"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

അന്തണയുവതി പുലയപ്രജയുമായി അലയുന്നു - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം ഇരുപത്തി മൂന്ന്

മദ്ധ്യാഹ്നമായ നേരം അധികാരിയും പോലീസ് എസ്.ഐ.യും അകമ്പടിയോടെ സംഭവസ്ഥലം സന്ദര്‍ശിക്കുവാനാഗതരായി. അത്യാഹിതത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി. മരിച്ചവരുടെയും പൊള്ളലേറ്റവരുടെയും കൂടാതെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയവരുടെയും പേരു വിവരങ്ങള്‍ പ്രത്യാകം കുറിച്ചെടുത്തു. ശരദദാസ്സിന്റെ തിരോധാനം ദുരൂഹത നിറഞ്ഞതാണെന്നു മനസ്സിലാക്കി. ആക്രമകാരികളെ കണ്ടവരാരുമില്ല. മരിച്ചവരെയൊക്കെ മറവു ചെയ്ത സ്ഥലങ്ങള്‍ കണ്ടു മനസ്സിലാക്കി. നാശ നഷ്ടങ്ങള്‍ തിട്ടപ്പെടുത്തി കറമ്പന്റെ കുടിലിരുന്ന സ്ഥലം, ഇട്യാദി മൂപ്പന്റെ കൂരയും, നിശാപാഠശാലയും ഒക്കെ നിരീക്ഷണത്തിന്നു വിധേയമാക്കി. മുഖ്യമായും ഗൗരിക്കുട്ടിയുടെ പാഠശാലയും പപ്പുമാനേജരുടെ വിശ്രമസങ്കേതവും കത്തി നശിച്ചതു കണ്ടു വ്യാകുലപ്പെട്ടു. എല്ലാ വസ്തുതകളും കടുകിട വിടാതെ പപ്പുമാനേജര്‍ വിശദീകരിച്ചു കൊടുത്തു.
അധികാരിയും പരിവാരങ്ങളും ഗൗരിക്കുട്ടിയുടെ വീടിനു മുന്നില്‍ അല്‍പ്പനേരം വന്നിരുന്നു. സംഭാരവും കുടിച്ചു. ക്ഷീണമകറ്റി. ചിത്തരാജിന്റെയും പപ്പുമാനേജരുടെയും സാന്നിദ്ധ്യത്തില്‍ അധികാരി ചില തീരുമാനങ്ങള്‍ എടുത്തു. എസ്.ഐ.ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കി. അതിനുശേഷം ആകസ്മികമായ സംഭവവികാസത്തില്‍ അഗാധദു:ഖം രേഖപ്പെടുത്തി ക്രമാനുഗതമായ നടപടിയെടുത്തു. ന്യായം നടപ്പാക്കാമെന്നുറപ്പു നല്‍കി പുറപ്പെട്ടു.
സംസ്‌ക്കാര സമ്പന്നത തഴച്ചു വളര്‍ന്ന പ്രദേശത്തു നേരിട്ട അത്യാഹിതത്തില്‍ എല്ലാവര്‍ക്കും അഗാധമായ ദു:ഖം തോന്നി. അവിടേയ്ക്കു പലരുമായി ചിലര്‍ ആഗതമാകുവാന്‍ തുടങ്ങി. എന്തൊരു ഭീകരദൃശ്യം, പുലയകുടിലുകള്‍ കത്തിച്ചു ചാമ്പലാക്കി കുറെയധികം ആളുകള്‍ അഗ്നിക്കിരയായി. നാട്ടുകാരറിഞ്ഞു വന്നു. കണ്ടവര്‍ പറഞ്ഞു, വാര്‍ത്തയെമ്പാടും പരന്നു.
കാറ്റുതിരിഞ്ഞു വീശി, ജന്മി മുതലാളിമാരുടെ തണലില്‍, പണവും പരിലാളനയും കൊണ്ടു പാവപ്പെട്ട അടിമ വേലക്കാരായ പുലയരേയും, പറയരേയും തല്ലിക്കൊന്നു വിരട്ടി അവരുടെ സ്ത്രീകളെയും, പെണ്‍കുട്ടികളെയും ഭോഗിച്ചും പണവും നെല്ലും കൈപ്പറ്റി വിരാജിച്ചിരുന്ന ചട്ടമ്പികള്‍ക്കു പേടി സ്വ്പനമായി. പോലീസ് ചില ചട്ടമ്പിമാരെ പിടികൂടി. താലൂക്കധികാരിയുടെ നിര്‍ദ്ദേശപ്രകാരം പോലീസുകാര്‍ പല ദിക്കിലും തെരച്ചില്‍ നടത്തി സംശയമുള്ളവരെയൊക്കെ പിടികൂടി, കൊലക്കുറ്റത്തിന്നും, കുടിലു കത്തിച്ചതിനും കേസ്സെടുത്തു.
അന്നുരാത്രിയോടെ നീലകണ്ഠന്‍ നമ്പൂതിരിയും ചട്ടമ്പികളും വളവര വഞ്ചിയില്‍ കയറി ദൗത്യം പൂര്‍ത്തിയാക്കി അന്ന്യേത്തുപുരം വിട്ടു പോയി. എല്ലാ മാടമ്പികളും അവരവരുടെ തറവാട്ടില്‍ പത്തായപുരയിലൊളിച്ചു. മുന്‍കൂട്ടിയുള്ള നിര്‍ദ്ദേശപ്രകാരം ചട്ടമ്പികളൊക്കെ നാടുവിട്ടു. ചില പ്രധാനപ്പെട്ട വാല്യക്കാരെ കളപ്പുരകളിലും വിറകുപുരകളിലും മറ്റും ഒളിപ്പിച്ചിരുത്തി. ചിലരോടു നാടു വിട്ടു പൊയ്‌ക്കൊള്ളുവാനും നിര്‍ദ്ദേശിച്ചു.
മണ്ണും പെണ്ണും ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ആപത്താണ്. ചെലവിനുള്ള പണം അവരവര്‍ക്കു നല്‍കി. അവരുടെ വീട്ടിലുള്ളവര്‍ക്കൊക്കെ പരിപൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പു വരുത്തി.
പണമുള്ളവര്‍ക്ക് കുഴപ്പങ്ങളുണ്ടായാലും ഇല്ലെങ്കിലും ലൈംഗികതയ്ക്കു അക്ഷന്തവ്യമായ തടസ്സമുണ്ടാകാറില്ല.
നിയന്ത്രിക്കുന്നവന്റെ അപാകതയുടെ പ്രതിഫലനം അവന്നു ദോഷം, വീടിനു ദോഷം, നാടിനു ദോഷം.


ചട്ടമ്പികളുടെ മൊഴി പ്രകാരം എസ്സ്.ഐ പോലീസ്സുകാരും വിഷ്ണു നമ്പൂതിരിയുടെ തറവാട്ടില്‍ വന്നു. അയാളെ പിടിച്ചു കൊണ്ടു പോയി. 
ഒരു നാട്ടു പ്രമാണിയായ ജന്മിയെ പോലീസ് പിടിക്കുന്നത് ഇദംപ്രദമായാണ്. മുന്‍പെങ്ങും കേട്ടുകള്‍വി പോലുമില്ലാത്ത പ്രവണത. നാട്ടിലെ വലിയ ജന്മിയെന്നാല്‍ നാടു ഭരിക്കുന്ന ഭരണാധികാരിക്കു തുല്യനെന്നാണര്‍ത്ഥം. ചില പുലയരും പറയരും വേറെ മുതലാളിമാരുടെ കീഴില്‍ പണി ചെയ്തിരുന്നെങ്കിലും പ്രധാനപ്പെട്ട മാടമ്പികളുടെ ഉത്തരവു പ്രകാരം അവരെ പീഡിപ്പിക്കുവാനവകാശമുണ്ട്. എന്നാല്‍ കാലാന്തരങ്ങളുടെ വ്യതിയാന സംഹിത കണക്കിലെടുത്ത് കൂട്ടുകൂടലിന്റെയും സംഘടനയുടെയും കെട്ടുറപ്പു കൊണ്ടാണ് സര്‍ക്കാരില്‍ പരാതി നല്‍കിയിരിക്കുന്നത്. അതിന്‍ പ്രകാരമാണ് സര്‍ക്കാരിന്റെ പോലീസിടപെട്ടിരിക്കുന്നത്.
ഉന്നതരുടെ പീഡനം സഹിച്ചു വളര്‍ന്ന പതിത വര്‍ഗ്ഗത്തിനു കനിവിന്റെ ചെറിയൊരു തിരിനാളം ജ്വലിപ്പിച്ചേകിയിരിക്കുന്നു.
തങ്ങള്‍ക്കു നേരിട്ട അത്യാഹിതം അനുഭവിച്ച് പഞ്ചപുച്ഛമടക്കി
കിടന്നിരുന്ന വര്‍ഗ്ഗക്കാര്‍ക്ക് ശബ്ദിക്കുവാനവസരം സംജാതമായിരിക്കുന്നു.
നായയെ തല്ലിയാല്‍ പല്ലും കിറിയും കാണാം പുലയനെ തല്ലിയാല്‍ കൊള്ളും കരയും. തടുക്കുവാന്‍ പോലും അവകാശമില്ല. അഥവാ തടുത്താലോ ഉന്നതന്റെ കോപം വര്‍ദ്ധിക്കും. അതിന്‍ഫലമായി ജീവന്‍പോലും പോയെന്നു വരാം. അവ അനുഭവിക്കുന്നതാണഭികാമ്യം. പോം വഴിയേതുമില്ല അത്ര തന്നെ.
അവശതയില്‍, വ്യാകുലചിത്തരായി എരിഞ്ഞടങ്ങിയ കുടിലുകള്‍ക്കു മുമ്പില്‍ ഉറ്റവരെയും ഉടയവരെയും വിട്ടു പിരിഞ്ഞു പോയ മിത്രങ്ങളുടെ വേര്‍പാടില്‍ ഭഗ്നാശയരായി ചിലരിരുന്നു. ഓരോരുത്തരുടെയും മുതലാളിമാരുടെ തറവാട്ടില്‍ നിന്നും ലഭിച്ച അരിയും തുണിയും കൊണ്ട് അല്‍പ്പം ആശ്വാസം ഉണ്ടായി തോന്നി. ചിത്തരാജിന് എങ്ങും പോകുവാനായില്ല. അച്ഛന്‍ പൊള്ളലേറ്റവശ നിലയില്‍ ചെളിത്തറയില്‍ കിടക്കുന്നു. കോതപ്പെണ്ണം ബലാല്‍സംഘത്തിനിരയായി അയല്‍വാസികളായ ക്രിസ്ത്യാനികളുടെ കുടില്‍ വരാന്തയില്‍ കിടക്കുന്നു.
കൊച്ചൂട്ടിയും മാണ്ടയും കുഞ്ഞുങ്ങളും കഷ്ടപ്പാടുകളൊന്നും അറിയാതിരിക്കുവാന്‍ മണ്‍മറഞ്ഞു. ശരദദാസ്സിനെ പിടിച്ചു കെട്ടിക്കൊണ്ടു പോയി. അവന്‍ ജീവനോടിരിക്കുന്നോ എന്തോ ഒരറിവുമില്ല.
ഗൗരിക്കുട്ടിയുടെ പണിക്കാരിയായ കുഞ്ഞിക്കാളിയുടെയും കുടിലും കത്തിച്ചിട്ടുണ്ട്. കാരണം അവളുടെ സഹോദരനാണല്ലോ കുഞ്ഞിക്കാളിയുടെ ഒരു മകളുടെ ഭര്‍ത്താവ് (കൂടി നില്‍ക്കല്‍) അതിന്റെ പക വീട്ടിയതാണ് കുടിലു കത്തിച്ചു കൊണ്ടുള്ള പീഡനം. മകന്‍ പേങ്ങന്‍ പാടത്തു പണിക്കു പോകാതെ പള്ളിക്കൂടത്തില്‍ പോകുന്നത് ഗൗരിക്കുട്ടിയുടെ തൊഴിലാളിയായതു കൊണ്ടാണ്. അവയൊക്കെ ഉന്നതര്‍ക്ക് വിദ്വേഷത്തെ ജനിപ്പിച്ചിരിക്കുന്നു. ഏതായാലും ആക്രമണം ഒരുമിച്ചായിരുന്നു. അവയുടെ അരങ്ങേറ്റം അതിഭീകരവും പുലയരേയും, പറയരേയും, വേലന്മാരേയും, വേട്ടുവരേയും ഒക്കെ ബാധിച്ചിട്ടുണ്ട്. പ്രധാനമായും പുലയ കുടിലുകളെയാണവര്‍ ലക്ഷ്യമിട്ടിരുന്നത്. നാശനഷ്ടങ്ങളേറെയും പുലയര്‍ക്കായിരുന്നു.
പപ്പുമാനേജര്‍ നടന്നും പ്രദേശങ്ങള്‍ താണ്ടിയും ഗോവിന്ദന്‍ നമ്പൂതിരിയുടെ ഇല്ലത്തെത്തി. പൂമുഖത്തു വന്നു നോക്കിയതു സീതാലക്ഷ്മിയും ഭര്‍ത്താവുമായിരുന്നു.
ഞാന്‍ പപ്പുമാനേജര്‍, ശരദദാസ്സിന്റെ നാട്ടില്‍ നിന്നു വരികയാണ്, അനന്തനുണ്ടോ? ഇല്ല അവന്‍ പുറത്തു പോയിരിക്കുന്നു ഇപ്പോള്‍ വരുംകയറയിരിക്കൂ.
സുമുഖനും, ആരോഗ്യവാനുമെങ്കിലും അല്‍പ്പം മുഖവാട്ടം സംഭവിച്ചിട്ടുണ്ട്. നല്ല മുണ്ടും, ജൂബ്ബയും, മേല്‍മീശ പിരിച്ചു രണശൂരന്റെ േപോലുള്ള ഭാവവും, തോളില്‍ തൂക്കിയിട്ട തുണിസഞ്ചി കയ്യിലൊതുക്കി പിടിച്ച് ചെരുപ്പ് പുറത്തൂരി വച്ചശേഷം പൂമുഖത്തു കയറിയിരുന്നു.
ഞാന്‍ പോയി കുടിക്കുവാന്‍ മോരു കൊണ്ടു വരാം, ഭര്‍ത്താവിനോട് തിരിഞ്ഞു നിങ്ങള്‍ സംസാരിച്ചിരിക്കൂ സീതാലക്ഷ്മി പറഞ്ഞു. അടുക്കള ഭാഗത്തേയ്ക്കു പോകുന്ന വഴിയില്‍ സാവിത്രിക്കുട്ടിയുടെ മുറിഭാഗത്തു ചെന്നു പറഞ്ഞു. ചെറ്യേമ്മേ, ദാ വലിയൊരു വ്യക്തി വന്നിട്ടുണ്ട്, പപ്പുമാനേജരെന്നാണ് പറഞ്ഞത്.
അതേയോ - മാഷേ.. താത്രിക്കുട്ടി കുഞ്ഞിനെയും വാരിയെടുത്തു തത്രപ്പാടോടെ പൂമുഖത്താഗതയായി.
മാഷേ - ആകാംഷാഭരിതമായ വാക്കുകള്‍ മൊഴിഞ്ഞവള്‍ പപ്പുമാനേജരെ സമീപിച്ചു.
മാഷേ കണ്ടോ, കുഞ്ഞിദാസിനെ, അവള്‍ കുഞ്ഞിനെ മാഷിന്റെ കയ്യില്‍ വച്ചു കൊടുത്തു. അയാള്‍ക്കു വാങ്ങുവാന്‍ നിര്‍വ്വാഹമില്ലാതായി. കുഞ്ഞിനെ വാങ്ങിച്ചോമനിച്ചു. ഹാ... ഹാ.... മിടുക്കന്‍, മിടുമിടുക്കന്‍ കൊച്ചു ശരദദാസ്സ് കൊച്ചു ദാസ്സു തന്നെ.
മാഷിന്റെ മടിയില്‍ വെച്ചു ഓമനിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ കുഞ്ഞു മൂത്രമൊഴിച്ചു.
ഹോ...ഹോ... അവകാശം കാണിച്ചല്ലോ ഉണ്ണിക്കുട്ടന്‍ - മിടുക്കന്‍.
താത്രിക്കുട്ടി - ഓഹോ - ഓഹോ - മാഷേ ഞാന്‍ മുണ്ടും ജൂബ്ബയും കഴുകിത്തരാം.
വേണ്ട മോളേ - കുഞ്ഞിന്റെ മൂത്രം വീഴുന്നതു നല്ലതാണ്. ശുഭലക്ഷണം. ഉന്നതനിലയില്‍ ഇവന്‍ വളരും. അതിന്റെ നാന്ദിയാണീ കാണിച്ചിരിക്കുന്നത്. ശരി കുഞ്ഞിനെ പിടിച്ചോളൂ.
ഈ നേരത്താണ് അനന്തന്‍ കയറി വന്നത്.
മാഷേ - എപ്പോള്‍ വന്നു അധികം നേരമായോ ഇല്ല. ഇപ്പോള്‍ വന്നേയുള്ളൂ. കുഞ്ഞിനെ ഓമനിച്ചു അത്രമാത്രം.
സംഭാരം വാങ്ങിക്കുടിച്ചു.
കാര്യങ്ങളൊക്കെ വിവരിച്ചു.
പുലയരുടെയും, പറയരുടെയും, കണക്കന്മാരുടെയും കുടിലെരിച്ചതും, നിരവധി പാവങ്ങള്‍ അഗ്നിക്കിരയായതും ഒക്കെ.
ശരദദാസ്സിനെയും പിടിച്ചു കൊണ്ടുപോയ സംഭവങ്ങളൊക്കെ, കൂടാതെ തന്നെയും ബന്ധനസ്ഥനാക്കി കൊണ്ടു പോയി പീഢിപ്പിച്ച വിവരങ്ങള്‍ പറഞ്ഞു.
കാര്യമാത്ര പ്രസക്തമായ വിവരങ്ങളറിഞ്ഞവള്‍ അസ്വസ്ഥയായി. നിര്‍വികാരതയോടെ അവള്‍ കുഞ്ഞിനെ ഒരു കയ്യാല്‍ താങ്ങി വാതിലിന്റെ കട്ടളയില്‍ പിടിച്ചു ചാരി നിന്നു. സീതാലക്ഷ്മി കുഞ്ഞിനെ വാങ്ങി. അവള്‍ പിടഞ്ഞെഴുന്നേറ്റു പോയി തന്റെ തല്‍പത്തില്‍ മറിഞ്ഞു വീണു.
ശരദദാസ്സിനെയും പിടിച്ചു കൊണ്ടു പോയെന്ന വിവരം ആകസ്‌കമികമിായറിഞ്ഞ സാവിത്രിക്കുട്ടി വിഭ്രമാത്മകതയോടെ പരിഭ്രാന്തയായി തലചുറ്റി കിടന്നു പോയി. വിങ്ങി കരഞ്ഞു.
എന്റെ പൊന്നോമനയുടെ പിതാവിനെ കാണുവാന്‍ സാധിക്കുമോ അവളേങ്ങി കരഞ്ഞു. തന്റെ പിതാക്കന്മാര്‍ എത്ര ക്രൂരന്മാരാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇത്രയും നാള്‍ പീഡിപ്പിച്ചതു പോരേ ഇപ്പോഴിതാ ദാസ്സിനെയും കൊണ്ടു പോയി. എന്താ സംഭവിച്ചതെന്നാര്‍ക്കുമറിയില്ല.
എപ്പഴായാലും അറിഞ്ഞേ മതിയാകൂ സംഭവം നടന്നിട്ട് കുറേ നാളുകളായി. ഇതുവരേയ്ക്കും ശരദദാസ്സിനെ കണ്ട് കിട്ടിയിട്ടില്ല. സാവിത്രിക്കുട്ടിയെ അറിയിക്കുകയെന്നത് തന്റെ കര്‍ത്തവ്യം കൂടിയാണ്. കാര്യങ്ങള്‍ മറച്ചു വെച്ചു ദുരൂഹത സൃഷ്ടിക്കുന്നതില്‍ ന്യായമൊന്നുമില്ല.
അദ്ദേഹം കുറെയധിക നേരമങ്ങിനെ പൂമുഖത്തിരുന്നു. എന്തു പറഞ്ഞു സാവിത്രിക്കുട്ടിയെ സമാധാനിപ്പിക്കുമെന്ന ചിന്താഗതി അദ്ദേഹത്തിന്റെ മനസ്സിനെ മഥിച്ചു.
പിന്നെ അനന്തനേയും കൂട്ടി സാവിത്രിയുടെ മുറിയില്‍ പ്രവേശിച്ചു.
മോളെ വിഷമിക്കാതെ അന്വേഷിക്കുവാനുള്ള ഏര്‍പ്പാടൊക്കെ ചെയ്തിട്ടുണ്ട്. സമാധാനിക്കൂ അദ്ദേഹം പലവട്ടം നിര്‍ദ്ദേശിച്ചവളെ സാന്ത്വനപ്പെടുത്തി. 
കൊല്ലും കൊലയും കണ്ടും കേട്ടും വളര്‍ന്ന ജന്മി മുതലാളിയുടെ വലിയ തറവാട്ടിലെ അംഗമാണവള്‍. മുതലാളിമാര്‍ പിടിച്ചു കൊണ്ടു പോയെന്നു പറഞ്ഞാല്‍ അതിനൊരര്‍ത്ഥമേയുള്ളൂ അതാണ് അവസാനിപ്പിക്കല്‍. പിന്നെ ഈആളെ തിരിച്ചു ലഭിക്കാറില്ലല്ലോ. അതു തന്നെയായിരിക്കും ഇവിടെയും സംഭവിച്ചിരിക്കുന്നത്. 
നിമിഷങ്ങളഴിഞ്ഞു നീങ്ങി, മണിക്കൂറുകളായി അവളുടെ വിങ്ങിക്കരച്ചില്‍ നീണ്ടു.
മാഷേ എന്റെ ദാസ്സിനെ തരൂ എന്റെ കുഞ്ഞിന്റെ അച്ഛനെ ലഭിക്കാതെ എനിക്കൊരു ജീവിതമിനിയില്ല. അവളെഴുന്നേറ്റു അദ്ദേഹത്തിന്റെ കൈകളില്‍ തൂങ്ങി നിന്നു വിതുമ്പി. 
അനന്താ ഇതുകണ്ടോ എത്ര കഷ്ടപ്പാടുകളാണ് എന്റെ സ്വന്തം പിതാവൊരുക്കിയിരിക്കുന്നത്. എന്നെ വ്യാകുലതയുടെ അഗാധഗര്‍ത്തത്തില്‍ തള്ളിയിട്ടിരിക്കുന്നു. എന്നെ രക്ഷിക്കുവാനാരുമില്ല. 
അനന്തന്‍ - ചെറ്യേമ്മ - അമ്മയ്ക്കു ഞങ്ങളുണ്ട് ഒന്നു കൊണ്ടും വിഷമിക്കേണ്ട എല്ലാത്തിനും പരിഹാരമുണ്ട്.
കുറെ നേരത്തിനുശേഷം പപ്പുമാനേജര്‍ യാത്ര പറഞ്ഞിറങ്ങി.
അന്നു അധികാരി പോലീസ് എസ്സ്.ഐ.യെ വരുത്തി നിര്‍ദ്ദേശം കൊടുത്തു. താത്രിക്കുട്ടിയുടെ അപ്പന്‍ നീലകണ്ഠന്‍ നമ്പൂതിരിയെ ഏതു വിധേനയും പിടികൂടണം അയാളെ കൊണ്ടു വന്നെങ്കിലേ പ്രശ്‌നപരിഹാരമാകുന്നുള്ളൂ.
