"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

മഹാത്മാ ഫൂലെയുടെ വിദ്യാഭ്യാസനയം - സുരേഷ് മാനേ

1. എല്ലാ ശൂദ്രര്‍ക്കും അതിശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും ജനകീയ വിദ്യാഭ്യാസം എന്തെന്നാല്‍ ബ്രാഹ്മണിസം അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു.
2. ബഹുജനങ്ങള്‍ക്ക് മുന്‍ഗണ നല്‍കിക്കൊണ്ടുളള പെരുമാറ്റം നടപടികള്‍ സംസ്ഥാന ഭരണത്തിന്റെ ഭാഗത്തു നിന്നുണ്ടാകണം. 
3. ഈ ജനവിഭാഗങ്ങള്‍ക്കായി പൊതുഫണ്ടില്‍ നിന്നും വിദ്യാഭ്യാസ സൗകര്യങ്ങളും ആനുകൂല്യങ്ങളും സ്‌കോളര്‍ഷിപ്പുകളും അനുവദിക്കണം. 
4. പ്രാഥമിക വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണം.

ഫൂലെയുടെ കാലഘട്ടത്തില്‍ ശൂദ്രരേയും അതിശൂദ്രരേയും സ്തീകളേയും അടിമകളാക്കുന്ന ബ്രാഹ്മണസംവിധാനം ആഴത്തില്‍ വേരോടിയതായിരുന്നു. വിദ്യാഭ്യാസത്തിനു മേല്‍ ബ്രാഹ്മണര്‍ക്ക് സമ്പൂര്‍ണ്ണമായ ഒരു കുത്തകാവകാശം ശരിക്കുമുണ്ടായിരുന്നു. അടിമച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുന്നതിന് ബ്രിട്ടീഷുകാരടക്കം ആരും അനുകലമായിരുന്നില്ല. ശൂദ്രരെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്ന വിഷയത്തില്‍, ബോര്‍ഡ് ഓഫ് കൗണ്‍സിലിന്റെ പ്രസിഡന്റായിരുന്ന ലോഡ് എല്ലെന്‍ ബറോ നിരീക്ഷിച്ചത്. 'വിദ്യാഭ്യാസവും സംസ്‌കാരവും ഉയര്‍ന്ന സംസ്‌കാരവും ഉയര്‍ന്ന ജാതിക്കാരില്‍ നിന്നും താഴ്ന്ന ജാതിക്കാരിലേയ്ക്ക് ഒഴുകാം. അങ്ങനെ വിനിമയം ചെയ്യപ്പെട്ടത് സമുദായത്തിന് പുതിയ ഊര്‍ജ്ജസ്വലത പകര്‍ന്നു നല്‍കിയേക്കാം. എന്നാല്‍ താഴ്ന്ന വര്‍ഗ്ഗങ്ങളില്‍ നിന്നും അവര്‍ക്കും മുകളിലുളളവരിലേയ്ക്ക് ഊര്‍ദ്ധഗമനം നടത്താന്‍ അവര്‍ക്കൊരിക്കലും കഴിയില്ല. അവര്‍ക്കു ചെയ്യാന്‍ കഴിയുന്നത് കേവലം താഴ്ന്ന വര്‍ഗ്ഗങ്ങളിലേയ്ക്ക് പകരാന്‍ മാത്രമായിരിക്കും. എന്നാലത് ഒരു സാമൂഹ്യവി ക്ഷോഭത്തിലേക്കു നയിക്കും. അതിന്റെ ആദ്യ ഇര വിദേശികളുമായിരിക്കും.'7 

