: കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ മാവേലിക്കര
എക്‌സിക്യൂട്ടീവ് കമ്മറ്റി: ബാബു പൂതംപാറ, സന്തോഷ് വെങ്ങേരി, പി. സദാശിവന്‍ കാണി, സന്തോഷ് ചേന്നാട്, ജോഷി ചെമ്പകശ്ശേരി, പീതാംബരന്‍ കലയപുരയിടം, നിധീഷ് കണ്ണൂര്‍, പി. കെ. സജീവന്‍ ഇടുക്കി, സി. സുധീഷ്, രാജീവ് പാലക്കാട്, സുബിന്‍ പാലക്കാട്

പാര്‍ട്ടിയുമായി ബന്ധപ്പെടാന്‍ മൊബൈല്‍ 9447148721, 8593915983, 934123619