"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

അംബേഡ്കറുടെ വിപരീതമാണ് ഗാന്ധിജി - കുന്നുകുഴി എസ് മണി

ബി രാജീവനുമായി രാജേഷ് കെ എരുമേലി യും രാജേഷ് ചിറപ്പാടും നടത്തിയ 'അംബേഡ്ക റുടെ വിപരീതമല്ല ഗാന്ധി' എന്ന അഭിമുഖം (പച്ചക്കുതിര ജൂലൈ 2015) വായിച്ചു. 1928-29 ല്‍ സൈമണ്‍ കമ്മീഷന്‍ ഇന്ത്യയില്‍ വന്നു. കമ്മീഷന്‍ മുമ്പാകെ ഡോ. അംബേഡ്കര്‍ നല്കിയ മെമ്മോറാണ്ടം സ്വീകരിക്കു കയും അദ്ദേഹം കമ്മീഷനുമായി ഇന്ത്യയിലെ പട്ടികജാതിക്കാരുടെ അവശതകളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യുകയുമുണ്ടായി. സൈമണ്‍ കമ്മീഷന് അതെല്ലാം ബോധ്യപ്പെടുകയും തൊട്ടുകൂടാ ത്തവര്‍ പ്രത്യേക വിഭാഗമാണെന്നും അവരുടെ കാര്യം പ്രത്യേകം പരിഗണിക്കേ ണ്ടതാണെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ വിപരീതമല്ലാത്ത ഗാന്ധി പല്ലും നഖവും ഉപയോഗിച്ച് അതിനെ എതിര്‍ത്തു. ഗാന്ധിജി ബനിയ സമുദായക്കാരനായിരുന്നു. 1930-32 ല്‍ ലണ്ടനില്‍ ചേര്‍ന്ന വട്ടമേശ സമ്മേളനത്തില്‍ ഡോ. അംബേഡ്കര്‍ ഒരു സിംഹമാ യിത്തന്നെ തൊട്ടുകൂടാത്തവര്‍ക്കുവേണ്ടി വാദിച്ചു. അതിന്റെ ഫലമായി 1932 ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി രാംസെ മക്‌ഡൊണാള്‍ഡ് കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു.

ഈ കമ്മ്യൂണല്‍ അവാര്‍ഡ് പ്രകാരം നിയമസഭയിലേക്ക് രണ്ടുപേര്‍ക്ക് വോട്ടു ചെയ്യാനാവും ഒന്ന് ഹരിജന്‍ സ്ഥാനാര്‍ത്ഥിക്കും രണ്ട് ജനറല്‍ സ്ഥാനാര്‍ത്ഥിക്കും. ആ കമ്മ്യൂണല്‍ അവാര്‍ഡിനെ ശക്തമായി എതിര്‍ത്തുകൊണ്ട് ഗാന്ധിജി യര്‍വാദാ ജയിലില്‍ മരണം വരെ സത്യാഗ്രഹമാരംഭിച്ചു. ഇന്ത്യയിലെ പട്ടികജാതിക്കാരുടെ അവകാശത്തി നെതിരെ ഗാന്ധിജി നടത്തിയ ആദ്യത്തെ സത്യാഗ്രഹമായിരുന്നു അത്. ഇന്ത്യയിലെ സത്യാഗ്രഹത്തിന്റെ ഉപജ്ഞാതാവ് ഗാന്ധിയല്ല. തെക്കന്‍ തിരുവിതാം കൂറിലെ മഹാനായ അയ്യന്‍കാളിയാണ്. 1915 ല്‍ തന്റെ ഉറ്റമിത്രമായ യാക്കൂബ് ചട്ടമ്പിയെ മോചിപ്പിക്കാന്‍ ബാലരാമപുരം പഴയ പൊലീസ് സ്റ്റേഷനുമുന്നില്‍ ഒരു രാവും ഒരു പകലും നടത്തിയ സമരമായിരുന്നു അത്. അന്ന് ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. ഗാന്ധിയുടെ നിരാഹാരത്തില്‍ ആശങ്കപൂണ്ട ചില സവര്‍ണ നേതാക്കള്‍ ഗാന്ധിയുടെ ജീവന്‍ രക്ഷിക്കാനായി അംബേഡ്കര്‍ക്ക് കമ്പിസന്ദേശങ്ങള്‍ അയച്ചു. ഒടുവില്‍ ഗാന്ധിയുടെ ജീവനുവേണ്ടി അംബേഡ്കര്‍ക്ക് ജീവിതത്തിലാദ്യമായി തോറ്റുകൊടുക്കേണ്ടിവന്നു. തുടര്‍ന്ന് 1932 സെപ്തംബര്‍ 24 ന് പൂനാക്കരാറില്‍ ഒപ്പുവെക്കേണ്ടി വന്നു. അതൊക്കെ വിസ്മൃതകോടിയില്‍ തള്ളിക്കൊണ്ടാണ് ബി രാജീവന്‍ ഗാന്ധിയുടെ വിപരീതമല്ല അംബേഡ്കര്‍ എന്നു പ്രസ്താവിക്കുന്നത്. രണ്ടുപേരും ഒരേപോലെതന്നെ ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ മൂല്യപ്രശ്‌നത്തെ ഗൗരവമായി കണക്കിലെടുക്കുകയും അത് പരിഹരിക്കേണ്ടതെ ങ്ങനെയെന്ന് വ്യത്യസ്ത രീതിയില്‍ പഠിക്കുകയും ചെയ്തവരാണെന്ന് ഒഴുക്കന്‍ മട്ടില്‍ ഉത്തരം പറയുകയും ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഗാന്ധിയെന്തെന്നും ഡോ. അംബേഡ്കര്‍ എന്തെന്നും വ്യക്തമായി രാജീവന്‍ ഇനിയും പഠിക്കാത്തു കൊണ്ടാണ് ഗാന്ധിയേയും ഡോ. അംബേഡ്കറേയും ഒരേ നുകത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നത്.

