"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 1, ചൊവ്വാഴ്ച

മഹാത്മാ അയ്യന്‍കാളിക്കു ശേഷമുളള കേരളത്തിലെ തദ്ദേശീയരുടെ അധികാര രാഷ്ട്രീയം - സജി വള്ളോത്യാമല

സജി വള്ളോത്യാമല
സൈന്ധവമൊഴി മാസികയുടെയും, കെടാവിളക്ക് മാസികയുടെയും സംയുക്താ ഭിമുഖ്യ ത്തില്‍ ഇന്നിവിടെ നടക്കുന്ന മഹാത്മ അയ്യന്‍കാളി അനുസ്മരണവും, മഹാത്മാ അയ്യന്‍കാളിക്കു ശേഷമുളള കേരളത്തിലെ ദലിതരുടെ അധികാര രാഷ്ട്രീയം എന്ന വിഷയത്തെ അധികരിച്ചുളള രാഷ്ട്രീയ സെമിനാറില്‍ ഇവിടെ എത്തിച്ചേര്‍ന്നി രിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെ സംഘടനയുടെ പ്രതിനിധികള്‍ കേവലമായ തങ്ങളുടെ രാഷ്ട്രീയാദര്‍ശ ചര്‍ച്ചകള്‍ക്കുപരിയായി ഒരു മേശയ്ക്കു ചുറ്റുമിരുന്നുകൊണ്ട് തങ്ങള്‍ക്കു ഇന്നുവരെ സാധിക്കാതിരു ന്നതും എന്നാല്‍ സാധ്യമാവേണ്ടുന്നതുമായ രാഷ്ട്രീയാധി കാരത്തിന്റെയും സാമൂഹിക വികാസ ത്തിന്റെയും പുതിയ വഴികള്‍ തുറക്കുന്നതിനെ ക്കുറിച്ചായി രിക്കും നമുക്ക് ചര്‍ച്ച ചെയ്യുവാനുളളത്. കേരളത്തിലെ അടിസ്ഥാനവി ഭാഗങ്ങള്‍ മഹാത്മ അയ്യന്‍കാളിയുടെ കാലശേഷം അദ്ദേഹം ഉയര്‍ത്തി ക്കൊണ്ടുവന്ന രാഷ്ട്രീയാദര്‍ശങ്ങളെ നിലനിര്‍ത്തി, നിലനില്‍ക്കപ്പെടുന്ന വ്യവസ്ഥാപിതമായ സാമൂഹിക- രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളോട് യഥാവിധം പോരാടാന്‍ കഴിഞ്ഞില്ല എന്നുളളതും രാഷ്ട്രീയം എന്നുളളത് സാമൂഹികാധികാര ശക്തികൊണ്ട് വോട്ടു ബാങ്കു രാഷ്ട്രീയമായി രൂപപ്പെടുത്തു മ്പോള്‍ അതു സവര്‍ണ്ണാ ധികാര രാഷ്ട്രീയമാണെന്നു തെറ്റിദ്ധരിക്കപ്പെടുന്നതിനും ഇടയാക്കി യതാണ് ജനാധിപത്യ കാലഘട്ട ത്തില്‍ തദ്ദേശീയ ആദിമ ജനത അനുഭവിക്കുന്ന ഏറ്റവും വലിയ വിഷയം. 

മഹാത്മ അയ്യന്‍കാളിയുടെ സാധുജന പരിപാലന സംഘം രൂപം കൊടുത്തു ശക്തി പ്രാപിച്ചപ്പോള്‍, അധികാര വര്‍ഗ്ഗ സവര്‍ണ്ണ ഗൂഢതന്ത്രത്തിന്റെ ഭാഗമായി എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം പ്രജാസഭ പ്രാതിനിധ്യം വാഗ്ദാനം ചെയ്യപ്പെടുകയും ഓരോ ജാതി വിഭാഗങ്ങളും സ്വന്തം വിലാസത്തില്‍ സംഘം രൂപീകരിച്ചു പ്രജാസഭ പ്രാതിനിധ്യം നേടിയെടുക്കുന്നതിന് മത്സരിക്കുകയും പ്രസ്തുത ഏകീകരണം ശിഥിലമായി പോവുകയും തുടര്‍ന്നുവന്ന മതാത്മകമായുളള പ്രവര്‍ത്തനവും ഇടതുപക്ഷ രാഷ്ട്രീയ മുന്നേറ്റങ്ങളും ഈ ജനതയുടെ കേന്ദ്രീകൃതമായുളള പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി. എന്നാല്‍ ഇന്നത്തെ സാഹചര്യം അതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഏതു സാമൂഹ്യ വിഭാഗവും വളര്‍ച്ചയുടെ ഒരു പ്രത്യേക ഘട്ടമെത്തിയാല്‍ പ്രസ്തുത സമൂഹത്തിലുളളവര്‍ ഒത്തു ചേര്‍ന്ന് രാഷ്ട്രീയ പ്രബുദ്ധതയുളള സമൂഹത്തെ രൂപപ്പെടുത്തുകയോ, സാമൂഹ്യഘടനയെ പുനര്‍ നിര്‍മ്മിക്കുകയോ ചെയ്യേണ്ടതാണ് എന്നുളള തിരിച്ചറിവ് ഉണ്ടാ വുക എന്നുളളതാണ് പ്രധാനം. വൈസ്രോയിയുടെ എക്‌സിക്യൂ ട്ടീവ് അംഗമായിരിക്കെ എം.എന്‍. റോയിയുടെ നേതൃത്വത്തി ലുളള ഓള്‍ ഇന്ത്യാ ട്രേഡ് യൂണിയന്‍ ദേശീയ ക്യാമ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. അംബേദ്കര്‍ മുമ്പോട്ടുവച്ച ആശയം തൊഴിലാളികള്‍ രാഷ്ടീയാധികാരത്തിനു വേണ്ടി ജനകീയ പ്രസ്ഥാനത്തിന്റെ മുന്നണിക്കാരാകണ മെന്നും തൊഴിലാളി, കര്‍ഷക, ബഹുജന വിഭാഗ ങ്ങളുടെ സോഷ്യലിസ്റ്റു ബദലാണ് ഇതിനാവശ്യമെന്നും ഇപ്പോള്‍ നിലവിലുളള മതാധിഷ്ഠിത സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ തായ ശക്തി കളുടെ സഹകരണം ഇതിന് ആവശ്യമില്ല എന്നും അദ്ദേഹം വിലയിരുത്തി. ജനാധിപത്യം എന്നാല്‍ അത് ഒരിനം ഭരണസംവിധാനം മാത്രമല്ല സാമൂഹിക ജീവിതരീതിയാണ് എന്നാണ് അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന ഗ്രന്ഥത്തിന്റെ 41-ാം പേജില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്‍ പ്രകാരം സമത്വം, സ്വാതന്ത്ര്യം, പങ്കാളിത്തം തുടങ്ങിയ സാര്‍വ്വലൗകിക മായ നിര്‍വചനങ്ങള്‍ക്കു വിരുദ്ധമായി പണാധിപത്യത്തില്‍ അധിഷ്ഠി തമായ ജനാധിപത്യത്തെ കെട്ടിപ്പടുക്കുന്നതിനാണ് വരേണ്യവര്‍ഗ്ഗം ശ്രമിക്കുന്നതെന്നും അതില്‍ ബഹുഭൂരിപക്ഷം വരുന്ന ദലിത് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ ഭരണാധികാരി കളാകുന്നതിനുളള അവസരം ഇവിടെയില്ല എന്നും പ്രസക്തമാണ്. 