എസ്സ്.ഐ - സര്‍ അതിന്റെ നിയമസാധ്യത,
അധികാരി - കൊലയാളിയുടെ കാര്യത്തില്‍ അന്വേഷണാര്‍ത്ഥം എന്തു നടപടിയും എവിടെ വെച്ചുമെടുക്കുവാനധികാരമുണ്ട്. അത്രയ്ക്കു ചുഴിഞ്ഞു ചിന്തിക്കുന്ന സുതാര്യത വേണമൊന്നൊന്നുമില്ല. കാലിക്കുന്നു താലൂക്കില്‍ ഇല്ലിക്കാടു ഭാഗത്താണ് അയാളുടെ ഇല്ലം. എന്തു പ്രതിബന്ധമുണ്ടായാലും അവയൊക്കെ തരണം ചെയ്തു തമ്പുരാനെ പിടികൂടി ഇങ്ങോട്ടു കൊണ്ടു പോരണം. 
അവിചാരിതമായി പപ്പുമാനേജരും വൈകുന്നേരത്തോടെ അവിടെയെത്തി. പോലീസ് എസ്സ്.ഐ.ഉം ഒന്നിച്ച് രഹസ്യ സംഭാഷണമായതിനാല്‍ അദ്ദേഹം പുറത്തു കാത്തു നിന്നു. കാത്തു നില്‍പ്പു പുലയനു പറഞ്ഞിട്ടുള്ളതാണല്ലോ.
പക്ഷേ അധികാരിയുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ മാഷിനെ അകത്തേയ്ക്കു ക്ഷണിച്ചു. 
വരൂ മാഷേ - വരൂ - അകത്തു കടന്നപ്പോള്‍ എസ്.ഐ ബഹുമാനിച്ചു - നമസ്‌തേ മാഷേ.
പപ്പുമാനേജര്‍ - നമസ്‌തേ - കൂടാതെ അധികാരിക്കും അദ്ദേഹം കൈകൂപ്പി വന്ദനം പറഞ്ഞു. തമ്പുരാനെ എത്രത്തോളമായി നമ്മുടെ അന്വേഷണങ്ങള്‍ പപ്പുമാനേജര്‍ ആരാഞ്ഞു. കാര്യങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു. 
ഗൗരിക്കുട്ടിയുടെ മൂത്തജ്യേഷ്ഠനായ കുഞ്ഞുകൃഷ്ണപിള്ളയേയും, ഒന്നു രണ്ടു ചട്ടമ്പിമാരേയും കൂടി നമ്മുടെ പോലീസ് പിടികൂടി കഴിഞ്ഞു.
അക്കാലത്തു പോലീസ്സിനു ഇഷ്ടമുള്ളപ്പോഴാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കാറുള്ളത്. പോരാത്തതിന് അധികാരിയെ കൂടി ആക്രമിച്ചതിന്റെ പുനരാക്രമണമാണല്ലോ പുറംജാതിക്കാരുടെ മേലുള്ള പീഢനങ്ങള്‍. ഇനിയടുത്തത് നമ്മുടെ വലിയ നമ്പൂതിരിയെക്കൂടി പിടികൂടണം. അതായത് സാവിത്രിക്കുട്ടിയുടെ പിതാവിനെ. അതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്.
അമ്മായിയപ്പനും, മരുമകനും പോലീസ്സധീനതയിലാകുമ്പോള്‍ അവനൊക്കെ പഠിക്കും.
പിന്നെ എന്തുണ്ടു മാഷേ കത്തു നടന്ന സ്ഥലത്തും മറ്റും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ.
പപ്പുമാനേജര്‍ - ചില മുതലാളിമാര്‍ കുടില്‍ കെട്ടി നല്‍കുവാനുള്ള സംരംഭങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുന്നുണ്ട്. പിന്നെ എന്റെ പുര നിര്‍ദാക്ഷിണ്യം അഗ്നിക്കിരയാക്കിയതിനാല്‍ ഭൂമി നല്‍കിയതിന്റെ ആധാരങ്ങളൊക്കെ കത്തി നശിച്ചു പോയി.
ഞാന്‍ താത്രിക്കുട്ടിയുടെ ഇല്ലത്തു പോയിരുന്നു ശരദദാസ്സിന്റെ തിരോധാനത്തെപ്പറ്റിയുള്ള വിവരം ധരിപ്പിച്ചതു ശ്രവിക്കുവാനിടയായ സാവിത്രിക്കുട്ടി ഹൃദയ വ്യാകുലതയാല്‍ പൊട്ടിക്കരഞ്ഞു. ശോകാര്‍ത്തയായി കിടന്നു വിതുമ്പുകയും കുഞ്ഞിനെ കെട്ടിപ്പിടിച്ചു അലമുറയിടുന്നതും കണ്ടു കൊണ്ടാണെന്റെ തിരിച്ചു വരവ്.
വസ്തുതകളുടെ ശോകാത്മകതയുടെ തീവ്രത മനസ്സിലാക്കിയ അധികാരി സാര്‍ത്ഥകമായതൊക്കെ നിര്‍വ്വഹിക്കാമെന്നു പപ്പുമാനേജരെ ധരിപ്പിച്ചു.
സാവിത്രിക്കുട്ടിയുടെ അവസ്ഥയില്‍ അഗാധ ദു:ഖം പ്രകടിപ്പിച്ചു. അതുകണ്ടു നിര്‍വ്വികാരതയോടെ പപ്പുമാനേജര്‍ ഇറങ്ങി നടന്നു.
അധികാരിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ്സ് എസ്സ്.ഐ.യും പാര്‍ട്ടിയും അശ്രാന്തപരിശ്രമത്തിനൊടുവില്‍ നീലകണ്ഠന്‍ നമ്പൂതിരിയെകസ്റ്റഡിയിലെടുത്തു.
തമ്പുരാന്റെ അന്തര്‍ജ്ജനം സേതുലക്ഷ്മി ഓടി വന്നു പോലീസിനെ തടുത്തു കൊണ്ടു പോട്ടിക്കരഞ്ഞു. അയ്യോ - തമ്പുരാനെ കൊണ്ടു പോകല്ലേ. അയ്യോ - കൊണ്ടു പോകല്ലേ. ഞങ്ങള്‍ക്കാരുമില്ലേ - മക്കളും ഓടി വന്നു അലമുറയിട്ടു കരഞ്ഞു.
എസ്സ്.ഐ പറഞ്ഞു ഇയാള്‍ കൊലപ്പുള്ളിയാണ്. നിരവധി വീടുകള്‍ കത്തിച്ചു പാവങ്ങളെ അഗ്നിയിലെറിഞ്ഞു കൊന്നു. ശരദദാസ്സെന്ന സര്‍ക്കാരദ്ധ്യാപകനെ തല്ലിക്കൊന്നിരിക്കുന്നു. കൊലക്കുറ്റം ചെയ്തവനെ വെറുതെ വിടുവാനാകുമോ.
നടന്നു പോരുന്ന വഴിക്കൊക്കെ ജനങ്ങള്‍ ഉത്ക്കണ്ടയോടെ നോക്കി. അതിശയം കൂറി. അയ്യോ ബ്രാഹ്മണനായ ... ഹാ... കഷ്ടം.... ബ്രാഹ്മണ ശാപമേല്‍ക്കുവാന്‍ ഇതില്‍പരം വല്ലതും വേണോ. മറ്റു മാടമ്പികളും, അവരുടെ പിണിയാളുകളും നമ്പൂതിരിയെ തൊഴുതു. പക്ഷേ അതിലുമെത്രയോ മടങ്ങു ജനങ്ങള്‍ പോലീസ്സ് വലയം ഭേദിച്ചു മുന്നോട്ടു വന്നു കാര്‍ക്കിച്ചു തുപ്പി അസഭ്യം പുലമ്പി. തന്റെ സ്വന്തം മകളെ കഷ്ടപ്പെടുത്തിയ നിങ്ങള്‍ അവളുടെ തന്തയാണോ. ലോകത്തൊരിടത്തും ഇത്രയും പൈശാചിക പീഡനം സ്വന്തം മകളുടെ നേര്‍ക്കഴിച്ചു വിട്ട ഒരു തന്തയും ഉണ്ടാകുകയില്ല.
അവള്‍ ഭ്രാന്തിയെപ്പോലെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്.
പുലയന്റെ കൂടെ പോയത് അവള്‍ക്കു അവനില്‍ നിന്ന് മാനസ്സികവും, ശാരീരികവും ആയ സുഖം ലഭിക്കുമെന്നു മനസ്സിലാക്കിയതു കൊണ്ടല്ലേ. അതു കുറ്റമാണോ അവളുടെ സുഖവും സന്തോഷവും കണ്ടു ആസ്വദിക്കുകയല്ലേ വേണ്ടത്. അതിനു പകരം ജാതിയുടെ പേരില്‍ ഉച്ചനീചത്വം വെച്ചു പുലര്‍ത്തി മകളെ കഷ്ടപ്പെടുത്തി അവളുടെ ഭര്‍ത്താവായ അദ്ധ്യാപകന്‍ പുലയച്ചെറുക്കനെ തട്ടിക്കൊണ്ടു പോയി നിഷ്‌ക്കരുണം അപമൃത്യുവാക്കിയതു മനുഷ്യത്വമാണോ.
പിറ്റേദിവസം പ്രഭാതം പൊട്ടിവിരിഞ്ഞപ്പോള്‍ ഉന്മേഷപ്രദമായ വാര്‍ത്ത ശ്രവിച്ചു കൊണ്ടാണ് അധികാരി കണ്ടന്‍ നാഗമ്പിള്ള ഉണര്‍ന്നെഴുന്നേറ്റത്. പോലീസുകാരിലൊരാള്‍ വന്നു പറഞ്ഞു തമ്പുരാനേ, നീലകണ്ഠന്‍ നമ്പൂതിരിയെ കൊണ്ടു വന്നിട്ടുണ്ട്.
ശരി കൊള്ളാം, ഞാനുടനെ സ്റ്റേഷനിലെത്താം സംഭവമറിഞ്ഞു നിരവധി പേര്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ തടിച്ചു കൂടി. ഗൗരിക്കുട്ടിയും മൈലന്‍പിള്ളയും, പരമശിവന്‍പിള്ളയും, പുരുഷന്‍ നായരും പിന്നെ പപ്പുമാനേജരോടൊപ്പം ചിത്തരാജും വന്നെത്തി.
പതിതവര്‍ഗ്ഗങ്ങളെ ഉന്മൂല നാശം ചെയ്ത കൊലയാളിയെ ഒരു നോക്കു കാണുവാനും അമര്‍ഷം പ്രകടിപ്പിക്കുവാനും ഉത്സുകരായെത്തിയവരുടെ സമുദായ സ്‌നേഹം കണ്ട് പോലീസ്സുകാരും ഉന്നതരും അത്ഭുത പരതന്ത്രരായി. പാവങ്ങള്‍ ശബ്ദിക്കുവാനൊരുങ്ങിയിരിക്കുന്നു. പരാതിപ്പെടുവാനും ഒരുങ്ങിയിരിക്കുന്നു. അതിന്റെ നാന്ദിയാണീ വ്യതിചലനം ഇപ്പോള്‍ പരാതി ശ്രവിക്കുവാനും ആളുണ്ടായിരിക്കുന്നു. അധികാരികളെ എല്ലാവരും മനസ്സാ ശ്ലാഖിച്ചു.
പുറംജാതിക്കാരെ പീഢിപ്പിച്ചാല്‍ ചോദ്യമില്ല ഉത്തരവുമില്ലാത്ത കാലഘട്ടത്തില്‍ ഇന്നാട്ടില്‍ പരിവര്‍ത്തനമുണ്ടായിരിക്കുന്നത് ആശാവഹമാണ്.
അമ്മായിയപ്പനും മരുമകനും ഇരുമ്പഴിക്കുള്ളിലായിരിക്കുന്നു അതും ഒരുമിച്ച്.
മഹാരാജാവു തിരുമനസ്സിന്റെ ഉത്തരവുകള്‍ വളച്ചൊടിച്ച് പൂഴ്ത്തിവച്ച് ഉന്നതര്‍ സ്ഥാപിത താല്‍പ്പര്യം നടത്തുന്നതില്‍ സമൂലമാറ്റം വന്നിരിക്കുന്നു. ജനങ്ങളില്‍ അവബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ചട്ടമുണ്ടായാല്‍ പോരാ അവ പ്രവര്‍ത്തി പഥത്തിലെത്തിക്കുവാന്‍ ആത്മാര്‍ത്ഥതയുള്ള ഉദ്യോഗസ്ഥന്മാര്‍ ഉദ്യമിക്കണം. അല്ലെങ്കില്‍ ചട്ടം വേറെ പ്രവര്‍ത്തി വേറെയായി പരിണമിക്കും. പുറംജാതിക്കാര്‍ ആലംബമില്ലാതെ അലഞ്ഞു തിരിയും, നാടിന്റെ പുരോഗതി മന്ദീഭവിക്കും.
നാടിന്റെ പുരോഗതിയെന്നു പറയുന്നത് ഉന്നതരുടെ പുരോഗതിയല്ല. പ്രത്യുത പാവങ്ങളുടെ ജീവിതോദ്ധാരണമാണ്, അവരുടെ സുരക്ഷിതത്വം അവരില്‍ അവബോധം സൃഷ്ടിക്കലും കൂടിയാണത്.
കുറെ നേരത്തേ ആകാംഷയ്‌ക്കൊടുവില്‍ അധികാരി കണ്ടന്‍ നാഗമ്പിള്ളയും എസ്.ഐ.യും വന്നു ചേര്‍ന്നു.
പപ്പുമാനേജര്‍ വിളിച്ചു പറഞ്ഞു ആ കൊലയാളി തമ്പുരാക്കന്മാരെ എല്ലാവര്‍ക്കുമൊന്നു കാണണം.
അതുപ്രകാരം വിഷ്ണുനമ്പൂതിരിയേയും നീലകണ്ഠന്‍ നമ്പൂതിരിയേയും നിഷ്‌ക്കരുണം പോലീസുകാര്‍ സ്റ്റേഷന്റെ മുന്‍ഭാഗത്തു വരാന്തയില്‍ പിടിച്ചു കൊണ്ടു വന്നു നിര്‍ത്തി. ദേ ഇതാണ് താത്രിക്കുട്ടിയുടെ അപ്പന്‍ നീലകണ്ഠന്‍ നമ്പൂതിരി. ഇതാണ് വിഷ്ണു നമ്പൂതിരി. ഈ നാട്ടിലെ വലിയ ജന്മി. ഇവരുടെ ഉത്തരവു പ്രകാരമാണ് നിങ്ങളുടെ കുടിലുകള്‍ അഗ്നിക്കിരയാക്കിയതും നിരവധി പേര്‍ തീയില്‍ കിടന്നു മരിക്കുവാനിടയായതും. കൂടാതെ ശരദദാസ്സിനെഅടിച്ചിടിച്ച് കൊലപ്പെടുത്തിയതും അവരെ ഉടനെ തിരിച്ചു കൊണ്ടു പോയി ലോക്കപ്പിലിട്ടു. വേറൊരു നായര്‍ ചട്ടമ്പിയെ കൊണ്ടു വന്നു കാണിച്ചിട്ടു പറഞ്ഞു. ഇവനാണ് കോതപ്പെണ്ണിനെ പീഡിപ്പിച്ചത്. അയാളേയും തിരിച്ചു കൊണ്ടു പോയി പൂട്ടിയിട്ടു. അടുത്തതു ക്രോധവും അധികാരഗര്‍വ്വും മുഖത്തു ദ്വെദിപ്പിച്ച ഒരാളെ തള്ളിക്കൊണ്ടു വന്നു. ദേ ഇതാണ് കുഞ്ഞുകൃഷ്ണപിള്ള.
ആളുകളുടെ ഇടയില്‍ നിന്നും ഗൗരിക്കുട്ടി വിളിച്ചു, വല്യാട്ടാ - ഉടപ്പിറന്നവളുടെ സുപരിചിതമായ ശബ്ദം ശ്രവിച്ച അയാള്‍ അപമാന ഭാരത്താല്‍ തലതാഴ്ത്തി നിന്നു.
അധികാരി എല്ലാവരോടുമായി ഇനി നിങ്ങളാരും സംഭീതരാകേണ്ടതില്ല. പിരിഞ്ഞു പൊയ്‌ക്കൊള്ളൂ സര്‍ക്കാരില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായ ശിക്ഷ ലഭിക്കും. അതിനായി ആവുന്നതും പരിശ്രമിക്കും. 
മാഷും ചിത്തരാജും നില്‍ക്കുക. അദ്ദേഹം നിര്‍ദ്ദേശിച്ചു.
നാട്ടുകാര്‍ ഒന്നടങ്കം, ശോകാത്മകതയില്‍ നിമഗ്നമായിരിക്കേ അനുകമ്പയുടെ വെള്ളിവെളിച്ചം കണക്ക് പ്രത്യക്ഷപ്പെട്ട വസ്തുതയാണ് പ്രതികളെ പോലീസ് തടവിലാക്കയിത്. വിവരമറിഞ്ഞ തള്ള പിള്ള ജനങ്ങളെല്ലാം ആമോദത്തിലാറാടി. പുലയരുടെ കുടിലുകളാണധികവും അഗ്നിക്കിരയാക്കിയതെങ്കിലും അവരും മനുഷ്യരാണെന്നുള്ള അവബോധം ഇവിടുത്തുകാര്‍ക്കുണ്ടായതിന്റെ നാന്ദിയാണ് എല്ലാവരുടെയും സന്തോഷത്തിന്നാധാരം.
ക്രിസ്ത്യാനികളും മാര്‍ഗ്ഗം കൂടിയവരും, നായന്മാരും, ഈഴവരും മറ്റു എല്ലാവരും സര്‍ക്കാരില്‍ വിശ്വസ്യതയുള്ളവരായി.
തമ്പുരാക്കന്മാരെ അകത്തെ മുറിയില്‍ കൊണ്ടുപോയി നിര്‍ത്തി അധികാരി ചോദ്യമാരംഭിച്ചു. തടിമിടുക്കുള്ള പോലീസുകാരും എസ്.ഐ.യും തയ്യാറായി നിന്നു.
അധികാരി - ഞാനന്നു പറഞ്ഞിരുന്നതോര്‍മ്മയുണ്ടോ അതായത് ഞാനിവിടെ വന്നു ചാര്‍ജ്ജെടുത്ത അവസരത്തില്‍ മുന്നറിയിപ്പായി പറഞ്ഞ കാര്യങ്ങള്‍.
നിങ്ങളിവിടെ പാവങ്ങളെ തല്ലിക്കൊന്നു ചെളിയില്‍ ചവിട്ടിത്താഴ്ത്തിയതും.
പുലക്കള്ളികളെ കഷ്ടപ്പെടുത്തിയതും പട്ടിണിയുണ്ടാക്കി അവരുടെ ചാരിത്ര്യം അടിയറ വെപ്പിച്ചതും, മാറുകണ്ടു രസിക്കുവാന്‍,മാറുമറപ്പിക്കാതിരിക്കുന്നതും ഒക്കെ ദിവാന്‍ പേഷ്‌ക്കാരറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് എന്നെ തന്നെ ഇവിടേയ്ക്കു നിയോഗിച്ചത്. നിങ്ങളെന്നെയും തല്ലിക്കൊല്ലിക്കുവാന്‍ ചട്ടമ്പികളെ വിട്ടു.
വരുന്ന അധികാരികളെ മദ്യവും മദിരാക്ഷികളെയൊക്കെ നല്‍കി പാട്ടിലാക്കി, പുലയര്‍ക്കെതിരായി തിരിച്ചു വിട്ടു കൊണ്ടിരുന്നു. പോലീസുകാരെയും അതുപോലെ നിങ്ങള്‍ സ്വാധീനിച്ചിരുന്നു.
എല്ലാവരെയും, എക്കാലത്തും, എല്ലാത്തരത്തിലും സ്വാധീനിക്കുവാന്‍ സാധിക്കുമോ നമ്പൂരീ അതിപ്പോള്‍ മനസ്സിലായില്ലേ.
അദ്ദേഹം കോപത്തോടെ അലറി, അഴിക്കടാ അവന്റെ തുണി.
നീലകണ്ഠന്‍ നമ്പൂതിരി - അയ്യോ നമുക്കു നാണാകൂട്ടോ പോലീസുകാരിലൊരാള്‍ തുണിയഴിച്ചപ്പോള്‍, നമ്പൂതിരി തടുത്തു - അയ്യോ വേണ്ടാ- വേണ്ടാ ഇക്കിളി പോലെ കാട്ടി, കുഴഞ്ഞു തടുത്തു വേണ്ടാ - വേണ്ടാട്ടോ അവര്‍ മുണ്ടഴിച്ചു മാറ്റി, കോണാന്‍ മാത്രമാക്കി. നമ്പൂതിരി നാണത്താല്‍ ഞെളിപിരി കൊണ്ടു.
ചോദ്യം തുടങ്ങി.
ശരി - ശരദദാസ്സെവിടെ - അവര്‍ മിണ്ടിയില്ല - വീണ്ടുമദ്ദേഹം ആരാഞ്ഞു. ശരദദാസ്സെവിടെ - ഉത്തരമില്ല.
ഉം, കൊടുക്കൂ പ്രഹരം - തികഞ്ഞ അഭ്യാസിയെപ്പോലെ എസ്.ഐക്ക് ഉത്തരവു ലഭിക്കേണ്ട താമസം - കൊടുത്തു മുഖമടച്ചൊരിടി. കരിങ്കല്ലു മുഖത്തു പതിക്കും കണക്കു, ലഭിച്ച പ്രഹരത്തില്‍ നീലകണ്ഠന്‍ നമ്പൂതിരി പുറകോട്ടു ''അയ്യോ''യെന്നു വിളിച്ചു മറിഞ്ഞു.
പോലീസുകാര്‍ താങ്ങിപ്പിടിച്ചു നേരെ നിര്‍ത്തി.
പറയടാ ശരദദാസെന്തേയ്.
അയ്യോ ഇനി അടിക്കല്ലേ നോം പറയാ അധികാരി - എന്നാ പറഞ്ഞു തുലയ്ക്കടെ.
അയാള്‍ മരിച്ചു....
അധികാരി - മരിച്ചതാണോ കൊന്നതാണോ ഉരിയാടാതെ നിശ്ചലനായതു കൊണ്ട് ഒരു പ്രഹരം കൂടി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചു. അടി കൊണ്ടയാള്‍ അയ്യോയെന്നുറക്കേ കരഞ്ഞതും ചോരതുപ്പിയതും ഒരുമിച്ചായിരുന്നു. അയാള്‍ വെള്ളം വെള്ളമെന്നുറക്കെ കരഞ്ഞു.
നീലകണ്ഠന്‍ നമ്പൂതിരി - വീണ്ടും വെള്ളത്തിനായിട്ടു കേണു കരഞ്ഞു.
അധികാരി - വെള്ളമൊന്നും ലഭിക്കില്ല, പറയടാ കൊന്നതാണോ?
നീലകണ്ഠന്‍ നമ്പൂതിരി - അതെ കൊന്നതാണ്.
ഇതു നിനക്കാദ്യം പറയാമായിരുന്നില്ലേ.
ഉം ഇവനെ കൊണ്ടു പോയി ലോക്കപ്പിലിട്ടു. ഇനി അടുത്തത് അപ്പന്‍ നമ്പൂതിരിയാകട്ടെ - മര്യായദയ്ക്കു ചോദ്യത്തിന്നു ഉത്തരം നല്‍കണം അല്ലെങ്കില്‍ നടന്നതു കണ്ടല്ലോ വയസ്സായില്ലേ അടി കൊള്ളുവാനുള്ള ശേഷി തുലോം കുറവാണ് - പെട്ടെന്നദ്ദേഹത്തിന്റെ മുഖം കോപാക്രാന്തമായി ചുവന്നു. ആക്രോശിച്ചു അഴിച്ചു മാറ്റടാ അവന്റെ തുണി.
നഗ്നമാക്കി, കോണാന്‍ മാത്രമാക്കി. ഛേയ്, ഛേയ് ഇതെന്താ നമുക്കു നാണാകും - ട്ടോ.
