"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

തന്തൈ പെരിയാര്‍: രാഷ്ട്രീയത്തിലെ ജാതിവിമോചന പോരാട്ടങ്ങള്‍ - ഡോ. സുരേഷ് മാനേ

1937 ലുണ്ടായ തെരഞ്ഞെടുപ്പു പ്രഹരം ജസ്റ്റിസ് പാര്‍ട്ടിയില്‍ കൂടുതല്‍ ഊര്‍ജ്ജ സ്വലരായ നേതൃത്വം വേണമെന്ന ആവശ്യത്തെ ഉയര്‍ത്തു കയും അതിന്റെ ഫലമായി 1938 പാര്‍ട്ടിയുടെ രാഷ്ട്രീയ ചരിത്ര ത്തിന്റെ ആകെ ത്തുകയില്‍ ഒരു വഴിത്തിരി വാകുകയും ചെയ്തു. 1938 ല്‍ മദ്രാസ്സില്‍വച്ചു നടന്ന മൂന്നു ദിവസം നീണ്ട പതിനാലാം സമ്മേളനത്തില്‍ വച്ച് പെരിയാറെ, അദ്ദേഹമപ്പോള്‍ ജയിലിലായിരു ന്നിട്ടുകൂടി, പ്രസിഡന്റായി തെരഞ്ഞെടുത്തു പെരിയാറിന്റെ നേതൃത്വ ത്തില്‍ കീഴില്‍ 1944 ആഗസ്റ്റ് 27ന് സേലത്തു വച്ചു നടന്ന മേഖലാ സമ്മേളനത്തില്‍ വച്ച് പാര്‍ട്ടിയുടെ പേര് 'ദ്രാവിഡ മുന്നേറ്റകഴകം' എന്നാക്കി മാറ്റി.

1953 ല്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യ മന്ത്രിയായിരുന്ന മി. സി രാജഗോപാ ലാചാരി 'കുലകല്‍വി തിട്ടം ' (സാമുദായിക വിദ്യാഭ്യാസ പദ്ധതി) എന്നൊരു പദ്ധതി അവതരിപ്പിച്ചു. അതിന്‍ പ്രകാരം എല്ലാ കുട്ടികളും അവരുടെ പരമ്പരാ ഗതമായ കുലത്തൊഴില്‍ പഠിക്കേണ്ടതു ണ്ടായിരുന്നു. ഇത് ജാതി വ്യവസ്ഥയെ സജിവമായി നിലനിര്‍ത്തു വാനുള്ള പരോക്ഷ മായ മറ്റൊരു ഉപായ മായിരുന്നു. പെരിയാര്‍ ഇതിനെ ശരിയായി ഗ്രഹിക്കുകയും എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ഇതിനെ എതിര്‍ക്കു കയും ചെയ്തു. അതിനെ തുടര്‍ന്ന് സി. രാജഗോപാലാ ചാരിക്ക് പടിയിറ ങ്ങേണ്ടി വരിവകയും ഒരു മുന്‍ അയിത്ത ജാതിയായ നാടാര്‍ സമുദായ ത്തിലെ മി. കാമരാജ് മുഖ്യ മന്ത്രിയാകുകയും ചെയ്തു. അദ്ദേഹം ഒരു ജാതിരഹിത ലിബറല്‍ വിദ്യാഭ്യാസ നയത്തെ അവതരിപ്പിച്ചു വെങ്കിലും അതിന്റെ യശസ്സ് പെരിയാറി ലേയ്ക്കു തന്നെയാണ് പോകുന്നത്.

1927 ല്‍ പെരിയാറും ഗാന്ധിയും തമ്മില്‍ ഒരു അഭിമുഖ സംഭാഷണം നടന്നിരുന്നു. ആ കൂടികാഴ്ചയില്‍ വച്ച് ഹിന്ദുമതം എന്ന പേരില്‍ ഒരു മതമേ ഇല്ലാത്തതിനാല്‍ അതിനെ അടിയന്തിരമായി നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട തിന്റെ ആവശ്യകത യെക്കുറിച്ച് പെരിയാര്‍ ഗാന്ധിജിയോട് വ്യക്തമായി പറഞ്ഞു. കൂടാതെ പെരിയാര്‍ ഗാന്ധിജിക്ക് മുന്നറിയിപ്പ് നല്‍കിയത് 'ഹിന്ദുമതം അവ്യക്തത യോടെ തുടരുന്നതിനാല്‍ നിങ്ങള്‍ ക്കതില്‍ എന്തെങ്കിലും സ്ഥിരമായ വ്യത്യാസം വരുത്തുവാന്‍ കഴിയു കയില്ല. ബ്രാഹ്മണിസം ആരേയും അങ്ങനെ ചെയ്യാന്‍ അനുവ ദിക്കാറില്ല. നിങ്ങളുടെ ആശയങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകു ന്നുവെന്ന് അവര്‍ക്ക് തോന്നിയാല്‍ ഉടന്‍ തന്നെ അവര്‍ നിങ്ങളെ എതിര്‍ക്കും. ഇത്രയും കാലവും ഒരു മഹാപുരുഷന്‍മാരും എന്തെങ്കിലും മാറ്റം വരുത്തിയിട്ടില്ല. ഇപ്പോള്‍ ആരെങ്കിലും അങ്ങനെ ചെയ്യുവാന്‍ ശ്രമിച്ചാല്‍ ബ്രാഹ്മണര്‍ അയാളെ വെറും കയ്യോടെ പോകാന്‍ അനുവദി ക്കാറില്ല.'8 തുടര്‍ന്ന് പെരിയാര്‍ ഗാന്ധിജിയോട് വ്യക്തമാക്കിയത് രാജാജി യുള്‍പ്പെടെ രാജ്യത്തെ ഒരൊറ്റ ബ്രാഹ്മണരിലും തനിക്ക് വിശ്വാസമില്ല 9 എന്നാണ് മി. ഗാന്ധിയും പെരിയാറും തമ്മിലുള്ള ആ കൂടികാഴ്ച ഗംഭീരമായൊ രധ്യായമല്ലാെത മറ്റൊന്നുമല്ല. പെരിയാറും അംബേദ്ക്കറും തമ്മിലുള്ള സാദൃശ്യത്തെ അത് സ്പഷ്ടമാക്കുന്നു.

