"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

വായിച്ചും പഠിച്ചും പുസ്തകമായി തീര്‍ന്നോരാള്‍ - ജോയ് തുരുത്തേല്‍

പി എസ് പുതുക്കുടി 
പി എസ് പുതുക്കുടി 1952 ഡിസംബര്‍ 8 ന് ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ആണ് ജനിച്ചത്. ഔപചാരികമായി അപ്പര്‍പ്രൈമറി വിദ്യാഭ്യാസം മാത്രമേ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ സ്വപ്രയത്‌നത്താല്‍ ഇംഗ്‌ളീഷ്, സംസ്‌കൃതം, ഹീബ്രൂ, ഗ്രീക്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ പ്രാവണ്യം നേടി. കേവലം ഒരു കൂലി തൊഴിലാളിയായി ജീവിതം പരിമിതപെടുത്താതെ സാമൂഹ്യ-രാഷ്ട്രിയ ഉത്തരവാദിത്വങ്ങളെ ഏറ്റെടുത്ത പി.എസിന്റെ വ്യക്തിജീവിതം നമ്മേ ആവേശം കൊള്ളിക്കുന്നതാണ്. തീഷ്ണമായ അനുഭവങ്ങള്‍ കൊണ്ട് തിടംവച്ച ഒരു അസാധാരണ ദളിത് വ്യക്തിത്വമായിരുന്നു അത്. നിശ്ചയദാര്‍ഢ്യവും,ആത്മാര്‍ത്ഥതയുമായിരുന്നു പി.എസിന്റെ കൈമുതല്‍. അദ്ദേഹത്തിന്റെ കൊച്ചുവീടും വായന മുറിയും ജില്ലയിലേയും ജില്ലക്കുവെളിയില്‍ നിന്നുമുള്ള പുസ്തക പ്രമികളുടെയും, ദളിത് ബഹുജന്‍ രാഷ്ട്രിയ പ്രവര്‍ത്തകരുടെയും സന്ദര്‍ശക കേന്ദ്രമായിരുന്നു. 2014 ആഗസ്റ്റ് 14ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദ്യോഗത്തെതുടര്‍ന്ന് പി.എസ് നിര്യാതനായി. അദ്ദേഹ ത്തിന്റെ ഒന്നാം ചരമ വര്‍ഷമാണ് ആഗസ്റ്റ് 14.

കേരളത്തിലെ ദളിത് വൈജ്ഞാനികരില്‍ സവിശേഷമായ ഒരു സ്ഥാനമാണ്പി.എസ് പുതുക്കുടിക്കുള്ളത്.അടിമാലിയിലും, ജടുക്കി ജില്ലയിലുമായി ഒതുങ്ങി നിന്നിരുന്നതാണ് ഏറെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം. എന്നാല്‍ അദ്ദേഹത്തിലെ ജ്ഞനന്വോഷിക്കു പരിതികളൊന്നുമില്ലായിരുന്നു. ഇന്ത്യയിലെ കീഴാളര്‍ക്കു മുന്നില്‍ എക്കാലത്തും വന്‍പര്‍വ്വതം പേലെ നിന്നിരുന്ന ജ്ഞാനനിരകളിലേക്ക് നടന്നുകയറാന്‍ ആര്‍ജവംകാട്ടിയ ഒരു സാഹസിക ജീവിതമായിരുന്നു പി.എസിന്റെത്. സാക്ഷര കാലത്തും അംബേദ്ക്കര്‍ ചിന്തകള്‍ മാത്രമല്ല കീഴാള ചരിത്രമപ്പാടെ ബഹുജനങ്ങള്‍ക്ക് മുന്നില്‍ ഒഴിച്ചുനിര്‍ത്ത പ്പെടുമ്പോഴാണ് പി.