"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

ബുദ്ധിസ്റ്റ് പുനരുത്ഥാരകന്‍ : പണ്ഡിറ്റ് അയോധി താസ് - സുരേഷ് മാനേ

തമിഴ്, പാലി എന്നീ ഭാഷകളില്‍ പണ്ഡിതനും തമിഴ്‌സിദ്ധ വൈദ്യശാഖയിലെ ബഹുമാനി തനായ ഒരു ഭിഷഗ്വരനും അയോധീദാസ് 1 എന്നും അയോധീതാസ്സര്‍ എന്നും വിളിക്ക പ്പെടുന്ന പണ്ഡിറ്റ് സി.അയോധീ താസ്സ് (1845-1914), 1902 ല്‍ ബുദ്ധമതം സ്വീകരിക്കുകയും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടുകൂടി മദ്രാസ് പ്രവിശ്യയില്‍ വിമോചന പ്രസ്ഥാന ത്തിന് അടിത്തറ പാകുകയും ചെയ്തു. 1845 മേയ് 20 ന് കോയമ്പത്തൂരിലെ ആദിദ്രാവിഡ പറയ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹ ത്തിന്റെ യഥാര്‍ത്ഥ പേര് കതവരായന്‍ എന്നായിരുന്നു. പിന്നീടദ്ദേഹം തന്റെ അദ്ധ്യാപകന്റെ പേര് സ്വീകരിച്ചു.

തൊഴില്‍പരമായി ഒരു ചികില്‍സകനായിരുന്ന അദ്ദേഹത്തിന് ബുദ്ധിസ്റ്റ് മെഡിക്കല്‍ ഹാള്‍ എന്ന ഒരാശുപത്രിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ബുദ്ധമതത്തിലും ജൈനമതത്തിലും ആഴത്തിലുള്ള പാണ്ഡിത്യ മുണ്ടായിരുന്നതിനാല്‍ അദ്ദേഹം ഹിന്ദുയിസത്തെ നിന്ദിക്കുകയും സാമൂഹ്യസമത്വത്തിന്റെയും യുക്തിഭദ്രമല്ലാത്ത തിന്റെയും ശൂദ്രരേയും അതിശൂദ്രരേയും ചൂഷണം ചെയ്യുന്നതി ന്റെയും പേരില്‍ അതിനെ ആക്രമിക്കുകയും ചെയ്തു. പുറംജാതി സമുദായങ്ങളെയെല്ലാം 'യഥാര്‍ത്ഥ തമിഴര്‍' എന്ന് രേഖപ്പെടുത്തണമെന്ന് 1881 ല്‍ അദ്ദേഹം ആവശ്യപ്പെട്ടു. 1886 ലാകട്ടെ ഇന്നാട്ടിലെ യഥാര്‍ത്ഥ നിവാസികള്‍ ഹിന്ദുക്കളല്ല എന്ന കണ്ടെത്തലുമായി അദ്ദേഹം മുന്നോട്ടുവന്നു. 1911 ലെ സെന്‍സസിനും വളരെ മുമ്പുതന്നെ അവരെ ഹിന്ദുക്കളില്‍ നിന്നും വേര്‍തിരിച്ച് 'ഇന്ത്യന്‍ ബുദ്ധിസ്റ്റുകള്‍' എന്ന നിലയില്‍ രേഖപ്പെടുത്തണമെന്ന ആവശ്യത്തെ സെന്‍സസ് അധികാരികളെ ബോധ്യപ്പെടുത്താന്‍ ആവുന്നത്ര ശ്രമിക്കുകയും അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലെ പറയര്‍ മൗലികമായും ബുദ്ധമതക്കാരാണെും പിന്നീട് കടന്നുകയറ്റക്കാരായ ഹിന്ദുക്കളാല്‍ അവര്‍ കീഴ്‌പ്പെടുത്തപ്പെടുത്തപ്പെട്ടു എന്നതാണ് അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ നിലപാടുതറ. അദ്ദേഹം ബുദ്ധമതത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ധമ്മ പ്രചരിപ്പി ക്കുന്നതിനായി തന്റെ ജീവിതം മുഴുവനും സമര്‍പ്പിക്കുകയും ചെയ്തു. ബുദ്ധന്റെ പ്രബോധനങ്ങളുടെ അടിസ്ഥാനതത്വങ്ങള്‍ വിശദീകരിക്കുന്ന 'ബുദ്ധരതുവേദം' എന്ന പേരുള്ള പ്രബന്ധം അദ്ദേഹം രചിക്കുക യുണ്ടായി. 1891 ല്‍ സ്ഥാപിക്കപ്പെട്ട മഹാബോധി സൊസൈറ്റി യുടെ ആഭിമുഖ്യത്തില്‍ പണ്ഡിറ്റ് അയോധീതാസ്സ് തന്റെ ബുദ്ധിസ്റ്റ് മിഷനറി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1898 ല്‍ നടത്തിയ ശ്രീലങ്കാ സന്ദര്‍ശന ത്തിനുശേഷം 'ബുദ്ധന്‍-രാവെന്നോ പക ലെന്നൊ വേര്‍തിരി വില്ലാത്ത പ്രകാശം' എന്ന ഒരു ലഘുലേഖ തമിഴില്‍ പ്രകാശി പ്പിക്കുക യുണ്ടായി. ആ ലഘുലേഖയില്‍ തമിഴ് ബുദ്ധിസത്തി നായുള്ള തന്റെ പദ്ധതി വിശദീകരിച്ചുകൊണ്ട് തമിഴ്‌നാട്ടിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പൂര്‍വ്വകാല ത്തുണ്ടായിരുന്ന ഉയര്‍ച്ചയും പിന്നീടുണ്ടായിരുന്ന താഴ്ചയും അദ്ദേഹം ചിത്രീകരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ബുദ്ധന്റെ പ്രബോധന ങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ വ്യാഖ്യാനം ഡോക്ടര്‍ അംബേദ്കര്‍ ബുദ്ധിസത്തി നുനല്‍കിയ വ്യാഖ്യാനങ്ങളുമായി വളരെയധികം ചേര്‍ന്നു നില്‍ക്കുന്നു.