സ്വരാജ് അല്ലെങ്കില്‍ സ്വാതന്ത്ര്യ ത്തെക്കുറിച്ച് എം.കെ. ഗാന്ധിയും മറ്റു കോണ്‍ഗ്രസ്സ് നേതാക്കളും വെച്ചു പുലര്‍ത്തിയ സങ്കല്‍പത്തെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ മറ്റൊരു സങ്കല്‍പമാണ് പെരിയാറിനു ണ്ടായിരുന്നത്. അതിനാല്‍ അദ്ദേഹം സ്വാതന്ത്ര്യ ത്തെക്കുറിച്ച് വിവരിച്ചത്, 'ബ്രാഹ്മണര്‍ക്കും ബനിയകള്‍ക്കും അബ്രാഹ്മണരെ ചൂഷണം ചെയ്യു വാനുള്ള അധികാരം ലഭിക്കുവാനും തങ്ങളുടെ സാമൂഹ്യ സാംസ്‌ക്കാരിക ആധിപത്യത്തെ സ്ഥിരപ്പെടുത്തു വാനും വേണ്ടിമാത്രമുള്ള കേവലം അധികാര കൈമാറ്റമായാണ്'

പെരിയാറും ഡോ.അംബേദ്ക്കറും ഇരുവരും ദൈവം, ബ്രാഹ്മണമതം, ശാസ്ത്രങ്ങള്‍, ക്ഷേത്രങ്ങള്‍, പൗരോഹിത്യം തുടങ്ങിയ സ്ഥാപനങ്ങളെ ആക്രമിക്കുകയും ശൂദ്രരുടേയും അതിശൂദ്രരുടെയും ദുരിതങ്ങളുടെയും ചൂഷണങ്ങളുടെയും മൂലകാരണം അതാണെന്നു വ്യക്തമാക്കുകയും ചെയ്തു. ഇരുവരും കോണ്‍ഗ്രസ്സ് വിരുദ്ധരാ യിരുന്നു വെന്നു മാത്രമല്ല ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും നയങ്ങളെ എതിര്‍ക്കുകയും ചെയ്തു. പെരിയാര്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചത് 'ദൈവമൊന്നില്ല, ഇനി ദൈവം കല്ലിലുണ്ടെങ്കില്‍ അദ്ദേഹം സംസാരിക്കട്ടെ. അല്ലാത്ത പക്ഷം ആ കല്ല് ചാണക ക്കുഴിയിലെറിയുക' എന്നാണ്.