എസ് തന്റെ ജീവിതം അത്തരം പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി മാറ്റിവെച്ചത്. അക്കാദമിക് പടവുകള്‍ കയറാതെ അംബേദ്ക്കറിലേക്കും, ദളിത് ജ്ഞാനപരിസരത്തേക്കും കടന്നതാണ്പി.എസിലെ ജ്ഞാന്വേഷിയെ വ്യത്യസ്ഥനാക്കുന്നതും. സാമൂഹ്യ നീതിയിലേക്കും മനുഷ്യ സ്വതന്ത്യ ത്തിലേക്കും ചിന്തയുടെ ചക്രവാളം വികസിപ്പിച്ച ആ വലിയ മനസിന്റെ ഉടമ കഴിഞ്ഞ ആഗസ്റ്റ് 14 ന് തന്റെ 63-ാം വയസിലാണ് നമ്മേ വിട്ടു പിരിഞ്ഞത്. 'ഹിന്ദു എന്ന പേരില്‍ മനുവാദികള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു മാനവവിരുദ്ധ പ്രസ്ഥാനമാണ് 'എന്ന് ഹിന്ദുത്വരാഷ്ട്രിയത്തെ വിമര്‍ശിച്ചിരുന്ന പി.എസിന്റെ വിമര്‍ശനങ്ങള്‍ ് ഏറെ പ്രസ്‌കതമായ വേളയിലാണ് അദ്ദേഹത്തിന്റെ വിയോഗമെന്നത് കേരളത്തിലെ ദളിത് ബഹുജന്‍ ഉണര്‍വുകള്‍ക്കു ഒരു വലിയ നഷ്ടം തന്നെയാണ്.

ഇടുക്കി ജില്ലയിലേക്ക് കുടിയേറിയ അസംഖ്യം ദളിത് കുടുംബങ്ങളില്‍ ഒന്നായിരുന്നു പി.എസ് തങ്കച്ചന്‍ എന്ന പി.എസ് പുതുക്കുടിയുടെ മാതാപിതാക്കളുടെതും. കോതമംഗലത്തിനടുത്ത് ചേലാട് നിന്നുമാണ് അവര്‍ അടിമാലയിലേക്ക് വരുന്നത്. അക്കാലത്ത് അടിമാലിയിലും മറ്റും ഏറെ ഭൂമി കൈവശംവച്ചിരുന്ന ചില മുതലാളിമാരുടെ പണിക്കാരാ യിട്ടാണ് അദ്ദേഹത്തിന്റെ പിതാവും,പിതൃസഹോദരരും എത്തുന്നത്. എന്നല്‍ പി.എസ്; തന്റെ കുടുംബ ചരിത്രത്തില്‍ ഏറെ വേദനയോടെ പറഞ്ഞിരുന്നത് തന്റെ പിതാവിന്റെ മാതാ പിതാക്കളും മറ്റും കോലംച്ചേരിയെന്ന സ്ഥലത്തുനിന്നും പാലായനം ചെയ്യണ്ടിവന്ന സംഭവമായിരുന്നു.മരിച്ചുപോയ അവരുടെ മാതാവിന്റെ ജഡം മറവുചെയ്യാന്‍ ഒരു തുണ്ട് ഭൂമി ജന്‍മി നല്കാതിരുന്നതിനാല്‍ ആ മൃതശരീരം ഒരു പൊന്തയില്‍ ഉപേക്ഷിച്ചു അവര്‍ക്ക് ഓടിപോരേണ്ടിവന്ന തന്റെ പൂര്‍വ്വികരുടെ ദുരനുഭവത്തെപറ്റിയായിരുന്നു. (അതിനോടുള്ള പ്രതീകാത്മക കടം വീട്ടലായിരുന്നോ പി.എസ് തന്റെ ഭൗതിക ശരീരം കോട്ടയം മെഡിക്കല്‍ കോളേജിന് സമര്‍പ്പിച്ചതുവഴി സാധിച്ചത്?) 

