"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 17, ശനിയാഴ്‌ച

നവോത്ഥാന കാലഘട്ടത്തിലെ കേരള സമൂഹം - ഡോ. സുരേഷ് മാനേ

പ്രാചീനകേരളം ആദിശങ്കരന്റെയും ഇതിഹാസ കഥാപാത്രമായ പരശുരാ മന്റെയും നാടാണ്. എന്നാല്‍ ഒരു കാലത്ത് ചേരന്‍മാര്‍ എന്നു വിളിക്കുന്ന ബുദ്ധിസ്റ്റു ഭരണാധി കാരികളുടെ രാജ്യമായിരുന്നു കേരളം. ക്രിസ്തുവിനു ശേഷമുള്ള ആദ്യ നൂറ്റാണ്ടുകളില്‍ മധ്യകേരളത്തില്‍ ചേരന്‍മാര്‍ അധികാരത്തി ലുണ്ടായി രുന്നു. എ.ഡി. 800 മുതല്‍ 1102 വരെയുള്ള കാലഘട്ട ത്തില്‍ പതിമൂന്നു ചക്രവര്‍ത്തിമാര്‍ കേരളം ഭരിച്ചു. അതില്‍ ഒന്നാമത്തെ ചക്രവര്‍ത്തി എ.ഡി. 800 മുതല്‍ 820 വരെ കേരളം ഭരിച്ചു. സംസ്‌കൃത ത്തിലും തമിഴിലും നിപുണനാ യിരുന്ന കുലശേഖര വര്‍മ്മന്‍ ഒന്നാമനാണത്.

എന്നാല്‍ കാലം മുന്നോട്ടു പോയപ്പോള്‍ കേരളം അടിമത്ത ത്തിന്റെ നാടായി അധഃപതിച്ചു. പതിമൂന്നാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനു മിടയിലുള്ള കാലഘട്ടം കേരളച രിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ട മായിരുന്നു. ഏതാനും ചില പ്രാദേശിക ഭരണാധികാ രികളൊഴിച്ചാല്‍ ഇന്നത്തെ കേരളമായി രൂപപ്പെട്ടി രിക്കുന്ന അന്നത്തെ മൂന്നു നാട്ടുരാജ്യ ങ്ങളായ തിരുവിതാം കൂറിന്റെയും കൊച്ചിയുടെയും മലബാറിന്റെയും എല്ലാ ഭാഗങ്ങളും അടിമത്ത ത്തിന്റെ ഒരു സാമ്രാജ്യ മായിരുന്നു. അടിമത്തം അതിന്റെ ഏറ്റവും മോശമായ രൂപത്തില്‍ സ്ഥിതി ചെയ്തിരുന്നത് തിരുവിതാം കൂറിലായിരുന്നു. തിരുവിതാം കൂറില്‍ മാത്രം 1,30,000 അടിമകളു ണ്ടായിരുന്നു. രാജാവിന്റെ അടിമകളെ സ്വകാര്യ മുതലാളിമാര്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. ആരോഗ്യ വാനായ ഒരു പുരുഷ അടിമയുടെ വില കേവലം ആറണമാത്ര മായിരുന്നു. അടിമകളെ ജീവനോടെ ചുട്ടെരിക്കുകയും ചെളി നിറഞ്ഞ പാടശേഖ രങ്ങളില്‍ ജീവനോടെ കുഴിച്ചിടുകയും അല്ലെങ്കില്‍ ഘോര വനത്തില്‍ കൈയ്യൊഴി ക്കപ്പെടുകയും അല്ലെങ്കില്‍ ദേവീദേവന്‍മാരെ പ്രീതിപ്പെടുത്തുവാനായി ബലി നല്‍കുകയും ചെയ്തിരുന്നു. അവരെ കാളകള്‍ക്കും പോത്തുകള്‍ ക്കുമൊപ്പം കെട്ടി നിലമുഴുവാന്‍ വരെ ഉപയോഗിച്ചിരുന്നു.

