"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

ഡോ.അംബേദ്ക്കറുടെ നേതൃത്വത്തില്‍ നടന്ന ദേശവ്യാപക പ്രക്ഷോഭം - ഡോ. സുരേഷ് മാനേ

ഡോ.അംബേദ്ക്കര്‍ക്ക് മുമ്പുള്ള കാലഘട്ട ത്തില്‍ സാമൂഹ്യ വ്യവസ്ഥ യ്‌ക്കെതിരെ നിരവധി പൊട്ടിത്തെറി കളുണ്ടായെങ്കില്‍ കൂടി, ബുദ്ധന്റേയും ബുദ്ധിസ ത്തിന്റെയും പ്രക്ഷോഭങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍, അംബേദ്ക്കറിന് മുമ്പുള്ള കാലഘട്ടത്തിലെ മിക്കവാറുമെല്ലാ സാമൂഹ്യ സാംസ്‌ക്കാരിക പോരാട്ടങ്ങളും ഒന്നുകില്‍ പരിമിതമായ ഒരു കാലഘട്ടത്തില്‍ മാത്രം നില നില്‍ക്കുകയോ അല്ലെങ്കില്‍ വളരെ വേഗം അവ അടിച്ച മര്‍ത്ത പ്പെടുകയോ ബ്രാഹ്മണ്യ ശക്തികളാല്‍ സ്വാംശീകരി ക്കപ്പെടുകയോ ചെയ്തിരുന്നു. അത്തര ത്തിലുള്ള എല്ലാ പ്രക്ഷോഭ ങ്ങളിലേയും സവിശേഷമായ പ്രത്യേകത, അവ പ്രാദേശിക സ്വഭാവത്തോടു കൂടിയതാ യിരുന്നു. അതി നാല്‍ത്തന്നെ അവയ്ക്ക് ഒരു ദേശവ്യാപകമായ ഫലമുളവാ ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബാബാസാഹേബ് അംബേദ്ക്കര്‍ കുന്തമു നയായി വര്‍ത്തിച്ച സാമൂഹ്യ സാംസ്‌ക്കാരിക പ്രക്ഷോഭ ത്തിനാകട്ടെ ഇന്ത്യയിലെ എല്ലാ മുക്കിലും മൂലയിലും ഒരു പുത്തനുണര്‍വ് സൃഷ്ടിക്കുവാന്‍ കഴിഞ്ഞു.

മുന്‍കാല ങ്ങളിലെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താ ക്കളുടെ പരിശ്രമ ഫലമായി അധ:സ്ഥിത വിഭാഗങ്ങള്‍ ക്കിടയില്‍ രൂപപ്പെട്ട സാമൂഹ്യവും വിദ്യാഭ്യാസ പരവുമായ ഉണര്‍വ് ഡോ. അംബേദ്ക്കറുടെ പ്രവര്‍ത്തന ങ്ങള്‍ക്ക് ഒരു ഉറച്ച അടിത്തറ പ്രദാനം ചെയ്തു. വ്യവസായ വല്‍ക്കരണ ത്തിന്റേയും നഗര വല്‍ക്കരണ പ്രക്രിയ യുടേയും ഫലമായി, വലിയൊരു വിഭാഗം അയിത്ത ജാതിക്കാരിലേക്ക് പുതിയൊരു ലോകം തുറക്ക പ്പെടുകയും റെയില്‍വേ, കപ്പല്‍ വ്യവസായം, തുണിമില്‍ എന്നിവയില്‍ ലഭിച്ച തൊഴിലിലൂടെ പരിമിതമായ തോതില്‍ സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാവുകയും ചെയ്തു. അവരില്‍ ചിലര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരില്‍ പ്രാതിനിധ്യം ലഭിക്കുകയും അതിനാല്‍ മെച്ചപ്പെട്ട പരിചരണവും അവസരവും ലഭിക്കുകയും ചെയ്തു. അക്കാല ഘട്ടമെന്ന് പറയുന്നത് നിരോധിത മേഖല കളിലേക്ക് പ്രവേശിക്കു ന്നതിനായി അയിത്ത ജാതിക്കാരുടെ സംഘടിത പരിശ്രമ ങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കാലമായിരുന്നു.

