"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

പുലയരുടെ വൈവിദ്ധ്യമാര്‍ന്ന നാടന്‍ കലകളും നാടന്‍ വാദ്യങ്ങളും - കുന്നുകുഴി എസ് മണി

കേരളസംസ്‌കാരത്തിന്റെ പ്രാക്തനരൂപങ്ങളാണ് പുലയരുടെയും, പറയരുടെയും, കുറവരുടെയും നാടോടി ദൃശ്യകലകള്‍. പില്‍ക്കാലത്ത് കേരളീയ ദൃശ്യകലകള്‍ എന്നറിയപ്പെടുന്ന കഥകളി, കൂടിയാട്ടം, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, നൃത്തം, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയവ എല്ലാം സവര്‍ണ കലാരൂപങ്ങളുടെയും പിതൃത്വം പുലയരുടെയും പറയരുടെയും കുറവരുടെയും ആദികലാരൂപങ്ങളാണ്. ആദിമജനങ്ങളുടെ കലാസമ്പത്തില്‍നിന്നും അനുകരിച്ച് രൂപപ്പെടുത്തിയ നവീനകലാരൂപങ്ങള്‍ക്ക് പഴംകലകളില്‍ എന്തെങ്കിലും സാദര്‍ശ്യം കണ്ടെത്താന്‍ കഴിയും.

കേരളത്തിലെ ആദി കലാരൂപങ്ങളുടെ ജനയിതാക്കള്‍ തുടികൊട്ടിപ്പാടുന്ന പുലയരും, പറകൊട്ടിപ്പാടുന്ന പറയരുമാണ്മ ണ്ണില്‍ ജനിച്ച്, മണ്ണില്‍ പോരിടിച്ചു വളര്‍ന്ന്, മണ്ണില്‍ അധ്വാനിച്ച് വിയര്‍പ്പൊഴുക്കി മണ്ണിനോട് ഇഴുകിച്ചേര്‍ന്ന് ജീവിതം കരുപിടിപ്പിച്ച ഇവരില്‍ നിന്നും ഉയിര്‍കൊണ്ട നാടന്‍പാട്ടുകളെയും കലാരൂപങ്ങളെയും പിന്നിലാക്കാന്‍ ലോകത്തിലെ ഒരു ആധുനിക കലാസമ്പത്തിനും ഇന്നോളം കഴിഞ്ഞിട്ടില്ല. ആധുനിക വാദ്യങ്ങള്‍ മണ്ണാന്മാരുടെ നന്തുണിയുടെ പഴയരൂപങ്ങളാണ്. അതുപോലെ പാണന്മാരുടെ 'ഉടു'ക്കായിമാറിയത് പുലയരുടെ 'തുടി' യായിരുന്നു. വാദ്യോപ കരണങ്ങളില്‍ ഊത്തുകള്‍ക്കും പ്രാധാന്യമേറെയാണ്. കൊമ്പും, കുഴലും, കാളവിളിയും ആദിമ ജനതയില്‍ നിന്നും ഉണ്ടായവയാണ്. നാടോടി സംസ്‌ക്കാരത്തിന്റെ വാദ്യോപകര ണങ്ങള്‍ക്ക് ഓരോ ചരിത്രവും, ശബ്ദഘടനയും, പ്രയോഗരീതികളും ഈ ജനവിഭാഗ ങ്ങള്‍ക്കിടയില്‍ നിലവിലു ണ്ടയിരുന്നു. ഇവയൊക്കെ വൈദിക സംസ്‌ക്കാര ത്തിന്റെ പേരുപറഞ്ഞ് പരദേശി ബ്രഹ്മണര്‍ പുലയന്റെയും, പറയന്റെയും, മണ്ണാന്റെയും, പുളളുവന്റെയും വാദ്യോപകരണങ്ങളെ അശുദ്ധിമാറ്റി പുതിയ പേരില്‍ ക്ഷേത്രാരാധനകള്‍ക്കും മറ്റുമായി മാറ്റിയെടുത്തു വെങ്കിലും അവയുടെ പ്രാക്‌ന രൂപത്തിനോ ശബ്ദഘടന യ്‌ക്കോ മാറ്റം വരുത്തുവാന്‍ ദൈവത്തിന്റെ വക്രത്തില്‍ നിന്നും ജനിച്ചെത്തിയ വക്രബുദ്ധബ്രാഹ്മണര്‍ക്ക് കഴിഞ്ഞിരുന്നില്ല. കഴിയുകയുമില്ല

പുലയുരുടെ നാടന്‍ കലകള്‍ (കളികള്‍)