രാജാറാം മോഹന്‍ റായിയെപ്പോലെ ഉയര്‍ന്ന ജാതിയില്‍ നിന്നുളള സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളും ബോര്‍ഡ് ഓഫ് എഡ്യൂക്കേഷനിലെ) സര്‍ക്കാര്‍ നയരൂപീ കര്‍ത്താക്കളും അക്കാലത്ത് വിദ്യാഭ്യാസം ആര്‍ജ്ജിക്കുന്നത് തരംതാഴ്ത്ത പ്പെട്ടവരെ ശുദ്ധീകരിക്കുമെന്ന കാരണത്താല്‍ ഉന്നതജാതിക്കാരുടെ വിദ്യാഭ്യാസത്തിനുവേണ്ടി മാത്രമാണ് വ്യക്തമായും നിലകൊണ്ടത്. ഫൂലെ ഈ ശുദ്ധീകരണ സിദ്ധാന്തത്തെ എതിര്‍ത്തുവെന്നു മാത്രമല്ല, വിശേഷാധികാരങ്ങളുളള ഏതാനും പേര്‍ക്കുമാത്രമല്ല, മറിച്ച് എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുളള വിദ്യാഭ്യാസ ത്തിനായി അവകാശ വാദമുന്നയിക്കുകയും ചെയ്തു. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുളള മുന്നേറ്റത്തിന് അദ്ദേഹം ദാര്‍ശനിക മായ അടിത്തറ സൃഷ്ടിക്കുകയും വിദ്യാഭ്യാസാ വകാശം ഉറപ്പുവരുത്തു ന്നതിനായി സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തുകയും ചെയ്തു. ഈ ഉദ്യമത്തില്‍ ഫൂലെ വിശിഷ്ടമായ സേവനമാണ് നല്‍കിയത്. അവ താഴെകൊടുക്കുന്നു. 

1. ഇന്ത്യയിലാദ്യമായി പെണ്‍കുട്ടികള്‍ക്കായി ഒരു വിദ്യാലയം 1848 ല്‍ ആരംഭിച്ചത് ഫൂലെയാണ്. 
2. 1851 ജൂലൈ 3 ന് അദ്ദേഹം അയിത്തജാതിക്കാര്‍ക്കായി ആദ്യ സ്‌കൂള്‍ ആരംഭിച്ചു. പിന്നെയും 1851 സെപ്റ്റംബര്‍ 17 നും 1852 മാര്‍ച്ച് 15നുമായി അയിത്തജാതിക്കാര്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുളള സ്‌കൂളുകള്‍ ആരംഭിച്ചു. 

3. രാജ്യത്തെ ആദ്യത്തെ വനിതാ അധ്യാപികയായി സ്വന്തം ഭാര്യയായ സാവിത്രിബായിയെ അദ്ദേഹം നിയമിച്ചു.
4. 1876 ല്‍ മറ്റു ഗ്രാമങ്ങളില്‍ നിന്നും ചെറുനഗരങ്ങളില്‍ നിന്നും പൂനയിലേക്കു വരുന്ന പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം താമസസ്ഥലമൊരുക്കി.
5. ദരിദ്രരായ കുട്ടികള്‍ക്ക് പ്രത്യേക പ്രേരണ നല്‍കുന്നതിനായി അവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, സമ്മാനങ്ങള്‍ എന്നിവ ഉറപ്പുവരുത്തണമന്ന് അദ്ദേഹം 1882 ലെ വിദ്യാഭ്യാസ കമ്മീഷനായ ഹണ്ടര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. 
6. ബ്രാഹ്മണാധ്യാപകര്‍ക്കു പകരം കര്‍ഷക വിഭാഗങ്ങളില്‍ നിന്നും അധ്യാപകരെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
7. കുറഞ്ഞത് 12 വയസ്സുവരെയെങ്കിലും നിര്‍ബന്ധിതവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നല്‍കണമെന്ന് അദ്ദേഹം ഹണ്ടര്‍ കമ്മീഷനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 
8. സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കാനായി ഹണ്ടര്‍ കമ്മീഷനുമുന്നില്‍ വാദിച്ച ഒരേയൊരാള്‍ ഫൂലെയാണ്. 
9. ശൂദ്രരുടെയും അതിശൂദ്രരുടെയും വിദ്യാഭ്യാസത്തെ അവഗണിക്കുന്നതിനാല്‍ അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി. 