തൊഴിലാളി വര്‍ഗ്ഗത്തിലെ തന്നെ അംഗമായിരുന്ന ഡോ:അംബേ ദ്ക്കര്‍ക്ക് ഒരു ബൗദ്ധികമായ അതികായനെന്ന നിലയില്‍ ഇന്ത്യയിലെ മാത്രമല്ല മറ്റു രാജ്യങ്ങളി ലേയും വിപ്ലവ ങ്ങളേയും പ്രതിവിപ്ലവ ങ്ങളേയും കുറിച്ച് അഗാധമായ ധാരണ യുണ്ടായിരുന്നു. ബറോഡയിലെ മഹാരാജാ വായിരുന്ന സയാജിറാവു ഗെയ്ക്‌വാദിന്റെ സാമ്പത്തിക സഹായത്തോടു കൂടി 1913 മുതല്‍ 1916 വരെ അദ്ദേഹം ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാ ശാലയില്‍ പഠിച്ചു. 1917 ല്‍ അദ്ദേഹം ലണ്ടനിലേക്ക് പോവുകയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സില്‍ പഠിക്കുകയും ചെയ്തു.1918ല്‍ തന്റെ പഠനം പൂര്‍ത്തിയാ ക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിത നായെങ്കിലും പിന്നീടദ്ദേഹം ഔന്നത്യ മാര്‍ന്ന വിദ്യാഭ്യാസ ബിരുദങ്ങളായ പി.എച്ച്.ഡി, ഡി.ലിറ്റ്, എല്‍.എല്‍.ബി, ബാര്‍ അറ്റ് ലാ തുടങ്ങിയവ കരസ്ഥമാ ക്കുകയും ചെയ്തു.

ലോകം ആദരിക്കുന്ന ബഹുമുഖ പ്രതിഭയും പണ്ഡിതനുമായ ഡോ.അംബേദ്ക്കര്‍ തന്റെ പ്രസ്ഥാനം രംഗത്ത വതരിപ്പിക്കു ന്നതിന് മുമ്പ് അതിന് ശരിയായ തരത്തില്‍ പ്രത്യയ ശാസ്ത്ര പരമായ അടിത്തറ സൃഷ്ടിച്ചു. ആ അടിത്തറയില്‍ നിന്നുകൊണ്ട് അദ്ദേഹം പടിപടി യായി പ്രസ്ഥാനം കെട്ടിയു യര്‍ത്തി. അദ്ദേഹം വളരെ ചലനാത്മക മായ ഒരു സമീപന രീതി സ്വീകരിച്ചു. പ്രസ്ഥാന ത്തിന്റെ പാതയില്‍ നിശ്ചലമായ ഒരവസ്ഥയോ പ്രക്രിയയോ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. തന്റെ ലക്ഷ്യത്തിലേക്ക് മാര്‍ച്ച് ചെയ്യുന്നതില്‍ നിന്നും അദ്ദേഹത്തെ തടയുവാനോ ഭയപ്പെടുത്തി പിന്‍തിരി പ്പിക്കുവാനോ രാജ്യത്തെ ഒരു ശക്തിക്കും കഴിഞ്ഞില്ല എന്നതാണ് അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം.

അദ്ദേഹത്തിന്റെ പ്രസ്ഥാന ത്തിന്റെ പ്രത്യയ ശാസ്ത്രപരമായ അടിത്തറ ബുദ്ധന്റേയും ഫൂലെയുടേയും കബീറിന്റെയം പ്രബോധന ങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ തന്നെ രചനകളിലും പ്രഭാഷണ ങ്ങളിലും സമയാസമയ ങ്ങളിലുള്ള സാമൂഹ്യ രാഷ്ട്രീയ നടപടികളില്‍ നിന്നും നമുക്ക് ഏകീകരിക്കാ വുന്നതാണ്. 1916 മേയ് 9ന് അമേരിക്കയിലെ കൊളംബിയാ സര്‍വ്വകലാ ശാലയില്‍ ഒരു നരവംശാസ്ത്ര സെമിനാറില്‍ ഡോ.അംബേദ്ക്കര്‍ അവതരിപ്പിച്ച 'ഇന്ത്യയിലെ ജാതികള്‍ - അവയുടെ യാന്ത്രികതയും ഉല്‍പ്പത്തിയും വികാസവും'എന്ന പ്രബന്ധത്തിലും 1936 ല്‍ ലക്‌നൗവിലെ ജട്പട് തോഡക് മണ്ഡലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവതരി പ്പിക്കുവാന്‍ വേണ്ടി തയ്യാറാക്കിയ, പ്രസംഗി ക്കപ്പെടാതെ പോയ തന്റെ പ്രസംഗമായ 'ജാതിനിര്‍മ്മൂലന' ത്തിലും രാജ്യത്ത് ഒരു സാമൂഹ്യ വിപ്ലവ ത്തിന്റെ ആവശ്യകതയെ വ്യക്തമായും പ്രദാനം ചെയ്യുന്നു.