1900 ല്‍ പണ്ഡറ്റ് താസ്സ് സൗത്ത് ഇന്ത്യന്‍ ശാക്യബുദ്ധിസ്റ്റ് അസോസി യേഷന്‍ ആരംഭിച്ചു. 1907 ല്‍ 'തമിഴന്‍' എന്ന പേരിലുള്ള ഒരു മാസിക അദ്ദേഹം പ്രസിദ്ധീകരിച്ചു. തമിഴ്‌നാട്ടിലെ ദളിത് വിമോചനപ്രസ്ഥാന ത്തിന്റെ പിതാവായി പണ്ഡിറ്റ് താസ്സിനെ ശരിയായി കണക്കാക്കുന്നു. 1903 ല്‍ അനാഗരിക് ധര്‍മ്മപാലും പണ്ഡിറ്റ് അയോധീതാസ്സും എന്ന രണ്ട് ജനറല്‍ സെക്രട്ടറിമാരുടെ രക്ഷാധികാരത്തില്‍ ഒരു ശാക്യബുദ്ധിസ്റ്റ് യംഗ് മെന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. കര്‍ണ്ണാടകയിലെ കോളാര്‍ സ്വര്‍ണ്ണഖനിക്കടുത്ത് ജനിച്ച മൗണ്ട്മുരുകേശന്‍ (1856 - 27.06.1921) പണ്ഡിറ്റ് താസ്സിന്റെ ശക്തനായ അനുയായിയായിരുന്നു. അദ്ദേഹം 1902 ല്‍ സ്വന്തംനിലയില്‍ ബുദ്ധമതത്തെ ആശ്ലേഷണം ചെയ്യുകയും 1000 ലധികം കുടുംബങ്ങളെ ബുദ്ധിസ്റ്റ് വിശ്വാസത്തിലേയ്ക്ക് പരിവര്‍ത്തന പ്പെടുത്തുക യും ചെയ്തു. 

ശൂദ്രരുടെ ചരിത്രത്തെ വ്യാഖ്യാനിക്കുന്നതില്‍ പണ്ഡിറ്റ് താസ്സിനും, മഹാത്മാ ഫൂലേയ്ക്കും സമാനമായ പരിപ്രേക്ഷ്യമാണുണ്ടായിരുന്നത്. ഇരുവരുടെയും സമാനമായ സമീപനരീതികളെ ചൂണ്ടിക്കാട്ടുന്നതിനിടെ ഗെയില്‍ ഓംവെറ്റ് നിരീക്ഷിച്ചത്, 'അയോധീതാസ്സിന്റെ ചരിത്രവ്യഖ്യാന ത്തിന്റെ പലഭാഗങ്ങളും ഫൂലെയുടെതുമായി സാദൃശ്യമുള്ളവയാണ്. രാജ്യത്ത് അതിക്രമിച്ചുകയറി സ്വതന്ത്രരും, സമത്വപൂര്‍ണ്ണരും, ഐശ്വര്യ വാന്‍മാരുമായിരുന്ന ജനങ്ങളെ അടിമകളാക്കിയ ആര്യന്‍ മ്ലേച്ഛരായി ബ്രാഹ്മണരെ ചിത്രീകരിക്കുകവഴി ഫൂലെയെപ്പോലെ തന്നെ അയോധീ താസ്സും, ആര്യന്‍സിദ്ധാന്തത്തെ നേര്‍വിപരീതമായാണ് ഉപയോഗിച്ചത്. വികസിച്ചുവരുന്ന ദ്രാവിഡപ്രസ്ഥാനത്തിലെ മറ്റുള്ളവരെപ്പോലെ തന്നെ അനാര്യരെ ദ്രാവിഡന്‍മാര്‍ അഥവാ തമിഴരായി കണ്ടെത്തുകയും ഉപഭൂഖണ്ഡത്തിലുടനീളം വ്യാപിച്ചിരുന്ന പുരാതന മതമായി ബുദ്ധിസ ത്തെ കാണുകയും ചെയ്തു. ഫൂലെയെപ്പോലെ തന്നെ താസ്സും സ്വദേശീ പ്രസ്ഥാനത്തിന്റെ ഒരു പ്രചണ്ഡനായ വിമര്‍ശകനായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ അത്തരം വിമര്‍ശന ങ്ങള്‍ ബ്രാഹ്മണരുടെ ഒരു കാപട്യമാണെന്ന തുറന്നുകാട്ടലോടെ ശക്തമായ ഒരു സംഘടിതരൂപം കൈക്കൊണ്ടിരുന്നു. ആര്യന്‍ ആക്രമണത്തിന്റെയും ജാതിവ്യവസ്ഥയുടെയും ഉത്ഭവകാരണങ്ങളില്‍ മാത്രമല്ല ബ്രാഹ്മണ ദേശീയതയുടെ വിമര്‍ശകനെ നിലയിലും വിദ്യാഭ്യാസത്തിലും, തുറന്ന അവസരം എല്ലാറ്റിനും(കച്ചവടത്തിനും, ചരക്കുകളുടെയും ആശയങ്ങളു ടെയും കൈമാറ്റത്തിലുമുള്‍പ്പെടെ) നല്‍കണമെന്നുള്ള നിര്‍ബന്ധബുദ്ധിയിലും അയോധീതാസ്സിന് ഫൂലെയുമായി യഥാര്‍ത്ഥത്തില്‍ വളരെയെറെ സാദ്യശ്യമുണ്ട്.'2 