പെരിയാര്‍ പരസ്യമായി ബുദ്ധന്റെ മഹത്വത്തെ വാഴ്ത്തിയിരുന്നു. 1953 മേയ് 27 ന് പെരിയാര്‍ തന്റെ അനുയായികളോട് ബുദ്ധോത്സവം ആഘോഷി ക്കുവാനും ബ്രാഹ്മണ വിഗ്രഹങ്ങളെ ഉടയ്ക്കുവാനും ആഹ്വാനം നല്‍കി. ദക്ഷിണേന്ത്യയില്‍ നിരീശ്വര വാദത്തിന്റെ സ്ഥാപകന്‍ പെരിയാ റാണ്. മഹാത്മാഫുലെ കരുതിയതു പോലെ തന്നെ ചൂഷകരായ ഉയര്‍ന്ന ജാതിഹിന്ദുക്കളുടെ താല്‍പര്യങ്ങളുടെ സംരക്ഷകരാണ് ദൈവവും മതവുമെന്ന് പെരിയാറും കരുതി. മതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് 'വേണമെങ്കില്‍ മൂഢത്വത്തിന്റെ പര്യായ പദമായി 'മത'മെന്ന വാക്കിനെ നമുക്കു പറയാം.''മതഗ്രന്ഥ ങ്ങളിലേയ്ക്ക് നാം നോക്കുക യാണെങ്കില്‍ നമുക്കു കാണാന്‍ കഴിയുന്നത് നിറയെ അസത്യങ്ങളും അസ്വാഭാവിക പ്രസ്താവനകളുമാണ്.10 മതസങ്കല്‍പത്തെ ആക്രമിച്ചു കൊണ്ട് അദ്ദേഹം തുടര്‍ന്നു പറഞ്ഞത്, 'മനുഷ്യന്റെ സ്വാഭാവിക ചിന്താഗതിയെ മതം നശിപ്പിക്കുന്നു. അതുവഴി അവന്റെ പുരോഗതിക്കു വിഘാത മാകുന്നു. അത് സാധാരണ ജനങ്ങളെ പിന്നോക്കാ വസ്ഥയില്‍ നിലനിര്‍ത്തുകയും ജനങ്ങളെ ചൂഷണം ചെയ്യുന്ന അലസരെ നിരന്തരം സഹായിക്കുകയും ചെയ്യുന്നു.'11 ഹിന്ദു ഉല്‍സവങ്ങളെ കുറിച്ചുള്ള ഒരു ലഘു ഗ്രന്ഥത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത് അശ്ലീല ത്തിന്റെയും മണ്ടത്തര ത്തിയെും പ്രതീകങ്ങളാണ് ഹിന്ദു ഉല്‍സവങ്ങളെന്നു മാത്രമല്ല, ദൈവങ്ങള്‍ക്കു വേണ്ടിയുള്ള ഉല്‍സവങ്ങളെന്ന പേരില്‍ ബ്രാഹ്മണര്‍ക്ക് ഭക്തരില്‍ തട്ടിപ്പു നടത്തുവാനുള്ള ഒരവസരം കൂടിയാണ്. 12

ദൈവത്തിനു നേരെയുള്ള പെരിയാറിന്റെ ആക്രമണം മനുഷ്യ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. ചാര്‍വാകര്‍ക്കും ബുദ്ധനും അംബേദ്ക്കറിനും മാത്രമേ അതിനോട് തുല്യത പുലര്‍ത്താന്‍ കഴിയുകയുള്ളു. 'ദൈവവും മനുഷ്യനും' എന്നൊരു ലഘുലേഖയില്‍ അദ്ദേഹം എഴുതുന്നു. 'മനുഷ്യരുടെ ക്ഷേമത്തിന് വേണ്ടിയല്ല ദൈവം കണ്ടുപിടിക്കപ്പെട്ടത് അത് മനുഷ്യരെ വിഡ്ഡികളാക്കാനുള്ള ഒരു സൂത്രപ്പണി മാത്രമാണ്. സൂര്യനും ചന്ദ്രനും അഗ്‌നിയും ജലവും കാറ്റും കല്ലും ചെളിയുമെല്ലാം മനുഷ്യന്‍ കണ്ടെത്തിയതല്ല. മനുഷ്യന്‍ കേവലം പേരിടുക മാത്രമേ ചെയ്തുളളു'.13 ഒരിക്കലും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത വിധം ദൈവത്തിന്റെ അസ്തിത്വത്തെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. 'ദൈവം എന്നൊന്നില്ല. ദൈവം എന്നൊന്ന് ഉണ്ടായി ട്ടേയില്ല. ദൈവത്തെ ആരാണോസൃഷ്ടിച്ചത് അയാളൊരു വിഡ്ഡിയാണ്. ആരാണോ ദൈവത്തെ പ്രചരിപ്പിക്കുന്നത് അയാളൊരു തെമ്മാടിയാണ്. ആരാണോ ദൈവത്തെ ആരാധിക്കുന്നത് അയാളൊരു അപരിഷ്‌കൃ തനാണ്.'14 രാമായണത്തില്‍ ആര്യന്‍മാര്‍ ദ്രാവിഡര്‍ക്കെതിരെ നടത്തുന്ന ക്രൂരമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് 1968 ല്‍ തമിഴ്‌നാടി ലെമ്പാടും പെരിയാറിന്റെ നേതൃത്വത്തിലും മാര്‍ഗ്ഗദര്‍ശനത്തിലും ഒരു ആര്യന്‍ ഇതിഹാസമായ രാമായണത്തിന്റെ പ്രതികള്‍ കത്തിച്ചു.