സെനാര്‍ട്ട്, നെസ്ഫീല്‍ഡ്, എച്ച്.റിസ്‌ലെ, കേത്ക്കര്‍ തുടങ്ങിയ മഹാന്‍ മാരായ ആധികാരിക രചയിതാക്കളെ വിശകലനം ചെയ്ത ശേഷം 'ഇന്ത്യയിലെ ജാതികള്‍'1 എന്ന പ്രബന്ധ ത്തിലൂടെ രാജ്യത്തെ ജാതികളെ കുറിച്ചുള്ള തന്റേതായ തീസിസ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു. അദ്ദേഹത്തെ ഉദ്ധരിച്ചാല്‍

1. ജാതിയുടെ സൃഷ്ടിക്കിടയാക്കിയത് ബഹുഗണ വിവാഹവ്യവസ്ഥയ്ക്ക് മേല്‍ സ്വഗണ വിവാഹ വ്യവസ്ഥ ചുമത്തപ്പെട്ടപ്പോഴാണ്.
2. മിച്ചം വന്ന സ്ത്രീയും മിച്ചം വന്ന പുരുഷനും ജാതിക്ക് ഭീഷണിയായി മാറി.
3. സതി, ആജീവനാന്തമുള്ള നിര്‍ബന്ധിത വൈധവ്യം, ശൈവവിവാഹം തുടങ്ങിയ ആചാരങ്ങള്‍ സ്വഗണവിവാഹ വ്യവസ്ഥയുടെ പരിണിതഫലമാണ്.
4. ജാതി എന്നത് വലയിതമായ ഒരു വര്‍ഗ്ഗമാണ്.
5. ഒറ്റ ഒരെണ്ണമെന്ന നിലയില്‍ ജാതിക്ക് നിലനില്‍പ്പില്ല. അനേക എണ്ണമായി മാത്രമേ ജാതിക്ക് നിലനില്‍ക്കുവാന്‍ കഴിയുകയുള്ളൂ.

ജാതിയെ ഏറ്റവും മനോഹരമായി തുറന്ന് കാട്ടുന്ന 'ജാതിനിര്‍മ്മൂലനം'2 എന്ന കൃതിയില്‍ ഡോ: അംബേദ്ക്കര്‍ ജാതിയേയും അതിന്റെ നശീകരണ വുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളെയും പരിശോധിക്കുന്നു. രണ്ടാം പതിപ്പിന്റെ ആമുഖത്തില്‍ ഏറ്റവും സത്യസന്ധമായ രീതിയില്‍ അദ്ദേഹം എഴുതുന്നു. 'എല്ലാ പുരോഗമന സമൂഹവും അതിലെ കലാപകാ രികള്‍ക്ക് നല്‍കേണ്ടതായ യശസ്സിനെ ഞാന്‍ കണക്കിലെടു ക്കുന്നില്ല. ഹിന്ദുക്കള്‍ ഇന്ത്യയിലെ രോഗികളാണെന്നും അവരുടെ രോഗം മറ്റെല്ലാ ഇന്ത്യാക്കാരുടേയും ആരോഗ്യത്തിനും ആഹ്ലാദത്തിനും ഹാനികരമായി ബാധിക്കുന്നു ണ്ടെന്നും ഹിന്ദുക്കളെ ബോദ്ധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞാല്‍ ഞാന്‍ സംതൃപ്തനായി.' ഇത്തരത്തിലുള്ള പൂര്‍ണ്ണ ബോദ്ധ്യത്തോടെ അദ്ദേഹം ജാതിവ്യവസ്ഥയെ കീറിമുറിച്ചു കൊണ്ടുള്ള ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും അതിനെ നശിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അവ ചുവടെ കൊടുക്കുന്നു.

