"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, സെപ്റ്റംബർ 2, ബുധനാഴ്‌ച

ജീവിതം വിജയിക്കാനുള്ളതാണ് - എലിക്കുളം ജയകുമാര്‍

എലിക്കുളം ജയകുമാര്‍
ജീവിതം വിജയിക്കാനുളളതാണ്‌വിതം മടുത്തു എന്നു പറയുന്ന നിരവധി ആളുകളെ നമുക്കു ചുറ്റും കാണാം. ഒരു തരം നിരാശയില്‍ നിന്നാണ് അവര്‍ അതു പറയുന്നത്. പരാജയ പ്പെടുമ്പോഴാണ് ഒരാള്‍ക്ക് ജീവിതം അവസാനിപ്പി ക്കണമെന്ന തോന്നുന്നത്. അതിനു പ്രേരകമായി മദ്യപാനം, അലസത, സാമൂഹിക വിരുദ്ധത തുടങ്ങിയ അനാവശ്യങ്ങളി ലേര്‍പ്പെടുന്നു. ഇതു ജീവിതത്തെ അതിന്റെ വിലയോടുകൂടി കാണാത്തതിനാലാണ്. സാഹചര്യ ങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും മാറാനും നമുക്കു കഴിയണം. അങ്ങനെയുളള വ്യക്തികള്‍ തീര്‍ച്ചയായും ജീവിത വിജയത്തിലെത്തും. പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ കാള്‍ റോജന്റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. 'To Learn is to Change'. പഠനം മാറ്റത്തിനുവേണ്ടിയാണ്. 

ആത്മവിശ്വാസം ജീവിത വിജയത്തിന് ആവശ്യമാണ്. നാം ആരാണെന്നും നമുക്കുളള കഴിവുകള്‍ എന്താണെന്നും സ്വയം തിരിച്ചറിയണം. സ്ഥിരോത്സാഹിയായ ഒരാള്‍ക്കേ അതിനു കഴിയുകയുളളൂ. ശാരീരിക വൈകല്യവും മനോവ്യഥയുമില്ലാത്ത ഒരാള്‍ക്ക് കഠിന പരിശ്രമത്താല്‍ വിജയം കൈവരിക്കാം. ലക്ഷ്യബോധവും, പരിശ്രമശീലവും കൈവിടാ തിരുന്നാല്‍ മതി. അംഗപരിമിതര്‍ സാധാരണക്കാരേക്കാള്‍ മനഃധൈര്യം കൂടുതലുളളവരാണ്. അവര്‍ തന്റെ പരിമിതികളെ മനസ്സിലാക്കു ന്നതു മുതല്‍ ജീവിതം വിജയത്തിലെത്തിക്കാന്‍ അതീവ പരി ശ്രമം നടത്തുന്ന വരാണ്. അറിഞ്ഞോ അറിയാതെയോ അവരെ നയിക്കുന്നത് ഹ്യൂമനിസ്റ്റ് സൈക്കോളജി അഥവാ വളര്‍ത്തുന്ന മനഃശാസ്ത്രമാണ്. മാനവികമായ സഹകരണം അവരെ വിജയപഥത്തിലെത്തി ക്കാറുമുണ്ട്. പക്ഷേ നമ്മള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ധാര്‍ഷ്ട്യവും അഹംഭാവവും പലപ്പോഴും സഹ 7കരിച്ചുളള വിജയത്തിനു വിലങ്ങുതടിയാകുന്നില്ലേ എന്നു സംശയിക്കേണ്ടിയിരി ക്കുന്നു.