ഒരു ഉറച്ച യുക്തിവാദിയായതിനാല്‍ പെരിയാര്‍ ബുദ്ധന്റെ ശക്തമായ ആരാധകനായിരുന്നു. ജനങ്ങള്‍ ബുദ്ധന്റെ കുലീനമായ മാര്‍ഗ്ഗം പിന്‍തുടരണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ജീവിതകാലയളവില്‍ വിവിധമാര്‍ഗ്ഗങ്ങളിലൂടെ ബുദ്ധന്റെ സന്ദേശം പ്രചരിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. ബുദ്ധന്റെ 2500-ാംമത് ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരു സമ്മേളനം 1954 ജനുവരി 2ന് ഈറോഡില്‍ സംഘടിപ്പിച്ചു. ആ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. 'നാം (പിന്നോക്കവിഭാഗങ്ങള്‍) ദൈവങ്ങളാലും ദേവതകളാലും മതാനുശാസ നങ്ങളാലും മതസംഹിതകളാലും അടിമകളാക്കി പ്പെട്ടിരിക്കുകയാണ് അവയില്‍ നിന്നെല്ലാം വിമോചിതരാകുന്ന തിനായി ബുദ്ധന്റെ പ്രബോധ നങ്ങളും അദേഹത്തിന്റെ ദര്‍ശനങ്ങളും നമുക്ക് മഹത്തായ തരത്തില്‍ ഉപയോഗപ്പെടും.' അതേവര്‍ഷം തന്നെ തന്റെ ഭാര്യയുമൊന്നിച്ച് ബര്‍മ്മയിലെ റംഗൂണില്‍ നടന്ന അന്തര്‍ദേശീയ ബുദ്ധിസ്റ്റ് സമ്മേളനത്തില്‍ പങ്കെടുത്തു. റംഗൂണില്‍ വച്ച് അദ്ദേഹം ഡോ. അംബേദ്ക്കറുമായി ചര്‍ച്ച നടത്തിയിരുന്നു. 1954 ജനുവരി 31 ന് മദ്രാസ്സില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.'നമ്മുടെ ആത്മാഭിമാന പ്രസ്ഥാനത്തിന്റെ തത്വങ്ങളെ ഉയര്‍ത്തിപിടിക്കുന്നതിനും സമൂഹത്തില്‍ നിന്നും ദോഷകരമായ സംഗതികളെ നിര്‍മാര്‍ജ്ജനം ചെയ്യുവാനും ബുദ്ധന്റെ ദര്‍ശനവും പ്രബോധനങ്ങളും തത്വങ്ങളും വളരെയേറെ ഉപകാരപ്രദമാണ്.'15

1959 ഫെബ്രുവരിയില്‍ തന്റെ വടക്കേന്ത്യന്‍ പര്യടനത്തിനിടയില്‍ പെരിയാര്‍ കാണ്‍പൂരില്‍ പ്രസംഗിച്ചിരുന്നു. ആ സമ്മേളനങ്ങളില്‍ അദ്ദേഹം പറഞ്ഞത്. 'ഇന്ന് പിന്നോക്കവിഭാഗക്കാരെന്നു വിളിക്ക പ്പെടുന്ന ശൂദ്രരുടെയും പഞ്ചമരുടേയും തരംതാഴ്ത്തല്‍ ഇല്ലായ്മ ചെയ്യുന്നതിനായി നാം ആര്യന്‍മാര്‍ സൃഷ്ടിച്ച മതത്തേയുംശാസനങ്ങളേയും ദൈവങ്ങളേയും ഇല്ലായ്മ ചെയ്യണം. ഇത്തരം വസ്തുക്കള്‍ നിലനില്‍ക്കുന്നതുവരെ നമുക്ക് ജാതിയെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയില്ല. ഇക്കാരണം കൊണ്ടാണ് അംബേദ്ക്കര്‍ ബുദ്ധമതം സ്വീകകരിച്ചത്. അദ്ദേഹം വളരെയധികം ആള്‍ക്കാരെ ബുദ്ധിസത്തി ലേയക്ക് പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തു. അതിനാല്‍ ബുദ്ധമാര്‍ഗ്ഗം സ്വീകരിച്ച് ഹിന്ദുമതത്തില്‍ നിന്നും അതിന്റെ ദൈവങ്ങളില്‍ നിന്നും ജാതികളില്‍ നിന്നും സ്വതന്ത്രരാകാന്‍ എല്ലാവരും മുന്നോട്ടു വരണം.''

തന്തൈ അഥവാ പിതാവെന്ന് അര്‍ത്ഥപൂര്‍ണ്ണമായി പെരിയാര്‍ വിളിക്ക പ്പെട്ടിരുന്നു. 1938 നവംബര്‍ 13ന് മദ്രാസില്‍ നടന്ന വനിതകളുടെ ഒരു സമ്മേളനമാണ് അദ്ദേഹത്തിന് 'പെരിയാര്‍' (മഹാനായ മനുഷ്യന്‍) എന്ന ശീര്‍ഷകം ചാര്‍ത്തിയത്. സമൂഹത്തിലെ താഴ്ന്ന വിഭാഗക്കാരെ ഉയര്‍ത്തി യെടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സുദീര്‍ഘവും നിസ്തുലവുമായ സേവനത്തെ ആദരിച്ചുകൊണ്ട് യുനസ്‌കോ അതിന്റെ ഔദ്യോഗികമായ പ്രശംസാപത്രത്തില്‍ ഇപ്രകാരം രേഖപ്പെടുത്തി. 'പെരിയാര്‍. പുതുയുഗ ത്തിന്റെ പ്രവാചകന്‍. തെക്കുകിഴക്കനേ ഷ്യയിലെ സോക്രട്ടീസ് സാ   മൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാന ത്തിന്റെ പിതാവും അജ്ഞത യുടെയും അന്ധവിശ്വാ സത്തിന്റെയും അര്‍ത്ഥരഹിതമായ ആചാരങ്ങളുടെയും ക്ഷുദ്രമായ പെരുമാറ്റരീതികളു ടെയും കൊടിയ ശത്രുവും''