എന്താണ് ജനാധിപത്യം ?

സാമാന്യ വിദ്യാഭ്യാസം സിദ്ധിച്ച ഏതൊരു പൗരനോടും ചോദിച്ചാലും ഒറ്റവാക്കില്‍ ഉത്തരം പറയുന്നത്, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട, ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ജനങ്ങളുടെ ഗവണ്‍മെന്റ് എന്ന അമേരിക്കന്‍ പ്രസിഡന്റ് എബ്രാഹാം ലിങ്കണ്‍ ന്റെ വിശ്വ പ്രസിദ്ധമായ ഗാരിസ്ബര്‍ഗ്ഗ് പ്രസംഗമാണ് നമ്മുടെയൊക്കെ മനസ്സില്‍ ഓടിയെ ത്തുന്നത്. എന്നാല്‍ ലോകത്തെ സമാരാധ്യരായ പ്രതിഭാശാലികള്‍ വാചാലമായി സംസാരിക്കാനിഷ്ട പ്പെടുന്ന, മുക്തകണ്ഠം പുകഴ്ത്തപ്പെട്ട പാശ്ചാത്യ മാതൃകയിലുളള ഈ ജനാധിപത്യ സങ്കല്‍പ്പം ഇന്‍ഡ്യക്കു അനുയോജ്യമല്ല എന്നു കണ്ടെത്തുകയും ഇന്‍ഡ്യ യുടെ സാമൂഹിക ക്രമങ്ങളില്‍, പ്രത്യേകിച്ച് ജാതി, ഉപജാതിയില്‍ കേന്ദ്രീകൃതമായ വ്യവസ്ഥ പ്രതിനി ധീകരി ക്കുന്ന, വിഭിന്നാചാരാ നുഷ്ഠാനങ്ങളുളള എല്ലാ പൗരന്മാര്‍ക്കും സാമൂഹ്യനീതി പ്രദാനം ചെയ്യാന്‍ കഴിയുന്ന ജനാധിപത്യ സങ്കല്‍പ്പമാണ് ആവശ്യമെന്നും അതുകൊണ്ടാണ് ഡോ. അംബേദ്കര്‍ വിലയിരുത്തിയത് രാജ്യത്തിന് സമൂഹത്തോടും, ഭരണകൂടത്തോടും രാഷ്ട്രത്തോടുമുളള ആദാനപ്രദാനങ്ങളെ നിര്‍വ്വചിക്കാന്‍ ഈ പാശ്ചാത്യ സമീപനം അസമര്‍ത്വമാണെന്ന് അദ്ദേഹം രേഖപ്പെടുത്തി. (Ambedkar - A study is Social Democrocy - G.S. Lokhande, Intellectual Publishing House, New Delhi.)

ഈ നിര്‍വ്വചനങ്ങളുടെ അന്തര്‍ധാരയാവുന്ന 'ജനം' (People), 'രാഷ്ട്രം', 'പ്രായപൂര്‍ത്തി വോട്ടവകാശം (Adult Sufferage) തുടങ്ങിയ സാങ്കേതിക തലങ്ങള്‍ അടിസ്ഥാന ജനത യുടെ സാമൂഹിക നീതിയെ പ്രദാനം ചെയ്യുവാന്‍ പര്യാപ്തമല്ല എന്നുളളതായിരുന്നു അതിനുളള കാരണം. ക്രമാനുഗതം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പരിസ്ഥിതികളില്‍ അടി സ്ഥാനഘടകമായ വ്യക്തികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന നിയമങ്ങളു ണ്ടാകേണമെന്നും, മാറ്റങ്ങളെ ഉള്‍ക്കൊളളാന്‍ കഴിയേണ മെന്നും പരിവര്‍ത്തന ങ്ങളെ ഉള്‍ക്കൊള്ളാതെ നിലനില്‍ക്കപ്പെടുന്ന മതങ്ങളെയും ദൈവ കല്‍പ്പന കളെയും തളളിക്കളഞ്ഞുകൊണ്ട് പുരാതന ഗ്രീസില്‍ ഉടലെടുത്ത സൊഫിസ്റ്റുകളുടെ നിയമ നിര്‍വ്വചനങ്ങളുടെ വിശകലനമായിരുന്നു ബി.സി. 428 - 343 ല്‍ ജീവിച്ചിരുന്ന ഗ്രീക്കു തത്വചിന്തകന്‍ പ്ലേറ്റോ തന്റെ റിപ്പബ്ലിക് എന്ന ഗ്രന്ഥ ത്തിലൂടെ നമുക്ക് ്പറഞ്ഞുതരുന്നത്. അദ്ദേഹം അത് നീതിയെ ധര്‍മ്മാധര്‍മ്മങ്ങളുടെ വിശകലനമായി വീക്ഷിക്കപ്പെടുമ്പോള്‍ ഇന്നത്തെ ജീവിത ക്രമത്തില്‍ സാമൂഹിക നീതി അവിഭാജ്യ ഘടകം തന്നെയാണ്. സ്വാതന്ത്ര്യത്തിനും സമത്വത്തിനും സന്തുലനം സൃഷ്ടിക്കുവാന്‍ കഴിയാത്ത കാലത്തോളം സാമൂഹിക സമത്വം, സാമ്പത്തിക ഭദ്രത, സാമൂഹിക നീതി എന്നീ ലക്ഷ്യങ്ങള്‍ തന്നെ നമുക്ക് അപ്രാപ്യമാണ്.