ഇവിടെ നാണിക്കാനൊന്നുമില്ലല്ലോ - പ്രഹരത്തേക്കാള്‍ വലുതാണോ നാണം ഇവിടെയുള്ളവരൊക്കെ പുരുഷന്മാരാണ്.
അധികാരി - ആരാടാ കുടിലു കത്തിക്കുവാന്‍ ആജ്ഞ നല്‍കിയത്.
വിഷ്ണു നമ്പൂതിരി - നാമാണ് വിറയാര്‍ന്നുരച്ചു.
ആരുടെയൊക്കെ കുടിലുകളാണ്.
വിഷ്ണു നമ്പൂതിരി - പുലയരുടെയും, പറയരുടെയും, വേട്ടുവരുടെയും പിന്നെ ആമാഷില്ലേ അയാളുടെയും മറ്റും.
അധികാരി - വല്ലവരുടെയും പറമ്പില്‍ താമസിക്കുന്നവരുടെ കുടിലു പൊളിക്കുവാനും അവരെയൊക്കെ അഗ്നിക്കിരയാക്കുവാനും നിനക്കൊക്കെ ആരാടാ അധികാരം തന്നത്.
പാരമ്പര്യമായി ഈ പ്രദേശത്തെ ജനങ്ങളൊക്കെ നമ്മുടെ അടിമകളാണ്. അതുകൊണ്ടെല്ലാവരെയും സംരക്ഷിക്കുവാനും ശിക്ഷിക്കുവാനും നമുക്കധികാരമുണ്ട്.
അധികാരി - അതെങ്ങിനെ - അക്കാലം പോയില്ലേ. ഈഴവ മുതലാളി നായര്‍ മുതലാളി എന്നിവരുടെയൊക്കെ പണിക്കാരുടെ മേലേ നിങ്ങള്‍ക്കൊക്കെ ഒരധികാരവുമില്ല. പിന്നെ പുലയ ചെറുക്കന്‍ ശരദദാസ്സിനെ പിടിച്ചു കൊണ്ടു പോയി കെട്ടിയിട്ടു അടിച്ചു കൊന്നതെന്തിനാണ്.
വിഷ്ണു നമ്പൂതിരി - നമ്മുടെ താത്രിക്കുട്ടിയെ ആ പുലയച്ചെറുക്കന്‍ തട്ടിക്കൊണ്ടു പോയില്ലേ അതാ.
അധികാരി - അതിനു താത്രിക്കുട്ടി അയാളെ ഇഷ്ടപ്പെട്ടു അങ്ങോട്ടു ചെന്നതല്ലേ. അങ്ങിനെ ഒരു സംഭവമുണ്ടായാല്‍ അവളെ സമുദായത്തില്‍ നിന്നും ഭ്രഷ്ടുകല്‍പ്പിക്കുകയല്ലേ വേണ്ടത്. അല്ലാതെ അവളെ വീണ്ടും പിടിച്ചു കെട്ടിക്കൊണ്ടുപോയി വേറൊരുത്തനു വേളി ചെയ്തു കൊടുത്തതെന്തു ന്യായമാടോ പെരട്ട കെളവാ അതു നിന്റെയൊക്കെ ജാതി മൂരാച്ചിത്തരമല്ലേ അദ്ദേഹത്തിന്റെ മുഖം കോപം കൊണ്ടു വിശ്ചറമ്പിതമായി - കൊടുക്കടാ അവനു പ്രഹരം. എസ്സ്.ഐ നല്ലൊരു അടി കൊടുത്തു അടിയേറ്റയാള്‍ അയ്യോയ്യെന്നു വിളിച്ചു പുറകോട്ടു മറിഞ്ഞു വീണു. വേറെ രണ്ടു പോലീസുകാര്‍ അയാളെ താങ്ങിയെടുത്തു നേരെ നിര്‍ത്തി.
ഇനിയും ചോദ്യങ്ങളുണ്ടാകും, നുണ പറഞ്ഞാല്‍ നിന്റെയൊക്കെ ശരീരം വെള്ളമാക്കും പറഞ്ഞേക്കാം.
ഇനി മുതല്‍ ഇല്ലംകണ്ടു മരിക്കുവാന്‍ സാധിക്കുകയില്ല. ഉം ഇവനെ ലോക്കപ്പിലിടൂ.
അന്നത്തെ കാലത്തു താലൂക്ക് റവന്യൂ അധികാരിക്കു വലിയ അധികാരങ്ങളായിരുന്നു. ഇത്ര മണിക്കൂറിനുള്ളില്‍ പ്രതികളെ കോടതികളില്‍ ഹാജരാക്കണമെന്നൊന്നില്ലായിരുന്നു. പോലീസും അധികാരിയും തീരുമാനിക്കുന്നതേ നടക്കൂ. അവര്‍ കോടതിയില്‍ ഉണര്‍ത്തിക്കുന്നതേ നടക്കൂ അവര്‍ കോടതിയില്‍ ഉണര്‍ത്തിക്കുന്ന പ്രകാരമായിരുന്നു ശിക്ഷാവിധികള്‍ എല്ലാം.
വിഷ്ണു നമ്പൂതിരിയേയും, നീലകണ്ഠന്‍ നമ്പൂതിരിയേയും, കുഞ്ഞുകൃഷ്ണപിള്ളയേയും, ചട്ടമ്പികളേയും കോണാന്‍ മാത്രമാക്കി ലോക്കപ്പിലേയ്ക്കു കൊണ്ടു പോയതും ഒക്കെ മാഷും, ചിത്തരാജും നോക്കിക്കണ്ടു. ചോദ്യം ചെയ്ത രീതികളും മനസ്സിലാക്കി.
അവര്‍ക്കും അടിയും തൊഴിയും പീഡനങ്ങളും ഏല്‍പ്പിക്കുവാന്‍ സര്‍ക്കാരുണ്ടായെന്നുള്ള വസ്തുത പാവങ്ങള്‍ക്ക് ആശ്വാസജനകമായിരിക്കുന്നു. 
തമ്പുരാക്കന്മാര്‍ ഇവരെ കണ്ടെങ്കിലും നാണം കെട്ടു നമ്ര ശിരസ്‌ക്കാരായി പോകേണ്ടി ഗതികേടുണ്ടായിരിക്കുന്നു.
അവരെ വേണ്ട രീതിയില്‍ അടിക്കടി ചോദ്യം ചെയ്തു സത്യം പറയിപ്പിച്ചു കോടതിയില്‍ ഹാജരാക്കി വേണ്ട ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ട് അധികാരി ഇറങ്ങി നടന്നു. കൂടെ ചിത്തരാജും പപ്പുമാനേജരും അനുഗമിച്ചു. അവര്‍ക്കു ഗാധമായ വ്യാകുലതയും അതിലുപരി ആശ്വാസവുമുണ്ടായി. അധികാരി കണ്ടന്‍ നാഗമ്പിള്ള - മാഷേ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു ഇനിക്കു സംശയമുണ്ടായിരുന്നു.
വഴിക്കു വച്ച് അധികാരിയോടു യാത്ര പറഞ്ഞു പപ്പുമാനേജരും ചിത്തരാജും തിരിച്ചു പോയി. ജന്മി മുതലാളിമാര്‍ പോലീസ് കസ്റ്റഡിയിലായെങ്കിലും തങ്ങള്‍ക്കു വിചാരിതമായി സംഭവിച്ച അത്യാഹിതത്തിന്നു മോചനം വിദൂരതയിലാകുന്നു. ഈ നാട്ടില്‍ നിന്നും പാലായനം ചെയ്തു വേറെയെവിടെയെങ്കിലും ചേക്കേറീടാമെന്നു നിനച്ചാല്‍ അവിടെയും നിര്‍ഭയരായി ജീവിക്കുവാന്‍ കഴിയുമോ എന്നുള്ളത് ചിന്തനീയം തന്നെ. ഇവിടെ ലഭിച്ച മണ്ണും പരിഗണനയും ജീവിതത്തില്‍ കരുപ്പിടിപ്പിക്കുകയാണ് കരണീയമായിട്ടുള്ളത്.
അവിചാരിതമായി, അമ്മയുടെയും സഹോദരിയുടെയും കുഞ്ഞുങ്ങളുടെയും ദേഹവിയോഗം ഇട്യാദി മൂപ്പന്റെ മരണം, കറമ്പന്‍േറയും, സ്വന്തത്തില്‍പ്പെട്ടവരുടെയും വേര്‍പാട് കൂടാതെ മാടന്‍ അത്യാസന്ന നിലയില്‍ കിടക്കുമ്പോള്‍ തനിക്കെവിടെ സ്വസ്ഥത. സംഘത്തിലുണ്ടായിരുന്ന ശക്തന്മാരായ യോധാക്കള്‍, ചെല്ലപ്പന്‍, തുപ്രന്‍, കോലപ്പന്‍ മുതലായവര്‍ ഇഹലോക വാസം വെടിഞ്ഞു ചീതങ്കനും, കുട്ടിച്ചനും ആക്രമണത്തിന്റെ അഘാതത്തില്‍ കൈകാലൊടിഞ്ഞു കിടപ്പിലാണ്. ഏറ്റവും ഭീകരമായ സംഭവം ശരദദാസ്സിന്‍േറതാണ്. പിടിച്ചു കൊണ്ടു പോയി നിഷ്‌ക്കരുണം പ്രഹരിച്ചാണ് ജീവന്‍ കളഞ്ഞത്. ഇനിയിപ്പോള്‍ താത്രിക്കുട്ടി അന്വേഷിച്ചു വരികയാണെങ്കില്‍ എന്താ സംഭവിക്കുവാന്‍ പോകുന്നതെന്നു ചിന്തിക്കുവാന്‍ പോലും വയ്യാ.
ദിനരാത്രങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും പതിവു കാര്യക്ഷമമായി മാറിക്കൊണ്ടിരുന്നു. ശരദദാസ്സിന്റെ തിരോധാനം അഥവാ തന്റെ പിതാമഹാന്മാരാല്‍ പിടിക്കപ്പെട്ടെന്നു പറഞ്ഞാല്‍ അതില്‍ ദുരൂഹതയുണ്ട്. കൊടിയദ്രോഹം തന്നെ നടമാടിയിട്ടുണ്ടാകും. ഹോ - ചിന്തിക്കുവാന്‍ പോലും വയ്യ. അപായപ്പെടുത്തുമോ അവളുടെ സിരാമണ്ഡലം വിഭ്രമപ്പെട്ടു മരവിപ്പായി - കുഞ്ഞിനെ മാറോടണച്ചു ഇടയ്ക്കിടെ കരഞ്ഞു.
എന്തും സംഭവിക്കട്ടെ. അവള്‍ കുഞ്ഞിനെ വാരിയെടുത്തു സീതാലക്ഷ്മിയോടും ഭര്‍ത്താവിനോടുമായി വിങ്ങിയ മനസ്സോടെ ഗദ്ഗദമായവള്‍ മൊഴിഞ്ഞു. 
ഞാന്‍ പോകുന്നു. അടങ്ങാത്ത കദനഭാരത്താല്‍ ഭ്രാന്തിയെപ്പോലെ അവളിറങ്ങി, നിങ്ങളുടെ ഈ അമ്മ, ഈ ചെറ്യേമ്മ പോകുന്നു, തിരിച്ചു വന്നെങ്കിലായി അത്രയേയുള്ളൂ, എന്റെ ദാസ്സെവിടെ അതെനിക്കറിയണം.
അവളുടെ ഹൃദയം അവ്യക്തമായ ചിന്തകളാല്‍ കലുഷിതമായി വഴി നീളേ നടന്നു ഒരു കാളവണ്ടിയില്‍ കയറി യാത്ര തുടര്‍ന്നു. 
അയാളാരാഞ്ഞു - എവിടേയ്ക്കാ.
എവിടെക്കൊണ്ടു പോയാലും വേണ്ടി. അവളുടെ മനോവിഭ്രമം ആരറിഞ്ഞു. പക്ഷേ പെട്ടെന്നു വാക്കിന്റെ ദുശ്ശേലിനു മാറ്റം വന്നു.
പള്ളിക്കാട്ടു കാട്ടാത്തില്ലത്തെത്തിക്കണം.
വലിയനമ്പൂതിരി വിഷ്ണുത്തമ്പുരാന്റെ ആരാ.
മകളുടെ മകളാണ് - സാവിത്രീ അന്തര്‍ജനം ശെരി കൊച്ചമ്പ്രാട്ടി ഇരുന്നാട്ടെ അട്യേന്‍.
ഇല്ലത്തെത്തിച്ചോളാമേ!
ശവപ്പറമ്പായി മാറിയ കുടിലെരിച്ച ഇടങ്ങളില്‍ മുതലാളിമാരുടെ സഹായത്താല്‍ കുടില്‍ കെട്ടിത്തുടങ്ങി. ദുരന്തത്തില്‍ പൊള്ളലേറ്റു അവശ നിലയിലായിരുന്ന മാടന്റെ പുലയി ചക്കിയെ മരണം പുല്‍കിയതിന്റെ വിഷമം വിട്ടുമാറാതെ കിടപ്പിലാണ് ചിലനേരം എഴുന്നേറ്റു നടക്കും, മിക്കവാറും കിടപ്പു തന്നെയായിരുന്നു. ചരതനെ ഓര്‍ത്തു വിളിച്ചു കരയും.
ജന്മിമാരുടെ കൈകളികലപ്പെട്ട ദാസ്സ് ഉണ്ടെന്നു തന്നെ സംശയം പോലീസിന്റെ അന്വേഷണത്തില്‍ ശരദദാസ്സ് വധിക്കപ്പെട്ടെന്നാണറിവ്.
കാലങ്ങള്‍ തിരിഞ്ഞു മറിഞ്ഞിട്ടും ചെളിപ്പറമ്പു ഭാഗത്തും, പള്ളിക്കാട്ടും, ചെത്തിത്തറയിലും മനുഷ്യ പുരോഗതിയുടെ നാമ്പു വളര്‍ന്നിട്ടും പുലപ്പീഡനം അനവരതം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. എല്ലാവരും ആകുല ചിത്തരായി അസ്വസ്തതയാല്‍ ഭയവിഹ്വലരായി കഴിയുന്നു.
അവശതയനുഭവിക്കുന്ന ജനവിഭാഗം ഉന്നതരുടെ കൊടിയ പീഢനത്തിന്റെ പരിണിതഫലം ഭീകരതയാല്‍ അനുഭവിച്ചറിഞ്ഞു.
കാളവണ്ടി പള്ളിക്കാടു കവലയില്‍ വന്നു നിന്നു. സാവിത്രിക്കുട്ടി കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചു വണ്ടിയില്‍ നിന്നിറങ്ങി അകലെ കടയിലിരുന്നു ദര്‍ശിക്കുവാനിടയായ മൈലന്‍പിള്ള ആകാംഷാഭരിതനായി അകത്തേയ്ക്കു വിളിച്ചു പറഞ്ഞു ദേ ഇങ്ങോട്ടൊന്നു ഓടി വരണേ - വേഗം - വേഗം വരുന്നേയ്.
ഗൗരിക്കുട്ടി വന്നപ്പോള്‍ കണ്ട, അവിശ്വസനീയ ദൃശ്യത്തില്‍ അവളുടെ പിന്നാലെ അഴകിയും കുട്ടികളും, മൈലന്‍പിള്ളയും ആകാംഷാഭരിതരായി ഓടിച്ചെന്നു.
ആകസ്മികമായ വരവിന്റെ ഉദ്ദേശ്യമെന്തെന്ന് പെട്ടെന്നാരായുവാന്‍ തോന്നിയില്ല.
ഗൗരിക്കുട്ടി ഉത്ക്കടമായ സന്തോഷത്തോടെ - താത്രിക്കുട്ടീ - ഇങ്ങോട്ടു തരൂ - പൊന്നുണ്ണിയെ - അവള്‍ കുഞ്ഞിനെ വാങ്ങി പുന്നാരമുത്തം നല്‍കി. സുവര്‍ണകിരണം വാരി വിതറിയ കാഞ്ചനനക്ഷത്രം കണക്ക് തോന്നിച്ച കുഞ്ഞിനെ മാറോടണച്ചു നടന്നു. ഗൗരിക്കുട്ടിയുടെ ചുറ്റും ഉത്സാഹഭരിതരായി നൃത്തം വെച്ചു.
കാളവണ്ടിക്കാരന്‍ അവരുടെ അത്യാഹ്ലാദം കണ്ടു അത്ഭുത പരതന്ത്രനായി വലിയ ഇല്ലത്തെ തമ്പുരാട്ടിക്കുട്ടിയെ ഈ നാട്ടില്‍ പോലും എല്ലാവരും ഇഷ്ടപ്പെടുന്നവരാണല്ലോ. അയാള്‍ കുറെ അധികനേരം അവിടെ നിന്നു അവരുടെ ആനന്ദം കണ്ടു സന്തോഷിച്ചു അയാള്‍ അതിശയിച്ചു പോയി.
അവള്‍ കുറച്ചു നേരം അവിടെയിരുന്നു വിശ്രമിച്ച ശേഷം കുഞ്ഞിനെയുമെടുത്തു നടന്നു.
കാട്ടാത്തില്ലത്തെ പടിപ്പുര കടന്നു അകത്തു പ്രവേശിച്ച താത്രിക്കുട്ടി അത്ഭുതപൂര്‍വ്വമായ വിജനത കണ്ടു ഉത്കണ്ഠാകുലയായി, പൂമുഖത്തും, അങ്ങിങ്ങും ചുറ്റി നടക്കുന്ന ഒന്നു രണ്ടു വാല്യക്കാരേയും ശ്രദ്ധിച്ചു സംഭീതയായി, അവരകത്തു പോയി വിവരമറിയിച്ചു.
ഏതോ ദുരൂഹത തളം കെട്ടി ശോകാത്മകത നിറഞ്ഞ മുറ്റത്തു നിന്നും പൂമുഖത്തേയ്ക്കു കയറി പെട്ടെന്നവള്‍ സ്തംഭിച്ചു പോയി.
അകത്തു നിന്നും അലറിക്കൊണ്ടു മുത്തശ്ശിയുടെ ആക്രോശം.
അവിടെ നില്‍ക്കാ ഇങ്ങോട്ടു കയറേണ്ട കടക്കൂ മൂധേവീ പുറത്ത്. നീ തറവാടു മുടിക്കാന്‍ പിറന്നവളാണ്. നാശം വിതയ്ക്കുന്ന ധൂമകേതു. നീയുള്‍പ്പെട്ട തറവാടുകള്‍ക്കൊക്കെ മുടിഞ്ഞില്ലേ. നീയാണിതിന്റെയൊക്കെ കാരണക്കാരി.... കടക്കൂ പുറത്ത്.
നീയിവിടെ കയറേണ്ട.
പുലയനുമൊത്തു കഴിഞ്ഞ നിന്നെ ദര്‍ശിച്ചാല്‍ പോലും പാപമാണ്. കുളിക്കണം. ഇറങ്ങിക്കോളൂ നില്‍ക്കേണ്ട്... ക്ഷദ്രജീവിയെ വയറ്റിലിട്ടു പെറീപ്പിച്ച നിനക്ക് തറവാടിന്റെ അടിച്ചേനകത്തു കടക്കുവാന്‍ പോലും അര്‍ഹതയില്ല. ശരി ഞാന്‍ പോകുന്നു... അതിനു മുമ്പ് ചിലതുണര്‍ത്തിക്കുവാനുണ്ട്.
എനിക്കൊന്നും കേള്‍ക്കേണ്ട ഇറങ്ങിക്കോളൂ. പുലയചെറുക്കനുമൊന്നിച്ചു കുട്ടിയെ പിറപ്പിച്ചു വന്നിരിക്കുന്നു അഭയസ്ഥാനം തേടി. പോടി ഇവിടെ നിന്ന്. അപ്പനപ്പൂപ്പന്‍മാരെ കാരാഗൃഹത്തിലടപ്പിച്ച ദുഷ്ടജന്മമാണു നീ.
സത്യാവസ്ഥയെന്തെറിയാതെ ജാതീയതയില്‍ നിന്നുല്‍ഭുദ്ധമായ ചിന്താഗതിയുടെ ജല്‍പ്പനങ്ങളാണെന്നവള്‍ക്കു മനസ്സിലായി. പിതാമഹന്മാര്‍ ഇരുമ്പഴിക്കുള്ളിലായത് അവരുടെ മാടമ്പിത്തരത്തിന്റെ കുരുദ്രോഹം കൊണ്ടാണ് എന്നാല്‍ ഇവിടെ നടമാടുന്ന ഉച്ചനീചത്വത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗമാണല്ലോ ഭ്രഷ്ട്. അവ നടത്താതെ, തന്റെ രക്ഷയ്ക്കാണെന്നു കരുതി വ്യംഗ്യമായി ബ്രാഹ്മണ്യത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്നതും അതിന്‍ ഫലമായുണ്ടായ ഭീകരതയുടെ അനന്തരഫലമാണവരെ കാരാഗൃഹത്തിലെത്തിച്ചത്.
എന്റെ കാര്യത്തില്‍, അസന്മാര്‍ഗ്ഗികമായ ഇടപെടലാണീ കുഴപ്പങ്ങള്‍ക്കൊക്കെ കാരണം. അതീ പെരട്ടുതള്ളയ്ക്കറിയില്ല. അത്ര തന്നെ. അവള്‍ കുഞ്ഞിനെ താങ്ങിയെടുത്തിറങ്ങി. തന്നോടുള്ള അവഗണനയുടെ സമാരംഭം കുറിച്ചിരിക്കുന്നു.
അതിനു വേണ്ടിയുള്ള വിദഗ്ദാഭിപ്രായം സാംശീകരിക്കേണ്ടിയിരിക്കുന്നു.
അവള്‍ നേരേ നടന്നു ചെളിപ്പറമ്പു ഭാഗത്തു ചെന്നു. അത്യാഹിതം നടന്നിടത്ത് ചിത്തരാജ് ഒരു മരച്ചോട്ടിലിരിപ്പുണ്ടായിരുന്നു. ഒരു ചെറിയ കുടില്‍ മേല്‍ക്കൂരമാത്രം മറച്ചതിനുള്ളില്‍ മാടനെ കിടത്തിയിരിക്കുന്നു. വേറൊരു ഭാഗത്തു പഴയ തുണി വിരിച്ചതിനു മേലേ കോതപ്പെണ്ണ് അവശനിലയില്‍ എഴുന്നേറ്റിയിരിപ്പുണ്ടായിരുന്നു.
സാവിത്രിക്കുട്ടി വരുന്നതു കണ്ട ചാത്തേന്‍ ധൃതിയില്‍ നടന്നു ചെന്നു കുഞ്ഞിനെ വാങ്ങി മുഖത്തേയ്ക്കു നോക്കി - ഹാ - നല്ല മിടുക്കുന്‍ കുട്ടന്‍.
നമ്മുടെ കഷ്ടപ്പാടുകള്‍ക്കു നടുവില്‍ പിറവിയെടുക്കപ്പെട്ട ഇവന്‍ വലിയവനാകും.
ശബ്ദം ശ്രവിച്ച മാടന്‍ - പരസഹായ ഹസ്തനായി പായില്‍ തന്നെയിരുന്നു. തനിയെ എഴുന്നേല്‍ക്കുവാന്‍ കഴിവില്ലാത്ത അയാളെ താങ്ങിപ്പിടിച്ചാണെഴുന്നേല്‍പ്പിച്ച് ഇരുത്തിയത്. 
മാടന്റെ മടിയില്‍ കുഞ്ഞിനെ വച്ചു കൊടുത്തു. ഏന്‍ കൈ കയ്യീട്ടു കൊച്ചവനേടുക്കാ, വേണ്ടടാ അവന്റെ മേത്തെക്ക അയുക്കാകും. കൂട്ടത്തില്‍ താത്രിക്കുട്ടിയോട് മോളീ പായിന്റെ തലക്കത്തന്നെയിരി.