മാതാ പിതാക്കളെ പിന്‍തുടര്‍ന്ന ഒരു പെന്തക്കോസ്തു വിശ്വാസിയുടെ പള്ളിയും വിശ്വാസ ലോകവും തന്നെയായിരുന്നു പി.എസിന്റെ ചെറുപ്പവും യുവത്വവും. സുവിശേഷ പ്രാസംഗികനായ ഒരു ഇവാജ്‌ലി സ്റ്റായാണ് പി.എസ് പൊതുരംഗത്തു വരുന്നത്. വായനയുടെ വലിയ പിന്‍ബലമുള്ള ഒരു ധിക്കാരിയായുരുന്നു അക്കാലത്തും പി.എസിലെ യുവാവ്.ഒരേ സമയം ഈശ്വരവിശ്വസിയോട് നിരീശര വാദവും തിരിച്ചും പറയാന്‍ കഴിയുന്നതായിരുന്നു പി.എസിലെ അക്കാലത്തെ താര്‍ക്കിക ജഞാനി. ബൈബിളിലെ ഒരു സംശയ നിവാരണത്തിനായി സമീപിക്കുന്ന പിഎസിന്, പാസ്റ്റര്‍മാരില്‍ നിന്നു ലഭിച്ച മറുപടി അദ്ദേഹത്തെ നിരാശപ്പെടുത്തു ന്നതായിരുന്നു. ഇത് സ്വന്തനിലയില്‍ ബൈബിള്‍ പഠിക്കുന്നതിനും അറിയുന്നതിനുമുള്ള വലിയൊരു പ്രചോദനമാകുക യായിരുന്നു . ഏദനില്‍ അറിവിന്റെ വൃക്ഷ ഫലം പറിക്കെരുതെന്ന ദൈവ കല്പന ലംഘിച്ച ആദിമ മനുഷ്യനെപോലെ ജ്ഞാനമെന്ന പാപഫലം തേടിയുള്ള ഒരു പ്രയാണമായിരുന്നു പിന്നീടാ ജീവിതം. ബൈബിളിന്റെ മൂലഭാഷകളായ ഹീബ്രുവും,ഗ്രീക്കും തേടി പഠിച്ച പി.എസ്, ബൈബിള്‍ പഠനത്തില്‍ ആഴ്ന്നിറങ്ങുക യായിരുന്നു. ലോകത്തെ ഏതൊരു ബൈബിള്‍ പഠിതാവിനോടും കിടപിടിക്കുന്ന ഒരു ബൈബിള്‍ പണ്ഡിതനായിരുന്നു അദ്ദേഹം. എന്നാല്‍ ഒരു കേവല വിശ്വാസിയായി ചുരുങ്ങാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ബൈബിള്‍ പഠനത്തില്‍ തൃപ്തനാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.മാത്രമാല്ല ക്രൈസതവര്‍ ഉദ്‌ഘോഷിക്കുന്ന മാനവികതയെ അവിശ്വസിക്കുന്ന ഒരാളായി പി.എസിനെ ഈ പഠനങ്ങള്‍ മാറ്റി. അപ്രകാശിതങ്ങളായ അദ്ദേഹത്തിന്റെ ക്രിസ്തു പഠനങ്ങള്‍ കടുത്ത ബൈബിള്‍ വിമര്‍ശനങ്ങള്‍തന്നെയാണ്. യേശു ഒരു തികഞ്ഞ യഹുദ പക്ഷവാദിമാത്രമായിരുന്നു വെന്ന കടുത്ത വിമര്‍ശനം വരേ നീളുന്നതാണ് ആ വായന. വിമര്‍ശന രഹിതമായ വായന പി.എസിന് അന്യമായിരുന്നു. ഏതൊരു വിഷയത്തിലും എതിര്‍ പക്ഷ വാദങ്ങളെ പി.എസ് പരിഗണിച്ചിരുന്നു.അതുകൊണ്ടുതന്നെയാണ് ചരിത്രപഠനങ്ങളില്‍ മാത്രമല്ല,ഗാന്ധി വിമര്‍ശനങ്ങളില്‍ പോലും നമുക്ക് പി.എസിനെ ആശ്രയിക്കാന്‍ കഴിഞ്ഞിരുന്നത്. തിരുവെഴുത്തുകളില്‍ പറയുന്നതുതന്നെയൊ കേട്ടവചനം എന്നു അപ്പോസ്തലര്‍ വീണ്ടും പരിശോധിച്ചു പോന്നിരുന്നതു പോലെ യായിരുന്നു പിഎസിന്റെ ബൈബിള്‍ വായനയുടെ രീതിശാസ്ത്രവും.