"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

സമരചരിത്രത്തിന്റെ ഊര്‍ജ്ജവും ജീവിതാനുഭവങ്ങളുടെ കരുത്തുമായി ബി. രതികല - അനീഷ് വി.കെ.

ബി. രതികല
തണ്ണിത്തോടിലെ എ.കെ.ജി ജംഗ്ഷന്‍, ചരിത്രത്തിന്റെ പ്രതിനിധാനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് പ്രസ്ഥാന ത്തിന്റെ വളര്‍ച്ചയെയും വികാസത്തെയും പ്രാദേശികമായി നിര്‍ണ്ണയിച്ച തിന്റെ അടയാളവും ഓര്‍മ്മപ്പെടു ത്തലുമാണത്. പത്തനംതിട്ട ജില്ലയുടെ കിഴക്കിനെ സ്ഥാനം നിര്‍ണ്ണയം ചെയ്യുന്ന തണ്ണിത്തോട്, ഭൂപ്രകൃതിയുടെ നിരവധി സവിശേഷതകള്‍ നിറഞ്ഞ സ്ഥലമാണ്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തോട്ടവും വനമേഖല യുമാണ് ഈ കുടിയേറ്റ ഗ്രാമത്തിന്റെ ജീവിത സംസ്‌കാരത്തെ രൂപപ്പെടുത്തിയത്. തോട്ടം തൊഴില്‍, കൃഷിപ്പണി, ഭൂമി സ്വന്തമാക്കുക, വനവിഭവങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളാണ് കുടിയേറ്റത്തിനു കാരണമായത്. ഈ സാധ്യതകള്‍ തിരിച്ചറിഞ്ഞ് നിരവധി ആളുകള്‍ അവിടേക്കു കുടിയേറി. ഭൂമിയുടെ ഉടമസ്ഥരായി അതില്‍ അധ്വാനിച്ചു ജീവിക്കുക എന്നതായിരുന്നു ഭൂരിപക്ഷ ത്തിന്റെയും ആഗ്രഹം. ഇതേ ആഗ്രഹത്തോ ടെയാണ് കൊല്ലം ജില്ലയിലെ പത്തനാപുരത്തു നിന്നും 1970 കളോട് എ.കെ.ഗോവിന്ദനും കുഞ്ഞികുട്ടിയും കുടിയേറ്റ സ്ഥലത്തെത്തിയത്. അവിടുത്തെ ഭൂരഹിത രായി ആളുകളുടെ ജീവിതവും പാട്ട വ്യവസ്ഥയ്ക്കു ള്ളിലെ പ്രശ്‌നങ്ങളും കണ്ടറിഞ്ഞ എ.കെ. ഗോവിന്ദനു നിശബ്ദനാ യിരിക്കുവാന്‍ സാധിച്ചില്ല. സി പി ഐ എമ്മിന്റെ സംഘാടക നായിരുന്ന അദ്ദേഹം കമ്മ്യൂണിസ്റ്റ് സംസ്‌കാരത്തെ തന്റെ വ്യക്തി ജീവിതത്തിന്റെ ഭാഗമാക്കി. ജാതി-മത കക്ഷി രാഷ്ട്രീയ പരിഗണകള്‍ക്കപ്പുറം എല്ലാവരുടെയും സാമൂഹികവും വ്യക്തിപരവും കുടുംബ പരവുമായ പ്രശ്‌നങ്ങളില്‍ ഇടപെടുവാന്‍ സാധിക്കുന്ന പൊതു സമ്മതനായ വ്യക്തിയായി എ.കെ. ഗോവിന്ദന്‍ എന്ന എ.കെ.ജി വളര്‍ന്നു. ദുരിതമനുഭ വിക്കുന്നവരുടെ വിമോചന മാര്‍ഗ്ഗം ഇടതുപക്ഷ പ്രസ്ഥാനമാണെന്നു തിരിച്ചറിവു ണ്ടായിരുന്ന അദ്ദേഹം ഇതേ സന്ദര്‍ഭത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്‌സിസ്റ്റു പ്രസ്ഥാനത്തെ തണ്ണിത്തോട്ടിലെ ജനതയക്കു പരിചയ പ്പെടുത്തുകയും ചെയ്തു. വിശ്രമരഹിത സാമൂഹിക- രാഷ്ട്രീയ പ്രവര്‍ത്തന ത്തിലൂടെ ചുരുങ്ങിയ കാലയള വിനുളളില്‍ അദ്ദേഹം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി രൂപീകരിച്ചു. പ്രാദേശിക തയില്‍ പാര്‍ട്ടിയെ സ്ഥാപിച്ചെടുത്ത സഖാവെ ന്നനിലയിലും കുടിയേറ്റ ഗ്രാമത്തിലെ പാര്‍ട്ടിയുടെ അമരക്കാരന്‍ എന്ന നിലയിലും അദ്ദേഹം തന്നെആയിരുന്നു ആദ്യ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും. സഖാവ് എ.കെ. ഗോവിന്ദന്റെ ചാമക്കാലായില്‍ വീടും അതിന്റെ വലിയ മുറ്റവും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രഹസ്യവും പരസ്യവുമായ പ്രവര്‍ത്തന ങ്ങളുടെ കേന്ദ്രമായി പരിണമിച്ചു. കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന ഇതേ സന്ദര്‍ഭത്തില്‍ തന്നെയാണ് തീവ്ര ഇടതുപക്ഷ (നക്‌സല്‍) പ്രസ്ഥാനങ്ങളുടെ കടന്നുവരവ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ എ.കെ. ഗോവിന്ദനും അദ്ദേഹത്തിന്റെ പ്രവര്‍ത്ത നങ്ങളും ഭരണകൂടത്തിന്റെയും പോലീസിന്റെയും നിരീക്ഷണ ത്തിലായിരുന്നു.