പിന്നീട് മാടന്‍ ചാത്തനോട് എടാ ആ തയ്യീന്ന് ഒരു കരിക്കിട്ട് നുമ്മട മോക്ക് കൊട്. കുഞ്ഞീനീം തൊട്ടു കൊടുക്കട്ടെ വെശന്നു പ്രാണന്‍ കത്തെണണ്ടാകും.
അസഹനീയമായ ദ്രോഹത്തിനിരയായ പാവങ്ങള്‍ താങ്ങും തണലുമില്ല. കിടക്കാന്‍ കിടപ്പാടമില്ല. കഞ്ഞി വെച്ചു കുടിക്കുവാന്‍ അരിയോയില്ല. പണി ചെയ്യുവാന്‍ കഴിവില്ലാത്ത അംഗങ്ങള്‍ എങ്ങിനെ ജീവിക്കും.
കുടുംബത്തിലെ നിരവധി അംഗങ്ങള്‍ മരിച്ചിട്ടും അവയുടെ ലാഞ്ചന പോലും തന്നെ അറിയിക്കാതെ, തന്നെ സന്തോഷിപ്പിക്കുവാന്‍ സല്‍ക്കരിക്കുവാന്‍ തത്രപ്പെടുന്ന ഈ പാവങ്ങളാണ് യഥാര്‍ത്ഥ ജനതതികള്‍. തന്റെ മാതാപിതാക്കന്മാര്‍ പണവും പ്രതാപവും കൊണ്ട് അധികാര ഗര്‍വ്വിനാല്‍ ക്രൂരരും മന:സാക്ഷിയില്ലാത്തവരുമാണ്. തന്റെ ജീവിതം പന്താടിയ മൃഗങ്ങള്‍. തന്റെ ദാസ്സിനെ നാശക്കയത്തില്‍ തള്ളിയിട്ടവര്‍. നേരിട്ടെതിര്‍ക്കുവാന്‍ കഴിവില്ലാത്തവര്‍. ഭയന്നാം കൊള്ളികള്‍, അവരുടെ ജയം നിതാന്തമാണെന്നു കരുതുന്നുവര്‍, പക്ഷേ അവരാണ് വാസ്തവത്തില്‍ ഔചിത്യബോധമില്ലാത്തവര്‍.
താത്രിക്കുട്ടിയുടെ സമീപം വന്നിരുന്നു കോതപ്പെണ്ണു വിങ്ങിപ്പൊട്ടി കരഞ്ഞു. ചേച്യേമ്മേ എന്റെ കുഞ്ഞി താട്ടന കാണാനില്ല. പെരേം കത്തിച്ചു, എല്ലാവരീനേം കൊന്നു, ''എന്ന'' ഇങ്ങനേക്കി. കുഞ്ഞാട്ടന പിടിച്ചോണ്ടു പോയി. താട്ടനപ്പറ്റി ഒരു വിവരോം ഇല്ല. ഞങ്ങട കുടുംബം നശിപ്പിച്ച തമ്പുരാക്കന്മാരിക്ക് ഇടിവെട്ടു കൊള്ളോള്ളൂ അവള്‍ വിങ്ങിക്കരഞ്ഞു അശ്രുകണങ്ങളുതിര്‍ത്തു വിതുമ്പി.
കണ്ണു തുടച്ച കോതപ്പെണ്ണു കുഞ്ഞിനെയെടുത്തോമനിച്ചു. നുമ്മട പൊന്നോമന മോന്‍ ക്രിസ്ത്യാനികള്‍ പൊതുവേ നമ്പൂതിരിമാരുടെ മുമ്പില്‍ നികൃഷ്ടരാണ്, ശുദ്ധവും വെടിപ്പുമില്ലാത്തവര്‍. അവരും മാറിപ്പെയ്‌ക്കൊള്ളണം. ഐത്ത ജാതിക്കാര്‍. തന്നെ തൃക്കോവിലുകളുടെ അടുത്തുള്ള പൊതുവഴികളില്‍ കൂടി പോലും സഞ്ചാര സാതന്ത്ര്യമില്ലാത്തവര്‍ പക്ഷേ ബ്രാഹ്മണരില്‍ നിന്നും നായന്മാരില്‍ നിന്നും മറ്റും മാര്‍ഗ്ഗം കൂടിയവര്‍ വെളുത്തവരും മാറു മറയ്ക്കുവാന്‍ അനുവാദം നേടിയവരും ബ്രിട്ടീഷ് മഹാറാണിയുടെ ഉത്തരവും ആശിര്‍വാദവുമുള്ളവരും വെളുത്ത സ്ത്രീകളുമുള്ളവര്‍ക്ക് ഐത്താചാരം ബാധകമായിരുന്നില്ല.
പുലയരില്‍ നിന്നും പറയരില്‍ നിന്നും മറ്റും വേദം മാറിയവരും കറുത്തവരും സാമ്പത്തികശേഷിയില്ലാത്തവരുമായ നിര്‍ദ്ധനര്‍ക്കും ഐത്തം ബാധകമായി തുടര്‍ന്നിരുന്നു.
ചില തലയെടുപ്പുള്ള വെളുത്ത നിറമുള്ള ക്രിസ്ത്യാനിപ്പെണ്ണുങ്ങള്‍ താത്രിക്കുട്ടിയെ സമീപിച്ചു സഹായ വാഗ്ദാനം നടത്തി.
കൊച്ചമ്പ്രാട്യായ്, കുഞ്ഞിനെ ഞങ്ങളൊന്നെടുത്തോട്ടെ.
അതിനെന്താ, ന്റെ ദാസിന്റെ കുട്ട്യല്ലേ, ഒരു സ്ത്രീ കുഞ്ഞിനെ എടുത്തോമനിച്ചു. ഒരു വിധം സംസാരിക്കുവാന്‍ കഴിവും ഭംഗിയുമുള്ള, ചട്ടേം മുണ്ടു ധരിച്ച സ്ത്രീ പറഞ്ഞു. 
താത്രിക്കുട്യായ് - നിങ്ങളുടെ കാര്യങ്ങള്‍ ഞങ്ങളറിഞ്ഞിട്ടുണ്ട്. ഇതൊക്കെ വളരെ നിസ്സാരത്തില്‍ പരിഹരിക്കുവാന്‍ സാധിക്കും.
ഞങ്ങളുടെ മതത്തിലൊന്നും താത്രിക്കുട്ടി ചേരണമെന്നില്ല. ഇതിലൊരു ദുരൂഹതയുമില്ല. എല്ലാത്തിനും പരിഹാരമുണ്ടാകും.
അവളൊന്നും പറഞ്ഞില്ല. പക്ഷേ എന്തോ അവ്യക്തമായ വൈകാരികതയുള്ളതു പോലെ അവള്‍ക്കു കച്ചിത്തുരുമ്പു കിട്ടിയാലും പിടിക്കും.
രോഗഗ്രസ്ഥനായി അവശതയില്‍ കഴിയുന്ന ബുദ്ധിമാനായ ഒരുവന്‍ ബുദ്ധികെട്ടിവന്റെ മരുന്നുപദേശം പോലും സ്വീകരിച്ചെന്നിരിക്കും.
അവര്‍ പറഞ്ഞു - ഞങ്ങളുടെ സഭയും, സംഘടനയും ലോകം മുഴുവനുമുള്ളതാണ് ക്രിസ്ത്യാനികള്‍ക്ക്. അതായത് പള്ളി എല്ലാത്തിനും എടപെടും മനുഷ്യ കാരുണ്യമാണ് ഞങ്ങളുടെ സഭ ലക്ഷ്യമിട്ടിരിക്കുന്നത്. ഏതായായും തമ്പുരാട്ടിക്കുട്ടി ഒന്നു കൊണ്ടും വ്യാകുലപ്പേടേണ്ട. നാളെയാകട്ടെ ഞങ്ങളീക്കാര്യത്തിനു പരിഹാരമുണ്ടാക്കാം, ഇന്നു താത്രിക്കുട്ടി ഇവിടെ നില്‍ക്കുന്നോ അതോ....!
ഇല്ല ഞാന്‍ ഗൗരിക്കുട്ടി ചേച്ചിയുടെ വീട്ടിലേയ്ക്കു പോകുന്നു.
കുഞ്ഞുമായി വളരെ ഏരെ നേരം മാടന്റെ കുടിലില്‍ സംസാരിച്ചിരുന്നു. വൈകിട്ടു കരിപ്പലാകുന്നതിനു മുമ്പ് ഗൗരിക്കുട്ടിയുടെ വീട്ടിലേയ്ക്കു നടന്നു ചെന്നു.
മാറിയ സാഹചര്യത്തില്‍ താത്രിക്കുട്ടിയുടെ സങ്കീര്‍ണ്ണമായ പ്രശ്‌നത്തിലിടപെടുന്നതിന് കാര്യക്ഷമതയുള്ളവര്‍ വിരളമാണെന്നവള്‍ക്കു തോന്നി ഏതായാലും പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് നിസ്വാര്‍ത്ഥ സേവന തല്‍പ്പരതയാല്‍ മുന്നോട്ടു വന്നിരിക്കുന്നവര്‍ വ്യത്യസ്തത പുലര്‍ത്തുന്നവരാണെങ്കിലും സ്വീകരിക്കുന്നതില്‍ അപാകതയൊന്നുമില്ല.
പിറ്റേന്നാള്‍ അല്ലേശുമാപ്ലയും രണ്ടു കന്ന്യാസ്ത്രീ അമ്മമാരും താത്രിക്കുട്ടിയെ സമീപിച്ചു.
കന്ന്യാസ്ത്രീ - തമ്പൂരാട്ടിക്കുട്ട്യേയ്, നമസ്‌ക്കാരം നമസ്‌ക്കാരം - അവള്‍ ലാഘവത്തോടെ എന്നാലും വിനനായന്വിതയായി മൊഴിഞ്ഞു.
കന്ന്യാസ്ത്രീ താത്രിക്കുട്ട്യേയ് - കാര്യങ്ങളൊക്കെ ഞങ്ങളറിഞ്ഞു. പക്ഷേ സംഭവങ്ങളുടെ നിജസ്ഥിതി അനുഭവിച്ചറിഞ്ഞ വ്യക്തിയുടെ മുഖദാവില്‍ നിന്നും നേരിട്ടറിയുന്നതല്ലേ അതിന്റെ സവിശേഷത.
സങ്കീര്‍ണ്ണമായ ഈ പ്രശ്‌നം കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ ജാതിയതയുടെ ദുരഭിമാനത്താല്‍ നിരര്‍ത്ഥകമായി വരുത്തിത്തീര്‍ത്തതാണ് താന്‍ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച പുറംജാതിക്കാരനുമൊത്തു സൈ്വര്യമായി ജീവിക്കുവാനുള്ള, അദമ്മ്യമായ അഭിനിവേശം അനുവദിക്കാത്ത ജാതികോമരങ്ങള്‍. ആ യുവാവ് ആരോഗ്യവാനും, വിദ്യാസമ്പന്നനും, സല്‍സ്വഭാവിയുമായിരുന്നില്ലേ അദ്ദേഹത്തിന്നു ഒരു ന്യൂനതയേയുള്ളു പുലയനായ പുറം ജാതിക്കാരന്‍ പക്ഷേ ജാതി പ്രണയലോകത്ത് പരിഗണനീയമായ കുറവല്ല. പ്രണയത്തിനു ജാതിയോ, മതമോ, കറുത്തവനോ, വെളുത്തവനോ എന്നത് പ്രശ്‌നമല്ല. ആരോഗ്യമുള്ള യുവാവും, യുവതിയും, മനസ്സറിഞ്ഞു ഇഷ്ടപ്പെടുന്നതാണ് പ്രണയം. അവര്‍ തമ്മില്‍ വൈകാരിക ബന്ധത്തിലേര്‍പ്പെടുന്നതും തെറ്റായി വിവക്ഷിക്കുന്നതു മതജാതി ധര്‍മ്മമല്ല. അഥവാ അങ്ങിനെ ചിന്തിക്കുന്നതാണ് മതഭ്രാന്ത്.
ഞങ്ങളുടെ സഭയിലിങ്ങനെയൊന്നുമില്ല. വിശാല ഹൃദയമുള്ളവരാണെല്ലാവരും ഉടുത്തൊരുങ്ങി സുഗന്ധ ദ്രവ്യങ്ങളും പൂശി പുഷ്പങ്ങളാല്‍ അലംകൃതമായ ചികുരഭാരത്തോടു കൂടിയല്ലേ വധൂവരന്മാര്‍ ആരാധനാലയത്തിലെത്തുന്നതും വിവാഹശേഷം, പുരോഹിതന്റെ ആശിര്‍വാദത്തോടെ പുറത്തിറങ്ങുന്നതും. പ്രൗഢഗംഭീരമായി ഉടുത്തൊരുങ്ങിയാണ് എല്ലാവരും ദേവസന്നിധിയില്‍ പ്രവേശിക്കുന്നത്. നാനാ ജാതിമതസ്‌തേവര്‍ക്കും ക്രിസ്ത്യന്‍ പള്ളികളില്‍ പ്രവേശനമുണ്ട്.
ഇനി താത്രിക്കുട്ടി തനിയേയൊരു ദിനം കുഞ്ഞുമൊന്നിച്ച് തന്റെ സ്വന്തം തറവാട്ടില്‍ പോകണം. രക്തബന്ധുക്കള്‍ എന്തു നിലപാടെടുക്കുന്നുണ്ടെന്നറിഞ്ഞിട്ടു വേണം അടുത്ത നീക്കങ്ങള്‍ക്കു കരുക്കളൊരുക്കാന്‍.
തിരിച്ചു വന്നശേഷം അടുത്ത വീട്ടിലെ അയല്‍പക്കക്കാരോടു പറഞ്ഞാല്‍ മാതി ഞങ്ങളാ നിമിഷം ഇവിടെ ഓടിയെത്തും. ഒന്നുകൊണ്ടുംവ്യാകുലപ്പെടേണ്ട ഞങ്ങള്‍ ഏതു നിമിഷവും നിസ്വാര്‍ത്ഥ സേവനതല്‍പ്പരതയോടെ രംഗത്തുണ്ട്. താത്രിക്കുട്ടിക്ക് പ്രതീക്ഷ നിര്‍ഭരമായ സര്‍വ്വവിധ മംഗളങ്ങളും നേര്‍ന്നു കൊണ്ട് പള്ളിയിലെ കൈക്കാരന്‍ അല്ലേശു മാപ്ലയും കന്ന്യാസ്ത്രീകളും പുറപ്പെട്ടു.
പിറ്റേദിവസം സാവിത്രിക്കുട്ടി കുഞ്ഞിനേയും പേറി കാലിക്കുന്നിലുള്ള തന്റെ തറവാടായ ഇല്ലിത്തറ ഇല്ലത്തേയ്ക്കു പുറപ്പെട്ടു. കാളവണ്ടിയിലേറി യാത്ര തിരിച്ച താത്രിക്കുട്ടി സന്ധ്യാമയങ്ങാറായപ്പോള്‍ ഒരു നായര്‍ തറവാട്ടിലേയ്ക്കു കയറിച്ചെന്നു.
അവിചാരിതമായി അപരിചിതയായെത്തിയ അതിഥിയെക്കണ്ടു വീട്ടുകാര്‍ ആകാംഷാഭരിതരായാരാഞ്ഞു - ആരാ-
ഞാന്‍ സാവിത്രിക്കുട്ടി അന്തര്‍ജനമാണ്. കാലിക്കുന്നിലെ മുല്ലത്തറയില്ലത്തേയ്ക്കു പോവുകയാണ് അപ്പന്‍ നീലകണ്ഠന്‍ നമ്പൂതിരി.
ഓഹോ - കേട്ടിട്ടുണ്ട് - കൊച്ചു കണ്ടോരി വലിയ നമ്പൂതിരിയുടെ പുത്രന്‍ നീലകണ്ഠന്‍ നമ്പൂതിരി. ശരി ഇപ്പോള്‍ എവിടെ നിന്നും വരുന്നു. 
അമ്മയുടെ തറവാട്ടിലായിരുന്നു. അന്നേത്തുപുരത്തെ കാട്ടാത്തില്ലത്തെ വിഷ്ണു നമ്പൂതിരിയുടെ മകളായണെന്റെമ്മ.
തമ്പുരാട്ടിക്കുട്ടി വിദ്യാഭ്യാസമുള്ളവളാണല്ലേ ആ എന്താണങ്ങിനെ ചോദിക്കുവാന്‍.
അല്ലാ ഉച്ചാരണത്തില്‍ ഇല്ലത്തെ സംസാരശൈലിയില്‍ നിന്നും സാരമായ വ്യത്യാസമുണ്ട് കുട്ടിയുടെ ഭാഷയില്‍.
ശരി ഇരിക്കൂ - കുഞ്ഞുമായി എന്താ ഈ യാത്ര അതും ഒറ്റയ്ക്ക് മുത്തച്ഛന്റെ ഇല്ലത്തു നിന്നും വഴക്കിട്ടാണോ ഈ പലായനം.
ഓ - അല്ല. അങ്ങിനെയൊന്നുമില്ല. ചെറിയൊരു അലോസരം അത്രമാത്രം. ഇനിയത്തെ യാത്ര നാളെ തുടരാമെന്നു നിശ്ചയിച്ചു. അതോണ്ടാ ഇവിടെ കയറിയത് എന്താ വല്ല വിരോധവുമുണ്ടോ?
ഏയ് - ഇല്ല്യാ തമ്പുരാട്ടിക്കുട്ടിയല്ലേ പോരാത്തതിന് വലിയ നമ്പൂതിരിയില്ലത്തെ അന്തര്‍ജനം. കുട്ടി കുഞ്ഞിനേയും കൊണ്ട് അകത്തേയ്ക്കു പൊയ്‌ക്കൊള്ളു - കുളിച്ചു വിശ്രമിച്ചോളൂ യാത്ര കഴിഞ്ഞു വന്നതല്ലേ.
ഔചിത്യബോധമുള്ള നല്ല കുടുംബാംഗങ്ങള്‍ യാഥാസ്ഥിതികത്വം മുറുകേ പിടിക്കുന്നവര്‍. പക്ഷേ സാമൂഹ്യ ബോധമില്ലാത്തവര്‍. അവര്‍ ഉന്നതകുല ജാതിയെന്ന നിലയ്ക്കുള്ള പരിഗണന. വൈകാരികത മുറ്റി നില്‍ക്കുന്ന അന്തരീക്ഷമായിരുന്നാ തറവാട്ടില്‍.
പ്രഭാതം പൊട്ടിവിരിഞ്ഞപ്പോള്‍ തന്നെ താത്രിക്കുട്ടി പുറപ്പെട്ടു. അവരൊരു കാളവണ്ടി ഏര്‍പ്പാടാക്കി കൊടുത്തു. വണ്ടിയില്‍ കയറുന്നതിനു മുമ്പായി ഒരു മദ്ധ്യവയസ്‌ക്ക വന്നു താത്രിക്കുട്ടിയുടെ കയ്യില്‍ ഒരു പൊതികൊടുത്തിട്ടു പറഞ്ഞു ഇതൊരല്‍പ്പം പലഹാരമാണ് സാവിത്രിക്കുട്ടിക്ക് യാത്രയ്ക്കിട്ടയ്ക്കു കഴിക്കാറാകും. പിന്നെ എന്നെ മനസ്സിലായോ - വലിയ തമ്പുരാന്‍ മുതല്‍ തറവാട്ടിലെ കാര്യസ്ഥന്‍ ജോലി ചെയ്തിരുന്ന നായാരണന്‍ നായരില്ലേ; അദ്ദേഹത്തിന്റെ മൂത്ത മകളായ രുഗ്മിണിയാണ്. ഇവിടത്തെ കാരണവരുടെ മകനാണെന്നെ വിവാഹം ചെയ്തിരിക്കുന്നത്. 
സാവിത്രിക്കുട്ടി - എന്നിട്ടാണോ ഇത്രയും നേരം ഞാനിവിടെ നിന്നിട്ടും വിവരങ്ങള്‍ ധരിപ്പിക്കാതിരുന്നത്. ഏതായാലും ഒരു രാത്രിയെങ്കിലും എനിക്കൊരഭയ സ്ഥാനം നല്‍കിയതില്‍ ഞാന്‍ കൃതാര്‍ത്ഥയാണ്. നിങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തിന് എനിക്ക് അകമഴിഞ്ഞ നന്ദിയുണ്ട്.
രുഗ്മിണി - നാം ചില വിവരങ്ങളറിയുവാനിടയായിട്ടുണ്ട്. ഒരു പുറം ജാതിക്കാരന്റെ കൂടെ ഓടിപ്പോയെന്നും മറ്റും.
സാവിത്രിക്കുട്ടി - വസ്തുതകള്‍ വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നതില്‍ വളരെ മിടുക്കുന്മാരാണല്ലോ ഇവിടത്തെ ഉന്നതജാതിക്കാര്‍.
ഞാന്‍ പുലയന്റെ കൂടെ പോയി താമസിച്ചത് പുലപ്പേടി നാളിലാണ്. അദേഹം വിദ്യാസമ്പന്നനും, സംസ്‌ക്കാരമുള്ളവനും, സാമൂഹ്യ പ്രവര്‍ത്തകനം, കഴിവുറ്റ യുവപ്രതിഭയും, അദ്ധ്യാപകനുമായിരുന്നു. അദ്ദേഹത്തെ എന്റെ പിതാക്കന്മാര്‍ തട്ടിക്കൊണ്ടു പോയി, വധിച്ചു കളഞ്ഞെന്നാണ് കേള്‍വി. എന്നെ പുലയക്കുടിലില്‍ നിന്നും എന്റെപ്പന്‍ തട്ടിക്കൊണ്ടു പോന്ന മൂന്നാം കെട്ടുകാരനുമായിട്ടുള്ള നമ്പൂതിരിക്കു വേളി നടത്തിച്ചു. പക്ഷേ എന്റെ ഈ കണ്ണനുണ്ണി പുലയനായ ചരതന്‍േറതാണ്. ഈ കുഞ്ഞിനെ കണ്ടോ. അവരുടെ കുടിലുകള്‍ കത്തിച്ചു നിരവധി പേരെ അഗ്നിയിലെറിഞ്ഞു കൊന്നു. ഒട്ടനവധി കുടിലുകള്‍ അഗ്നിജ്വാലകള്‍ വിഴുങ്ങി.
രുഗ്മിണി - കൊച്ചമ്പ്രാട്ടി - ആ പൊന്നുണ്ണിയെ ഞാനൊന്നെടുക്കട്ടെ.
അവര്‍ കുഞ്ഞിനെ കയ്യിലെടുത്തു ഓമനിച്ചു. കുഞ്ഞിനെ പുന്നാരിക്കുന്നതോടൊപ്പം സാവിത്രിക്കുട്ടിയെ മാറ്റി നിര്‍ത്തി സ്വകാര്യമായി പറഞ്ഞു ഞാന്‍ നിങ്ങളുടെ മൂത്ത തമ്പുരാന്റെ മുമ്പില്‍ നൃത്തമാടിയിട്ടുണ്ട്. എന്റെ മൂത്തമകള്‍ അതില്‍ നിന്നുള്ളതാണ്. എനിക്കു ആഭരണങ്ങളും ഭൂമിയും തന്നിട്ടുണ്ട്.
സാവിത്രിക്കുട്ടി - ശരി ശരി കണ്ടു മുട്ടിയത് ഒരു നിയോഗമാണെന്നു കരുതിക്കോളൂ.
രുഗ്മിണിയുടെ ഭര്‍ത്താവ് സമീപിച്ചു കൊണ്ടാരാഞ്ഞു. അപ്പനേയും മറ്റും പോലീസ് പിടിച്ചു കൊണ്ടു പോയെന്നു കേട്ടു.
ആഹാ - ഞാനും കേട്ടിരിക്കുന്നു. പക്ഷേ ഞാനപ്പോള്‍ എന്റെ ഭര്‍ത്താവിന്റെ തറവാട്ടിലായിരുന്നു.