അറിവില്‍ ജ്ഞാനസ്‌നാനം ചെയ്തു കൊണ്ടിരുന്നോരാള്‍ക്ക് സഭയുടെ ജലസ്‌നാനം അവഅവസാന തിരഞ്ഞെടുപ്പായില്ല. ഭൂരിപക്ഷം മനുഷ്യരും ജന്‍മംകൊണ്ട് ആര്‍ജിച്ച ജാതിയുടെയും മതങ്ങളുടെയും പ്രത്യാശാസ്ത്രങ്ങളുടെയും തടവറകളില്‍ നിന്ന് ഒരിക്കലും പുറത്തു കടക്കാന്‍ കഴിയാതിരിക്കുമ്പോള്‍ നിക്ഷിപ്ത താല്‍പര്യങ്ങളൊന്നുമില്ലാത്ത സത്യന്വേഷിയുടെ ധൈഷണികസ്വാതന്ത്ര്യമാണ് പി.എസ് തന്റെ ജീവിതംകൊണ്ടു നേടിയത്. ബൈബിളിലെ പുറജാതി പരികല്‍പ്പനകളെ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വിഭജന മായി സ്വയം സമാധാനിക്കാന്‍ പി.എസ് തയ്യാറായിരുന്നില്ല. ഇന്ത്യയിലെ ജാതിവ്യസ്ഥയേയും ദലിത് അനുഭവങ്ങളെയും പറ്റിയുള്ള ചില ഗൗരവമേറിയ താരതമ്യങ്ങളും നിരീക്ഷണങ്ങളുമായി ബൈബിള്‍ വായനയെ തിരിച്ചുവിടാനും ഇതു വഴി പി.എസിനു കഴിഞ്ഞു. അങ്ങനെയാണ് പി.എസ് എന്ന ബൈബിള്‍ പഠിതാവിനെ അംബേദ്ക്കര്‍ എന്ന ജ്ഞാനം പിടികൂടുന്നതും.(അവസാനമായി ഒരു ലോക്കല്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പി.എസ് തന്നെ ഏറ്റവും സ്വാധീനിച്ച പുസ്തകമായി പറഞ്ഞത് ബൈബിള്‍ തന്നെയായിരുന്നു) അക്ഷരംപ്രതി തീപിടിച്ച വായനയായി അതു കത്തികയറി. നേരിട്ടുവാങ്ങിയതില്‍ കൂടുതല്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഡല്‍ഹിയില്‍നിന്നും ബോംബയില്‍ നിന്നുമായി പോസ്റ്റലില്‍ വാങ്ങിച്ചുകൂട്ടി. അംബേദ്ക്കറുടെ സംമ്പൂര്‍ണ്ണ കൃതികള്‍ മുതല്‍, മക്‌സ്മുള്ളറും, ഗാന്ധി, വിവേകാന്ദ സാഹ്യത്യങ്ങള്‍, കൊസമ്പിയും, വിപിന്‍ചന്ദ്രയും മാത്രമല്ല ലോകപ്രശസ്ഥങ്ങളായ ആധികാരിക ചരിത്ര ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ, പിഎസിന്റെ ലൈബ്രറിയില്‍ നിറയുകയായിരുന്നു. പണിയായുധങ്ങളും പുസ്തക വുമായി പണിയിടത്തിലേക്ക് പോയിരുന്ന പി.എസ് നാട്ടില്‍ ഒരു സുപരിചിത കാഴ്ചയായിരുന്നു. പി.എസിന് പുസ്തകങ്ങള്‍ ജീവിത ത്തിലെ ഏറ്റവും വിലപ്പെട്ട സമ്പാദ്യവും. ഒരുപക്ഷേ ഇത്രയും വിപുല മായ പുസ്തകശേഖരം കൂലിതൊഴിലിനെമാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരാള്‍ക്കും സമ്പാദിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. 