തമിഴ് ബുദ്ധിസ്റ്റ് പ്രസ്ഥാനത്തെ വ്യാപിപ്പിക്കുതിനായി 1907 ജൂണ്‍ 19 മുതല്‍ 'ഒരു പൈസ തമിഴന്‍' എ പേരില്‍ ഒരു ആഴ്ചതോറുമുള്ള വാര്‍ത്താപ്രസീദ്ധീകരണം പണ്ഡിറ്റ് താസ്സ് മദ്രാസിലെ റോയല്‍പേട്ടയിലുള്ള തന്റെ ഓഫീസില്‍ നിന്നും പുറത്തിറക്കി. ഈ പ്രസിദ്ധീകരണത്തിന്റെ പ്രധാന ഉദ്ദേശ്യം ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടുകയും ബുദ്ധിസത്തിന് പ്രചാരണം കൊടുക്കുകയും ചെയ്യുകയെന്നതായിരുന്നു. ഒരു പൈസ തമിഴന്‍ അദ്ദേഹത്തിന്റെ ജീവിതകാലയളവിലുടനീളം പുറത്തിറങ്ങുകയും ബുദ്ധിസ്റ്റ് ലോകത്തെക്കുറിച്ചുള്ള ഏറ്റവും മികച്ച ഒരു ആശയ വിനിമയോപാധിയായിത്തീരുകയും ചെയ്തു. ഈ ആഴ്ചപതിപ്പിലേയ്ക്ക് ബൗദ്ധികമായി സംഭാവന നല്‍കിയവരില്‍ പണ്ഡിറ്റ് താസ്സിനൊപ്പം സി.എം.ഇ മൂര്‍ത്തി, സ്വപ്‌നേശ്വരി അമ്മാള്‍ (ബുദ്ധിസത്തിനുവേണ്ടി സമര്‍പ്പിതയായ നായിഡു ജാതിയില്‍ നിന്നുള്ള ആദ്യകാല വനിതാപ്രവര്‍ത്തക), ടി.സി നാരായണപിള്ള, എ.പി.പെരിയ സ്വാമി പുലവര്‍ തുടങ്ങിയവരാണ്.3 പിന്നീട് റെയില്‍വേയിലെയും പട്ടാളത്തിലെയും തൊഴില്‍ കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എവിടെയൊക്കെയാണോ തമിഴര്‍ കുടിയേറിപ്പാര്‍ത്തത് അവിടെയെല്ലാം 'തമിഴന്‍' ബുദ്ധിസ്റ്റ് സന്ദേശവാഹകനായി. പണ്ഡിറ്റ് അയോധീതാസ്സ് ബുദ്ധമതത്തിനായുള്ള തന്റെ ദൗത്യത്തെ തമിഴ്‌മേഖലയില്‍ മാത്രമായി ഒതുക്കി നിര്‍ത്തിയില്ല. മറിച്ച് കര്‍ണ്ണാടകയിലെ സ്വര്‍ണ്ണഖനികളുള്ള പ്രദേശമായ കോളാര്‍ മേഖലയിലേയ്ക്കും അദ്ദേഹം തന്റെ സ്വാധീനതയെ വിപുലീകരിച്ചു. തുടക്കത്തില്‍ തന്റെ അടുത്ത സഹപ്രവര്‍ത്തകനായ എം. രാഘവാറിനെ കോളാര്‍ സ്വര്‍ണ്ണമേഖലയിലേയ്ക്ക് അദ്ദേഹം നിയോഗിച്ചു. 'കോളാര്‍ സ്വര്‍ണ്ണമേഖലയിലുടനീളം ബുദ്ധനേയും അദ്ദേഹത്തിന്റെ പ്രബോധനങ്ങളേയും കുറിച്ച് നാലുവര്‍ഷം (1903-1907) രാഘവാര്‍ പ്രഭാഷണങ്ങള്‍ നടത്തി. അദ്ദേഹത്തിനവിടെ അതികഠിനമായി പ്രയത്‌നിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന ശ്രദ്ധിക്കപ്പെടാതെ പോയി. യാഥാസ്ഥിതിക ദൈവവിശ്വാസികള്‍ അദ്ദേഹത്തിനെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയും രഹസ്യമായി അദ്ദേഹത്തിന്റെ പദ്ധതികളെ നിരാശാഭരിതമാക്കും വിധം തുരങ്കം വയ്ക്കുകയും ചെയ്തു. എം.