ഒരിക്കല്‍ ഹിന്ദുമതത്തിന്റെ ഭാഗമായ പട്ടികജാതിക്കാര്‍ക്ക് പ്രത്യേക സംവരണ മെന്തിനെന്ന് ചോദിക്കാനും ഗാന്ധിയെന്ന വൈഷ്ണവന്‍ മറന്നില്ല. 1947 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു, പട്ടേല്‍, രാജേന്ദ്രപ്രസാദ് എന്നിവരുടെ ഒത്താശയോടെ കോണ്‍സ്റ്റിറ്റുവന്റ് അംസബ്ലി എല്ലാ വിഭാഗക്കാര്‍ക്കുമുള്ള സംവരണം എടുത്തു കളഞ്ഞപ്പോഴും ഡോ. അംബേഡ്കര്‍ അതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു. ഗാന്ധിക്ക് പലമുഖങ്ങളുണ്ടായിരുന്നു. അതിലൊരു മുഖമാണ് അഹിംസാസിദ്ധാന്തം. അതുമാത്രമാണ് ഗാന്ധിയെന്നാണ് ബി രാജീവന്‍ ധരിച്ചുവെച്ചിരിക്കുന്നത്. ഗാന്ധിയെ രാജീവന്‍ മഹത്വ വത്കരിക്കുമ്പോള്‍ മറ്റുമുഖങ്ങള്‍ വിസ്മരിക്കുകയാണ് ചെയ്യുന്നത്.

ഗാന്ധിയുടെ ഗ്രാമീണ മൂല്യവ്യവസ്ഥയും അംബേഡ്കറുടെ ജാതിവ്യവസ്ഥ യുടെ മുഖ്യപ്രശ്‌നവും തമ്മില്‍ എങ്ങനെയാണ് ബന്ധപ്പെടുന്നത്? ഒരിക്കലും സംഭവ്യമല്ലാത്ത ഒന്നാണ് ഇവ രണ്ടും. പക്ഷെ രാജീവനെന്ന എഴുത്തുകാരന്‍ ഇവ രണ്ടും കൂട്ടിക്കുഴച്ച് ഒന്നാക്കാനാണ് പാഴ്ശ്രമം നടത്തുന്നത്. ഗ്രാമീണരുടെ ജീവിത വികസനത്തിലൂന്നിയാണ് ഗാന്ധി ഇന്ത്യയുടെ വളര്‍ച്ച ലക്ഷ്യമിടുന്നത്. ഗ്രാമീണ ജനതയില്‍ പട്ടികജാതി/പട്ടിക വര്‍ഗക്കാരുമുണ്ടെന്നതു ശരിയാണെങ്കിലും ജാതിരൂക്ഷത മാറുന്നില്ല. എന്നാല്‍ ഡോ. അംബേഡ്കര്‍ ജാതിവ്യവസ്ഥ സമൂഹത്തില്‍ സൃഷ്ടിച്ച പൊരുത്തക്കേടുകള്‍ അകറ്റി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഗാന്ധി അത്തരത്തിലുള്ള പൊരുത്തക്കേടുകള്‍ മാറ്റുന്ന വിഷയത്തില്‍ ഒളിച്ചു കളിക്കാനാണ് പലപ്പോഴും ശ്രമിച്ചിരുന്നത്. പേരിന് ഹരിജന്‍ സേവാ സംഘവും ഹരിജന്‍ പത്രവുമൊക്കെ കൊണ്ടുനടന്നിരുന്നുവെങ്കിലും അതൊക്കെ വെറും പുകമറകളായിരുന്നുവെന്ന് പില്ക്കാലത്ത് തെളിഞ്ഞിട്ടുണ്ട്.