കേരളത്തിന്റെ ചരിത്രത്തിലും മുന്‍അയിത്ത ജാതിക്കാരുടെ ചരിത്ര ത്തിലും ഏറ്റവും മനുഷ്യത്വ രഹിതമായ കാലഘട്ടം അതായിരുന്നു. കേരളത്തില്‍ നിലനിന്നിരുന്ന അടിമത്ത ത്തിന്റെ രൂപം അക്കാലത്ത് റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരു ന്നതിനേക്കാള്‍ ക്രൂരവും മോശവു മായിരുന്നു. നായന്‍ മാരുടെയും നമ്പൂതിരി (ബ്രാഹ്മണര്‍) മാരുടെയും ശക്തികേന്ദ്രങ്ങളില്‍ ശൂദ്രര്‍ മതാന്ധതയാല്‍ ഹിംസിക്കപ്പെട്ടിരുന്നു. ഈ ദയനീയമായ കഥയ്ക്ക് അന്ത്യം കുറിക്കുവാനാരംഭിച്ചത് 1912 ഡിസംബര്‍ 5ന് അടിമത്തത്തിനെതിരെ റാണി ഗൗരിലക്ഷ്മീഭായി പുറപ്പെടുവിച്ച നിരോധന ഉത്തരവിനെത്തുടര്‍ന്നാണ്. എന്നാല്‍ സാംസ്‌കാരികമായ വര്‍ണ്ണ വിവേചനത്തെ നിര്‍ത്തലാക്കുവാന്‍ ഈ വിളംബരത്തിന് കഴിഞ്ഞില്ല. 1835 മാര്‍ച്ച് 8ന് മണ്‍ട്രോ ദ്വീപിന്റെ ഭൂപരിധിയില്‍ മിഷനറിമാരുടെ നിയന്ത്രണ ത്തില്‍ കഴിഞ്ഞിരുന്ന അടിമകള്‍ക്ക് സി.എം.എസ് മിഷനറി യായിരുന്ന റവറന്റ്. ജോസഫ് പീറ്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1843ലെ ഒരു ഉത്തരവിലൂടെ ഈസ്റ്റ് ഇന്ത്യാ കമ്പനി അടിമത്തം നിരോധിച്ചു. ഇതിനെ തുടര്‍ന്ന്, റാണി ഗൗരി ലക്ഷ്മീഭായി അവരുടെ രാജ്യമായ തിരുവിതാം കൂറിന്റെ മുഖത്തുനിന്നും അടിമത്തത്തെ തുടച്ചുമാറ്റു ന്നതിനായി 1854ല്‍ മറ്റൊരു വിളംബരം പുറപ്പെടുവിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ പ്രയത്‌നങ്ങളുമുണ്ടായിട്ടുകൂടി, അടിമത്തവും അടിമ വ്യാപാരവും വളരെ കാലത്തേക്കുകൂടി കേരളത്തില്‍ തുടര്‍ന്നു പോന്നു.

പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളുടെ ആദ്യപാദങ്ങളില്‍, തിരുവിതാം കൂറിലെയും കൊച്ചിയി ലെയും മലബാറിലെയും രാജാക്കന്‍മാര്‍ ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും നായന്‍മാര്‍ക്കും നിരവധി വിശേഷാനൂ കൂല്യങ്ങളും സംരക്ഷണോപാധികളും നിശ്ചയിച്ചു നല്‍കിയിരുന്നു. ഇക്കൂട്ടരെ നികുതി നല്‍കുന്നതില്‍ നിന്നും വധശിക്ഷയ്ക്ക് വിധേയരാ ക്കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. എല്ലാ സുപ്രധാന കേസുകളിലും വിധി പറയുവാനുള്ള അവകാശം ബ്രാഹ്മണ ജഡ്ജിമാര്‍ക്ക് മാത്രമാ   യിരുന്നു. നിയമസംഹിത പിന്നോക്ക വിഭാഗക്കാര്‍ക്കു നേരെ മാരക മായാണ് പെരുമാറിയിരുന്നത്. പാടത്തു ചവിട്ടിത്താഴ്ത്തുന്നതും ആനയെക്കൊണ്ട് കൊല്ലിക്കുന്നതും അംഗവി ച്ഛേദം നടത്തുന്നതും അക്കാലത്ത് താഴ്ന്ന ജാതിക്കാര്‍ക്കെതിരെ നില വിലിരുന്ന സാധാരണ ശിക്ഷാരീതികളായിരുന്നു. അവര്‍ അവരുടെ വിവാഹം നടത്തുന്നതിനും എന്തിന് കുടിലുകള്‍ക്കുപോലും നികുതി നല്‍കണമായിരുന്നു. ബ്രാഹ്മണരുടെ ലൈംഗികസ്വത്തായിരുന്നു ശൂദ്ര സ്ത്രീകള്‍. ശൂദ്രസ്ത്രീകളെ (പ്രത്യേകിച്ച് നാടാര്‍ വിഭാഗത്തിലുള്ള) മാറുമറയ്ക്കാന്‍ അനുവദിച്ചി രുന്നില്ല. മര്‍ദ്ദനപരമായ ജാതിസംസ്‌ക്കാര ത്തിനെതിരെ കേരളത്തില്‍നടന്ന നവോത്ഥാനത്തിന്റെ ആദ്യ വിസ്‌ഫോടനമാണ് 1829 ലെ 'ചാന്നാര്‍ ലഹള.' ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ സാഹചര്യങ്ങള്‍ കാരണം ക്രിസ്തു മതത്തി ലേക്കുള്ള പരിവര്‍ത്തനം ആദ്യകാലഘട്ടങ്ങളില്‍ത്തന്നെ തുടങ്ങി യിരുന്നു.വായ്‌മൊഴി പാരമ്പര്യമനുസരിച്ച് ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്‍മാ രിലൊളായ തോമാശ്ലീഹ എ.ഡി. 52 ല്‍ കേരളത്തിലെ ത്തുകയും പടിഞ്ഞാറന്‍ തീരത്തായി എട്ടു പള്ളികള്‍ സ്ഥാപിക്കുകയും നിരവധി പേരെ മതംമാറ്റുകയും ചെയ്തിരുന്നു. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളെ പൊതുവെ സിറിയന്‍ ക്രിസ്ത്യാനികള്‍ എന്നു വിളിക്കുന്നു.1 പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലെ ശൂദ്രരുടെ വിമോചന മാര്‍ഗ്ഗമായി ക്രിസ്തുമതം മാറി. കേരളത്തില്‍ നിലനിന്നിരുന്ന ഭയങ്കരമായ സാമൂഹ്യ അനീതികള്‍ക്കെ തിരെ ഒരു തരത്തിലുള്ള സാംസ്‌കാരിക പ്രക്ഷോഭമായിരുന്നു ക്രിസ്തു മതത്തി ലേക്കുള്ള പരിവര്‍ത്തനം.

കേരളത്തിലെ അതിക്രമ സ്വഭാവമുള്ള ജാതീയതയുടെ ഇരകള്‍ക്കിടയില്‍ ക്രിസ്തുമത തത്ത്വങ്ങളായ സമത്വവും സാഹോ ദര്യവും വിദ്യാഭ്യാസവും 2 ഒരു പുതിയ പ്രതീക്ഷ സൃഷ്ടിച്ചു. അതിന്റെ പരിണിതഫലമായി, അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളിലെ ഒരു വലിയ വിഭാഗം മുന്നോട്ട് വന്ന് യേശുക്രിസ്തുവിനെ തങ്ങളുടെ രക്ഷകനായി സ്വീകരിക്കുകയും ക്രിസ്തുമതത്തിലേയ്ക്ക് ജ്ഞാനസ്‌നാനം ചെയ്യുകയും ചെയ്തു. 1854 സെപ്തംബര്‍ 6ന് ആദിചേരമര്‍ സമുദായത്തില്‍പ്പെട്ട ഒരു ദൈവത്താര്‍ (പിന്നീട് ഹാബേല്‍എന്നറിയപ്പെടുന്നു) തന്റെ ഭാര്യയും മക്കള്‍ക്കുമൊപ്പം ജ്ഞാനസ്‌നാനം ചെയ്ത് കേരളത്തിലെ ആദ്യ ഔപചാരിക മതപരി വര്‍ത്തനമായി രേഖപ്പെടുത്തുന്നു. എന്നാല്‍ മറ്റു ചില സ്രോതസ്സുക ളനുസരിച്ച് പറയജാതിക്കാരനായ ഒരു മഹാരശനാണ് 1796ല്‍ തഞ്ചാവൂരില്‍ വച്ച് ക്രിസ്തുമത ത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത ആദ്യത്തെയാള്‍. കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ നടത്തിയ ആദ്യകാല മതപരിവര്‍ത്ത നങ്ങള്‍തന്നെ ഇവിടത്തെ മര്‍ദ്ദനപരവും മനുഷ്യത്വ രഹിതവുമായ ജാതി സംസ്‌ക്കാരത്തിന് വേണ്ടത്ര തെളിവുകളാണ്.