എന്താണ് നീതി എന്നു പഠിക്കുമ്പോള്‍ നീതിയെ നിലനിര്‍ ത്തപ്പെടുന്ന നീതിബോധത്തെ നാം വിവേചിക്കപ്പെടണം. കോരിച്ചൊരിയുന്ന മഴയത്ത്, ശരീരത്തെ കുത്തിത്തുള യ്ക്കുന്ന തണുപ്പുളള കാലാവസ്ഥയില്‍ കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ചും, ധരിക്കാതെയും, തല ചായ്ക്കുന്നതിന് കുരപോലും ഇല്ലാതെ, മനുഷ്യ ജീവിതത്തിന്റെ അവസ്ഥകളായ രോഗത്തിനും മരണത്തിനും കല്യാണത്തിനും എന്തിനേറെ ഭാര്യ മരിച്ചാല്‍ ഒരു വര്‍ഷം വരെ കുളിക്കാതെ വസ്ത്രം മാറാതെ വിചിത്രമായ ആചാരാനുഷ്ഠാനങ്ങള്‍ പുലര്‍ത്തി ജീവിക്കുന്ന, പരിഷ്‌കൃത ലോകത്തിന്റെ കാപട്യങ്ങള്‍ തിരിച്ചറിയുവാന്‍ കഴിയാതെ ജീവിക്കുന്ന ആദിവാസികളായ പണിയരും അടിയരും, കുറുമരും കാട്ടുനായക്കരും, കുറിച്ച്യരും, കൊറഗരുമടക്കമുളള ആദിവാസി ഊരുക്കളില്‍ സംഭവിക്കുന്ന പട്ടിണി മരണ ങ്ങള്‍ക്കും ലൈംഗികചൂഷണങ്ങള്‍ക്കും ഭൂമിക്കുവേണ്ടിയുളള സമരത്തില്‍ ഉണ്ടാവുന്ന നിയമപാലകരുടെ അതിക്രമങ്ങള്‍ക്കും മരണങ്ങള്‍ക്കും മാനസിക പീഡകളെ കുറിച്ചുളള വാര്‍ത്തകള്‍ വായിക്കുമ്പോഴും കേള്‍ക്കപ്പെടുമ്പോഴും നമ്മുടെ നീതിബോധം എന്താണ് നമ്മോടു പറയുന്നത്. മാവോയിസ്റ്റു ഭീഷണിയുടെ കഥ പ്രചരിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 30 കോടിയിലേറെ ചിലവഴിച്ചുകൊണ്ട് വയനാട്ടിലെയും നിലമ്പൂരി ലെയും വനമേഖലയില്‍ കാട്ടാന പ്രസവിക്കുകയാണോ? മുട്ടയിടുകയാണോ? എന്നുളള പ്രായോഗിക പരിചയം പോലുമില്ലാത്ത പ്രത്യേക ദൗത്യസേന മാവോയിസ്റ്റ് വേട്ട നടത്തി ആദിവാസി മേഖലകളെ പ്രശ്‌നബാധിത പ്രദേശമാക്കി മാറ്റപ്പെടുമ്പോള്‍ പരിഷ്‌കൃതരെന്നവകാശപ്പെടുന്ന നമുക്കെന്തു നീതിബോധമാണ് അവരെക്കുറിച്ചുണ്ടാ വുന്നത്. ഇതു നമ്മെ ബാധിക്കുന്ന വിഷയമല്ല എന്നും അവര്‍ ഇതിന് അര്‍ഹരാണ് എന്നുളളതുമാണ് നമ്മുടെ നീതിബോധം നമ്മെ ഉപദേശിച്ചു പഠിപ്പിക്കുന്നത്. 

ഇതേ സാഹചര്യം സവര്‍ണ്ണ വിഭാഗം പരിഷ്‌കൃതമേഖല യില്‍ പട്ടികജാതിക്കാരോടു കാണിച്ചാല്‍ നമ്മുടെ നീതിബോധം ഉണരുകയും രോഷാകുലരാവുകയും അതിനെതിരെ പ്രതികരി ക്കുകയും പ്രതിഷേധ പ്രകടനവുമായി ദലിത് സംഘടനകള്‍ മുമ്പോട്ടു വരുകയും ചെയ്യും. ഈ രണ്ടു സംഭവങ്ങളിലും നീതിബോധം അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന മാനദണ്ഡ ങ്ങളാണ് സാമൂഹ്യനീതിയെ സ്വാധീനിക്കു ന്നത്. ഓരോതരം സാഹചര്യങ്ങള്‍ മൂലം മുപ്പതു വര്‍ഷം മുമ്പ് തന്റെ വസ്തു വകകള്‍ വിറ്റ് മലബാറില്‍ ചേക്കേറുന്ന അടിസ്ഥാന വര്‍ഗ്ഗ ക്രിസ്ത്യാനിയും സവര്‍ണ്ണ ക്രിസ്ത്യാനിയും നാട്ടിലേക്കുളള മടങ്ങിവരവ് എങ്ങിനെ രണ്ടുവിധമാവുന്നു. സവര്‍ണ്ണ ക്രിസ്ത്യാനി വസ്തുവകകള്‍, വാഹനം, മക്കള്‍ക്കു ജോലി എന്നിവ ആ സാഹചര്യത്തില്‍ നിന്നുകൊണ്ട് പ്രാപ്തമാവു മ്പോള്‍ അടിസ്ഥാന വര്‍ഗ്ഗ ക്രിസ്ത്യാനിക്കു എന്തുകൊണ്ട് ഇത് കഴിയുന്നില്ല. സവര്‍ണ്ണ ക്രിസ്ത്യാനി തന്റെ മലബാര്‍ പ്രയാണത്തില്‍ അവനറിയാതെ അനുഗമിക്കപ്പെടുന്ന കൊന്ത, കുരിശ്, ബൈബിള്‍, പാലായിലുളള കേരളാ കോണ്‍ഗ്രസ്, അവിടെ സേവനമനുഷ്ഠിക്കുന്ന ബന്ധുക്കളായ നിയമപാലകര്‍ ഉദ്യോഗവൃന്ദം അവന്റെ നിറം എന്നീ ഘടകങ്ങള്‍ സാമ്പത്തിക ഭദ്രത ഉയര്‍ത്തുന്നതിന് അവനെ സഹായിക്കുമ്പോള്‍ അടി സ്ഥാനവര്‍ഗ്ഗ ക്രിസ്ത്യാനിക്കു ഇല്ലാത്തതും ഇവ ആയതു കൊണ്ട് അവന്‍ സ്വന്തം അദ്ധ്വാനം മാത്രം അവിടെ മൂലധന മാക്കപ്പെടുകയാണ് ചെയ്യുന്നത്.