രാജ്യത്തിന്റെ വികസനത്തെ സംബന്ധിച്ച് വ്യക്തമായൊരു കാഴ്ചപ്പാട് ഫൂലെയ്ക്കുണ്ടായിരുന്നു. 1882 ഒക്‌ടോബര്‍ 19 ന് ഹണ്ടര്‍ കമ്മീഷനു നല്‍കിയ നിവേദനത്തില്‍ അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയത് 'ശൂദ്രരാണ് രാജ്യത്തിന്റെ ജീവനും മജ്ജയും. അതിനാല്‍ അവരുടെമാത്രം, ബ്രാഹ്മണരുടെയല്ല, സാമ്പത്തികവും രാഷ്ട്രീയവുമായ പ്രയാസങ്ങളെ തരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ അത്യന്തം ശ്രദ്ധിക്കണം.' 

സര്‍ക്കാര്‍ സര്‍വ്വീസിലും വിദ്യാഭ്യാസത്തിലും ഇന്ന് പിന്നോക്ക വിഭാഗക്കാര്‍ക്കുളള സംവരണ നയത്തിന്റെ ഉപജ്ഞാതാവ് ഫൂലെയാണ്. ബ്രിട്ടീഷുകാരാണ് ഭരിക്കുന്നതെങ്കില്‍കൂടി ഇവിടെ നടക്കുന്നത് ബ്രാഹ്മണ ഭരണമാണെന്നും രാജ്യമെമ്പാടുമുളള സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കുത്തകാ വകാശം അവര്‍ക്കായതിനാല്‍ അവരാണ് രാജ്യത്തെ ഭരണസംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ബ്രിട്ടീഷുകാരോടു പറഞ്ഞത് മഹാത്മാ ഫൂലെയായിരുന്നു. അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ ശൂദ്രര്‍ക്കും നല്‍കണമെന്ന് ഫൂലെ ആവശ്യപ്പെട്ടു. 

മഹാത്മാഫൂലെ ഉല്‍പ്പതിഷ്ണുവും പ്രായോഗികമതിയുമായ സാമൂഹ്യ വിപ്ലവകാരിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് പൂനെയില്‍ ജസ്റ്റിസ് റാനഡെ, ജി.എച്ച്. ദേശ്മുഖ് തുടങ്ങിയ ബ്രാഹ്മണ സാമൂഹ്യ പരിഷ്‌ക്കര്‍ത്താ ക്കളുണ്ടായിരുന്നു. എന്നാല്‍ എപ്പോഴൊക്കെയാണോ സ്വജാതിക്കാരുടെ ഉഗ്രകോപത്തിന് വിധേയരാകുന്നത് അപ്പോഴൊക്കെയും അവര്‍ ജാതിമത സമ്മര്‍ദ്ദങ്ങള്‍ക്ക് വശംവദരാകുമായിരുന്നു. എന്നാല്‍ ഫൂലെയാകട്ടെ ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളേയും നേരിട്ടുകൊണ്ട് തന്റെ വിശ്വാസങ്ങള്‍ക്കുവേണ്ടി ഒരു പര്‍വ്വതത്തെപ്പോലെ നിലകൊണ്ടു. പൂനെയില്‍ നിന്നുളള പ്രമുഖനായ കോണ്‍ഗ്രസ്സ്‌നേതാവും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായ ജസ്റ്റിസ് എം. ജി. റാനഡേ, മഹാത്മാഫൂലെയുട സമകാലികനായിരുന്നു. 1871 ല്‍ മി. റാനഡേയുടെ വിധവയായ സഹോദരിയുടെ പുനര്‍വിവാഹം നടത്തണമെന്ന് മഹാത്മാഫൂലെ റാനഡേയോട് ആവശ്യപ്പെട്ടു. എന്നാല്‍ പൂനയിലെ ബ്രാഹ്മണരില്‍ നിന്നും തന്റെ പിതാവില്‍ നിന്നുമുളള ഭ്രഷ്ടിനെ ഭയന്ന്, അദ്ദേഹം ഈ തര്‍ക്കത്തില്‍ നിന്നും ഒഴിഞ്ഞുമാറി. ഇതിനെച്ചൊല്ലി ഫൂലെ റാനഡേയോടു പറഞ്ഞു. 'റാവു സാഹേബ്, എങ്കില്‍പ്പിന്നെ ഒരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താ വാണെന്ന് നടിക്കാതിരിക്കൂ.'8 വീണ്ടും 1873 ഒക്‌ടോബറില്‍ അതേമാസം തന്റെ ഭാര്യമരിച്ചതിനെതുടര്‍ന്ന് 32 വയസ്സുളള റാനഡേ 11 വയസ്സുളള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ജനങ്ങള്‍ക്കിടയില്‍ റാനഡെ ഭക്ത്യാദരങ്ങളോടെ സ്വീകരിക്കപ്പെട്ടി രുന്നതിനാല്‍ തന്റെ നിലപാടുകളോട് റാനഡെ കാട്ടിയ വഞ്ചനയാണി തെന്ന്9 മഹാത്മാഫൂലെ വിശേഷിപ്പിച്ചു. മറ്റൊരു ബ്രാഹ്മണ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായ ലോഹിതാവാദി ഗോപാല്‍റാവു ദേശ്മുഖിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കുകയും അവസാനം തന്റെ മകനെ ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസത്തിനായി അയച്ചതില്‍ അദ്ദേഹം പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. 