കൂത്താടിമണ്‍ കര്‍ഷക സമരം 

1990 - കളില്‍ എ.കെ ഗോവിന്ദന്റെ നേതൃത്വത്തില്‍ തണ്ണിത്തോട്ടിലെ കുടിയേറപ്പെട്ടവര്‍ സംഘടിതരായി ആരംഭിച്ച സമരമാണ്. 'കൃഷിഭൂമി കര്‍ഷകത്തൊഴിലാളിക്ക്' എന്നതായിരുന്നു സമരത്തിന്റെ മുദ്രാവാക്യം. ഭൂമി പതിച്ചു കിട്ടുന്നതിനുള്ള ആവശ്യവും മിച്ചഭൂമി വിതരണം ചെയ്യുന്നതിന്റെ ആവശ്യകതയുമൊക്കെ സമരത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്നിരുന്നു. ദൃശ്യമാധ്യമങ്ങളുടെ വ്യാപനവും അഭാവവും അച്ചടിമാധ്യമങ്ങള്‍ വേണ്ടത്ര അളവില്‍ ഈ മുന്നേറ്റത്തെ പരിഗണിക്കാ തിരുന്നതും സമരത്തിനു വേണ്ടത്ര ജനകീയ പിന്തുണ ഉണ്ടാകാതെ പോയി. മാത്രമല്ല എ.കെ. ഗോവിന്ദനെന്ന സമരനേതാവിനെ നക്‌സല്‍ പ്രവര്‍ത്ത കനായി ചിത്രീകരിക്കുന്നതില്‍ പോലീസിനു വിജയിക്കാനും കഴിഞ്ഞു. എ.കെ. ഗോവിന്ദന്റെ ചെറുമകളും പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മലയാലപ്പുഴ ഡിവിഷനെ പ്രതിനിധികരിച്ച് മത്സരിക്കുന്ന എല്‍.ഡിഎഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബി. രതികല പറയുന്നു. 'ഞങ്ങളുടെ വീട്ടിലേക്കു കയറി വന്ന പോലീസ് അമ്മൂമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു. ഒളിച്ചിരുന്ന അപ്പൂപ്പന്‍ ഇത് സഹിക്കാനാവാതെ വീടിനുള്ളില്‍ നിന്നും പുറത്തേക്കു വന്നു. കിണറ്റിന്‍ കയര്‍ എടുത്ത് എന്റെ അപ്പൂപ്പനെ പോലീസുകാര്‍ വരിഞ്ഞു മുറുക്കി കെട്ടിയതിനു ശേഷം മര്‍ദ്ധിച്ചു. ചെറിയ കുട്ടിയാ യിരുന്ന എനിക്ക് അത് ഒരു ഓര്‍മ്മ മാത്രമാണ്. പോലീസ് മര്‍ദ്ധന ത്തിനെതിരെ പാര്‍ട്ടി വലിയപ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. മര്‍ദ്ധിച്ച സബ് ഇന്‍സ്‌പെക്ടറുടെ ജോലി നഷ്ടമാകും എന്ന ഘട്ടത്തില്‍ ആ ഉദ്യോഗസ്ഥനോടു ക്ഷമിക്കുവാനും അപ്പൂപ്പന്‍ തയ്യാറായി. കമ്മ്യൂണിസ്റ്റു കാരനാകേണ്ടി വന്നതിനെ തുടര്‍ന്ന് നിരന്തരമായി ഏല്‍ക്കേണ്ടി വന്ന മര്‍ദ്ധനമാണ് അപ്പൂപ്പന്റെ രക്തസാക്ഷിത്വം. അപ്പൂപ്പന്റെ പ്രവര്‍ത്തന ങ്ങളോടുള്ള നാട്ടുകാരുടെയും സഖാക്കളുടെയും സ്‌നേഹത്തിന്റെയും ആദരവിന്റെയും ഭാഗമായാണ് എ.കെ.ജി ജംഗ്ഷന്‍ രൂപപ്പെട്ടത്'.

