"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

നീലംപേരൂര്‍ ജനകീയ സമരം - എബി ആര്‍.

നീലംപേരൂരില്‍ കോഴി മാലിന്യം സംസ്‌ക്കരി ക്കുന്ന ഒരു ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയിട്ടു ള്ളത് അറിഞ്ഞിരിക്കുമല്ലോ? കണ്‍സോ ഫീഡ്‌സ് എന്ന ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതിക്ഷേധ ങ്ങള്‍ ഉയരുകയും പോലീസ് ഉദ്യോഗസ്ഥരുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്തു. തുടര്‍ന്ന് കമ്പനി ഉടമസ്ഥരുടെ ഭാഗത്തുനിന്നും മാദ്ധ്യമങ്ങള്‍ വഴി ചില വിശദീകരണങ്ങള്‍ നല്‍കുകയുണ്ടായി. ഈ സാഹചര്യത്തില്‍ ജനകീയ സമരസമിതിയുടെ ഭാഗത്തുനിന്നുമുള്ള വിശദീകരണങ്ങള്‍ നല്‍കുവാനായാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് അധികഠിനമായ ദുര്‍ഗന്ധം നമ്മുടെ നാട്ടില്‍ പടര്‍ന്നപ്പോഴാണ് ഇറച്ചി, മീന്‍ മാലിന്യം ഉപയോഗിച്ച് സംസ്‌ക്കരണം നടത്തുന്ന കമ്പനിയാണ് മരിങ്ങാട്ടടിയിലുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതെന്നു മനസ്സിലാക്കിയത്. ദുര്‍ഗന്ധംകൊണ്ട് പൊറുതി മുട്ടിയ ജനം പഞ്ചായത്തില്‍ പരാതി നല്‍കുകയും പ്രതിക്ഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടി വായു മലിനീകരണം കൂടാതെയുള്ള അത്യന്തം രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളാണ് ജനങ്ങളുടെ ഉത്കണ്ഡക്കുകാരണം. ആധുനിക ജര്‍മ്മന്‍ ടെക്‌നോളജിയില്‍ സീറേ വേസ്റ്റ് സിസ്റ്റത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നാണ് കമ്പി ഉടമസ്ഥരുടെ വാദം. കൂടാതെ വഴിനീളെ ഇറച്ചിമാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിന് ഈ മാലിന്യ സംസ്‌ക്കരണ ഫാക്ടറി ശാപമോക്ഷം നല്‍കുമെന്ന് വ്യാപക പ്രചരണവും നല്‍കുന്നു. കുറെ ഏറെ ആള്‍ക്കാരെ സ്വാധീനിക്കുന്നതാണ് വാദങ്ങള്‍ എന്നതുകൊണ്ട് താഴെ പറയുന്ന വസ്തുതകള്‍ വ്യക്തമാക്കട്ടെ.

1. ആധുനിക ജര്‍മ്മന്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന എന്ന് അവകാശപ്പെടുന്ന കമ്പനിയില്‍നിന്നും ഇപ്പോഴും പരിസരവാസികള്‍ക്ക് അതികഠിനായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ട്.

2. തിരുവനന്തപുരം മുതലുള്ള കോഴി മാലിന്യമാണ് ഈ കമ്പനിയുടെ പ്രവര്‍ത്തിന്റെ അസംസ്‌കൃത വസ്തുവെന്നും അത് ഇറച്ചിവെട്ടിനുശേഷം 12 മണിക്കൂറിനകം ഉത്പാദന പ്രക്രിയയ്ക്ക് വിധേയമാക്കണമെന്നും കമ്പനി തന്നെ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ തിരുവനന്തപുരം മുതലുള്ള മാലിന്യം ഒരു കോഴിയെ വെട്ടി 12 മണിക്കൂറിനകം ഫാക്ടറിയില്‍ എത്തിച്ച് ഉത്പാദനപ്രക്രിയ പൂര്‍ത്തിയാക്കുമെന്ന വാദത്തെ അപ്പടി സ്വീകരിക്കുവാന്‍ കഴിയുമോ?

