"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 17, ശനിയാഴ്‌ച

ജാതിക്കുമ്മി: പണ്ഡിറ്റ്‌ കെ പി കറുപ്പന്‍

കറുപ്പന്‍ മാസ്റ്ററുടെ ഏറ്റവും പ്രസിദ്ധമായ കൃതി ജാതിക്കു മ്മിയാണ് എന്നുപറയാം. ജാതിയുടെ ദൂഷ്യവശങ്ങളെ ഏറ്റവും രൂക്ഷമായി അധിക്ഷേപിക്കുന്ന കുമ്മിയടിച്ചു പാടാവുന്ന ഒരു പാട്ടാണത്. അത്. അദ്ദേഹം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതിയ താണ്. ആത്മകഥാ പരമായ ഒട്ടേറെ പരാമര്‍ശനങ്ങള്‍ അതിലുണ്ട്. 'പാണ്ടിരാജ്യ ത്തൊരു ദിക്കിലും....''എന്നു തുടങ്ങുന്ന ഭാഗം അതിനുദാ ഹരണമാണ്. കൊടുങ്ങല്ലൂര്‍ കോവിലക വുമായി ബന്ധപ്പെട്ട തന്റെ വിദ്യാഭ്യാസം നടത്തിക്കൊ ണ്ടിരുന്നപ്പോഴാണ് അത് രചിക്കാന്‍ തുടങ്ങിയത്. നാരായണ ഗുരുവിന്റെ സൂക്തങ്ങള്‍ക്കു തുല്യമാണ് മാസ്റ്ററുടെ ജാതിക്കുമ്മി എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തി ഇല്ല.

'എല്ലാവരും നമ്മള്‍ മാനുഷന്മാര-
രല്ലാതെമാടും മരവുമല്ല
വല്ലായ്മപോക്കുക, ശാസ്ത്രീയമാം ജാതി
ചൊല്ലാം മനുഷ്യത്വം യോഗപ്പെണ്ണേ-ഒരു
നല്ലജാതിയത് ജ്ഞാനപ്പെണ്ണേ''1

2 ജാതി എന്നും കേരളത്തിന്റെ ശാപമാണ്. ജാതി രഹിതമായ ഒരു സമൂഹം ഒരു കാലത്ത് കേരളത്തിലു ണ്ടായിരുന്നു എന്നത് ഇന്നും പലര്‍ക്കും അജ്ഞാത മാണ്. സംഘം കൃതികളില്‍ പ്രതിപാദി ച്ചിരിക്കുന്ന സംഘകാല ഘട്ടമാണത്. ഇന്ന് ലഭിച്ചിരിക്കുന്ന ആയിര ക്കണക്കിന് വരുന്ന ആ കവിതകളില്‍ ഒരിടത്ത് പോലും ജാതി വിവേചന ത്തെപ്പറ്റിയോ ജാതിയെ പ്പറ്റിയോ അതിന്റെ ദൂഷ്യ വശങ്ങളെ പ്പറ്റിയോ (ഗുണവശങ്ങള്‍ അതിനില്ല) പ്രത്യക്ഷമായോ പരോക്ഷമായോ ഒരു പരാമര്‍ശനവും കാണാന്‍ കഴിയുന്നില്ല. ജാതി എന്ന വാക്കോ തത്തുല്യമായ ഏതെങ്കിലും പദമോ അവയിലൊ ന്നിലുമില്ല.

3 എന്നാല്‍ സംഘകാലം അവസാനിക്കുന്ന എ.ഡി 4-5 നൂറ്റാണ്ടു കള്‍ക്കു ശേഷമുള്ള കാലം കേരള ചരിത്ര കാരന്മാരെ സംബന്ധിച്ചിട ത്തോളം അജ്ഞാത കാലമാണ്. ആ അജ്ഞാത കാലം അവസാനിക്കു ന്നത് കുലശേഖര ചക്രവര്‍ത്തി മാരുടെ കാലം തുടങ്ങുന്ന എ.ഡി. 9ാം നൂറ്റാണ്ടിലാണ്. ആ ഇടക്കാലത്ത് എന്താണ് ഇവിടെ നടന്നത് എന്ന് ഒട്ടും തന്നെ അറിയാന്‍ പാടില്ലാത്ത വര്‍ക്ക് വ്യക്തമായിരുന്ന ഒരു സത്യമുണ്ട്. സംഘകാലത്ത് കേരളത്തില്‍ ഒട്ടും തന്നെ ഇല്ലാതിരുന്ന ജാതിയും ജാതി ജന്യമായ വിഭജനവും വിവേചനങ്ങളും ചൂഷണങ്ങളും കുലശേഖര ന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എന്നതാണ് അത്. അപ്പോള്‍ അതെല്ലാം ഇവിടെ നടപ്പായത് അജ്ഞാത കാലം എന്നു വിളിക്കപ്പെടുന്ന 6 മുതല്‍ 9 വരെയുള്ള നൂറ്റാണ്ടുകളിലാണ് എന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെയാണ് അവര്‍ക്ക് അത് അജ്ഞാത കാലമായത്. ജാതി അടിച്ചേല്‍പ്പി ക്കുന്നതിന് വേണ്ടി അക്കാലത്ത് ഇവിടെ നടത്തിയ ക്രൂരതകളുടെ കഥകള്‍ ഇന്നത്തെ ജനം അറിയാ തിരിക്കാന്‍ വേണ്ടിയാണ് അതിനെ അജ്ഞാത കാലമായി തമസ്‌ക്കരിച്ചത്. അത് വളരെ ബോധപൂര്‍വം സവര്‍ണ്ണ ചരിത്ര കാരന്മാര്‍ നടത്തുന്ന വഞ്ചനയാണ്. ഈ അജ്ഞാത കാലത്തി നുള്ളില്‍ തന്നെ നടന്നു എന്നു പറയുന്ന അവര്‍ക്കാ വശ്യമായ സംഭവങ്ങള്‍ അവര്‍ രേഖപ്പെടു ത്തുന്നുമുണ്ട്. അതിലൊന്നാണ് എ.ഡി 788 -ല്‍ ജനിച്ച് 820-ല്‍ മരിച്ചു എന്നുപറയുന്ന ശങ്കരാചാര്യ രെപ്പറ്റിയുള്ള ഐതീഹ്യം. അതേപ്പറ്റി കൂടുതല്‍ ചര്‍ച്ച പുറകെയുണ്ട്. അങ്ങനെ കേരളത്തില്‍ ജാതി എന്നാണ് നിലവില്‍ വന്നത് എന്നു വ്യക്തമായ ഒരു നിഗമനത്തില്‍ എത്താം.

4 കേരളത്തിലെ ചരിത്ര കാരന്മാര്‍ക്ക് തങ്ങളുടെ നിക്ഷിപ്ത താല്‍പര്യ സംരക്ഷണ ത്തിനാവശ്യ മായതെല്ലാം അറിയാം. അല്ലാതുള്ള തില്‍ മാത്രമേ അജ്ഞാത മായുള്ളൂ. അപ്പോള്‍ ഇവിടെ ചരിത്രം എന്നത് രാമായണമോ മഹാഭാരതമോ പോലെയുള്ള മറ്റൊരു പുരാണമാണ്. എത്രയോ തരം രാമായണ ങ്ങളുണ്ട്. സീത രാമന്റെ ഭാര്യയായ രാമായണം, സീത രാമന്റെ അമ്മയായ രാമായണം, സീത രാമന്റെ സഹോദരിയായ രാമായണം. അങ്ങനെ നൂറുതരം രാമായണമുണ്ട് എന്ന് രാമായണ ത്തെപ്പറ്റി വിശദമായ ഗവേഷണം നടത്തിയ ജര്‍മ്മന്‍ പണ്ഡിതന്‍ കാമില്‍ ബുല്‍ക്കേ 'രാമകഥ''എന്ന തന്റെ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.2 അതു പോലെയാണ് കേരള ചരിത്രവും. പരശുരാമന്‍ മഴു എറിഞ്ഞു പൊക്കി എടുത്ത കേരളം, അതിന് മുമ്പ് മഹാബലിയെ ചവിട്ടി താഴ്ത്തിയ കേരളം, അതിന് മുമ്പ് സിന്ധൂ നദീതടത്തിലെ ജനങ്ങളുമായി വ്യാപാര ബന്ധമു ണ്ടായിരുന്ന കേരളം, ഈജിപ്തിലേയും മെഡിറ്ററേനി യന്‍ തീരത്തേയും നഗരങ്ങളി ലേയ്ക്ക് സുഗന്ധ ദ്രവ്യങ്ങള്‍ കയറ്റി അയച്ചു കൊണ്ടിരുന്ന കേരളം, നേഫാ പ്രദേശത്തെ ജനങ്ങളെപ്പോലെ പെറുക്കി ത്തീനികളുടെയും പച്ചമാംസം ഭക്ഷിക്കുന്ന വരുടേയും നാടെന്നു ആരോപിക്കപ്പെട്ട കേരളം.3 അങ്ങനെ അനേകതരം കേരളവുമുണ്ട്. ഏറ്റവും ഒടുവില്‍ കണ്ടെത്തി യിരിക്കുന്നത് റോമാക്കരും ഗ്രീക്കുകാരും ചൈനാക്കാരും മറ്റുമായി വ്യാപാര ബന്ധം നടത്തിയി രുന്നവരും അതിനായി മുസ്സിരിസ്‌ പോലുള്ള നഗരങ്ങള്‍ കെട്ടിപ്പടുത്ത വരുടേതുമായ കേരളം.