1. സ്വരാജിനെക്കുറിച്ചുള്ള ഹിന്ദുക്കളുടെ വീക്ഷണത്തെ വിശകലനം ചെയ്ത ശേഷം അദ്ദേഹം രാഷ്ട്രീയ മനഃസ്ഥിതിയുള്ള ഹിന്ദുക്കളോട് ചോദിക്കുന്നു. 'നിങ്ങളുടെ സ്വന്തം നാട്ടിലെ അയിത്തജാതിക്കാരെ പ്പോലെയുള്ള വമ്പിച്ചൊരു ജനവിഭാഗത്തിന് പൊതു വിദ്യാലയങ്ങള്‍ ഉപയോഗിക്കാന്‍ നിങ്ങളവരെ അനുവദിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ രാഷ്ട്രീയാധികാരത്തിന് യോഗ്യരാണോ? അവരെ പൊതുവഴികള്‍ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ രാഷ്ട്രീയാധി കാരത്തിന് യോഗ്യരാണോ? അവരിഷ്ടപ്പെടുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാന്‍ നിങ്ങളവരെ അനുവദിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ രാഷ്ട്രീയാധികാരത്തിന് യോഗ്യരാണോ? അവരിഷ്ടപ്പെടുന്ന ഭക്ഷണം കഴിക്കാന്‍ നിങ്ങളവരെ അനുവദിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ രാഷ്ട്രീയാധികാരത്തിന് യോഗ്യരാണോ? ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തെ ഭരിക്കാന്‍ യോഗ്യതയില്ലെന്ന മില്ലിന്റെ സിദ്ധാന്തത്തെ ആവര്‍ത്തിക്കുന്ന ഓരോ കോണ്‍ഗ്രസ്സുകാരനും ഒരു വര്‍ഗ്ഗത്തിനും മറ്റൊരു വര്‍ഗ്ഗത്തെ ഭരിക്കാന്‍ യോഗ്യതയില്ലായെന്നതും അംഗീകരിക്കുക തന്നെ വേണം.'

2. ജാതി ഘടകത്തെ അവഗണിക്കുന്ന സോഷ്യലിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അദ്ദേഹം ഗര്‍ജ്ജിച്ചു. 'നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതു ദിശയി ലേയ്ക്കു തിരിഞ്ഞാലും നിങ്ങളുടെ വഴിമുടക്കി നില്‍ക്കുന്ന വ്യാളിയാണ് ജാതി. ഈ വ്യാളിയെ നശിപ്പിക്കാതെ നിങ്ങള്‍ക്ക് രാഷ്ട്രീയമോ സാമ്പത്തി കമോ ആയ പരിഷ്‌ക്കരണങ്ങള്‍ സാധ്യമല്ല.'


3. 'ജാതി എന്നത് കേവലം തൊഴില്‍ വിഭജനം മാത്രമല്ല, തൊഴിലാളി കളുടെ വിഭജനം കൂടിയാണ്. ഒരു സാമ്പത്തിക സ്ഥാപനമെന്ന നിലയില്‍ ജാതി ഹാനികരമാണ്. മനുഷ്യന്റെ സ്വാഭാവിക അധികാരത്തെ കീഴ്‌പ്പെടുത്തുന്നതും സാമൂഹ്യനിയമങ്ങളെ ദുര്‍ഘടസ്ഥിതിയിലേക്ക് എത്തിക്കുന്നതുമാണ്.'

4. 'സാമൂഹ്യാവകാശങ്ങളെക്കുറിച്ചുള്ള നിയമസംഹിതകളില്‍ മനുവിന്റെ നിയമങ്ങളോളം കുപ്രസിദ്ധമായ മറ്റൊന്നില്ല. ചാതുര്‍വര്‍ണ്യത്തേക്കാള്‍ കൂടുതല്‍ തരംതാഴ്ത്തുന്ന മറ്റൊരു സാമൂഹ്യ സംഘടനയും ഉണ്ടാവില്ല. ജനങ്ങള്‍ സേവനപരമായ പ്രവൃത്തികളി ലേര്‍പ്പെടുന്നതിനെ ആ സമ്പ്രദായം മൃതപ്രായമാക്കുകയും മരവിപ്പിക്കുകയും വികലാംഗ മാക്കുകയും ചെയ്യുന്നു.'