രാഘവാറിന്റെ സാന്നിദ്ധ്യം കോളാര്‍ സ്വര്‍ണ്ണമേഖലയില്‍ ക്രിസ്തുമതത്തിനും, ഹിന്ദുമതത്തിനും ഹാനികരമാകുമെന്ന ഭീതികാരണം യാഥാസ്ഥിതികര്‍ നിരവധി നിഷ്ഠൂരമായ ആക്രമണങ്ങള്‍ രാഘവാര്‍ക്കു മേല്‍ നടത്തുകയും അദ്ദേഹത്തിന്റെ വീടിനുതീവയ്ക്കുകയുംചെയ്തു.'4 തന്റെ കഠിനമായ പ്രവര്‍ത്തനഫലമായി പ്രാദേശികരായ കുറച്ചു ജനങ്ങളെ ബുദ്ധമതത്തിലേയ്ക്ക് പരിവര്‍ത്തനപ്പെടുത്താന്‍ രാഘവാറിനു കഴിഞ്ഞു. മി. എം.വൈ മുരുകേശന്‍, സി ഗുരുസ്വാമി, എ.പി.പെരിയ സ്വാമി പുലവര്‍ എന്നിവരായിരുന്നു അവരില്‍ പ്രമുഖര്‍. ആ മേഖലയില്‍ ബുദ്ധിസം വ്യാപിപ്പിക്കുന്നതിനായി അവര്‍ നിരവധി പരിശ്രമങ്ങള്‍ നടത്തി. 1914 ല്‍ താസ്സിന്റെ മരണശേഷം അപ്പാദുരൈയാറും (ക്രിസ്തു മതത്തില്‍ നിന്നും പരിവര്‍ത്തനപ്പെട്ടയാള്‍) പെരിയസ്വാമി പുലവറും ശ്രദ്ധേയമാംവിധം ആ ദൗത്യത്തെ തുടര്‍ന്നുപോന്നു. 1910 ല്‍ ബുദ്ധിസത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് 10 കവിതകളടങ്ങിയ ഒരു പുസ്തകം എ. പി. പെരിയസ്വാമി പുലവര്‍ രചിക്കുകയുണ്ടായി. ബുദ്ധനെ ക്രിസ്തുവുമായും മുഹമ്മദുമായും താരതമ്യപ്പെടുത്തിക്കൊണ്ട് മൈലെ. പി.എം. സ്വാമി എഴുതിയതിനെതിരെ 1914 ല്‍ ജി അപ്പുദുരൈയാര്‍ ഒരു എതിര്‍വാദം രചിക്കുകയുണ്ടായി.5

അയോധീ താസ്സിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ബുദ്ധിസ്റ്റ് സംഘടനകളെ ആകര്‍ഷിക്കുകയുണ്ടായി. 1913 ജനുവരിയില്‍ റംഗൂണിലെ യംഗ് മെന്‍സ് ബുദ്ധിസ്റ്റ് അസോസിയേഷന്‍ ഈ പ്രവര്‍ത്തനങ്ങളെ വീക്ഷിക്കുവാനായി എത്തി. ചിറ്റഗോങ്ങിലെ ബുദ്ധിസ്റ്റ് അസോസിയേഷനും, ബര്‍മ്മയിലെ ബുദ്ധിസ്റ്റ് സൊസൈറ്റിയും അയോധീതാസുമായി സഹകരണത്തി ലായിരുന്നു. ബുദ്ധന്റെയും ബുദ്ധിസത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പി.ക്യഷ്ണസ്വാമിയാര്‍ ബര്‍മ്മയിലേയ്ക്കു കുടിയേറി. അയോധീതാസിന്റെ മകനായ ഐ.രാജാറാം ദക്ഷിണാഫ്രിക്ക യിലേയ്ക്കു പോയി. 'ഇന്ത്യയിലെ മഹാനായ ബുദ്ധിസ്റ്റ് പുനുരുദ്ധാന നായകന്‍ പണ്ഡിറ്റ് അയോധീതാസ്സിന്റെ മകനായ രാജാറാംതാസ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ബുദ്ധിസം ദക്ഷിണാഫ്രിക്കയിലേയ്ക്ക് കടന്നുവന്നത്. ചരക്കുകള്‍ക്ക് ഓര്‍ഡര്‍ പിടിക്കുവാനുള്ള മാര്‍ഗ്ഗത്തിലൂടെ യാണ് അദ്ദേഹം നതാളിലേയ്ക്ക് പ്രവേശിച്ചത്. ഭക്ഷണശേഖരണ വ്യാപാരരംഗത്താണ് അദ്ദേഹത്തിന് ജോലി