ആദിവാസികളെ പട്ടികജാതിക്കാര്‍ ജാതിയശ്രേണിയുടെ താഴെത്തട്ടിലു ളളവരായി കണക്കാക്കപ്പെടുമ്പോള്‍ മുകളിലോട്ടു പോകുന്തോറും മാന്യത വര്‍ദ്ധിക്കുക എന്ന മാനദണ്ഡമാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ജനങ്ങളുടെ കഴിവാണ് അവരുടെ അതിജീവനത്തിന്റെ അളവുകോല്‍ എന്ന് ശ്രീ. അമര്‍ത്യസെന്‍ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ കാറല്‍മാര്‍ക്‌സ് ഇതിനെ 'പ്രോലിറ്റേറിയസ്' എന്ന റോമന്‍ നിയമാ വലിയുമായി ബന്ധപ്പെട്ട പദമാണ് ഇവിടെ ഉപയോഗിച്ചിരി ക്കുന്നത്. 'പ്രോലെസ്'-നെ സന്തതികളെ സൃഷ്ടിക്കുക എന്നര്‍ത്ഥം വരുന്ന 'പ്രോലിറ്റേറിയസ്' എന്ന ലാറ്റിന്‍ വാക്കില്‍ നിന്ന് സാധനങ്ങളുടെ രൂപത്തില്‍ സമ്പത്തൊന്നും ഇല്ലാതെ, സന്തതികളെ ഉത്പാദിപ്പിച്ചുകൊണ്ട് മാത്രം ഭരണകൂടത്തെ സേവിക്കുന്ന പ്രോലിറ്റേറിയ നൈസിംഗിന് വിധേയമാക്ക പ്പെടുന്ന വര്‍ഗ്ഗമാണ് തൊഴിലാളി എന്നും വളരെ കൃത്യമായി, അര്‍ത്ഥസമ്പുഷ്ടമായി പ്രയോഗിക്കു കയാണ് അദ്ദേഹം ചെയ്യുന്നത്. തൊഴിലാളി അദ്ദേഹത്തിന്റെ അദ്ധ്വാനത്തിന്റെ ഉപാധികളായ യന്ത്രങ്ങളുടെ മേല്‍നിയന്ത്രണം പുലര്‍ത്തി സേവനം ചെയ്യപ്പെടുമ്പോള്‍, അതു തനിക്കു വേണ്ടിയോ, സമൂഹത്തിന്റെ പൊതു ആവശ്യത്തിനും വേണ്ടിയോ അല്ല മറ്റു ചിലരുടെ സ്വകാര്യലാഭത്തി നുവേണ്ടിയാണ് ഇവരുടെ അദ്ധ്വാനമെന്നുളളതാണ് ഇതിന്റെ പ്രത്യേകത. അവയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാര്‍ക്‌സിന്റെ തൊഴിലാളി വര്‍ഗ്ഗമെന്നത് വിപ്ലവ സ്വഭാവമുളള വര്‍ഗ്ഗമല്ലാത്തതുകൊണ്ട് തന്നെ ഇന്‍ഡ്യയിലെ തദ്ദേശീയ ആദിമ ജനതയ്ക്കും തമ്മില്‍ വളരെ അടുത്ത സാമ്യത കാണപ്പെടുന്നുണ്ട്. ചുരുക്കത്തില്‍ ആശയപരമായി ഇവ രണ്ടും ഒന്നു തന്നെ. അതുകൊണ്ടു തന്നെ ഭാരതത്തിലെ ബ്രാഹ്മണിക്കല്‍ മതമേധാവികള്‍ നിഗൂഡമായി ആസൂത്രണം ചെയ്യപ്പെടുന്ന ഗോമാംസ നിരോധനം, ഘര്‍വാപസി തുടങ്ങിയ അസംഖ്യം ആര്യഹിന്ദുത്വ അജണ്ടകളെല്ലാം തന്നെ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു ബാധകമാണ്. 

അഴിമതിയെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുന്ന അന്താരാഷ്ട്ര സംഘടനയുടെ (ഇന്‍ര്‍നാഷണല്‍ ജസ്റ്റീസ് ഫോറം) സ്ഥിതിവിവരക ണക്കനുസരിച്ച് ആറു പതിറ്റാണ്ടുകളില്‍ ഇന്‍ഡ്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കണക്കനുസരിച്ച് അഴിമതിയിലൂടെ നഷ്ടപ്പെട്ടത് 20 ലക്ഷം കോടിയിലേറെ രൂപയാണ്. ഐക്യരാഷ്ട്ര സഭയുടെ മാനവ വികസന റിപ്പോര്‍ട്ടനുസരിച്ച് ലോകത്ത് ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമായ ഇന്‍ഡ്യയില്‍ ഏറ്റവും ദരിദ്രരായ ജനങ്ങളുളളതും ഏറ്റവും താഴ്ന്ന ജീവിത നിലവാരം വച്ചുപുലര്‍ത്തുന്നവരുമാണ്. ബോഫോഴ്‌സ്, ഓഹരി കുംഭകോണം (8,000 കോടി), ജെ.എം.എം. കോഴക്കേസ് (25 കോടി), ടെലികോം, കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണം, പഞ്ചസാര കുംഭകോണം, ഐ.പി.എല്‍. ക്രിക്കറ്റ് കോഴ, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി 60,000 കോടി, മുംബൈ ആദര്‍ശ് ഫ്‌ളാറ്റ്, 2 ജി സ്‌പെക്ട്രം (1.76 ലക്ഷം കോടി), കേരളത്തിലാണെങ്കില്‍ പൈപ്പ് കുംഭകോണം, പാംഓയില്‍, ഇടമലയാര്‍ അഴിമതി, എക്‌സൈസ് അഴിമതി, സ്‌കൂള്‍ കോളേജ് അനുവദിച്ചു നല്‍കുന്നതിലെ അഴിമതി, കരിമണല്‍ ഖനനം, മെര്‍ക്കിസ്റ്റണ്‍, ലാവ്‌ലിന്‍, ലോട്ടറി കുംഭകോണം തുടങ്ങിയ അനേകം അഴിമതിയുടെ കഥകള്‍ ഇനിയും പുറത്തുവരാനുണ്ട്. ആഗോളവത്ക്കരണത്തിനും ഉദാരവത്ക്കരണത്തിനും ശേഷം അഴിമതിയുടെ വ്യാപ്തിയും തോതും വളരെ വര്‍ദ്ധിച്ചിരിക്കുന്നു എന്നുളളതാണ് ശ്രദ്ധേയം. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി അധികാര രാഷ്ട്രീയത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ അജണ്ടയും നിലപാട് ഉയര്‍ത്താതെ ഇവിടുത്തെ അടിസ്ഥാനജനതയുടെ പ്രശ്‌നങ്ങള്‍ ഒരു കാലത്തും പരിഹരിക്കാന്‍ കഴിയില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിക്കാന്‍ തയ്യാറാകാതെ ദളിത് പക്ഷ പ്രതിബദ്ധതയെ ക്കുറിച്ച് വാചാലമായി സംസാരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഈ സമൂഹത്തിനു തന്നെ ശാപമാണ്. ജാതി ഉപജാതിയില്‍ കേന്ദ്രീകൃതമായ വിഭിന്നാചാര അനുഷ്ഠാനങ്ങളുളള തദ്ദേശിയ ആദിമജനതയുടെ സ്വഭാവ വൈചിത്രങ്ങളുള്‍ക്കൊണ്ട് ഇവരെ എങ്ങിനെ പരസ്പരാശ്രയ ശ്രേണിയില്‍ അണിനിരത്തുവാനി വര്‍ക്കു സാധിക്കും? 