ജാതിയേയും വിവേചന സംസ്‌ക്കാരത്തേയും ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ക്കെതിരെ ഫൂലെ നടത്തിയ ആക്രമണം അതിശ്ക്തമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ശത്രുക്കള്‍ രണ്ടു പാവപ്പെട്ട മനുഷ്യരെ വാടകയ്‌ക്കെ ടുത്തു. അതിലൊരാള്‍ രമോഷി ജാതിയില്‍പ്പെട്ടയാളും മറ്റെയാള്‍ കുംഭാര്‍ ജാതിയില്‍പ്പെട്ടവരുമായിരുന്നു. (ഇരു ജാതികളും ഇന്ന് മഹാരാഷ്ടയിലെ പിന്നോക്ക ജാതിപ്പട്ടികയിലാണ്) എന്നാല്‍ കൊല്ലാനായിവന്ന ഇരുവരും തങ്ങളുടെ തെറ്റു മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ ശിഷ്യന്മാരാ വുകയും ചെയ്തു. അതിലൊരാള്‍ അദ്ദേഹത്തിന്റെ അംഗരക്ഷക നാവുകയും മറ്റൊരാള്‍ ഫൂലെ സ്ഥാപിച്ച സംഘടനയായ സത്യശോധക് സമാജിന്റെ നെടുംതൂണായി മാറുകയും ചെയ്തു. 

ഇന്ത്യയില്‍ ഫെമിനിസം അഥവാ സ്ത്രീകള്‍ക്ക് തുല്യമായ അവകാശത്തിനു വേണ്ടിയുളള പോരാട്ടം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ തുടങ്ങിയത് മഹാത്മാഫൂലെയും അദ്ദേഹത്തിന്റെ ഭാര്യ സാവിത്രിബായ് ഫൂലെയും നടത്തിയ വിപ്ലവകരമായ പരിശ്രമങ്ങളിലൂടെയായിരുന്നു. ഇരുവരും ചേര്‍ന്ന് പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചുവെന്നു മാത്രമല്ല, 1863 ല്‍ ഒരു അനാഥാലയവും സ്ഥാപിച്ചു. 1860 ല്‍ നിരവധി വിധവാ പുനര്‍വിവാ ഹങ്ങള്‍ ഫൂലെ സംഘടിപ്പിച്ചു. 1865 ല്‍ അദ്ദേഹം സതിസമ്പ്രദായത്തേയും, ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് സ്ത്രീകള്‍ തലമുണ്ഡനം ചെയ്യുന്ന ആചാരത്തേയും എതിര്‍ത്തു. പൂനെ നഗരത്തിലെ ക്ഷുരകന്മാരുടെ ഒരു ദിവസത്തെ പണിമുടക്കും ഫൂലെ സംഘടിപ്പിച്ചു. 

