"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

അന്തര്‍ജനത്തിന്റെ ജഡം പുലയന്‍ ചുമക്കണം - ധനു എളങ്കുന്നപ്പുഴ

അദ്ധ്യായം പതിനെട്ട്
ഉന്നതജാതിക്കാരുടെ ഭവനങ്ങളില്‍ മരണമോ പ്രസവമോ ഉണ്ടായാല്‍ അറിയിപ്പു പോകുന്നത്, പുലയക്കിടാത്തന്മാരായിരിക്കും, കൂടാതെ ശവശരീരം ചുമന്നു കൊണ്ടു പോയി ചുടുകാട്ടില്‍ സംസ്‌ക്കരിക്കുന്നതും ഈ പാവങ്ങളായ അടിമ പുലയരായിരിക്കും.
മാസങ്ങളോളം പണി ചെയ്താലും ഒരുതുണി വാങ്ങുവാന്‍ പോലും കഴിവില്ലാത്ത ഇവര്‍ക്ക് ശവം ചുമന്നാല്‍ തുണിയും പണവും ലഭിക്കുമായിരുന്നു.
ഉയര്‍ന്ന ജാതിക്കാരുടെ മരണവൃത്താന്തം പോയി അറിയിക്കുന്നിടത്തു നിന്നും, മുണ്ടോ കാശോ തരപ്പെട്ടിരുന്നു. കൂടാതെ ശവം മരണ വീട്ടില്‍ നിന്നും കൊണ്ടു പോയ്ക്കഴിഞ്ഞാല്‍ അവിടന്നും ലഭിക്കും മുണ്ടും കാശും. പ്രസവം അറിയിച്ചു പോയാലും ഇത്തരം ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു.
അതുകൊണ്ടു ജന്മിമാരുടെ വീട്ടില്‍ മരണമോ, പ്രസവമോ നടക്കുവാന്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നതു പുലയക്കിടാത്തന്മാരായിരുന്നു. കാരണം രണ്ടു മൂന്നു മൂണ്ടും പണവും തരപ്പെട്ടിരുന്നു. കൂടാതെ മരണവീട്ടില്‍ നിന്നും കഞ്ഞിയും പയറു കറിയും വയറു നിറയേ കഴിക്കാമായിരുന്നു. അതിനു വേണ്ടി തന്റെ ഭാര്യയേയും, കുഞ്ഞുങ്ങളേയും കൂട്ടി കൊണ്ടു പോയിരുന്നു.
വിധവയായ നമ്പൂതിരി സ്ത്രീ ഇടക്കാലത്തു വെച്ചു മരിച്ചാല്‍ അക്കാര്യത്തിനു പ്രത്യാക ചടങ്ങുകളാണ് ഇവര്‍ നിര്‍വ്വഹിച്ചിരുന്നത്.
നമ്പൂതിരി വിധവയ്ക്കു പുനര്‍വിവാഹത്തിനര്‍ഹതയില്ലാതിരുന്ന കാലം. ജീവിച്ചിരുന്ന അവസരങ്ങളില്‍ പുരുഷ സമ്പര്‍ക്കം തൃപ്തികരമായ തരത്തില്‍ ലഭിക്കുവാന്‍ ആശിച്ചിരുന്ന തരുണീ മണി മരിക്കുവാനിടയായാല്‍ അരോഗദൃഢ ഗാത്രരായ പുലയ ചെറുക്കരെ മൃതദേഹം കിടന്നിരുന്ന മുറിയിലേയ്ക്കു കടത്തി വിടുന്നു. അവനില്‍ നിന്നും, പ്രസ്തുത സ്ത്രീയുടെ ആത്മാവിന്ന്, ലൈംഗികാശ്വാസം ലഭിക്കുമാറാകണം എന്ന സങ്കല്‍പ്പമാണീ പേക്കൂത്തിന്നാധാരം.
തറവാട്ടിലെ തലമൂത്ത കാരണവരുടെ രഹസ്യ നിര്‍ദ്ദേശപ്രകാരം അടിമപ്പണിക്കാരില്‍ ആരുടെയെങ്കിലും യുവാവായ പുത്രനെയാണീക്കാര്യത്തിന്നു തിരഞ്ഞെടുക്കുക. നമ്പൂതിരി മരിച്ചശേഷം മക്കളോടു കൂടി തലമുണ്ടനം ചെയ്തു പുടവത്തുമ്പ് തലയിലൂടെ പുതച്ച്അമ്പലങ്ങളിലൊക്കെ പോയിരുന്ന തൈക്കിളവിയായ സ്ത്രീ തീപ്പെട്ടാല്‍ അവര്‍ക്കും ഇത്തരം മരണാനന്തര ആനുകൂല്യത്തിനര്‍ഹതയുണ്ട്. അതായത് ശവത്തിന്നു അടിമയുടെ ശരീരരസുഖം ലഭിക്കല്‍. അതൊരാത്മ സംതൃപ്തിയായി കണക്കാക്കിയിരുന്നു.
അക്കാര്യത്തിനെതിരായി പുലയചെറുക്കന്മാരും ചില ബുദ്ധികളൊക്കെ അരങ്ങേറാറു പതിവുണ്ട്. അതായത് തമ്പുരാന്റെ തറവാട്ടില്‍ സ്ത്രീകളായ ആരുടെയെങ്കിലും മരണം സംഭവിച്ചിട്ടുണ്ടെന്നറിയുവാനിടയായാല്‍, ചെറുപ്പക്കാരായ പുലയയുവാക്കളോട് ദൂരെയ്‌ക്കെവിടെയങ്കിലും പൊയ്‌ക്കൊള്ളുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അല്ലെങ്കില്‍ നേരത്തേ തന്നെ ദൂര സ്ഥലങ്ങളിലുള്ള പാടത്തെ പണിക്കു പൊയ്‌ക്കൊള്ളുവാനോ പറഞ്ഞിരുന്നു.
