"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

കാക്കാരുകളിയെന്ന കാക്കരശ്ശി നാടകം - കുന്നുകുഴി എസ് മണി

തിരുവിതാംകൂറില്‍ മാത്രം പുലയര്‍ നടത്തിപ്പോ ന്നിരുന്ന ഒരു നാടന്‍ കലാരൂപമാണ് കാക്കാരു കളിയെന്ന കാക്കാരശ്ശി നാടകം. കാക്കാലച്ചീ നാടകമെന്നും ഇതിന് പേരുണ്ട്. കാക്കാരു കളിയെന്ന പുലയരുടെ തനത് കലാരൂപത്തെ പില്‍ക്കാലത്ത് ജീ. ഭാര്‍ഗ്ഗവന്‍ പിളളയെ പ്പോലുളളവര്‍ പുലയരില്‍ നിന്നും അടര്‍ത്തി മാറ്റി സവര്‍ണരീകരിച്ച് നായരുടേ താക്കാന്‍ ഏറ ശ്രമങ്ങള്‍ നടത്തിപ്പോരുന്നുണ്ട്. ഈ നടപടി ഭാര്‍ഗ്ഗവന്‍ പിള്ളയെ പ്പോലുളളവര്‍ നടത്തുന്നത് അന്തസ്സില്ലാത്ത പണിയാണ്. പുലയ വംശത്തെ തേജോവധം ചെയ്യുന്ന ഭാര്‍ഗ്ഗവന്‍ പിള്ളമാരെ വെറുതെ വിടാന്‍ പാടുളളതല്ല. കാക്കാരുകളി തിരുവനന്തപുരത്ത് നടപ്പാക്കിയത് പുലയരിലെ കലാകാര ന്മാരാണ്. വളരെ പണ്ട് നന്തന്‍ കോട്ടും, കുന്നുകുഴിയിലും പുയര്‍ക്കിടയില്‍ കാക്കാരുകളി സംഘങ്ങള്‍ ഉണ്ടായുരുന്നു. എന്റെ പിതാവ് ശങ്കു ആശാന്‍ പോലും പഴയകാല കാക്കാരുകളി സംഘത്തിലെ പ്രധാന നായകവേഷം കെട്ടി ആടിയ ആളായിരുന്നു. കാക്കാരു കളിയില്‍ പുലയരല്ലാതെ മറ്റൊരു സമുദായ ക്കാരും ആകാലത്ത് അഭിനയി ച്ചിരുന്നില്ല. ആദ്യ മലയാള സിനിമയിലെ നായിക പി.കെ. റോസിയാണ് നന്തന്‍ക്കോട് ആമത്തറയിലെ കക്കാരുകളി സംഘത്തിലെ ആദ്യത്തെ കാക്കാത്തിവേഷം കെട്ടിയ യുവതി. നന്തന്‍കോട് സ്വദേശി കുടുക്കനാ ശാനെന്ന ശിവരാജനാണ് റോസിയുടെ ഗുരു. ആ കാലം വരെയ്ക്കും സ്ത്രീകളാരും തന്നെ കാക്കാരു  കളിയില്‍ അഭിനയി ച്ചിരുന്നില്ല. പെണ്‍വേഷം കെട്ടിയാണ് കാക്കാത്തിയായി അഭിനയിച്ചി രുന്നത്.

ഇന്നത്തെ സംഗീത നാടകങ്ങളുടെ ഏതാണ്ടൊരു സമന്വയ രൂപമായിരുന്നു പഴയകാലത്തെ കാക്കാരു കളിക്കുണ്ടാ യിരുന്നത്. പാട്ടും നൃത്തവൂം അഭിനയനും ഒക്കെ കൂടികലര്‍ന്ന ഇതിന്റെ ഇതിവൃത്തം ശിവ പാര്‍വ്വതിമാര്‍ കുറവനും കുറത്തിയു (കാക്കാനും, കാക്കാത്തിയും) മായി ഭൂമിയില്‍ ദേശാടനം നടത്തുന്നതാണ്. മൃദംഗം, ഇലത്താളം, ഹര്‍മോണിയം, ഗഞ്ചിറ, ചെണ്ട, വീക്ക്, തപ്പ് തുടങ്ങിയ വാദ്യോപകര ണങ്ങളാണ് കാക്കാരുകളിക്ക് മികവേകിയിരുന്നത്. വന്ദനത്തോ ടൊപ്പമാണ് കാക്കാരു കളിക്ക് തുടക്കം കുറിച്ചിരുന്നതും. പിന്നീട് ഉയര്‍ത്തിപ്പിടിച്ച ഒരു വലിയ തീപ്പാന്തവുമായി താളം ചവിച്ചി ചുവടുകള്‍വച്ച് കാക്കാലന്‍ രംഗ പ്രവേശനം നടത്തുന്നു. തുടര്‍ന്ന് തമ്പ്രാന്റെ ചോദ്യങ്ങള്‍ക്ക് കാക്കാലന്‍ നല്‍കുന്ന മറുപടികളുലൂടെ കഥയുടെ ചുരുള്‍ നിവര്‍ക്കുന്നു. പാമ്പാട്ടം നടത്തുമ്പോള്‍ പാമ്പിന്റെ കടിയേറ്റ സുന്ദരകാക്കാന്‍ ബോധം കെട്ടു വീഴുന്നതും കാക്കാത്തിയും സഹോദരനായ അഴകേശനും വന്നു ചേരുന്നതു മായിരിക്കും അടുത്തരംഗം. അവസാനം വെളിച്ചപ്പാടു തുളളുന്ന പതിവുമുണ്ട്. കാക്കാരുകളിക്ക് കൊഴുപ്പേകുന്ന രംഗാവി ഷ്‌ക്കാരമാണ് അവസാന രംഗം. ചെണ്ടയും വീക്കും ചിലപ്പോള്‍ തപ്പും കൊണ്ടുളള മേളക്കൊഴുപ്പ് കാണികളെ ഉത്തേജിത രാക്കാറുണ്ട്. അവതര ണത്തില്‍ പ്രാദേശികമായ ചില വ്യത്യാസങ്ങള്‍ പിന്നീട് ഉണ്ടായി കൊണ്ടിരുന്നു. സമൂഹത്തിലെ കൊള്ളരു തായ്മകളെ പരിഹസിക്കുന്ന തരത്തിലുളള തായിരുന്നു പുലയരുടെ കാക്കാരുകളി. പക്ഷെ ഇന്ന് ആ കലാരൂപം പൂര്‍ണ്ണമായി അന്യം നിന്നു പോയിരിക്കുന്നു. കാരണം അന്യവല്‍ക്കരണം തന്നെ. തമിഴകമാണ് കാക്കാരു കളിയുടെ ഉത്ഭവകേന്ദ്രം.