1890 നവംബര്‍ 28 ന് ഫൂലെയുടെ മനുഷ്യാവകാശ പോരാട്ടങ്ങള്‍ അവസാനിച്ചു. തന്റേതായ രീതിയില്‍ അദ്ദേഹം ബുദ്ധന്റെ വഴി പിന്‍തുടരുകയും അന്വേഷിക്കുകയും ചെയ്തു. ഇക്കാരണത്താല്‍ മാതൃഭാരതത്തിലെ ഏറ്റവും മഹാന്മാരായ പുത്രരിലൊരാളും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവുമായ ഡോ. അംബേദ്ക്കര്‍ തന്റെ ഗുരുവായി ബുദ്ധനും കബീറിനുമൊപ്പം മഹാത്മാഫൂലെയേയും പ്രതിഷ്ഠിച്ചത്. ഫൂലെയ്ക്ക് ബുദ്ധന്റെ പ്രക്ഷോഭത്തെപ്പറ്റി നല്ല അവബോധ മുണ്ടായിരു ന്നെന്നു മാത്രമല്ല, അതിനെ പ്രകീര്‍ത്തിക്കുകയും ചെയ്തു. 

മഹാത്മാഫൂലെ, തന്തൈ പെരിയാര്‍, ഡോ. അംബേദ്ക്കര്‍ തുടങ്ങിയ വിപ്ലവകാരികളായ നേതാക്കളെ, കേവലം സാമൂഹ്യ പരിഷ്‌ക്കര്‍ത്താ ക്കളെന്ന നിലയിലാണ് മനുവാദി (മനുവിന്റെ മാനസികാവസ്ഥയുളള) ചരിത്രമെഴുത്തുകാരും, സര്‍ക്കാരും, പൊതുജനാഭിപ്രായരൂപകര്‍ത്താക്കളും ഉയര്‍ത്തിക്കാട്ടുന്നത്. ഇവരെല്ലാവരും സാമൂഹ്യഘടനയെ മാറ്റിമറിക്കു വാനായി പോരാട്ടം നടത്തിയവരാണ്. അതിന്റെ ഭാഗമായി അതിലെ അധികാരഘടനയുടെ പങ്കിനെക്കുറിച്ച് ഇവര്‍ക്ക് നല്ല ധാരണയുണ്ടാ യിരുന്നു. അതിനാല്‍ മഹാത്മാഫൂലെ തന്റെ ശൂദ്ര സഹോദരന്മാരോട് രാഷ്ട്രീയാധികാരത്തിനായി കഠിന പോരാട്ടം നടത്തുവാന്‍ ആഹ്വാനം ചെയ്തിരുന്നു. അടിമപദവിയിലേയ്ക്ക് അവര്‍ ചുരുക്കപ്പെട്ടതിനു കാരണം രാഷ്ട്രീയാധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. 'അധികാരം അപഹരിക്കപ്പെട്ടതിനാലാണ് ഇതെല്ലാം സംഭവിച്ചത്. നിങ്ങളെന്തുകൊണ്ടാണ് ഇത് സ്വയം ചോദിക്കാത്തത് ?' ഇതു വ്യക്തമാക്കുന്നത് രാഷ്ട്രീയാധികാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫൂലെയ്ക്ക് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നുവെന്നാണ്. അതിനാല്‍ മഹാത്മാഫൂലെയെ കേവലമൊരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായി ഉയര്‍ത്തിക്കാട്ടുകയും സങ്കല്‍പ്പിക്കുകയും ചെയ്യുന്നത് പൂര്‍ണ്ണമായും തെറ്റാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഒരു പരിഷ്‌ക്കര്‍ത്താവെന്നതിലുപരി ഒരു വിപ്ലവകാരിയും, ചരിത്രകാരനും, ചിന്തകനും, ദാര്‍ശനികനും ആധു നിക കാലത്തെ ഇന്ത്യയുടെ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവുമാണ്. 