ബുദ്ധിസത്തിന്റെ പതനവും പിന്നീടതിനെ ബ്രാഹ്മണിസം ആഗിരണം ചെയ്തതിനെയും തുടര്‍ന്ന്, താഴ്ന്ന ജാതിക്കാര്‍ ക്രിസ്തുമതത്തിലേയ്ക്കു മാത്രമല്ല, ഇസ്ലാം മതത്തിലേയ്ക്കും പരിവര്‍ത്തനം ചെയ്തു. വിശിഷ്യാ മലബാര്‍ മേഖലയിലുള്ളവര്‍. മലബാറിലെ ഇസ്ലാമിന്റെ വ്യാപനം നാട്ടുരാജാവായ ചേരമാന്‍ പെരുമാളിന്റെ മതംമാറ്റവുമായി ബന്ധപ്പെട്ടി രിക്കുന്നു. ആ രാജാവ് മക്കയിലേയ്ക്കു പോവുകയും പ്രവാചകനായ മുഹമ്മദിന്റെ സാന്നിദ്ധ്യത്തില്‍ ഇസ്ലാം മതത്തെ ആശ്ലേഷിച്ചു വെന്നുമാണ് പറയപ്പെടുന്നത്. അവസാനത്തെ ചേരരാജാവ് ഇസ്ലാം മതം സ്വീകരിച്ചു വെന്ന് മുസ്ലീം കാലക്രമണികയില്‍ മാത്രമല്ല, കേരളോല്‍പ്പത്തി പോലെ യുള്ള ഹിന്ദു ബ്രാഹ്മണിക്കല്‍ കാലക്രമ ണികയിലും പരാമര്‍ശിക്കുന്നുണ്ട്. മറ്റൊരു വിവരമനുസരിച്ച്, ശങ്കരവര്‍മ്മന്‍ അഥവാ ചെങ്കല്‍ പെരുമാള്‍ (621-640) 57-ാമത്തെ വയസ്സില്‍ എ.ഡി.627 ല്‍ പ്രവാചകനായ മുഹമ്മ ദിനെ കണ്ടുവെന്നാണ്. കാലഘട്ടസൂചികയില്‍ വൈരുദ്ധ്യ ങ്ങളുണ്ടെങ്കിലും ഇതിലടങ്ങി യിരിക്കുന്ന വസ്തുത അവസാനത്തെ ചേരരാജാവ് ഇസ്ലാം മതം സ്വീകരിച്ചു വെന്നതാണ്. അതാകട്ടെ മലബാറില്‍ ഇസ്ലാമിന്റെ വളര്‍ച്ചയുടെ ഗതിവേഗം കൂട്ടുകയും ചെയ്തു. 

