"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

നവോത്ഥാന കാലഘട്ടത്തിലെ കേരള സമൂഹം: ശ്രീനാരായണഗുരു - ഡോ. സുരേഷ് മാനേ

പിന്നോക്ക ഹിന്ദുക്കളിലെ ഏറ്റവും പ്രബല വിഭാഗവും എന്നാലേറ്റ വുമധികം അവഹേളി ക്കപ്പെട്ടിരുന്ന അയിത്ത ജാതിയായ ഈഴവ സമുദായത്തിലാണ് 1854 ആഗസ്റ്റ് 20ന് ശ്രീനാരായണ ഗുരു ജനിച്ചത്. ചരിത്ര പരമായി ഈഴവ സമുദായം പലപേരുകളില്‍, അതായത് കൊല്ലത്തിന് തെക്കോട്ട് ഈഴവരെന്നും, കൊല്ലം മുതല്‍ വടക്കോട്ട് കൊച്ചിവരെ ചോവന്‍ മാരെന്നും, കൊച്ചിക്ക് വടക്കായി മലബാര്‍ മേഖലയില്‍ തിയ്യരെന്നും അറിയപ്പെടുന്നു. കള്ളുചെത്തുമായി ബന്ധപ്പെട്ടിരിക്കു ന്നതിനാല്‍ ഈഴവര്‍ കൊട്ടികളെന്ന അപരനാമ ത്തിലും അറിയപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി യെന്ന ഗ്രാമത്തിലാണ് ശ്രീനാരായണഗുരു ജനിച്ചത്. തന്റെ പ്രാഥമിക വിദ്യാഭ്യാസ ത്തിനുശേഷം വാരണപ്പള്ളി രാമന്‍ പിള്ള ആശാന്റെ കീഴില്‍ സംസ്‌കൃത ത്തില്‍ ഉപരിപഠനം നടത്തി. അദ്ദേഹത്തിന് തമിഴ് ഭാഷയിലും പ്രാവീണ്യ മുണ്ടായിരുന്നു.4

കേരളത്തിലെ സാമൂഹ്യ മാറ്റത്തിന്റെ ചരിത്രത്തില്‍, ശ്രീനാരായണ ഗുരുവിന്റെ ഉദയവും പോരാട്ടവും നാഴികക്കല്ലായ വികാസമാണ്. ശ്രീനാരായണഗുരു (1854-1928) ഒരു ആചാരനിഷ്ഠനോ വേദാന്തിയോ അല്ലായിരുന്നു. മറിച്ച് മഹാനായ ഒരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താ വായിരുന്നു. ബ്രാഹ്മണരുടെ ആധിപത്യത്തെ പുറംത ള്ളുന്നതിനായി തുടക്കത്തില്‍ അദ്ദേഹം ചട്ടമ്പിസ്വാമികളുമൊത്ത്പ്രവര്‍ത്തിച്ചിരുന്നു. ജാതിവ്യവസ്ഥയുടെ സമ്പൂര്‍ണ്ണ നിര്‍മ്മാര്‍ജ്ജ നത്തിനായി അദ്ദേഹത്തിന്റെ പ്രസ്ഥാനം പ്രത്യക്ഷത്തില്‍ നിലകൊള്ളു ന്നില്ലെങ്കിലും എല്ലാത്തരത്തി ലുമുള്ള വിവേചനങ്ങള്‍ക്കും ജാതി ഭീകരതയ്ക്കുമെതിരായ ആവേശോജ്വ ലമായ കാഹളമായിരുന്നു. ബുദ്ധനെയും യേശുക്രിസ്തുവിനെയും പോലെ അദ്ദേഹവും ജനങ്ങളെ സൗഖ്യപ്പെടുത്തുന്നതിനും ധര്‍മ്മോപദേശം നല്‍കുന്ന തിനുമായി ചുറ്റി സഞ്ചരിച്ചിരുന്നു.