ഡെസിഷന്‍ മേക്കിംഗ്/ തീരുമാനമെടുക്കല്‍ ജീവിതവിജയത്തിന് അനിവാര്യമാണ്. ശരിയായ തീരുമാനമാണ് പലപ്പോഴും മുമ്പോട്ടു നയിക്കുന്നത്. ചഞ്ചലപ്പെടുന്ന ഒരു മനസ്സിന് ശരിയായ സമയത്ത് ശരിയായ തെരഞ്ഞെടുക്കല്‍ നടന്നു എന്നു വരില്ല. സാഹചര്യത്തിന് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാനുളള കഴിവു നാം ആര്‍ജിക്കണം. വിയന്ന യൂണിവേഴ്‌സിറ്റി ന്യൂറോളജി-സൈക്യാട്രി വിഭാഗം തലവനായി രുന്ന വിക്ടര്‍ ഫ്രാങ്ക്‌ളിന്‍ നാസി ഭരണകാലത്തെ അതിക്രൂര സാഹചര്യ ങ്ങളെ അതിജീവിച്ചയാളാണ്. അദ്ദേഹ ത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ. 'ഏതൊരു സാഹചര്യത്തിലും അതിനോടുളള പ്രതികരണത്തിനുമിടയില്‍ ഒരു നേരിയഇടമുണ്ട്. എങ്ങനെ പ്രതികരിക്കുന്നു എന്നു തീരുമാനിക്കാ നുളള ഇടം. ഈ ഇടത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നത നുസരിച്ചായി രിക്കും ജീവിതത്തിന്റെ വിജയവും പരാജയവും.' സാഹചര്യത്തിനും പ്രതികരണത്തിനും ഇടയിലുളള ഈ ഇടത്തെ സൂക്ഷ്മതയോടെ നാം വിനിയോഗി ച്ചിട്ടുണ്ടോ എന്നൊരു ആത്മ പരിശോധന നമുക്കാവശ്യമായി വന്നിരി ക്കുന്നു.

പൂര്‍ണ്ണതയിലേക്കുളള പ്രയാണമാകണം ഓരോ മനുഷ്യ ന്റെയും ജീവിതം. ആദ്യം വ്യക്തിയിലൂടെയും പിന്നെ സമൂഹത്തിലൂടെയുമുളള പരിവര്‍ത്ത നങ്ങള്‍ നാം മനസ്സിലാകു കയും വിലയിരുത്തുകയും വേണം. ആരാധ്യ മായ പ്രവര്‍ത്തി കള്‍ ചെയ്യുന്നവരെ ആരാധനയോടും അന്ധവിശ്വാ സങ്ങളെ അവജ്ഞയോടും കൂടി കാണാനുളള ധാര്‍മ്മിക ബോധം നാം വളര്‍ത്തിയെടുക്കണം. അതിനായി നാം സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ലിഖിതവും സാമൂഹികവുമായ നിയമവ്യ വസ്ഥയുടെ ശരിയായ കാഴ്ചപ്പാട് ഇതിന് ഉണ്ടായേ മതിയാകൂ. ഞാനാരാണ്? ഞാന്‍ ഇപ്പോള്‍ എവിടെയെത്തിരി ക്കന്നു? എന്റെ ശ്രേഷ്ഠത വര്‍ദ്ധിപ്പിക്കാന്‍ എനിക്ക് എന്താണ് ചെയ്യാനുളളത്? ഞാനും വിലപ്പെട്ടതല്ലേ? അല്ലെങ്കില്‍ സമൂഹമധ്യത്തില്‍ വിലപ്പെട്ടതാകാന്‍ എന്തു പരിവര്‍ത്തനമാണ് എന്നില്‍ ഉണ്ടാ കേണ്ടത്? ഈ തിരിച്ചറിവും ഇതിനുളള ഉത്തരം തേടലുമായി ശിഷ്ടജീവിതം മാറുമ്പോള്‍ സ്വമേധയാ ഒരുവന്‍ ജീവിത വിജയത്തി ലേക്കെത്താനുളള പ്രവേശന കവാടത്തിലെത്തി യിരിക്കും.