ഭരണഘടനയുടെ അനുച്ഛേദം 17-നാല്‍ അടിത്തറയിട്ട് അയിത്തനിരോ ധനവും തുടര്‍ന്നുവന്ന പൗരവാകാശ സംരക്ഷണനിയമം (s{]m«£³ Hm^v knhn ssdävkv BIvSv) 1976-ല്‍ പുനര്‍നാമകരണം ചെയ്യപ്പെട്ട അയിത്താചാരണ നിരോധനനിയമം 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധനനിയമം (Scheduled Caste and Scheduled Tribe Prevention of Atrocities Act) 1993-ലെ തോട്ടിപ്പണി നിരോധന നിയമം (The employment of Manual Seavenger's and Construction of Dry Latrines Prohibition Act) കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും നിലവില്‍ വന്ന Karnataka Devadasi Prohibition of Dedication Act 1992, 1976 -ലെ നിര്‍ബന്ധിത തൊഴില്‍ നിരോധന നിയമം (Bonded Labour System Abolition Act), 1948 ലെ കുറഞ്ഞ വേതന നിയമം (Minimum Wages Act), 1976 ലെ തുല്യവേതന നിയമം (Equal Remuneration Act), 1986 ലെ ബാലവേല നിരോധന നിയമം (Child Labour Prohibition and Regulation Act), 1979 ലെ അന്യസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം (Inter State Migrant Workmen Regulation of Employment and Conditions of Services Act) തുടങ്ങിയ അടിസ്ഥാന ജനതകള്‍ക്കുവേണ്ടി ആവഷ്‌കരിച്ചിരിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കു ന്നതിനും അവ നടപ്പിലാക്കാത്ത ഭരണ ക്രമീകരണങ്ങളെ തിരുത്തുവാന്‍ തക്ക ശക്തിയുളള ദേശീയ ദലിത് പക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ വംശീയമായി തന്നെ ഉടലെടുക്കണം. 

കേരള രാഷ്ട്രീയത്തില്‍ അതിനുളള പ്രായോഗിക വഴികള്‍ എന്തെല്ലാമാണ്? 

1. സമാന ആശയവീക്ഷണങ്ങളുളള പ്രസ്ഥാനങ്ങള്‍ തദ്ദേശീയ ആദിമജനതയുടെ ആവശ്യങ്ങളെ മുന്‍നിര്‍ത്തി, പൊതുവായി ഐക്യപ്പെട്ട്, രാഷ്ട്രീയാധികാരത്തെ മുന്‍നിര്‍ത്തി യുളള സംഘടനാ പ്രവര്‍ത്തനവും, ജനാധിപത്യാധികാരത്തെനിര്‍മ്മിച്ചെടുക്കുന്നതിനുളള പ്രായോഗിക പൊതുസൂത്രവാക്യ ങ്ങളും കണ്ടെത്തണം.

2. അടിസ്ഥാന ആവശ്യങ്ങളായ ഭൂമി, തൊഴില്‍, വിദ്യാഭ്യാസം, സാമ്പത്തിക സമാഹരണം, സ്ഥാപനവത്ക്കരണം എന്നിവ കേന്ദ്രമാക്കി ദലിത് പക്ഷ പ്രസ്ഥാനങ്ങള്‍ ഐക്യ പ്പെടുക.

3. സാമൂഹ്യപ്രവര്‍ത്തനമദ്ധ്യത്തില്‍ നില്‍ക്കുന്നവരുടെ ആത്മവീര്യത്തെ തകര്‍ക്കുന്ന നിലപാടുകളില്‍ നിന്ന് ഉദാഹ രണം ദലിതര്‍ ഒരിക്കലും നന്നാവില്ല, തന്മൂലം പ്രവര്‍ത്തനം ആവശ്യമില്ല, പണവും, സമയവും, കഴിവും വെറുതെ കളയുന്നവരാണ് അപകര്‍ഷതയുടെ പ്രശ്‌നം. നേതാക്കന്മാരും, ബുദ്ധിജീവികളും, സാമ്പത്തികശേഷി യുളളവരും ഉദ്യോഗസ്ഥ വൃന്ദങ്ങളും തമ്മിലുളള ഈഗോ, തന്‍പോരിമ, കുശുമ്പ്, പരസ്പരം അംഗീകരിക്കാതിരിക്കല്‍ ഇവയെക്കുറിച്ചൊക്കെ പൊതുനയനിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കണം, അനാവശ്യമായ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കപ്പെടണം. ഒരു പൊതുമാതൃക സാമൂഹ്യപ്രവര്‍ത്തന രീതി ശാസ്ത്രം വികസിപ്പിച്ചെടുക്കണം. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകൃതമായി വികസിപ്പിക്കണം. അതിനുളള നയതീരുമാനങ്ങള്‍, പ്രവര്‍ത്തന പരിപാടികള്‍ ആലോചിക്കണം.

