"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

മഹാത്മാ അയ്യന്‍കാളി പ്രസ്ഥാനം - ഡോ. സുരേഷ് മാനേ

ശ്രീനാരായണഗുരു അയിത്ത ജാതിയായ ഈഴവ സമുദായത്തിലാണ് ജനിച്ചതെങ്കില്‍, മറ്റൊരയിത്ത ജാതിയായ പുലയ സമുദായത്തിലാണ് മഹാത്മ അയ്യന്‍കാളി ജനിച്ചത്.18 1863 ആഗസ്റ്റ് 28ന് നിരക്ഷരരായ ഒരു പുലയ കുടുംബത്തി ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ പരിഷ്‌ക്കര ണങ്ങളിലും തന്റെ സമുദായോ ദ്ധാരണത്തിലും അദ്ദേഹത്തിന് പ്രമുഖ പങ്കുണ്ടാ യിട്ടുകൂടി, കേരളത്തിനു വെളിയില്‍ അദ്ദേഹം ഏറെ അറിയപ്പെടുന്നില്ല. ശ്രീനാരായണ ഗുരുവിനും ഡോ. പല്‍പ്പുവിനും, കുമാരനാശാനും സമകാലീന നായിരുന്നു മഹാത്മാ അയ്യന്‍കാളി (1863-1941). തന്റെ ജീവിതത്തിന്റെ പ്രാരംഭ കാലത്ത് തന്റെ സമുദായം നേരിടേണ്ടി വന്ന ജാതീയ പീഡനങ്ങളും വിവേചനവും സാമൂഹ്യമായ അടിച്ചമര്‍ത്തലും അദ്ദേഹത്തെ സംഭ്രാന്തനാക്കി യിരുന്നു. അക്കാലത്ത് അയിത്ത ജാതിക്കാര്‍ ഉയര്‍ന്ന ജാതിക്കാരുടെ അടിമകളും സേവകരുമായിരുന്നു.

തന്റെ പോരാട്ടത്തിന്റെ ആദ്യപടിയായി അയിത്താ ചരണത്തിനു പുറമേ തങ്ങളുടെ സഹജീവികളായ സ്ത്രീപുരുഷന്‍മാര്‍ നേരിടേണ്ടി വരുന്ന തങ്ങളുടെ സാമൂഹ്യ അനീതികളെ എതിര്‍ക്കുവാന്‍ വേണ്ടി അദ്ദേഹം സുഹൃത്തുക്കളെ സംഘടിപ്പിച്ചു. ഈ പോരാട്ട ത്തിന്റെ അടിസ്ഥാന അജണ്ട അയിത്ത ജാതിക്കാര്‍ക്ക് പൗരസ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു. 1898 ല്‍ ഉയര്‍ന്ന ജാതിക്കാരുടെ മേല്‍ക്കോയ്മ വെല്ലുവിളിച്ചുകൊണ്ട് നിരോധിക്കപ്പെട്ട തെരുവീഥികളി ലൂടെ അദ്ദേഹം തന്റെ കാളവണ്ടി യോടിച്ചു. അദ്ദേഹത്തിന്റെ അനുയായികള്‍ 'അയ്യങ്കാളിപ്പട' എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ പോരാട്ടം സാമൂഹ്യ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വേണ്ടിയായിരുന്നു. അയ്യന്‍കാളി നിരക്ഷരനായി രുന്നുവെങ്കിലും, ദലിതരുടെ വിമോചനത്തിനു വേണ്ടിയുള്ള പദ്ധതികള്‍ക്ക് രൂപകല്‍പ്പന നല്‍കുന്നതിന് അദ്ദേഹത്തിന് ഉയര്‍ന്ന പ്രായോഗിക ജ്ഞാനം ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ഫൂലെയെപ്പോലെ, വിദ്യാഭ്യാസം, സര്‍ക്കാരുദ്യോഗം, കൃഷിഭൂമിക ളിന്‍മേലുള്ള അവകാശം എന്നീ അയിത്ത ജാതിക്കാരുടെ ത്രിമുഖ പ്രശ്‌നങ്ങള്‍ അദ്ദേഹം തിരിച്ചറി ഞ്ഞിരുന്നു. ദലിത് വിമോചനത്തി നായുള്ള അദ്ദേഹത്തിന്റെ പരിശ്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

1. അയിത്ത ജാതിക്കാരുടെ വിദ്യാഭ്യാസാ വകാശങ്ങള്‍ക്കു വേണ്ടി അദ്ദേഹം 1904ല്‍ പ്രീപ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. എന്നാലതിനെ ഉയര്‍ന്ന ജാതിക്കാര്‍ തീവച്ചു നശിപ്പിച്ചു. ഇത് അയിത്ത ജാതിക്കാരും ഉയര്‍ന്ന ജാതിക്കാരും തമ്മിലുള്ള സംഘട്ടനത്തിന് ഇടയാക്കി. വിദ്യാലയ പ്രവേശന ത്തിനായുള്ള അവകാശത്തിനായി 1913 ജൂണില്‍ അയ്യന്‍കാളി കര്‍ഷകത്തൊഴി ലാളികളുടെ ഒരു സമരം സംഘടിപ്പിച്ചു. കേരളത്തിലെ കര്‍ഷകത്തൊ ഴിലാളികളുടെ ആദ്യ സമരമായിരുന്നു അത്. 1914 മേയിലാണ് ഈ സമരം അവസാനിച്ചത്. 1916 ല്‍ അദ്ദേഹം തീയങ്കര പുലയ വിദ്യാലയം ആരംഭിച്ചു. 1919ല്‍ ക്രിസ്തുമതത്തി ലേയ്ക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്കായി മറ്റൊരു സ്‌കൂളും ആരംഭിച്ചു.