ലഭിച്ചത്. ജോലിക്കിടയില്‍ കിട്ടുന്ന ഒഴിവുവേളകളുപയോഗിച്ച് അദ്ദേഹം നിരവധി നാടകങ്ങളി ലഭിനയിക്കുകയും അക്കാലത്തെ തമിഴര്‍ അവയെല്ലാം സ്വീകരിക്കുകയും ചെയ്തു. സ്വന്തം നിലയില്‍ ബുദ്ധിസത്തില്‍ നൈപുണ്യമാര്‍ജ്ജിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍കൂടി തന്റെ സുഹ്യത്തുക്കള്‍ക്കിടയില്‍ വേണ്ടത്ര ബുദ്ധിസ്റ്റ് മതപരമായ വിവരങ്ങള്‍ പകര്‍ന്നുകൊടുക്കുവാനും അവരില്‍ താല്‍പര്യവും ആകാംക്ഷയും ജനിപ്പിക്കുവാനും രാജാറാമിനു കഴിഞ്ഞിരുന്നു.'6 1911 മാര്‍ച്ച് 8 നു രൂപീകരിച്ച ഡര്‍ബന്‍ ശാക്യബുദ്ധിസ്റ്റ് സൊസൈറ്റിയുടെ സെക്രട്ടറി അദ്ദേഹമായിരുന്നു.

മദ്രാസ്സിലെ റോയല്‍പെട്ടയിലെ സ്വവസതിയില്‍ വച്ച് 1914 മേയ് 5 ന് സംഭവിച്ച പണ്ഡിറ്റ് അയോധീതാസ്സിന്റെ ആകസ്മിക മരണം അദ്ദേഹ ത്തിന്റെ ബുദ്ധിസ്റ്റ് പുനരുദ്ധാരണ പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളുയര്‍ത്തി. 'എന്നാല്‍ 1914 ല്‍ സ്ഥാപിച്ച അടിത്തറ, പ്രസ്ഥാന ത്തിന്റെ സ്വതന്ത്രമായ വളര്‍ച്ചയും വ്യാപനവും ഉറപ്പുവരുത്തുന്ന തരത്തില്‍ വേണ്ടത്ര ശക്തിയുള്ളതായിരുന്നു. തമിഴ് ചരിത്രത്തിലും മതത്തിലും സാഹിത്യത്തിലും നടത്തിയ മൗലികമായ വ്യാഖ്യാനങ്ങളും ഗവേഷണങ്ങളുമടങ്ങിയ നിരവധിശതം പേജുകളുടെ പൈതൃകം പണ്ഡിറ്റ് തനിക്കുപിന്നില്‍ അവശേഷിപ്പിച്ചിരുന്നു. രണ്ടാമതായി തന്റെ ജീവിത കാലഘട്ടത്തില്‍ തന്നെ പുത്തന്‍ ആശയത്തില്‍ കുതിര്‍ന്നവരും സംഘടനാ മാര്‍ഗങ്ങളില്‍ പരിശീലനം സിദ്ധിച്ചവരുമായ ഒരു രണ്ടാംനിര നേതൃത്വം ഉരുത്തിരിഞ്ഞുവന്നിരുന്നു. അതിവേഗം മാറിവരുന്ന സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ക്കനുസരിച്ച് പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടു പോകുവാനായി മറ്റനവധി സഹകാരികള്‍ക്കൊപ്പം ജി. അപ്പാദുരൈയും എ.പി. പെരിയസ്വാമി പുലവരും അവരെ പിന്തുണയ്ക്കാനായി ഉണ്ടായിരുന്നു. പ്രൊഫ. എല്‍. നാസ്‌റുവും ഇപ്പോള്‍ പ്രസ്ഥാനത്തില്‍ കൂടുതല്‍ വലിയ പങ്കുവഹിക്കാന്‍ തുടങ്ങി.'7

'തമിഴ് ബുദ്ധിസം പ്രോജക്ട്' എന്ന പേരില്‍ ബുദ്ധിസത്തെ പുനഃരുജ്ജീവി പ്പിക്കാന്‍ അയോധീ താസ്സ് നല്‍കിയ സംഭാവനകള്‍ പണ്ഡിറ്റ് താസിനെ ക്കുറിച്ചുള്ള തന്റെ പ്രബന്ധത്തില്‍ ജി. അലോഷ്യസ് നന്നായി ക്രോഡീകരിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം ശരിയായി പ്രസ്താവിക്കുത് 'അദ്ദേഹം ബുദ്ധിസത്തിലേയ്ക്കു തിരിഞ്ഞ 1890 