മനുഷ്യത്വരഹിതവും ജാതീയവും ബ്രാഹ്മണാധിപത്യമുള്ള തുമായ സാമൂഹ്യ സംസ്‌ക്കാരത്തിനെതിരെ പട പൊരുതിയ ഏറ്റവും മഹാനായ വിപ്ലവകാരിക ളിലൊരാളായിരുന്നു പെരിയാര്‍. അയിത്ത ത്തിനും യുക്തിഹീ നതയ്ക്കും സ്ത്രീകളെ അടിച്ചമര്‍ ത്തുന്നതിനെ തിരെയും തരം താഴ്ത്തലി നെതിരെയും അദ്ദേഹം പോരാടി. അതേസമയം നിശ്ചയമായും ഓര്‍ത്തിരിക്കേണ്ടത് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സ്പാര്‍ട്ടി തകര്‍ന്നത് പെരിയാറുടെ ആത്മാഭിമാ നപ്രസ്ഥാന ത്തിന്റെയും രാഷ്ട്രീയ തന്ത്രങ്ങളുടെയും പരിണിത ഫലമായാണ്. അദ്ദേഹത്തിന്റെ നേതൃപാട വത്താലാണ് സംസ്ഥാനത്തെ വിജയകരമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി ജസ്റ്റിസ് പാര്‍ട്ടി വളര്‍ന്നതും 1967 ല്‍ അണ്ണാ ദുരൈയുടെ നേതൃത്വത്തില്‍ കീഴില്‍ ഭരണം പിടിച്ചെടുത്തതും. വീണ്ടും പറഞ്ഞാല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ അതികായകനായ രാജഗോപാചാരിയുടെ രാജിയെതുടര്‍ന്ന് 1953 ല്‍ കാമരാജ് നാടാര്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായത് പെരിയാര്‍ കാരണമാണ്.

തന്തൈ പെരിയാറും ബാബാസാഹേബ് ഡോ. അംബേദ്ക്കറും ഇരുവരും ഉന്നതമായ ആത്മാഭിമാ നത്തിനുടമകളും പരസ്പര ബഹുമാനമുള്ള വരുമായിരുന്നു. അവര്‍ക്കിടയില്‍ പൊതുവായ പ്രത്യേകതകള്‍ ധാരാളമുണ്ടായിരുന്നു.16 ഇന്ത്യയിലെ സാമൂഹ്യ ക്രമത്തെ പുനര്‍നിര്‍മ്മി ച്ചുകൊണ്ട് ഒരു ജാതിരഹിതവും വര്‍ഗ്ഗരഹിതവുമായ സമൂഹത്തെ സൃഷ്ടിക്കണമെന്നുള്ളത് ഇരുവരുടെയും ജീവിതദൗത്യമായിരുന്നു. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെയും അദ്ദേഹം നയിച്ച കോണ്‍ഗ്ര സ്സിന്റേയും നയങ്ങളുടെ ശക്തരായ എതിരാളിക ളായിരുന്നു ഇരുവരും. 'ഹരിജന ങ്ങളോ'ടുള്ള ഗാന്ധിയുടെ പ്രേമത്തെക്കുറിച്ച് ഇരുവര്‍ക്കും സമാനമായ വീക്ഷണമാണു ണ്ടായിരുന്നത്. 1932 ല്‍ ഗാന്ധി മരണം വരെ നടത്തിയ കുപ്രസിദ്ധമായ ഉപവാസ സമരത്തെ അംബേദ്ക്കര്‍ മാത്രമല്ല വിമര്‍ശിച്ചത്. 'കുടി അരശു'വിന്റെ 1932 സെപ്റ്റംബര്‍ 25 ലെ ലക്കത്തിലൂടെ മി. ഗാന്ധി കൂടുതല്‍ വ്യാകുലചിത്ത നായിരിക്കുന്നത് അധഃസ്ഥിത വര്‍ഗങ്ങളെ സംരക്ഷിക്കു ന്നതിനെക്കാളേറെ ഹിന്ദുമതത്തെ രക്ഷിക്കുന്നതിനാണ് എന്ന സമാനമായ അഭിപ്രായം പെരിയാറും രേഖപ്പെടുത്തി.