5. 'നിങ്ങള്‍ക്ക് ജാതിയുടെ അടിത്തറയില്‍ യാതൊന്നിനേയും കെട്ടിയു യര്‍ത്താനാവില്ല. നിങ്ങള്‍ക്ക് അതിന്‍മേല്‍ രാഷ്ട്രത്തെ പടുത്തുയര്‍ത്താന്‍ കഴിയില്ല. ജാതിയെ തകര്‍ക്കാനുള്ള പരിഹാരമാര്‍ഗ്ഗം മിശ്രവിവാഹമാണ്.'

6. 'സ്വരാജിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നിങ്ങള്‍ മുഴുകുമ്പോള്‍ മുഴുവന്‍ രാജ്യവും നിങ്ങള്‍ക്കൊപ്പമുണ്ട്. ഇതിലാകട്ടെ (ജാതി നിര്‍മ്മൂലനത്തില്‍) മുഴുവന്‍ രാജ്യത്തിനെതിരെയും നിങ്ങളൊറ്റയ്ക്ക് പോരാടേണ്ടി വരും. എന്നാല്‍ ആ പോരാട്ടം സ്വരാജിനേക്കാള്‍ വളരെ പ്രധാനപ്പെട്ടതാണ്.'

മറ്റു സാമൂഹ്യ വിപ്ലവകാരികളും ഡോ: അംബേദ്ക്കറും തമ്മിലുള്ള വ്യത്യാസ മെന്തെന്നാല്‍ അദ്ദേഹം ലോകത്തെ പ്രമുഖമായ സര്‍വ്വകലാ ശാലകളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം ആര്‍ജ്ജിച്ചിരുന്നു. പാശ്ചാത്യ ലോകവും പൗരസ്ത്യലോകവും അദ്ദേഹത്തിന് അനുഭവവേദ്യമായിരുന്നു. വിവിധവിഷയങ്ങളില്‍, സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം, ഹിന്ദുശാ സ്ത്രങ്ങള്‍, ലോകകാര്യങ്ങള്‍, രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം, നിയമം തുടങ്ങിയ വിജ്ഞാനത്തിന്റെ വിവിധശാഖകളില്‍ സമ്പൂര്‍ണ്ണമായ ആധിപത്യമു ണ്ടായിരുന്ന വിപ്ലവകാരി യായിരുന്നു അദ്ദേഹം. ഇതിലെല്ലാ മുപരി അദ്ദേഹം സ്വന്തം നിലയില്‍ ഒരു അയിത്ത ജാതിക്കാര നായിരുന്നു. അതിന്റെ ഫലമായി അദ്ദേഹത്തിന് ബ്രാഹ്മണ സാമൂഹ്യ ക്രമത്തിന്റെ നിരവധി രോഗങ്ങളേയും അയിത്ത ജാതിക്കാരുടെ ദുരിതങ്ങളേയും ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാന്‍ കഴിഞ്ഞിരുന്നു.

ഇന്ത്യയിലാകട്ടെ ബ്രാഹ്മണിസത്തിന്റെ രാഷ്ട്രീയ പ്രതിവിപ്ലവം വഴി ബുദ്ധിസം നിര്‍മ്മൂലനം ചെയ്യപ്പെട്ടു. ഇന്ത്യാചരിത്രത്തിലെ ഈ വഴിത്തിരിവിനെ കുറിച്ച് ഡോ: അംബേദ്ക്കര്‍ ശരിയായി പരാമര്‍ശിച്ചി ട്ടുള്ളത് രാജഹത്യ അഥവാ പ്രതിവിപ്ലവത്തിന്റെ ജനനം എന്നാണ്. അദ്ദേഹം പ്രസ്താവിക്കുന്നു, 'പ്രാചീനകാലത്ത് രാഷ്ട്രീയ മേഖലയില്‍ ഇന്ത്യ എന്തെല്ലാം പ്രശസ്തിയും യശസ്സും ആര്‍ജ്ജിച്ചിട്ടുണ്ടോ അതിന്റെ കീര്‍ത്തി സമ്പൂര്‍ണ്ണമായും എത്തിച്ചേരുന്നത് അനാര്യരായ നാഗന്‍മാ രിലാണ്. ലോകത്തിന്റെ കാലാനുക്രമചരിത്രത്തില്‍ ഇന്ത്യയെ മഹത്താ യതും പുകള്‍പെറ്റതായതുമാക്കി മാറ്റിയത് അവരാണ്....... എന്നാല്‍ പുഷ്യമി ത്രസുംഗന്‍ നടത്തിയ രാജഹത്യ, ബുദ്ധമതത്തെ ഒരു ഭരണ കൂടത്തിന്റെ മതമെന്ന പദവിയില്‍ നിന്നും നിഷ്‌ക്കാസിതമാക്കാനും ബ്രാഹ്മണരെ ഇന്ത്യയുടെ സ്വേച്ഛാധിപതി കളായ ഭരണാധികാരി കളാക്കുവാനും ലക്ഷ്യം വച്ചുള്ളതായിരുന്നു'3 ബ്രാഹ്മണിസത്തിന്റെ ജയോത്സവത്തിനാധാരമായ കര്‍മ്മങ്ങളേയും അകര്‍മ്മങ്ങളേയും വളരെ വിദഗ്ദ്ധമായി ക്രോഡീകരിച്ചുകൊണ്ട് ഡോ.അംബേദ്ക്കര്‍ പറയുന്നു.4