5 പ്രസ്തുത അജ്ഞാത കാലത്തിന്റെ പ്രത്യേകത അതിനുമുമ്പ് കേരളത്തില്‍ ആര്യന്മാര്‍ എത്തിയി രുന്നില്ല എന്നതാണ്. അജ്ഞാത കാലത്തിന് ശേഷം ഇവിടെ ആര്യ ബ്രാഹ്മണരുടെ സജീവ സാന്നിദ്ധ്യ മുണ്ടായിരുന്നു. അതിനാല്‍ അവരുടെ ആഗമനം പ്രസ്തുത അജ്ഞാത കാലം എന്നു വിളിക്കപ്പെടുന്ന ദശാസന്ധിയി ലായിരിക്കണം. അവര്‍ കൂട്ടമായോ ഒറ്റതിരിഞ്ഞോ ഘട്ടം ഘട്ടമായി ഇവിടെ വന്നു. ഹിന്ദുമത ത്തിന്റെ സവിശേഷ തയായ ജാതിയും ഇവിടെ എത്തി. അതിനാല്‍ ജാതി ഇവിടെ നടപ്പിലായത് ആവരുടെ ആഗമനം മൂലമാണ് എന്ന നിഗമനത്തില്‍ എത്തേണ്ടി യിരിക്കുന്നു. ഇനിയും അറിയാനുള്ളത് കേരളത്തില്‍ ജാതി എങ്ങനെ നടപ്പായി എന്നാണ്.

6 ജാതി നടപ്പാകുന്നതിന് മുമ്പ് സംഘ കാലത്ത് കേരളത്തിലെ ജനങ്ങളുടെ ബഹുഭൂ രിഭാഗവും ബുദ്ധ- ജൈനമത വിശ്വാസികളോ അനുഭാവികളോ ആ മതങ്ങളുടെ ആചാരങ്ങളും ചടങ്ങുകളും ആചരിക്കു ന്നവരോ ആയിരുന്നു. ശേഷിച്ചവര്‍ പ്രകൃതിയെ ആരാധിക്കുന്ന ദ്രാവിഡ വിശ്വാസിക ളുമായിരുന്നു. ഹിന്ദുമതം എന്ന ഒന്ന് ഇവിടെ ഇല്ലായിരുന്നു. അത് ആര്യബ്രാഹ്മ  ണരോടുകൂടി വന്നതാണ്. ചാതുര്‍വര്‍ണ്യ വും ജാതിവ്യവസ്ഥയും കര്‍മ്മസി ദ്ധാന്തവും എല്ലാം ഉള്‍ക്കൊള്ളുന്ന ഹിന്ദുമതമോ, അതിന്റെ അവാന്തര വിഭാഗമോ, അതിന്റെ പ്രാകൃത രൂപമോ സംഘകാലത്ത് ഇവിടെ ഉണ്ടായിരുന്നില്ല. ശിവനും കാളിയും മറ്റുമുണ്ടായിരുന്നു. അത് ഹിന്ദുമത ത്തിന്റെ ഭാഗമായിരുന്നില്ല. ദ്രാവിഡ ആരാധകരുടെ ദൈവങ്ങളായിരുന്ന അമ്മ ദൈവത്തിന്റെ ബാക്കിയാ യിരുന്നു. ബുദ്ധമതത്തിന് ഇവിടെ ലഭിച്ചത് സാര്‍വത്രികമായ അംഗീകാ രവും പിന്തുണ യുമാണ്. അനേകം ബുദ്ധമത കേന്ദ്രങ്ങളും വിഹാര ങ്ങളും ചൈത്യങ്ങളും ഇവിടെ രൂപം കൊള്ളുവാന്‍ അത് കാരണമായി. മുമ്പ് സൂചിപ്പിച്ച അമ്പലപ്പുഴക്ക് സമീപമു ണ്ടായിരുന്ന ശ്രീമൂലവാസം അഗസ്ത്യ പര്‍വ്വതത്തിലെ പൊതിയില്‍ മല തുടങ്ങിയവ ലോക പ്രശസ്ത ങ്ങളായ ബുദ്ധമത കേന്ദ്രങ്ങ ളായിരുന്നു. ശ്രീമൂലവാസം പിന്നെ ശ്രീമൂല പാദം എന്ന പേരിലാണ് അറിയ പ്പെട്ടിരുന്നത്. അതുലന്റെ മൂഷക വംശം എന്ന സംസ്‌കൃത കാവ്യത്തില്‍ ശ്രീമൂലവാസം എന്ന ബുദ്ധധര്‍മ്മ കേന്ദ്രത്തിന് അന്നത്തെ മൂഷക വംശരാജാക്കന്മാര്‍ നല്‍കിയ സംരക്ഷണ ത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. വിക്രമാദിത്യ വരഗുണന്റെ കാലത്തെ പാലിയം ശാസനത്തില്‍ ശ്രീമൂലവാസം എന്ന ബുദ്ധകേന്ദ്ര ത്തിന് വമ്പിച്ച ഭൂസ്വത്ത് നല്‍കിയതായി പറയുന്നുണ്ട്. ബുദ്ധനേയും സംഘത്തേയും ധര്‍മ്മത്തേയും അനുസ്മരിച്ചു കൊണ്ടാണ് ശാസനം തുടങ്ങുന്നതു തന്നെ. എം.ഫൗച്ചര്‍ ഗാന്ധാര ദേശത്ത് നിന്നും കണ്ടെടുത്ത ലോകേശ്വര വിഗ്രഹ ത്തില്‍ കാണുന്ന 'ദക്ഷിണാപഥേ മൂലവാസലോക നാഥ''എന്ന ലിഖിതം പ്രാചീന കാലത്ത് ബുദ്ധമത തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ ശ്രീമൂല വാസത്തിനു ണ്ടായിരുന്ന പ്രശസ്തിക്ക് തെളിവാണ്. മൂഷക വംശത്തിലെ ഒരു രാജാവായ വിക്രമ രാമന്റെ കാലത്ത് ശ്രീമൂല വാസത്തെ കടല്‍ക്ഷോ ഭത്തില്‍ നിന്നും രക്ഷപ്പെടു ത്താന്‍ ഏറെ പരിശ്രമിച്ചു. പക്ഷെ അവസാനം 10-ാം നൂറ്റാണ്ടിന് മുമ്പായി അത് കടല്‍കൊണ്ടു പോകുകതന്നെ ചെയ്തു.

7 ബുദ്ധധര്‍മ്മ കേന്ദ്രങ്ങളില്‍ മറ്റൊന്നാണ് പൊതിയില്‍ മല. ഹുയാന്‍സാങ് എ.ഡി. 7-ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെ ബുദ്ധധര്‍മ്മ കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിച്ച കൂട്ടത്തില്‍ ബോധിസത്വാ വലോകിതേശ്വ രന്റെ പുണ്യ സ്ഥലമായ പൊതിയില്‍ മലയും സന്ദര്‍ശിച്ചതായി അദ്ദേഹത്തിന്റെ യാത്രാ വിവരണ ത്തിലുണ്ട്. അത് ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയായിരുന്നു എന്ന് വീരചോഴിയന്‍ തമിഴ് വ്യാകരണ ത്തില്‍ പറയുന്നു. ഈ പൊതിയില്‍ മലയുടെ പ്രാധാന്യം പ്രമാണിച്ച് ടിബറ്റില്‍ ലാസാ നഗരത്തില്‍ പണികഴിപ്പിച്ച ബുദ്ധധര്‍മ്മ സ്ഥാനത്തിലെ കൊട്ടാരത്തിനു 'പൊതാള' എന്ന പേര് നല്‍കി എന്ന് ലോവല്‍ തോമസിന്റെ Out of this world to forbidden Tibet എന്ന ഗ്രന്ഥത്തില്‍ കാണാം.5