ഇരുവരും വിഗ്രഹഭഞ്ജകരായിരുന്നു. പിന്നോക്ക വിഭാഗ ങ്ങള്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനുള്ള സാമുദായിക പ്രാതിനിധ്യ ത്തിന്റെ ശക്തരായ വക്താക്ക ളായിരുന്നു ഇരുവരും. മഹാത്മാ ജ്യോതിബാ ഫൂലെയേയും കോലാപ്പൂരിലെ രാജര്‍ഷി സാഹൂജി മഹാരാ ജിനെയും പോലെ അപഹരിക്കപ്പെട്ട വിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസ പരവുമായ അവകാശങ്ങള്‍ക്കു വേണ്ടി ബാബാസാഹേബ് ഡോ. അംബേദ്ക്കര്‍ വിജകരമായ പ്രക്ഷോഭം നടത്തി. പെരിയാറും അബ്രാഹ്മണരുടെ സാമുദായിക പ്രാതിനിധ്യത്തിനു വേണ്ടിയുള്ള ഒരു കുരിശു യുദ്ധയോ ദ്ധാവായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആവിര്‍ഭാവത്തിനു ശേഷം ഉടന്‍തന്നെ, കമ്മ്യുണല്‍ ഓര്‍ഡറിലൂന്നി സംവരണനയത്തെ മദ്രാസ് ഹൈക്കോടതിയും സുപ്രീം കോടതിയും അടിച്ചു വീഴ്ത്തിയപ്പോള്‍ പെരിയാര്‍ ഒരു ഗര്‍ജ്ജിക്കുന്ന സിംഹത്തെ പോലെ നീതിന്യായ പീഠത്തെയും പണ്ഡിറ്റ് നെഹ്‌റുവിനേയും അദ്ദേഹത്തിന്റെ സര്‍ക്കാരി നെയും ആക്രമിച്ചു. സര്‍ക്കാര്‍ നയത്തിനും കോടതി ഉത്തരവിനും എതിരെ അദ്ദേഹം ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. 1950 ആഗസ്റ്റ് 13ന് ഭരണവര്‍ഗ്ഗത്തിന് താക്കീത് നല്‍കികൊണ്ട് അദ്ദേഹം ഗര്‍ജ്ജിച്ചു. 'സാമുദായിക പ്രാതിനിധ്യം ഇപ്പോള്‍ മാത്രം ഉല്‍ഭവിച്ച ഒരാശയമല്ല. 1900 മുതല്‍ രൂക്ഷമായി നിലകൊള്ളുന്ന ഒരു വിഷയമാണ്. അക്കാല ത്തുപോലും നമ്മുടെ നേതാക്കള്‍ നമ്മുടെ മുതിര്‍ന്ന ബുദ്ധിമാന്‍മാരായ വ്യക്തികള്‍ സാമൂദായിക പ്രാതിനിധ്യം ആവശ്യപ്പെട്ടിരുന്നു. കേവലം മൂന്നു ശതമാനം മാത്രം വരുന്ന ജനവിഭാഗത്തെ കുത്തക ക്കാരാകാനും അധിപതി കളാകാനും അനുവദിക്കുന്നത് ന്യായമാണോ? നമ്മുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്നത് തെറ്റാണോ? നാം നീതി ആവശ്യപ്പെടുന്നു. നാം ആദരവ് ആവശ്യപ്പെടുന്നു. നാം നമ്മുടെ പങ്ക് ആവശ്യപ്പെടുന്നു.'

മദ്രാസ് ഹൈക്കോടതിയുടെ വിധിയെ വിമര്‍ശിച്ചതിനാല്‍ പെരിയാര്‍ ക്കെതിരെ കോടതിയലക്ഷ്യ കേസുണ്ടായി. ആ കേസിന്റെ വിചാരണ വേളയില്‍ 1957 ഏപ്രില്‍ 23 ന്, നിരവധി ഉദാഹരണ ങ്ങളുദ്ധരിച്ചു കൊണ്ട് എങ്ങനെയാണ് ബ്രാഹ്മണര്‍ അവരുടെ ജാതീയമായ നീക്കങ്ങള്‍ നടത്തുന്നതെന്നും അവരുടെ ജന്മനായുള്ള സ്വാഭാവിക ധര്‍മ്മം ശൂദ്രരുടെയും പഞ്ചമരുടെയും പുരോഗതിയെ തടസ്സപ്പെടുത്തുക യെന്നതു മാണെന്ന് വ്യക്തമാക്കുന്ന ഒരു പ്രസ്താവന സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഈ പ്രക്ഷോഭം അതിശക്തമായ പ്രതിരോധ സ്വഭാവ മാര്‍ജ്ജിക്കുകയും ഇന്ത്യന്‍ ഭരണഘടനയില്‍ അനുച്ഛേദം15(4) ഉള്‍ച്ചേര്‍ത്തു കൊണ്ടുള്ള 1951 ലെ ആദ്യ ഭരണഘടനാ ഭേദഗതിക്കു കാരണ മാവുകയും ചെയ്തു. അതുപോലെ 1960 ല്‍ തമിഴ്‌നാട് ലാന്റ് സീലീംഗ് ആക്ടുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ കേന്ദ്രഭരണം ബ്രാഹ്മണ ഭരണമാണെ ന്നാരോപിച്ചു കൊണ്ട് തമിഴ്‌നാടൊ ഴികെയുള്ള ഇന്ത്യയുടെ ഭൂപടം കത്തിക്കുകയും ചെയ്തു.