2. വെങ്ങാനൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള പൊതുവഴിയിലൂടെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യത്തിനായി അയ്യന്‍കാളിയും അനുയായി കളും അവകാശവാദം ഉന്നയിക്കുകയും അതവര്‍ നടപ്പിലാക്കുകയും ചെയ്തു. മടക്കയാത്രയില്‍ ഉയര്‍ന്ന ജാതിക്കാര്‍ ആയുധങ്ങളുമായി അവര്‍ക്കുമേല്‍ ചാടിവീണെങ്കിലും അയ്യങ്കാളിപ്പടയുടെ തല്ലാണ് അവര്‍ക്ക് ലഭിച്ചത്.

3. അയിത്ത ജാതിക്കാരെയും ദലിത് ക്രിസ്ത്യാ നികളേയും സംഘടിപ്പിക്കു ന്നതിനായി 1907 ല്‍ എസ്.എന്‍.ഡി.പിയുടെ മാത്യകയില്‍ സാധുജന പരിപാലന സംഘം (എസ്.ജെ. പി.എസ്) എന്നൊരു സംഘടന അയ്യന്‍കാളി സ്ഥാപിച്ചു. അയിത്ത ജാതിക്കാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതായിരുന്നു സംഘടനയുടെ മുഖ്യലക്ഷ്യം.


4. അയിത്തജാതിക്കാര്‍ക്കുവേണ്ടി കൃഷിഭൂമി ആവശ്യപ്പെട്ട കേരളത്തിലെ ആദ്യ വ്യക്തിയായിരുന്നു അയ്യന്‍കാളി

5. നിരക്ഷരനായി രുന്നുവെങ്കില്‍കൂടി, 1916 ല്‍ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ അയ്യന്‍കാളി 'സാധുജനപ രിപാലിനി' എന്ന ഒരു മാസിക ആരംഭിച്ചു. കേരളത്തിലെ അയിത്ത ജാതിക്കാര്‍ പുറത്തിറക്കുന്ന ആദ്യ മാസികയായിരുന്നു അത്.

6. അടിമത്തത്തിന്റെ ചിഹ്നമായ കല്ലുമാലയണിയരുതെന്ന് അയ്യന്‍കാളി അയിത്തജാതി സ്ത്രീകള്‍ക്ക് ഉത്തരവ് നല്‍കി.

7. കേരളത്തിലെ ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന് അയ്യന്‍കാളി വലിയ പ്രാധാന്യം നല്‍കിയില്ല.

8. കോണ്‍ഗ്രസ്സിനോടോ ഗാന്ധിജിയോടോ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോടോ അയ്യന്‍കാളി യാതൊരു ചായ്‌വും കാട്ടിയില്ല. അയ്യന്‍കാളിയുടെ പ്രസ്ഥാനം, മതപരിവര്‍ത്തന പ്രസ്ഥാന വുമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ മതപരിവര്‍ത്തനം വിമോചന മാര്‍ഗ്ഗമായി കണക്കാക്കിയിരുന്ന വെള്ളിക്കര ചോതിയും പാമ്പാടി ജോണ്‍ജോസഫും അയ്യന്‍കാളിയുടെ പ്രസ്ഥാനവുമായി സഹകരി ച്ചിരുന്നു. മതപരിവര്‍ത്ത നത്തിനോടുള്ള അയ്യന്‍കാളിയുടെ നിഷ്പ ക്ഷത കാരണം ഒരു ദലിത് ക്രിസ്ത്യാനിയായ പാമ്പാടി ജോണ്‍ജോ സഫ് 1921 ല്‍ ചേരമര്‍ മഹാജനസഭ രൂപീകരിച്ചു.

അയ്യന്‍കാളി തന്റെ ജനങ്ങളുടെ രാഷ്ട്രീയ അവകാശ ങ്ങളെപ്പറ്റി ബോധവാനായിരുന്നു. മഹാരാജാവിന്റെ പ്രജാസഭയില്‍ സമൂഹ ത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യ മുണ്ടായിരുന്നു. എന്നാല്‍ അഞ്ചുലക്ഷ ത്തിലധികം വരുന്ന പുലയരെ പ്രതിനിധീ കരിച്ചത് ഉയര്‍ന്ന ജാതിക്കാരനായ ഒരു കരമന പി.കെ.ഗോവിന്ദപിള്ള യായിരുന്നു. അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയിലെ അംഗമായപ്പോള്‍ ഒരു ലക്ഷം പുലയര്‍ക്ക് ഒന്നു വീതം പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന് അദ്ദേഹം മഹാരാജാവിനോട് ആവശ്യപ്പെട്ടു.