4. ഇതര സമുദായങ്ങളോടും, വ്യക്തികളോടും, രാഷ്ട്രീയപ്രസ്ഥാനങ്ങളോടും സ്പര്‍ദ്ധ ഉളവാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുക, സംസാരി ക്കാതിരിക്കുക, നിലപാടു കള്‍ ആശയാധിഷ്ഠിതമായി പ്രയോഗപരമായി വികസിപ്പി ക്കണം. സംസ്‌ക്കാര സമ്പന്നമായ ഒരു പൊതുപ്രവര്‍ ത്തക മാതൃക-ശൈലി തന്നെയുണ്ടാകണം.

5. തദ്ദേശീയ ജനതയുടെ രാഷ്ട്രീയാധികാര താത്പര്യം ആര്‍ക്കു മുമ്പിലും അടിയറ വയ്ക്കാത്ത രാഷ്ട്രീയനയ നിലപാടുണ്ടാകണം. തെരഞ്ഞെടുപ്പു കളില്‍ വിഘടിത സ്വഭാവത്തോടെ ഒരേ മണ്ഡലത്തില്‍ മത്സരിക്കുക.

6. പൊതുമണ്ഡല സൃഷ്ടിയ്ക്കായി മറ്റിതര പ്രസ്ഥാനങ്ങ ളിലും ആശയങ്ങളിലുമുളളവരോട് നയപരമായി സഹവര്‍ത്തിച്ച് പ്രവര്‍ത്തി ക്കേണ്ട പൊതുമാതൃകയുണ്ടാക്കണം. സ്വന്തം താത്പര്യത്തെ നിഹനിച്ചുളള ഐക്യവും ആവശ്യവുമില്ല.

കേവലമായ സംഘടനാതല ചര്‍ച്ചകള്‍ ഒഴിവാക്കി രാഷ്ട്രീയാധികാരം എന്ന കാലഘട്ടം ആവശ്യപ്പെടുന്ന ലക്ഷ്യത്തിനായി ഒത്തൊരുമയുളള പ്രവര്‍ത്തനം വഴി സംഘടിതമായി ഐക്യപ്പെടുകയും ഏകീകരിക്കുകയും ശക്തി സമാഹരിക്കുകയും ഭരണവര്‍ഗ്ഗമാവുകയും ചെയ്യട്ടെ.

രാഷ്ട്രീയ സെമിനാറില്‍ ഉരുത്തിരിഞ്ഞു വന്ന വിവിധ രാഷ്ട്രീയ, പുരോഗമന പ്രസ്ഥാനങ്ങളുടെ അഭിപ്രായങ്ങളുടെ സംഗ്രഹം
ദലിത്പക്ഷ അധികാര രാഷ്ട്രീയത്തിന്റെ പ്രായോഗികതയെ ക്കുറിച്ച് ഗൗരവതരമായുളള ചര്‍ച്ചയ്ക്കു വേദിയൊരുക്കി കൊണ്ടുനടന്ന 'മഹാത്മ അയ്യന്‍കാളിക്കു ശേഷമുളള കേരള ത്തിലെ ദലിതരുടെ അധികാര രാഷ്ട്രീയം' എന്ന രാഷ്ട്രീയ സെമിനാര്‍ വളരെ വിജയകരമായിരുന്നു എന്നുളളതായിരുന്നു വിഷയാവതാരകന്‍ എന്ന നിലയില്‍ എന്നെ സന്തോഷിപ്പിച്ചത്. ദലിത് രാഷ്ട്രീയത്തില്‍ വോട്ടിന്റെ മൂല്യത്തെക്കുറിച്ചുളള ഗൗരവതരമായുളള ചര്‍ച്ചകളില്‍ 'തങ്ങളുടെ പ്രതിബദ്ധത ജനങ്ങളോടാണ് എന്നതു മറന്ന് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയുളള അധരവ്യായാ മമാണീ ജനതയുടെ സമഗ്രപ്രശ്‌ന ങ്ങളുടെയും പരിഹാരമെന്നും തെറ്റിദ്ധരിക്കപ്പെട്ടോ, കാലാകാല ങ്ങളായി തങ്ങള്‍ തുടര്‍ന്നു വരുന്ന തിരഞ്ഞെടുപ്പുകളിലെ വിലപേശല്‍ രാഷ്ട്രീയത്തിലുമുപരി മറ്റൊന്നുമാ ഗ്രഹി ക്കുന്നില്ല എന്നു കരുതിയിട്ടോ, ബൗദ്ധികപരതയുളള രാഷ്ട്രീയ ദലിത് പക്ഷഐക്യത്തെ രൂപപ്പെടുത്തുന്നതിന്റെ സൈദ്ധാന്തിക പരവും പ്രായോഗികപരവുമായുമുളള അറിവില്ലായ്മയോ' ആണ് കേവല ദലിത് പ്രസ്ഥാനങ്ങള്‍ തുടരുന്നത്. കേരളത്തിലെ തദ്ദേശീയ ജനതയ്ക്ക് രാഷ്ട്രീയ ജാഗ്രതയോടെ നേതൃത്വംനല്‍കാന്‍ കഴിയുന്ന കൂട്ടുത്തരവാദിത്വമുള്ള നേതൃത്വങ്ങളാണ് വളര്‍ന്നുവരേണ്ടതെന്നും മോഡറേറ്റര്‍ വി. സി. സുനില്‍ ആമുഖമായിപ്പറഞ്ഞു. പുരോഗമന സ്വഭാവമുള്ള ദലിത് ആശയ വീക്ഷണ മൂല്യങ്ങളെ/ പോരാട്ടങ്ങളെ പൊതുസമൂഹം വെറും ജാതിവാദമായി ലഘൂകരിച്ച് അവഗണിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഇന്ത്യയില്‍തന്നെ മാനവ വിമോചനത്തിന്റെ അടിസ്ഥാന രാഷ്ട്രീയ നിലപാടുകള്‍ ആശയപരമായും പ്രയോഗപരമായും തുറന്നു പ്രകടിപ്പിച്ച വിപ്ലവകാരികളായിരുന്നു മഹാത്മാ അയ്യന്‍കാളിയും ഡോ. അംബേദ്ക്കറും അവരുയര്‍ത്തിയ മാനവ മോചന പോരാട്ടധാരയെ ശരിയായ അര്‍ത്ഥത്തില്‍ മുന്നോട്ടു നയിക്കാന്‍ കഴിയാതാവുകയും സങ്കുചിത ജാതി താത്പര്യങ്ങളില്‍ തദ്ദേശീയ ജനത അകപ്പെടുകയോ, അകപ്പെടുത്തുകയോ ചെയ്തതാണ് കേരളത്തില്‍ തദ്ദേശീയ ജനതയുടെ പോരാട്ടങ്ങള്‍ക്ക് രാഷ്ട്രീയമായി വീര്യം കെടാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസ്, ഇടതുപക്ഷം, ബി. ജെ. പി., മുന്നണികളെ ശക്തമായി എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ മുന്നണിയുടെ നേതൃത്വസ്ഥാ നത്തേക്ക് ദലിത് പക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ കടന്നുവരുന്ന തിലൂടെയേ കേരളത്തില്‍ ശക്തമായ ബദല്‍ രാഷ്ട്രീയം ഉണ്ടാവുകയുള്ളൂ... സാമൂഹികാധികാരവും രാഷ്ട്രീയാധികാരവും വിഭാവാധികാരവുമുള്ള ജനതയായി തദ്ദേശീയര്‍ രൂപപ്പെട്ടുകൊണ്ടു മാത്രമേ നേതൃത്വ പദവിയി ലേക്ക് തദ്ദേശീയര്‍ക്ക് കടന്നുവരുവാന്‍ കഴിയൂ. പൊതുഖജനാവിനെ ഉപയോഗപ്പെടുത്താനും ഭരണകൂടനയങ്ങളെ തങ്ങള്‍ക്കനുകൂലമായി പരിവര്‍ത്തിപ്പിക്കാനും കഴിയുന്ന രീതിയില്‍ തദ്ദേശീയരെ സാമൂഹ്യമായും രാഷ്ട്രീയമായും സാമ്പത്തികമായും ശക്തമാക്കണം. രാഷ്ട്രീയ ബൗദ്ധീക ഇടപെടലുകള്‍ നടത്തുവാന്‍ കെല്‍പ്പുള്ള സംഘടനകള്‍ ഉണ്ടാവുകയും അവ അധികാര രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടത്തുകയും വേണം. നിലവിലെ ഭരണ അധികാര സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കഴിയുന്ന തരത്തില്‍ നയരൂപീകരണം ഉണ്ടാകണമെന്നും അയ്യന്‍കാളി അനുസ്മരണ സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ വരെ ജനപക്ഷത്തുളളവരെന്നു നാം തെറ്റിദ്ധരിക്കപ്പെട്ട പല രാഷ്ട്രീയ പുരോഗമന പ്രസ്ഥാനങ്ങളും പരിവര്‍ത്തനത്തി ന്റെതായ അധികാര രാഷ്ട്രീയ ചര്‍ച്ചയില്‍ നിന്നും പിന്‍മാറിയെ ങ്കിലും ജനലക്ഷങ്ങളുടെ ബാഹുല്യമല്ല, കേരളത്തിലെയും കേന്ദ്രത്തി ലെയും അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദമാകുന്ന നിലയില്‍ രാഷ്ട്രീയ ജാഗ്രതയോടെ ചിന്തിക്കുവാന്‍ കഴിയുന്ന ദലിത് രാഷ്ട്രീയ പൊതുമണ്ഡലത്തിലെ ബൗദ്ധിക നേതാക്കള ടക്കം ആവശ്യകതയുളള നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത രാഷ്ട്രീയ സെമിനാറായിരുന്നു നടന്നത്.