ഇതില്‍ വേറൊരു ദുരൂഹത കൂടി പതിയിരിപ്പുണ്ട്, അതായത് യൗവനയുക്തരായ പുലയച്ചെറുക്കന്മാര്‍ ഭാവിയില്‍ ആരോഗ്യത്തോടു കൂടി ജീവിക്കരുത്. അവരെ ശാരീരികമായും, ലൈംഗികമായും തളര്‍ത്തുകയെന്ന ദുഷ്ചിന്തയും ഇതിലൊളിഞ്ഞിരിക്കുന്നു. അവനില്‍ കൂടി ലൈംഗീകാരോഗം സന്തതി പരമ്പരകള്‍ക്കും പരക്കപ്പെടണം. അങ്ങിനെയാകുമ്പോള്‍ അവന്‍ അസുഖം മൂലം അകാലചരമടയുന്നതു കൂടാതെ അവന്റെ ചെറുമിയും പില്‍ക്കാലത്ത് മറ്റുള്ളവരെ അവലംബിക്കേണ്ട ഗതികേടു വന്നു ചേരും അവന്റെ സന്താനപരമ്പരകള്‍ ആരോഗ്യമില്ലാത്തവരും, അഴകില്ലാത്തവരും ഏതെങ്കിലും രോഗത്തിനടിപ്പെട്ടവരുമായി പരിണമിച്ചെന്നിരിക്കും.
മരിച്ചു കിടക്കുന്ന വെളുത്ത ആഢ്യകുല ജാതി സ്ത്രീ ഒരു കാലത്തു സൗന്ദര്യത്തിന്റെ നിറകുടമായിരുന്നിരിക്കണം. കാലക്കേടു കൊണ്ട് ഇടക്കാലത്തു വെച്ചു ഭര്‍ത്താവ് അകാല ചരമമടഞ്ഞാല്‍, രണ്ടു മൂന്നു കുട്ടികളേയും, സമ്മാനിച്ചിട്ടാണദ്ദേഹം വേര്‍പിരിഞ്ഞതെങ്കില്‍ ഈ കിഴവിശിഷ്ടകാലം വേദനതിന്നായിരിക്കും ജീവിച്ചിരുന്നത്. കുഞ്ഞുങ്ങളുണ്ടായിരുന്നെങ്കിലും ലൈംഗികശേഷം നിശ്ശേഷം നശിച്ചിട്ടുണ്ടെന്നു പറയുവാന്‍ സാധ്യമല്ല. അന്നുമുതല്‍ നീറിപ്പുകഞ്ഞു കരഞ്ഞു വികാരവും, വിചാരവും ഉള്ളിലടക്കിയാണാ മഹതി ജീവിച്ചു പോന്നിരുന്നത്. ഇപ്പോഴിതാ ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. അവരുടെ ആത്മാവിനു ശാന്തി ലഭിക്കുവാന്‍ ചെറിയൊരാശ്വാസം ഇത്തരത്തിലെങ്കിലും നിര്‍വ്വഹിച്ചില്ലെങ്കില്‍ നമ്മളൊക്കെ രക്ഷകര്‍ത്താക്കളായി നടന്നിട്ടെന്തു പ്രയോജനം എന്ന അഭിപ്രായത്തോടും കുശുമ്പോടും കൂടിയായിരിക്കും കിളവന്മാര്‍ ഈ ഏര്‍പ്പാടുകളൊക്കെ ഒരുക്കിയിരുന്നത്.
അതും പ്രകാരം ഏതെങ്കിലും പുലച്ചെറുക്കനേയോ, പറയച്ചെറുക്കനേയോ കൊണ്ടു വന്നു മരിച്ചു കിടക്കുന്ന ആഢ്യസ്ത്രീയുടെ മുറിയിലേയ്ക്കു കടത്തി വിടുന്നത്.
എടാ പുലച്ചെറുക്കാ നിനക്കാതമ്പുരാട്ടിയെ മതി വരുവോളം ആസ്വദിക്കാം, അവരുടെ ആത്മാവിനു ശാന്തി ലഭിക്കണം അത്രേയുള്ളൂ.
നല്ല വെളുത്തു തുടുത്ത തുടകളും, കൊഴുത്ത മുലകളുമായി നടന്നിരുന്നവര്‍ ഇപ്പോള്‍ അല്‍പ്പം തളര്‍ന്നു പോയെന്നല്ലാതെ വേറൊരു കുഴപ്പവും സംഭവിച്ചിട്ടില്ല.
പക്ഷേ എന്നെക്കൊണ്ടു തന്നെ വേണോ, ചത്ത ശവത്തിനെ വ്യഭിചരിക്കുവാന്‍. അവന്‍ മനസ്സിലോര്‍ത്തു. പക്ഷേ മിണ്ടുവാനോ, ചിന്തിക്കുവാനോ അര്‍ഹതയില്ലാത്ത പതിത വര്‍ഗ്ഗത്തിലെ അംഗമാണിവന്‍.
എന്തേ നിങ്ങളിലുള്ള ആളുകളെ കൊണ്ടു ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിച്ചു കൂടാ. അവന്‍ ചിന്തിക്കാതിരുന്നില്ല. അതുകൊണ്ടിതില്‍ എന്തോ ചതിവുണ്ട്. ജീവനോടിരുന്നപ്പോള്‍ പുലയര്‍ക്കൊ, പറയര്‍ക്കൊ ദര്‍ശിക്കുവാന്‍ പോലും അനുവദിക്കാതിരുന്ന വര്‍ഗ്ഗക്കാര്‍, ചത്തു കഴിഞ്ഞപ്പോള്‍ കിടപ്പു മുറിയിലേയ്ക്കു ലൈംഗിക വേഴ്ച നടത്തുവാന്‍ കയറ്റി വിട്ടിരിയ്ക്കുന്നു.
