"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

എന്തുകൊണ്ട് കറുത്ത അമേരിക്ക ? - ദലിത് ബന്ധു എന്‍ കെ ജോസ്

എന്തുകൊണ്ട് ഇങ്ങനെയെല്ലാം സംഭവിച്ചു? സംഭവിച്ചു കൊണ്ടി രിക്കുന്നു എന്ന് അന്വേഷിക്കു മ്പോഴാണ് ബുക്കര്‍ ടി വാഷിങ്ടണ്‍, ഫെഡറിക് ഡഗ്ലസ്, ഡബ്‌ളിയൂ, ഈ.ബി. ഡ്യൂബിയാസ്, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂണിയര്‍ തുടങ്ങി മുമ്പ് പറഞ്ഞ മഹാത്മക്കളുടെ ആശയവും ആദര്‍ശവും ജീവിതവും സമരവുമെല്ലാം വിലയേറിയ മാതൃകകളായി മാറുന്നത്. അമേരിക്കയിലെ കറുമ്പരുടെ നേതാക്കളാരും മരിക്കുകയല്ല, വധിക്കപ്പെടു കയാണ്. അവിടെ കറുമ്പരോട് സ്വല്പം ആഭിമുഖ്യമെങ്കിലും കാണിച്ചി ട്ടുള്ള എബ്രാഹാം ലിങ്കണ്‍ പ്രസിഡന്റ് കെന്നഡി, റോബര്‍ട്ട് കെന്നഡി തുടങ്ങിയവരും വധിക്കപ്പെടുകയാണ് ഉണ്ടായത്. ഇന്ത്യയില്‍ തല്‍സ്ഥാ നത്ത് ദലിത് നേതാക്കളാരും തന്നെ വധിക്കപ്പെട്ടിട്ടില്ല, ദലിത് ബന്ധുക്കളും കൊല്ലപ്പെട്ടിട്ടില്ല. ഡോ: അംബേദ്ക്കര്‍ മാത്രമാണ് അക്കാര്യത്തില്‍ വ്യത്യസ്തനായിട്ടുള്ളത്. പക്ഷേ ഇന്നും അതൊരു രഹസ്യം മാത്രം. ഈ ലേഖകന്റെ ഡോ: അംബേദ്ക്കര്‍ എന്ന ഗ്രന്ഥത്തില്‍ അത് വിശദീകരി ച്ചിട്ടുണ്ട്.