അംബേദ്ക്കര്‍വായനയിലൂടെ കര്‍മ്മനിരതനായ പി.എസിനെയാണ് പിന്നീട് കാണാന്‍കഴിയുന്നത്. ഇന്ത്യയിലെ ജാതി പ്രശ്‌നത്തിന്റെ വേരുകള്‍ തേടിയ അംബേദ്ക്കര്‍ജഞനത്തിലൂടെ ദളിത്‌മോചനത്തിന്റെ അനിവാര്യത അറിഞ്ഞ പി.എസിന് പിന്നെ നിശബ്ദനായിരിക്കാന്‍ കഴിഞ്ഞില്ല. അംബേദ്ക്കറേറ്റ് ഐക്യസംഘമെന്ന ഒരു കൂട്ടായ്മ ശ്രീ ജോസഫ് തണ്ണിക്കോടന്‍,പനംകുട്ടി പാപ്പച്ചന്‍ എന്നിവര്‍ക്കൊപ്പം രൂപംനല്കി ജില്ലയില്‍ അംബേദ്ക്കര്‍ സാഹ്യത്യപ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. ജില്ലയില്‍ നിന്നു തിരുവനന്തപുരത്തേക്കു അംബേദ്ക്കര്‍ സാഹ്യത്യപ്രചരണര്‍ത്ഥം കല്‍നട യാത്രയും പി.എസിന്റെ മുന്‍കൈയ്യില്‍ നടന്നിരുന്നു. സാമൂഹ്യമായി വേര്‍തിരിക്കപ്പെട്ടവര്‍ രാഷ്ട്രിയമായി വേര്‍തിരിക്കപ്പെടണമെന്ന സാമൂഹ്യപാഠം ഗ്രഹിച്ച അദ്ദേഹം അടിമുടി രാഷ്ട്രിയവത്ക്കരിക്കപ്പെടുകയായിരുന്നു . ലേബര്‍ പാര്‍ട്ടിയും,സോഷില്‍ ജസ്റ്റിസ് പാര്‍ട്ടിയും, ഇന്ത്യയുടെ ഭാവി മറ്റോന്നകുമായിരുന്ന ജിന്ന,അംബേദ്ക്കര്‍ ഈ.വി ആര്‍ രാഷ്ട്രിയ കൂട്ടുകെട്ടില്‍ അന്നു നടക്കാതെ പോയ ദേശിയരാഷ്ട്രിയസഖ്യത്തെയും കുറിച്ചുള്ള വിചാരങ്ങളില്‍ മുഴുകിയിരുന്ന പി. എസിന് 1987ല്‍ കാന്‍ഷിറാമിന്റെ നേതൃത്വത്തില്‍ രൂപംകൊള്ളുന്ന ദേശിയ രാഷ്ട്രിയ പ്രസ്ഥാനം സ്വാഭാവികമായും സ്വീകാര്യമാകുകയായിരുന്നു. പഞ്ചാബില്‍ ബി.എസ്.പി രൂപികരച്ചതിന്റെ പത്രവാര്‍ത്ത അറിഞ്ഞ് അതില്‍ ആവേശഭരിതനായ പി.എസ് ബഹുജന്‍ രാഷ്ട്രീയത്തിന്റെ സ്വയം പ്രചാരകനായി മാറുകയായിരുന്നു. (ആ സമയത്ത് കേരളത്തില്‍ ബി.എസ്.പി ഔദ്യോഗികമായി രൂപികരിച്ചിരു ന്നില്ലന്നതാണ് ഏറെ കൗതുകരം)പിന്നീട് കല്ലറ സുകുമാരന്റെയും പോള്‍ ചിറക്കരോടിന്റെയുമെല്ലാം സഹപ്രവര്‍ത്തകനായി ഇടുക്കിയുടെ ഗ്രാമങ്ങള്‍ തോറും ,കുന്നുകളും മലകളും കയറിയിറങ്ങി ദലിത്‌ മോചനത്തിന്റെ രാഷ്ട്രിയ പ്രവര്‍ത്തനത്തില്‍ മുഴുകിയ രണ്ട് പതിറ്റാണ്ടോളം പി.