അവരുടെ ശരീരത്തിലുള്ള മാറാ രോഗങ്ങള്‍ ഇവന്റെ ദേഹത്തു വ്യാപരിക്കുവാന്‍ ലൈംഗിക വേഴ്ചയേക്കാളുപരി വേറൊരുപാധിയുമുണ്ടായിരുന്നില്ല. അവന്‍ ഭാവിയില്‍ മാറാരോഗത്തിനടിമയായി അവന്റെ കുടുംബത്തോടെ രോഗികളായി അലഞ്ഞു തിരിഞ്ഞു നടക്കുന്നതു കാണണം. മാടമ്പിയോര്‍ത്തു. വയസ്സായ എനിക്കതു ദര്‍ശിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും എന്റെ സന്താനപരമ്പരയ്‌ക്കെങ്കിലും, കാണുവാനവസരമുണ്ടാകണം. അതുകൊണ്ടാണ് പതിത വര്‍ഗ്ഗത്തിലുള്ള പുലയച്ചെറുക്കനെ തന്നെ ഇക്കാര്യത്തിന്നു തിരഞ്ഞെടുക്കുന്നത്.

വിഷ്ണു നമ്പൂതിരിയുടെ ഇളയ സഹോദരി വളരെ ചെറുപ്പത്തില്‍ തന്നെ വിധവയായി മാറി. ഒരു മകള്‍ മാത്രമേയുള്ളൂ. ആ പെണ്‍കുട്ടിയും വിവാഹിതയായി പോയിരിക്കുന്നു. സരോജിനി എന്ന ആ വിധവ, ഭര്‍ത്താവു മരണമടഞ്ഞെകാലം മുതല്‍ തലമുണ്ഡനം ചെയ്തു അമ്പലവും പ്രാര്‍ത്ഥനയുമായി നടന്നു കാലം കഴിച്ചു പോന്നു. തുടുത്ത കവിള്‍ത്തടവു്, കടഞ്ഞെടുത്ത കൈകാലുകളും മൃഗരാജകടി തടത്തിനേയും വെല്ലുന്ന അരക്കെട്ടുമുണ്ടായിരുന്ന സരോജിനി അന്തര്‍ജനം, ഭര്‍ത്താവിന്റെ വേര്‍പാടില്‍ നിന്നുളവായ വ്യാകുലതയില്‍ നിന്നും മുക്തയായിരുന്നില്ല.

നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം അനുവദനീയമല്ലാതിരുന്ന കാലമായതിനാല്‍ മനസ്സു നീറി പുകഞ്ഞാണ് അവര്‍ കാലം തള്ളി നീക്കിയിരുന്നത്. വയസ്സാകാതെ വയസ്സായാണ് സരോജിനി ജീവിച്ചു പോന്നിരുന്നത്. അമ്പലത്തിലെ ശാന്തിക്കാര്‍ പോലും സരോജിനിയെ നോട്ടമിട്ടിരുന്നു. മറ്റു മാടമ്പികളും അവരെ കൊതിയൂറുന്ന കണ്ണുകളോടെ നോക്കി നടന്നിരുന്നു. പക്ഷേ മാനഹാനി ഭയന്നാണവര്‍, ഒന്നിന്നും വശംവദയാകാതിരുന്നത്. ആഗ്രഹമുണ്ട്, സമുദായത്തിന്റെ വിലക്കുകള്‍, നിരാശതയിലേയ്ക്കു തള്ളിയാഴ്ത്തി. ഇപ്പോഴിതാ മരണം സംഭവിച്ചിരിക്കുന്നു. വിഷ്ണു നമ്പൂതിരിയുടെ ഇല്ലത്തിന്നും കുറേ തെക്കുമാറിയാണിവരുടെ ഭവനം. ഈ ഇല്ലത്തിന്റെ അകത്തളത്തിലൊരു മുറിയിലാണിവര്‍ മരിച്ചിരിക്കുന്നത്. വിവരമറിഞ്ഞു വളരെയടുത്ത സ്വന്തക്കാര്‍ രാത്രിക്കു രാത്രി തന്നെ വന്നെത്തി.
കൂട്ടത്തിലൊരാള്‍ വന്നു പറഞ്ഞു. ഭര്‍ത്താവില്‍ നിന്നു പോലും ശാരീരികമായും മാനസികവുമായും സംതൃപ്തി ലഭിക്കാതെ ജീവിച്ചവളാണ് സരോജിനി. പിന്നിടൊരിക്കലും ഒരു പുരുഷ സമ്പര്‍ക്കമുണ്ടാകാതെയാണ് അവര്‍ രോഗശയ്യാവലംമ്പിയായത്. അതുകൊണ്ട് ഒരു യുവാവായ പുലയ ചെറുക്കനെ തന്നെ സംഘടിപ്പിക്കണം അവളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കണം. എന്നയാള്‍ ആത്മാര്‍ത്ഥമായി തന്നെ നിര്‍ദ്ദേശിച്ചു.
പണ്ടിവള്‍ യൗവ്വനയുക്തയായിരുന്ന കാലത്തു ഈ പറയുന്ന എമ്പ്രാന്തിരിയും, ഒരുവേള ആശിച്ചു നടന്നിരുന്നതാണ്. അതു സഫലമാകാതെ കൈവിട്ടു കളഞ്ഞതുമാണ്. ഇവളുടെ നമ്പൂതിരി ഇഹലോകവാസം വെടിഞ്ഞപ്പോഴും എമ്പ്രാന്തിരിമാര്‍ കണ്ണെറിയലും അധരസൗകുമാര്യത കാട്ടിയും പരിശ്രമിച്ചിരുന്നു. പക്ഷേ കാര്യങ്ങള്‍ക്കു നിവര്‍ത്തിയുണ്ടായിരുന്നില്ല. അക്കാലത്തു പിന്‍വാങ്ങിയ പുവാല ശിരോമണിമാരിലൊരാളാണീ നമ്പൂതിരി.
കൂടാതെ ഇതിന്റെ മറവില്‍ ഒരു പുലയച്ചെറുക്കനെ പീഢിപ്പിക്കുകയും ചെയ്യാം. പിന്നെ പുലയച്ചെറുക്കന്‍ സ്പര്‍ശിച്ച ജഡം അവന്‍ തന്നെ കൊണ്ടു പോയി കുഴിവെട്ടി മറവു ചെയ്യുകയും വേണം. എന്നാണ് വ്യവസ്ഥ.