1. അത് രാജ്യഹത്യ നടത്തുകയും തുടര്‍ന്ന് ഭരിക്കുവാനുള്ള ബ്രാഹ്മണരുടെ അവകാശത്തെ സ്ഥാപിക്കുകയും ചെയ്തു. അത് അവരെ സവിശേഷാനുകൂല്യങ്ങളുള്ള ഒരു പ്രത്യേക വിഭാഗമാക്കി മാറ്റി.
2. അത് വര്‍ണ്ണത്തെ ജാതിയായി പരിവര്‍ത്തനപ്പെടുത്തി.
3. അത് വിവിധ ജാതിക്കള്‍ക്കിടയില്‍ കലഹസ്വഭാവവും സാമൂഹ്യവിരുദ്ധ വികാരവും കൊണ്ടുവന്നു.
4. തരംതിരിക്കപ്പെട്ട അസമത്വത്തിന്റെ സമ്പ്രദായത്തെ അത് വ്യാജമായി ചമച്ചുണ്ടാക്കി. ശൂദ്രരേയും സ്ത്രീകളേയും തരംതാഴ്ത്തി.
5. അത് സാമൂഹ്യവ്യവസ്ഥയെ അയവില്ലാത്തതും നിയമവിധേയ വുമാക്കി.

വളരെക്കാലത്തേയ്ക്ക് ഈ ചൂഷണ സമ്പ്രദായം വര്‍ണ്ണജാതി വ്യവസ്ഥയുടെ ഇരകളെ മനുഷ്യന്റെ വികാസത്തിനാവശ്യമായ അടിസ്ഥാന സംഗതികളായ സ്വാതന്ത്ര്യം, അറിവ്, സമ്പത്ത്, സ്വയരക്ഷ, ആയുധമെടുക്കാനുള്ള അവകാശം എന്നിവയില്‍ നിന്നും അകറ്റി നിര്‍ത്തി. ഇത് താഴ്ന്ന വിഭാഗക്കാരുടെ സമ്പൂര്‍ണ്ണമായ കീഴ്‌പ്പെടലിന് വഴിവച്ചു. ലംബമായ വര്‍ണ്ണസംസ്‌ക്കാരത്തിന് പുറമെ സാമൂഹ്യവും സാമ്പത്തി കവും രാഷ്ട്രീയവുമായ വിപ്ലവത്തെ ജാതിസമ്പ്രദായം അസാധ്യമാക്കി. ഡോ. അംബേദ്ക്കര്‍ വളരെ കൃത്യമായി പറയുന്നു, 'ഏത് വിപ്ലവവും പൊട്ടിപ്പുറപ്പെടുന്നതിന് മൂന്ന് ഘടകങ്ങള്‍, അതായത് ഒരു തെറ്റിന്റെ നിലനില്‍പ്പ്, ആ തെറ്റിനാല്‍ ഒരാള്‍ ദുരിതമനുഭവിക്കുകയാണെന്ന് മനസ്സിലാക്കുവാനുള്ള ശേഷി, ആയുധങ്ങളുടെ ലഭ്യത എന്നിവ അനിവാര്യമാണ്.'5 എന്നാല്‍ ഈ മൂന്ന് ഘടകങ്ങളുടേയും ലഭ്യതയെ കീഴ്‌പ്പെടുത്തപ്പെട്ട വിഭാഗങ്ങളില്‍ നിന്നും ജാതി സംസ്‌ക്കാരം അപഹരിച്ചെടുത്തു.