എസ് അക്ഷിണ പരിശ്രമത്തിലായിരുന്നു. ഇടത് വലത് രാഷ്ട്രീയ ഗുണ്ടായിസം നിലനിന്നിരുന്ന നിരവധി സ്ഥലങ്ങളില്‍ കൈയ്യേറ്റശ്രമങ്ങളെ ഒറ്റക്കും കൂട്ടായും ചെറുത്തുകൊണ്ടാണ് അക്കാലത്ത് ജില്ലയില്‍ ദളിത്-ബഹുജന്‍ രാഷ്ട്രീയപ്രവര്‍ത്തനം സാധ്യമാകുമാ യിരുന്നുള്ളു. പി.എസിന്റെ ഇച്ചശക്തിയോടുള്ളയിടപെടല്‍ ഒന്നു കൊണ്ടു മാത്രമാണ് പലയിടത്തും രാഷ്ട്രിയ വിശദീകരണയോഗങ്ങള്‍ പോലും നടത്താന്‍ കഴിഞ്ഞിട്ടുള്ളത്. പലപ്പോഴും ഏതിരാളികള്‍ ക്കുമുന്നില്‍ പി.എസ് ഒറ്റപ്പെട്ടുപോയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. വീടോ പാര്‍ട്ടിയോ പ്രസ്‌ക്തമെന്ന് ചോദിച്ചാല്‍ ഞാന്‍ പാര്‍ട്ടിയെ തെരഞ്ഞെടു ക്കുമെന്നു പറഞ്ഞ പി.എസ് പിന്നീട് ഏറെ നിരാശനായാണ് സജീവ രാഷ്ട്രീയം വിടുന്നത്. വലിയ സാമ്പത്തിക ബാദ്ധ്യതകളും, കേസുകളുമെല്ലാമതിന്റെ ബാക്കിപത്രമായിരുന്നു. 

കേരളത്തിലെ സവിശേഷ സമുദായ ബലാബലത്തില്‍ ദളിത്പ്രശ്‌നങ്ങളും ബഹുജന്‍ രാഷ്ട്രിയവുമായി സംഘര്‍ഷപ്പെടുമെന്ന് അന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളെ പി.എസ് തള്ളികളയുകയായിരുന്നു. എന്നാല്‍ ആത്മാഭിമാനത്തിനായി നടന്ന എല്ലാ ദളിത് മുന്നേറ്റങ്ങള്‍ക്കുമൊപ്പം പി.എസ് ഉണ്ടായിരുന്നു. സി.കെ ജാനുനയിച്ച ആദിവാസി ഭൂസമരം, കുറിച്ചി, കുണ്ടള സമരങ്ങളിലും ,ചെങ്ങറ സമരത്തിനു മൊപ്പമായിരുന്നു അദ്ദേഹം.ഐ.ഡി.എഫിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ കുട്ടംമ്പുഴയില്‍ നടന്ന ഭൂമി പിടിച്ചെടുക്കല്‍ സമരത്തിന് നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പി.എസ് എന്ന പ്രഭാഷകന്‍ ഏറെ പ്രഭാഷണങ്ങള്‍ നടത്തുന്നത് ഒരു പക്ഷേ ബാബറിമസ്ജീദ് തകര്‍ത്തതിനെതിരായി നടന്ന ക്യാംമ്പയിനു കളിലായിരുന്നു. കേരളത്തിലെ മുസ്‌ളീം സമൂഹത്തില്‍ പടര്‍ന്നുപിടിച്ച അരക്ഷിത ബോധത്തെ അകറ്റാന്‍ കഴിയുന്ന ശക്തമായ ക്യാംമ്പയിനായിരുന്നു അത്.
തുടരും...

ജോയ് തുരുത്തേല്‍
9947559286