"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

കേരളത്തിലെ വേട്ടുവര്‍ : കാരണവര്‍, കുഴിയിലിരുത്തല്‍ - എം എസ് പ്രകാശം

പിതാവില്‍ പ്രാധാന്യം ഊന്നി കെട്ടിപ്പടുത്ത വേട്ടുവ കുടുംബങ്ങള്‍ പണ്ടു കാലത്തു കൂട്ടു കുടുംബങ്ങളായി രുന്നെങ്കില്‍ ഇന്നത്തെ അഭിരുചി അച്ഛനും അമ്മയും മക്കളും അടങ്ങിയ ചെറുകുടുംബ ങ്ങള്‍ക്കാണ് എന്നത് കാലം വരുത്തിവെച്ച ഒരു മാറ്റമാണ്. പണ്ടുകാലത്ത് ഏറ്റവും പ്രായം കൂടിയ പുരുഷനായിരുന്നു കൂട്ടു കുടുംബത്തിലെ 'കാരണവരും' കാര്യസ്ഥനും ഖജനാവു കാരനും. മറ്റ് അംഗങ്ങള്‍ താന്താങ്ങളുടെ വരവിന്റെ ഒരു അംശം കാരണവരെ ഏല്പിക്കണ മായിരുന്നു. ഈ പിന്തുടര്‍ച്ചാ വകാശം ഇന്നും പണ്ടത്തെ പോലെ അച്ഛനില്‍ക്കൂടി പകര്‍ന്നു വരുന്നുവെങ്കിലും തറവാട് മൂത്ത മകനിലോ ഏറ്റവും ഇളയ മകനിലോ വന്നു ചേരുന്നു എന്ന ചിട്ടക്ക് വ്യത്യാസം സംഭവിച്ച് 'തുല്യാവകാശം മക്കള്‍ക്ക്' അല്ലെങ്കില്‍ ചുരുങ്ങിയത് ആണ്‍ മക്കള്‍ക്കിടക്ക് എന്ന നാട്ടു നടപ്പിലെ ത്തുകയാണിന്ന്. സ്ത്രീകള്‍ക്ക് സ്ത്രീധനം നല്‍കുന്നതോടെ കുടുംബസ്വത്തിലെ അവകാശം തീര്‍ന്നു വെന്നാണ് പൊതു ധാരണ. ഏതായാലും സാമ്പത്തികമായി വളരെ പിന്നോക്കക്കാരായ ഇവരുടെ കുടുംബസ്വത്ത് ഏതാനും ഓട്ടുപാത്രങ്ങള്‍, അലൂമിനിയ പാത്രങ്ങള്‍, മണ്‍പാത്രങ്ങള്‍ എന്നിവയില്‍ മാത്രം സാധാര ണയായി ഒതുങ്ങി ലില്ക്കുന്നതു കൊണ്ട് ഇവ ഭാഗിക്കുന്നത് ഒരു പ്രശ്‌നമായി ഉയരാറില്ല. തറവാട്ടില്‍ എല്ലാവര്‍ക്കും ഏതു കാലത്തും താമസ സൗകര്യം ലഭ്യമാണെന്നതു മാത്രം കൊണ്ടിവര്‍ തൃപ്തിപ്പെടുന്നു. 

1961 ലെ കാനേഷുമാരി പ്രകാരം വേട്ടുവരുടെ വിദ്യാഭ്യാസ നിലവാരം വളരെ താഴ്ന്നു നില്ക്കുന്നു. ആകെയുള്ള 28095 പേരില്‍ വെറും 973 പേര്‍, അതായത്, 25. 19 ശതമാനം മാത്രമാണ് അക്ഷരാ ഭ്യാസമുള്ളവര്‍. ഈ ഘട്ടത്തിുല്‍ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ നിലവാരം 53 ശതമാനം ആയിരുന്നു. മേല്പറഞ്ഞ വേട്ടുവ അക്ഷരാ ഭ്യാസികളില്‍ 37. 50 ശതമാനം പുരുഷന്മാര്‍ ഉണ്ടായിരുന്നപ്പോള്‍ സ്ത്രീകള്‍ വെറും 18.82 ശതമാനം മാത്രമായിരുന്നു. ഈ അക്ഷരാ ഭ്യാസികളില്‍ വെറും ഒരു പുരുഷന്‍ മാത്രമായിരുന്നു ബിരുദധാരി യെങ്കില്‍ രണ്ട് സ്ത്രീകള്‍ക്ക് മാത്രമേ ടെക്‌നിക്കല്‍ വിഭാഗ ത്തിലല്ലാത്ത ഡിപ്ലോമ ഉണ്ടായിരുന്നുള്ളൂ. ഈ കണക്കുകള്‍ ഇവരിലെ വിദ്യാഭ്യാസ നിലവാരത്തിന്റെ ശോച്യാ വസ്ഥയെ കാണിക്കുന്നു വെങ്കിലും കേരളത്തിലെ പട്ടികജാതി ക്കാരുടെ പൊതു വിദ്യാഭ്യാസ നിലവാരമായ 24.7 ശതമാനം വെച്ചു നോക്കുമ്പോള്‍ ഇവരുടേത് താരതമ്യേന ഭേദമാണ്.