മലബാറിലെ ഇസ്ലാമിന്റെ വളര്‍ച്ചയുടെ രേഖകള്‍ വെളിപ്പെടുത്തുന്നത്, 'മലബാറില്‍ ആദ്യത്തെ മുസ്ലീംപള്ളി സ്ഥാപിച്ചതിന്റെ ഉത്തരവാദികള്‍ മാലിക്.ബി.ദിനാറും അദ്ദേഹത്തിന്റെ പ്രവര്‍ത്തകരുമാണ്. കേരളോല്‍പ്പ ത്തിയുടെ വാക്കുകളെ നാം മുഖ വിലയ്‌ക്കെടുക്കു കയാണെങ്കില്‍ മെക്കയിലേയ്ക്ക് പോവുന്നതിനു മുന്‍പ് ഖാസിയുള്‍പ്പടെയുള്ള ജോനകന്മാരെ (മാപ്പിളമാരെ) സംരക്ഷിക്കു വാനുള്ള ചുമതല പെരുമാള്‍ സാമൂതിരിയെ ഏല്‍പ്പിച്ചു വെന്നാണ്. ഇതിന്റെയര്‍ത്ഥം ചേരമന്‍ പെരുമാള്‍ പുറപ്പെടുന്നതിനു മുന്‍പുതന്നെ മലബാറില്‍ മുസ്ലീങ്ങളും ഖാസിയും ഉണ്ടായിരുന്നു വെന്നാണ്. അപ്പോള്‍ ഇസ്ലാമിക നിയമങ്ങള്‍ പരിപാലിക്കാന്‍ ഖാസിക്ക് ഒരു മുസ്ലീം പള്ളി അനിവാര്യമായി വരുന്നു. അതു ശരിയാണെങ്കില്‍ ആദ്യ മുസ്ലീം പള്ളി സ്ഥാപിച്ചതിന്റെ ഖ്യാതി ചേരമാന്‍ പെരുമാളിന്റെ പുറപ്പെടലിനു നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം നിലവില്‍ വന്ന മാലിക്. ബി. ദിനാറിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും വന്നുചേരുകയില്ല. ...പാരമ്പര്യമായി പറഞ്ഞുവരുന്നത്, മറ്റു നാട്ടുരാജ്യങ്ങളില്‍ തങ്ങളുടെ മിഷനറിപ്രവര്‍ത്തനത്തിനും പള്ളികള്‍ സ്ഥാപിക്കു വാനുമുള്ള സഹായം നല്‍കുവാ നാവശ്യപ്പെട്ട് പെരുമാളെ ഴുതിയ കത്ത് മാലിക്.ബി.  ദിനാറിന്റെയും സഹപ്രവര്‍ത്ത കരുടെയും പക്കലുണ്ടായി രുന്നുവെന്നാണ്. അങ്ങനെ ഈ മുസ്ലീം മിഷനറി ആദ്യമായി വന്നിറങ്ങിയ കൊടുങ്ങല്ലൂരിലെ ഭരണാധികാരി, ഒരു ബുദ്ധിസ്റ്റ് വിഹാരം ഒഴിപ്പിച്ചെടുത്ത് മുസ്ലീങ്ങള്‍ക്കു നല്‍കിയതാണ് ചേരമാന്‍ പള്ളിയെന്ന റിയപ്പെടുന്നത്. ബുദ്ധിസത്തിന് പ്രാധാന്യം കുറഞ്ഞുവന്ന കാലഘട്ട ത്തിലാണ് മുസ്ലീം മിഷനറിമാര്‍ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ബുദ്ധവിഹാരം മുസ്ലീം പള്ളിയായി രൂപാന്തരപ്പെടു ത്തിയതിന്റെ കാരണം ഇതാകാം. പാരമ്പര്യ മനുസരിച്ച് മലബാറിലെ ആദ്യ മുസ്ലീം പള്ളി ചേരമാന്‍പള്ളിയാണ്.'

