"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

കോന്ത്രോന്‍ പാട്ട് ഗര്‍ഭബലിക്ക്; പുലയരുടെ മറ്റ് ആചാരങ്ങളും - കുന്നുകുഴി എസ് മണി

കോന്ത്രോന്‍ പാട്ട് ഗര്‍ഭബലിക്ക്
യക്ഷഗന്ധ വര്‍വ്വന്മാര്‍ ഗര്‍ഭിണികളെ ബാധിച്ചാല്‍, ആ ദുര്‍ദേവതകളെ ബലിക്രിയ കളിലൂടെ മാറ്റാമെന്നാണ് പുലയരുടെ ഇടയിലെ വിശ്വാസം. ആ കര്‍മ്മ ത്തിനായി ദേവകളുടെ രൂപം കളത്തില്‍ വരച്ച് 'ചോതിയും' - 'പിടിയും' എന്ന പാട്ടു പാടിയും മന്ത്രവാദ പദങ്ങള്‍ പതുക്കെയും ഉച്ചത്തിലും ഉച്ചരിച്ച് ബലി കര്‍മ്മങ്ങള്‍ നടത്തുകയും കോലങ്ങള്‍ കെട്ടിയാടുകയും ചെയ്ത് ദേവതയെ പ്രീതിപ്പെടു ത്താനാണ് കോന്ത്രോന്‍ പാട്ട് (ഗന്ധര്‍വന്‍പാട്ട്) പാടുന്നത്. ഗര്‍ഭം ധരിച്ച് ഏഴാം മാസത്തിലാണ് ഉത്തര കേരളത്തിലെ പുലയര്‍ പണ്ടു കാലത്ത് കോന്ത്രോന്‍ പാട്ടു പാടി അനുഷ്ഠാന കര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. കാലദേശങ്ങള്‍ ക്കനുസരിച്ചാണ് പുലയര്‍ ഗര്‍ഭബലി കര്‍മ്മങ്ങള്‍ ചെയ്യുന്നത്. ചില സ്ഥലങ്ങളില്‍ ഗര്‍ഭിണിക്ക് അഞ്ചാം മാസത്തിലും, കോന്ത്രോന്‍ പാട്ടു നടത്താറുണ്ട്. കോന്ത്രോന്‍ പാട്ടിന് മണ്ണാന്‍മാരും കൂടാറുണ്ട്. ഇവര്‍ - കളമിറക്കു പാട്ട് - പാടി ശാപവും പാപവു മൊഴിച്ചിട്ടാവും പ്രധാന ബലികര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. ഈ അനുഷ്ഠാന കര്‍മ്മങ്ങള്‍ പോലും ഇന്ന് പരദേശി ബ്രാഹ്മണര്‍ സവര്‍ണരീ കരിച്ചിട്ടുണ്ട്. അതാണ് തെയ്യം പാടി നമ്പ്യാര്‍ പാടുന്ന -മരക്കലപ്പാട്ട്.