വളര്‍ത്തുന്ന മനഃശാസ്ത്രം (Humanist Psychology) ഒരു ജീവിതദര്‍ശനമായി മാറേണ്ടതുണ്ട്. എന്നാല്‍ ഈ ഒരു മനസ്സ് സമൂഹത്തിനുണ്ടാകണമെന്നില്ല. സ്വാര്‍ത്ഥ പ്രേരിതമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സമൂഹം കലുഷിതമാ യിരിക്കുക യാണ്. ഈ യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കുക എന്നുളളതാണ് ആദ്യം ചെയ്യേണ്ടത്. ജീവിത ദര്‍ശനം ഒരാള്‍ക്കുണ്ടാകണ മെങ്കില്‍ അയാള്‍ സഹജീവികളെയും തന്നെപ്പോലെ പരിഗണിക്കാന്‍ തയ്യാറാകണം. മഹത്തായ ജീവിത ദര്‍ശനം ആന്തരികമായ പരിവര്‍ത്തനത്തിലൂടെയേ കൈവരുകയുളളൂ. ആന്തരിക പരിവര്‍ത്തനം അയാളുടെ മാനസികാവ സ്ഥയെയും അയാള്‍ ആര്‍ജ്ജിച്ചെടുക്കുന്ന സാമൂഹിക വിദ്യാഭ്യാസത്തി ന്റെയും ഫലമായുണ്ടാ കുന്നതാണ്. ഇവയിലേതൊക്കെ ഘടകങ്ങള്‍ക്കു കോട്ടം വന്നാലും ജീവന്‍ എന്നത് വിലപ്പെട്ട താണ് എന്ന ബോധ്യം ജീവിതത്തെ കരുതലോടെ നയിക്കാനും വിജയത്തി ലെത്തിക്കാനും പ്രേരകമാണ്.

ഇന്ന് മത്സരത്തിന്റെ യുഗമാണ്. കുട്ടികള്‍ക്കു പിന്നില്‍ വരെമാതാ പിതാക്കള്‍ മറഞ്ഞിരുന്നു മത്സരിക്കുന്നു. സ്വാര്‍ത്ഥതയുടെ പരകോടിയി ലാണ് ഈ മത്സരത്തിന്റെ ഉത്ഭവം. സ്വാഭാവികമായ സഹവര്‍ത്തി ത്വത്തെപ്പോലും ഇത് അവഗണിക്കുന്നു. നന്മയു ണ്ടാകൂ എന്നതല്ല ഇതിന്റെ ലക്ഷ്യം. നാം വിജയത്തിലെത്തു മ്പോള്‍ ജീവിതത്തിന്റെ നാനാവശങ്ങളെയും കുറിച്ചു ചിന്തി ക്കണം. ഏകപക്ഷീയമായ വിജയം സമഗ്രതയിലല്ല അവസാനി ക്കുന്നത്. നമുക്ക് സമൂഹത്തോടു പ്രതിബദ്ധത യുണ്ടായിരി ക്കണം. നാം വളര്‍ച്ചയ്ക്കും നന്മയ്ക്കും വേണ്ടി ഒന്നും ചെയ്യുന്നി ല്ലെങ്കില്‍ അടുത്ത ലോകവും ഇങ്ങനെ തന്നെയാവും ചെയ്യുക. സ്വന്തവിജയത്തോടൊപ്പം സമൂഹത്തിന്റെ വിജയവും ഭാവിയെ ക്കുറിച്ച് ഒരു കരുതലും ഉണ്ടായിരിക്കണം. അങ്ങനെയുളളവരെ ജിവിതത്തില്‍ വിജയിച്ചു എന്നു പറയാനാവൂ.

ജീവിത വിജയമാര്‍ജിക്കാന്‍ സ്വയം കണ്ടെത്താനും പരിധി കള്‍ ഭേദിച്ച് ഉയരങ്ങളി ലേക്കു പറക്കാനും കഴിയണം. ഉളളിലുളള കഴിവുകള്‍ പ്രകടിപ്പിക്കാനുളള സന്നദ്ധതയും അവ സരവും നമുക്കുണ്ടാകണം. ഇവിടെ മറ്റുളളവരുടെ അവസരം നിഷേധിക്കാന്‍ ലോക നീതിയല്ല. എന്നാല്‍ വൈരുദ്ധ്യങ്ങളുളള സ്ഥലങ്ങളില്‍ നിഷേധവും നിരാസവും സ്വാഭാവികമാണ്. ഈ നിഷേധങ്ങളെ മറികടക്കാന്‍ മതിയായ മനോബലം സൃഷ്ടി ച്ചെടുക്കേണ്ടതുണ്ട്. മനോബലം സിദ്ധിയും സാധനയുംകൊണ്ടു സ്വായത്തമാക്കാ വുന്നതാണ്. അതിനുളള മനസ്സ് നാം രൂപപ്പെടുത്തി എടുക്കണം. അല്ലെങ്കില്‍ അലസതയെ ജീവിത ത്തില്‍ നിന്നു തന്നെ തുടച്ചു മാറ്റുന്ന രീതി നമ്മള്‍ അവലംബി ക്കണം. എന്നെ എന്തിനുകൊളളാം? ഞാനിങ്ങനെയായി പ്പോയല്ലോ എന്നിങ്ങനെയുളള സാമാന്യ വത്ക്കരിക്കല്‍ ജീവിതത്തില്‍ നിന്നും ബോധപൂര്‍വ്വം മാറ്റിയെടുത്തേ മതിയാകൂ. എങ്കില്‍ മാത്രമേ സ്വയം കണ്ടെത്തലിനു വേദിയൊരുങ്ങുക യുളളൂ.