ഇക്കാര്യത്തിന്നു തമ്പുരാക്കന്മാരായവര്‍ ചാത്തേന (ചിത്തരാജി)നെയാണ് കൂട്ടിക്കൊണ്ടു പോയത്. വേലയും പണിയും ചെയ്യാതെ സാമൂഹ്യ പ്രവര്‍ത്തനം മാത്രം നിര്‍വ്വഹിച്ചിരുന്ന ചാത്തേന് പണം വല്ലതും കിട്ടുന്ന കാര്യമാണെന്നോര്‍ത്തു മറിച്ചൊന്നും ചിന്തിക്കാതെ അവരുടെ കൂടെ ഇറങ്ങിപ്പുറപ്പെട്ടു. അനുനയത്തില്‍ വിളിച്ചു വരുത്തി ചിത്തരാജിനെ അവര്‍ മൃതദേഹം കിടന്നിരുന്ന മുറിയില്‍ കൊണ്ടു പോയി തള്ളി പുറത്തു നിന്നും കതകടച്ചു കുറ്റിയിട്ടു.
എടാ പുലച്ചെറുക്കാ.... നിന്റെ വികാരം ശമിക്കും വരേയ്ക്കും, ആ കിടക്കുന്ന തമ്പുരാട്ടിയെ വ്യഭിചരിച്ചോളൂ. കുറേ കഴിയുമ്പോള്‍ കതകു തുറക്കാം. അപ്പോള്‍ പുറത്തേയ്ക്കു വന്നാല്‍ മതി.
അവര്‍ വിധവയായതിനു ശേഷം പുരുഷസ്പര്‍ശനമേല്‍ക്കാതെ വേദനയും, യാതനയും ഏറ്റു നീറിപ്പുകഞ്ഞാണീക്കാലമത്രയും കഴിച്ചു കൂട്ടിയത്. മനസ്സിനു തൃപ്തിയാകുന്നതു വരേയ്ക്കും അവര്‍ സുഖിച്ചിട്ടില്ല. അങ്ങിനെ വ്യാകുലചിത്തയായാണാ മഹതി തീപ്പെട്ടിരിക്കുന്നത്.
നീ മതി വരുവോളം അവളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തണം. അവര്‍ കതകിനു പിന്നില്‍ നിന്നു കല്‍പ്പനാ സ്വരത്തില്‍ മന്ത്രിച്ചു.
പത്തായത്തിലകപ്പെട്ട മൂഷികനെപ്പോലെ ചിത്തരാജ് നിന്നു പുകഞ്ഞു.
വരേണ്യവര്‍ഗ്ഗത്തിന്റെ, അന്ധവിശ്വാസത്തിലധിഷ്ടിതമായ പകപോക്കല്‍. ചിന്തിക്കുവാന്‍ കഴിവു വന്ന പതിത വര്‍ഗ്ഗത്തിലെ അംഗമായ ചാത്തേന്‍ (ചിത്തരാജ്) വല്ലാത്ത വ്യാകതലയിലാണ്ടു. മറു വശത്തെ ജാലകം തുറന്നു. ശവശരീരത്തില്‍ നിന്നും വമിച്ചു കൊണ്ടിരുന്ന രോഗാണു ബാധയുള്ള ദുര്‍ഗന്ധം ബഹിര്‍ഗമിപ്പിച്ചു. ശുദ്ധവായു ശ്വസിക്കുവാനുള്ള അവസരം സംജാതമാക്കി.
പതിത വര്‍ഗ്ഗങ്ങള്‍ ചിന്തിക്കുവാന്‍ തുടങ്ങിയിരിക്കുന്നു, എന്ന വസ്തുത ഉന്നതജാതിക്കാര്‍, സ്മരിച്ചിരിക്കുവാനിടയില്ല. മുകജനതയെങ്കിലും എതിര്‍ത്തു സംസാരിക്കുവാന്‍ കഴിവില്ലെങ്കിലും പാവപ്പെട്ട ഈ അംഗം അല്‍പ്പം ചിന്തിച്ചു തുടങ്ങിയതില്‍ അപകാതയുണ്ടെന്നു തോന്നുന്നില്ല.
വിവിധ ചിന്താഗതികള്‍ അവന്റെ സ്മൃതിമണ്ഡലത്തിലൂടെ മിന്നിമറഞ്ഞു. ചില കണക്കു കൂട്ടലുകള്‍ അയാള്‍ മെനഞ്ഞെടുത്തു. തന്നെ കൂട്ടികൊണ്ടു വരുവാന്‍ മുന്‍കൈയ്യെടുത്ത, ഉദ്ദണ്ഡന്മാരായ നായന്മാരെയും, പൂന്നൂല്‍ധാരികളേയും, അവന്‍ മനസ്സിലാക്കി വെച്ചു. അകത്തളത്തില്‍ ശവമുറിയില്‍ നിന്ന ഓരോ നിമിഷവും ഓരോ ദിവസങ്ങളായനുഭവപ്പെട്ടു. എങ്ങിനെയെങ്കിലും ഈ കുരുക്കില്‍ നിന്നും പുറത്തിറങ്ങിയാല്‍ മതിയായിരുന്നു. അയാളോര്‍ത്തു.
തമ്പുരാട്ടിയുടെ ഉടുവസ്ത്രങ്ങള്‍ ചില ഭാഗത്ത് വിവസ്ത്രയാക്കി അവന്റെ മുണ്ടും കുപ്പായവും അലങ്കോലപ്പെടുത്തി ചുക്കി ചുളുപ്പിച്ചു. നിമിഷങ്ങള്‍ കടന്നു പോയി. അവസാനം കതകു തുറക്കപ്പെട്ടു. അവനുടനെ തന്റെ മുണ്ടു കുടഞ്ഞുടുക്കുന്ന പോലെ കാണിച്ചു. കുപ്പായമതിന്റെ മേലെ കൂടി കുടഞ്ഞു നേരെയാക്കി ധൃതിപിടിച്ചു പുറത്തേയ്ക്കിറങ്ങി.
ഞാന്‍ പോയി നനച്ചടിച്ചു കുളിച്ചു വരാം. അതിനു വേണ്ടി ഇഞ്ചയും എണ്ണയും വാങ്ങാന്‍ പണം തരണം.