8 അങ്ങനെ കേരളത്തില്‍ സാര്‍വത്രികവും ശക്തവു മായിരുന്ന ബുദ്ധമതം പില്‍ക്കാലത്ത് നശിച്ചു അഥവാ നശിപ്പിക്കപ്പെട്ടു. ഇന്നും പള്ളി എന്ന പേരില്‍ അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി, കരുനാഗപ്പള്ളി, കാര്‍ത്തിക പ്പള്ളി, പള്ളിക്കല്‍, പള്ളിച്ചിറ, പള്ളിപ്പുറം, പള്ളിവിരുത്തി, പള്ളി വാസല്‍ തുടങ്ങി പള്ളിശബ്ദം ചേര്‍ന്ന സ്ഥലങ്ങളെല്ലാം ഒരു കാലത്ത് ബുദ്ധ ധര്‍മ്മ കേന്ദ്രങ്ങ ളായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ഭുവുടമയും സമ്പത്തിന് അവകാശികളും അന്നു ബുദ്ധമത ചൈത്യങ്ങളും വിഹാരങ്ങ ളുമായിരുന്നു. അമിതമായ സമ്പത്ത് അവരെ ക്രമേണ ദുഷിപ്പിച്ചു. ബുദ്ധധര്‍മ്മ ഭിക്ഷുക്ക ളുടേയും ഭിക്ഷുണി കളുടെയും പ്രവര്‍ത്തനം ദുഷിച്ചപ്പോള്‍ ജനങ്ങള്‍ക്ക് അവരോട് വെറുപ്പ് ഉണ്ടായി. ആ ഘട്ടത്തിലാണ് ആര്യ ബ്രാഹ്മണര്‍ കൂട്ടം കൂട്ടമായി ഇവിടേക്ക് എത്തിച്ചേ രുന്നത്. അവര്‍ ജനങ്ങളുടെ ആ വെറുപ്പും അതൃപ്തിയും മുതലെടുത്ത് അവരെ ജനശത്രുക്കളായി ചിത്രീകരിച്ചു. ഗോത്രമൂപ്പന്മാരുടെയും ഭരണാധി കാരികളുടെയും സഹായത്തോടെ അവരെ നശിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. ആലുവാ ശിവരാത്രി സംഭവം, കൊടുങ്ങല്ലൂര്‍ ഭരണി തുടങ്ങിയ വയെല്ലാം അന്നത്തെ ആര്യ ബ്രാഹ്മണര്‍ ബുദ്ധമതത്തേയും ബുദ്ധ ഭിക്ഷു ക്കളെയും ഭിക്ഷുണി കളെയും ഇവിടെ നിന്നും വേരോടെ പിഴുത് എറിയാന്‍ വേണ്ടി ചെയ്ത ക്രൂരതയുടെ സജീവ സ്മരണാ ഘോഷ ങ്ങളാണ്. മധുര മീനാക്ഷിക്ഷേത്ര ത്തില്‍ ഇപ്പോഴും ആചരിച്ചുവരുന്ന കഴുവേറ്റി ത്തിരുവിഴാ മറ്റൊരു ക്രൂരതയുടെ ആഘോഷാ നുസ്മരണമാണ് അതെല്ലാം മുമ്പു സൂചിപ്പി ച്ചുവല്ലോ. ബുദ്ധവിഹാ രങ്ങളെയും ചൈത്യങ്ങളെയും അവര്‍ രാജാക്കന്മാരുടെ സഹകര ണത്തോടെ പിടിച്ചടക്കി ഹിന്ദുക്ഷേത്ര ങ്ങളാക്കി മാറ്റി. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം, ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭദ്രകാളി ക്ഷേത്രം, ശബരിമല അയ്യപ്പക്ഷേത്രം പിന്നെ മാവേലിക്കര, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി പ്രദേശത്തെ മുഴുവന്‍ ക്ഷേത്രങ്ങളും അങ്ങനെ പിടിച്ചട ക്കിയതില്‍ ചിലതുമാത്രമാണ്. ഏറ്റവും ഒടുവില്‍ നശിപ്പിക്കപ്പെട്ട ബുദ്ധ ആരാധനാലയമാണ് വൈക്കത്തെ ശിവക്ഷേത്രമായി മാറിയത്. ഇരിഞ്ഞാ ലക്കുട കൂടല്‍ മാണിക്യം, പെരുമ്പാവൂര്‍ കല്ലില്‍ ക്ഷേത്രം, ചിതറാല്‍ ക്ഷേത്രം തുടങ്ങിയവ ജൈന ആരാധനാലയങ്ങളായിരുന്നു. ഈ അടുത്ത കാല ത്താണ് ആദിവാസികളില്‍ നിന്നും മലനടക്ഷേത്രം അവര്‍ കൈക്കലാക്കിയത്.

9 അവര്‍ രാജാക്കന്മാരെ ക്ഷത്രിയരാക്കി, തങ്ങള്‍ക്കു വഴങ്ങിയ സാധാരണക്കാരെ ശൂദ്രരാക്കി, എതിര്‍ത്തവരെ അയിത്തക്കാരാക്കി. ജനങ്ങളെ ആകര്‍ഷിക്കാന്‍ ബുദ്ധമതത്തിലെ പല വഴക്കങ്ങളേയും ആചാരങ്ങളേയും അംഗീകരിച്ചു നടപ്പാക്കി. എതിര്‍ത്തവരെ നശിപ്പിക്കു കയോ അടിമകളാക്കുകയോ ചെയ്തു. അന്ന് അങ്ങനെ അടിമകളാക്കപ്പെട്ട വരാണ് പഞ്ചമര്‍ എന്ന പേരില്‍ പിന്നീട് അറിയപ്പെട്ട അയിത്തക്കാരും അവര്‍ണ്ണരുമെല്ലാം. അവരാരും ഹിന്ദുക്കളായിരുന്നില്ല. അവരെ ഹിന്ദുക്കളാക്കുക സാധ്യവുമായിരുന്നില്ല. ഹൈന്ദവ സിദ്ധാന്ത പ്രകാരം ഒരു ഹിന്ദു സ്ത്രീയില്‍ നിന്നും ജനിക്കാത്ത ആരും ഹിന്ദുവാകയില്ല. അതാണ് മനുസ്മൃതി പറയുന്നത്. ബ്രാഹ്മണ സ്ത്രീയില്‍ നിന്നും ബ്രാഹ്മണനും ക്ഷത്രിയ സ്ത്രീയില്‍ നിന്നും ക്ഷത്രിയനും വൈശ്യ സ്ത്രീയില്‍ നിന്നും വൈശ്യനും ശൂദ്ര സ്ത്രീയില്‍ നിന്നും ശൂദ്രനും ജനിക്കുന്നു. ബ്രാഹ്മണ സംബന്ധത്തിലൂടെ നായര്‍ സ്ത്രീക്കു ജനിക്കുന്ന കുട്ടിയുടെ നേരേ സ്വന്തം പിതാവുപോലും അയിത്തം ആചരിക്കു ന്നതിനെപ്പറ്റി നേരത്തേ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതെല്ലാം ചെറുപ്പത്തില്‍ എനിക്കു നേരിട്ടു കാണുവാന്‍ സാധിച്ചിട്ടുണ്ട്. പിന്നെ എങ്ങനെ ശൂദ്രരും പഞ്ചമരും മറ്റും ഹിന്ദുക്കളായി? ഇന്നും ആര്‍ക്കും മറുപടി ഇല്ലാത്ത ചോദ്യമാണത്.

പിന്നെ അവര്‍ക്ക് തീണ്ടലും തൊടീലും ഏര്‍പ്പെടുത്തി ക്ഷേത്ര പ്രവേശന നിരോധനം നടപ്പില്‍ വരുത്തി. വിദ്യാഭ്യാസം നിഷേധിച്ചു. എല്ലാ സാമൂഹ്യബന്ധങ്ങളും അചാരങ്ങളും നിരോധിച്ചു. നൂറ്റാണ്ടുകള്‍ കൊണ്ട് അതിന്റെ എല്ലാം രൂക്ഷത വര്‍ദ്ധിച്ചു. ജാതിയടിസ്ഥാനത്തില്‍ അവരെ പലതായി വിഭജിച്ചു. ഉച്ചനീചത്വങ്ങള്‍ നടപ്പാക്കി. അയിത്ത ജാതിക്കാ രോട് ബ്രാഹ്മണര്‍ രാജാക്കന്മാരുടെയും സവര്‍ണ്ണരുടെയും സഹകരണ ത്തോടുകൂടി നടത്തിയ ക്രൂരതയ്ക്ക് ലോകത്തില്‍ മറ്റൊരിടത്തും സമാനതകളില്ല. ഏതാണ്ട് ഏ.ഡി.7-8 നൂറ്റാണ്ടുകളില്‍ തുടങ്ങിയ ആ പ്രക്രിയ ഇന്നും തുടരുകയാണ്.

10 ഇവിടെ ഇടക്കാലത്ത് കയറിവന്ന വെറും ന്യൂനപക്ഷമായ ബ്രാഹ്മണര്‍ അന്നത്തെ ഇവിടത്തെ ഭൂരിപക്ഷത്തെ സാമൂഹ്യമായി കീഴ്‌പ്പെടുത്തിയത് എന്തു മാസ്മര ശക്തികൊണ്ടാണ് എന്ന് ആലോചി ച്ചാല്‍ ഇന്ന് അത്ഭുതപ്പെടുകയേ നിര്‍വാഹമുള്ളൂ. 10-ാം നൂറ്റാണ്ടു മുതല്‍ 20-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ ഒരു സമുദായത്തിലെ മുഴുവന്‍ ജനങ്ങളോടും നിങ്ങള്‍ വിവാഹം ചെയ്യരുത് നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ക്ക് ആവശ്യംപോലെ ഉപയോഗിക്കണം നിങ്ങളും ഉപയോഗിച്ചു കൊള്ളുക എന്ന് നിര്‍ദ്ദേശിക്കുകയും അത് അവരെകൊണ്ട് അംഗീകരി പ്പിച്ചു നടപ്പിലാക്കുകയും ചെയ്തുവെങ്കില്‍ അതിന്റെ പിന്നിലെ കൗശലം എത്ര ഭയങ്കരമാണ്! ലോകത്തില്‍ ഇന്നുവരെ മറ്റൊരു ജനതയും ചെയ്തിട്ടി ല്ലാത്തതും പ്രകൃതി വിരുദ്ധവുമായ ഒരു ഏര്‍പ്പാടാണത്. ഒരു സമൂഹം മൊത്തത്തില്‍ തങ്ങളുടെ സ്ത്രീകളെ വ്യഭിചാരത്തിന് വിട്ടുകൊടുക്കുകയും അതില്‍ അഭിമാനിക്കുകയും ഏതെങ്കിലും ഒരു ബ്രാഹ്മണന്‍ വ്യഭിചരി ക്കാന്‍ കയറി വന്നാല്‍ അത് ഈശ്വരാനുഗ്രഹമാണ് എന്ന് ചിന്തിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി ലോകത്തില്‍ മറ്റൊരിടത്തുമില്ല. വ്യഭിചാര ഫലമായി ജനിക്കുന്ന കുട്ടികളെ ആ സ്ത്രീയും സ്ത്രീയുടെ സഹോദര ന്മാരും കൂടി സംരക്ഷിക്കുകയും സ്വന്തം കുട്ടികളെക്കാള്‍ കൂടുതല്‍ അവരോട് സ്‌നേഹം കാണിക്കുകയും ചെയ്യുക. കുടുംബസ്വത്ത് അവര്‍ക്ക് നല്‍കുക. അങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ അതിലുണ്ട്. അതെല്ലാം ഒരു സഹസ്രാബ്ദക്കാലം നിലനിറുത്തികൊണ്ട് ബ്രാഹ്മണര്‍ അതില്‍ നിന്ന് മുതലെടുത്തു എന്നു പറഞ്ഞാല്‍ അത് ലോകത്തിലെ 8-ാമത്തെ അത്ഭുതം തന്നെയാണ്. ഏ.ഡി.1788-ല്‍ കോഴിക്കോട്ടുവച്ചു ടിപ്പുസുല്‍ത്താന്‍ നടത്തിയ വിളംബരം ഇതിലേയ്‌ക്കെല്ലാം വെളിച്ചം വീശുന്ന ഒന്നാണ്. 6

