"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 28, ബുധനാഴ്‌ച

സംവരണ വിരുദ്ധതയുടെ നാള്‍വഴികള്‍....!!!!

വി പി സിംഗ് 
ഓഗസ്റ്റ്. 7 മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ കളനുസരിച്ച് സാമൂഹിക മായും വിദ്യാഭ്യാസ പരമായും പിന്നോക്കം നില്ക്കുന്ന വിഭാഗ ങ്ങള്‍ക്ക് സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളില്‍ 27% ജോലി സംവരണം ചെയ്യാന്‍ ഗവണ്മെന്റ് തീരുമാ നിച്ചിരിക്കുന്നു എന്ന് പാര്‍ലമെ ന്റിന്റെ ഇരു സഭകളിലും പ്രധാനമന്ത്രി വി പി സിംങ് പ്രഖ്യാപിച്ചു.

ഓഗസ്റ്റ്. 10 മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ഡെല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

ഓഗസ്റ്റ്. 17 ജോലി സംവരണം പ്രഖ്യാപി ക്കുന്നതിന് മുമ്പ് എല്ലാ പാര്‍ട്ടികളുമായി ആലോചി ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയ പ്പെട്ടുവെന്ന് ബിജെപിയും ഇടതു കക്ഷികളും ലോക്‌സഭയില്‍ ആരോപിച്ചു.

ഓഗസ്റ്റ്. 24 വിദ്യാര്‍ത്ഥികളുടെ സംവരണ വിരുദ്ധ റാലി ഡെല്‍ഹിയില്‍ സാധാരണ ജീവിതം താറുമാറാക്കി.

ഓഗസ്റ്റ്. 29 ഡെല്‍ഹിയിലെ എല്ലാ സ്‌കൂളുകളും ഐടിഐകളും പോളിടെക്‌നിക്കുകളും 30 ദിവസത്തേക്ക് അടച്ചിടാന്‍ ഡെല്‍ഹി അധികാരികള്‍ തീരുമാനിച്ചു. 

സെപ്തംബര്‍. 3 സംവരണ കാര്യത്തില്‍ തീരുമാന മെടുക്കാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമ്മേളനം പരാജയപ്പെട്ടു.

സെപ്തംബര്‍. 6 വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സംവരണ വിരുദ്ധ സമരം തീവ്രമായി. ആന്റി മണ്ഡല്‍ കമ്മീഷന്‍ ഫോറം ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ബന്ദ് ഡെല്‍ഹിയില്‍ അക്രമാസക്തമായി. ഹിമാചല്‍ പ്രദേശില്‍ കാംഗ്ര ജില്ലയിലെ 3 പട്ടണങ്ങളില്‍ പ്രക്ഷോഭം ശമിപ്പിക്കാന്‍ പട്ടാളത്തെ ഇറക്കി. ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നിരാകരിക്കുകയും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. സിക്കിം സര്‍ക്കാരും റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു.

സെപ്തംബര്‍. 16 സര്‍ക്കാര്‍ നിലംപതിച്ചാലും മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക എന്ന കര്‍ത്തവ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് പ്രധനമന്ത്രി വി പി സിംങ് ചെന്നൈയില്‍ പ്രഖ്യാപിച്ചു.

സെപ്തംബര്‍. 19 ഡെല്‍ഹിയില്‍ സംവരണ വിരുദ്ധ സമരക്കാരില്‍ ഒരു വിദ്യാര്‍ത്ഥി പൊതുജന മധ്യത്തില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലായി.

സെപ്തംബര്‍. 21 മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27% ശതമാനം സംവരണം നല്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്മേലുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

സെപ്തംബര്‍. 22 ഹരിയാനയില്‍ സംവരണ വിരുദ്ധ സമരം വ്യാപകമായി. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മാഹൂതി നടത്തി. കുരുക്ഷേത്രത്തില്‍ പട്ടാളത്തെ വിളിച്ചു.