പറയേണ്ട താമസം, അവന്റെ കൈനിറയെ പണം കൊടുത്തു. പണവും വാങ്ങി അവന്‍ പോയി. വളരെയധികം ദൂരം നടന്നു. ഗൗരിക്കുട്ടിയുടെ പാഠശാലയിലെത്തി. പപ്പു മാനേജരെ കണ്ടു വിവരങ്ങളൊക്കെ ഉണര്‍ത്തിച്ചു.
മൃതദേഹം ചുമന്നു കൊണ്ടു പോയി മറവു ചെയ്യുവാന്‍ ആളെ കാണാതെ നമ്പൂതിരിമാര്‍ വല്ലാതെ വിഷമത്തിലായി. ചാത്തേന്‍ വരേണ്ട സമയം വളരെയധികമായിരിക്കുന്നു. എന്തു ചെയ്യും ഏതായാലും രണ്ടു പേരെ അവനെ അന്വേഷിക്കുവാന്‍ പറഞ്ഞയച്ചു.
അതിനിടയ്ക്കു പപ്പു മാനേജരുടെ നിര്‍ദ്ദേശ പ്രകാരം മറ്റു പുലയ ചെറുക്കന്മാരും കൂടാതെ ഇട്യാദി മൂപ്പനേയും ക്ഷണിച്ചു വരുത്തി. അവരെല്ലാം ഗൗരിക്കുട്ടിയുടെ പാഠശാലയ്ക്കു സമീപമുള്ള പപ്പു മാനേജരുടെ വിശ്രമ സങ്കേതത്തിന്റെ മുറ്റത്തും മരത്തിന്റെ ചോട്ടിലുമായി മാറിയിരുന്നു വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നു.
അന്വേഷണക്കാര്‍ ചാത്തേന്റെ കുടിലിലും, മറ്റു നാല്‍ക്കവലകളിലും ഒക്കെ തേടി നടന്നു. ആരോ പറഞ്ഞയച്ചതിന്റെ വിവരം വെച്ചു പാഠശാലയുടെ സമീപം നില്‍ക്കുന്നതായി കാണുവാനിടയായ ഉന്നതജാതി അന്വേഷണാംഗങ്ങള്‍ ചിത്തരാജിനെ സമീപിച്ചു. വന്നപാടെ അവരാക്രോശിച്ചു.
എടാ പട്ടി - ചെറുമ ചെറുക്കാ. ഇവിടെ വാടാ എന്നു പുലമ്പിക്കൊണ്ടവന്റെ കൈക്കു പിടിച്ചു വലിച്ചിഴച്ചു കൊണ്ടു പോകുവാന്‍ മുതിര്‍ന്നു.
പെട്ടെന്നു അവരുടെ കൈതട്ടി മാറ്റി ചിത്തരാജ് അരയില്‍ തിരുകിയിരുന്ന കത്തിയെടുത്തു, അതിനോടൊപ്പം വേലിക്കുള്ളില്‍ നിന്നും ചെല്ലനും, കോലപ്പനും അവിടേയ്ക്കു നേരെ വന്നു. അവരെ കയറിപിടിച്ചു. തള്ളിക്കൊണ്ടു വേലിക്കുള്ളിലാക്കി, സ്‌ക്കൂള്‍ കെട്ടിടത്തിന്റെ പിന്‍വശത്തുള്ള രണ്ടു അടയ്ക്കാമരത്തിലുമായി തോര്‍ത്തു കൊണ്ടു ബന്ധിച്ചു നിര്‍ത്തി.
ഏ... ഹേ.. ഞങ്ങളെ തൊട്ടു കളിക്കാറായോടാ പെലച്ചെറുക്കന്മാരെ. നിന്നെയൊക്കെ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്.
അപ്രതീക്ഷിതമായി പാഞ്ഞടുത്ത പപ്പു മാനേജര്‍ രണ്ടു പേര്‍ക്കുമായി ഒരേ സമയം കനത്ത പ്രഹരമേല്‍പ്പിച്ചു. നാഭിക്കു നോക്കി കാലുകൊണ്ടു നല്ലൊരു ചവിട്ടും കൊടുത്തു.
അമ്മേയെന്നു... വിളിച്ചു കിടന്നു പുളഞ്ഞു. അസഹ്യമായ വേദനയാലേങ്ങി കരഞ്ഞു. അയ്യോ... അയ്യോ... ഞങ്ങളെ ഒന്നും ചെയ്യല്ലേ.
നിന്നോടൊക്കെ ആരും പറഞ്ഞിട്ടാടാ ഈ നില്‍ക്കുന്നവനെ പിടിച്ചു ശവത്തിനെ വ്യഭിചരിക്കുവാന്‍ കൊണ്ടു പോയത്... ഉം. പറയടാ.
അവന്റെയൊക്കെ കുത്തിനു പിടിച്ചു ഓരോ അടികൂടി കൊടുത്തു.... അയ്യോ എന്നു വിളിച്ചു കരഞ്ഞു പറഞ്ഞു.
മനയ്ക്കലെ വല്യാമ്പ്രാന്റെ സ്വന്തക്കാരനൊരാള്‍ പറഞ്ഞിട്ടാണേയ്.
എടാ ശവത്തിനെ വ്യഭിചരിക്കുകയോ, ഇത്ര നികൃഷ്ട സ്വഭാവം എവിടെ നിന്നു കിട്ടിയെടാ... ഇതിനു പരിഹാരമായി നിങ്ങളിലൊരാളെ ഞങ്ങള്‍ കൊല്ലും.
അയ്യോ ഞങ്ങളെ വിടണേയ്.
ഓരോരുത്തരും മാറി മാറി കരഞ്ഞു പറഞ്ഞു. അയ്യോ എന്നെ കൊല്ലല്ലേ. അ2യ്യാ എന്നെ കൊല്ലല്ലേ.