പ്രമുഖയായ സാമൂഹ്യശാസ്ത്രജ്ഞ ഗയില്‍ ഓംവെറ്റ് ഫൂലെയുടെ പ്രക്ഷോഭങ്ങളെ നന്നായി ക്രോഡീകരിച്ചുകൊണ്ടു പ്രസ്താവിക്കുന്നു 'വിപ്ലവാത്മകമായ ദിശയിലൂടെ സാമൂഹ്യപരിവര്‍ത്തനത്തിനായുളള നവോത്ഥാനാഭിലാഷങ്ങളുടെ സാഫല്യത്തെയാണ് ഫൂലെയുടെ ചിന്തകള്‍ പ്രതിനിധീകരിക്കുന്നത്. തന്റെ അനുശാസനങ്ങളിലൂടെ മഹാത്മാ ജ്യോതിബാഫൂലെ താഴ്ന്ന ജാതിക്കാര്‍ക്കിടയില്‍ ഒരു പുതിയ അവബോധം സൃഷ്ടിച്ചടുത്തു. അയിത്താചരണം, വിധവാവിവാഹം, ജാതിനശീകരണം തുടങ്ങിയവയില്‍ മാത്രമായി തന്റെ പ്രവര്‍ത്തനത്തെ അദ്ദേഹം കേന്ദ്രീകരിച്ചില്ല. മറിച്ച് അദ്ദേഹം കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സാമ്പത്തിക പ്രശ്‌നങ്ങളും കൈകാര്യം ചെയ്തു. പിന്നോക്ക ജാതിക്കാരോട് ബ്രാഹ്മണ പുരോഹിതരെ ഉപേക്ഷിക്കുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു. സത്യശോധക് സമാജിലൂടെ ഫൂലെ ഒരു ബദല്‍ മര്‍ഗ്ഗം നല്‍കുകയും അതുവഴി സാമൂഹ്യ വിപ്ലവത്തിനായി കഠിനപോരാട്ടം നടത്തുകയും ചെയ്തു.'10 മഹാത്മാ ഫൂലേ തന്റെ പ്രബോധനങ്ങളിലൂടെ താഴ്ന്നജാതിക്കാര്‍ക്കിടയില്‍ ഒരു പുതിയ അവബോധം സൃഷ്ടിച്ചെടുത്തു. അയിത്തം, വിധവാവിവാഹം, ജാതിനശീകരണം തുടങ്ങിയ വിഷയങ്ങളില്‍ മാത്രമായി ഫൂലെ തന്റെ ശ്രദ്ധ ഒതുക്കിനിര്‍ത്തിയില്ല, മറിച്ച് കര്‍ഷകരുടെ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ സാമ്പത്തിക വിഷയങ്ങളേയും അദ്ദേഹം കൈകാര്യം ചെയ്തു. ബ്രാഹ്മണപുരോഹിതരെ ഉപേക്ഷിക്കുവാന്‍ അദ്ദേഹം പിന്നോക്കവിഭാഗങ്ങളോടു കല്‍പ്പിച്ചു. സത്യശോധക് സമാജിലൂടെ ഫൂലെ ഒരു ബദല്‍ ജീവിതരീതി മുന്നോട്ടുവയ്ക്കുകയും സാമൂഹ്യവിപ്ലവത്തിനായി കഠിനമായി പരിശ്രമിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഭാര്യയായ സാവിത്രിബായ് ഫൂലെയുടെ അളക്കാനാ കാത്ത സംഭാവനകളേയും, അതുപോലെ ഫൂലെയുടെ സഹകാരിയും ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ നാരായണ്‍ മേഘാജി ലോകാനന്ദയേയും പരാമര്‍ശിക്കാതെ ഫൂലെയുടെ പോരാട്ടത്തെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയുകയില്ല.