ഞാന്‍ പുറപ്പെടട്ടേ - സമയം വളരെ വൈകിയിരിക്കുന്നു. ഭാഗ്യമുണ്ടെങ്കില്‍ ഇനിയും കാണാം. അവള്‍ പുറപ്പെട്ടു. വളരെയധികം വഴികളും ദേശങ്ങളും പിന്നിട്ടു ഒരു സ്ഥലത്തു വന്നപ്പോള്‍ കടത്തു കടവായി. അവിടെയിരുന്നു ഭക്ഷണം കഴിച്ചു കടത്തുവള്ളം കയറിയിറങ്ങി.
പടിപ്പുര താണ്ടി, മുന്നോട്ടു ഇല്ലത്തേയ്ക്കു സമീപിച്ചു. പൂമുഖത്തിരുന്ന മാതാവ് സേതുലക്ഷ്മി അപരിചതരോടെന്ന പോലെ - ഉം - എന്താ നീ ഇങ്ങോട്ടു തന്നെ പോന്നത് വേറെ പുലയക്കുടിലൊന്നും ലഭിച്ചില്ലേ നിനക്കു ചേക്കേറുവാന്‍ - നിനക്കു പുലയരെയല്ലേ പിടിക്കൂ!
താത്രിക്കുട്ടി - പുലയനോടൊപ്പം കഴിഞ്ഞ നാളുകള്‍ അദ്രുദപൂര്‍വ്വമായ അനുഭൂതിയാണ് എന്നിലുണ്ടായത്. അപക്ഷണ ഭംഗുരമാണെന്ന് എന്നിലുണ്ടായത്. അപക്ഷണഭംഗുരമാണെന്ന് നാമറിഞ്ഞിരുന്നില്ല, എന്റെ ജീവിതം തല്ലിത്തകര്‍ത്തത് എന്റെ തന്നെ പിതാക്കന്മാരാണെന്ന വസ്തുത അമ്മ മറന്നു കളഞ്ഞോ. എന്റെ കുഞ്ഞിന്റെ മുഖത്തു നോക്കുവാന്‍ പോലും അവജ്ഞ കാണിക്കുന്ന നിങ്ങള്‍ എന്റെ തന്നെ മാതാവാണോ? എന്നെനിക്കു ദൃഡമായ സംശയമുണ്ട്.
മാതാ് - നീ അധികം പുലമ്പേണ്ട, നിനക്കിവിടെ അഭയം നല്‍കരുതെന്നാണ് തമ്പൂരാന്റെ കല്‍പ്പന.
സാവിത്രിക്കുട്ടി : പുലയക്കുടിലില്‍ സൈ്വര്യമായി കഴിഞ്ഞു കൂടിയ എന്നെ നിങ്ങളല്ലേ അവിടന്നു പിടിച്ചു വലിച്ചു കൊണ്ടു വന്നു തറവാട്ടില്‍ കയറ്റിയത് അന്നാണ്. നിങ്ങള്‍ക്കെന്നോടമിതമായ വെറുപ്പുളവാകേണ്ടിയിരുന്നത്. അന്നില്ലാത്ത ദുഷ്‌ചേദന ഇന്നെങ്ങിനെയുണ്ടായി. ഇന്നു ഞാന്‍ നിങ്ങളേര്‍പ്പാടാക്കിയ ബ്രാഹ്മണന്റെ ഇല്ലത്തു നിന്നല്ലേ വരുന്നത്. എന്നിട്ടും എന്നോട് അവജ്ഞ കാണിക്കുന്ന നിങ്ങള്‍ ജാതീയത മാത്രമല്ല മനുഷ്യത്തൊ രഹിതമായ കുശുമ്പാണ് പ്രകടിപ്പിക്കുന്നത്. ഞാന്‍ പുലക്കുടിലേറിയപ്പോള്‍ നിങ്ങള്‍ക്കെന്നെ ഭ്രഷ്ടുകല്‍പ്പിച്ചു ഇരുത്തി പിണ്ഡം നടത്തി ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാമായിരുന്നില്ലോ.
തട്ടിക്കൊണ്ടു പോന്നു അബോധാവസ്ഥയിലായിരുന്ന എന്നെയല്ലെ സ്ത്രീലമ്പടനായ കിളവന്‍ മൂന്നാം കെട്ടുകാരന് വേളി കഴിപ്പിച്ചത്. ഏതു നീതി ശാസ്ത്ര പ്രകാരമാണീ ജാതി പീഡനം നിങ്ങള്‍ നടത്തിയത്. ആ പാവങ്ങളുടെ കുടിലുകളൊക്കെ എരിച്ചു നിരവധി മനുഷ്യരെ തീയിലെറിഞ്ഞു കൊന്നു. എന്റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയി നിഷ്‌ക്കരുണം വകവരുത്തി. ഇതൊക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് ജാതിഭ്രാന്തിന്റെ പൈശാചികത്വമല്ലേ.
എന്റെ കുഞ്ഞിനു പിതാവില്ലാതാക്കി കഷ്ടപ്പെടുത്തിയിരിക്കുന്നു.
നിങ്ങളുടെ മകള്‍ക്കു സന്തോഷവും സുഖവും പ്രദാനം ചെയ്തിരിക്കുന്നു. ഹാ കഷ്ടം.
നിങ്ങളും ഒരമ്മയല്ലേ, ഒരു സ്ത്രീയല്ലേ എന്റെ അനുഭവം നിങ്ങള്‍ക്കായിരുന്നെങ്കില്‍ നിങ്ങളെന്തു ചെയ്യുമായിരുന്നു.
എന്നെ നീ അമ്മേയൊന്നൊന്നും വിളിക്കേണ്ട.
സാവിത്രിക്കുട്ടി - അമ്മേയെന്നു വിളിക്കാതിരുന്നാല്‍ നിങ്ങളെന്റെ അമ്മയല്ലാതാകുകയില്ല. അമ്മയെ അമ്മയെന്നു സംബോധന ചെയ്യാതെ വേറെ തെറ്റായ വാക്കുരിയാടുവാനുള്ള അപമര്യാദ എനിക്കില്ല. അത്തരം ചേതോവികാരം തോന്നാത്ത ഹൃദയവ്യഥയാണെന്‍േറത്.
സേതുലക്ഷ്മിയമ്മ : നിന്റെ ചെയ്തികള്‍ കാരണം പിതാവിപ്പോള്‍ കാരാഗൃഹത്തിലാണ്.
താത്രിക്കുട്ടി : പിന്നെ കൊലക്കുറ്റം ചെയ്യുന്നവരെ പോലീസുകാര്‍ പിടിച്ചുമ്മ കൊടുക്കുമോ?
സേതുലക്ഷ്മിത്തമ്പുരാട്ടി : പിന്നെ - നിന്റെ പിതാവും മുത്തച്ഛനും നിന്റെ സ്വാര്‍ത്ഥ മോഹം കാരണം ഇരുമ്പഴിക്കുള്ളിലാണ്. അതു നിനക്കറിയില്ലെന്നുണ്ടോ.
താത്രിക്കുട്ടി - അവര്‍ ജയിലിലായത് എന്റെ കുറ്റം കൊണ്ടാണഓ. അസന്മാര്‍ഗ്ഗീകമായ അനാവശ്യ ജാതി പീഢനം കൊണ്ട് വരുത്തിത്തീര്‍ത്ത അധിനിവേശം കൊണ്ടല്ലേ; നിഷ്ടൂരകൊലപാതകം നടത്തിയത്. സാധു മനുഷ്യരുടെ കുടിലുകള്‍ കത്തിച്ചു കുട്ടികളേയും, സ്ത്രീകളേയും മറ്റും തീയിലിട്ടു ചുട്ടുകരിച്ചു കൊലവിളി നടത്തിയതും. ഈ കുഞ്ഞിന്റെ പിതാവിനെ അടിച്ചു കൊന്നു കുഴിച്ചു മൂടിയതും മനുഷ്യധ്വംസനമല്ലേ. മാനവരായി പിറന്നവര്‍ പൊറുക്കുന്ന പ്രവര്‍ത്തിയല്ല.
വേലിയിലിരുന്ന പാമ്പിനെ മടിയില്‍ പിടിച്ചിട്ടാല്‍ അതു കടിക്കാതിരിക്കുമോ.
നിങ്ങളുടെ അടിമ പണിക്കാരെ നിങ്ങള്‍ മന:പ്പൂര്‍വ്വം നിഷ്‌ക്കരുണം വക വരുത്തിയിരുന്നു. പക്ഷേ മറ്റു മുതലാളിമാരുടെ തൊഴിലാളികളെ ദ്രോഹിക്കുവാന്‍ നിങ്ങള്‍ക്കാരാണധികാരം തന്നത്.
അതുകൊണ്ട് ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിച്ചേ പറ്റൂ.
തനിക്കും ഭാര്യയും കുട്ടികളുമുണ്ടെന്നൊന്നു ദ്രോഹം ചെയ്യുന്നവന്‍ ചിന്തിക്കേണ്ടിയിരുന്നു.
മാറിയ സാഹചര്യം സാംശീകരിക്കുവാനുള്ള ചേതോവികാരം ഉണര്‍ത്തേണ്ടിയിരുന്നു. എന്നെ പെറ്റ മാതാവ് എന്റെ തറവാട്ടില്‍ ഞാന്‍ കയറിക്കൂടെന്നു വിലക്കിയ സ്ഥിതിക്ക് ഞാനിവിടെ കയറുകയില്ല. പക്ഷേ നിങ്ങളെന്റെ അമ്മയല്ലെന്നോ, നീലകണ്ഠന്‍ നമ്പൂതിരി എന്റെ പിതാവല്ലെന്നോ, സമര്‍ത്ഥിക്കുവാന്‍ ആരുമുണ്ടാകുകയില്ല.
നിങ്ങളുടെ വിലക്കുകള്‍ തൃണവല്‍ഗണിച്ച് എനിക്കിവിടെ കയറി വസിക്കുവാനുള്ള കഴിവും തണ്ട്യേടവുമുണ്ട്. എന്റെ പുലയക്കുട്ടിയെ ഈ ഇല്ലത്തു തന്നെ വളര്‍ത്തുമായിരുന്നു. പക്ഷേ അതൊരു മര്യാദയുള്ള പ്രവണയതയാണെന്നെനിക്കഭിപ്രായമില്ല. 
എന്റെ മരിയാദയും സംസ്‌ക്കാരവും എന്നെ അതിനനുവദിക്കുന്നുമില്ല. നിങ്ങളെക്കാള്‍ കൂടുതല്‍ അധികാരഗര്‍വ്വോടെ ഈ തറവാടു ഞാന്‍ പിടിച്ചടക്കുമായിരുന്നു. ഇവിടെ വാഴുമായിരുന്നു. എന്നാല്‍ ആ അവിവേഗത്തിന്നു ഞാനൊരുമ്പെടുത്തില്ല.
ഈ തറവാട്ടിലെ സ്വത്തുവകകളില്‍ എനിക്കും അവകാശമുണ്ട്. എന്‍േറയും കൂടി അവകാശത്തിലിരിക്കുന്ന സ്ഥാവര ജംഗമസ്വത്തുക്കള്‍ ആര്‍ക്കും എവിടേയും ഭാഗിച്ചു നല്‍കുവാന്‍ ശ്രമിച്ചാല്‍ അവരും ഇരുമ്പഴിയെണ്ണേണ്ടി വരും. പറഞ്ഞില്ലാന്നു വേണ്ട.
തത്വാധിഷ്ടിതമായ വാക്കുകള്‍ ശ്രവിച്ചു കൊണ്ടു പൂമുഖത്തും, അകത്തളത്തിലും മുറ്റത്തും നിന്നിരുന്ന സ്വന്തക്കാരും വാല്യക്കാരും അത്ഭുതത്തോടെ തള്ളയേയും മകളേയും മാറി മാറി നോക്കി. കുഞ്ഞിനെ കയ്യിലെടുത്തു ഓമനിക്കുവാനോ, അവളെ അനുനയിപ്പിക്കുവാനോ ആരും മുതിര്‍ന്നില്ല. കാരണം പുലക്കുടിലേറിയവള്‍, പുലയക്കിടാത്തനെ പുണര്‍ന്നവള്‍ പുലയക്കുഞ്ഞിനെ പ്രസവിച്ചവള്‍, അവളെ കഴുത്തറുത്തു ചോര കുടിച്ചാലും കലിയടങ്ങാത്ത കോപാന്ധരായ യാഥാസ്ഥിതികര്‍ ധൂമകേതുവിനെ പോലെയാണ് അവളെ വീക്ഷിച്ചത്.
ധൂമകേതു ഭൂമിയെ നശിപ്പിക്കുമെന്നാണ് വിശ്വാസം അവളുടെ ജല്‍പ്പനങ്ങള്‍ നീര്‍പ്പോളകളായി. വനരോദനമായി മാറ്റൊലിക്കൊണ്ടു.
എന്നെ നിരാകരിക്കുന്ന ഈ തറവാട് ഒന്നൊന്നുള്ള കാലം വരെ മുടിഞ്ഞു വെണ്ണീറായിപ്പോകും അവള്‍ ശപിച്ചു. മുടിയഴിച്ചിട്ടലറി. ഈ ഇല്ലത്തിന്റെ നാശം തുടങ്ങിക്കഴിഞ്ഞു എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഈ ഹര്‍മ്മ്യം മുടിഞ്ഞു മണ്ണടിയും. ഉന്മാദിനിയെപ്പോലെയലറിക്കൊണ്ടു പുറത്തേയ്ക്കു പടിപ്പുര കടന്നിറങ്ങി.
അമ്മ പിന്നാലെ ഇറങ്ങിച്ചെന്നു വിളിച്ചു.
താത്രിക്കുട്ടി - മേളേ, മോളേ പോകല്ലേ. അവരും ഇളമുളപൊട്ടും പോലെ പൊട്ടിക്കരഞ്ഞു.
അകത്തേയ്ക്കു നോക്കി കരഞ്ഞു പറഞ്ഞു അവള്‍ പോകുന്നതു കണ്ടോ. അവര്‍ ഉമ്മറപ്പിടിയിലിരുന്നു പോയി. ചിലര്‍ വന്നു താങ്ങിപ്പിടിച്ചു പൂമുഖത്തെ തിണ്ണയില്‍ കിടത്തി, നാടന്‍ കൊണ്ടു വീശിക്കൊടുത്തു.
താത്രിക്കുട്ടി ദ്രുതഗതിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ടു പോകുന്നതു കണ്ട് പലരും മൂക്കത്തു വിരല്‍ വച്ചു ഇല്ലത്തിന്റെ ശോച്യവസ്ഥയോര്‍ത്തു ആത്മഗതമായി നിന്നുപോയി. വാല്യക്കാരില്‍ ചിലര്‍ പിന്നാലെ ചെന്നു, അവളതൊന്നും ഗൗനിക്കാതെ നടന്നു നീങ്ങി.
പുലയക്കിടാത്തനെ പ്രേമിച്ചു കുട്ടിക്കാവുവിന്റെ നിസ്സഹായത കുഞ്ഞുള്ളവരാരും ശ്രദ്ധിക്കുവാനില്ലാതെ അലഞ്ഞു തിരിയുന്നു. ഉറ്റവരെല്ലാവരും കൈവെടിഞ്ഞു താന്‍ ജനിച്ചു വളര്‍ന്ന ഇല്ലത്തു നിന്നും സ്വന്തം മാതാവു പോലും അകത്തളം പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. തന്റെ കുഞ്ഞിനെ ശ്രദ്ധിക്കുന്നതിന്നോ, കൊഞ്ചിക്കുന്നതിനോ ഔല്‍സുക്യം കാണിച്ചില്ല. ആട്ടിയിറക്കടെ നിലയിലാണ് താന്‍ പടിപ്പുര കടന്നു പോന്നിരിക്കുന്നത്.
ഇങ്ങിനെയുണ്ടോ ജാതിയുടെ തീഷ്ണത സ്വന്തം രക്തത്തെപ്പോലും തള്ളിപ്പറയുന്ന ജാതി വ്യവസ്ഥ അതും പെറ്റ തള്ള അസ്വസ്ഥത അവളെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു.
ദീര്‍ഘദൂര സഞ്ചാരം കൊണ്ടവശയായ താത്രിക്കുട്ടി തന്റെ ഭര്‍ത്താവായ ഗോവിന്ദന്‍ നമ്പൂതിരിയുടെ പൊന്ന്യേത്തില്ലത്തു കയറിച്ചെന്നു.
പൂമുഖത്തു തന്നെ അല്‍പ്പ നേരമിരുന്നു. 
തന്റെ ഭര്‍ത്താവിന്റെ തറവാടാണെങ്കിലും അവള്‍ക്കിപ്പോളതു അന്ന്യമായിക്കൊണ്ടിരിക്കുന്നതായി തോന്നി. സീതാലക്ഷ്മിയുടെ മുഖത്ത് മുമ്പത്തേപ്പോലെ പ്രസന്നത ദര്‍ശിക്കുവാനായില്ല. എന്നാലും അവിടെ ഇരുന്നു കൊണ്ടു തന്നെ അനന്തനെ അന്വേഷിച്ചു. പാടത്തും തൊടിയിലും പോയ അനന്തന്‍ തിരിച്ചു വരുവാന്‍ സമയമാകുന്നേയുണ്ടായിരുന്നുള്ളൂ.
സംഭാരം കുടിച്ചു കഴിഞ്ഞശേഷം താത്രിക്കുട്ടി പറഞ്ഞു, സീതേ, അനന്തന്‍ വന്നിട്ടു ചില തീരുമാനങ്ങളെടുക്കുവാനുണ്ട്. ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അവകാശ പത്രിക ശരിയാക്കിത്തരുന്നതിനും കൂടിയാണീ വരവ്.
കേള്‍ക്കേണ്ട താമസം സീതാലക്ഷ്മിയുടെ മുഖത്താനന്ദം കളിയാടി കുഞ്ഞിനെ വാരിയെടുത്തു. സ്വത്തവകാശമാശിച്ചു കൊണ്ടുള്ള മുത്തം പുലയക്കുഞ്ഞിനേകി.
നിര്‍വ്യാജമായ വാഗ്ദാനം, അന്തണയുവതിയുടെ വ്യാജ സ്‌നേഹം, അവള്‍ കണ്ടു മനസ്സിലാക്കി. കൊട്ടാര വിപ്ലവത്തിന്നു കുരുക്കളണിക്കാതെ അധികാരം കയ്യാളുവാനുള്ള അസുലഭമുഹൂര്‍ത്തം സംജാതമാകുവാന്‍ പോകുന്നതിന്റെ ആശ്വാസം.
ഇല്ലാത്തവന്‍ ഇല്ലായ്മയിലേയ്ക്കാഴ്ന്നിറങ്ങായാലും, ഉള്ളവനു വീണ്ടും വേണം. താത്രിക്കുട്ടി തന്റെ മുറിയില്‍പ്പോയി, വേഷമൊക്കെ മാറി കുളിച്ചു വന്നു, അല്‍പ്പം ആഹാരവും കഴിച്ചു. സായാഹ്ന നേരത്തോടെ അനന്തനാഗതനായി കുഞ്ഞിനേയും ഓമനിച്ചു കൊണ്ടു പടിപ്പുര ഭാഗത്തു നിന്നിരുന്ന ഉടപ്പിറന്നോളെക്കണ്ട അനന്തനു കാര്യം മന:സ്സിലായി. ചെറ്യേമ്മ വന്നിട്ടുണ്ഡട്. അവള്‍ മുന്‍കൂട്ടി വിവരം നല്‍കി.
എന്തോ വലിയ തീരുമാനമെടുത്താണീ പ്രാവശ്യം ചെറ്യേമ്മയുടെ വരവ്.
അനന്തനെ പ്രതീക്ഷിച്ചിരിക്കുകയാണ്. സീതാലക്ഷ്മി സ്വരം താഴ്ത്തിയുരച്ചു.
രക്തബന്ധങ്ങളൊന്നായി - പൊതുശത്രുവിനെ ഭേദിക്കുവാനുള്ള കളമൊരുക്കും പോലെ, അവളെ നിര്‍ദാക്ഷിണ്യം ഒതുക്കുവാനുള്ള പടപ്പുറപ്പാട്, അവളുടെ വാക്കില്‍ ധ്വനിപ്പിച്ചു.
അനന്തനാധാരണയെ നിഷ്‌ക്കരുണം എയ്തു മുറിച്ചു. ഓപ്പേ നിങ്ങളവരെ മനസ്സിലാക്കീട്ടില്ല. അവരെന്തു ചെയ്താലും അവയൊക്കെ നമ്മുടെ നന്മയ്ക്കാണെന്നു മാത്രം ചിന്തിക്കുക. അതാണ് കരണീയം.
അന്നുരാത്രി അവരുടെ കുടുംബം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തറവാടും അവയ്ക്കു ചുറ്റുമുള്ള വളപ്പും പുരയിടവും അനന്തനു നല്‍കുന്നു. ബാക്കി വയലുകളും തെങ്ങിന്‍ തോട്ടങ്ങളും എല്ലാം രണ്ടായി ഭാഗിച്ചു സീതാലക്ഷ്മിക്കും അനന്തനീം തുല്യമായി നല്‍കും. തെക്കിനിയും അവയ്ക്കു ചുറ്റുമുള്ള ഒരേക്കര്‍ സ്ഥലം മാത്രം ഞാനെടുക്കും. അഥവാ ഞാനീ തറവാടു വിട്ടു പോകുമ്പോള്‍ ഒരിടത്തും ഒരാശ്രയവും ലഭിക്കാതെ വരുകയാണെങ്കില്‍ എനിക്കും കുഞ്ഞിനും ഒരഭയസ്ഥാനമാകുമല്ലോ. അതുകൊണ്ടാണ് ഞാന്‍ മുന്‍ കരുതലെന്ന നിലയ്ക്കീ ഉദ്യമത്തിനൊരുങ്ങുന്നത്.
ചെറ്യേമ്മയായ താത്രിക്കുട്ടിയുടെ തീരുമാനം ഔചിത്യമുള്ളതും, നിസ്വാര്‍ത്ഥതയുള്ളതുമായവര്‍ക്കു തോന്നി. അനന്തന്റെ കണ്ണുകള്‍ വികസ്സിച്ചു. കാര്യക്ഷമതയുള്ള തറവാട്ടു മഹിമ വെച്ചു പുലര്‍ത്തുന്ന പ്രായമുള്ള ഒരു തറവാട്ടമ്മയുടെ തീരുമാനം പോലെ അവര്‍ക്കു തോന്നി. അനായാസം കൈക്കൊണ്ട വ്യവസ്ഥയെ അനന്തന്‍ മനസ്സാ സ്ലാഘിച്ചു.
രണ്ടു പേരും താത്രിക്കുട്ടിയുടെ കാല്‍ക്കല്‍ വീണു ആനന്ദാശ്രുക്കള്‍ പൊഴിച്ചു.
ഉണ്ടുമുടത്തുവനേ ഉരുള നല്‍കുവാനാകൂ. 
അവനോടു തന്നെ വേണം ഉരുള വാങ്ങുവാന്‍ എന്ന ആപ്തവാക്യം പോലെ തോന്നി, സീതാലക്ഷ്മിക്ക്.
ഞങ്ങളോടു ക്ഷമിക്കൂ ചെറ്യേമ്മേ, ഞങ്ങള്‍ അസ്വസ്തരായി അകാരണമായല്‍പ്പം, ദു:ഷ്ചിന്തരായിരുന്നു.
വേണ്ട നന്താ - ഞാനിന്നു, നിസ്വയാണ്, ആരോരുമില്ലാത്ത സ്വത്തുവകകളിലാത്ത, നിസ്സഹായ, സ്വാര്‍ത്ഥ മോഹിയല്ല. ദുരൂഹതയില്ല ഒന്നുമല്ല.