ഇല്ല കൊല്ലില്ല.. .കൊടുക്കടാ പ്രഹരം. പപ്പുമാനേജര്‍ അട്ടഹസിച്ചു. ചിത്തരാജ് അവരുടെ സമീപം ചെന്നു. കത്തി തല മുതല്‍ താഴേയ്ക്കു ചലിപ്പിച്ചു. കത്തി മുന കണ്ണില്‍ വച്ചു. കണ്ണു കുത്തിപ്പൊട്ടിക്കുമെന്നു ഭയപ്പെടുത്തി. പിന്നെ മൂക്കില്‍ വെച്ചു. തുമ്മാന്‍ പറ്റാതെ വീര്‍പ്പു മുട്ടി. വായില്‍ കത്തി ഉള്ളില്‍ കടത്തി വായ ചേര്‍ത്തടച്ചാല്‍ മുറിയുമെന്ന തരത്തില്‍ വിമ്മിഷ്ടപ്പെടുത്തി. താഴോട്ടു നീക്കി അയാല്‍ മുന്നറിയിപ്പു നല്‍കി. നിന്നെയൊക്കെ ഇങ്ങിനെയായിരിക്കും ഞങ്ങള്‍ കൊല്ലുന്നത്. കത്തി നിരക്കി വയറു ഭാഗം വന്നപ്പോള്‍ ചിത്തരാജ് കോപാന്ധനായി ആക്രോശിച്ചു.
എടാ പട്ടി പട്ടരേ നീ എന്താ എന്നെ വിളിച്ചത്, ഇപ്പോള്‍ കണ്ടാടാ എന്റെ കത്തി മുനയിലാണ് നിന്റെ ജീവന്‍ ഇതൊന്നു താത്തിയില്‍ നിന്റെ ഉയിര് മോളിലെത്തും.
അയ്യോ എന്നെ വിടണേയ്. എന്നെ വിടണേയ... ഭാ... തമ്പ്രാനേന്നു വിളിയെടാ പട്ടി നമ്പൂരീ അല്ലെങ്കില്‍ കത്തി താത്തും. ചിത്തരാജലറി.
അയ്യോ ഒന്നും ചെയ്യല്ലേ പെലത്തമ്പ്രാ. ആഹാ. മരിയാദക്കു വിളിയെടാ തമ്പുരാനേന്ന്.
ജീവനില്‍ കൊതിയുള്ള നമ്പൂതിരി കാര്യം കാണാന്‍ കഴുതക്കാലും പിടിക്കും.
അയാള്‍ വീണ്ടും വിളിച്ചു എന്നെ വിടണേ തമ്പ്രാ.
ചിത്തരാജ് അട്ടഹസിച്ചു. ഇനീം വിളിയെടാ പട്ടി നമ്പൂതിരി.
എന്നെ വിടണേയ് തമ്പ്രാ- അയാള്‍ വാവിട്ടു കരഞ്ഞു.
കത്തി പയ്യെ താഴ്ത്തി ചോര പൊടിപ്പിച്ചു. വേദന വന്നപ്പോള്‍ പട്ടര്‍ ഉച്ചത്തില്‍ കരഞ്ഞു. അയ്യോ കൊല്ലല്ലേ.. തമ്പ്രാ കൊല്ലല്ലേ കരഞ്ഞു കരഞ്ഞു ശബ്ദം താഴ്ന്നു.
ഇനിമുതല്‍ പുലയരോടു ഐത്തം കാണിക്കുമോടാ....
ഇല്ലേയ്, ഇല്ല തമ്പ്രാ....
അടുത്തതു ഇവന നോക്കാ - എന്നു പറഞ്ഞു ചിത്തരാജ് കത്തിയുമായി ബന്ധനസ്ഥനായി കിടക്കുന്ന നായരുടെ സമീപം ചെന്നു.
എന്താടാ പട്ടി നായരേ... നിന്നെ ഞാനീ കത്തിക്കിരയാക്കും. എന്താ പോരേ.
അയാള്‍ ജീവനു വേണ്ടി കരഞ്ഞു പറഞ്ഞു അയ്യോ തമ്പ്രാ എന്നെ കൊല്ലല്ലേ.
കണ്ടാ കണ്ടാ അവനെ വിട്ടപ്പ ഇവന്റെ തന്നെയാണ് ജീവന്‍ നമ്മ കളയാന്‍ പോണതെന്നുറപ്പായി.
ചിത്തരാജ് അവനൊരു പ്രഹരമേല്‍പ്പിച്ചു പറഞ്ഞു എന്താടാ പട്ടീ മോങ്ങുന്നത്. അയാള്‍ കത്തി തല മുതല്‍ താഴോട്ട് ചലിപ്പിച്ചു. എന്താടാ നായരെ.. നിന്നെ കൊന്നു ഈ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തും. 
അവനേങ്ങിക്കരഞ്ഞു... തമ്പ്രാ എന്നെ വിടണേ... എന്നെ വിടണേ... പെലേന്‍ തമ്പ്രാ.
ഒരടി കൂടി കൊടുത്തിട്ടു അട്ടഹസിച്ചു. ശരിക്കും വിളിക്കടാ... തമ്പ്രാന്ന്.
വിളിക്കാമേ.. തമ്പ്രാ എന്നെ വിടണേയ് കൊല്ലല്ലേ തമ്പ്രാ.
അയാള്‍ കത്തി അവന്റെ നെഞ്ചു ഭാഗത്തു വരുത്തി. മുനകൊണ്ടു പോറലേല്‍പ്പിച്ചു. ചോര പൊടിഞ്ഞു. അയ്യോ എന്നെ കൊല്ലല്ലേ.
എങ്ങിനെയുണ്ടടാ പെലേന്റെ പിച്ചാത്തീട രുചി. കൊള്ളാമല്ലേ. നിന്നെയൊക്കെ കൊല്ലാന്‍ പോകേണ്... രാത്രിയാകട്ടെ.
