"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഐക്യത്തിന് ആദിമജനസഭ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു - പ്രീതി റ്റി. എം.

കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ കേന്ദ്രമാ ക്കിയും അതോടൊപ്പം സമാന അവസ്ഥ യിലുള്ള പട്ടികജാതി- ദലിത് ക്രൈസ്തവ പിന്നോക്ക വിഭാഗ ങ്ങളെ ഐക്യപ്പെടുത്തുന്ന തിന്റെ ഭാഗമായി ആദിമജന സഭ ചാരിറ്റബിള്‍ സൊസൈറ്റി രൂപവത്കരിച്ചു. ആചാര്യ സ്മരണയ്ക്കു ശേഷം വി. സി. സുനില്‍ (ചീഫ് എഡിറ്റര്‍, സൈന്ധവമൊഴി) സൊസൈറ്റി രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് രാജന്‍ എം. റ്റി. അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രീതി റ്റി. എം. ഓര്‍ഗനൈസര്‍ കൃഷ്ണദാസ് പി. കെ. രജിസ്ട്രാര്‍ വിന്ദുജ മോള്‍ എസ്., വൈസ് പ്രസിഡന്റ് രാജു പി. വി. ട്രഷറാര്‍ ഓമന കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പൊതു ചര്‍ച്ചയും ആദിമ ജനസഭയുടെ ഭാവി പരിപാടികള്‍കളെക്കുറിച്ച് ആലോചനയും നടന്നു. സാമൂഹീകവും ആത്മീയവും സാംസ്‌ക്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ നവോത്ഥാനത്തിന് കേരളത്തില്‍ മുഖ്യമായും കോട്ടയം ജില്ലയില്‍ സംഘടിത ശേഷിയില്ലാത്ത പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ പൊതു ധാരയിലേക്ക് വളര്‍ത്തു ന്നതിനുള്ള കര്‍മ്മ പരിപാടികള്‍ ചര്‍ച്ച ചെയ്തു.

ലക്ഷ്യങ്ങള്‍ 

1) തകര്‍ക്കപ്പെട്ടുപോയ ആദിമജനതയുടെ മഹത്വമാര്‍ന്ന വംശീയ പൈതൃകവും സാംസ്‌ക്കാരിക അഭിമാനബോധവും സ്വത്വബോധവും വികസിപ്പിക്കുക.
2. കുടുംബങ്ങളെയും വ്യക്തികളെയും സാമൂഹ്യജീര്‍ണ്ണതയില്‍നിന്ന് വിമുക്തമാക്കുക:- ഉദാ. മദ്യപാനം, പുകവലി, ആസന്മാര്‍ഗ്ഗികത.
3. സാമ്പത്തിക സുരക്ഷിതത്വത്തിന് പുതിയ ധനാഗമ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക.
4. പരസ്പരാശ്രിത തൊഴില്‍ സംരഭങ്ങള്‍ രൂപവത്കരിക്കുക.
5. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് സഹായധനം സ്വരൂ പിക്കുക.
6. അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് ഗവ. ജോലി ലഭിക്കുന്നതിനുള്ള കോച്ചിംഗും തൊഴില്‍ തേടുന്നവര്‍ക്ക് സാങ്കേതിക സഹകരണം ഉറപ്പുവരുത്തുക.
7. പട്ടിക വര്‍ഗ്ഗ ഫണ്ട് വിനിയോഗത്തിന് ത്രിതലപഞ്ചായത്തില്‍ കാര്യക്ഷമമായി ഇടപെടുക.
8. അവകാശങ്ങളെ സംബന്ധിച്ച് പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ബോധവത്കരണം നടത്തുക.
9. കോട്ടയം ജില്ലയില്‍ പ്രത്യേകിച്ചും പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെയും സമാന സമൂഹങ്ങളേയും ഐക്യപ്പെടുത്തുന്ന പൊതു പരിപാടികളും സാമൂഹ്യമുന്നേറ്റ പ്രവര്‍ത്തനങ്ങളും നടത്തുക.
10. ആരോഗ്യസംരക്ഷണം രോഗികളെ സഹായിക്കല്‍, വിവാഹസഹായം തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കുക.

ഡയറക്ടര്‍ ബോര്‍ഡ്:
കൃഷ്ണദാസ് പി. കെ., പ്രീതി റ്റി. എം., രാജന്‍ എം. റ്റി., ഓമനകുട്ടപ്പന്‍, രാജു പി. വി., അരുന്ധതി രാജു, വിന്ദുജ മോള്‍ എസ്.

പ്രീതി റ്റി. എം.
9526348460