11 ഇന്ന് ഈ നാട്ടില്‍ വളരെയേറെ നമ്പൂതിരി ഫലിതങ്ങള്‍ പ്രചരി ച്ചിട്ടുണ്ട്. അതിലെല്ലാം കഥാപാത്രമായ നമ്പൂതിരിയെ ശുദ്ധനും മണ്ടനും മഠയനും വകയ്ക്കു കൊള്ളരുതാത്തവനുമായിട്ടാണ് ചിത്രീകരി ച്ചിരിക്കുന്നത്. കറുപ്പന്‍ മാസ്റ്ററുടെ തന്നെ ബാലാകലേശം നാടകത്തില്‍ ഒരു നമ്പൂതിരിയുണ്ട്, പേരില്ലാ മനയ്ക്കലെ തുപ്പന്‍ നമ്പൂതിരി. തീവണ്ടി ടിക്കറ്റിന് വിലപേശുക, കമ്മീഷന്‍ ആവശ്യപ്പെടുക തുടങ്ങി അനേകം ഫലിതങ്ങള്‍ അദ്ദേഹത്തിന്റേതായി നാടകത്തിലുണ്ട്. ചന്തുമേനോന്റെ ഇന്ദുലേഖയിലും അതുകാണാം. അതിന്റെയെല്ലാം ഫലമായി നമ്പൂതിരി യെപ്പറ്റി പൊതുവേ അങ്ങനെ ഒരു ധാരണ നിലനില്‍ക്കുന്നു. ആ ഫലിതങ്ങളുടെ ഉറവിടം അന്വേഷിച്ചാല്‍ ചെന്നെത്തുന്നത് അവയെല്ലാം നമ്പൂതിരി സ്വയം നിര്‍മ്മിച്ചതാണെന്നാണ്. നാട്ടില്‍ ഏറ്റവും വലിയ ക്രൂരത നടത്തി ജനത്തിന്റെ മുഴുവന്‍ ഭൂമിയും സ്ത്രീകളെയും കൈവശ പ്പെടുത്തുകയും ശത്രുക്കളായി കരുതിയ ബുദ്ധമതവിശ്വാ സികളെ അതി ക്രൂരമായ വിധത്തില്‍ കൊലപ്പെടുത്തുകയും ബാക്കി ജനത്തെ മുഴുവന്‍ അടിമകളാക്കി ചൂഷണം ചെയ്യുകയും ചെയ്തു. ആ വംശത്തോട് മറ്റുള്ളവര്‍ക്ക് വെറുപ്പുണ്ടാകാതിരിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം തലമുറകളിലൂടെ സൃഷ്ടിച്ച കള്ളക്കഥകളാണ് ആ നമ്പൂതിരി ഫലിത ങ്ങളെല്ലാം. തങ്ങള്‍ വെറും സാധുക്കള്‍, പച്ചവെള്ളം ചവച്ചു കുടിക്കുന്ന പാവങ്ങള്‍, തങ്ങളോ തങ്ങളുടെ മുന്‍ തലമുറയോ അങ്ങനെയൊന്നും ചെയ്യുകയില്ല ചെയ്യാന്‍ കഴിവുള്ളവരല്ല, ആരോ പറഞ്ഞ ഏഷണിയും കെട്ടുകഥയുമാണത്. പരശുരാമന്‍ ഭൂമി തന്നതുകൊണ്ട് മാത്രം തങ്ങള്‍ പട്ടിണി കൂടാതെ ജീവിക്കുന്നു എന്ന ധാരണ പരത്താന്‍വേണ്ടി ചമച്ചതാ ണാ ഫലിതങ്ങള്‍. 

12 അതിന്റെയെല്ലാം ഫലമായി ജനത്തിന് ജീവിക്കാന്‍ സാധ്യമല്ലാതെ വന്ന ഒരു ഘട്ടത്തിലാണ് പണ്ഡിറ്റ് കറുപ്പന്റെ രംഗപ്രവേശം. അദ്ദേഹത്തിന്റെ ജന്മസ്ഥലത്തേയും സമീപ പ്രദേശങ്ങ ളിലെയും ജനത്തിന്റെ ദാരുണാവസ്ഥ അദ്ദേഹത്തിന്റെ കവി ഹൃദയത്തെ മഥിച്ചു. എങ്ങനെയെങ്കിലും ഈ ജാതി വിവേചനത്തിന് ഒരു അറുതി വരുത്തണം എന്ന് ദൃഢനിശ്ചയം ചെയ്തു. തനിക്ക് കൊടുങ്ങല്ലൂര്‍ കോവിലകത്ത് നിന്നും ലഭിച്ച തിക്താനു ഭവങ്ങള്‍ അതിന് കൂടുതല്‍ പ്രേരകമായി. അങ്ങനെ അദ്ദേഹം ജാതിക്കു മ്മി എന്ന കവിത രചിക്കാന്‍ കാരണമായി.

13 മനിഷാ പഞ്ചകത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമാണ് അതെന്നു പറയാം. ശ്രീശങ്കരന്റെ 108 കൃതികളില്‍ ഒന്നാണ് മനിഷാ പഞ്ചകം. ''കാശിയില്‍ ചണ്ഡാലനുമായി ഏറ്റുമുട്ടിയതിന് ശേഷം രചിച്ച അഞ്ചുപദ്യ ങ്ങളാണത്രേ ഇതില്‍. ഏഷാ മനിഷാ മമ എന്നാണ് പദ്യങ്ങളെല്ലാം അവസാനിക്കുന്നത്.' 7 ജാതി സമ്പ്രദായത്തെയും ജാതി വിവേചന  ത്തേയും അധിക്ഷേപിച്ചു കൊണ്ട് മലയാളത്തില്‍ രചിക്കപ്പെട്ട കൃതികളില്‍ ഏറ്റവും രൂക്ഷവും പരിഹാസ ജന്യവും പ്രസിദ്ധവുമായ കവിത ജാതിക്കുമ്മിയാണ്. കുമാരനാ ശാന്റെ ദുരവസ്ഥയ്ക്ക് ഒരു വ്യാഴവട്ടക്കാലം മുമ്പ് എഴുതപ്പെട്ടതാണ് അത്. അക്കാലത്ത് തിരുവോണ രാത്രികളില്‍ കൊച്ചി പ്രദേശത്തെ സ്ത്രീകള്‍ പാടിക്കൊ ണ്ടിരുന്നത് ആ കവിത യായിരുന്നു. അത്രയ്ക്ക് പ്രചാരം അച്ചടിച്ചു പ്രസിദ്ധീകരിക്കു ന്നതിന് മുമ്പുതന്നെ അതിന് ലഭിച്ചിരുന്നു. ആളുകള്‍ പകര്‍ത്തി എഴുതി യെടുത്താണ് അത് പഠിച്ചതും. തിരുവിതാംകൂറില്‍ എസ്.എന്‍. ഡി.പി യോഗം സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചനകള്‍ നടക്കുന്ന കാലത്ത് കറുപ്പന്‍ മാസ്റ്റര്‍ ജാതിക്കുമ്മി രചിച്ചു.