ദുര്‍ദേവതകളെ അകറ്റുന്ന മാരിപ്പാട്ട്

ദുര്‍ദേവതകളെ അകറ്റുന്ന തിനായി ഉത്തര കേരളത്തിലെ പുലയര്‍ കര്‍ക്കിടകം പകുതി വെച്ച് വീടുകള്‍ തോറും ചെന്ന് മാരിയാട്ടവും മാരിപ്പാട്ടും പാടുന്നു. മാരിക്കലിയന്‍, മായക്കലച്ചി, മാരിക്കലിച്ചി, മറവായ കുളിയന്‍ തുടങ്ങളിയ പിശാചുക്കള്‍ (ദുദ്ദേവതകള്‍) മലനാട്ടിലെത്തി ജനങ്ങള്‍ക്ക് കുഷ്ടതകള്‍ വരത്തു മെന്നാണ് സങ്കല്പം. ഇതിനൊരു കഥയുണ്ട്. ആരിയഭഗവതി, കാവുമ്പായി ഭഗവതി, വടയില്‍ ഭഗവതി, ചീറത്തു ഭഗവതി, കൊച്ചമ്മ ഭഗവതി, ചീറങ്ങോട്ടു ഭഗവതി എന്നീ ദേവിമാര്‍ ദൈവത്തിന്റെ കപ്പലില്‍ കയറി വരുമ്പോള്‍ മാരി, മാമായം തുടങ്ങിയ ദുര്‍ദേവതകള്‍ ആ കപ്പലില്‍ കയറി. അതോടെ മാരിയന്‍ കാറ്റും, ചൂരിയന്‍ കാറ്റും ചുഴറ്റി അടിച്ച് കപ്പല്‍ ആടിയുലഞ്ഞു. ചില ദുര്‍മൂര്‍ത്തികള്‍ കപ്പലില്‍ കടന്നതാണ് കാരണമെന്നും അവരെ വേളാപുര (കണ്ണൂര്‍) തുറമുഖത്തി റക്കണമെന്നും കപ്പിത്താന്റെ പ്രശ്‌നത്തില്‍ തെളിഞ്ഞു. അതോടെ ദുരിതങ്ങളും നാടെങ്ങും സംഭവിച്ചു. തിരുവര്‍ കാട്ടുകാവില്‍ അവകാശിയായ വട്ട്യര്‍ പൊളളയെന്ന പുലയര്‍ ഈ ദേവതകളുടെ കോലം കെട്ടി മാരിപാട്ടു പാടിയതോടെ ദുര്‍ദേവതകള്‍ ഒഴിഞ്ഞുപോയി. ഇതില്‍നിന്നാണ് പുലയര്‍ മാരിപ്പാട്ടെന്ന അനുഷ്ഠാന കോലവും പാട്ടും നടത്തിയിരുന്നത്.

ഉത്തര കേരളത്തിലെ തെയ്യങ്ങള്‍

തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ഉത്തര കേരളത്തിലെ തെയ്യങ്ങള്‍ പുലയരുടെ അനുഷ്ഠാന പരമായ പാട്ടുകളോടും, കലകളോടും ബന്ധപ്പെട്ടതും പുതൃക്കളുടെ സംതൃപ്തിക്കും, ദേവീതുടങ്ങിയ അമ്മ ദൈവങ്ങളുടെ പ്രീതിക്കും വേണ്ടിയാണെന്ന് വ്യക്തമായ പഠനങ്ങള്‍ തെളിയിക്കുന്നു. പക്ഷെ പുലയരുടെ തെയ്യം - തിറകളെ പില്‍ക്കലത്ത് പരദേശി ബ്രഹ്മണരുടെ വരവോടെ ബ്രഹ്മണീ കരിക്കാനും ശ്രമം നടന്നുട്ടുളളതായി കാണുന്നു. അതാണ് തെയ്യം-തിറകളിലെ അനുഷ്ഠാന പാട്ടുകളില്‍ കാണുന്ന വിഷ്ണു ദൈവങ്ങളും ശിവാംശ ഭൂതമായ ദേവതകളും. ഇതൊന്നും പണ്ടുകാലത്തെ തെയ്യം പാട്ടുകളില്‍ ഇല്ലായിരുന്നു. അമ്മ ദൈവങ്ങളായ ദേവിയും, കാളിയും, ഭദ്രകാളിയും പിന്നെ കുട്ടിച്ചാത്തനും മൊക്കെയായിരുന്നു പുലയരുടെ തെയ്യം പാട്ടുകളില്‍ നിറഞ്ഞു നിന്നിരുന്നത്.