ചരിത്രത്തിന്റെ ആദിഭാവങ്ങളിലേയക്ക് ഊളിയിട്ട് ചെന്നാല്‍ പ്രാകൃത മനുഷ്യനില്‍ രൂഢഭാവം കൈക്കൊണ്ടിരുന്ന ആനന്ദം നൃത്തരൂപം പൂണ്ടിരുന്നു. ജീവിതത്തിന്റെ മിക്ക സന്ദര്‍ഭങ്ങളിലും പാട്ടിനോടൊപ്പം നൃത്തവും ചെയ്തിരുന്നു. ആദികലാരൂപത്തിന്റെ ജനനം ഇത്തരം അവസരങ്ങളില്‍ നിന്നായിരുന്നു. ജനനം, തിരണ്ടുകല്യാണം, വിവാഹം, ഗര്‍ഭധാരണം, കുഞ്ഞുപിറക്കുമ്പോള്‍, നൂലുകെട്ടുകല്യാണം, പേരിടല്‍ കര്‍മ്മം, നായാട്ട്, യുദ്ധം, കാര്‍ഷികവൃത്തി, ഉത്സവം, മരണം, ഈശ്വര പ്രീതി എന്നിങ്ങനെയുളള അവസരങ്ങളിലെല്ലാം നൃത്തവും, പാട്ടും, കൊട്ടും, ആട്ടവും അനിവാര്യ ഘടകങ്ങളായിരുന്നു.

നാടോടിതനത് കലാരൂപങ്ങള്‍ അറവനമുട്ട്, അമ്മാനാട്ടം, ആര്യമാലയാട്ടം, ആണ്ടിയാട്ടം, ആദിവാസികലാ രൂപങ്ങള്‍, ഏലേലക്കരടി, ഏഴാമത്തുകളി, ഏഴാമുത്തിപ്പുറപ്പാട്, ഐവര്‍കളി, ഓണക്കളികള്‍, ഓട്ടംതുളളല്‍, കരടികളി, കട്ടയടി, കണ്ണിയാര്‍ കളി, കാവടിയാട്ടം, കക്കാരുകളി 
(കാക്കരശ്ശി - കാക്കാലച്ചീനാടകം), കാളകളി, കാളീനാടകം, കുമ്മാട്ടി, കുതിരകളി, കുത്തിയോട്ടം, കുത്തിയോട്ടം, തലയാട്ടം, താലപ്പൊലി കളി, 

തപ്പുമേളക്കളി, തട്ടിന്മേല്‍ക്കളി, തിരുവാതിരകളി, തിറയാട്ടം, താനാട്ടം, ദഫ്മുട്ട്, തീയാട്ട്, തെയ്യം-തിറാതൂക്കം, പറക്കും കുത്ത്, പരിചമുട്ടുകളി, പടയണി, പറയന്‍ തുളളല്‍, പാന, പാങ്ങ്കളി, പാമ്പുതുളളല്‍, പാമ്പാട്ടി നൃത്തം, പാവകളി, പാവക്കൂത്ത്, പുലക്കളി, പൂരക്കളി,പൊറാട്ടുകളികള്‍, കുറത്തിയാട്ടം, കാവടിയാട്ടം, കൂംഭനൃത്തം, കൈകൊട്ടിക്കളി, കോല്‍ക്കളി, കോവില്‍നൃത്തം, കോലാട്ടം, കോതാമുറി, കോലംതുളളല്‍, ചീനക്കെട്ട്, ഗന്ധര്‍വ്വന്‍ തുളളല്‍, ഗരുഢന്‍ തൂക്കം, ഗരുഢന്‍ തൂക്കം ഗരുഢ നൃത്തം (തുള്ളല്‍), തച്ചോളിക്കളി, ചവിട്ടുകളി, ചീതങ്കന്‍ തുളളല്‍, ചിമ്മാനക്കളി, മാര്‍ഗ്ഗം കളി, മാരിയമ്മന്‍ തുള്ളല്‍, മയിലാട്ടം മുടിയാട്ടം, മുടിയേറ്റ് പട്ടക്കളികള്‍, വേലകളി, വേടര്‍ നൃത്തം, വിജയ നൃത്തം, വില്ലടിച്ചാന്‍ പാട്ട്, സംഘക്കളി തുടങ്ങിയവയാണ്. ഈ കലാരൂപങ്ങള്‍ പുലയര്‍ മാത്രമല്ല മറ്റു പല ജാതിക്കാരും കളിക്കാരായിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം കളികളിലും പുലയര്‍ പങ്കെടുക്കാറുണ്ട്.