മുതല്‍ അദ്ദേഹം അന്തരിച്ച 1914 വരെയും അദ്ദേഹം തന്റെ എതിരാളികളോടുമാത്രമല്ല, മറിച്ച് നിരവധിയായ തന്റെ അനുയായികളോടും അനുഭാവികളോടും തന്റെ യുക്തിസഹമതത്തിന്റെ പുതിയ രൂപവല്‍ക്കരണത്തെക്കുറിച്ച് നിരന്തരമായി വിശദികരിക്കുകയും വ്യാഖ്യാനിക്കുകയും നീതീകരിക്കു കയും ചെയ്തുപോന്നു. തന്റെ പ്രസിദ്ധീകരണമായ തമിഴനിലൂടെയും അസംഖ്യം ലഘുലേഖകളിലൂടെയും തുടര്‍ന്ന ഈ പ്രക്രിയ, വിശ്വാസങ്ങ ളേയും ആചാരങ്ങളെയും കുറിച്ച് ധാരണയും വ്യക്തതയും നല്‍കുവാന്‍ സഹായിച്ചെന്നുമാത്രമല്ല, പുതുതായി ചേര്‍ന്നവര്‍ക്ക് തങ്ങള്‍ തെരഞ്ഞെ ടുത്ത മാര്‍ഗത്തിലൂടെ മുന്നേറുവാനുള്ള കൂട്ടായ പ്രതിജ്ഞകളെ ശക്തിപ്പെടുത്തുകയും ചെയ്തു. ഉയര്‍ന്നുവരുന്ന പുതിയ ദാര്‍ശനിക സമൂഹത്തിന്റെ ഉപയോഗത്തിനായി വ്യക്തമായതും യുക്തി പൂര്‍ണമായതും ജനാധിപത്യപരമായതുമായ, ജനനം, മരണം, വിവാഹം തുടങ്ങിയവയ്ക്കുള്ള ആചാരങ്ങള്‍, കൂട്ടായ ആഘോഷങ്ങള്‍, ആരാധനാ സമ്പ്രദായങ്ങള്‍, പ്രാഥമികമായ സദാചാര നിയമസംഹിതകള്‍ എന്നിവ അയോധീതാസ്സറുടെ നേതൃത്വത്തില്‍ കീഴില്‍ രൂപപ്പെടുകയും ചെയ്തു.'8

1914 മേയിലുണ്ടായ താസ്സിന്റെയും, അതേ വര്‍ഷം ഡിസംബറിലുണ്ടായ കോളാര്‍ മേഖലയിലെ ബുദ്ധിസ്റ്റ് മിഷനറി എം. രാഘവന്റെയും ആകസ്മികമരണം ബുദ്ധിസ്റ്റ് പുനഃരുത്ഥാന പ്രസ്ഥാനത്തിന് ഗുരുതരമായ തകരാറുകള്‍ വരുത്തിവച്ചുവെങ്കിലും ഉടനേ തന്നെ അനുയായികള്‍ പ്രസ്ഥാനത്തെ ഏറ്റെടുക്കുകയുണ്ടായി. പണ്ഡിറ്റ് അയോധീതാസ്സിന്റെ മൂത്ത മകനായ ഐ. പട്ടാഭിരാം, പ്രൊഫ. പി.എല്‍. നാസ്‌റു, കോളാര്‍ മേഖലയിലെ ജി. അപ്പാദുരൈയാര്‍, എ.പി. പെരിസ്വാമി പുലവര്‍ തുടങ്ങിയ പലരും പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ചു. 1907 ല്‍ 'എസ്സന്‍സ് ഓഫ് ബുദ്ധിസം' എന്ന പുസ്തകം പ്രകാശിപ്പിച്ചതിനു ശേഷം പ്രൊഫ. പി.എല്‍. നാസ്‌റു 1922 ല്‍ തന്റെ പ്രധാനഗ്രന്ഥമായ 'ദി സ്റ്റഡി ഓഫ് കാസ്റ്റ്' പ്രസിദ്ധീകരിച്ചു. സൗത്ത് ഇന്ത്യന്‍ ബുദ്ധിസ്റ്റ് സൊസൈറ്റിയുടെ പൊതുയോഗങ്ങളില്‍ കാട്ടിയ പ്രചോദനപരമായ നേതൃത്വ പാടവത്തി നാല്‍, പണ്ഡിറ്റ് അയോധീതാസ്സിന്റെ പിന്‍ഗാമിയാകാനു ചിതമായ ഒരു ശരിയായ മനുഷ്യനെ പി.എല്‍. നാസ്‌റുവില്‍ പ്രസ്ഥാനം മൊത്തത്തില്‍ ദര്‍ശിച്ചു.9