പുലയരുടെ കുട്ടിച്ചാത്തന്‍ തെയ്യം

സ്ത്രീധന മായിലഭിച്ച കാളകളെ മേയ്ക്കുവാന്‍ കാളകാട്ടമ്മ കുട്ടിച്ചാത്തനെ ഏല്പിച്ചു. കുട്ടിച്ചാത്തന്‍ കാളയെ മേച്ചുവന്നപ്പോള്‍ കിണ്ടിയില്‍ പാലു കൊടുക്കാത്ത കാരണത്താല്‍ കാളകാട്ട മ്മയുമായി ഭയങ്കര വഴക്കുണ്ടായി. നേരം പുലരേണ്ട താമസം കുട്ടിച്ചാത്തന്‍ ചെമ്പന്‍ കാളയെ വെട്ടിക്കൊന്ന് അതിന്റെ ചോരദാഹം തീരുവോളം പാനം ചെയ്തു. കാളയെ കാണാതായ കാളകാട്ടച്ഛന്‍ കുട്ടിച്ചാത്തനെ കമ്പിനടിച്ചു. അടിയേറ്റ കുട്ടിച്ചാത്തന്‍ രാത്രി കാട്ടമ്മയുടെ മാറിടത്തില്‍ കല്ലെടുത്ത് എറിഞ്ഞു. കാളകാട്ടച്ഛന്‍ കുട്ടിച്ചാത്തനെ വെട്ടിക്കളഞ്ഞു. കാളകാട്ടച്ഛന്‍ വീട്ടിലെത്തും മുന്‍പ് കുട്ടിച്ചാത്തന്‍ പടിഞ്ഞാറ്റ യിലെത്തി ആര്‍ത്തട്ട ഹസിച്ചു. പൊറുതി മുട്ടിയ കാളകാട്ടച്ഛന്‍ ശ്രേഷ്ഠന്മാരായ മാന്ത്രികന്മാരെ വരുത്തി വലിയ ഹോമം വടത്തി ആവാഹിച്ച് കുട്ടിച്ചാത്തനെ മുന്നൂറ്റി ത്തൊണ്ണൂറ് കഷ്ണങ്ങളാക്കി ഇരുപത്തിയൊന്ന് ഹോമ കുണ്ഡളാക്കി ഹോമിച്ചു. പക്ഷെ ഹോമ കുണ്ഡങ്ങളില്‍ നിന്നും കുട്ടിച്ചാത്തന്‍ മുന്നൂറ്റി തൊണ്ണൂറായി പൊന്തിവന്നു. അതില്‍ പ്രധാനിയായ കരിങ്കുട്ടിച്ചാത്തന്‍ ഹോമ കുണ്ഡത്തില്‍ നിന്ന് നൃത്തമാടുകയും കാളകാട്ടില്ലവും മറ്റ് നാല്പത്തിമൂന്ന് ഇല്ലങ്ങളും കുട്ടിച്ചാത്തന്‍ അഗ്നിക്കിരയാക്കി. കുട്ടിച്ചാ ത്തനെ സംബന്ധിച്ച് ഉത്തര കേരളത്തില്‍ നിലനില്ക്കുന്ന ഒരു ഐതിഹ്യ മാണിത്. ഇവിടെങ്ങളില്‍ കുട്ടിച്ചാത്തന്റെ തെയ്യം (തിറ) പുലയര്‍ കെട്ടി ആടുക പതിവാണ്.

കുറത്തിത്തെയ്യവും പുലയരും

കുറത്തി ത്തെയ്യത്തിന്റെ പിന്നിലും പുലയരുടെ പങ്ക് നിഷേധിക്കാ നാവാത്ത ഒന്നാണ്. മാവിലന്‍, ചെറുമന്‍ തുടങ്ങിയവരും കുറത്തിത്തെയ്യം കെട്ടിയാടുന്നുണ്ട്. പുലയരുടെ മന്ത്രമൂര്‍ത്തി കെളിലൊന്നാണ് കുറത്തി. പുലയരിലെ മന്ത്രവാദികള്‍ പലരും കുറത്തിദേവതയുടെ ഉപാസക  ന്മാരാണ്. ശിവനും, പാര്‍വ്വതിയും വേഷംമാറി കുറവനും കുറത്തി യുമായി ദേശാടനം നടത്തിയെന്നാണ് കഥ. പുലയരുടെ കുറത്തി ക്ഷുദ്ര ദോഷം മാറ്റി പാണ്ഡവന്മാരെ ജീവിപ്പിച്ചവളാണ്. കൗരവന്മാരുടെ നിര്‍ദ്ദേശാ നുസരണം മലങ്കുറവന്‍ പാണ്ഡവന്മാര്‍ക്ക് മാരണം വരുത്തു കയും, പാണ്ഡവന്മാര്‍ വീണു കിടന്നപ്പോള്‍ മലങ്കുറത്തി ആ മാരണങ്ങളെ നീക്കി രക്ഷപ്പെടുത്തു കയായിരുന്നു. പുലയര്‍ക്കിടയില്‍ ഉത്തര കേരളത്തിലെ കുറത്തി ത്തെയ്യത്തോടൊപ്പം കുറത്തി ത്തോറ്റവും പാടാറുണ്ട്.