(രാവിലെ 6 മണി മുതല്‍ വെട്ടുന്ന കോഴിയുടെ വേസ്റ്റ് വൈകിട്ട് ആറുമണി വരെ കടകളില്‍ ശേഖരിച്ചുവെയ്ക്കുന്നത് വണ്ടികളില്‍ കയറ്റി തിരുവനന്തപുരത്തുനിന്നും 8 മണിക്ക് പുറപ്പെട്ടാല്‍ തന്നെ നീലംപേരൂരില്‍ എത്തുമ്പോള്‍ 17 മണിക്കൂറിലധികം വേണ്ടി വരും എന്നത് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.)

3. ഉല്‍പ്പാദന പ്രക്രിയയ്ക്കുമുമ്പായി അറവുശാലയില്‍ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ കാര്‍ഷിക സംഘടന നിര്‍ദ്ദേശിക്കുന്നത് മാലിന്യത്തില്‍നിന്നും രക്തം വേര്‍തിരിക്കണമെന്നും രോഗകാരികളായ പക്ഷികളുടെ മാലിന്യമുണ്ടെങ്കില്‍ അത്യന്തം അപകടകരമായ മാലിന്യം എന്ന ശ്രേണിയില്‍ പെടുത്തി മറ്റ് അപകടം കുറഞ്ഞ മാലിന്യവുമായി കലരാതെ മാറ്റണമെന്നും നിര്‍ദ്ദേശിക്കുന്നു. അങ്ങനെ ഏതാണ്ട് ജലാംശവും രക്തവും മാറ്റപ്പെട്ട മാലിന്യം സംസ്‌ക്കരിക്കുന്നതിനാണ് ഈ ടെക്‌നോളജി സഹായകമാകുന്നത്. 12 മണിക്കൂര്‍ കഴിഞ്ഞ ഇറച്ചിമാലിന്യവും രോഗകാരിക ളായ കോഴിമാലിന്യവും (പക്ഷിപ്പനിപോലെയുള്ള രോഗങ്ങള്‍) നീലംപേരൂരിലെ ജനങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുകയില്ല എന്ന ഉറപ്പ് കമ്പനി ഉടമസ്ഥരും അധികാരികളും നല്‍കണമെന്ന് പറയുന്നത് ആരുടെയും വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയല്ല മറിച്ച് നമുക്കും നമ്മുടെ വരും തലമുറയ്ക്കും വേണ്ടിയാണ്.

4.ഇറച്ചി മാലിന്യം മുന്‍പ് ഫാക്ടറിയിലേക്ക് കൊണ്ടുവന്നിരുന്നത് അടച്ചുകെട്ടില്ലാതെയാണ്. വഴിനീളെ ദുര്‍ഗന്ധവും മാംസവശിഷ്ടങ്ങളും വീണിരുന്നു. നമ്മുടെ നാട്ടിലെ വഴികളുടെ വശങ്ങളില്‍ മുന്‍പും സാമൂഹ്യദ്രോഹികള്‍ മാലിന്യം നിക്ഷേപിച്ചിരുന്നത് ഓര്‍ക്കുമല്ലോ? കമ്പനിയുടെ ഈ നടപടിമൂലം രണ്ട് പ്രധാന ദൂഷ്യങ്ങള്‍ നാടിനുണ്ടാകു മായിരുന്നു.

a. ആര്‍ക്കും യാതൊരുത്തരവാദിത്വവുമില്ലാതെ ഇറച്ചി മാലിന്യം നീലംപേരൂരില്‍ എവിടെയും നിക്ഷേപിക്കാം.

b. വായു വഴി പകരുന്ന പക്ഷിമാലിന്യജന്യ രോഗങ്ങളായ H2NI തുടങ്ങി ഭീകര രോഗങ്ങളുടെ ഭീഷണി ജനങ്ങള്‍ക്ക് ഉണ്ടാകുന്നു.

ഇതു പരിഹരിക്കണമെന്നും മതിയായ രേഖകളോടുകൂടിവേണം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നടത്തേണ്ടതെന്നും വാദിച്ചാണ് മാലിന്യവണ്ടികള്‍ നിര്‍ത്തിച്ച് പോലീസ് അധികാരികളെ അറിയിച്ചത്.25/5/2015ല്‍ കളക്ടര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളിലും ഇത് വ്യക്തമായി സൂചിപ്പിക്കുന്നു.