എന്റെ പൊന്നോമന മാത്രം,
ഒരു പുലയക്കിടാത്തനെ ഇഷ്ടപ്പെട്ടു. എത്ര വൈകിയാലും അയാളെത്തന്നെ മാത്രമേ പാണീഗ്രഹണം ചെയ്യൂ എന്നു വ്യാമോഹിച്ചു നടന്നു.
അവരോടേറ്റുമുട്ടിയാല്‍ എന്റെ പിതാമഹന്മാര്‍ക്കോ, ചട്ടമ്പികള്‍ക്കോ ജയിക്കുവാന്‍ സാധിക്കുമായിരുന്നില്ല. അതാണ് അവര്‍ ചതിപ്രയോഗം നടത്തിയത്. അതാര്‍ക്കാണനന്താ നിര്‍വ്വഹിക്കുവാന്‍ കഴിയാത്തത്.
ഞാനും ഇന്നു വഴിയാധാരമായി. ഇനി എനിക്കാരുടേയും ആശ്രയമാവശ്യമില്ല. എത്തിയവഴി. എന്റെ മോനെ പോറ്റുവാനെനിക്കറിയാം.
അനന്തനോടു തിരിഞ്ഞ്, നാളെത്തന്നെ ഇതിന്റെ ആധാരങ്ങളൊക്കെ തയ്യാറാക്കി കൊണ്ടു വരൂ. ഞാന്‍ ഒപ്പിട്ടു തരാം. 
അവള്‍ പെട്ടി തുറന്നു, പഴയ ആധാരക്കെട്ടുകളെടുത്തു നല്‍കി.
പിന്നെ നിങ്ങളോടൊരു അഭ്യാര്‍ത്ഥനയുണ്ട്, അതായത് ജാതിയെ മുറുകെ പിടിക്കുന്ന വൈകാരികതയ്ക്കതീതമായി ചിന്തിക്കുക, പ്രവര്‍ത്തിക്കുക.
സത്യത്തിന്റെ മുഖം ആദ്യ നാളുകളില്‍ വകൃതമായിരിക്കും. പക്ഷേ പ്രായേണ അവ തിളക്കമാര്‍ന്നു പ്രകാശം പ്രസരിക്കും. അതുപോലെയാണ് സാമൂഹ്യ വീക്ഷണം, ആദ്യമതിനെ ഉല്‍പ്പത്തിയാക്കുവാന്‍, നിരവധി പ്രശ്‌നങ്ങളഭിമുഖീകരിക്കേണ്ടി വരും. പക്ഷേ ക്രമേണ പൂര്‍ണ്ണതയിലേയ്ക്ക് ഉത്ഗമിന്തോറും നമുക്കാശ്വാസവും ഉണര്‍വും പ്രദാനം ചെയ്യും. ആമോദം കളിയാടും എന്നാല്‍ അനന്തന്റെ അഭിപ്രായത്തിന്നു വ്യക്തമായ ദീര്‍ഘ വീക്ഷണുണ്ടായിരുന്നു. അതായത് ചെറ്യേമ്മേ ഞങ്ങള്‍ക്കു സ്വത്തുവകകളൊക്കെ ഭാഗിച്ചു നല്‍കി ബന്ധം വേര്‍പെടുത്തുന്നതു അത്ര ശ്ലാഘനീയമല്ല. ഇവിടെത്തന്നെ തങ്ങി ഈ തറവാടിനെ പുനരുദ്ധരിപ്പിച്ചു, സ്വത്തു വകകളൊക്കെ നോക്കി നടത്തി പ്രായേണ വലിയൊരു കാരണവത്തിയായി കഴിയുന്നതല്ലേ ഉത്തമം. ഞങ്ങളുടെ അനുജനെ ഞങ്ങള്‍ക്കു തന്നെ നോക്കുവാനുള്ള സുവര്‍ണ്ണാവസരവും സംജാതമാകും.
ഈ അഭിപ്രായത്തിനു ഔചിത്യബോധമുണ്ടെങ്കിലും സാങ്കേതികത്വത്തിന്റെ സങ്കീര്‍ണ്ണത അപര്യാപ്തമായി നില്‍ക്കുന്നു. എന്റെ ബന്ധത്തിന്നു അനൗപചാരികമായ കാര്യക്ഷമത ഭാവിയില്‍ നൂനപ്രഭാവമാകാതിരിക്കുകയില്ല. മൗലീകമായ ഈ തീരുമാനിത്തിന്നു മാറ്റമേതും പ്രതീക്ഷിക്കാവുന്നതുമല്ല.
സ്വരം നല്ലപ്പളേ പാട്ടു നിര്‍ത്തുക.
സീതാലക്ഷ്മീ അവള്‍ നീട്ടി വിളിച്ചറിയിച്ചു. യാത്രാക്ഷീണമേറെയുണ്ട് ഞാനൊന്നുറങ്ങട്ടെ.
പിറ്റേന്നാള്‍ എല്ലാ എഴുത്തു കുത്തുകളും മറ്റും ഏര്‍പ്പാടു ചെയ്തു. എല്ലാ കടലാസ്സുകളുമായി അനന്തന്‍ വന്നു. താത്രിക്കുട്ടി പറഞ്ഞു.
ആറ്റില്‍ കളഞ്ഞാലും അളന്നു കളയണമെന്നാണ് പ്രമാണം. അതുകൊണ്ട് സാവിത്രിക്കുട്ടി എല്ലാം കൃത്യമായി വായിച്ചു നോക്കി. തെക്കിനി കെട്ടിടവും, അതിനോടനുബന്ധിച്ച ഒരേക്കര്‍ തെങ്ങും പുരയിടവും. അവള്‍ നിര്‍ദ്ദേശിച്ച പ്രകാരം എഴുതിച്ചിട്ടുണ്ട് എന്നവളുറപ്പാക്കി. ബാക്കിയുള്ള സ്വത്തിന്റെ മുഖ്യഭാഗങ്ങളൊക്കെ അതായതു ഇല്ലവും വളപ്പും എല്ലാ വ്യക്തമാക്കിയിരിക്കുന്നു. അവസാനത്തെ വാക്കുകളും സാവിത്രിക്കുട്ടി വായിച്ചു നോക്കി.
അപാകതയെന്തെങ്കിലുമുണ്ടോ എന്നു വിശകലനം ചെയ്തു. അതിനുശേഷം അവള്‍ ഒപ്പിട്ടു നല്‍കി.
അനന്തനും സീതാലക്ഷ്മിയും ഭര്‍ത്താവും നോക്കി നില്‍ക്കേ ഇഷ്ടാധാരത്തിന്റെ കോപ്പികള്‍, ശ്രദ്ധയോടും, സൂക്ഷ്മതയോടും പരിശോധിക്കുന്നതു കണ്ടു കുടുംബാംഗങ്ങള്‍, അത്ഭുതപ്പെട്ടു. ഏതോ ആധാരമെഴുത്തുകാര്‍ കൈകാര്യം ചെയ്യുന്നതു പോലുള്ള പരിചയ സമ്പന്നതയോടെ അല്ലെങ്കില്‍ വലിയൊരു പാറോത്തിക്കാരന്റെ കാര്യക്ഷമതയോടെയല്ലേ ചെറ്യേമ്മ അതൊക്കെ വിശകലനം ചെയ്തു ഒപ്പിട്ടത്. അവരുടെ പകര്‍പ്പെടുത്തു മടക്കി സഞ്ചിയിലാക്കിയതും.
പിന്നീടവള്‍ നിര്‍ദ്ദേശിച്ചു. ഒരു നിലവിളക്കു കൊളുത്തുക. അതിനടുത്തു ചെറിയൊരു വാഴയിലയില്‍ ഒരു ഇടങ്ങഴി നിറയേ നെല്ലും കൊണ്ടു വന്നു വയ്ക്കുക. ദീപം സാക്ഷി നിര്‍ത്തി നിറ നാഴിയുടെ ഐശ്വര്യ സങ്കല്‍പ്പത്തോടു കൂടി ആദ്യം അനന്തനെ വിളിച്ചു തീറാധാരം ഇരു കൈകളാലെ നല്‍കി. നല്ല തറാവട്ടുകാരണവരായി വാഴുക. നന്മ മാത്രം ചെയ്യുക. ദ്രോഹമനസ്ഥിതി പാടില്ല. അനന്തന്‍ സമ്മതപത്രം വാങ്ങിച്ചിട്ട് ചെറ്യേമ്മയുടെ കാലു തൊട്ടു വന്ദിക്കുവാന്‍ കുനിഞ്ഞു.
വേണ്ട... വേണ്ട... താത്രിക്കുട്ടി തടസ്സം പിടിച്ചു പറഞ്ഞു. അത്തരം ഔപചാരികതയൊന്നും വേണ്ട രണ്ടു കൈകളും കൂട്ടിപ്പിടിച്ചനുമോദിച്ചു.
സീതാലക്ഷ്മിക്കും അവളുടെ സമ്മതപത്രം നല്‍കി.
ഇനി നിങ്ങള്‍ രണ്ടുപേരും കൂടി എനിക്കുള്ള സ്വത്തിന്റെ പത്രം എന്റെകയ്യില്‍ നല്‍കണം. സീതാലക്ഷ്മിയുടെയും ഭര്‍ത്താവിന്റെയും വാല്യക്കാരുടെയും സാന്നിദ്ധ്യത്തില്‍ സമ്മതപത്രങ്ങളുടെ കൈമാറ്റ ചടങ്ങുകള്‍ ഔപചാരികമായി നടന്നു. എല്ലാവരും താത്രിക്കുട്ടിയുടെ അറിവിനേയും, പ്രാപ്തിയേയും, ആത്മാര്‍ത്ഥതയേയും പുകഴ്ത്തി.
പിറ്റേദിവസം പ്രഭാതഭക്ഷണ ശേഷം എന്തെല്ലാമോ തീരുമാനിച്ചുറച്ച പോലെ കുഞ്ഞിനേയും പേറി തുണി സഞ്ചിയും തോളിലിട്ടു ഒരു കാളവണ്ടിയില്‍ കയറി യാത്ര പുറപ്പെട്ടു.
ഉന്നതകുലജാത, സമ്പത്തിന്റെ നടുവില്‍ വിരാജിച്ചു പൂമ്പാറ്റ പോലെ പാറിക്കളിച്ചു, പട്ടു വസ്ത്രാലംകൃതമായി ഒരുങ്ങി നടന്നിരുന്ന സൗന്ദര്യധാമം പുലയനില്‍ അനുരാഗഗ്രസ്തയായതിന്റെ പരിണിതഫലം. സ്വന്തക്കാരൊരുക്കിയ ചതിക്കുഴിയില്‍ താനും പതിച്ചിരിക്കുന്നു. കരകയറുവാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. എത്രയേറെ കഷ്ടനഷ്ടങ്ങള്‍, പ്രതീക്ഷാ നിര്‍ഭരമായ പ്രയാണം. വെളിച്ചമകലേ - അതോ സാമീപ്യത്തിലോ.
തറവാട്ടിലെ രക്തബന്ധുക്കള്‍ അരങ്ങേറിയ നിരര്‍ത്ഥകമായ ക്രൂരവിനോദങ്ങള്‍ ജാതീയതയുടെ കരാളഹസ്തങ്ങള്‍, നിരവധി പാവങ്ങളെ ഹനിച്ചു. സാമ്പത്തിക നാശം വിതച്ചു തന്റെ ജീവന്റെ ജീവനായ കുഞ്ഞിന്റെ പിതാവിനെ നിഷ്‌ക്കരുണം വധിച്ചു തന്നെ വഴിയാധാരമാക്കി. വണ്ടിയിലിരുന്നവള്‍ ആത്മഗതമായി കുഞ്ഞിനെ മാറിലടുക്കി ചാരിയിരുന്നുറങ്ങി.
ദേശങ്ങള്‍ താണ്ടി, ഉണര്‍ന്നപ്പോള്‍ സ്ഥലമേന്നാരാഞ്ഞു, ചെത്തിത്തറക്കവലയായി കൊണ്ടിരിക്കുന്നെന്നയാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവള്‍ മൊഴിഞ്ഞു, ചെത്തിത്തറക്കവലയില്‍ നിര്‍ത്തിക്കോളൂ ഞാനവിടെയിറങ്ങാം.
കുഞ്ഞിനേയും താങ്ങിപ്പിടിച്ചു ഇടവഴിയില്‍ കൂടി നടന്നിരുന്നവള്‍ ചെന്നു കയറേണ്ട ഗൃഹത്തിന്റെ ഇടം ചോദിച്ചു മനസ്സിലാക്കി, വേഗത കൂട്ടി നടന്നു ചെന്നു.
വരാന്തയിലിരുന്നിരുന്ന അല്ലേശുമാപ്ല ആകാംഷതയോടെ ഇതാരാ തമ്പുരാട്ടിക്കുട്ടിയല്ലേ.
വരൂ വരൂ ഈ നസ്രാണി വീട്ടിലേയ്ക്കാണോ.
എന്താണീകഥ, നുമ്മട കുടീക്ക തമ്പുരാട്ടിക്ക് ഇഷ്ടോകോ - ആവോ.
അവള്‍ സാവധാനം വരാന്തയില്‍ കയറി ബഞ്ചിലിരുന്നു. കുറച്ചു വെള്ളം വേണം. പറയേണ്ട താമസം കെട്യോളു വെള്ളം കൊണ്ടു വന്നു നല്‍കി. യാത്രാക്ഷീണം കൊണ്ടും ദാഹത്താലും വെള്ളം കുടിച്ചപ്പോള്‍ തണുപ്പനുഭവപ്പെട്ടു. വൈകാതെ കാര്യത്തിലേയ്ക്കു കടന്നു.
അല്ലേശുമാപ്ലേ - എനിക്കിവിടെ കുറച്ചു നാള്‍ താമസിക്കണം.
നമ്മുടെ ഭൂമി ലഭിക്കുവാനുള്ള സംരംഭത്തിനും, വീടു പണിക്കുമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനും, അവസരമൊരുക്കണം. അക്കാര്യത്തിനു ഇവിടെ താമസിച്ചു കൊണ്ടു ശ്രമിക്കാമെന്നു കരുതുന്നു. അതാണീയാഗമനോദ്ദേശം.
അതിനു തമ്പുരാട്ട്യേയ് അട്യേന്റെ കുടീല് എങ്ങ മീനും, എറച്ചീം തിന്നതല്ലേ. അതോണ്ട് അതിന്റെ നാറ്റോം ഒക്കെ താത്രിക്കുട്ടിക്ക് പിടിക്കോ - ആവോ.
അല്ലേശുമാപ്ല അപ്പുറത്തുമാറി കെട്ടിയാളോടനുവാദം ചോദിച്ചു. അവള്‍ സമ്മതിച്ചു എത്ര വന്നാലും നമ്പൂതിരിക്കുട്ട്യേല്ലേ നുമ്മളോടൊത്തു പോകോന്നാണെങ്കീ കൊള്ളാം - ആ - തെക്കിനി മുറി ഒയിച്ചു കൊടുത്തേര്.
പിറ്റേന്നാള്‍ കന്യാസ്ത്രീകള്‍ വന്നു.
താത്രിക്കുട്ടിയേയും കൂട്ടി പുറപ്പെട്ടു പള്ളിയങ്കണത്തില്‍ പ്രവേശിച്ചു.
ക്രിസ്ത്യന്‍ ദേവാലയാങ്കണത്തില്‍ പ്രവേശിക്കുന്നതിദാദ്യമായാണ്. തികഞ്ഞ നിശ്ശബ്ദത, അല്ലേശുമാപ്ല അരമനയുടെ സമീപം നിന്നു. സാവിത്രിക്കുട്ടിയോടൊപ്പം അരമനയ്ക്കു സമീപം ആഗതരായ കന്യാസ്ത്രീകളോടയാള്‍ പറഞ്ഞു.
പള്ളിയിലെ പ്രാര്‍ത്ഥനയും, അനുഗ്രഹപ്രഭാഷണവും, കുമ്പസാരവും, ഇപ്പോള്‍ അവസാനിച്ചതേയുള്ളൂ അച്ഛന്‍ അല്‍പ്പം തിരക്കിലാണ് എന്നാലും ഞാന്‍ പോയറിയിച്ചിട്ടു വരാം.
അയാള്‍ തിരിച്ചു വന്നു പറഞ്ഞു - ക്ഷണിച്ചിട്ടുണ്ട്. അകത്തേയ്ക്കു കയറി ചെല്ലാം.
ചുവന്നപരവതാനി വിരിച്ചതറ, അലംകൃതമായ മുറി, സുഗന്ധദ്രവ്യങ്ങള്‍ നാസാരന്ധ്രങ്ങളെ തുളച്ചു ഉന്മത്തമാക്കുന്ന വാസന, അലങ്കരിച്ചു മരുകള്‍. കന്യാമറിയം ഉണ്ണിയേശുവിനെ താലോലിക്കുന്ന വലിയചിത്രം. യേശുദേവന്റെ കുരിശു മരണത്തെ അനുസ്മരിപ്പിക്കുന്ന പ്രതിമ മധ്യവയസ്‌ക്കനെങ്കിലും യുവത്വം സ്പുരിക്കുന്ന ആകാര സൗഷ്ടവം. പുഞ്ചിരിക്കുവാനാഗ്രഹിക്കുന്ന ചുണ്ടുകളും മാസ്മര ശക്തിയുള്ള തെളിഞ്ഞ കണ്ണുകളും. എന്തിനോ ആകാംഷാഭരിതമായി വീക്ഷിക്കുവാനാശിക്കുന്ന മുഖഭാവമുള്ള അച്ചന്‍.
മുറിയില്‍ കടന്നപ്പോള്‍ ബഹുമാനപുരസ്സരം കന്യാസ്ത്രീകള്‍ - അച്ചോ - ഈശോ മിശിഖായ്ക്കും സ്തുതിയായിരിക്കട്ടെ. അച്ചന്‍ - എപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ - കൈപൊക്കി വായുവില്‍ കുരിശു വരച്ചു. അനുഗ്രഹിക്കുന്ന പോലെ കാണിച്ചു. കന്യാസ്ത്രീകള്‍ അച്ചനിരുവശത്തുമായി നിന്നു. അകമ്പടി സേവ.
സാവിത്രിക്കുട്ടി അന്തര്‍ജനമല്ലേ.
അതേ....
ഇരിക്കൂ... ഉം... ഇരുന്നോളൂ.
ഈ കുഞ്ഞു, നല്ല തങ്കപ്പെട്ട കുഞ്ഞ്. ഉണ്ണിയേശുവേപ്പോലുള്ള കുഞ്ഞ്, ഇവനെ വളര്‍ത്തി മിടുക്കനാക്കണം.
അച്ചന്‍ വീണ്ടും മൊഴിഞ്ഞു, തമ്പുരാട്ടിക്കുട്ടിക്കു നേരിട്ട വിപത്തുകള്‍ക്കു കാരണം, തക്കതായി പ്രതിരോധിക്കുവാന്‍ അനുയയോജ്യമായ സംഘടനകളില്ലാഞ്ഞിട്ടാണ്. അതുകൊണ്ടീ സമുദായം എല്ലാവിധ സഹായവും താത്രിക്കുട്ടിക്കു വാഗ്ദാനം ചെയ്യുന്നു.
ആദ്യം ഭൂമി, പിന്നെ വീട്, അതിനിടയ്ക്കു താത്രിക്കുട്ടിക്കൊരു ജോലി. തുവയൊക്കെ ഈ സഭ നിര്‍വ്വഹിച്ചു തരുവാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അതിനായി ഒരപേക്ഷ ഒപ്പിട്ടു തന്നോളൂ.
മുന്‍കൂട്ടി തയ്യാറാക്കി വച്ചിരുന്ന അപേക്ഷ, താത്രിക്കുട്ടിക്കു നല്‍കി. ദുരൂഹതയേതുമില്ലാത്ത തുറന്ന മനസ്സോടെയുള്ള അപേക്ഷയായിരുന്നത്.
ശരദദാസ്സിനനുവദിച്ച ഭൂമി താത്രിക്കുട്ടിക്കു ലഭിക്കുവാന്‍ കൈവശാവകാശ രേഖയ്ക്കുള്ള അപേക്ഷയായിരുന്നു. 
അവള്‍ വായിച്ചു നോക്കി സമ്മതിച്ചു ഒപ്പിട്ടു. അച്ചന്റെ കയ്യില്‍ രണ്ടു കൈകളും നീട്ടി അപേക്ഷ നല്‍കി.
പിന്നെ ഓരോ നടപടി ക്രമങ്ങളും ശരിയായി വരും വരേയ്ക്കും താത്രിക്കുട്ടി എവിടെ താമസിക്കും അച്ചനാരാഞ്ഞു.
താത്രിക്കുട്ടി - ഇപ്പോള്‍ തല്‍ക്കാലം, അല്ലേശു മാപ്ലയുടെ വീട്ടിലാണ് കൂടിയിരിക്കുന്നത്.
അച്ചന്‍ - അതെത്ര നാള്‍ ഒരാളുടെ അതിഥിയായി കഴിഞ്ഞു കൂടും. സ്വന്തം കിടപ്പാടമാകും വരേയ്ക്കും താത്രിക്കുട്ടിക്കു ഇവിടത്തെ അന്തേവാസിയായി തുടരാം.
പിന്നെ സാവിത്രിക്കുട്ടി എത്ര വരെ പഠിച്ചു.
പത്താം ക്ലാസ്സു പാസായിട്ടുണ്ട്.
ഓഹോ - ധാരാളം.
ഏതായാലും ഇപ്പോള്‍ ഈ പഴയലാവണത്തു തന്നെ പോയി താമസിക്കൂ. ഓരോ കാര്യത്തെപ്പറ്റിയും കൂലംകഷമായി ചിന്തിക്കൂ, നിസ്വാര്‍ത്ഥമായി ഒരു തീരുമാനമെടുക്കൂ. നിങ്ങളുടെ ഉയര്‍ച്ചയ്ക്കു നിദാനമായുള്ള കാല്‍വെയ്പുകള്‍ നിങ്ങളിലാണ്. നിങ്ങളുടെ മനസ്സില്‍ നിന്നാണ് സ്ഥായിയായ തീരുമാനമുണരേണ്ടത്. അതിനുശേഷം വേറെയേതെങ്കിലും അവസരത്തിലെന്നെ വന്നു കാണുക.
താത്രിക്കുട്ടിയുടെ തീരുമാനമറിഞ്ഞ ശേഷമേ ഭൂമിയുടെ കൈവശാവകാശ രേഖ നിങ്ങളുടെ കൈകളിലെത്തുകയുള്ളൂ.
എല്ലാം കുഞ്ഞിനു വേണ്ടിയാണെന്ന വസ്തുത മറക്കരുത്.
അവളിറങ്ങി നടന്നു അല്ലേശു മാപ്ലയുടെ വീട്ടില്‍ തന്നെ വന്നു കയറി, പായ വിരിച്ചു കിടന്നു വിശ്രമിച്ചു. തന്റെ പ്രശ്‌നം അനന്തമായി നീണ്ടു പോകുമോ എന്ന ഉത്കണ്ഠ അവളെ അസ്വസ്ഥയാക്കി.
വളരെ മര്യാദയോടും, വിനയത്തോടും, കുലമഹിമയോടും അടങ്ങിയൊതുങ്ങിയുള്ള ജീവിതം പ്രദാനം ചെയ്തവള്‍ കഴിച്ചു കൂട്ടി.
മറിച്ചും അവള്‍ ചിന്തിക്കാതിരുന്നില്ല ഭൂമിയുടെ ലഭ്യതയ്ക്കു സമയം പിടിക്കുമെന്നുള്ള വസ്തുത അവളോര്‍ക്കാതിരുന്നില്ല.