ഇതുപോലെ തന്നെ ഇവരുടെ പ്രധാന തൊഴില്‍ കൃഷിപ്പണിയും തെങ്ങു കയറ്റവുമാണ്. എങ്കിലും മറ്റു പല തൊഴിലുകളിലും ഇവവരെ കണ്ടെത്തി ത്തുടങ്ങിയിരിക്കുന്നു എന്നത് ഒരു വ്യതിയാനമാണ്. വേട്ടുവസ്ത്രീകള്‍ ഓലമെടയുന്നതില്‍ വളരെ വൈദഗ്ധ്യ മുള്ളവരാണ്.

വേട്ടുവരുടെ ജീവിത ചരിത്രത്തിലെ വിവിധ ഘട്ടങ്ങളെ പണ്ടത്തേതുമായി താരതമ്യ പ്പെടുത്തുമ്പോള്‍ ഒരു ഏകദേശ പരിണാമം സംഭവിച്ചിരിക്കുന്നു എന്നു പറയാം. പ്രസവം എന്നത് പണ്ടുകാലത്ത് വേട്ടുവര്‍ക്കിടയില്‍ വളരെയേറെ ഭയപ്പാടിനും ആകാംക്ഷക്കും ഇട നല്കിയിരുന്ന ഒന്നായി രുന്നു. ഒരു ഗര്‍ഭിണിയില്‍ പ്രസവത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയാല്‍ വീട്ടിലെ പുരുഷാംഗങ്ങള്‍ വീടിന്റെ ഒരു കോണില്‍ ഒരു കുഴി കുത്തുന്നു. പ്രസവവേദന കൊണ്ടു പുളയുന്ന സ്ത്രീയെ ഈ കുഴിയിലിറ ക്കിയിരുത്തി ഒരു മണ്‍പാത്രത്തില്‍ അല്പം വെള്ളവും വെച്ചു കൊടുത്തു കഴിഞ്ഞാല്‍ പ്രസവിക്കുന്ന സ്ത്രീയുടെ നേര്‍ക്കുള്ള തങ്ങളുടെ എല്ലാ ചുമതലകളും തീര്‍ന്നു എന്നവര്‍ ആശ്വസിച്ചിരുന്നു. ഈ കുഴിയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നതുവരെ ആരും തന്നെ അതിലേക്ക് എത്തി നോക്കരുത് എന്നായിരുന്നു ചിട്ട. ഈ കുഴിയിലിരു ത്തലില്‍ നിന്നുമാകണം വീട്ടില്‍ നിന്നും കുറഞ്ഞത് 16 അടി അകലെ 'ഈറ്റപ്പുര' നിര്‍മിച്ചു പ്രസവം അതിനകത്താക്കി വന്ന സമ്പ്രദായം പില്ക്കാലത്ത് നടപ്പില്‍ വന്നത്. ഇത്തരം ഒറ്റപ്പെടുത്തലിന്റെ പിന്നിലെ പ്രധാന ഉദ്ദേശം പ്രസവിക്കുന്ന സ്ത്രീയുടെ നേര്‍ക്കുള്ള തീണ്ടല്‍ അല്ലെങ്കില്‍ അയിത്തം കര്‍ശനമായി പാലിക്കുക എന്നതായിരുന്നു. പ്രസവരക്തം വളരെയേറെ അശുദ്ധി യുള്ളതായി ഇന്നും കണക്കാക്കപ്പെടുന്നു.