വിജയത്തിന് ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങള്‍ സൃഷ്ടിച്ചെടു ക്കേണ്ടതുണ്ട്. നാം എന്നും ഒറ്റയ്ക്കല്ല, സമൂഹവു മായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. അതിനാല്‍ നല്ല വ്യക്ത്യ ന്തരബന്ധങ്ങള്‍ ഉണ്ടാകണം. ഇത് തികച്ചും വ്യക്തിപരമായ ഒന്നത്യത്തിലൂടെ സ്വായത്തമാക്കേണ്ടതാണ്. ഒരു ഗ്രൂപ്പിലെ വ്യക്ത്യന്തര ബന്ധങ്ങള്‍ അയാളുടെ വിജയത്തെ നേരിട്ടു സഹായിക്കുന്നതാണ്. നിസ്സാരമെന്നു തോന്നുന്ന ഒരു പ്രശംസ കൊണ്ടു ഉന്നത വിജയത്തിലെത്തിയവര്‍ ധാരാളമുണ്ട്. നല്ല വിദ്യാഭ്യാസവും വിജയപഥത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. സ്വസ്ഥതയ്ക്കും മനഃസമാധാനവും പ്രദാനം ചെയ്യുന്ന ജീവിതചര്യകളിലേര്‍പ്പെടുന്നതും ഉത്തമമാണ്. അസൂയ, ക്രോധം, അമര്‍ഷം, വിദ്വേഷം തുടങ്ങിയ അധമ ചിന്തകള്‍ ജീവിത വിജയത്തിനും സന്തോഷത്തിനും വിഘാ തമാണ്.

മാനസികവും ബൗദ്ധികവും സര്‍ഗ്ഗാത്മകവും സാമൂഹിക മായ ശേഷികളെ ഉണര്‍ത്തുകയും വ്യക്തിത്വത്തിന്റെ സമഗ്രവി കാസം സാധ്യമാക്കുകയും ചെയ്യുന്ന അനവരത പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ വിചഷണമാര്‍ തര്‍ക്കമില്ലാതെ പറഞ്ഞിട്ടുണ്ട്. ജോണ്‍ ലോക്ക് എന്ന മനശാസ്ത്രജ്ഞന്‍ വിദ്യാ ഭ്യാസം തൊട്ടില്‍ മുതല്‍ കുഴിമാടം വരെയെന്നാണ് അഭിപ്രായ പ്പെട്ടത്. എന്നാല്‍ ആധുനിക മനശാസ്ത്രജ്ഞന്‍ അത് ണീായ ീേ ഠീായ എന്നു തിരുത്തി. ചുരക്കത്തില്‍ വിദ്യാഭ്യാസം മാറ്റ ത്തിനു പ്രേരകമായ ഘടകമാണ്. അത് എന്തു ത്യാഗം സഹിച്ചും നേടുകയും, പരാജയങ്ങളെയും ദുഃഖങ്ങളെയും വിസ്മരിച്ച് അവയ്ക്കു മുകളില്‍ കയറി നില്‍ക്കാനുളള തീരുമാനവും എടുക്കുമ്പോള്‍ ഒരുവന്‍ വിജയത്തിലേക്കുളള തന്റെ കുതിപ്പു തുടങ്ങിയിരിക്കും.

എലിക്കുളം ജയകുമാര്‍ 
9496116245