രേഖകളെ ഉദ്ധരിച്ചു പറയുക യാണെങ്കില്‍ കോഴിക്കോട്ടെ ഹിന്ദു ഉദ്യോഗസ്ഥര്‍ മലബാറിലെ മുസ്ലീങ്ങളുടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിരുന്നു. താഴ്ന്നജാതി അടിമകളിലെ തൊഴിലും സംരക്ഷണ വുമില്ലാത്ത യുവതീ യുവാക്കളായ അടിമകള്‍ വന്‍തോതില്‍ ഇസ്ലാമി ലേയ്ക്ക് മതംമാറി യിരുന്നു. റോളിന്‍ഡ് മില്ലറുടെ അഭിപ്രായത്തില്‍ 'ചെറുമരും പുലയരുമായ ആ അടിമകള്‍ ക്കിടയിലും അതുപോലെ ഹിന്ദു സമൂഹത്തിലെ മറ്റ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ ക്കിടയിലും ഇസ്ലാം നിരന്തരം അഭ്യര്‍ത്ഥന നടത്തിയിരുന്നു. മാപ്പിളമാര്‍ അവരോട് തുല്യനിലയില്‍ പെരുമാറി യിരുന്നെന്നു മാത്രമല്ല, അവരുടെ സാമൂഹ്യ പദവിയിലും അവരെ പുതിയ രീതിയില്‍ പരിഗണി ക്കണമെന്ന് അവരുടെ മുന്‍കാലയ ജമാനന്മാരോട് മാപ്പിളമാര്‍ നിര്‍ബന്ധം ചെലുത്തി യിരുന്നു.' അങ്ങനെ മനുഷ്യത്വപരമായ പെരുമാറ്റത്തിനുവേണ്ടി താഴ്ന്ന വര്‍ഗ്ഗത്തിലെ ജനവിഭാഗങ്ങള്‍ ഇസ്ലാമിനെ ആശ്ലേഷിച്ചു.

1881 ലെ പ്രസിഡന്‍സി സെന്‍സസ് റിപ്പോര്‍ട്ട് പറയുന്നത്, 'തങ്ങളുടെ തരംതാണ പദവികൊണ്ടും സാമൂഹ്യ അവശത കൊണ്ടും പെട്ടെന്ന് ശ്രദ്ധയാകര്‍ഷി ക്കുന്നത് ചെറുമരാണ്. 1871 ലെ സെന്‍സസില്‍ മലബാറില്‍ ഇവരുടെ എണ്ണം 99009 ആയിരുന്നെങ്കില്‍ 1881 ല്‍ 64725 മാത്രമാണ്. ജില്ലയില്‍ മൊത്തത്തില്‍ രേഖപ്പെടുത്തിയ 5.71 ശതമാനം ജനസംഖ്യാ വര്‍ദ്ധനവിനെ അപേക്ഷിച്ച് ഇത് 34.63 ശതമാനം കുറവാണ്. ചെറുമരുടെ ഇടയില്‍ അവര്‍ക്കു ണ്ടാകേണ്ടിയിരു ന്നതിനെക്കാള്‍ 40000 പേര്‍ കുറവായി കാണുകയാണ്. ഇത് ചില അലോസര പ്പെടുത്തുന്ന കാരണ ങ്ങള്‍ കൊണ്ടാണ്. ആ അലോസര പ്പെടുത്തുന്ന കാരണമെ ന്താണെന്ന് ജില്ലാ ഓഫീസര്‍ക്ക് വളരെ വ്യക്തമായി അറിയാം. അത് മുഹമ്മദ നിസത്തി ലേയ്ക്കുള്ള മതംമാറ്റമാണ്.'