ഇട്യാദി മൂപ്പന്‍ മുന്നോട്ടു വന്നു, എടാ നമ്പൂരി, എടാ നായരേ, നീയെക്ക ജാതീട പേരില് എത്ര ആളുകളേണ്, കട്ടപ്പെടുത്തേക്കണത്. എടാ ചത്തകെളത്തീന പെലേരക്കൊണ്ടു വിശയിപ്പികണതൊ പാവം എവടെന്നെണ്ടായതാടാ ആരാടാ ഇതെക്ക നിങ്ങളേക്ക പടിപ്പിച്ചേക്കണതി. പിന്ന ചത്ത ചവത്തിനെ ഞങ്ങ തന്നെ ചൊമക്കണോന്നുള്ള നേമം നിങ്ങേല്ലേ ഒണ്ടാക്ക്യേത്. ഇപ്പ ഞങ്ങക്കതു പറ്റോലെങ്കിലാ നിങ്ങ എന്നാ ചെയ്യു്. ചവത്തിന നിങ്ങ തന്നെ ചോമന്നാലെന്താണ് - നിങ്ങ തന്നെ കുയിച്ചിട്ടാലെന്താണ് കൊയപ്പം.
ചത്ത കെളത്തിക്കു പകരം, ചാകാത്ത ചെുറപ്പക്കാരി പെങ്കൊച്ചിങ്ങളെ ഞങ്ങട പെലക്ടാങ്ങള കൊണ്ട് വിശയിപ്പിക്കാത്തതെന്താടാ - നമ്പൂരീ. അങ്ങനെ തോന്നന്നവരേക്കും നീയെക്ക അവടക്കെട. കരിപ്പലാകുമ്പ രണ്ടിനേം കൊന്നു ചെള്ളേല് ചവിട്ടിത്താത്തും.
ബന്ധിതരാക്കപ്പെട്ട നിലയില്‍ ഞരങ്ങി മൂളി തലതാഴ്ത്തിക്കിടന്നു. നിമിഷങ്ങളിഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. ഇവിടെ നിന്നും രക്ഷപെടുന്ന കാര്യം ചിന്തിക്കുവാന്‍ പോലും പറ്റുന്നില്ല. ഈ പെലേര് ഞങ്ങളെ കൊന്നതു തന്നെ. ആരും കാണാതെ അറിയാതെ മരിക്കുവാനാണ് വിധിയെങ്കില്‍ ആയിക്കോട്ടെ. ഏതു അശുഭമുഹൂര്‍ത്തത്തിലാണ് തങ്ങള്‍ക്കീ നികിര്‍ഷ്ടബുദ്ധി തോന്നിയത്. ഇവനൊക്കെ ശക്തി നേടിയിരിക്കുന്നു. മനയ്ക്കലെ ആ കെളവന്‍ നമ്പൂരി പറഞ്ഞിട്ടല്ലേ. തങ്ങളീ ചെയ്തികള്‍ക്കു പുറപ്പെട്ടതും, കെണിയിലാക്കപ്പെട്ടതും.
പുലികളെപ്പോലെ ആധികാരികമായി പാഞ്ഞടുത്ത ഉന്നതര്‍ ഇതാ അടയ്ക്കാമരത്തില്‍ ബന്ധിക്കപ്പെട്ടു, പ്രഹരമേറ്റു, അധോന്മുഖരായി കിടക്കേണ്ട ഗതികേടിലായിരിക്കുന്നു.
എല്ലാ പുലയരും ഉന്നതരുടെ ആജ്ഞാനുവര്‍ത്തികളാണെന്നാണിവര്‍ വിചാരിച്ചിരിക്കുന്നത്. അടിമകളില്‍ ചിലരെങ്കിലും ചിന്തിക്കുന്നവരായുണ്ടെന്നിവര്‍ കരുതിയിരിക്കില്ല. മൃഗങ്ങളെ വേട്ടയാടി പിടിക്കുന്ന പോലെയല്ലേ അധ:സ്ഥിതരെ ഓടിച്ചിട്ടു പിടിച്ചു ചിത്രവധം ചെയ്തിരുന്നത്. ഉന്നതരെന്ന അഹങ്കാരമാണ് പതിത വര്‍ഗ്ഗങ്ങളെ മൂക ജീവികളാക്കിയിരുന്നത്.
ശബ്ദിച്ചാല്‍ പ്രഹരം, നോക്കിയാല്‍ പ്രഹരം നടന്നാല്‍ പ്രഹരം.
ഇട്യാദി മൂപ്പന്‍ പറഞ്ഞു - ഇവരാണ് നമ്മുടെ സ്ഥാനത്തായിരുന്നെങ്കില്‍ ജീവനോടെ വിടുമായിരുന്നോ. നമ്മുടെ പൂര്‍വ്വികരെ എത്രയെത്ര പീഡനങ്ങളാണ് ഏല്‍പ്പിച്ചേക്കണത്. നമ്മളിത്തരത്തിലായിട്ടു കൂടി നുമ്മളആക്രമിക്കുവാന്‍ വന്നതു കണ്ടില്ലേ. നമ്മളിപ്പോള്‍ പൊതു വഴിയേ നടക്കുന്നു. മാറു മറക്കണി, കൂലി കൂടുതല്‍ ചോയിച്ചു മേടിക്കണി നുമ്മട മിക്ക കുഞ്ഞുങ്ങളും പള്ളിക്കൂടത്തില്‍ പടിക്കണി.
നുമ്മട ചെലരി വെള്ളമുണ്ടും കുപ്പായോം എക്ക ഇട്ട് നടക്കണത് അവിരിക്കൊന്നും പിടിക്കണില്ല. കൂടാതെ ചാത്തേനപ്പോലേള്ളവരട പാവി നശിപ്പിക്കാനാണീ പൊറപ്പാടെക്ക. അവനെക്ക ബരും കാലങ്ങളില് രോഗികളായി അവന്റെ തന്താന പരമ്പരകള് കയിഞ്ഞു കൂടണം. അതീക്കൂടി മറ്റവര എതിര്‍ക്കാന്‍ കെല്‍പ്പില്ലാത്ത രോഗികളുടെ തങ്കോയി തീരണം. അതാണീ അന്തവിച്ചോതത്തിന്റെ പൊറകിലൊള്ള തൊപാവം.
