"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 17, ശനിയാഴ്‌ച

ആംഗലേയ ശബ്ദങ്ങള്‍: ഉച്ചാരണവും അര്‍ത്ഥവും മറ്റും - ഡോ. കെ എം കര്‍മചന്ദ്രന്‍

A1 (ഏവണ്‍) adj/adv. - ഒന്നാംതരം, അത്യുത്തമം
aah (ആഹ്) vi. - ഒരു ആശ്ച്ര്യ ശബ്ദം

aard wolf (ആര്‍*ഡ് വുള്‍ഫ്) n. - ഹയനയെപ്പോലെ ശരീരത്തില്‍ കുഞ്ചിരോമമുള്ള ഒരു മൃഗം
aaron (ആരണ്‍) n. ഇബ്രായന്‍ (ഹീബ്രു) ജനതയുടെ പുരാതന മുഖ്യ പുരോഹിതന്‍, മോശയുടെ സഹോദരന്‍
aaronic (ആരോണിക്) adj. ആരോണിന്റെ പൈതൃകം ലഭിച്ചയാള്‍, പുരോഹിത ശ്രേണിയില്‍ വരുന്നയാള്‍; താഴ്ന്ന നിലയിലുള്ള മോര്‍മന്‍ വര്‍ഗ പുരോഹിതന്‍.
ab (അബ്) n. ജൂതന്മാരുടെ കലണ്ടറിലെ 5 ആം മാസം.
ab (അബ്) prefix. അകന്നത,് അല്ലാത്ത (eg. abaxial; abnormal).
Aba (അബാ) n. അറബ് വസ്ത്രം; അയഞ്ഞ അറേബ്യന്‍ രോമക്കുപ്പായം.
abaca (അബക്കാ) n. മനിലഹെമ്പ് എന്നറിയപ്പെടുന്ന വാഴ (Musa textiles) യുടെ നാര്; അബക്ക വിളയുന്ന സസ്യം.
aback (അബാക്) adv. പിന്നോട്ട്, പിന്‍ഭാഗത്തേക്ക്; taken aback ആശ്ചര്യപ്പെടുക, അമ്പരക്കുക; ഞെട്ടുക (I was taken aback at the news)
abacterial (എബാക്ടീരിയല്‍) - adj. ബാക്ടീരിയയില്ലാത്ത.
abacus (അബാക്കസ്) n. മണിച്ചട്ടം, ഗുണനയന്ത്രം/ഗുണനോപകരണം., n.pl. abacuses/abaci.
abaft (അബാഫ്റ്റ്) - prep. പുറകില്‍ (He was standing abaft); adv. abaft: TOWARDS STERN (He was sent abaft).
abalone (അബലോണി)n. - ഒച്ചുവര്‍ഗത്തില്‍പ്പെട്ട ഒരു ജീവി.
abandon (എബാന്‍ഡന്‍) vt. ഉപേക്ഷിക്കുക, ത്യജിക്കുക, കൈവിട്ടുകളയുക; n. abandoner; adj. abandoned ഉപേക്ഷിക്കപ്പെട്ട (eg.abandoned to vices ദുശ്ശിലങ്ങളില്‍ മുഴുകിയ; abandoned way വിടവൃത്തി; കുലടാവൃത്തി; abandoned woman വേശ്യ, കുലട.
abandon(2) (എബാന്‍ഡന്‍) n. അനാമത്തു ചെലവുകള്‍; EXUBERANCE; അഗണ്യഭാവത്തോടെയുള്ള പെരുമാറ്റം.
abas (അബാ) നശിക്കട്ടെ, നാശമാകട്ടെ, മൂര്‍ദ്ദാബാദ്, DOWN WITH.
abace (എ്‌ബെയ്‌സ്/അബേസ്) vt. തരംതാഴ്ത്തുക; താഴ്ത്തിക്കാണിക്കുക; ഇകഴ്ത്തുക; arch. ശാരീരികമായി കീഴ്‌പ്പെടുത്തുക. (vb. abase; abased; abasing); n. abasement തരംതാഴ്ത്തല്‍, ഇകഴ്ത്തല്‍.
abash (എബാഷ്/അബാഷ്) vt. ആത്മവീര്യം നശിപ്പിക്കുക; അടിച്ചിരുത്തുക, DISCONCERT
abate (എബെയ്റ്റ/അബേറ്റ്) vb/vt. ശമിപ്പിക്കുക; തീര്‍ക്കുക; തകര്‍ക്കുക; വിലതാഴ്ത്തുക; syn. SUBSIDE, WANE, EBB;vi ശമിക്കുക; നിലയ്ക്കുക; adjs. abatable ശമിപ്പിക്കാവുന്ന; abated ചുരുങ്ങിയ; ചുരുക്കിയ; ലഘൂകരിച്ച; ns. abatement ശമനം; മാന്ദ്യം; (law. കേസുതള്ളല്‍); ഇളവു ചെയ്ത തുകകള്‍; വേറൊരാളുടെ സ്വത്തില്‍ ബലാല്‍ അതിക്രമിച്ചു കയറല്‍; n. abator.
abatis (അബറ്റി/അബറ്റിസ്) n.pl. abatis/abatises ശത്രുക്കളെ തടുക്കുവാനായി മുറിച്ചിടപ്പെടുന്ന വൃക്ഷം/വൃക്ഷങ്ങള്‍
A battery (എബാറ്ററി) n. വൈദ്യുത വിളക്കിന്റെ ഫിലമെന്റ് കത്തിക്കുവാന്‍ ഉപയോഗിക്കുന്ന വൈദ്യുത സെല്‍/സെല്ലുകള്‍
abattoir(അബാറ്റ്വാ*/അബറ്റ്വോര്‍*) n. പൊതു കശാപ്പു സ്ഥലം, കശാപ്പുശാല.
abaxial (അബാക്‌സീയല്‍) adj. ആക്‌സിസ് അഥവാ അച്ചുതണ്ടില്‍ നിന്നും മാറിനില്‍ക്കുന്ന.
abbacy (അബെസീ) n. pl. abbacies മഠാധിപതിയുടെ അധികാരം/ അധികാരപരിധി/ കാലവധി അഥവാ അന്തസ്.








Dr. K M Karmachandran
www.drkmkarmmachandran@gmail.com