"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

പുലയരുടെ നരവംശോല്പത്തി - കുന്നുകുഴി എസ് മണി


കേരളം ആദ്യകാലത്ത് ഒരുവന്‍കരയുടെ ഭാഗമായിരുന്നു. തൊട്ടടുത്ത സിലോണുമായും, ആഫ്രിക്കയുമായി പോലും കരമാര്‍ഗ്ഗം ബന്ധപ്പെടുവാന്‍ കഴിയുമായിരുന്നുവെന്നാണ് ചരിത്ര പണ്ഡിതന്മാരുടെ അഭിപ്രായം. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് അടുത്ത കാലത്ത് സമുദ്രത്തിനടിയില്‍ സിലോണും തമിഴ്‌നാടുമായി ബന്ധിപ്പിച്ചിരുന്ന വഴികണ്ടെത്തി യത്. വിന്‍ ഡ്യൂറാന്റ് എന്ന ശാസ്ത്രകാരന്റെ സിദ്ധാന്തപ്രകാരം ഇന്ത്യയിലുണ്ടായ ഹിമപ്രളയത്തില്‍പ്പെട്ട് വന്‍കരയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്ന അനുമാനത്തിന് ഇവിടെ ഏറെ പ്രസക്തിയേറുന്നു.

നരവംശത്തിന്റെ പിള്ളത്തൊട്ടിലായികരുതിയിരുന്ന ലെമൂറിയ (LEMURIA) അല്ലെങ്കില്‍ ഗോണ്ട്‌വാന (GONDUVANA) ഭൂഖണ്ഡത്തിന്റെ ഭാഗമാണ് കേരളമെന്ന് പറയപ്പെടുന്നുണ്ട്. ലെമൂറിയ ഹിമപ്രവാഹത്തില്‍പ്പെട്ട് സമുദ്രതലത്തില്‍ മുങ്ങിപ്പോയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ പരിവേഷണം നടത്തിയ പരിവേഷകര്‍ അത്തരമൊരു ഭൂഖണ്ഡത്തെക്കുറിച്ചുള്ള തെളിവുകള്‍ തരുന്നുണ്ട്. ഈ ഭാഗത്തുനിന്നാണ് ദക്ഷിണേന്ത്യയില്‍ ജനവാസം ഉണ്ടായതെന്നാണ് സുവോളജിക്കല്‍ സര്‍വ്വേയും, ജിയോളജിക്കല്‍ സര്‍വ്വേയും ഒന്നുപോലെ അഭിപ്രായ പ്പെടുന്നത്. അങ്ങനെയാവണം മദ്ധ്യശിലായുഗകാലത്തെങ്ങോ കേരളക്കര യില്‍ മനുഷ്യവാസമുണ്ടായത്. ഇങ്ങനെ ഉത്ഭവിച്ച മനുഷ്യരെ ആദിമനിവാസികള്‍ (ആദിദ്രാവിഡര്‍) എന്നു പറഞ്ഞുവന്നു. ഈ ആദിമനിവാസികള്‍ നെഗ്രിറ്റോയിഡ് (NEGRITO) എന്ന മനുഷ്യവര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്നവരാണെന്നാണ് പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ ആദിമനിവാസികളെക്കുറിച്ച് പഠനം നടത്തിയ ഗവേഷകര്‍ കാടര്‍, പണിയര്‍, കാണിക്കാര്‍, മുതുവാന്മാര്‍, ഉള്ളാടര്‍, പുലയര്‍, പറയര്‍ തുടങ്ങിയ വര്‍ഗ്ഗക്കാര്‍ ഈ നെഗ്രിറ്റോ വംശത്തിന്റെ കലര്‍പ്പാണെന്നുപറയുന്നു.