പണ്ഡിറ്റ് അയോധീതാസ്സ് തന്റെ ജീവിതകാലയളവില്‍ ബുദ്ധിസ്റ്റുകളുടെ ഒരു പൊതുസമ്മേളനം സംഘടിപ്പിക്കുവാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അതു സാക്ഷാത്കരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം അത്തരത്തിലുള്ള രണ്ട് സമ്മേളനങ്ങള്‍ നടന്നു. പ്രൊഫ. നാസ്‌റുവിന്റെ അധ്യക്ഷതയില്‍ ആദ്യത്തേത് 1917 ല്‍ മദ്രാസിലും രണ്ടാമത്തേത് 1920 ല്‍ ബാംഗ്ലൂരിലും നടന്നു. ഈ രണ്ടു സമ്മേളന ങ്ങളിലും ബുദ്ധിസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ക്കുപുറമേ, നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തെക്കുറിച്ചും, ഹോംറൂള്‍ പ്രസ്ഥാനത്തെ എതിര്‍ക്കല്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. അടുത്ത സെന്‍സസ്സുമുതല്‍ ഇന്ത്യന്‍ ബുദ്ധിസ്റ്റുകള്‍ക്ക് പ്രത്യേക കോളം അനുവദിക്കണമെതായിരുന്നു ബാംഗ്ലൂര്‍ സമ്മേളനം ആവശ്യപ്പെട്ടത്. ബാംഗ്ലൂര്‍ സമ്മേളനത്തിലെ നാഴികക്കല്ലായ മറ്റൊരു തീരുമാനം ഇന്ത്യന്‍ ബുദ്ധിസ്റ്റുകളുടെ വിവാഹം, വിവാഹമോചനം, ദായക്രമം എന്നിവയുമായി ബന്ധപ്പെട്ട നിയമാവലിക്ക് രൂപം നല്‍കുവാനായി 15 അംഗകമ്മിറ്റിയെ രൂപീകരിച്ചതാണ്. സൗത്ത് ഇന്ത്യന്‍ ബുദ്ധിസ്റ്റ് സമ്മേളനങ്ങളുടെ തുടര്‍ച്ചയായി മൂന്നാമത്തെ സമ്മേളനം 1928 ല്‍ ഏപ്രില്‍ 6 മുതല്‍ 8 വരെ നടന്നു. ഈ സമ്മേളനത്തില്‍ അതിഥിയായി പങ്കെടുത്തു പ്രസംഗിച്ചതില്‍ ഒരാള്‍ തന്തൈ പെരിയാര്‍ ആയിരുന്നു. ആരാണ് ബുദ്ധിസ്റ്റ് എന്ന വിഷയത്തിന്മേല്‍ ഈ സമ്മേളനം ഒരു സുപ്രധാന തീരുമാനമെടുത്തു. സമ്മേളനം പ്രഖ്യാപിച്ചത് 'ആരൊക്കെ യാണോ അസോസിയേഷന്റെ കൂട്ടായ്മയില്‍ വച്ച് വിഗ്രഹാരാധനയേയും, അതിന്റെ ആചാരക്രമങ്ങളെയും ജാതിവിവേചനങ്ങളെയും അപലപിച്ചു കൊണ്ട് പഞ്ചശീലത്തെ ഉള്‍ക്കൊള്ളുന്നത്' അവരായിരിക്കും ബുദ്ധിസ്റ്റുകള്‍. കൂടുതല്‍ മാറിയ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാലാമത്തെ സമ്മേളനം 1933 ല്‍ കോളാര്‍ സ്വര്‍ണമേഖലയില്‍ വച്ചുനടന്നു. 1939 ഏപ്രില്‍ 29 ന് സാരാനാഥില്‍ വച്ച് അനാഗരിക് ധര്‍മപാലിന്റെയും, 1934 ല്‍ ജൂലൈ 14 ന് മദ്രാസില്‍ വച്ച് പ്രൊഫ. നാസ്‌റുവിന്റെയും മരണ ത്തെത്തുടര്‍ന്ന് 1933-34 കാലയളവ് പ്രസ്ഥാനത്തിന് വീണ്ടും ദുരന്ത പൂര്‍ണമായ കാലഘട്ടമാണെന്ന് തെളിഞ്ഞു. കുറച്ചുകാലത്തെ ഇടവേള യ്ക്കുശേഷം ജി. അപ്പാദുരെയുടെ അധ്യക്ഷതയില്‍ അഞ്ചാമത്തെ പൊതുസമ്മേളനം 1945 മാര്‍ച്ച് 31-ഏപ്രില്‍ 1 തീയതികളായി മദ്രാസില്‍ നടന്നു. ഈ സമ്മേളനത്തിന്റെ പ്രധാന ആവശ്യം പ്രത്യേക ബുദ്ധിസ്റ്റ് നിയമസംഹിത വേണമെന്നായിരുന്നു.