സാവിത്രിബായ് ഫൂലെയാണ് (ജനുവരി 3,1831-മാര്‍ച്ച് 10,1897) ഇന്ത്യന്‍ സ്‌കൂളുകളിലെ ആദ്യത്തെ വനിതാധ്യാപിക. ജനങ്ങളുടെ വിമോചന ത്തിനായി തന്റെ ഭര്‍ത്താവു നടത്തിയ പോരാട്ടങ്ങളില്‍ മഹത്തായ ത്യാഗത്തോടെ അവര്‍ സജീവമായി പങ്കെടുത്തു. മഹാത്മാഫൂലെയുടെ മരണത്തിനുശേഷവും അദ്ദേഹം പടുത്തുയര്‍ത്തിയ അടിത്തറയില്‍ സാവിത്രിബായ് ഫൂലെ പോരാട്ടം തുടര്‍ന്നു. ശൂദ്രരുടേയും അതിശൂദ്രരു ടേയും ദയനീയമായ കഥകള്‍ വിവരിക്കുന്ന നിരവധി കവിതകള്‍ അവര്‍ ചിട്ടപ്പെടുത്തി. പ്ലേഗ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ 1897 മാര്‍ച്ച് 10 -ന് അവര്‍ അന്തരിച്ചു.

നാരായണ്‍ മേഘാജി ലോകാനന്ദ്, തൊഴിലാളി പ്രസ്ഥാനത്തില്‍ മാര്‍ഗ്ഗ ദര്‍ശകമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പിതാവെന്ന് അദ്ദേഹത്തെ ശരിയായി വിളിക്കപ്പെടുന്നു. അദ്ദേഹമാണ് ബോംബെയിലെ തുണിമില്‍ത്തൊഴിലാളികളുടെ ആദ്യ സംഘടന രൂപീകരിച്ചത്. ഇന്ന് തൊഴിലാളിവര്‍ഗ്ഗം അനുഭവിക്കുന്ന, എട്ടുമണിക്കൂറായി ജോലി സമയം പരിമിതപ്പെടുത്തിയതിന്റേയും, ഞായറാഴ്ച ഒഴിവുദിനമായി പ്രഖ്യാപിക്കപ്പെട്ടതിന്റേയും, ബഹുമതി എന്‍.എം.ലോകാനന്ദയുടെ പരിശ്രമങ്ങളിലേയ്ക്കാണ് പോകുന്നത്. മഹാത്മാ ഫൂലെയുടെ മാര്‍ഗ്ഗദര്‍ശനത്തില്‍ ദീനബന്ധു (1877) എന്ന ഒരു മാസിക അദ്ദേഹം നടത്തി.

കോളനി ഭരണത്തിന്റെ കാലഘട്ടത്തില്‍, 'മഹാത്മാ ഫൂലെയുടെ പ്രവര്‍ത്തനമേഖല വിശാലവും അദ്ദേഹത്തിന്റെ വ്യാപ്തി അത്യുജ്ജ്വ ലവുമായിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രധാന വിഷയങ്ങളായിരുന്ന മതം, വര്‍ണ്ണസമ്പ്രദായം, ആചാരാനുഷ്ഠാനങ്ങള്‍, ഭാഷ, സാഹിത്യം, ബ്രിട്ടീഷ് ഭരണം, പുരാണങ്ങള്‍, ലിംഗഭേദം, കാര്‍ഷികോല്‍പ്പാദനത്തിലെ വ്യവസ്ഥകള്‍, കര്‍ഷകരുടെ വിധി എന്നിവയെ അദ്ദേഹം തിരിച്ചറിയുകയും സൈദ്ധാന്തവല്‍ക്കരിക്കുകയും ചെയ്തു. ഈ പട്ടിക പരിമിതമാണ്. ഇനിയും വേണ്ടത്ര വികസിപ്പിക്കുവാന്‍ കഴിയും. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇത്രയും വിപുലമായ പരിധിയില്‍ പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തിത്വവും മനസ്സിലെത്തുന്നില്ല. അദ്ദേഹത്തിന് ആശയങ്ങളുടെ ഒരു പൂര്‍ണ്ണമായ സംഹിതയുണ്ടായിരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ഗ്ഗങ്ങളെ തിരിച്ചറിഞ്ഞ, അത്തരത്തില്‍ പറയാമെങ്കില്‍, ആദ്യകാല ചിന്തകരിലൊരാളായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സമൂഹ ത്തിന്റെ ദ്വൈവര്‍ണ്ണിക ഘടനയെ അദ്ദേഹം വിശകലനം ചെയ്യുകയും സാമൂഹ്യ വിപ്ലവത്തിനായുള്ള മുന്നേറ്റ വിഭാഗങ്ങളായി ശുദ്രരേയും അതിശൂദ്രരേയും തിരിച്ചറിയുകയും ചെയ്തു. ബ്രാഹ്മണിസത്തിന്റെ നെടുങ്കോട്ടകളില്‍ നിന്നും മുഴുവന്‍ ജനതയേയും വിമോചിപ്പിക്കുന്ന തിനായി, പൊതു സമൂഹത്തിന്റെ പേരില്‍ ശൂദ്രരും അതിശൂദ്രരും വിപ്ലവം നയിക്കേണ്ടതുണ്ട്.'11