അതെ സമയം കേരള ഹിസ്റ്ററി അസോസിയേഷന്‍ പ്രസിദ്ധീകരിച്ച കേരള ചരിത്രം' ഒന്നാം ഭാഗത്തില്‍ ദക്ഷിണേന്ത്യയിലെ ആദിവാസികളെക്കുറിച്ച് പഠനം നടത്തിയ മോസ്‌ക്കോ സര്‍വ്വകലാശാലയിലെ സോവിയറ്റ് നരവംശ ശാസ്ത്രജ്ഞനായ ഡോ.ഷപോഷണിക്കോവ് പറയുന്നത് ദക്ഷിണേന്ത്യയിലെ ആദിമനിവാസികള്‍ പ്രോട്ടോ ആസ്ത്രലയിഡ് (PROTO AUSTRALOID) വര്‍ഗ്ഗക്കാരാണെന്നാണ്. അങ്ങനെ നോക്കുമ്പോള്‍ പ്രോട്ടോ ആസ്ത്രലോ യിഡ് മൂലപ്രകൃതിയില്‍ നെഗ്രിറ്റോ വംശത്തിന്റെ കലര്‍പ്പാണ് പുലയരില്‍ കാണപ്പെടുന്നത്. അതെ സമയം കേരളത്തിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള പുലയരില്‍ നെഗ്രിറ്റോ വംശത്തേക്കാള്‍ മെഡിറ്ററേനിയന്‍ വംശത്തിന്റെ കലര്‍പ്പും കാണപ്പെടുന്നുണ്ട്.

കറുത്ത നിറവും,കുറിയ ശരീരവും,വീതികുറഞ്ഞ നെറ്റിയും,പരന്ന മൂക്കും,നീണ്ട കപാലവും,രോമക്കെട്ടുള്ള ശരീരപ്രകൃതിയും, ഉന്തിയ താടിയെല്ലുമാണ് പ്രോട്ടോ ആസ്ത്രലോയിഡിന്റെ പ്രത്യേകത. മുഖത്തും ശരീരത്തിലും രോമം കുറഞ്ഞ ദേഹ പ്രകൃതിയുമാണ് നെഗ്രിറ്റോ വംശത്തിന്റെ പ്രത്യേകത. ഈ പ്രത്യേകതകള്‍ സമ്മിശ്രമായിട്ടാണ് കേരളത്തിലെ വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമുള്ള പുലയരില്‍ കാണപ്പെടുന്നത്. ഇന്ന് മലയാളം സംസാരിക്കുന്ന പുലയരുടെ പൂര്‍വ്വികര്‍ തമിഴ് കലര്‍ന്ന മലയാളമായിരുന്നു പണ്ട് സംസാരിച്ചിരുന്നത്. എന്നാല്‍ പറയരെപ്പോലെ മറുഭാഷയൊന്നും പുലയര്‍ക്കിടയില്‍ നിലവിലില്ല. കൂടാതെ ഒരു തരം നാടന്‍ മലയാളതനിമയാര്‍ന്ന ഭാഷയും ഇവര്‍ക്കിട യില്‍ പണ്ടുകാലത്ത് നിലവിലുണ്ടായിരുന്നു. പുലയരുടെ പഴയകാല കൃഷിപാട്ടുകളില്‍ അത്തരം നാടന്‍ ഭാഷാപദങ്ങള്‍ ഏറെ കണ്ടെത്താന്‍ പ്രയാസമില്ല.

ബി.സി.19-ാം നൂറ്റാണ്ടിലാണ് അടുത്ത നരവംശം കേരളത്തില്‍ എത്തിപ്പെട്ട തെന്ന് ഊഹിക്കുന്നു. അവരാണ് ദ്രാവിഡര്‍. പിന്നീട് ആദിമനിവാസികളും ദ്രാവിഡരും ചേര്‍ന്നുള്ള സങ്കര വര്‍ഗ്ഗമാണ് കേരളത്തില്‍ നിലനിന്നത്. ദ്രാവിഡര്‍ കേരളക്കരയില്‍ എത്തുന്നതിനുമുന്‍പ് നാഗരികതയില്‍ മുന്നേറിയിരുന്ന ഒരു സംസ്‌ക്കാരം നിലനിന്നിരുന്നുവെന്ന് കേരളത്തില്‍ അവിടവിടെ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പുരാതന ശിലായുഗാ വശിഷ്ടങ്ങള്‍ തെളിയവുനല്‍കുന്നുണ്ട്. പക്ഷെ അവശിഷ്ട വിശകലനം നടത്തുന്നവര്‍ ആ കാലത്ത് ജീവിച്ചിരുന്ന ജനങ്ങളെ സംബന്ധിച്ചുള്ള അറിവുകള്‍ വ്യക്തമാക്കുന്നില്ലായെന്നത് ദുരൂഹത ഉയര്‍ത്തുന്നു.