കോലംതുളളല്‍

പണ്ടുകാലത്ത് പുലയര്‍ ബാധയൊഴിപ്പിക്കാന്‍ വേണ്ടി ചെയ്തിരുന്ന ഒരു ചടങ്ങായിരുന്നു കോലം തുളളലെങ്കിലും പില്‍ക്കാലത്ത് അതൊരു നാടന്‍ കലയായി രൂപപ്പെടുകയായിരുന്നു. ഇതേക്കുറിച്ച് പഠനം നടത്തിയ ഡോ. എസ്. കെ. നായരും കോലം തുളളല്‍ പുലയര്‍ ബാധയൊഴിപ്പിക്കാന്‍ കെട്ടി ആടിയിരുന്ന ഒന്നാണ് കോലം കെട്ടിത്തുള്ളല്‍ എന്ന് പറയുന്നണ്ട്. കണിയാന്‍ മാരും കോലം തുള്ളല്‍ നടത്താറുണ്ടെങ്കിലും പുലയരുടെ അനുഷ്ഠാന ഭാവങ്ങളില്‍ നിന്നും രൂപം കൊണ്ടതാണ് കോലം തുളളല്‍. കുഞ്ചന്‍ നമ്പ്യാര്‍ക്ക് ഓട്ടം തുളളലിനുളള പ്രചോദനം നല്‍കിയത് പുലയരുടെ കോലം തുളളലില്‍ നിന്നാണ്. കോലം കെട്ടുന്നവര്‍ ഒരിക്കലും ഇതൊരു കലാപ്രകടനമാണെന്ന് സമ്മതിക്കാറില്ല. കാരണം ഒരു അദര്‍ശ്യ ശക്തിയുടെ നിയോഗത്താലാണ് തുള്ളുന്നതെന്ന വിശ്വാസമാണ്. ചെങ്കല്ല് പൊടിച്ച് ധൂളിയാക്കിയതും, ചെഞ്ചല്യവും, കരിയും, ചുണ്ണാമ്പും, മഞ്ഞളും, മനയോലയും ചാലിച്ച് വിവിധവര്‍ണ്ണങ്ങളില്‍ കവുങ്ങിന്‍ പാളകളിലാണ് കോലങ്ങള്‍ വരച്ചുണ്ടാക്കുന്നത്. കേരളത്തില്‍ ചിത്രകല ആരംഭിക്കുന്നത് ഇത്തരം കോലങ്ങളില്‍നിന്നും, കളമെഴുത്തില്‍ നിന്നുമാണെന്നു കാണാവുന്നതാണ്. കമുങ്ങിന്‍ പാളകള്‍ സൗകര്യപൂര്‍വ്വം വളയ്ക്കാനും വലുതാക്കാനും കഴിയുമെന്നതു കൊണ്ടാണ് കോലം വരയ്ക്കന്‍ ഇത് ഉപയോഗിക്കുന്നത്. ചാത്തന്‍, കുട്ടിച്ചാത്തന്‍, കരിക്കുട്ടി, കറക്കുറ, ഭൈരവി, ദേവത, പിള്ളതീനിക്കാളി, വ്രജമാംസയക്ഷി, കരിനാഗയക്ഷി, സുന്ദരയക്ഷി, സുകുമാരയക്ഷി എന്നൊക്കെയാണ് കോലങ്ങള്‍ക്കുളള പേരുകള്‍. കോലം തുളളുന്നവര്‍ കോലംധരിച്ച് കൈകളില്‍ മരത്തിന്റെ തൂപ്പും പിടിച്ചാണ് തുളളൂലുകാര്‍ കൈവീശിതുള്ളന്നത്. കണ്ണുകാണാന്‍ പാകത്തിന്‍ മുഖത്തം കോലപാളയില്‍ കണ്ണുചൂഴ്ന്ന് ദ്വാരങ്ങള്‍ ഉണ്ടാക്കാനും മറക്കാറില്ല. ചാറ്റുപാട്ടുപാടിയാണ് കോലം തുളളുന്നത്. ചിലക്ഷേത്രങ്ങളില്‍ പടയണി യോടുകൂടിയും കോലങ്ങള്‍ തുളളാറുണ്ട്.