പ്രജാസഭയിലെ തന്റെ ആദ്യ പ്രസംഗ ത്തില്‍ത്തന്നെ അയിത്തജാ തിക്കാര്‍ക്ക് പൊതു സ്ഥലം പതിച്ചു കൊടുക്കണമെന്ന് അയ്യന്‍കാളി ആവശ്യപ്പെട്ടു. 1912 മാര്‍ച്ച് 12ന്, പുലയക്കുട്ടികള്‍ക്ക് വിദ്യാലയ പ്രവേശനവും ഫീസ് ആനുകൂല്യവും അദ്ദേഹം ആവശ്യപ്പെട്ടു. പുലയരെ ആരോഗ്യം, ചികിത്സ എഞ്ചിനീയറിംഗ് വകുപ്പുകളില്‍ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യ പ്പെട്ടു. 1916 ഫെബ്രുവരി 29 ന് പ്രജാസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അയിത്ത ജാതിക്കാര്‍ക്കായി അഞ്ഞൂറ് ഏക്കര്‍ ഭൂമി അദ്ദേഹം ആവശ്യ പ്പെട്ടു.19

അയിത്തജാതി ക്കാര്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന തിനായി സമാന്തര കോടതികളുടെ ഒരു സമ്പ്രദായം അയ്യന്‍കാളി ആരംഭിച്ചു. എസ്.ജെ.പി.എസ്സിന്റെ പ്രാദേശിക ശാഖകളില്‍ വച്ചായിരുന്നു ഈ സമുദായ കോടതികള്‍ കൂടിക്കൊണ്ടിരുന്നത്. സാധാരണ കോടതി കളിലുള്ളതു പോലെയുള്ള എല്ലാ നടപടി ക്രമങ്ങളും ഈ സമുദായ കോടതികളിലു മുണ്ടായിരുന്നു അഭിഭാഷകര്‍ വാദിക്കാനെ ത്തുകയും വിധിയും ഉത്തരവും നിര്‍ദ്ദേശവും നടപ്പിലാക്കാനായി എസ്.ജെ.പി. എസ്സിന്റെ ശാഖകളിലേയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. നിയമലംഘനം നടത്താതെ തന്നെ, ഉയര്‍ന്ന ജാതിക്കാരുടെ കരങ്ങളില്‍ നിന്നും ക്രൂരമായ ശിക്ഷകളേറ്റു വാങ്ങുന്നതില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി അയ്യന്‍കാളി സമാന്തരമായ നീതിന്യായ വ്യവസ്ഥയും കോടതിയും സൃഷ്ടിച്ചു.

മഹാത്മാ ഫൂലെയെപ്പോലെ തന്നെ അയ്യന്‍കാളിയും ജീവിതത്തില്‍ നിരവധി വധശ്രമങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രകോപിതരായ ഉയര്‍ന്നജാതി ഭൂപ്രഭുക്കള്‍ കുറച്ചു ഗുണ്ടകളെ അദ്ദേഹത്തെ വധിക്കുവാ നായി വാടകയ്‌ക്കെടുത്തു. എന്നാല്‍ മഹാത്മാഫൂലയെപ്പോലെ തന്നെ ശത്രുക്കളുമായുള്ള യുദ്ധത്തില്‍ അദ്ദേഹം വിജയം വരിക്കുകയാണു ണ്ടായത്. 1941 ജൂണ്‍ 18ന് അദ്ദേഹം അന്തരിച്ചു. കേരളത്തിലെ കര്‍ഷകത്തൊഴിലാളികളുടെയും തൊഴിലാളികളുടെയും അയിത്തജാതി ക്കാരുടെയും മറ്റെല്ലാ മര്‍ദ്ദിത വിഭാഗങ്ങളുടെയും യഥാര്‍ത്ഥ നേതാവായി രുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിലുള്ള എസ്.എന്‍. ഡി.പിയും അയ്യന്‍കാളിയുടെ നേതൃത്വത്തിലുള്ള എസ്.ജെ. പി.എസ്സു മാണ് കേരളത്തിലെ സാമൂഹ്യമാറ്റങ്ങളുടെ പ്രാഥമിക ഉത്തരവാദി.

എന്നാല്‍ കേരളചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ഭാഗം, അയ്യന്‍ കാളിയും ഗാന്ധിയും തമ്മില്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത് അദ്ദേഹം ഒരിക്കലും ഡോ. അംബേദ്ക്കറുമായി ബന്ധപ്പെട്ടിരുന്നില്ല എന്നാണ്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ കേരളത്തിലെ ദലിത് പ്രസ്ഥാനത്തിന്റെ ചരിത്രം മറ്റൊന്നായിരു ന്നേനെയെന്നു മാത്രമല്ല, കേരളത്തിലെ പിന്നോക്ക വിഭാഗ പ്രസ്ഥാന ങ്ങളുടെ ഇന്നത്തെ രൂപവും ഭാവവും മൊത്തത്തില്‍ വ്യത്യസ്തമായേനെ.