തെയ്യാം-തിറയെന്ന കലാരൂപം

വടക്കന്‍ കേരളത്തിലൂടെ നീളം കെട്ടിയാടപ്പെടുന്ന ഈ അനുഷ്ടാന കലാരൂപത്തിന്റെ ഇത്ഭവം പലയരില്‍ നിന്നാണ്. പുലയന്‍(ചെറുമന്‍), കൊപ്പാളന്‍, മയിലന്‍(മാവിലന്‍), വേട്ടുവന്‍(വേട്ടുവപ്പുലയന്‍) എന്നീ ജാതിക്കാരായിരുന്നു പണ്ട് തെയ്യം-തിറ കെട്ടിയാടിയിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് തീയരും, നമ്പൂതിരിയാരും തെയ്യം-തിറയുടെ അവകാശി കളായി ഉത്തര കേരളത്തില്‍ ഉത്ഭവിക്കുന്നത് എങ്ങിനെയെന്ന് മനസ്സിലാ കുന്നില്ല. മലബാറിലെ കാവുകളിലും, ക്ഷത്ര സങ്കേതങ്ങളിലുമാണ് തെയ്യം-തിറ കെട്ടി ആടിയിരുന്നത്. മരപ്പലകകൊണ്ടുളള ഒരു ഉപകരണമാണ് തിറയെന്ന് പറയുന്നത്. തെയ്യത്തിന് തിറ തലയില്‍ വച്ച് ആടുന്നതിനാണ് തെയ്യം-തിറ എന്ന പേരുണ്ടായത്. ദൈവം എന്ന പദത്തിന് പുലയര്‍ പണ്ടങ്ങാണ്ടോനല്‍കിയ പേരാണ് തെയ്യം. പകര്‍ച്ച വ്യാധികളെ ഉച്ചാടനം(നിവാരണം)ചെയ്യുന്നതിനും, വിജയസാദ്ധ്യത്തിനും, ഇഷ്ടകാര്യ സിദ്ധിക്കും, സന്താന ലാഭത്തിനും, ബാധോച്ചാടനത്തുനുമൊക്കെയാണ് തെയ്യം-തിറയാട്ടം നടത്തുന്നത്.

കാലാന്തരത്തില്‍ ജാതികള്‍ തെയ്യങ്ങളെ കീഴടക്കുക യായിരുന്നു. ജാതി ക്കോലങ്ങള്‍, കോലത്തിരി ക്കോലങ്ങള്‍, നായര്‍ത്തെയ്യങ്ങള്‍, തീയത്തെ യ്യങ്ങള്‍, വയനാട്ടു കുലവന്‍, മുന്തപ്പന്‍, കുമ്മാള ത്തെയ്യങ്ങള്‍ എന്നിവയും, ഭൈരവന്‍, പൊട്ടന്‍, കരിങ്കുട്ടിച്ചാത്തന്‍, ഉച്ചിട്ട്, പൂക്കുടിച്ചാത്തന്‍ എന്നീ പഞ്ചമൂര്‍ത്തി ത്തെയ്യങ്ങളും, കക്കരഭഗവതി, നരമ്പില്‍ ഭഗവതി, ആറളത്തു ഭഗവതി, അറത്തില്‍ ഭഗവതി തുടങ്ങിയ ദേവിതെയ്യങ്ങളും ബ്രാഹ്മണരുടെ രക്തേശ്വരി, ഉച്ചണ്ഡി തെയ്യങ്ങളു മാണുള്ളത്. ഗോത്ര സമുദായത്തില്‍പ്പെട്ട ആളുകളെക്കൊണ്ട് (മലയന്‍, പുലയന്‍, മണ്ണാന്‍, വേടന്‍, കുറിച്യര്‍) അനുഷ്ഠാന ചടങ്ങുകള്‍ നിര്‍വഹി പ്പിക്കുകയും കാര്യസ്ഥാനം (തണ്ടാര്‍) നില നിര്‍ത്തുക യുമാണ് തീയര്‍ ചെയ്യുന്നത്.4 'അമ്മ സങ്കല്പവും തെയ്യം - തിറയും' എന്ന ലേഖന ത്തിലൂടെ സത്യന്‍ മാടക്കര തെയ്യം-തിറ തീയ്യരുടെതാണെന്ന് സ്ഥാപിച്ചെടു ക്കാന്‍ വിഫലശ്രമം നടത്തുന്നുണ്ട്. പുലയര്‍ ദൈവത്തെ സ്ഥുതിക്കുവാന്‍ കെട്ടിയാടിയിരുന്ന തെയ്യം - തിറ സ്വന്തമാക്കാന്‍ ആരും ആഗ്രഹിക്കണ്ട. പുലയന്‍, മണ്ണാന്‍, മാവലന്‍, ചെറുമന്‍, ചിങ്കത്താലന്‍, വേലന്‍, മുന്തറ്റാന്‍, അഞ്ഞൂകാന്‍, കോപ്പാഇന്‍ പമ്പത്തന്‍, പരവന്‍ എന്നീ സമുദയാക്കാരാണ് തെയ്യം തിറ കെട്ടി ആടുന്ന അവര്‍ണ വിഭാഗങ്ങള്‍ തെയ്യം - തിറയ്ക്ക് പാടുന്നതോറ്റം പാട്ടുകള്‍ പഠനാര്‍ഹമാണ്.