ശ്രീനാരായണഗുരുവിന്റെ സാമൂഹ്യ സാംസ്‌ക്കാരിക പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് 1888 ല്‍ അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠിച്ച തന്റെ കലാപപൂര്‍ണ്ണമായ പ്രവൃത്തിയി ലൂടെയാണ്. ബ്രാഹ്മണരുടെ വിശേഷാധികാരങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഒരയിത്തജാതിക്കാരന്‍ നടത്തിയ വിപ്ലവകരമായ നടപടിയായിരുന്നു അത്. ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും മഹത്തായ സംഭാവന, അദ്ദേഹം ഈഴവര്‍ക്കും അതുപോലെയുള്ള താഴ്ന്ന ജാതിക്കാര്‍ക്കുമിടയില്‍ ആത്മാഭിമാനം ഉള്‍ച്ചേര്‍ക്കുന്ന തിനുവേണ്ടി സമാന്തരമായി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു കൊണ്ട്, ക്ഷേത്രങ്ങള്‍ക്കു മേലുള്ള ബ്രാഹ്മണരുടെ കുത്തകാധിപത്യ ത്തെയും, പൂജയ്ക്കും പൗരോഹിത്യ ത്തിനുമുള്ള അവരുടെ ഔദ്യോഗി കാധി കാരത്തെയും വെല്ലുവിളിച്ചു. താഴ്ന്ന ജാതിക്കാരെ ക്ഷേത്ര പൂജാരി മാരായി നിയമിച്ചുകൊണ്ട് ജാതീയവിധികളെ അദ്ദേഹം ലംഘിച്ചു. അത്തരത്തി ലുള്ള ആദ്യക്ഷേത്രം 1888 ല്‍ അദ്ദേഹം സ്ഥാപിച്ചു. ആ ക്ഷേത്രത്തിന്റെ ചുമരുകളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും, സോദരത്വേനെ വാഴുന്ന മാതൃകാസ്ഥാന മാണിത്.'

1924 മാര്‍ച്ച് 3ന്, ആദ്യത്തെ സര്‍വ്വമത സമ്മേളനം അദ്ദേഹം സംഘടി പ്പിച്ചു. ഈ സമ്മേളനത്തിന്റെ സന്ദേശങ്ങളിലൊന്ന് ഇതായിരുന്നു. തര്‍ക്കിക്കാനും ജയിക്കാനുമല്ല. മറിച്ച് അറിയാനും അറിയിക്കുവാനുമാണ്. നാരായണ ഗുരുവിന്റെ സമീപനം കൂടുതലും തത്വചിന്താപര മായിരു ന്നതിനാല്‍ അദ്ദേഹത്തെ ഒരു ആത്മീയ ഗുരുവായും കണക്കാക്കുന്നു. അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ കേന്ദ്ര വിഷയം, 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'എന്ന തായിരുന്നു. ജാതിബന്ധ സമൂഹത്തിനും ജാത്യാചാരങ്ങള്‍ക്കും ചെലവേറിയ ആഘോഷങ്ങള്‍ക്കും ക്രൂരമായ ബലികള്‍ക്കും ബഹുഭര്‍ത്തൃത്വത്തിനും ബഹുഭാര്യാത്വത്തിനും മദ്യപാന ത്തിനും, ശൈശവ വിവാഹത്തിനും എതിരായിരുന്ന അദ്ദേഹം, സമത്വത്തിനും മിശ്രവിവാഹത്തിനും മിശ്ര ഭോജനത്തിനും വിധവാ പുനര്‍വിവാഹ ത്തിനും സ്ത്രീകളുടേതുള്‍പ്പെടെ സര്‍വ്വരുടെയും വിദ്യാഭ്യാസത്തിനും അനുകൂലവുമായിരുന്നു.

ഗുരുവിന്റെ അനുയായികളില്‍ ചിലര്‍ കോണ്‍ഗ്രസ്സ്പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്നു. അവരിലൊ രാളായിരുന്നു മി. ടി.കെ.മാധവന്‍. നാരായണ ഗുരുവിന്റെ ജാതിനശീകര ണത്തിനും അയിത്തത്തിനു മെതിരെയുള്ള പരിപാടികള്‍ കോണ്‍ഗ്രസ്സിന്റെ കാര്യ പരിപാടികളില്‍ ഉള്‍ച്ചേര്‍ക്ക ണമെന്ന ആഗ്രഹം മാധവനു ണ്ടായിരുന്നു. എന്നാല്‍ 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന ഗുരുവിന്റെ അനുശാസനത്തില്‍ മഹാത്മാ ഗാന്ധിക്ക് അത്രയധികം മതിപ്പുണ്ടായിരുന്നില്ല.

നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെടുന്ന തിനുള്ള മാര്‍ഗ്ഗമായി മതപരിവര്‍ത്തനത്തെ 1920 മുതല്‍ തന്നെ ശ്രീനാരായണപ്രസ്ഥാനം പരിഗണിച്ചിരുന്നു. അതുകൊണ്ടാണ് ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ച വേളയില്‍ പറഞ്ഞത്, 'ജാതിഹി ന്ദുക്കളും താഴ്ന്നജാതി ഹിന്ദുക്കളും ഇരുവരും ഹിന്ദുമത ത്തിന്റെ സന്താനങ്ങളാണ്. ജാതിഹിന്ദു ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്ന മൂത്ത സഹോദരനാണ്. അതിനാല്‍ അദ്ദേഹം ചില ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നു. താഴ്ന്നജാതി ഹിന്ദു ഇളയ സഹോദരനാകയാല്‍ അദ്ദേഹത്തെ പരിരക്ഷിക്കേണ്ടതുണ്ട്. ജ്യേഷ്ഠന്‍ കാട്ടുന്ന മുരടത്തരവും ആക്രമണ സ്വഭാവവും അനിയനെ തന്റെ അമ്മയായ ഹിന്ദുയിസത്തില്‍ നിന്നും അകന്നുപോകാനിടയാക്കരുത്.'5 ഗാന്ധിജിയുടെ യുക്തിയേയും ബുദ്ധിയേയും നിരാകരിച്ചുകൊണ്ട് ശ്രീനാരായണഗുരു പറഞ്ഞു, 'ഒരു ഹിന്ദുവിന് സ്വന്തം മതത്തില്‍ വിശ്വാസമില്ലാതിരിക്കുകയും എന്നാല്‍ മറ്റൊരു മതത്തില്‍ വിശ്വാസമുണ്ടാവുകയും ചെയ്താല്‍ അദ്ദേഹം വിശ്വസിക്കുന്ന മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. അത്തരത്തിലുള്ള മതപരി വര്‍ത്തനത്തില്‍ യാതൊരു തെറ്റുമില്ല.'6 എന്നാല്‍ ഗാന്ധിജി ഹിന്ദുമതത്തിനോടുള്ള തന്റെ ഇഷ്ടം തുടര്‍ന്നുകൊണ്ടു വാദിച്ചു''ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ ആ മതത്തിന്റെ ആത്മീയ മൂല്യത്തിനുവേണ്ടിയല്ല മറിച്ച് ആ മതത്തില്‍ നിന്നും ലഭിക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയാണ്.'' ഇതിന് ഗുരു നല്‍കിയ ഉചിതമായ മറുപടി''അനുയോജ്യമായ നടപടികള്‍ കൊണ്ടുമാത്രം നേരിടാന്‍ കഴിയുന്ന ഒരു സാമൂഹ്യ സാമ്പത്തിക മതംമാറ്റമെന്ന് മനസ്സിലാക്കണം. സമൂഹ ത്തിലെ പരാതിയുള്ള അംഗങ്ങള്‍ക്ക് സാമൂഹ്യവും സാമ്പത്തികവുമായ നീതി നല്‍കുവാന്‍ അതിന് കഴിഞ്ഞേക്കും.'7 ഏതൊരു വാദമുപയോ ഗിച്ചും ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ ഗാന്ധിജി ഒരുക്കമായിരുന്നുവെന്ന വസ്തുതയുടെ സ്വയം സംസാരിക്കുന്ന തെളിവാണിത്.