1940 മുതല്‍ 1954 വരെ നിരവധി സന്ദര്‍ഭങ്ങളില്‍ ബാബാസാഹബ് ഡോ. അംബേദ്കര്‍ ദക്ഷിണേന്ത്യ സന്ദര്‍ശിച്ചിരുന്നു. തന്റെ സന്ദര്‍ശനവേളയില്‍ മദ്രാസ്സിലും, ബാംഗ്ലൂരിലും, കോളാറിലുമുള്ള സൗത്ത് ഇന്ത്യന്‍ ബുദ്ധിസ്റ്റ് അസോസിയേഷന്റെ ശാഖകളെ അദ്ദേഹം സന്ദര്‍ശിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. 1944 സെപ്റ്റംബറില്‍ ഡോ. അംബേദ്കറുടെ മദ്രാസ് സന്ദര്‍ശന വേളയില്‍ സൗത്ത് ഇന്ത്യന്‍ ബുദ്ധിസ്റ്റ് അസോസിയേഷന്‍ അദ്ദേഹത്തിന് ഒരു സ്വാഗത സമ്മേളനം ഒരുക്കുകയും ബുദ്ധന്റെ ഒരു ചിത്രം സമ്മാനിക്കുകയും ചെയ്തു. 1950 ല്‍ ലോക ബുദ്ധിസ്റ്റ്‌സമ്മേളനത്തിലെ പ്രതിനിധിയെന്ന നിലയില്‍ കൊളംബോ സന്ദര്‍ശിച്ചപ്പോള്‍ മദ്രാസില്‍ നിന്നും കോലാറില്‍ നിന്നുമുള്ള ബുദ്ധിസ്റ്റുകള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ബുദ്ധിസ ത്തെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അവര്‍ അവരുടെ പ്രസിദ്ധീകരണങ്ങളുടെ പ്രതികള്‍ അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. 1956 ല്‍ നാഗ്പൂരിലെ പുരാതന നാഗന്മാരുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍ നടന്ന ഡോ. അംബേദ്കറുടെ മതപരിവര്‍ത്തനത്തിന് ദക്ഷിണേന്ത്യയിലെ ബുദ്ധിസ്റ്റ്പ്രസ്ഥാനങ്ങള്‍ അതുല്യമായ പശ്ചാത്തലമാണ് ഒരുക്കിയതെന്ന് സ്പഷ്ടമായും അനുമാനിക്കാവുതാണ്. ബാബാസാഹേബിന്റെ മതപരിവര്‍ത്തനം ഇന്ത്യക്കകത്തുമാത്രമല്ല, വിദേശത്തും മഹത്തായ ചലനങ്ങള്‍ സൃഷ്ടിച്ചു. ബര്‍മ്മയിലെ സുപ്രീം കോടതി ജഡ്ജായിരുന്ന ചാന്‍ ഹൂ, ഡോ. അംബേദ്കര്‍ക്കെഴുതിയ കത്തില്‍ പരാമര്‍ശിച്ചത് 'താങ്കള്‍ കാട്ടിയ കുലീനമായ ഉദാഹരണത്തെ പിന്തുടര്‍ന്ന് അത്യാകര്‍ഷ കമായ ഒരു ചടങ്ങില്‍ വച്ച് 5000 തമിഴര്‍ ഔപചാരികമായി ബുദ്ധിസ ത്തെ സ്വീകരിച്ചു'10 എന്നാണ്.

ഉപസംഹാരാര്‍ത്ഥം പരാമര്‍ശിക്കപ്പെടേണ്ടത്, 'കോളനി വാഴ്ചയാല്‍ ശക്തിയാര്‍ജിക്കപ്പെട്ട ബ്രാഹ്മണിസത്തിനും ജാതി ഹിന്ദുയിസ ത്തിനു മെതിരാ യുള്ള പോരാട്ടത്തില്‍ വടക്കന്‍ തമിഴകത്തെ കീഴാളവല്‍ക്ക രിക്കപ്പെട്ട സമുദായങ്ങള്‍ നടത്തിയ കൂട്ടായ വിമോചന പദ്ധതിയാണ് തമിഴ് ബുദ്ധിസം. അടിച്ചമര്‍ത്തപ്പെട്ടവന്റെ മതമെന്ന നിലയില്‍ മര്‍ദ്ദകന്റെ മതത്തിനെതിരായ ഒരു പുത്തന്‍പ്രതീകത്തെ അതു നിര്‍മ്മിച്ചെടുത്തു.'11 അത്തരമൊരു പ്രത്യയശാസ്ത്രപരമായ നിര്‍മാണ ത്തിലെ മനുഷ്യഘടകങ്ങള്‍ നിശ്ചയമായും അയോധീതാസ്സ്, പി. ലക്ഷ്മി നര്‍സു, എ.പി. പെരിയസാമി പുലവര്‍, ജി. അപ്പാദുരൈയാര്‍, ടി.സി. നാരായണസ്വാമി, സി. സ്വപ്‌നേശ്വരി അമ്മാള്‍ എന്നിവരെക്കൂടാതെ ഭാസുരത്വം അല്‍പം കുറഞ്ഞ വന്‍ജനാവലിയുമുണ്ടായിരുന്നു. ഇവരില്‍ ആദരണീയമായസ്ഥാനം തീര്‍ച്ചയായും പോകുന്നത് അയോധീതാസ്സി ലേയ്ക്കാണ്.12 തീര്‍ച്ചയായും മര്‍ദ്ദകപൂര്‍ണമായ സാമൂഹ്യക്രമത്തി നെതിരെ ഇന്ത്യയില്‍ നടന്ന നിരവധി സാമൂഹിക സാംസ്‌കാരിക പ്രക്ഷോഭങ്ങളിലൊന്നാണ് ഈ സാമൂഹിക സാംസ്‌കാരിക പ്രക്ഷോഭവും.
--------------------------------
പരിഭാഷ: യു പി അനില്‍കുമാര്‍