സെപ്തംബര്‍. 23 ഗ്വാളിയര്‍, അംബാല, യമുനാ നഗര്‍ പട്ടണത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഹരിയാനയിലെ റോഹ്തക്, സിര്‍സ ജില്ലകളില്‍ പട്ടാളം നിയന്ത്രണ മേറ്റെടുത്തു. ഡെല്‍ഹിയില്‍ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്ടൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു മുന്നില്‍ ഒരു വിദ്യാര്‍ത്ഥി സ്വയം തീകൊളുത്തി.

സെപ്തംബര്‍. 25 തീകൊളുത്തി ആത്മാഹൂതിക്ക് ശ്രമിച്ച കോളേജ് വിദ്യാര്‍ത്ഥി സുരീന്ദര്‍ സിങ് ചൗഹാന്‍ മരിച്ചതോടെ ഡെല്‍ഹിയില്‍ സംവരണ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമായി. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 6 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.

സെപ്തംബര്‍. 27 15 പേര്‍ കൂടി ഉത്തരേന്ത്യയില്‍ സംവരണവിരുദ്ധ കലാപത്തില്‍ മരണപ്പെട്ടു.

ഒക്ടോബര്‍. 1 മണ്ഡല്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് തടഞ്ഞുവെച്ചെങ്കിലും പിന്നോക്ക വിഭാഗക്കാരെ കണ്ടെത്തുന്ന നടപടി തുടരാമെന്ന് സുപ്രീം കോടതി വിധിച്ചു.

ഒക്ടോബര്‍. 9 'ഭാരത ബന്ദ്' വടക്കേ ഇന്ത്യയില്‍ ജനജീവിതം സ്തംഭിപ്പിച്ചു.

വി പി സിങ്ങിന്റെ രാജി; ചന്ദ്രശേഖര്‍ പ്രധാനമന്ത്രി

നവംബര്‍. 5 ജനതാദള്‍ പിളര്‍ന്നു. ലോക്‌സഭയിലെ 68 എംപിമാര്‍ ഡെല്‍ഹിയില്‍ യോഗം ചേര്‍ന്ന് ചന്ദ്രശേഖറെ നേതാവായി തെരഞ്ഞെടുത്തു. ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 25 ലോക് സഭാംഗങ്ങളേയും 5 രാജ്യ സഭാംഗങ്ങളേയും ജനതാദള്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 'രഥയാത്ര' തടഞ്ഞതിനെ തുടര്‍ന്ന് ജനതാദള്‍ മന്ത്രിസഭക്കുള്ള പിന്‍തുണ ഒക്ടോബര്‍ 23 ന് ബിജെപി പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് (ഐ) നവം. 6 ന് ചന്ദ്രശേഖറിന് പിന്തുണ പ്രഖ്യാപിച്ചു.

നവംബര്‍. 7 വിശ്വാസപ്രമേയം 346 ന് എതിരേ 142 ന് പരാജയ പ്പെട്ടതോടെ പ്രധാനമന്ത്രി നി പി സിംങ് രാജി സമര്‍പ്പിച്ചു. 

നവംബര്‍. 10 ഇന്ത്യയുടെ 8 ആമത്തെ പ്രധാന മന്ത്രിയായി ജനതാദള്‍ (സമാജ് വാദി) നേതാവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വേവീലാല്‍ ഉപപ്രധാന മന്ത്രിയായി. വി പി സിങ് മന്ത്രിസഭയിലും ഉപപ്രധാന മന്ത്രിയായിരുന്ന ദേവീ ലാലിനെ ഓഗസ്റ്റ് 1 ന് പുറത്താക്കിയിരുന്നു. സെപ്തംബര്‍ 30 ന് ദേവീലാല്‍ ലോക് സഭാംഗത്വവും രാജിവെച്ചു.

ഡിസംബര്‍. 24 ബിജെപി പ്രസിഡന്റ് എല്‍ കെ അദ്വാനി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി.
--------------------------
കടപ്പാട്: 'ഇരുപതാം നൂറ്റാണ്ട് വര്‍ഷാനുചരിതം'. ഡി സി ബുക്‌സ് പ്രസിദ്ധീകരണം.