അന്തര്‍ജനം മരിച്ച തറവാട്ടില്‍ നിരവധി നമ്പൂതിരിമാരും നായന്മാരും ഒത്തു കൂടി. പുലയരും, പറയരും, വേട്ടുവരും വന്നു ചേര്‍ന്നിട്ടുണ്ട്. അവരൊക്കെ അകലെ മാറി കുറ്റിക്കാടുകള്‍ക്കും, വള്ളിപ്പടര്‍പ്പുകള്‍ക്കു സമീപത്തായും നിന്നിരുന്നു. അവരുടെ ചാരത്തായി കറുത്ത കരുവാളിച്ചു, ചെളി പുരണ്ടു നാറുന്ന കുഞ്ഞുങ്ങള്‍, തള്ളമാരുടെ മുല വലിച്ചു കുടിക്കുന്നു. മണ്ണില്‍ പുരണ്ടു കളിച്ചു തീമര്‍ക്കുന്ന പുലച്ചെറുക്കന്മാര്‍ ജാതി വിളക്കുകളൊന്നുമറിയാത്ത അധ:കൃത കുട്ടികള്‍ ഒരുമിച്ചാണ് കളിച്ചു കൊണ്ടിരുന്നത്. മരണവീടെന്നോ ഒന്നും അറിയാത്ത കളങ്കമറ്റ കിടാത്തന്മാര്‍.
അന്തര്‍ജനത്തിന്റെ മുറിയിലേയ്ക്കു കയറ്റി വിടപ്പെട്ടവനെ അന്വേഷിച്ച് രണ്ടു പേര്‍ പോയിട്ട് അവരും തിരിച്ചു വന്നിട്ടില്ല. കുറെയധികം കഴിഞ്ഞപ്പോള്‍ ഒരു വയസ്സന്‍ നമ്പൂതിരി വന്നു പറഞ്ഞു.
ദേ.. ആ പുലച്ചെറുക്കനെ തേടിപ്പോയവര്‍ ഇതു വരേയ്ക്കും വന്നിട്ടില്ല. ഇനി അവരെ നോക്കി നിന്നിട്ടു പ്രയോജനവുമില്ല. നമുക്കു വേറെയാരെയെങ്കിലും വിളിച്ച് ജഢത്തെ എടുപ്പിച്ചു മറവു ചെയ്യിക്കാം.
ആ അഭിപ്രായത്തെ നമ്പൂതിരിമാരായ വൃദ്ധജനങ്ങള്‍ പിന്‍താങ്ങി. അകലെ മാറി നിന്നിരുന്ന പുലയന്മാരെ വിളിച്ചു മൃതദേഹം എടുപ്പിച്ചു മറവു ചെയ്യുവാനേര്‍പ്പാടാക്കി. നിര്‍ദ്ദേശം ലഭിക്കേണ്ട താമസം പുലയച്ചെറുക്കന്മാര്‍ അതിനു തയ്യാറായി മുന്നോട്ടു വന്നു. അവര്‍ക്കതിനു കൂലിയായി കാശും നെല്ലും തുണിയുമൊക്കെ ലഭിക്കും. അതിനാണവര്‍ കാത്തു നിന്നിരുന്നത്.
നമ്പൂതിരിമാരുടെ ആരെങ്കിലും മരിച്ചാല്‍ കുളിപ്പിക്കുകയൊന്നും ചെയ്യാറില്ല. പകരം തലഭാഗത്തല്‍പ്പം ജലം തളിക്കും. പിന്നെ പഴയ തുണി കൊണ്ടു മൂടിക്കെട്ടി പൊക്കിയെടുത്തു കൊണ്ടു പോയി കുഴിച്ചിടും. അല്ലെങ്കില്‍ ദഹിപ്പിക്കും. മിക്കപ്പോഴും കുഴിച്ചിടാറാണു പതിവ്. ജഢം മറവു ചെയ്തുകഴിഞ്ഞാല്‍ ആളുകളൊക്കെ പിരിഞ്ഞു പൊയ്‌ക്കൊള്ളുമായിരുന്നു. കുറേപ്പേര്‍ ഉമ്മറത്തും മുറ്റത്തുമായി സംസാരിച്ചിരിക്കും.
ബന്ധനസ്ഥരായവരുടെ സമീപം വന്ന്, ഇട്യാദി മൂപ്പനും, പപ്പു മാനേജരും, ചിത്തരാജും പറഞ്ഞു.
നിന്നെയൊക്കെ തല്ലിക്കൊല്ലാന്‍ പോകുകയാണ് എന്നു പറഞ്ഞു ചാത്തേന്‍ കയ്യോങ്ങി.
അവര്‍ ഒരുമിച്ചു കരഞ്ഞു കെഞ്ചി. തമ്പ്രാക്കളെ ഞങ്ങളെ വിടണേ. ഞങ്ങളിനി നിങ്ങളുടെ ആളുകളെ ദ്രോഹിക്കില്ല. ഇതു സത്യം സത്യം സത്യം.
ചിത്തരാജ് തിരിഞ്ഞു മൂപ്പനോടു ചോദിച്ചു ഉം...ഉം... മൂപ്പാ ഇവരെ കൊന്നു കളയാം അല്ലേ. അയ്യോ... വീണ്ടുമവര്‍ ജീവനു വേണ്ടി കേണപേക്ഷിച്ചു.
മൂപ്പന്റെ ചോദ്യം.. അനുകമ്പാ സ്വരത്തില്‍ ഉം... വിടാം.. ഇനി എന്തെങ്കിലും കുഴപ്പങ്ങള്‍ക്കായി ആളുകളേയും കൂട്ടി വന്നാല്‍ - വെട്ടിയരിഞ്ഞു പുഴയിലൊഴുക്കും. മൂപ്പന്‍ മുന്നറിയിപ്പു നല്‍കി.
അവരെ ബന്ധന മുക്തമാക്കി, അവര്‍ നിലത്തിരുന്നു പോയി, കുടിക്കുവാനല്‍പ്പം വെള്ളവും കൊടുത്തു. ക്ഷീണ മാറിയ അവര്‍ വേച്ചു വേച്ചു നടന്നു. കയ്യും കാലും കോച്ചു വലിക്കുന്ന വേദന കൊണ്ട് ഞരങ്ങി മൂളിയാണവര്‍ പൊയ്‌ക്കൊണ്ടിരുന്നത്.
*****