14 ജാതിയെപ്പറ്റി ഏറെ പഠനങ്ങളും ചര്‍ച്ചകളും ഗവേഷണങ്ങളും ഇതിനകം ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും നടന്നിട്ടുണ്ട്. എങ്കിലും ഇന്നും ജാതി എന്താണ്, അത് എന്നു തുടങ്ങി എങ്ങനെ തുടങ്ങി, ആരു തുടങ്ങി തുടങ്ങിയ വയെല്ലാം അജ്ഞാത മാണ്‌പോലും. അത് ഒരു വലിയ സമസ്യ പോലെയാണ് പലരും അവതരി പ്പിക്കുന്നത്. മുമ്പു സൂചിപ്പിച്ചതു പോലെയാണ് അത് കേരളത്തില്‍ സംഭവിച്ചത് എന്ന് പോലും അംഗീകരി ക്കുവാന്‍ ഏറെ മടിയാണ്. ബലവും അധികാരവും സമ്പത്തും ഉള്ളവര്‍ അതില്ലാത്തവരെ അടിച്ചമര്‍ത്തി ചൂഷണം ചെയ്തു. ആ ചൂഷണം തലമുറ കളിലേയ്ക്ക് പിന്തുടര്‍ച്ചയായി തുടരുവാന്‍ വേണ്ടി മെനഞ്ഞെടുത്ത ഐതിഹ്യങ്ങളുടെയും പുരാണ ങ്ങളുടെയും തത്വശാസ്ത്ര ങ്ങളുടെയും ദര്‍ശനങ്ങളുടെയും മതങ്ങളുടെയും യജ്ഞങ്ങളുടെയും യാഗങ്ങളുടെയും വഴക്കങ്ങളുടെയും ആചാരങ്ങളു ടെയും വിധികളുടെയും എല്ലാം ആകെത്തുകയാണ് ജാതി എന്ന് ചുരുക്കിപ്പറയാം. അത് ഒരു പ്രത്യേക കാലഘട്ടത്തിലോ വര്‍ഷത്തിലോ തുടങ്ങിയതല്ല. നൂറ്റാണ്ടു കളിലൂടെയും സഹസ്രാബ്ദ ങ്ങളിലൂടെയും അതിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചവര്‍ കൂടുതല്‍ കൂടുതല്‍ ഗുണങ്ങള്‍ നേടുവാന്‍ വേണ്ടി വികസിപ്പിച്ച് ആധുനിക രൂപത്തില്‍ എത്തിച്ചതാണ് ജാതി. അതിന്റെ ദുഷ്ഫലങ്ങള്‍ അനുഭവിച്ചവര്‍ തങ്ങള്‍ക്കു വന്നു ഭവിച്ച ദുരിതങ്ങളും കഷ്ടതകളും വിധിയാണ് എന്നു കരുതി അംഗീകരിച്ചു നിരാശരായി രക്ഷപ്പെടാന്‍ ഒരു പഴുതും കാണാതെ അതില്‍ മുങ്ങിത്താണ് അതിന്റെ തന്നെ ഭാഗമായി മാറിയതാണ് ജാതി. അങ്ങനെ യെല്ലാമാക്കി തീര്‍ക്കുവാനുള്ള കഴിവും ജാതി പ്രകാരം മേല്‍ക്കോയ്മ ലഭിച്ചവര്‍ക്കു ണ്ടായിരുന്നു. ആയതിനാല്‍ ജാതിക്കു നിര്‍വചനം അസാദ്ധ്യമാണ്; വിവരണം ദുഷ്‌ക്കരമാണ്; വര്‍ണ്ണനസാധ്യമല്ല. അനുഭവിച്ചുമാത്രം അറിയേണ്ട പ്രതിഭാസമാണത്. പൂച്ചയ്ക്കു ഒരു കാലത്തും എലിയുടെ പ്രാണവേദന മനസ്സിലാക്കാനാവാ ത്തതു പോലെ സവര്‍ണ ജാതിക്കാര്‍ക്കു ഒരിക്കലും അവര്‍ണ ജാതിക്കാരുടെ ദുര്‍വിധിയുടെ നിഷ്ഠൂരത പൂര്‍ണമായ അര്‍ത്ഥത്തില്‍ അറിയാനാ കുകയില്ല. ഹീനജാതി ക്കാരെന്നു പറയപ്പെടുന്നവരുടെ മാനസികാ വസ്ഥ, അവരുടെ അമര്‍ഷവും ക്രോധവും പുച്ഛവും ഒന്നും ഉന്നത ജാതിക്കാരനെന്ന് അഹങ്കരി ക്കുന്നവന് വിഭാവന ചെയ്യുവാനാ കുകയില്ല. ജാതി ജന്യമായ ഈ ദേശത്തേയ്ക്ക് തന്നെ ജനിപ്പിച്ചു വിട്ടവരോടെല്ലാം അവന് അമര്‍ഷം തോന്നുന്നു വെങ്കില്‍ അത് സ്വാഭാവികം മാത്രം. ഡോ: അംബേദ്ക്കറോ അയ്യന്‍കാളിയോ യോഹന്നാല്‍ ഉപദേശിയോ നാരായണ ഗുരുവോ കെ.പി കറുപ്പനോ ആരും ജാതിയെപ്പറ്റി എത്ര പറഞ്ഞാലും, എത്ര പ്രവര്‍ത്തിച്ചാലും മതിയാവാതെ അവശേഷിക്കുന്നത് അതുകൊണ്ടാണ്. ഒരു ഗാന്ധിക്കോ വി.ടി ഭട്ടതിരിപ്പാടിനോ ചട്ടമ്പിസ്വാമികള്‍ക്കോ ആര്‍ക്കും ജാതിയെപ്പറ്റി യുള്ള അറിവിന്റെ ആദ്യാക്ഷരങ്ങള്‍പോലും ഇന്നുവരെ ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതും തന്മൂലമാണ്.

15 ശീ ശങ്കരാചാര്യര്‍ കാശിയില്‍ വച്ച് കുളികഴിഞ്ഞ് ഈശ്വര ദര്‍ശനം നടത്താന്‍ പോയപ്പോള്‍ ഉണ്ടായ സംഭവവും സംഭാഷണവു മാണ് എന്ന് പറഞ്ഞുകൊണ്ടാണ് ജാതിക്കുമ്മി തുടങ്ങുന്നത്.

'ശ്രീ ശങ്കരാചാര്യ സ്വാമിമുന്നം
കാശിയില്‍ വച്ചു കുളികഴിഞ്ഞു
ഈശനെ കാണുവാന്‍ പോയപ്പോളുണ്ടായ
പേശലിതു കേള്‍ക്കു യോഗപ്പെണ്ണേ! അത്
മോശത്തരം തീര്‍ക്കും ജ്ഞാനപ്പെണ്ണേ!' 8

ഒരു പറയന്‍ മാര്‍ഗ്ഗമധ്യേ ഭാര്യയുമായി വരുന്നതു കണ്ട് ആയിത്തമാകാതെ മാറിനില്‍ക്കാന്‍ ആചാര്യര്‍ അവനോട് ആജ്ഞാപി ക്കുന്നു. ആരാണ് മാറേണ്ടത്, ഭൗതികമായ ഈ ദേഹമോ ദേഹത്തിനു ള്ളിലെ ചൈതന്യമായ ദേഹിയോ എന്നായിരുന്നു അവന്റെ മറുചോദ്യം. അവന്റെ പരിഹാസം കേരള പശ്ചാത്തലത്തില്‍ വര്‍ണ്ണിക്കുന്നതാണ് ജാതിക്കുമ്മിയിലെ ഉള്ളടക്കം എന്നുപറയാം. ജാതിയുടെ പേരില്‍ കഷ്ടത അനുഭവിക്കുന്ന ജനലക്ഷങ്ങളുടെ അമര്‍ഷവും വേദനയുമാണ് പരിഹാസരൂപേണ ജാതിക്കുമ്മിയിലൂടെ പുറത്ത് വരുന്നത്. പറയന്റെ ആ ചോദ്യം മനിഷാപഞ്ചകം എഴുതാന്‍ ശങ്കരാചാര്യരെ പ്രേരിപ്പിച്ചു. പക്ഷെ മനിഷാപഞ്ചകത്തിന് ശേഷമാണു ജാതിയുടെ ക്രൂരത വര്‍ദ്ധിച്ചത്. അപ്പോള്‍ ശങ്കരാചാര്യര്‍ മനിഷാപഞ്ചകം എഴുതിയതുകൊണ്ട് എന്തു ഗുണം? തത്വജ്ഞാനികളുടെ പിതാവ് എന്ന് വിളിക്കണമെന്ന് ഇന്നു പലരും ആവശ്യപ്പെടുന്ന ശങ്കരാചാര്യര്‍ക്ക് ജാതിയുടെ അര്‍ത്ഥശൂന്യത തന്റെ ബോധമണ്ഡലം കൊണ്ടു കണ്ടെത്താനായില്ല. അത് ഒരു പറയന്‍ പറഞ്ഞു കൊടുക്കേണ്ടിവന്നു. പറയനല്ല സാക്ഷാല്‍ പരമശിവന്‍ തന്നെയാണ് എന്നു വാദിച്ചതുകൊണ്ട് ശങ്കരാചാര്യരുടെ അല്‍പത്വം അവസാനിക്കുന്നില്ല. എന്തുകൊണ്ടു പരമശിവന്‍ ഒരു പറയന്റെ തന്നെ വേഷം ധരിച്ചു? ബ്രാഹ്മണന്റെ വേഷം ധരിച്ചില്ല? എന്നുമാത്രമല്ല അങ്ങനെ പരമശിവന്‍ തന്നെ പറഞ്ഞിട്ട് പോലും സമൂഹത്തിന് ഒരു പ്രയോജനവുമുണ്ടായില്ല. ആ കെട്ടുകഥ രചിച്ചവര്‍ പോലും ജാതി വിവേചനം അവസാനിപ്പിച്ചില്ല, അത് വര്‍ദ്ധിക്കുകയാണ് ചെയ്തത്. തിരുക്കുറല്‍ എഴുതിയ തിരുവള്ളുവരുടെ നാടാണ് ഇതെന്ന് അവര്‍ ഓര്‍മ്മിച്ചു കാണുകയില്ല. ജാതിക്കുമ്മി എത്രയോ ജനങ്ങളെ അയിത്തത്തിന്റെയും തീണ്ടിക്കുളിയുടെയും അധാര്‍മ്മികതയെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അക്കാര്യത്തില്‍ ശങ്കരാചാര്യരുടെ മനിഷാപഞ്ചകം തിരുക്കുറലിനടുത്തെങ്ങും എത്തുകയില്ല. ജാതിക്കുമ്മി യുടെ പല ഭാഗങ്ങളും ഈ ഗ്രന്ഥത്തിന്റെ പല ഭാഗത്തുമായി ഉദ്ധരിച്ചിട്ടുണ്ട്.