അമേരിക്കന്‍ കറുമ്പരുടെ നേതാക്കളും അവരെപ്പോലുള്ള ആയിരങ്ങളും അവിടെ നില നില്പിന് വേണ്ടി കഴിഞ്ഞ ദശാബ്ദങ്ങളിലും ശതാബ്ദങ്ങ ളിലും എന്തെല്ലാം ചെയ്തു. അതിന്റെ വെളിച്ചത്തില്‍ കേരളത്തില്‍ ഇനി വേണ്ടത് എന്തെല്ലാമാണ് എന്ന ഒരു അന്വേഷണ ത്തിന് ദലിത് നേതാക്കളെ പ്രേരിപ്പിക്കാന്‍ ശ്രമിക്കുകമാത്രമാണ് ഇവിടെ ചെയ്യുന്നത്. തെരുവിലി റങ്ങി ജാഥ നയിക്കുന്നതും എന്തെങ്കിലും കാരണം പറഞ്ഞ് എന്തെങ്കിലും സര്‍ക്കാര്‍ ഓഫീസിന്റെ മുമ്പില്‍ കുത്തി ഇരിക്കുന്നതും മാത്രമല്ല ദലിത് വിമോചനത്തിനുള്ള കര്‍മ്മ പരിപാടി. ദലിതരെ ബോധവല്‍ക്കരിച്ചു. സ്വത്വബോധ മുള്ളവരാക്കി അന്തസ്സോടെ ജീവിക്കാന്‍ പറഞ്ഞയയ്ക്കു ന്നതാണ് ഏറ്റവും വലിയ വിമോചന സമര പരിപാടി. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ അത് പറഞ്ഞിട്ടുണ്ട്. അവരെ മനുഷ്യരാക്കുക, മനുഷ്യരായി ജനിച്ചതിന്റെപേരില്‍ മനുഷ്യരായി ജീവിക്കാന്‍ അവകാശപ്പെട്ടവര്‍ എന്ന അടിസ്ഥാ നത്തില്‍ അവബോധം ജനിച്ച ഒരു ദലിത്‌സമൂഹത്തെ കെട്ടിപ്പടുക്കുക മാത്രമാണ് ദലിത് വിമോചനത്തിനുള്ള ഒരേഒരു പരിപാടി എന്ന നഗ്നസത്യം കണ്ടറിയുക. അങ്ങനെയുള്ളവര്‍ അനീതി എവിടെ കണ്ടാലും മറ്റാരുടെയും പ്രേരണയോ പ്രോത്‌സാഹനമോ കൂടാതെ അതിനെ പ്രതിഷേധിക്കും. അനീതി ആരുടെ നേരെയുള്ളതായാലും അതിന്റെ പരിണിതഫലം അവസാനം വന്നെത്തു ന്നത് ദലിതരുടെ മേലായിരിക്കും എന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ അവസാനത്തെ ദലിതന്‍വരെ താന്‍ ഒരു മനുഷ്യനാണ് എന്നും തനിക്ക് സ്വന്തമായ ഒരു വ്യക്തിത്വമുണ്ടെന്നും മറ്റ് ആരേയും പോലെ അത് വച്ചു പുലര്‍ത്താനുള്ള അവകാശം തനിക്കുമുണ്ടെന്നുമുള്ള ഉറച്ച ബോധം സ്വയം ആര്‍ജ്ജിക്കു ന്നതു വരെ ദലിത് വിമോചനം ഇവിടെ സാധ്യമല്ല.

2009 ഏപ്രില്‍ 4ാം തീയതി മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂണിയര്‍ ജെയിംസ് ഏള്‍റേ എന്ന ഘാതകന്റെ തോക്കിന്‍ കുഴലില്‍ നിന്ന് രക്തസാക്ഷിത്വം വരിച്ചതിന്റെ 41മത് വാര്‍ഷിക ദിനമാണ്. ഞാന്‍ ഇപ്പോള്‍ ഈ വിധത്തിലുള്ള ഒരു അന്വേഷണം നടത്തുന്നതിന്റെ മൂലം അതുകൂടിയാണ്. മറ്റൊന്ന് ബരാക്ക് ഒബാമ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ അമേരിക്കയുടെ (ഐക്യനാടുകള്‍) ചരിത്രത്തില്‍ ആദ്യമായി അവിടത്തെ പ്രസിഡന്റായി എന്നതാണ്. ഒബാമയുടെ മാതാവ് ഒരു വെള്ളക്കാരി സ്ത്രീ ആയിരുന്നു. പിതാവ് ഒരു തനി കറുമ്പന്‍ തന്നെ. മനുസ്മൃതിക്ക് വിരുദ്ധമായിട്ടാണ് അവിടെ പാരമ്പര്യം നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ ഒബാമ കറുമ്പന്‍ തന്നെയാണ്.

അമേരിക്കയിലെ കറുത്തവംശജര്‍ക്ക് അവിടെ ജീവിക്കാന്‍ വേണ്ടി നടത്തിയ ഉജ്വലവും ദീര്‍ഘവുമായ സമരത്തിന്റെ നെടുംനായകനാ യിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ് കറുത്തവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജീവിച്ചു മരിച്ചു. ആ മഹാത്മാവിനെ അനുസ്മരിക്കാനാണ് പ്രഥമവും പ്രധാനവുമായ ഈ കൃതി രചിക്കുന്നത്.