തന്റെ ദൗത്യവും സന്ദേശവും ജനങ്ങളിലേയ്‌ക്കെത്തി ക്കുന്നതിനായി തന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ 1903 മേയ് 15ന് ശ്രീനാരായണ ഗുരു, ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം (എസ്.എന്‍.ഡി.പി) രൂപീകരിച്ചു. താഴ്ന്നജാതി ഹിന്ദുക്കള്‍ക്കിടയില്‍, പ്രത്യേകിച്ച് അയിത്തക്കാരില്‍, വമ്പിച്ച സാമൂഹ്യ ഉണര്‍വ്വ് എസ്.എന്‍.ഡി.പി സൃഷ്ടിച്ചു. നിരീശ്വരവാദിയായ കെ.അയ്യപ്പന്‍, വിപ്ലവകാരിയും മറ്റൊരയിത്തജാതിക്കാരാനുമായ കുമാരനാശാന്‍ എന്നിവര്‍ ഗുരുവിന്റെ അടുത്ത അനുയായികളും എസ്.എന്‍.ഡി.പിക്കു പിന്നിലെ ചാലകശക്തികളുമായിരുന്നു.

മൈസൂര്‍ സര്‍ക്കാരിലെ ഒരു ഡോക്ടറായിരുന്നു ഡോ.പല്‍പ്പു. 1885 മേയ് 13ന്, ഈഴവര്‍ക്ക് വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലുമുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ദിവാന്‍. എസ്.എസ്. അയ്യര്‍ മുമ്പാകെ ആദ്യ ഈഴവമെമ്മോറിയല്‍ സമര്‍പ്പിച്ചു. ഇതിനുശേഷവും ഡോ: പല്‍പ്പു വിന്റെ നേതൃത്വത്തില്‍ 13,176 ഈഴവര്‍ ഒപ്പിട്ട മറ്റൊരു മെമ്മോറിയലുമുണ്ടായി. ഈ വിഷയങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിനായി വൈസ്രോയിയായിരുന്ന കഴ്‌സണ്‍പ്രഭുവിനും ഈ നിവേദനം നല്‍കിയിരുന്നു.

1903ല്‍ എസ്.എന്‍.ഡി.പി രൂപീകരിക്കുന്നതിനു മുമ്പ്, മഹാന്‍മാരായ സാമൂഹ്യപരിഷ്‌കര്‍ത്താ ക്കളിലൊരാളും പത്രപ്രവര്‍ത്തകനുമായ സി.വി.കുഞ്ഞിരാമന്‍ കേരളത്തിലെ സാമൂഹ്യവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്നോക്കമായ വിഭാഗങ്ങളുടെ ഉന്നതിക്കായി 1901ല്‍ ഈഴവ മഹാജന സഭ രൂപീകരിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കുഞ്ഞിരാമന്‍ തുടക്കം കുറിക്കുകയും നയിക്കുകയും ചെയ്ത ഈ പ്രസ്ഥാനം നിരവധി കാരണങ്ങളാല്‍ ആഗ്രഹിച്ച ഫലങ്ങള്‍ സൃഷ്ടിക്കുന്നതിലേറെ ആഴത്തിലുള്ള വിരുദ്ധ ഫലങ്ങളാണ് സൃഷ്ടിച്ചത്.

ശ്രീനാരായണ ഗുരുവിന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന അനുശാസനത്തെ അദ്ദേഹത്തിന്റെ ശിഷ്യനായ പുലയനയ്യപ്പന്‍ എന്നു വിളിപ്പേരുള്ള സഹോദരനയ്യപ്പന്‍ ''ജാതി വേണ്ട, മതം വേണ്ട ദൈവം വേണ്ട മനുഷ്യന്' എന്നാക്കി മാറ്റി. അദ്ദേഹം ജാതിയില്‍ വിശ്വസിച്ചി രുന്നില്ല. അതിനാല്‍ ജാതീയതയ്‌ക്കെതിരെ പോരാട്ടം നയിച്ച അദ്ദേഹം സഹോദരസമാജം സ്ഥാപിക്കുകയും ചെയ്തു. 1917 ല്‍ തന്റെ പ്രസ്ഥാനത്തെ പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം സഹോദരന്‍ എന്ന പേരില്‍ ഒരു പത്രം ആരംഭിച്ചു.

പരിഭാഷ: യു പി അനില്‍കുമാര്‍