തന്നെ സഹായിക്കാമെന്നുള്ള വാഗ്ദാനമനുസരിച്ചാണ് പള്ളിക്കാരെ സമീപിച്ചിരിക്കുന്നത്. അവരുടെ സമീപനത്തിലിതു വരേയും യാതൊരപകാതയുമുണ്ടായിട്ടില്ല. ഭൂമിയും, ജോലിയും വീടും നല്‍കുമെന്നാണ് പ്രതീക്ഷാ നിര്‍ഭരമായ വാഗ്ദാനം ഉന്നതശ്രേണിയില്‍ വിരാജിക്കുന്ന വിലയ അധികാരിയാണ് അച്ചന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ അവിശ്വസിക്കുന്നതു ന്യായയുക്തമല്ല. ദൈവസന്നിധിയില്‍ ഈശ്വരന്റെ പ്രതിപുരുഷനായി എല്ലാവരേയും അനുഗ്രഹിക്കുന്ന മഹാന്‍. സഭയിലെ കുഞ്ഞാടുകളുടെ, എല്ലാ കഷ്ടപ്പാടുകളും, ദുരിതങ്ങളും ഏറ്റു പറഞ്ഞാല്‍ കേള്‍ക്കുവാനുള്ള മനസ്ഥിതിയുള്ളവന്‍ - ളോഹയ്ക്കുള്ളില്‍ കുടികൊള്ളുന്ന കരുണാമയനായ ദൈവതുല്യന്‍, സഭയുടെ ഈശ്വര പ്രതിപുരുഷന്‍, സന്യാസിയായ വിദ്യാസമ്പന്നന്‍, സഭയുടെ ഉന്നതാധികാരി അദ്ദേഹം വിചാരിച്ചാല്‍ തനിക്കു കരകയറാം. അദ്ദേഹം നിര്‍ദ്ദേശിക്കും പ്രകാരം താന്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ട് യാതൊരപകാതയുമില്ല.
കുറച്ചു നാളുകള്‍ക്കുശേഷം, രാവിലെ കുളിച്ചു, ഉള്ളതില്‍ നല്ലതായ വസ്ത്രങ്ങളണിഞ്ഞ് സാവിത്രിക്കുട്ടി യാത്രയായി നടന്നു പള്ളിയങ്കണത്തില്‍ ചെന്നു. ദേവാലയ മണിയുടെ മുഴക്കവും ആരാധനയും തുടര്‍ന്നു കൊണ്ടിരിക്കുന്ന അവസരത്തില്‍ അരമനയുടെ സമീപം ചെന്നു നിന്നു.
അല്ലേശുമാപ്ല അരമനയുടെ ബഹിര്‍ഭാഗത്തു നിന്നും മുന്‍വശത്തേയ്ക്കു വന്നു. ആഹാ. തമ്പുരാട്ടിക്കുട്ടി വന്നോ വെറ്റിലക്കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു. 
അച്ചന്‍ വരാനല്‍പ്പം താമസിക്കും, കുറുബാന കഴിഞ്ഞു ഇനി കുമ്പസാരവുമുണ്ട് അതിനു ശേഷം മാത്രമേ അച്ചനെ പ്രതീക്ഷിക്കേണ്ടതുള്ളൂ. തമ്പുരാട്ടിക്കുട്ടി ഇവിടെയെവിടേയെങ്കിലും ഇരിക്കൂ.
ഈ കുമ്പസാരമെന്നതെന്താണ് - താത്രിക്കുട്ടി ആരാഞ്ഞു.
അതാ... അത് നമ്മളെന്തെങ്കിലും മനസ്സറിയാതെ ചെയ്ത തെറ്റുകള്‍ അച്ചനിരിക്കുന്ന കുമ്പസാരക്കൂട്ടില്‍ കയറി, അച്ചനോടേറ്റു പറഞ്ഞാല്‍, അതിനുള്ള പരിഹാരം അച്ചന്‍ നിര്‍ദ്ദേശിക്കും. അതുപ്രകാരം ദൈവത്തോടു പൊറുക്കണമെന്നച്ചന്‍ കണ്ണടച്ചു പ്രാര്‍ത്ഥിക്കും പിന്നെ ദൈവത്തിന്റെ അരുളപ്പാട് അച്ചനിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തില്‍ അച്ചന്‍ പ്രതിവചിക്കും. പിന്നെ കയ്യുയര്‍ത്തി ഇനി ഇത്തരം തെറ്റാവര്‍ത്തിക്കരുതെന്നു താക്കീതു ചെയ്തു പൊറുത്തിരിക്കുന്നതായി പ്രഖ്യാപിക്കും. ഇതിനെയാണ് കുമ്പസാരമെന്നു പറയുന്നത്.
അങ്ങിനെ ആ വ്യക്തിയുടെ പാപങ്ങള്‍ ദൈവകൃപയാല്‍ കഴുകി മാറ്റപ്പെടുന്നു. അതിനെയാണ് നമ്മളെ ശുദ്ധീകരിക്കല്‍ എന്നു പറയുന്നത്.
അങ്ങിനെ നമ്മുടെ ഹൃദയത്തില്‍ ബാധിച്ച പാപപങ്കിലങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടും. അവയ്ക്കുള്ള അര്‍ഹത അച്ചനു മാത്രമേയുള്ളൂ. അച്ചന്‍ പറഞ്ഞാല്‍ ദൈവം കേള്‍ക്കും അച്ചന്‍ പരിശുദ്ധനാണ്, ദൈവതുല്യനാണ് അച്ചന്റെ സമീപത്തെത്തി നില്‍ക്കുവാന്‍ താത്രിക്കുട്ടിക്കു ലഭിച്ചിരിക്കുന്ന ഈ ഭാഗ്യം നിസ്സരാമല്ല. അതുകൊണ്ടച്ചന്‍ പറയുന്നതാണിവിടത്തെ നിയമം. സഭയുടെ ചിട്ടവട്ടങ്ങള്‍ അരച്ചു കലക്കി കുടിച്ചിരിക്കുന്ന വലിയ ആളാണീയച്ചന്‍ - കണ്ടാ അച്ചന്റെ മുഖഭാവം.
അദ്ദേഹത്തെ ദര്‍ശിച്ചാല്‍ തന്നെ നമ്മുടെ കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളും, വ്യാകുലതകളും ഒക്കെ പറപറക്കും. അച്ചന്റെ ഒരു സ്പര്‍ശനം ലഭിക്കുവാന്‍ വേണ്ടി മാത്രം സ്ത്രീകളും കുട്ടികളും പുരുഷന്മാരും അണിചേര്‍ന്നു വരിവരിയായാണ് നില്‍ക്കാറുള്ളത്. ദിവ്യമോതിരം മൊത്താന്‍ തന്നെ വലിയ തിരക്കാണ്.
ദീര്‍ഘനേരത്തെ കാത്തിരിപ്പിനൊടുവില്‍ അച്ചന്‍ ഗോവണിപ്പടി കയറി അവരെ ശ്രദ്ധിക്കാതെ അരമനയിലേയ്ക്കു പോയി.
ആരു നോക്കിയാലും ബഹുമാനം സ്പുരിപ്പിക്കുന്ന മുഖഭാവം, ഒത്ത ഉയരം ശുഭവസ്ത്രധാരി കഴുത്തില്‍ മരക്കുരിശ് തൂക്കിയിട്ടിരിക്കുന്നു.
ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായേ അച്ചനെ കരുതുവാന്‍ സാധിക്കുകയുള്ളൂ. അനുകമ്പയാര്‍ന്ന ഭാഷണം, ഉത്തുംഗപ്രഭാവം അച്ചന്റെ കടാക്ഷത്തിനായി കുഞ്ഞാടുകള്‍ കാത്തു നില്‍ക്കും.
അല്‍പ്പ നേരത്തിനുശേഷം അച്ചന്‍ വിളിച്ചു സാവിത്രിക്കുട്ടി കടന്നു ചെന്നു. അല്‍പ്പം ഒതുങ്ങി നിന്നു. പതിവുപോലെ അച്ചന്‍ കയ്യുയര്‍ത്തി അനുഗ്രഹിച്ചു.
കര്‍ത്താവിന്റെ നാമത്തില്‍ ആശിര്‍വദിച്ചു.
എന്താ സാവിത്രിക്കുട്ടി - തീരുമാനമെന്താണ്.
അവള്‍ പറഞ്ഞു - ഞാനെല്ലാം തീരുമാനിച്ചു കഴിഞ്ഞു. 
എല്ലാം... എല്ലാം.. അങ്ങയിലര്‍പ്പിച്ചു കഴിഞ്ഞു.
എച്ചന്‍ എന്നില്‍ വേണ്ട ഈശ്വരനില്‍ വിശ്വസിക്കുക എല്ലാം ഈശ്വരനില്‍ സമര്‍പ്പിച്ചോളൂ. അവ നിന്നെ ഉന്നതിയിലേയ്ക്കു നയിക്കും.
ശരി കുഞ്ഞിനെ മെത്തയിലേയ്ക്കു കിടത്തൂ. ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് നമ്മുടെ സമീപം ആകതയാകൂ.
അവള്‍ കുഞ്ഞിനെ കിടത്തി, അച്ചന്റെ സമീപത്തേയ്ക്കു നീങ്ങി കൊണ്ടിരിക്കുന്നതിനിടയ്ക്കദ്ദേഹം കന്യാമറിയത്തിന്റെ സമീപമുള്ള മെഴുകുതിരിപ്പലകയില്‍ നിന്നും ഒരു കുരിശുമാല (കൊന്ത)യെടുത്തു ഇരു കൈകളിലും വിടര്‍ത്തി പിടിച്ചു കണ്ണടച്ചു ഒരു നിമിഷം പ്രാര്‍ത്ഥിച്ചു - താത്രിക്കുട്ടീ - നീ ഇന്നു മുതല്‍ മറിയക്കുട്ടിയാണ്. 
ഞാനിതാ നിന്നെ തിരുസഭയിലെ അംഗമായി ചേര്‍ത്തിരിക്കുന്നു. കണ്ണടച്ചു പ്രാര്‍ത്ഥിച്ചോളൂ ഈശ്വരനില്‍ മനസ്സര്‍പ്പിച്ചു ധ്യാനിച്ചോളൂ.
അദ്ദേഹം ആ കൊന്ത (കുരിശുമാല) അവളുടെ കഴുത്തിലണിയിച്ചു.
ഇനി ആ കൊന്തയുടെ അറ്റത്തുള്ള കുരിശു പിടിച്ചു ഒന്നു മുത്തുക. ഇനി എന്റെ കൈകളിലണിഞ്ഞിരിക്കുന്ന ഈ തിരുവംഗുലീയം മുത്തുക. അടുത്തത് നിന്നുടെ പിതാവായ, വൈദികന്റെ കവിളില്‍ കൃതജ്ഞതാ സൂചകമായി മുത്തം നല്‍കിയാലും.
വൈദികന്‍ അവളെ ആശ്ലേഷിച്ചു മൂര്‍ദ്ധാവില്‍ സ്‌നേഹമസൃണമായി മുദ്ര ചാര്‍ത്തി. അവളൊരു അനുസരണയുള്ള ആട്ടിന്‍കുട്ടിയെപ്പോലെ ഒതുങ്ങി ചേര്‍ന്നു നിന്നു ക്രമേണവളുടെ കരങ്ങള്‍ വൈദികനെ വരിഞ്ഞു മുറുക്കി.
അതു തന്നെയായിരുന്നയാളുടെ ഉദ്ദേശലക്ഷ്യവും.
അപ്‌സരസ്സു കണക്ക്, അംഗലാവണ്യവതിയായ നമ്പൂതിരി യുവതി. പ്രസവിച്ചതാണെന്നു പോലും തോന്നാത്ത സുന്ദരി. വൈദികനു സന്തോഷമായി താത്രിക്കുട്ടിക്കും.
മറിയക്കുട്ടീ - ഒന്നു കൊണ്ടും വ്യാകുലപ്പെടേണ്ട എന്റെ പൂര്‍വ്വികരെല്ലാം നമ്പൂതിരിമാരായിരുന്നെന്നാണ് കേള്‍വി. ഇത്തരം സമീപനം എന്നില്‍ തുടരുകയാണെങ്കില്‍ താത്രിക്കുട്ടിക്ക് ഇവിടുത്തെ സ്വത്തുവകകളില്‍ ചില ഭാഗങ്ങള്‍ നിഷ്പ്രയാസം സ്വായത്തമാക്കുവാന്‍ കഴിയും. അവള്‍ നിര്‍വ്യാജ്യമായി മുഖമൊക്കെ കഴുകി വന്നു.
അച്ചോ - ഭൂമിയുടെ കാര്യവും ജോലിയും വീടുമൊക്കെ എന്തായി.
ദേ - അതിനു വേണ്ടിയുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിന്റെ നാന്ദിയാണ് നിന്റെ മനം മാറ്റവും സഭാപ്രവേശനവും.
അല്ലേശുമാപ്ലയുടെ ഗൃഹത്തിലാഗതയായ സാവിത്രിയുടെ കഴുത്തില്‍ കൊന്ത ദൃശ്യമായതില്‍ അയാളുടെ കെട്ട്യോള്‍ വ്യംഗര്‍ത്ഥത്തില്‍ പുഞ്ചിരി തൂകി സമീപിച്ചു.
മാര്‍ക്ക് കൂട്യേല്ലേ, പേരെന്താണച്ചന്‍ വിളിച്ചേക്കണത്.
മറിയക്കുട്ടി.
ഓഹോ - കന്യാമറിയത്തിന്റെ പേരാണല്ലേ - നന്നായി. കുഞ്ഞിനു വല്ല പേരും പറഞ്ഞാ.
താത്രിക്കുട്ടി - ഇല്ല. അതിനുള്ള അവസരം ലഭിച്ചില്ല. കാര്യങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വേഗം ഇങ്ങോട്ടു പോന്നു.
അവര്‍ പറഞ്ഞു താത്രിക്കുട്ടിക്കു ഭാഗ്യമുണ്ട് ഇത്ര പെട്ടെന്നു കൊന്ത ചാര്‍ത്തലും ഒക്കെ കഴിഞ്ഞില്ലേ. അതു തന്നെ നല്ല ലക്ഷണമാണ്.
ശരി - കൈ കഴുകൂ.
ഊണു കഴിക്കാം.
അന്നൊരിക്കല്‍ വഴിക്കു വെച്ച് അവിചാരിതമായി ഗൗരിക്കുട്ടിയെ കണ്ടു മുട്ടി. സ്വന്തം തറവാട്ടിലേയ്‌ക്കെന്നു പറഞ്ഞ പോയ ശേഷം താത്രിക്കുട്ടിയെ ഇദംപ്രദമായിട്ടാണം ഇപ്പോള്‍ കണ്ടു മുട്ടുന്നത്. കുറ്റബോധം ഉള്ളില്‍ മറച്ചു വെച്ചു കൊണ്ടവള്‍ ഗൗരിക്കുട്ടിയെ സമീപിച്ചു. പുഞ്ചിരി തൂകി വ്യംഗ്യാര്‍ത്ഥത്തില്‍ കുശലം പറഞ്ഞു നടന്നു ചെന്നു.
താത്രിക്കുട്ട്യേയ്, എന്താ അങ്ങോട്ടൊന്നും കണ്ടില്ല. കാലിക്കുന്നിലെ മുല്ലത്തറയില്ലത്തു നിന്നും വന്നശേഷം എന്താ അങ്ങോട്ടു വരാഞ്ഞത്. ഞാന്‍ വല്ലാതെ പരിഭ്രമിച്ചിരിക്കുകയായിരുന്നു.
ഒരു പക്ഷേ അവിടെത്തന്നെ കൂടിക്കാണുമോ, അതോ വല്ല കുഴപ്പമെന്തെങ്കിലുമുണ്ടായി കാണുമോ എന്ന ആശങ്കയായിരുന്നെനിക്ക്.
അവളുടെ കഴുത്തില്‍ സൂക്ഷിച്ചു നോക്കി കൊണ്ട് ഏഹേ - ഇതെന്താ കഴുത്തിലൊരു കുരിശുമാല. പള്ളിയിലും പോയി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങിയോ, ഗൗരിക്കുട്ടി ആകാംഷയോടെ ആരാഞ്ഞു.
ഉം. ഭക്തികൂടി, താത്രിക്കുട്ടി ഉച്ചരിച്ചു.
നീ തെളിച്ചു പറയൂ.
അന്നു വന്നിരുന്ന കന്യാസ്ത്രീകളില്ലേ, അവരുടെ പ്രേണ പ്രകാരം ഭൂമി വാങ്ങി തരാം, വീടു വെച്ചു തരാം. ജോലി തരപ്പെടുത്താമെന്നുമൊക്കെ വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പള്ളീലെ വികാരിയച്ചനെ ചെന്നു കണ്ടു. അതൊക്കെ ശരിയാക്കാമെന്നു ഉറപ്പു നല്‍കിയിരിക്കുകയാണ്.
ഗൗരിക്കുട്ടി - ഓഹോ - അതിനുവേണ്ടി നീ മാര്‍ഗ്ഗം കൂടി. എന്നാല്‍ മാത്രമേ, അവരിതൊക്കെ സംഘടിപ്പിച്ചു നല്‍കുമെന്നായിരിക്കും, അവരുടെ പക്ഷം.... എന്നിട്ടിപ്പോള്‍ ഭൂമി ശരിയായോ ഇല്ല. അതിനുള്ള നീക്കങ്ങളൊക്കെ തുടങ്ങി കഴിഞ്ഞെന്നാണ് അച്ഛന്‍ പറഞ്ഞിരിക്കുന്നത്. അക്കാര്യത്തിന്റെ ആദ്യ പടിയായിട്ടാണ് എന്നെ സഭയില്‍ ചേര്‍ത്തതും കുരിശുമാല കഴുത്തില്‍ ചാര്‍ത്തിയതും.
പിന്നെ അച്ചനുമൊത്ത് സ്വല്‍പ്പം ലീലകളും അരങ്ങേറി. അതിന്‍ഫലമായി നിന്റെ ചാരിത്ര്യം നഷ്ടമായി. അല്ലേ. ഭൂമി ലഭിച്ചതുമില്ല. അതു തന്നെ മിച്ചം.
ഇല്ല ഉടനെ ശരിയാകുമെന്നാണ് അച്ചന്‍ സമ്മതിച്ചിരിക്കുന്നത്. പ്രതീക്ഷാ നിര്‍ഭരമായ വാഗ്ദാനമാണ് നല്‍കിയിരിക്കുന്നത്.
താത്രിക്കുട്ടി - നിനക്കു നിന്റെ ആളുകളെ മനസ്സിലാക്കുവാന്‍ ഇതുവരേയും സാധിച്ചിട്ടില്ല അത്ര തന്നെ. അവിശ്വസ്സനീയത നിന്റെ മനസ്സിലിന്നും കുടി കൊള്ളുന്നു. അതിന്റെ പരിണിത ഫലമാണീ കുഴപ്പങ്ങള്‍ക്കു നിദാനം.
ശരദദാസ്സിനു ഭൂമി ലഭിച്ചിരിക്കുന്നത് ഈ പള്ളിക്കാര്‍ പരിശ്രമിച്ചിട്ടാണോ? അല്ല. പതിതവര്‍ഗ്ഗക്കാര്‍ക്കു ലഭിച്ചിരിക്കുന്ന ഭൂമിയെപ്പറ്റി കടുകോളം പോലും അറിവില്ലാത്ത പള്ളി വികാരി നിനക്കു ഭൂമി സ്വായത്തമാക്കി തരാമെന്നു പറയുന്നതേതര്‍ത്ഥത്തിലാണ്. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നെന്ന വ്യാജേന അടുത്തു കൂടി സ്വാധീനിച്ചു അവരെ സഭയ്ക്കു മുതല്‍ കൂട്ടാക്കുവാന്‍ ശ്രമിക്കുന്നത് ന്യായയുക്തമാകുമോ? നിന്റെ തനുവും മനവും, കഴിവും, ഔന്നത്യവുമാണവര്‍ക്കാവശ്യം. പറ്റുമെങ്കില്‍ പണവും സ്വത്തുവകകളും. എത്രയോ പാവങ്ങളിവിടെയുണ്ട് അവരിലേയ്ക്കിവരുടെ സഹായഹസ്തം എന്തേ നീട്ടാത്തത്. ചിന്തിക്കൂ മകളേ! ചിന്തിക്കൂ.
പപ്പുമാനേജരും, ശരദദാസ്സും, ചിത്തരാജും പിന്നെ ഇട്യാദി മൂപ്പന്റെയും നിരന്തര പരിശ്രമഫലമായാണ് ശരദദാസ്സിനു ഭൂമി ലഭിച്ചിട്ടുള്ളത്, അതും ഇവിടത്തെ ജാതികോമരങ്ങളോടേറ്റു മുട്ടുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന റവന്യൂ അധികാരി, കണ്ടന്‍ നാഗമ്പിള്ളയുടെ സഹായത്താലുമാണ്. നിനക്കറിയമല്ലോ മാഷിന്റെ നേതൃത്വത്തില്‍ ശരദദാസ്സും മറ്റും ദിവാന്‍പേഷ്‌ക്കാരെ കാണുവാന്‍ പോയതുമൊക്കെ. ഇന്നും മാഷിനും, നിന്റെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ ചിത്തരാജിനും, ഒക്കെ സ്ഥായിയായ കഴിവുകളുണ്ട്. എന്റെ ഭൂമിയും സ്വത്തുവകകളും എല്ലാം നേടിത്തന്നതുമൊക്കെ മാഷും സംഘാംങ്ങളുമാമം. അവരോടെനിക്കു തീര്‍ത്താല്‍ തീരാത്ത കടപ്പാടുകളുണ്ട്. അതാണെന്റെ സ്ഥലത്തു തന്നെ ആധികാരികമായി മാഷ് വിശ്രമാലയം ചമച്ചു താമസിച്ചിരുന്നത്.
പ്രതിഫലേശ്ച കൂടാതെ പ്രവര്‍ത്തിക്കുന്ന നിഷ്‌കാമര്‍ഷികളാണ് നമ്മുടെ കൂട്ടത്തിലുള്ളത്. മാഷിനോടുള്ള കടപ്പാടിന്റെ ഒരംശം പോലും വിനിയോഗിക്കുവാന്‍ ഒരു ചെറിയ നോട്ടത്തില്‍ പോലും എന്നിലേയ്ക്കദ്ദേഹം തൊടുത്തു വിട്ടിട്ടില്ല. പക്ഷേ ഞാനെന്നും സന്നദ്ധയായിരുന്നു. ഏതു സാഹചര്യത്തിലും എനിക്കഴകില്ലേ, കഴിവില്ലേ. വിചാര വികാരമില്ലേ. അദ്ദേഹവും മനുഷ്യനല്ലേ... പക്ഷേ മനുഷ്യത്വമുണ്ട് ചൂഷണമില്ല.
എന്റെ തറവാട്ടുകാരും മോശമല്ല. ശക്തന്മാരാണ്. അവരോടേറ്റു മുട്ടുവാന്‍ ആരാലും സാധിക്കുന്ന കാര്യമല്ല. പക്ഷേ മാഷും സംഘവും ശക്തിയുക്തം പോരാടിയാണ് എന്റെ സ്വത്തുവകകള്‍ വീണ്ടെടുത്തു സ്വായത്തമാക്കി തന്നത്.
നിനക്കൊരു വാക്കെന്നോടു ആരായാമായിരുന്നില്ലേ. അങ്ങിനെ അന്യായമായ നഷ്ടം ഒഴിവാക്കാമായിരുന്നില്ലേ.
സാവിത്രിക്കുട്ടി - ഇനി ഞാനെന്താണു ചെയ്യുക. ചേച്ചി പറയൂ. നീ ഒന്നും ചെയ്യേണ്ട. നീയിപ്പോളെവിടെയാണ് തങ്ങിയിരിക്കുന്നത്.
അല്ലേശുമാപ്ലയുടെ വീട്ടില്‍.
ഉം... നീ വരൂ... നമുക്കവിടേയ്ക്കു പോകാം.
താത്രിക്കുട്ടിയുടെ തുണിയും മറ്റുമെടുപ്പിച്ചു കൊണ്ട് അവളേയും കൂട്ടി ഗൗരിക്കുട്ടി തന്റെ വീട്ടിലേയ്ക്കു കൊണ്ടു പോയി.