സംഘടനകള്‍ തങ്ങളുടെ വലിപ്പച്ചെറുപ്പമോ ആള്‍ സ്വാധീനമോ പരിഗണിക്കാതെ അധികാരരാഷ്ട്രീയ ലക്ഷ്യപ്രാപ്തിക്ക് വിട്ടുവീഴ്ച ചെയ്തു ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് യോഗത്തില്‍ സംസാരിച്ച ''കെടാവിളക്ക്'' മാനേജിംഗ് എഡിറ്റര്‍ ശ്രീ ജോണ്‍ സിത്താര അഭിപ്രായ പ്പെട്ടു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പ് ശ്രീ അയ്യന്‍കാളിയും ജോണ്‍ ജോസഫും കണ്ഠന്‍കുമാരനുമൊക്കെ തുടങ്ങിവ ച്ചതില്‍നിന്ന് നമുക്ക് എത്രദൂരം മുന്നേറാന്‍ കഴിഞ്ഞുവെന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തനതു ഇന്‍ഡ്യന്‍ സാമൂഹ്യക ക്രമങ്ങളില്‍, കേരളത്തിന്റെ മാത്രം ചരിത്രമെടുത്തു പഠിക്കുന്നവര്‍ക്ക്, അയ്യന്‍കാളിയുടേ തായ പ്രതിരോധാ ത്മക രാഷ്ട്രീയത്തിന്റെ സത്ത വിഭവാധികാര രാഷ്ട്രീയമാണെന്നുളള തിരിച്ചറിവും, ജാതി ഉപജാതി ചിന്ത തദ്ദേശീയ ആദിമ ജനതയുടെ ഏകീകരണത്തിനു തടസ്സമാണെ ന്നുളള വിശാല വീക്ഷണവും, തകര്‍ക്കപ്പെട്ടവന്റെ വംശമഹി മയും അടിമയാക്കപ്പെടുന്നതിലൂടെ സംജാതമാകപ്പെടുന്ന അരക്ഷിതാവസ്ഥയും പീഡകളും വികാരക്ഷോഭമായി പുറത്തു വരപ്പെടുമ്പോള്‍, ഇവരില്‍ നിന്നുയര്‍ന്നു വന്ന മുറി വൈദ്യ ന്മാരുടെ ഭാവനാശൂന്യമായുളള ഉപജാതിവത്ക്കരണവും വിഘടിത സ്വഭാവവും തിരിച്ചറിയാത്തിടത്തോളം കാലം പുതിയൊരു അധികാര വര്‍ഗ്ഗച്ചേരി നമുക്കുണ്ടാക്കി യെടുക്കുവാന്‍ സാധ്യമാവുകയില്ലെന്നും എല്ലാകാലത്തും നാം വെളളം കോരികളും വിറകുവെട്ടികളുമായി കഴിയേണ്ടി വരുമെന്നും പ്രതികരണം കൃഷ്ണന്‍കുട്ടി പറഞ്ഞു. നവീന കാലഘട്ടത്തില്‍ അരങ്ങേറിയ മുത്തങ്ങ, ചെങ്ങറ, അരിപ്പ തുടങ്ങിയ ഭൂസമരങ്ങളുടെ പ്രസക്തി മറന്നു ദലിത് ആദിവാസി പ്രശ്‌നങ്ങളെ ക്കുറിച്ചു നമുക്ക് ചര്‍ച്ച ചെയ്യുവാന്‍ കഴിയുകയില്ല എന്നും സാമ്പത്തിക സ്വാശ്രയത്വം ഒരു ലക്ഷ്യമായി ഉന്നയിക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥ വോട്ടു ബാങ്ക് ശക്തിയാകുന്നതിന് സാധിക്കൂ എന്ന് കുട്ടനാട് സംയുക്ത സമിതിയെ പ്രതിനിധീകരിച്ചു സംസാരിച്ച ശ്രീ കെ. ഗുപ്തന്‍ അഭിപ്രായപ്പെട്ടു. ഇതിനെല്ലാമുപരി കാലാകാലങ്ങളായുളള മുഖ്യധാരാ രാഷ്ട്രീയകക്ഷികളും നിലവിലുളള ജാതിയ സംഘടനകളും മതത്തെ മാനദണ്ഡമാക്കി അടിസ്ഥാനജനതയെ വേര്‍തിരിക്കുമ്പോള്‍, ദലിത്, ദലിത് ക്രൈസ്തവ വിഷയങ്ങളെ വ്യക്തമായി അപഗ്രഥിച്ചു പഠിച്ചു നയം വെളിപ്പെടുത്താതെ അരാഷ്ട്രീയ വാദം പ്രചരിപ്പിക്കുന്ന സമയത്ത്, സാമൂഹിക, രാഷ്ട്രീയ, അരക്ഷിതാവസ്ഥ നേരിടുന്ന അടിസ്ഥാനജനത യെന്ന നിലയില്‍ ദലിത് ക്രൈസ്തവ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്ന് എന്‍.ഡി.സി.എഫ് സംസ്ഥാന പ്രസിഡന്റ് ശ്രീ. പി.എം. ബേബി അഭിപ്രായപ്പെട്ടു. ദലിത് ക്രൈസ്തവ ആക്ഷന്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ചു സംസാരിച്ച ശ്രീ. പി.എം. രാജീവ് സംവരണം എന്ന വിഷയം നാം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായി അഭിപ്രായ പ്പെട്ടു. ദേശീയ തലത്തിലുണ്ടായിരുന്ന വോട്ടു ബാങ്കുസമ്മര്‍ദ്ദ ശക്തിയായി രുന്ന ബി.എസ്.പി.യുടെ പതനം ഉയര്‍ന്നുവരുന്ന ബ്രാഹ്മണിത്വ അല്ലെങ്കില്‍ ആര്യഹിന്ദുത്വ അജണ്ടകളെ പ്രതിരോധിക്കുവാന്‍ കഴിയാതെ വരുന്നതു കൊണ്ട് നമുക്ക് ഒരു ബദല്‍ രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തി അനിവാര്യമാണ്.