കേരളത്തിലെ ക്ഷേത്രപ്രവേശന സമരങ്ങളില്‍ ഗാന്ധി അത്യുത്സാഹപൂര്‍വം പങ്കെടുക്കുകയും ശക്തമായി ഇടപെടുകയും ചെയ്തപ്പോള്‍ അദ്ദേഹ ത്തിന്റെ ജന്മനാടായ പോര്‍ബന്ധറിലെ ക്ഷേത്രപ്രവേശന കാര്യത്തില്‍ ഒന്നും ചെയ്തില്ല. മഹാരാഷ്ട്രയില്‍ ഇന്നും പട്ടികജാതിക്കാര്‍ക്കെതിരെ ജാതിരാക്ഷസന്മാര്‍ ഉറഞ്ഞാടുന്നുണ്ട്. ഹിന്ദുമതത്തിലെ ഉപോത്പന്നമായ ജാതിയും തജ്ജന്യമായ അയിത്താചാരവും ഏറ്റവും ക്രൂരമായും അപമാനകരമായും അനുഭവിച്ചയാളാണ് ഡോ. അംബേഡ്കര്‍. അയിത്തജാതിക്കാര്‍ പൊതുകുളത്തില്‍ നിന്നും വെള്ളംകോരിക്കുടിക്കാന്‍ ഹിന്ദുക്കളായ സവര്‍ണര്‍ അനുവദിച്ചില്ല. ഒടുവില്‍ അതൊരു സമരമായിമാറി. സമരക്കാരായ അയിത്തജാതിക്കാരെ ജാതിഹിന്ദുക്കള്‍ ആക്രമിച്ചു. നൂറുകണക്കിന് പട്ടികജാതിക്കാര്‍ക്ക് പരിക്കേറ്റു. കേസ് കോടതിയിലെത്തി. പട്ടികജാതിക്കാര്‍ ഹിന്ദുമതത്തിന്റെ ഭാഗമല്ലെ ന്നാണ് രത്‌നഗിരി കോടതിയിലെ ജഡ്ജിമാര്‍ വിധിച്ചത്. പിന്നീട് 1930 മാര്‍ച്ച് 3 ന് നാസിക്കിലെ കലാരാം ക്ഷേത്രത്തില്‍ പ്രവേശനത്തിനുവേണ്ടി ഡോ. അംബേഡ്കര്‍ സമരം നയിച്ചപ്പോഴും ഗാന്ധി തിരിഞ്ഞുനോക്കിയില്ല. പിന്നെങ്ങനെ അംബേഡ്കറുടെ വിപരീതമല്ല ഗാന്ധിയെന്ന് രാജീവന് പറയാന്‍ കഴിഞ്ഞത്?

അതുപോലെ ഭൂമിക്കുവേണ്ടി ഇന്ത്യയില്‍ സമരം നയിച്ചത് ഇടതുപക്ഷ മാണെന്ന് രാജീവന്‍ തൊള്ളതുറക്കുമ്പോള്‍ത്തന്നെ 1912 ല്‍ പ്രജാസഭയില്‍ തെക്കന്‍ തിരുവിതാം കൂറുകാരനായ അയ്യന്‍കാളി പട്ടികജാതിക്കാര്‍ക്ക് ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം നിയമനിര്‍മാണ സഭയായ പ്രജാസഭയില്‍ ആരംഭിച്ചിരുന്നു. പ്രജാസഭയിലെ അയ്യന്‍കാളിയുടെ പോരാട്ടഫലമായി പലഭാഗത്തും ഏക്കര്‍ കണക്കിന് ഭൂമിയാണ് പട്ടികജാതിക്കാര്‍ക്കായി അയ്യന്‍കാളി വാങ്ങിക്കൊടുത്തത്. ഭൂമിക്കുവേണ്ടി ആദ്യം ശബ്ദ മുയര്‍ത്തിയതും പ്രജാസഭയില്‍ അതുന്നയിച്ചതും മഹാത്മാ അയ്യന്‍കാളി യായിരുന്നു. വിദ്യാലയ പ്രവേശനം മുന്‍നിര്‍ത്തി ആദ്യത്തെ കാര്‍ഷിക സമരംപോലും അയ്യന്‍കാളിയാണ് ഇന്ത്യയിലാദ്യമായി നടത്തിയത്. അന്നൊന്നും ഇല്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ ഏത് പട്ടികജാതിക്കാര്‍ക്കു വേണ്ടിയാണ് സമരം നയിച്ചതെന്ന് രാജീവന്‍ വ്യക്തമാക്കണം. 1937 ലാണ് കമ്മ്യൂണിസം കേരള മണ്ണിലെത്തുന്നത്. അതും ഒളിച്ചും പതുങ്ങിയുമെല്ലാ മായിരുന്നു. രാജീവന്‍ എന്ന എഴുത്തുകാരന്‍ കേരളത്തിലെ അയിത്ത ജാതിക്കാരുടെ ചരിത്രം തെറ്റായിട്ടും വികലമായിട്ടുമാണ് പഠിച്ചു വെച്ചിരിക്കുന്നത്. ഭൂപ്രശ്‌നത്തിലൂന്നി ജാതിനശീകരണം സംഭവിക്കുമെന്ന അബദ്ധ ധാരണയും രാജീവന് സ്വന്തമാണ്. ഇന്ത്യയില്‍ ജാതിവിമോചനം ഇല്ലായ്മ ചെയ്യണമെങ്കില്‍ സമൂഹം ഇന്ത്യയിലെ മൊത്തം ജാതികളേയും നിയമംമൂലം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം.

കുന്നുകുഴി എസ് മണി
തിരുവനന്തപുരം 13

ഫോണ്‍: 8893024956