16 മനിഷാപഞ്ചകത്തിനുശേഷം ജാതിയുടെ ക്രൂരത ഒന്നുകൂടി വര്‍ദ്ധിച്ചു. 18-19 നൂറ്റാണ്ടുകളില്‍ അത് അതിന്റെ പാരമ്യത്തിലെത്തി. അപ്പോഴാണ് വൈകുണ്ഠ സ്വാമികള്‍, നാരായണഗുരു, അയ്യന്‍കാളി, യോഹന്നാന്‍ ഉപദേശി, കറുപ്പന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ അതിനെതിരായി രംഗത്തുവന്നത്. അവരുടെ പ്രവര്‍ത്തനംകൊണ്ടു ജാതിയുടെ പ്രകടനാത്മകവശം ഒരു പരിധിവരെ കുറഞ്ഞു. ഇന്നു വഴിയില്‍ ഒരു പറയനെ കണ്ടാല്‍ ഒരു നമ്പൂതിരിയും ചാടി ഓടി രക്ഷപ്പെടുകയില്ല. എന്നാല്‍ അത് കൂടുതല്‍ ശക്തിയോടെ ഉള്ളിലേയ്ക്ക് വലിഞ്ഞു പ്രവര്‍ത്തിക്കുകയാണിപ്പോഴും. ജാതിക്കുമ്മി എത്രയോ ജനങ്ങളെ അയിത്തത്തിന്റെയും തീണ്ടിക്കുളി യുടെയും അധാര്‍മ്മികതയെപറ്റി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചു. 

17 ഒരു തത്വജ്ഞാനിക്ക് ആദ്യം ലഭിക്കേണ്ട ജ്ഞാനം അവന വനെപ്പറ്റി യുള്ളതാണ്. താന്‍ ആരാണെന്ന് അറിയുന്നതിന് ചുറ്റുപാടുമുള്ള മനുഷ്യന്‍ ആരാണെന്ന് അറിയണം. താരതമ്യപഠനം ജ്ഞാന സമ്പാദനത്തിന്റെ ഒരു പ്രധാന ഘടകമാണ്. സര്‍വജ്ഞപീഠം കയറി എന്നു അവകാശപ്പെടുന്ന ശങ്കരാചാര്യര്‍ക്ക് ആ ജ്ഞാനം ഒരു പറയനില്‍ നിന്നാണ് ലഭിച്ചത് എന്ന കഥയെത്തന്നെ ജാതിക്കുമ്മിക്കു സ്വീകരിച്ച കറുപ്പന്‍ മാസ്റ്റര്‍, ശങ്കരാ ചാര്യരേയും അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ബ്രാഹ്മണരേയും സവര്‍ണ്ണരേയും എത്രയോ നിന്ദ്യമായ പരിഹാസ ത്തിനാണ് വിധേയരാക്കിയിരിക്കുന്നത്. ജാതിക്കുമ്മി പാടി ആസ്വദിച്ച വരും കറുപ്പന്‍ മാസ്റ്ററെ അഭിനന്ദിച്ചവരും അതൊന്നും ചിന്തിച്ചിരുന്നില്ല എന്നു വ്യക്തമാണ്.

18 ശ്രീ ശങ്കരാചാര്യര്‍ മനിഷാ പഞ്ചകം കൃതി രചിക്കാനിടയായ സാഹചര്യത്തെപ്പറ്റി മെനഞ്ഞെടുത്ത കഥ യഥാര്‍ത്ഥത്തില്‍ യാതൊരു യുക്തിക്കും നിരക്കുന്നതല്ല. ഡോ: കെ.കൊച്ചുണ്ണി രാജാ എഴുതി കേരളസര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പ് 1989 ല്‍ പ്രസിദ്ധീകരിച്ച ശ്രീ ശങ്കരാചാര്യര്‍ എന്ന കൃതിയില്‍ മനിഷാപഞ്ചകത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് 'കാശിയില്‍ ചണ്ഡാല രൂപനായ ശിവനുമായി ഏറ്റു മുട്ടിയതിന്‌ശേഷം രചിച്ച അഞ്ചുപദ്യങ്ങളാണത്രേ ഇതില്‍.''ജാതിയുടെ നിരര്‍ഥകതയേയും യുക്തിഹീനതയേയും പറ്റി മനസ്സിലാക്കി എന്ന് പറയുന്ന ശങ്കരാചാര്യര്‍ ജാതിക്കെതിരായി എന്നെങ്കിലും, എവിടെയെ ങ്കിലും, എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ? പ്രസ്താവിച്ചിട്ടുണ്ടോ? ശാങ്കരസ്മൃതി എന്ന പേരില്‍ പലപ്പോഴും ബ്രാഹ്മണര്‍ ഉദ്ധരിക്കുന്ന കൃതി ജാതിയെ അരക്കിട്ട് ഉറപ്പാക്കാനായിട്ടുള്ളതാണ്. വൈക്കം സത്യാഗ്രഹ കാലത്ത് ഗാന്ധി വൈക്കത്ത് വന്ന് അന്നത്തെ വൈക്കത്തെ ബ്രാഹ്മണ ശ്രേഷ്ഠന്മാരായ ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠന്‍ നമ്പൂതിരി ഉള്‍പ്പെടെയുള്ളവരുമായി സംസാരിച്ചപ്പോള്‍ അവര്‍ ഗാന്ധിക്കെതിരെ എടുത്ത് ഉദ്ധരിച്ചത് ശാങ്കരസ്മൃതിയാണ്. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളില്‍കൂടി അയിത്തജാതിക്കാര്‍ക്ക് സഞ്ചരിക്കാനുള്ള അനുവാദത്തിന് തടസ്സമായി നല്‍ക്കുന്നത് ശാങ്കരസ്മൃതിയാണ് പോലും. ശിവന്‍ പറയന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു സത്യം ഗ്രഹിപ്പിച്ചതിനു ശേഷവും ശങ്കരന്‍ തെങ്ങില്‍ തന്നെ. മനിഷാപഞ്ചകത്തിനുശേഷമാണോ ശാങ്കരസ്മൃതി രചിച്ചത് അതോ മുമ്പോ. ഐതിഹ്യത്തില്‍ ചോദ്യമില്ലല്ലോ. മനിഷപഞ്ചകവും ശാങ്കര സ്മൃതിയും എങ്ങനെ ഒരാളുടേത് തന്നെയാകും? ശങ്കരാചാര്യര്‍ രണ്ടു വില്ലിക്കും ചവിട്ടുമായിരുന്നുവോ? മനിഷാ പഞ്ചകത്തിനുമുമ്പു രചിച്ചതാണു ശാങ്കരസ്മൃതി എങ്കില്‍ അത് തിരുത്താമായിരുന്നില്ലേ? ശിവന്‍ ചണ്ഡാലവേഷമെടുത്ത് സത്യം ഗ്രഹിപ്പിച്ചതിനുശേഷവും ശങ്കരന്‍ തെങ്ങില്‍ത്തന്നെ. വൈക്കത്തെ ബ്രാഹ്മണര്‍ ശാങ്കരസ്മൃതി ഉദ്ധരിച്ചപ്പോള്‍ ഗാന്ധി അവരുടെ വാദങ്ങളെ അംഗീകരിച്ചു. ആ ശങ്കരാചാര്യരുടെ ജന്മദിനം എന്നു ചിലര്‍ പറയുന്ന ജൂണ്‍ 13 തത്വശാസ്ത്രദിനമായി ആചരിക്കുകയും അഖിലേന്ത്യാതലത്തില്‍ അത് ആചരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്ത കേരള ഗവണ്‍മെന്റി നെപ്പറ്റി എന്താണ് പറയേണ്ടത്? അങ്ങനെയെല്ലാം ചെയ്ത ഗവണ്‍മെന്റിന് എന്തു ബോധ്യമാണ് അതേപ്പറ്റിയുള്ളത്? ഏതെങ്കിലും ഒരു മന്ത്രി തന്റെ നിക്ഷിപ്ത താല്‍പര്യത്തിന്റെ പേരിലോ അറിവില്ലായ്മ മൂലമോ വര്‍ഗ്ഗീയതയ്ക്ക് വളംവയ്ക്കാന്‍ വേണ്ടിയോ കാബിനെറ്റില്‍ വയ്ക്കുന്ന ഒരു നിര്‍ദ്ദേശം അയാളെ പിണക്കാതിരിക്കാന്‍ വേണ്ടി അംഗീകരിക്കുന്ന രീതി അപകടകരമാണ്. 19 അംഗങ്ങളുള്ള മന്ത്രിസഭയില്‍ അയിത്ത ജാതിക്കാരെ പ്രതിനിധീകരിക്കാനുള്ളത് ആകെ ഒരാളാണ്. അയാള്‍ക്ക് അയിത്തജാതിക്കാരെപറ്റി ഒരു ചുക്കും അറിഞ്ഞുകൂടായിരിക്കും. അയാള്‍ വെറും ഒരു ഉപജീവന രാഷ്ട്രീയക്കാരന്‍ മാത്രം.