വൈകുന്നേരത്തോടെ പപ്പുമാനേജരേയും ചിത്തരാജിനേയും വിളിച്ചു വരുത്തി. ഏതോ നിഗൂഡമായ പ്രശ്‌നം ചര്‍ച്ച ചെയ്യുവാനായിരിക്കുമെന്ന ധാരണയോടെയായിരുന്നവരെത്തിയത്. ആകസ്മികമായി താത്രിക്കുട്ടിയുടെ വേഷവിതാനങ്ങള്‍ കണ്ടവര്‍ അത്ഭുതപ്പെട്ടു.
ഏ... കുരിശു ചുമടും തുടങ്ങിയോ... ചിത്തരാജാരാഞ്ഞു. 
ഗൗരിക്കുട്ടി - കുരിശു വഹിക്കലു മാത്രമല്ല - പേരും ഉണ്ട്. ഉണ്ണി യേശുവിന്റെ അമ്മയുടെ പേരും ഉണ്ട്.
ഉണ്ണിയേശുവിന്റെ അമ്മയുടെ പേരാണ് സമ്മാനിച്ചിരിക്കുന്നത്... മറിയക്കുട്ടി.
പപ്പുമാനേജര്‍ - ഓഹോ - കന്യാമറിയം.
പ്രസവിച്ച പെണ്ണിനെ കന്യകയെന്നാരെങ്കിലും വിളിക്കുമോ.
കൂടാതെ റോമന്‍ പട്ടാളത്തിലെ ആരോഗ്യമുള്ള പട്ടാളക്കാരനായിരുന്നു പണ്ടാരം. അയാള്‍ക്ക് മറിയം എന്ന ആശേരി പെണ്ണില്‍ അവിഹിത ഗര്‍ഭമുണ്ടായി, അതിനെ യഹോവാ കനിഞ്ഞു നല്‍കിയ ദൈവിക ശിശുവാണെന്ന തെറ്റിദ്ധാരണ പറഞ്ഞുണ്ടാക്കി ദൈവപുത്രനാക്കി.
ഗൗരിക്കുട്ടി - മാഷേ വേറെ ചിലതു കൂടിയുണ്ട്, ഇയാളിത്ര ബുദ്ധിമതയായിട്ടു കൂടി ഇയാളുടെ ദയനീയാവസ്ഥയുടെ ദൗരബല്യം കാപട്യത്തിന്റെ കെണിയിലകപ്പെടുത്തി. അതായത് ശരദദാസ്സിനനുവദിച്ച ഭൂമി താത്രിക്കുട്ടിയുടെ പേരില്‍ വാങ്ങി കൊടുക്കാമെന്നുമുള്ള വാഗ്ദാനം ചെയ്തതു കൂടാതെ ജോലി നല്‍കാമെന്നു കൂടി ഉറപ്പു കൊടുത്തിരിക്കുന്നു. അതിന്റെ പേരില്‍ സുന്ദരനും സുമുഖനുമായ വൈദികന്‍ ഇവളുടെ ചാരിത്ര്യചോരണം പോലും നടത്തിയിരിക്കുന്നു.
പപ്പുമാനേജര്‍ - ചാരിത്ര്യ ചൂഷണത്തിന്റെ വിധേയത്വം അവരവരുടെ ഇഷ്ടം പോലെയാകാം. പക്ഷേ ശരദദാസ്സിന്റെ ഭൂമി, താത്രിക്കുട്ടിയുടെ പേരിലാകുന്നതിന് എന്റെ സമ്മതം വേണം. എന്റെ ശുപാര്‍ശയുണ്ടെങ്കിലേ, അധികാരി കണ്ടന്‍ നാഗമ്പിള്ള ഭൂമി അനന്തരാവകാശികള്‍ക്കു അനുവദിക്കുവാനുള്ള സന്മനസ്സു കാണിക്കുകയുള്ളൂ.
മതം മാറിയാല്‍ മണ്ണു ലഭിക്കുകയില്ല. ജാതിയേതും സമര്‍ത്ഥിക്കാത്ത ആളായിരുന്നു ശരദദാസ്സിന്റെ പത്‌നി. എങ്കില്‍ അതൊക്കെ ചുഴിഞ്ഞാലോചിക്കാതെ അതിനുള്ള നീക്കങ്ങള്‍ക്കു സമാരംഭം കുറിച്ചിരിക്കുന്നു. കൂടാതെ എല്ലാവരുടേയും ഭൂമിയുടെ ആധാരം കത്തി നശിച്ചിട്ടുണ്ട്. അതിന്റെ പ്രതിപകര്‍പ്പു നാമിനി ഏര്‍പ്പാടു ചെയ്യുവാന്‍ പോകുന്നേയുള്ളൂ. പള്ളി പറഞ്ഞാലൊന്നു പതിത വര്‍ഗ്ഗങ്ങള്‍ക്കു ഭൂമി സ്വായത്തമാക്കുവാന്‍ സാധ്യമല്ല. അക്കാര്യത്തിന്നു ഞാന്‍ തന്നെ മുന്‍കൈയ്യെടുക്കണം.
പിന്നെ ജോലിയുടെ പ്രശ്‌നം, ശരദദാസ്സിന്റെ തിരോധാനം മരണമാണെന്നു സ്ഥിരീകരിക്കണം. സ്വകാര്യ സ്ഥാപനങ്ങളിലൊന്നും താത്രിക്കുട്ടിക്കു ജോലി ലഭിക്കുകയില്ല. അതിനുള്ള സംവിധാനങ്ങളൊന്നും ഇപ്പോള്‍ നിലവിലില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന ഉന്നത ജാതിക്കാരാരും നിങ്ങളെ പരിഗണിക്കുവാന്‍ നിര്‍വ്വാഹമില്ല. അതു കൊണ്ടു താത്രിക്കുട്ടിക്കു ജോലി ലഭിക്കുവാന്‍ യാതൊരു പ്രയാസവുമില്ല. പക്ഷേ അതു സര്‍ക്കാര്‍ ജോലിയായിരിക്കും ലഭിക്കുവാന്‍ പോകുന്നത്. ആ ജോലി ശരദദാസ്സിന്റെ സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ടതായിരിക്കും. ശരദദാസ്സിന്റെ വേര്‍പാട് മരണമാണെന്നുള്ള സ്ഥിരീകരണം കേസു തീര്‍പ്പാകുന്നതോടെ തെളിഞ്ഞു വരും.
ജോലിക്കാര്യം ശരിയാകുന്നതു വരെയും താത്രിക്കുട്ടിക്കു താമസിക്കുവാനൊരിടം ലഭിക്കുക എന്നുള്ളത് അത്ര അപ്രാപ്യമായ കാര്യമല്ല. നമ്മളൊക്കെ ഇവിടെയില്ലേ.
ഈ വസ്തുതകള്‍ അല്‍പ്പം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അവ ഹൃദയത്തില്‍ നിന്നും ഉദ്ദീപിപ്പിക്കാതെ ഉന്നതമായ പവിത്രമായ കന്യകമാരാണെന്നു കപട വേഷം ധരിച്ചു ആഗതരായി നിങ്ങളെ ആ പുരോഹിതന്റെ മുമ്പിലെത്തിച്ചു പ്രക്രിയയുടെ ദുരൂഹത ഇപ്പോള്‍ മനസ്സിലായി കാണുമെന്നു കരുതുന്നു.
അയാളിതു വരെയും, നിങ്ങള്‍ നല്‍കിയിരിക്കുന്ന അപേക്ഷ റവന്യു അധികാരിക്കു നല്‍കുകയുണ്ടായിട്ടില്ല.
അതുകൊണ്ടു താത്രിക്കുട്ടി നീ ഉള്‍ക്കൊണ്ടിരിക്കുന്ന ആ കപട വേഷവിതാനം ഉടന്‍ പിച്ചിചീന്തണം. നമ്മള്‍ സ്വപ്നം കാണുന്ന സമൂഹം ജാതിക്കും മതത്തിനുമതീതമാണ്. മനുഷ്യത്വത്തിലധിഷ്ടതമാണ്.
ഗൗരിക്കുട്ടി - ശരി മാഷേ, മാഷിന്റെ നിര്‍ദ്ദേശപ്രകാരം, നാളെ ഞാനും കൂടി ഇവളോടൊപ്പം ആ തട്ടിപ്പന്‍ പാതിരിയെ സന്ദര്‍ശിക്കുന്നുണ്ട്. അവരുടെ വ്യാജമായ കൊടും ചതികള്‍ ഉടന്‍ ദുര്‍ബലപ്പെടുത്തേണ്ടിയിരിക്കുന്നു.
അന്നുറങ്ങുവാന്‍ കിടന്ന താത്രിക്കുട്ടിയുടെ മനസ്സില്‍ നിന്നും നിഗൂഡത നിറഞ്ഞ അനാവശ്യ ചിന്തകളുടെ വേലിയേറ്റമുണ്ടായി - ശേ - നാണക്കേട്. വൃത്തികേടില്‍ ചെന്നു ചാടിയിരിക്കുന്നു. തേച്ചാലും കുളിച്ചാലും മാറാത്ത സങ്കീര്‍ണ്ണതയില്‍ പെട്ട ദേഷം വരുത്തി വെച്ചിരിക്കുന്നു. ആലോചനാകുറ്റം.
''ചൊല്ലു കൂടാതെ പോയാല്‍ പല്ലു കൂടാതെ പോരേണ്ടി വരും''.
പിറ്റേന്നാള്‍ വൈദികന്‍ അരമനയില്‍ തന്റെ ഔദ്യോഗിക ഇരിപ്പിടത്തിലിരിക്കുമ്പോള്‍ താത്രിക്കുട്ടിയും ഗൗരിക്കുട്ടിയും കയറിച്ചെന്നു. അനുവാദതത്തിന്നു കാത്തു നില്‍ക്കാതെ അച്ചന്റെ എതിര്‍വശത്തിട്ടിരുന്ന കസേരയിലുപവിഷ്ടരായി. അപാരലാവണ്യവതികളായ, രണ്ടു യുവതികളാണ് ഔപചാരികതയൊന്നും കൂടാതെ കയറി വന്നിരിക്കുന്നത്. പ്രായം കുറഞ്ഞതിനെ താന്‍ കൊന്തയണിയിച്ചതും കാര്യമായി കൈകാര്യം ചെയ്തതുമാണ്. 
വൈദികന്റെ മനസ്സില്‍ വിവിധ വികാരങ്ങള്‍ മൊട്ടിട്ടു.
ഗൗരിക്കുട്ടിയുടെ മനസ്സില്‍ പ്രക്ഷുബ്ധമായ രംഗങ്ങള്‍ കുത്തി മറിഞ്ഞു.. കൊള്ളാമല്ലോ... വൈദികന്‍ സുന്ദരന്‍ നല്ല കരുത്തുള്ള ശരീരാവയവങ്ങളുടെ ഉടമ - ഇയാളൊക്കെ കൈനീട്ടിയാല്‍ ഏതൊരു പെണ്‍കുട്ടിയും വികാരാവേശത്താല്‍ അയാളെ പുണര്‍ന്നു പോകും.... അവളനുമാനിച്ചു.
താത്രിക്കുട്ടിയാണാദ്യം പ്രശ്‌നാവതരണത്തിന്നു സമാരംഭം കുറിച്ചത്.
അച്ചോ - ഞാനന്നൊപ്പിട്ടു നല്‍കിയ ഭൂമിക്കു വേണ്ടിയുള്ള ആ അപേക്ഷയില്ലേ അതൊന്നെടുത്തേ!
ഏ... എന്തുപറ്റി അതയക്കണ്ടേ.
താത്രിക്കുട്ടി - അല്ല. അതയക്കുവാന്‍ വരട്ടെ. അല്‍പ്പം കൂടി ചിന്തിക്കുവാനുണ്ട്. ഉം. എടുക്കൂ - ഒരു പ്രത്യാക സംശയമുണ്ട്. അതു നോക്കീട്ടിപ്പോള്‍ തിരിച്ചു തരാം.
വിവിധ സഭാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വികാരിയല്ലേ. അയാള്‍ മറുത്തൊന്നും ആലോചിക്കാതെ മേശയുടെ വലിപ്പു തുറന്നു കടലാസെടുത്തു ഒന്നു കൂടി വായിച്ചു നോക്കി പിന്നെ മേശപ്പുറത്തു വച്ചു അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു.
എന്താ ഇതിലൊരു അപാകതയുമില്ലല്ലോ. 
താത്രിക്കുട്ടി - ആ അപേക്ഷ ബലാല്‍കാരേണ കടന്നെടുത്തു. എന്നിട്ടു മൊഴിഞ്ഞു. ഇതെന്റെ ചേച്ചി ഗൗരിക്കുട്ടി - ദാ - ചേച്ചീ അപക്ഷ ഇതിന്റെ കാര്യഗൗരവം നോക്കി മനസ്സിലാക്കൂ - ഗൗരിക്കുട്ടിയുടെ കയ്യില്‍ കൊടുത്തു.
അവളല്‍പ്പനേരം അപേക്ഷയിലൂടെ കണ്ണോടിച്ചു. പിന്നെ മടക്കി റൗക്കയ്ക്കുള്ളിലാക്കി.
താത്രിക്കുട്ടി - എന്താ അച്ചോ ഈ അപേക്ഷാ പ്രകാരം ഭൂമിയുടെ പ്രശ്‌നം കൈകാര്യം ചെയ്യാതിരുന്നത്. അച്ചന്‍ തിരക്കിലായിരുന്നിരിക്കും.
ഗൗരിക്കുട്ടി - അതേ അച്ചനു തിരക്കായിരുന്നു.
ഇവളെ ലൈംഗികമായി കൈകാര്യം ചെയ്യുവാന്‍ -
അല്‍പ്പം ഉച്ചത്തില്‍ - നിങ്ങള്‍ക്കു റവന്യൂ അധികാരിയെ കണ്ടു കാര്യങ്ങള്‍ ശരിയാക്കുവാന്‍ കഴിവില്ലാത്ത വ്യക്തി, എന്തിനാ ഈ പെണ്‍കുട്ടിയെ ആശിപ്പിച്ചത്. അവളെ സ്വാധീനിച്ച് ലൈംഗികസുഖം ആസ്വദിക്കുവാനായിരുന്നില്ലേ.
താത്രിക്കുട്ടി - കൊന്തയൂരി ഇനി - ദാ - ഈ കൊന്ത അച്ചന്റെ കയ്യില്‍ തന്നെയിരിക്കട്ടെ എന്നു പറഞ്ഞവള്‍ അയാളുടെ മടിയിലേയ്ക്കതിട്ടു കൊടുത്തു.
വൈദികന്‍ - ങേ - എന്തായിത്. കര്‍ത്താവിന്റെ കുരിശുമാല കഴുത്തില്‍ നിന്നൂരകയോ, അതെന്റെ നേര്‍ക്കെറിയുകയോ - ഹോ - കര്‍ത്താവേ - ഇവരോടു പൊറുക്കണമേ!
താത്രിക്കുട്ടി - സ്ത്രീകളെ പറഞ്ഞു പറ്റിക്കുവാന്‍ നടക്കുന്ന ളോഹധാരികള്‍. യുവതികളെ തേന്നൂറുന്ന വാക്കുകളാല്‍ പ്രലോഭിപ്പിച്ചു കൊണ്ടു വന്നു. വൈദികനു കാഴ്ച വയ്ക്കുന്ന കന്യാചര്‍മ്മം പൊട്ടിയ കപട കന്യകമാര്‍കള്‍.
അവരെയൊക്കെ ആസ്വദിച്ചിട്ടും ഇടവകയിലെ സൗന്ദര്യധാമങ്ങളെ, കൈകാര്യം ചെയ്തിട്ടും തൃപ്തിയടങ്ങാത്ത അച്ചന്‍, അവശയായ - പീഢിതയായ നമ്പൂതിരി കുട്ടിയേക്കൂടി ഭോഗിച്ച രീതി വളരെ രസാത്മകമായിട്ടുണ്ട് ഗൗരിക്കുട്ടി അഭിപ്രായപ്പെട്ടു.
പിന്നെ അച്ചോ, താത്രിക്കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചതിനും, അവള്‍ക്കു നേരിട്ട മാനഹാനിക്കും, പൊതുവായ അഭിപ്രായമാരായാതെ ഗോപ്യമായി അവളുടെ കഴുത്തില്‍ കൊന്ത തൂക്കിയതിനും നിങ്ങള്‍ നഷ്ടപരിഹാരം നല്‍കണം.
വൈദികന്‍ - (ഞെട്ടലോടെ, ഒരു നിമിഷം തരിച്ചിരുന്നു പോയി) എന്തായീ കേള്‍ക്കണേ - കര്‍ത്താവേ നിങ്ങളെന്നെ വിഷമവൃത്തത്തിലാക്കിയല്ലോ. ഇതുപോലെ ഏതെങ്കിലുമൊരു പാതിരി ഇത്തരം അന്യായ പീഢനത്തിനിരയായിട്ടുണ്ടോ നാം എന്താ ചെയ്യുക അയാള്‍ വിഷണ്ണനായി മ്ലാനവദനനായിരുന്നു പോയി.
ഗൗരിക്കുട്ടി - ഇല്ലെങ്കില്‍, ഞങ്ങളീ പ്രശ്‌നം നിങ്ങളുടെ സഭയ്ക്കു മുമ്പില്‍ വിളിച്ചു പറയു്. നിങ്ങളിവിടെ കിടന്നു നാറും, നശിച്ചു വെണ്ണീറാകും - പറഞ്ഞേക്കാം.
വൈദികന്‍ - ഞാന്‍ കാലു പിടിക്കാം, നിങ്ങളൊന്നടങ്ങൂ, ഇപ്പോള്‍ പോകൂ, പിന്നീടെപ്പോഴെങ്കിലും വിശദമായി സംസാരിക്കാം.
ഗൗരിക്കുട്ടി - ഇപ്പോള്‍ ഞങ്ങള്‍ക്കൊരായിരം രൂപ തന്നോളൂ (അക്കാലത്തു ആയിരം രൂപയെന്നത് വലിയ തുകയാണ്). ഉം. വേഗം വേണം. ഞങ്ങള്‍ക്കു പോയിട്ട് വേറെ നിരവധി കാര്യങ്ങളുണ്ട്.
അയാള്‍ അലമാര തുറന്ന് കുറേ നോട്ടുകളെടുത്ത് നല്‍കി. എന്റെ കയ്യിലുള്ളതിതാണ് ഇനി എന്നോടൊന്നും ചോദിക്കരുത്. എനിക്കറിയാതെ സംഭവിച്ചതാണ് പൊറുക്കണം.
ഗൗരിക്കുട്ടി ആ നോട്ടുകളെടുത്തു മടിയില്‍ വെച്ചു.
ശരിയച്ചോ - നിങ്ങള്‍ക്കു സ്ത്രീകളിലുള്ള അമിതാവേശം, ഒരു വലിയ ദൗര്‍ബല്യമാണ്. ഇപ്പോഴാണ് നിങ്ങള്‍ ശരിക്കും കെണിയിലകപ്പെട്ടത്. ഇത്തരം സ്ത്രീകള്‍ നിങ്ങളുടെ സഭയിലുണ്ടോ അച്ചോ. ഇല്ലായിരിക്കാം. ഏതായാലും സൂക്ഷിക്കണം അല്ലെങ്കില്‍ ദോഷമായിരിക്കും ഫലം.
അവര്‍ കോപാവേശരായി ഇറങ്ങിപ്പോരുമ്പോള്‍ അല്ലേശുമാപ്ലയും അന്നത്തെ കന്യാസ്ത്രീകളും അവിടെ നില്‍പ്പുണ്ടായിരുന്നു. ചില മന്ദബുദ്ധികള്‍ നിന്നു പല്ലിളിക്കുന്ന പോലെ, താത്രിക്കുട്ടിയേയും, ഗൗരിക്കുട്ടിയേയും കണ്ട അല്ലേശുമാപ്ല വിഢിച്ചിരി ചിരിച്ചു സമീപിച്ചു.
ങേ - കൊച്ചമ്പ്രാട്ട്യേയ്, ഗൗരിക്കുട്ടി തമ്പ്രാട്ടീം ഒണ്ടല്ലോ, എന്താ സഭാ കാര്യങ്ങള്‍ക്കു വേണ്ടി ചര്‍ച്ച ചെയ്യുവാന്‍ പോയതാണോ?
കന്യാസ്ത്രീ അമ്മമാരും സമീപിച്ചു. കൊച്ചമ്പ്രാട്ട്യേയ് അവര്‍ രണ്ടു കൈകളും കൂപ്പിക്കൊണ്ടാണ് അവരെ സമീപിച്ചത്. ഗൗരിക്കുട്ടി അവഹേളനാ സ്വരത്തിലാണതിനു മറുപടി നല്‍കിയത്. 
എന്താ എന്നേയും കൂടി നിങ്ങളുടെ സഭയില്‍ ചേര്‍ക്കുന്നോ എന്നാരായുവാന്‍ വന്നതാണ്. നിങ്ങളുടെ ആ സുന്ദരന്‍ പാതിരിയച്ചനില്ലേ.. പോയി നോക്കിക്കോ അയാള്‍ വല്ലാത്ത വിഷമസന്ധിയിലാണ്.
നിങ്ങളെയൊക്കെ പോരാഞ്ഞിട്ടാണ് ഈ നമ്പൂതിരി പെണ്ണിനേം കൂടി കൊന്തയിട്ടു തലോടി അയാളുടെ ളോഹയ്ക്കുള്ളിലാക്കിയത്.
(പുച്ഛത്തോടെ) ഒരു കന്യകമാരു നടക്കുന്നു. നിങ്ങള്‍ക്കു തിരുസ്വരൂപത്തിന്റെ മുന്നില്‍ നിന്നും സത്യസന്ധമായി ഉരയ്ക്കുവാന്‍ സാധിക്കുമോ - നിങ്ങള്‍ കന്യകമാരാണെന്ന് സാധ്യമല്ല.
കുറേ ഉടുപ്പണിഞ്ഞു നടക്കുന്നു ആളുകളെ പറ്റിക്കുവാന്‍ ഗൗരിക്കുട്ടിയും, താത്രിക്കുട്ടിയും വരുന്നതും കാത്തു അവരുടെ വീട്ടില്‍ നിന്നിരുന്ന പപ്പുമാനേജരും, ചിത്തരാജും സംഭവമറിഞ്ഞു പൊട്ടിച്ചിരിച്ചു.
പപ്പുമാനേജര്‍ - ഗൗരിക്കുട്ടിയുടെ ബുദ്ധി അപാരം തന്നെ കൊന്ത വലിച്ചെറിഞ്ഞു പണവും നേടി - അതും കൊള്ളാം.
കഷ്ടപ്പാടില്‍ വ്യാകുലതപ്പെട്ടു നടന്നിരുന്ന ചിത്തരാജ് വിവരമറിഞ്ഞ് ആഹ്ലാദചിത്തനായി മതിമറന്നു ചിരിച്ചു. താത്രിക്കുട്ട്യേയ് - കുഞ്ഞിനെ ഒന്നിങ്ങു കൊണ്ടുവാ, ഞാനൊന്നെടുക്കട്ടേ (അനുജന്‍ ശരദദാസ്സിന്റെ കുഞ്ഞല്ലേ വലിയച്ഛന്‍ എടുത്തോമനിച്ചത്).
പപ്പുമാനജേര്‍ - താത്രിക്കുട്ട്യേയ് - കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ - നിനക്കു എല്ലാ കാര്യത്തിന്നും ഇടപെട്ടു വിജയപ്രാപ്തിയിലെത്തിക്കുവാന്‍ ഇവിടെ ആളുകളുണ്ട്. ഒന്നും വേരറ്റു പോയിട്ടില്ല.
അദ്ദേഹത്തിന്റെ വാക്കുകള്‍ ആപ്തവാക്യമായി അവളുടെ മനസ്സില്‍ കുടികൊണ്ടു.
******