ഈ കാലഘട്ടവുമായി താരതമ്യ പ്പെടുത്തുമ്പോള്‍ ഇന്നത്തെ വേട്ടുവര്‍ ഏത് പരിഷ്‌കൃത ജനതയുടേയും ഒപ്പം തന്നെ ഇന്ന് എത്തിച്ചേ രുകയാണ്. വേട്ടുവരേക്കാള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട ആയമാരുടേയും മിഡൈ്വഫു കളുടേയും സേവനം ഇന്ന് ഇവര്‍ക്ക് ലഭ്യമാണ്. പ്രസവം എന്നത് ഇന്ന് അസാധാരണമോ ഭയപ്പെടുത്തുന്നതോ ആയ ഒരു സംഭവമല്ല. പ്രസവത്തിലെ ശരീര ശാസ്ത്രപരമായ വശത്തെ പ്പറ്റിയുള്ള അറിവായിരിക്കാം ഈ വ്യതിയാനത്തിന് നിദാനം. കാരണം, ഗര്‍ഭ ധാരണത്തിന്റെ ശാസ്ത്രീയ വശത്തെപ്പറ്റി അജ്ഞരായ വര്‍ഗങ്ങള്‍ ക്കിടയിലാണ് ഇത്തരം ഭയം കൂടുതല്‍ കണ്ടെത്താറ്. ഇന്ന് പൊതുവേ വേട്ടുവര്‍ക്കിടയില്‍ പ്രസവിക്കുന്ന സ്ത്രീക്ക് കല്പിച്ചിരുന്ന അശുദ്ധി പണ്ടത്തേതു പോലെ ആചരിച്ചു കാണുന്നില്ല. എങ്കിലും ഗ്രാമ പ്രദേശങ്ങളില്‍ 15 ദിവസത്തേക്കുള്ള അയിത്താചരണം ഇന്നും കണ്ടെത്താ വുന്നതാണ്. ആയ ഈ 15 ദിവസങ്ങളിലും പ്രസവിച്ച സ്ത്രീയെ പരിചരിച്ചു വന്നിരുന്ന സമ്പ്രദായം ഇന്നില്ല. മറിച്ച് പ്രസവ ദിവസം മാത്രം ഇവരുടെ സഹായം തേടി. സാധാരണ പരിത സ്ഥിതികളില്‍ ബാക്കി ദിവസങ്ങളില്‍ വീട്ടില്‍പ്പെട്ട സ്ത്രീകള്‍ ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുക്കാം എന്ന സമ്പ്രദായവും ഇന്ന് നിലവില്‍ വന്നിരിക്കുന്നു. പണ്ടത്തേതു പോലെ മറുകുട്ടിയെ കുളിപ്പുരയിലെ കല്ലിന്റെ കീഴില്‍ കുഴിച്ചിടുക എന്നത് ഇന്നും ആചരിച്ചു വരുന്നു. മറുകുട്ടിയെ പക്ഷികളോ മൃഗങ്ങളോ തിരഞ്ഞ് പുറത്തെടുത്താല്‍ അത് കുട്ടിയുടെം സ്വഭാവത്തെ ദോഷകരമായ വിധം ബാധിക്കും എന്ന് ഇവര്‍ ഇന്നും വിശ്വസിക്കുന്നു. പണ്ട് പ്രസവ ശേഷം 15 ആം ദിവസം പേറ്റുകുളി നടത്തി ശരീരം ശുദ്ധീകരിച്ച് നിറപറയും നിലവിളക്കും തൊട്ടു തൊഴുതാല്‍ മാത്രമേ അടുക്കളയില്‍ പ്രവേശി ക്കുകയോ പാത്രങ്ങള്‍ തൊടുകയോ ചെയ്യുമാ യിരുന്നുള്ളൂ. ഇന്ന് ഇത്തരം കര്‍ക്കശ ങ്ങളൊന്നും ഇല്ലതാനും. എങ്കിലും 28 ആം ദിവസത്തെ കുളിയും 56 ആം ദിവസമോ 90 ആം ദിവസമോ നടത്തുന്ന പേരുവിളി എന്ന ചടങ്ങും മറ്റും വളരെ ലളിതമായി ആചരിക്കുന്നവര്‍ ഒന്നും ഒറ്റയുമായി കാണാവു ന്നതാണ്. പേരുവിളി ജന്മിയെ അറിയിച്ച് അദ്ദേഹം നല്കുന്ന പേര് കുട്ടിക്കു നല്കുക എന്ന ആചാരം പണ്ട് ഉണ്ടായിരുന്നു. ഇന്ന് ഉയര്‍ന്ന ജാതിക്കാരെ അനുകരിച്ച് അമ്പലങ്ങളില്‍ കൊണ്ടു പോയി പേരുവിളി നടത്തുക എന്നത് സാമ്പത്തിക മായ മിച്ച നിലയില്‍ നില്ക്കുന്നവര്‍ ആചരിച്ചു വരുന്നുണ്ട്. പാവപ്പെട്ടവരായ ഭൂരിപക്ഷം പേരിലും സ്‌കൂളില്‍ ചേര്‍ക്കുമ്പോ ഴുണ്ടാകുന്ന ഔദ്യോഗിക ആവശ്യത്തിനു വേണ്ടി സ്ഥിരമായ ഒരു പേരു നല്കുന്ന സമ്പ്രദായമാണ് കാണുന്നത്. ഏതായാലും പേരുവിളി, ബന്ധുക്കളെ വിളിച്ചു വരുത്തി ആര്‍ഭാടമായി കൊണ്ടാടുന്ന സമ്പ്രദായം ഇന്ന് നിലവിലില്ല. ചുരുക്കത്തില്‍ പണ്ടത്തെ പേരുവിളി ക്കല്യാണം ഇന്ന് വെറും പേരുവിളിയായി തീര്‍ന്നിരിക്കുന്നു.

കടപ്പാട്: ചിത്രവും മാറ്ററും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1973 ജൂലൈയ് ലക്കം.