മാലിന്യം അടച്ചുപൂട്ടിയ കണ്ടെയ്‌നറുകളില്‍ കൊണ്ടുപോകുന്നതായാണ് ഈ സമരങ്ങള്‍ക്കുശേഷം കാണുന്നത്. എന്നാല്‍ മാലിന്യത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള രേഖകളോ രോഗഗ്രസ്തമല്ലാത്ത പക്ഷികളുടെ മാലിന്യമാണെന്നോ ഉറപ്പുനല്‍കാന്‍ അധികാരികള്‍ നടപടിയെടുക്കുന്നില്ല. നമ്മുടെ ആരോഗ്യപ്രശ്‌നമാണെന്നുകരുതി ജനപ്രതിനിധികളും സമൂഹവും ഇതിലിടപെടണം.

5. നാലുവശവും കൈത്തോടുകളാല്‍ ചുറ്റപ്പെട്ടതാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്ന സ്ഥലം. അനേകം കുടുംബങ്ങള്‍ നിത്യോപയോഗത്തിന് ഈ തോടിനെ ആശ്രയിക്കുന്നു. പുഞ്ചകൃഷിക്ക് ഈ തോട്ടിലെ വെള്ളം ഉപയോഗിക്കുന്ന പാടശേഖരങ്ങള്‍ ആണ് നെലപ്പുരപ്പാടവും നടുവത്തു പാടവും മറ്റും. ഇറച്ചി മാലിന്യത്തില്‍ കാണപ്പെടുന്ന സാല്‍മണല്ല, കാഠപിലോഫാക്ടര്‍ എന്നീ ബാക്ടീരിയകള്‍ വെള്ളത്തില്‍ കലര്‍ന്നാല്‍ വയറുവേദന, വയറിളക്കം, ശര്‍ദ്ദി, അള്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ പടരും. ക്ലോറിന്‍ പോലെയുള്ള രാസവസ്തുക്കള്‍ അമിതമായി വെള്ളത്തില്‍ കലര്‍ന്നാല്‍ തൊലിപ്പുറത്തുള്ള രോഗങ്ങള്‍ വരാം. ഇത് തോട്ടിലെ വെള്ളത്തില്‍ കലരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സാങ്കേതിക പഠനം നടത്തണം.

ദിവസം ഒരുലക്ഷം കിലോ കോഴിമാലിന്യം വെള്ളത്തില്‍ കലരുന്നതിനെ സംബന്ധിച്ച് സാങ്കേതിക പഠനം നടത്തണം. സംസ്‌കരിക്കും എന്ന് പറയുമ്പോള്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നു. നാട്ടുകാരുടെ സമരം തുടങ്ങുന്നതുവരെ ദുര്‍ഗന്ധം മാറ്റുന്നതിനോ സുരക്ഷിത ട്രാന്‍സ്‌പോര്‍ട്ടേ ഷനോ തയ്യാറാകാതിരുന്ന കമ്പനിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളിലെ സുരക്ഷ എങ്ങനെ ഉറപ്പാക്കും.

മനുഷ്യന്റെ ആരോഗ്യത്തിനും നാടിന്റെ ജീവനായ പുഞ്ചകൃഷിക്കും ഈ കമ്പനിയുടെ പ്രവര്‍ത്തനം ഭീക്ഷണി സൃഷ്ടിക്കുന്നില്ലായെന്ന വ്യക്തമായ ഉറപ്പ് മതിയായ പക്ഷപാതിത്വവമില്ലാത്ത പഠനത്തിലൂടെ അധികാരികള്‍ നല്‍കണം. നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കുവാന്‍ നാട്ടില്‍ നിലവിലുള്ള നിയമത്തെയും വ്യവസ്ഥയെയും പ്രേരിപ്പിക്കുവാന്‍ എല്ലാ നാട്ടുകാരും ഈ ധര്‍മ്മ സമരത്തില്‍ പങ്കാളികളാകണം.

എബി ആര്‍. 
9605019771