20 ശങ്കരാചാര്യര്‍ തന്നെ യഥാര്‍ത്ഥത്തില്‍ ഒരു വെറും ഐതീഹ്യമാണ്. അദ്ദേഹത്തിന്റെ പേരില്‍ ഇന്നറിയപ്പെടുന്നതെല്ലാം ഒരു ശങ്കരാചാര്യ രുടേത് തന്നെയാണ് എന്നു സമ്മതിക്കുവാന്‍ ഹൈന്ദവദാര്‍ശനികരില്‍ തന്നെ പലരും വിസമ്മതിക്കുന്നു. പരസ്പര വിരുദ്ധമെന്നു പറയാവുന്ന പലതും പരിശുദ്ധനായ ഒരു ഋഷിയോ ദാര്‍ശനികനോ യോഗിയോ രചിച്ചതും പ്രവര്‍ത്തിച്ചതുമാണ് എന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ശങ്കരാചാര്യര്‍ ജീവിച്ചു എന്നു പറയുന്നത് ആകെ 32 വര്‍ഷമാണ്. അദ്ദേഹത്തിന്റെ കാലം എ.ഡി. 788 മുതല്‍ 820 വരെയാണ് എന്നാണ് അവകാശപ്പെടുന്നത്. അതില്‍ 16 വര്‍ഷമെങ്കിലും ബാല്യവും കൗമാരവു മായി നഷ്ടപ്പെട്ടിരിക്കാം. ബാക്കിയുള്ള 16 വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ചെയ്ത മഹല്‍ കാര്യങ്ങളുടെ പട്ടിക വളരെ നീണ്ടതും ആരേയും അത്ഭുതപ്പെടുത്തു ന്നതുമാകുന്നു.

അദ്ദേഹത്തിന്റെ രചനകളായ മഹാഭാഷ്യങ്ങളും അദ്വൈത വേദാന്ത നിബന്ധങ്ങളും കാവ്യങ്ങളും മറ്റുമായി 108 ഗ്രന്ഥങ്ങളുണ്ട് എന്നാണ് ഡോ: കെ. കുഞ്ചുണ്ണിരാജ പറയുന്നത്.9 32-ാമത്തെ വയസ്സില്‍ മരിച്ചതായി ഐതീഹ്യം പറയുന്ന ഈ അത്ഭുതധിഷണാശാലിയുടെ നേട്ടങ്ങള്‍ ഹിമാലയത്തിലെ ബദരീനാഥിലും ഒറീസ്സയിലെ പുരിയിലും മൈസൂറിലെ ശൃംഗേരിയിലും മഠങ്ങള്‍ സ്ഥാപിച്ചു എന്നതു മാത്രമല്ല, ബ്രാഹ്മണ മതത്തിന് ഒരു സന്യാസ ക്രമം ഉണ്ടാക്കിയ വ്യക്തിയും അദ്ദേഹമാണ്. ഇന്ത്യയുടെ വടക്കു കിഴക്കെ അറ്റത്തെ ആസാമിലും വടക്കെ അറ്റത്തെ കാശ്മീരിലും പടിഞ്ഞാറെ അറ്റത്തിന് പുറത്ത് കിടക്കുന്ന അഫ്ഗാനി സ്ഥാനിലും ദക്ഷിണേന്ത്യയില്‍ ആകെത്തന്നെയും അദ്വൈതത്തിന്റെ ദിഗ് വിജയങ്ങള്‍ നടത്തിക്കൊണ്ട് അദ്ദേഹം നിരന്തരം സഞ്ചരിക്കുകയും ചെയ്തു. കേരളം വിട്ടതിന് ശേഷം ഐതീഹ്യ പ്രകാരം അദ്ദേഹം പിന്നെ കേരളത്തില്‍ വന്ന ഏക സന്ദര്‍ഭം അമ്മ മരിക്കുന്നു എന്ന് ദിവ്യദൃഷ്ടി യാല്‍ അറിഞ്ഞു അമ്മയുടെ പിണ്ഡ കര്‍മ്മങ്ങള്‍ ചെയ്യുന്നതിനാണ്. ആചാര്യരുടെ അമ്മയുടെ ചാരിത്ര്യത്തില്‍ സംശയാലുക്കളായ നമ്പൂതിരി മാര്‍ പിണ്ഡകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ശാസ്ത്രവിധിയില്ലെന്നു ശഠിച്ച് അതില്‍ നിസ്സഹരിച്ചതിനാല്‍ ശൂദ്ര സഹായത്തോടെയാണ് അത് നിര്‍വ്വഹിച്ചത് എന്നുകൂടി ഐതീഹ്യം പറയുന്നുണ്ട്. അമ്മയുടെ ജഡം ചിതയിലേയ്ക്ക് എടുത്ത് വയ്ക്കാന്‍ ആരുടെയും സഹായമില്ലാതി രുന്നതിനാല്‍ പല ഖണ്ഡങ്ങളാക്കിയാണ് അദ്ദേഹം തന്നെ ചിതയിലേക്ക് എടുത്തു വച്ചതുപോലും. സഹായികളായ ശൂദ്രര്‍ക്ക് ബ്രാഹ്മണജഡം തൊടാന്‍ പാടില്ലത്രേ. ഉത്തരേന്ത്യയില്‍ വച്ച് അമ്മയുടെ മരണം ദിവ്യ ദൃഷ്ടിയാല്‍ മുന്‍കൂട്ടി അറിഞ്ഞു വായുമാര്‍ഗ്ഗേ കേരളത്തില്‍ എത്തിയ അദ്ദേഹത്തിന് അമ്മയുടെ ജഡം പലതായി മുറിക്കാതെ ചിതയിലേയ്ക്ക് വയ്ക്കാന്‍ മാര്‍ഗ്ഗമില്ലായിരുന്നുവോ? കഥയില്‍ ചോദ്യമില്ലല്ലോ. 

സ്വജനങ്ങളുടെ ഈ ആചാരാനുഭവങ്ങളുമായി കേരളം വിട്ട ശങ്കരാചാര്യര്‍ ആസാമില്‍ അദ്വൈത വിദ്യാവിവാദങ്ങളുമായി സഞ്ചരിക്കുന്ന കാലത്ത്, വീണ്ടും ആവര്‍ത്തിക്കട്ടെ, 32-മത്തെ വയസ്സില്‍ ചരമഗതിയെ പ്രാപിച്ചു.

21 അദ്ദേഹത്തിന്‍േറതായി 108 കൃതികളാണ് ഡോ.കുഞ്ചു രാജാ എടുത്ത് പറയുന്നത് എന്ന് പറഞ്ഞുവല്ലോ. കൂടാതെ കാമശാസ്ത്രത്തില്‍ നടന്ന വാദപ്രതിവാദത്തില്‍ ജയിക്കാന്‍ വേണ്ടി അത് വശമാക്കാന്‍ മരിച്ച ഒരു രാജാവില്‍ രണ്ടരവര്‍ഷം പരകായപ്രവേശം നടത്തി എന്നു കൂടി പറയുന്നുണ്ട്. അദ്ദേഹമാണുപോലും 64 അനാചാരങ്ങള്‍ ഇവിടത്തെ നമ്പൂതിരി സമുദായത്തില്‍ ഏര്‍പ്പെടുത്തിയതുപോലും, സ്വന്തം മാതാവി ന്റെ ശവസംസ്‌കാരത്തില്‍പോലും സഹകരിക്കാത്ത സമുദായാംഗ ങ്ങളിലാണ് ഏതാനും ദിവസം കൊണ്ട് ഈ അനാചാരങ്ങള്‍ ഏര്‍പ്പെടു ത്തിയത് എന്ന് പറയുന്നതിലെ പൊരുത്തക്കേട് ആ കഥ മെനഞ്ഞവര്‍ കണ്ടില്ലായിരിക്കാം. അതെല്ലാം ഒരു മനുഷ്യന്‍ ചെയ്തു എന്ന് സമര്‍ത്ഥി ക്കുന്നതിന് ചരിത്രം പോരാ, ഐതീഹ്യം തന്നെ വേണം. അതിനാല്‍ ശങ്കരചാര്യര്‍ കേവലം ഒരു ഐതിഹ്യപുരുഷനായി മാറിയിരിക്കു കയാണ്. ആ ഐതിഹ്യത്തില്‍ നിന്നു തനിക്കാവുന്നതു മാത്രം കറുപ്പന്‍ മാസ്റ്റര്‍ സ്വീകരിച്ചു.

22 1916 ല്‍ കറുപ്പന്‍ മാസ്റ്റര്‍ മുന്‍നിന്ന് എടകൊച്ചിയില്‍ സ്ഥാപിച്ച ജ്ഞാനോദയം സഭ 1993-ല്‍ പ്രസിദ്ധീകരിച്ച സോവനീറില്‍, 30-ാം പേജില്‍ മനുസ്മൃതിയിലെ രണ്ട് ഉദ്ധരണികള്‍ കൊടുത്തിട്ടുണ്ട്.

''ചണ്ഡാലന്റെയും ശ്വാപന്റെയും താമസസ്ഥലം ഗ്രാമത്തിന് പുറത്തായി രിക്കണം, അവര്‍ക്ക് പാത്രങ്ങളില്‍ ഭക്ഷണം നിഷേധിക്കണം., നായ്ക്കളും കഴുതകളും ഉള്‍പ്പെട്ടതാണ് അവരുടെ സ്വത്ത്''(അധ്യായം 10 വാക്യം 51)

''അവരുടെ വസ്ത്രങ്ങള്‍ ചത്തവരുടെ വസ്ത്രങ്ങളായിരി ക്കണം. ഭക്ഷണം ഉടഞ്ഞ പാത്രങ്ങളിലേ ആകാവൂ. ആഭരണങ്ങള്‍ഇരുമ്പ്‌കൊണ്ടു നിര്‍മ്മിക്ക പ്പെട്ടവയും, അവര്‍ എപ്പോഴും ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കണം.' (അധ്യായം 10 വാക്യം 52)

2009 നവംബര്‍ 25-ാം തീയതി ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ അവിടെ സപ്താഹം നടക്കുകയാണ്. അതാണ് മാസ്റ്ററുടെ ഇപ്പോഴത്തെ അനുയായികള്‍!