മഹാത്മാഗാന്ധിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഇന്ത്യന്‍ ഗ്രാമ സമ്പ്രദായ ത്തേയും ഗ്രാമീണസ മ്പദ്‌വ്യവസ്ഥ യേയും ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അത് ഉയര്‍ന്ന ജാതിക്കാരുടെ മൃഗീയമായ ഭൂരിപക്ഷ ഭരണത്തിനും തല്‍ഫലമായി താഴ്ന്നവര്‍ഗ്ഗക്കാരുടെ ചൂഷണത്തിനും ഇടയാക്കുന്ന തിന്റെ അടിസ്ഥാ നത്തില്‍ പെരിയാറും അംബേദ്ക്കറും അതിനെ എന്തെന്നില്ലാ ത്തവിധം എതിര്‍ത്തു. ഒരു ഗ്രാമത്തി നെസാമൂഹ്യ അസമത്വ ത്തിന്റെയും അന്ധവിശ്വാ സത്തിന്റെയും കേന്ദ്രമായാണ് പെരിയാര്‍ പരിഗണിച്ചത്. 1944 ഒക്‌ടോബര്‍ 31 ന് ഈറോഡിലെ വില്ലേജ് ഓഫീസര്‍മാരുടെ ഒരു യോഗത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 'എല്ലാ ഗ്രാമങ്ങളും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടണം അതു മാത്രമല്ല, ഗ്രാമം എന്ന പദം തന്നെ നിഘണ്ടുവില്‍ നിന്നും മായ്ച്ചു കളയണം. ഗ്രാമം എന്ന പദത്തിന് രാഷ്ട്രീയത്തിലുള്‍പ്പെടെ ഒരു സ്ഥാനവും ഉണ്ടാകാന്‍ പാടില്ല എന്നു ഞാന്‍ പറയും.' ഡോ. അംബേദ്ക്കറുടെ സമീപനവും ഇതു തന്നെയായിരുന്നു. 1948 നവംബര്‍ 4ന് ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഭരണഘടനയുടെ കരടുരൂപം അവതരിപ്പിക്കവേ അദ്ദേഹം പ്രസ്താവിച്ചു 'ഇന്ത്യന്‍ ബുദ്ധിജീവികളുടെ ഗ്രാമസമൂഹങ്ങള്‍ക്കു വേണ്ടിയുള്ള പ്രേമം തീര്‍ച്ചയായും അതിരറ്റതല്ലെങ്കില്‍ ദയനീയമാണ്. ഗ്രാമത്തിനെ ചെറു റിപ്പബ്ലിക്കായും ഏകദേശം അവര്‍ക്കു വേണ്ടതെല്ലാം സ്വന്തമായുള്ളതും ഏതെങ്കിലും വിദേശബന്ധങ്ങളില്‍ നിന്നും ഏറെക്കുറെ സ്വതന്ത്രമായതുമെന്ന് വിശദീകരിച്ച മെറ്റ്കാഫിനുമേല്‍ അതിരു കവിഞ്ഞ പുരസ്‌ക്കാരങ്ങള്‍ അടുക്കിവയ്ക്കുന്നതുകൊണ്ടാണ് കൂടുതലും അങ്ങനെ സംഭവിച്ചത്. ഗ്രാമീണ സമൂഹങ്ങള്‍ അതിജീവിച്ചതു പോലെ മറ്റൊന്നും അതിജീവിച്ചില്ലായെന്നും സംശയരഹിതമാണ്. എന്നാല്‍ ഗ്രാമീണ സമൂഹത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവര്‍ രാജ്യത്തിന്റെ ഭാഗധേയ ത്തിലും ദൈനംദിനകാര്യങ്ങളിലും എന്തുമാത്രം ലഘുവായ ഭാഗമാണ് അവര്‍ നിര്‍വ്വഹിക്കുന്നതെന്നനിനെ കണക്കിലെടുക്കുന്നില്ല. എന്തുകൊണ്ട്? എന്റെ അഭിപ്രായത്തില്‍ ഈ ഗ്രാമറിപ്പബ്ലിക്കുകളെന്നു പറയുന്നത് ഇന്ത്യയുടെ കെടുതിയാണ്. ഒരു ഗ്രാമമെന്നത് പ്രാദേശികതയുടെ മലകൂപവും അജ്ഞതയുടെ ഗൂഢസങ്കേതവും സങ്കുചിതമനോഭാവവും വര്‍ഗ്ഗീയതയുമല്ലാതെ മറ്റൊന്നുമല്ല.''17 ഈ ലഘുവിവരണങ്ങളിലെല്ലാം നിന്ന് ന്യായമായും അനുമാനിക്കാന്‍ കഴിയുന്നത് പെരിയാറും ഫൂലെയും അംബേദ്ക്കറും വിവിധകാല ങ്ങളില്‍ വിവിധ സാഹചര്യങ്ങളില്‍ അവരുടെ പ്രസ്ഥാനത്തില്‍ വ്യാപരിച്ചുവെങ്കില്‍ കൂടി അവര്‍ക്കിടയില്‍ നിരവധി പൊതു ഘടകങ്ങ ളുണ്ടായിരുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ അടിസ്ഥാനപരമായ തൃഷ്ണ ഇന്ത്യന്‍ സമൂഹത്തിന്റെ പുനര്‍നിര്‍മ്മിതിയായിരുന്നു.