സമരശക്തി യുടെയും രക്തസാക്ഷി ത്വത്തിന്റേയും ചരിത്രം നല്കുന്ന അനുഭ വപാഠങ്ങളു മായാണ് എ.കെ. ഗോവിന്ദന്റെ ചെറുമകള്‍ ബി.രതികല തിരഞ്ഞെടുപ്പിനെ അഭിമുഖീ കരിക്കുന്നത്. അച്ഛനും അമ്മയും സഹോദര ങ്ങളുമൊക്കെ ഇടതുപക്ഷ സംഘാടകര്‍. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്ന രതികല സ്വന്തം ജീവിതത്തെ സമരമാക്കി മാറ്റിയ വ്യക്തിയാണ്. തൊഴില്‍ ചെയ്ത് പഠനത്തിനുള്ള പണം കണ്ടെത്തുകയും അങ്ങിനെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എത്തപ്പെടുകയും ചെയ്ത വ്യക്തിയാണ് രതികല. പ്രാഥമിക വിദ്യാഭ്യാസം തണ്ണിത്തോട് ഗവ. യു.പി സ്‌കൂളിലായിരുന്നു. 1995 ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ബെനഡിക്ട് എം.എസ്.സി ഹൈസ്‌കൂള്‍ തണ്ണിത്തോട്ടില്‍. തുടര്‍ന്ന് പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെ (ശ്രീ നാരായണ കോളേജ് തണ്ണിത്തോട്) പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.


അനീഷ് വി.കെ.
1999-ല്‍ ബിരുദ്ധവും 2002- 04 ബിരുദാനന്തര ബിരുദവും പത്തനംതിട്ട കാതോലിക്കേറ്റ് കേളേജില്‍ നിന്ന് കരസ്ഥമാക്കി. 2005ല്‍ പന്തളം എന്‍.എസ്.എസ്. ട്രെയിനിംങ് കോളേജില്‍ നിന്ന് ബി.എഡ് ബിരുദം ഇതിനുശേഷം വിദ്യഭ്യാസ രംഗത്തു നിന്ന് തൊഴിലുമായി ബന്ധപ്പെട്ട് മാറിനില്‍ക്കേണ്ടി വന്നു. ഗവ. കോളേജ് മൂന്നാര്‍, ടാഗോര്‍ മൗണ്ട് മൂന്നാര്‍, ഗവ. ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ തേക്കുതോട്, കുടപ്പന ട്രൈബല്‍ സ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ ചിറ്റാര്‍, ഗവ. ഹൈസ്‌കൂള്‍ എലിമുള്ള്, തണ്ണിത്തോട് പഞ്ചായത്തില്‍ എല്‍.ഡി.സി 2011 മുതല്‍ പത്തനംതിട്ട ജില്ല ശുചിത്വമിഷന്‍ ഫാക്കല്‍റ്റി എന്നിവിടങ്ങളില്‍ അദ്ധ്യാപികയായും താത്കാലിക സര്‍ക്കാര്‍ ജീവനക്കാ രിയായും മാര്‍ഗ്ഗ നിര്‍നിര്‍ദ്ധേശ കയായും കോ - ഓഡിനേറ്ററായും അധികാര സംവിധാനങ്ങളോട് ഇടപഴകുവാന്‍ ഈ സന്ദര്‍ഭത്തില്‍ ബി. രതികലക്ക് സാധിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തക യാകുവാന്‍ ആഗ്രഹിച്ചിരുന്ന രതികലയ്ക്ക് ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായ ഊര്‍ജ്ജമാണ് നല്കുന്നത്. 

മികച്ച ഗവേഷകകൂടിയാണ് ബി. രതികല. പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകം- പ്രത്യയശാസ്ത്ര വായന എന്ന ശീര്‍ഷകത്തില്‍ ഡോ. പി.എം.ഗിരീഷിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ മദ്രാസ് സര്‍വകലാശാല മലയാള വിഭാഗത്തില്‍ നിന്ന് എം.എഫില്‍ ബിരുദം കരസ്ഥമാക്കി. ഇപ്പോള്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മലയാള വിഭാഗത്തില്‍ ഡോ. വത്സലന്‍ വാതുശ്ശേരിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശാനു സരണം 'അധികാരം പ്രതിരോധം ടി.പി.രാജീവിന്റെ നോവലുകളില്‍' എന്ന വിഷയത്തില്‍ പി.എച്ച്.ഡി ഗവേഷണം നടത്തുന്നു.

തയ്യാറാക്കിയത് 
അനീഷ് വി.കെ.
ഗവേഷകന്‍
മലയാളവിഭാഗം
ശ്രീശങ്കരാചാര്യസംസ്‌കൃത സര്‍വകലാശാല
കാലടി
ഫോണ്‍: 9947131100