ഫൂലെയുടെ പ്രസ്ഥാനം, സമത്വത്തിനും, യുക്തിപരതയ്ക്കും വേണ്ടി മാത്രമല്ല, പുതിയ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങള്‍ക്കുമുള്ള സാമൂഹ്യ വിപ്ലവയജ്ഞത്തെ പ്രതിനിധാനം ചെയ്യുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് തുടര്‍ച്ചയായ സാമ്പത്തിക രാഷ്ട്രീയ പദ്ധതികളിലൂടെ സാംസ്‌ക്കാരിക വിപ്ലവത്തി നായുള്ള അദ്ദേഹത്തിന്റെ നിരന്തരപോരാട്ടത്തെ തുടര്‍ന്നുകൊണ്ടു പോകാന്‍ കഴിഞ്ഞില്ല12. ഫൂലെയ്ക്കു ശേഷമുള്ള കാലഘട്ടത്തില്‍ 1890 മുതല്‍ 1896 വരെ പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ഫൂലെയുടെ പ്രസ്ഥാനം ഫലപ്രദമായിരുന്നു. എന്നാല്‍ 1896 മുതല്‍ 1902 വരെ സത്യശോധക് സമാജിന് ദുര്‍ഘടമായ വര്‍ഷങ്ങളായിരുന്നു. ഈ കാലഘട്ടത്തില്‍ ഫൂലെയുടെ അടുത്ത സഹകാരികളായിരുന്ന നാരായണ്‍ ലോകാനന്ദെ, സാവിത്രിഭായ്, വിശ്വാംഖോലെ, സുബേദര്‍ തേറാട്ട്, ഡോണ്ടിബാ കുംഭാര്‍ തുടങ്ങി മറ്റു പലരും അന്തരിച്ചു. 1920 ഡിസംബര്‍ 12-ന് രാജര്‍ഷി സാഹു മഹാരാജിന്റെ അനുഗ്രഹാശ്ശിരസ്സോടെ പൂനയിലെ ജദ്ദെ മാന്‍ഷനില്‍ ആരംഭിച്ച ഒരു അബ്രാഹ്മണ പാര്‍ട്ടിയില്‍ സത്യശോധക് സമാജിലെ മിക്കവാറുമെല്ലാപേരും പങ്കെടുത്തുവെ ങ്കിലും അത് ജനങ്ങളെ സ്വാധീനിക്കുന്നതില്‍ പരാജയപ്പെട്ടു. 1930 ഓടുകൂടി, ഫൂലെയുടെ പ്രസ്ഥാനത്തിലെ ഏറെക്കുറെ എല്ലാ നേതാക്കളേയും കോണ്‍ഗ്രസ്സ് പാര്‍ട്ടി വശത്താക്കി. ഈ ദുരന്തത്തിനുശേഷം മഹാരാഷ്ട്രായിലെ നിരവധി അബ്രാഹ്മണ നേതാക്കള്‍ക്ക് ഫൂലെയുടെ പ്രത്യയശാസ്ത്രവും പോരാട്ടവും ഒരു ഭാരവും തടസ്സവുമായി മാറി. അതവസാനിച്ചത് ഡോ. അംബേദ്ക്കര്‍ ഫൂലയെ പരസ്യമായി തന്റെ ഗുരുക്കന്മാരിലൊരാളാണെന്നു പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ പുരുജ്ജീവി പ്പിച്ചതിനു ശേഷമാണ്.

പരിഭാഷ: യു പി അനില്‍കുമാര്‍