ജാതിവ്യവസ്ഥയുടെ തകര്‍ച്ചയോടെ മാത്രമെ നമുക്കതു സാധിക്കുകയുളളൂ. രാഷ്ട്രീയ ചട്ടുകങ്ങളെ സൃഷ്ടിക്കാന്‍ ശ്രമിക്കാതെ അധികാര രാഷ്ട്രീയം 'ആവശ്യകതയുളള' ഒരു സമൂഹത്തെ നാം വേര്‍തിരിച്ചെടുക്കണമെന്നും ജനസംഖ്യയില്‍ 18 ശതമാനമുളള ഉത്തര്‍പ്രദേശിലെ ദലിതര്‍ക്കു അതു സാധിച്ചെങ്കില്‍ 20 ശതമാനത്തിനു മുകളിലുളള കേരളത്തില്‍ എന്തുകൊണ്ടു നമുക്കിതു നേടിക്കൂടാ എന്നു ചിന്തിക്കേണ്ട കാലം അതിക്രമിച്ചു എന്ന് ആര്‍.പി.ഐ. സംസ്ഥാന പ്രസിഡന്റ് ബോസ് വാകത്താനം, കേണല്‍ വിശ്വനാഥന്‍, ജിനമിത്ര, ആപ്പാഞ്ചിറ പൊന്നപ്പന്‍, സി. ജെ. തങ്കച്ചന്‍ തുടങ്ങിയ നേതാക്കള്‍ അഭിപ്രായപ്പെട്ടു. മഹാത്മാ അയ്യന്‍കാളിയുടെ പ്രതിരോധാത്മക രാഷ്ട്രീയ വിഭവാധികാര രാഷ്ട്രീയമാണെന്നു തിരിച്ചറിഞ്ഞ് ഭൂമിക്കുവേണ്ടിയുളള രാഷ്ട്രീയ നയം ഉയര്‍ത്തി ത്രിതല പഞ്ചായത്തു അസംബ്ലി തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കില്‍ മാത്രമെ അധികാര രാഷ്ട്രീയത്തി ലെത്തുവാന്‍ നമുക്കു കഴിയൂ എന്ന് ശ്രീ. ബിനോയി കൈതമറ്റം, പി.സി. ചാക്കോ തുടങ്ങിയ നേതാക്കള്‍ അഭിപ്രായപ്പെട്ടു. പങ്കെടുത്ത രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കന്മാരുടെ അഭിപ്രായത്തില്‍ ദലിത്, ആദിവാസി, ദലിത് ക്രൈസ്തവ പിന്നോക്ക സോഷ്യലിസ്റ്റു ബദലുണ്ടാക്കി പരസ്പരം മത്സരിക്കാതെ സവര്‍ണ്ണ രാഷ്ട്രീയമെന്ന പൊതു ശത്രുവിനെ നേരിടണമെന്നും, ഭൂമി, സംവരണം, സാമ്പത്തിക സ്വാശ്രയത്വം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ വിശദമായി ചര്‍ച്ച ചെയ്തു ഒരു പൊതു അജണ്ടയുടെ കീഴില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇലക്ഷനെ നേരിടണമെന്ന് യോഗം ഏക കണ്ഠമായി തീരുമാനിച്ചു.

സജി വള്ളോത്യാമല
9645039500