കാളകളിയും പൂതംകളിയും പാവക്കുത്തും.

കാളകളെ പ്രത്യേക ശികഷണത്തിലൂടെ പരിശീലിപ്പിച്ച് പട്ട് പുറത്തു മൂടി അലങ്കരിച്ച് വീടുകള്‍ തോറും കൊണ്ടുനടന്ന് കളിപ്പിക്കുന്ന പതിവ് പണ്ടുണ്ടായിരുന്നു. ഒരുതരം തോലുപാകിയ വാദ്യവും കുഴല്‍ വിളിയു മുണ്ടാകും. മേളത്തിന്റെയും കുഴല്‍ വിളിയുടെയും താളത്തിനൊപ്പിച്ച് കാള തുളളിക്കളിക്കുന്നുണ്ടാവും. പുലയരാണ് കാളകളിയുടെ ഉപജ്ഞാ താക്കള്‍. കേരളക്കരയില്‍ കാളകളി അന്യം നിന്നുപോയിരിക്കുന്നു.

-കാര്‍ഷിക വൃത്തിയെടുത്ത് ജീവിതം നയിക്കുന്ന പുലയര്‍ക്ക് പ്രസിദ്ധങ്ങളായ നാടോടികലകളുണ്ട്. കാളകളിയും, പുതംകളിയും പുലയരുടെ പേരുകേട്ട കലാരൂപങ്ങളാണ്. പാട്ടും കൊട്ടും, ആട്ടവും, തുളളലുമായുളള കാളകളിയും, പൂതംകളിയും കൊയ്ത്തുത്സവത്തിന്റെ ഭാവങ്ങളെ ആനന്ദിപ്പിക്കുന്നവയാണ്. കാള- കീറത്തുണിയും, വൈക്കോലും കൊണ്ടുണ്ടാക്കുന്ന പൊയ്‌ക്കോലം കേരളത്തിലെ കാര്‍ഷിക ജീവിത ത്തിന്റെ പ്രതീകമാണല്ലോ. പൂതം കളിയില്‍ ദാരികവധം കഥയാണ് ഇതിവൃത്തം. 5 ഒര്‍ജിനല്‍ കാളകളെ മൊരുക്കിയെടുത്തും, കാളയുടെ രൂപം തുണിയില്‍ കെട്ടിയുണ്ടാക്കിയും കാളകാളി നടത്തുന്നുണ്ട്.

പാവക്കൂത്ത് നടത്തുന്നത് പാലക്കാട് ജില്ലയിലെ പുലവര്‍ എന്ന സമുദായക്കാരാണ്. പരമ്പരാഗതമായി പാവക്കൂത്ത് ഇവര്‍ നടത്താറുണ്ട്. അതേസമയം തോല്‍പാവക്കൂത്തില്‍ പങ്കെടുക്കുന്നത് പുലയരും. നാടകവേദിയുടെ പ്രാക്തനരൂപമായ പാവക്കൂത്തിന്റെ ജനയിതാക്കള്‍ പുലയരും അവരുടെ കലാ പാരമ്പര്യ ശേഷിയും കൊണ്ടാണ്. പ്രത്യേകതരം ചെണ്ടയാണ് ഇതിന്റെ പിന്നണി വാദ്യത്തിനായി ഉപയോഗിക്കുന്നത്. മദ്യ കേരളത്തിലാണ് സാധാരണയായി പാവക്കൂത്ത് നടത്താറുള്ളത്. രോഗനിവാരണത്തിനും, ആപത്തുകള്‍ ഒഴിവാക്കാനും ഭഗവതിക്കാവുകളില്‍ വഴിപാടായും പാവക്കൂത്ത് നടത്തിവരാറുണ്ട്. പാവക്കൂത്തിന് നിഴല്‍ക്കുത്ത്, തോല്‍പാവക്കൂത്ത്, ഓലപ്പാവക്കൂത്ത് എന്നെല്ലാം പേരുണ്ട്. കമ്പരുടെ രാമായണ കഥയെ ആസ്പദമാക്കിയാണ് ഇതിന്റ ഇതിവൃത്തം തയ്യാറാക്കിയിരിക്കുന്നതു തന്നെ