ദ്രാവിഡ പ്രസ്ഥാനത്തിന്റെ രക്ഷാധികാരി യായും കരിങ്കുപ്പായ സേനയുടെയും ആത്മാഭിമാന പ്രസ്ഥാന ത്തിന്റെ സ്ഥാപകനും യുക്തിര ഹിതവും അസ്വാഭാ വികമായ ജീവിതശൈലി ക്കെതിരെ ഒത്തു തീര്‍പ്പില്ലാത്ത ചിന്തകനും ബുദ്ധന്റെ മഹത്തായ ആരാധകനും അയിത്ത ത്തിനെതിരെയുള്ള ശക്തനായ പോരാളിയും ബ്രാഹ്മണിസത്തിനും ദൈവത്തിനും ബ്രാഹ്മണിക മതശാസന കള്‍ക്കും ഇതിഹാസ ങ്ങള്‍ക്കു മൊക്കെ എതിരെ സമാനതകളില്ലാത്ത വിമര്‍ശകനും ദ്രാവിഡ മണ്ണില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നാശകേതു വുമായ തന്തൈ പെരിയാര്‍ , നിന്ദിതരായ സാമൂഹ്യപുറം ജാതിക്കാരുടെ ആത്മാഭിമാനത്തിനും അന്തസ്സിനും വേണ്ടി 1947 ഡിസംബര്‍ 24ന് തന്റെ അന്ത്യശ്വാസം വരെ യുദ്ധം ചെയ്തു.

സാമൂഹ്യ യുദ്ധങ്ങള്‍ ക്കൊപ്പം നിരവധി രാഷ്ട്രീയ യുദ്ധങ്ങളിലും പെരിയാര്‍ ചരിത്രപരമായ പങ്കു വഹിച്ചു. എന്നാല്‍ സാമൂഹ്യവിപ്‌ളവ കാരിയെന്ന പെരിയാറിന്റെ പ്രതിഛായയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിഛായ യെക്കാള്‍ മികച്ചു നില്‍ക്കുന്നത് അതിനാല്‍ അദ്ദേഹത്തെ സാമൂഹ്യ വിപ്‌ളകാരി മാത്രമായി പലരും കരുതുന്നു. അദ്ദേഹത്തിന്റെ സാമൂഹ്യ വിപ്‌ളവ കാരിയുടെ പ്രതിഛായ രാഷ്ട്രീയ പ്രതിഛായക്കുമേല്‍ നിഴല്‍ വീഴ്ത്തുന്നു. സത്യമെന്തെന്നാല്‍ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ തന്ത്രങ്ങള്‍ കാരണം കോണ്‍ഗ്രസ്സ് പാര്‍ട്ടി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിന്നും ഏറെക്കുറെ തുടച്ചുമാറ്റപ്പെട്ടു. ഇന്നു പോലും അത് അതിന്റെ വേരുകള്‍ക്കായുള്ള അന്വേഷണത്തിലാണ്.

നിര്‍ഭാഗ്യമെന്നാല്‍ അടുത്ത കാലത്തായി അദ്ദേഹത്തിന്റെ അനുയായി കളിലേറിയ പങ്കും അദ്ദേഹത്തിന്റെ വിപ്‌ളവകാരമായ പാത ഉപേക്ഷിച്ച് നിസ്സാരമായ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി പെരിയാര്‍ ആരുമായാണോ അനുരഞ്ജ പ്പെടാതിരുന്നത് അവരോടൊപ്പം ചേര്‍ന്നിരി ക്കുകയാണ്. പെരിയാറുടെ പ്രത്യയ ശാസ്ത്ര പരമായ കൃത്യാന്തര ങ്ങളിലേറിയ ഭാഗവും ദ്രാവിഡ പാര്‍ട്ടികളുടെ പദാവലിയില്‍ നിന്നും ദീര്‍ഘകാലമായി അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇന്ത്യയുടെ സാമൂഹ്യ സാംസ്‌ക്കാരിക പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ പ്രത്യയ ശാസ്ത്രവും പോരാട്ടങ്ങളും സുവര്‍ണ അധ്യായ ങ്ങളിലൊന്നാണ്.