23 രാജര്‍ഷി രാജാവിന്റെ ഒരു പ്രതിമ എറണാകുളത്ത് 1925 ഒക്‌ടോബര്‍ 13-ാം തീയതി മദ്രാസ് ഗവര്‍ണര്‍ ഘോഷന്‍ പ്രഭു അനാച്ഛാദനം ചെയ്തു. അതിനോടനുബന്ധിച്ച് ഇര്‍വിങ് പാര്‍ക്കില്‍ വച്ചു നടന്ന ഉദ്യാനവിരുന്നില്‍ (Garden party) കറുപ്പന്‍ ഒഴികെ കൊച്ചിയിലെ അന്നത്തെ എല്ലാ നിയമസഭാംഗങ്ങളേയും പങ്കെടുപ്പിച്ചു. കറുപ്പനെ മാത്രം ക്ഷണിച്ചില്ല. കറുപ്പന്‍ മാത്രമാണ് അന്ന് നിയമസഭയില്‍ അയിത്ത ക്കാരനായി ഉണ്ടായിരുന്നത്. ഒരു ധീവരനോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാന്‍ സവര്‍ണ്ണര്‍ അന്നും തയ്യാറല്ലായിരുന്നു. സായിപ്പിനോടൊപ്പ മാകാം. സായിപ്പിനെ ഒരു കാലത്ത് ബ്രാഹ്മണര്‍ വിളിച്ചിരുന്നത് 'മ്ലേച്ഛന്‍' എന്നായിരുന്നു. പിന്നെ സായിപ്പ് നാട്ടിലെ അധികാരിയായി. അപ്പോള്‍ സവര്‍ണ്ണനുമായി. അന്ന് അവിടെ കൂടിയ എല്ലാ സവര്‍ണ്ണരേക്കാളും പണ്ഡിതനും ധിഷണാശാലിയും കവിയും ജ്ഞാനിയും എല്ലാമായിരുന്ന കറുപ്പന്‍ മാസ്റ്ററെ ഒപ്പമിരുത്താന്‍ അവര്‍ തയ്യാറായില്ല. കാരണം കറുപ്പന്‍ മാസ്റ്റര്‍ ജനിച്ചത് ഒരു അരയസ്ത്രീയില്‍ നിന്നാണ്. അഴീക്കല്‍ അകത്തൂട്ട് വേലായുധന്‍ വൈദ്യരുടെ സഹോദരി കൊച്ചുപെണ്ണില്‍ നിന്ന്. മനുസ്മൃതി പണ്ടായിരുന്നു ഹിന്ദുക്കളുടെ അടിസ്ഥാന പ്രമാണം എന്ന് അവകാശപ്പെടു ന്നവര്‍ക്കുള്ള മറുപടിയാണത്.10 അത് നടന്നത് 20-ാം നൂറ്റാണ്ടിന്റെ 20 കളിലാണെങ്കില്‍ 21-ാം നൂറ്റാണ്ടിന്റെ ആദ്യദശക ത്തില്‍ ഗുരുവായൂരില്‍ സംഭവിച്ചത് അതു തന്നെയാണല്ലോ. കഴിഞ്ഞ ഒരു നൂറ്റാണ്ടു കൊണ്ട് എന്തു മാറ്റമാണ് ജാതിരംഗത്തും സാമൂഹിക രംഗത്തും സംഭവിച്ചത്. 

'ഉദ്യാനവിരുന്നില്‍ വളരെ പ്രസിദ്ധമായ ഒരു ശ്ലോകമുണ്ട്.
മാലോകര്‍ക്ക് മതിപ്രമോദമരുളും ശ്രീമന്മമഹാഭാരതം
ചേലോലും തദുപജ്ഞമായി വിലസും ശാകുന്തളം നാടകം
ഈ ലോകോത്തര സൃഷ്ടി രണ്ടാമതുലം ചേലൊത്ത വാലത്തിത-
ന്നാലോലാമലനീലനീരദമിഴിത്തുമ്പിന്റെ വമ്പല്ലയോ? 11

സര്‍ക്കാരിന്റെ ആ ചെയ്തിയെ വിമര്‍ശിക്കാന്‍ ഒരു സവര്‍ണ്ണന്‍ പോലും തയ്യാറായില്ല. കറുപ്പന്‍ മാസ്റ്റര്‍ പ്രതിഷേധിച്ചു. ശക്തമായിത്തന്നെ പ്രതിഷേധിച്ചു. 'അതാണ് ഉദ്യാനവിരുന്ന് അഥവാ ഒരു ധീവരന്റെ ആവലാതി'എന്ന കൃതി. അത് കറുപ്പന്റെ വ്യക്തിപരമായ ആവലാതി യല്ല, മുക്കുവസമുദായത്തിന്റെ ആവലാതിയാണ്. കറുപ്പനോട് വ്യക്തിപരമായി വിദ്വേഷമുണ്ടായിരുന്നതിന്റെ പേരിലല്ല അദ്ദേഹം ക്ഷണിക്കപ്പെടാതെ പോയത്. അദ്ദേഹം ധീവരസമുദായത്തില്‍ ഒരു ധീവര സ്ത്രീയില്‍ നിന്നും ജനിച്ചതിന്റെ പേരിലാണ് ആ വിരുന്നില്‍ നിന്നും ബഹിഷ്‌കൃതനായത്.

24 കറുപ്പന്‍ മാസ്റ്റുടെ കവിതകളെല്ലാം ശേഖരിച്ച് എടക്കൊച്ചി ജ്ഞാനോദയം സഭ പണ്ഡിറ്റ് കറുപ്പന്റെ സമ്പൂര്‍ണ്ണ കൃതിയില്‍ ഒന്നാം ഭാഗം എന്ന പേരില്‍ 1992-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നു പറഞ്ഞു വല്ലോ.. അദ്ദേഹത്തിന്റെ ഗദ്യകൃതികള്‍ രണ്ടാം ഭാഗത്തിലുമുണ്ട്. കവിതാരംഗത്തെ അദ്ദേഹത്തിന്റെ കഴിവും ലക്ഷ്യവുമെല്ലാം അതില്‍ നിന്നും വ്യക്തമാണ്. ഈ ചെറുപഠനത്തില്‍ അതൊന്നും വിശദീകരിക്കുക സാധ്യമല്ലല്ലോ. വളരെ വ്യക്തമായ ലക്ഷ്യബോധത്തോടെ കവിതകളും നാടകങ്ങളും ലേഖനങ്ങളും രചിക്കുകയും ആ ലക്ഷ്യബോധത്തോടെ തന്നെ ജീവിക്കുകയും ചെയ്ത ഒരു ദാര്‍ശനികനായിരുന്നു അദ്ദേഹം. അദ്ദേഹം തന്റെ ജീവിതം തന്റെ ജനത്തിനുവേണ്ടി, മനുഷ്യരാണ് എന്നു പറയുവാന്‍പോലും മടിക്കേണ്ട സാഹചര്യത്തില്‍ തന്റെ ചുറ്റും താമസിച്ചിരുന്ന മനുഷ്യസഹസ്രങ്ങള്‍ക്കുവേണ്ടി അര്‍പ്പിച്ചു.

കുറിപ്പുകള്‍

1. ജാതിക്കുമ്മി, പദ്യം 129, പണ്ഡിറ്റ് കറുപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍, പേജ് 325
2. കാമില്‍ ബുല്‍ക്കേ, രാമകഥ.
3. ബാലകൃഷ്ണന്‍, പി.കെ, ജാതിവ്യവസ്ഥയും കേരള ചരിത്രവും. 
4. ദലിത്ബന്ധു, കറുത്ത കേരളം, കാണുക.
5. Lowel Thomas, Out of this world to forbiddin Tibet.
6. പ്രൊഫ.പി.എസ്.വേലായുധന്‍ എസ്.എന്‍.ഡി.പി.യോഗചരിത്രത്തില്‍ ആ വിളംബരം പ്രത്യേകം എടുത്ത് ഉദ്ധരിച്ചിട്ടുണ്ട്.
7. ഡോ.കുഞ്ചുണ്ണിരാജ, ശ്രീ ശങ്കരാചാര്യര്‍, പേജ് 135.
8. ജാതിക്കുമ്മി, പദ്യം 129, പണ്ഡിറ്റ് കറുപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍, പേജ് 325.
9. ഡോ. കെ. കുഞ്ചുണ്ണിരാജ, ശ്രീ ശങ്കരാചാര്യര്‍, കാണുക.
10 1990 സെപ്റ്റംബര്‍ 1-ാം തീയതി വൈക്കത്തുവച്ച് ആദിവാസികള്‍ മനുസ്മൃതി കത്തിച്ചപ്പോള്‍ പിറ്റേദിവസം വൈക്കത്ത് ആര്‍.എസ്.എസ്.കാര്‍ നടത്തിയ പ്രകടനത്തിലെ മുദ്രാവാക്യം അതായിരുന്നു. അങ്ങനെ ഒരു മുദ്രാവാക്യം വിളിക്കാന്‍ അവര്‍ക്കുള്ള അവകാശം എന്താണ്.
11 ഉദ്യാനവിരുന്ന് 19-ാം പദ്യം, പണ്ഡിറ്റ് കറുപ്പന്‍ സമ്പൂര്‍ണ്ണകൃതികള്‍, പേജ് 374.