ഇതു വ്യക്തമാക്കുന്നത് 1871-81 കാലയളവില്‍ 50000 അമുസ്ലീങ്ങള്‍ ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം നടത്തി. ചെറുമര്‍ കഴിഞ്ഞാല്‍ പിന്നെ ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം നടത്തിയതില്‍ അടുത്ത സ്ഥാനം മല്‍സ്യത്തൊഴി ലാളികള്‍ക്കാണ്. സാമൂതിരി തന്നെ തന്റെ നാവികസേ നയിലേയ്ക്ക് പടയാളികളെ ലഭിക്കാനായി ഓരോ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെയും ഒന്നോ രണ്ടോ പേര്‍ നിര്‍ബന്ധമായും ഇസ്ലാം മതം സ്വീകരിച്ചിരിക്കണമെന്ന് കല്‍പ്പന പുറപ്പെടുവിക്കുകയുണ്ടായി. വെള്ളി യാഴ്ച ജനിച്ച മിക്കവാറുമെല്ലാ മുക്കുവക്കുട്ടികളും ഇസ്ലാം മതത്തി ലേയ്ക്ക് നല്‍കപ്പെട്ടു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്തും ഇരുപതാംനൂറ്റാ ണ്ടിന്റെ തുടക്കത്തിലുമായി മനുഷ്യരഹിതവും അനീതി നിറഞ്ഞതു മായ സാമൂഹ്യക്രമത്തിനെതിരെയുള്ള നിരവധി പോരാട്ടങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ അടിമത്തം നിലവിലിരുന്നു. അടിമകള്‍ക്ക് മനുഷ്യപദവിയില്ലാ യിരുന്നെന്നു മാത്രമല്ല കന്നുകാലികളെപ്പോലെ അവരെ വില്‍ക്കുകയും കൈമാറ്റം ചെയ്യപ്പെടു കയും ചെയ്തിരുന്നു. അയിത്തജാതി സ്ത്രീ കളുടെ അവസ്ഥ അതിദയനീ യമായിരുന്നു. അവര്‍ക്ക് അവരുടെ മാറിടം മറയ്ക്കുന്നതിനു പോലും വിലക്കുണ്ടായിരുന്നു. മാറിടം മറയ്ക്കുവാനുള്ള അവകാശ ത്തിനായി ചാന്നാര്‍ സ്ത്രീകള്‍ നടത്തിയ ചാന്നാര്‍ലഹള യെന്നറിയപ്പെടുന്ന പ്രക്ഷോഭത്തെ ജാതി ഹിന്ദുക്കള്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ പ്രക്ഷോഭ ഫലമായി മാറുമറയ്ക്കാ നുള്ള അവകാശം അനുവദിച്ചു കൊണ്ട് 1859 ജൂലൈ 26ന് രാജകീയ വിളംബര മുണ്ടായി. 1892ല്‍ സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശി ക്കുകയും ഇവിടത്തെ മനുഷ്യന്റെ അടിമത്തവും അയിത്തവും ജാതിയുടെ നെടുങ്കോട്ടകളും കണ്ടശേഷം കേരളത്തെ 'ഭീഷണമായ ജാതിവ്യവസ്ഥ അതിന്റെ അത്യുന്നതമായ രൂപത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ഭ്രാന്താലയമായി വിശേഷിപ്പി ക്കുകയും ചെയ്തു.'3

മുന്‍പത്തെ മൂന്നു നാട്ടുരാജ്യങ്ങളായ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് 1956 ല്‍ ആധുനി കകേരളം നിലവില്‍ വന്നു. കേരളത്തിന്റെ മനുഷ്യത്വരഹിതവും ഭീകരവും അതിക്രമ സ്വഭാവമുള്ളതുമായ ജാതിസംസ്‌ക്കാരം നിരവധി സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളെയും വിപ്ലവകാരികളെയും സൃഷ്ടിച്ചു. അവരില്‍ ഏറ്റവും പ്രധാനികളാണ് വൈകുണ്ഠസ്വാമി (നാടാര്‍), ശ്രീനാരായണ ഗുരു (ഈഴവ), അയ്യന്‍കാളി (പുലയ), ചട്ടമ്പിസ്വാമികള്‍ (നായര്‍), പാമ്പാടി ജോണ്‍ ജോസഫ് (ചേരമര്‍ ദലിത് ക്രിസ്ത്യന്‍), പണ്ഡിറ്റ് കറുപ്പന്‍ (ധീവര), ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ (ഈഴവ), കുമാര ഗുരുദേവന്‍ (പറയ), സഹോദരനയ്യപ്പന്‍, സി.വി. കുഞ്ഞുരാമന്‍ (ഇരുവരും ഈഴവര്‍), കെ.പി. വള്ളോന്‍ (പുലയ) തുടങ്ങിയവര്‍.