"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

പൊലിച്ചുപാടല്‍ - കുന്നുകുഴി എസ് മണി

പൊലിക പൊലിക ഭഗവതിയേ പൊലികാ
പൊലികാ ഭഗവതിയേ, പൊലിക പൊലികാ;
വെള്ളിമാങ്കല്ലിന്റെ ഓരടിയില്‍ 
തേറുന്നല്ലോ അഴകിയ നാഗമണിപ്പുറ്റ്,
നാഗമണിപ്പുറ്റിന്റെ നന്‍ നടുവില്‍ താന്നേ
തോന്നുന്നല്ലോ എഴുനല്‍ ശീനാഗമുട്ടകള്‍
നാെളണ്ണി നാല്പത്തൊന്നാന്തിവസം നാളില്‍
മുട്ടയേഴുന്തമ്മിെലാരസിപ്പൊട്ടുന്നല്ലോ
ഏഴുവരല്ലോ നാഗമക്കളുണ്ടാവുന്നൂ
നാഗലോകം നല്‍െപ്പരുന്തീവീലേഞ്ഞുചെല്ലണം
നാഗദേവി തമ്മരിയെനുമ്മില്‍ച്ചെന്നേ
കണ്ടുവല്ലോ നാഗരാജന്തിരുവടിേയാനേ;
നാഗമക്കളങ്ങു പാതാളമ്പുക്കൊളിച്ചേ 
നാഗമക്കള്‍ക്ക് നീരും പാലും കൊടുക്കാനായി
നാഗരാജാവ് കുളിയും കറിയും കഴിക്കുന്നല്ലോ
നാഗലോകം നല്ലൊരുന്തീവില്‍ പോകുന്നല്ലോ
ചാണ കഴുകി ചന്ദനമൂരസികുറി വലിക്ക്ന്നൂ്,
നാഗദളവഞ്ചേലഞെറിഞ്ഞുടുക്കുന്നല്ലോ
നാഗക്കെട്ടില്‍പടിഞ്ഞാറ്റയാത്ത് കേറിച്ചെന്നൂ
നാഗപ്പൊന്‍ പെളിയങ്ങെടുക്ക്ന്നല്ലോ
നാഗപുരക്കു നടുമിറ്റത്ത് കൊണ്ടുവെക്കുന്നോ
നാഗപ്പെപ്പന്‍ പെളികയുടെ മൂട് തുറക്കുന്നേ
നാഗദളവന്‍ കൂറ മടക്കി വിരിക്കുന്നല്ലോ
നാഗമണി ശ്രീപീഠം എടുത്ത് വെക്ക്‌ന്നേ,
നാഗയിടക്കയുടുക്കെടുത്ത് വെക്ക്‌ന്നേ
നാഗമണിക്കൊടി വിളക്കെടുത്ത് വെക്ക്‌ന്നേ
നാഗചെണ്ട മദ്ദളമെടുത്ത് വെക്ക്‌ന്നേ
നാഗക്കൊമ്പ് കൊഴല് എടുത്തു വെക്ക്‌ന്നേ
നാഗമണി പ്പൊഞ്ചൂരക്കോലെടുത്ത് വെക്ക്‌ന്നേ
നാഗമണിപ്പൊഞ്ചുഘുമെടുത്തു വെക്ക്‌ന്നേ;
നാഗമണിരുത്തിരാക്കം ജപിച്ചുകഴിത്തിലിട്ടു
നാഗചെണ്ട മദ്ദളങ്കൊട്ടുന്നല്ലോ
നാഗയിടക്കയുടുക്കദ്ധ്വനി മുഴക്കുന്നല്ലോ
നാഗക്കൊമ്പ് കൊഴല് ഊതുന്നല്ലോ
നാഗപെഞ്ചാഘു നീര്‍കൂട്ടി തെളിക്കുന്നല്ലോ
പാച്ചംഘില്‍ പാല്‍ തെളിച്ച് വിളിക്കുന്നല്ലോ
വിളിക്കേട്ട്വല്ലോ പാതാളത്തെ നാഗമക്കള്‍
കാട്ടില്‍ പെരുത്ത നരന്തകൊത്തിവലിക്കുമ്പോലെ
എഞ്ഞും വലിഞ്ഞും പോരുന്നല്ലോ നാഗമക്കള്‍;
നാഗരാജാവിന്നു ചുറ്റും ചുരഞ്ഞുകളിക്കുന്നല്ലോ
കോല് തല്ലിപ്പാടുന്നേ നാഗരാജാവും 
വാലു തല്ലിക്കളിക്കുന്നേ നാഗമക്കളും; -
ഫണം വിരിച്ചാടുന്നേ നാഗങ്ങളും;
ഓലത്തിരച്ചില്‍ തിരിയുന്ന് നാഗങ്ങളും
പായിത്തിരച്ചല്‍ തിരിയുന്ന് നാഗമക്കളും
ചൂണ്ടുന്നിനിക്ക്ന്ന് നാഗരാജാവും
വാലൂന്നിനിക്ക്ന്ന്‌നാഗമക്കളും
നാഗമക്കളെ കളിയുഞ്ചിരിയുങ്കയിഞ്ഞേടത്ത്
നാഗമക്കള്‍ക്ക് നീരും പാലും കൊടുക്കുന്നല്ലോ
നാഗരാജാവു കായും കനിയും അമൃതുഞ്ചെയ്തൂ
പൊലികാ പൊലികാ നാഗഭഗവതിയേ പൊലികാ- പൊലികാ പൊലികാ നാഗരാജവേ പൊലികാ
പൊലികാ പൊലികാ നാഗമക്കളേ വരൂമ്പൊലികാ

നാഗഭഗവതി തോറ്റങ്ങളില്‍ ഏറെ പ്രസിദ്ധമാണ് ഈതോറ്റം പാട്ട് അതുകൊണ്ടുതന്നെ ഈ പാട്ട് പൂര്‍ണ്ണമായി ഇവിടെ കൊടുക്കാന്‍ കാരണമായത്. ക്രിസ്തുവിനു മുന്‍പ് 400 വര്‍ഷം വരെ നാഗാരാധന കേരളത്തില്‍ വ്യാപകമായിട്ടുണ്ടായിരുന്നു. ആദ്യകാലത്ത് പൂര്‍വ്വനിവാസി കളായ ആദിമനിവാസികളാണ് സര്‍പ്പങ്ങളോടുള്ള ഭയം കാരണം കാവുകള്‍ നിര്‍മ്മിച്ച് അവയെ കുടിയിരുത്തി ആരാധന തുടങ്ങിയത്. അന്നത്തെ കാവുകളില്‍ മണ്‍പൊത്തുകള്‍ ഉണ്ടാക്കി ജീവനുള്ള പാമ്പുകളെ തന്നെ ആദ്യ മനുഷൃര്‍ കുടിപാര്‍പ്പിച്ചു. ആവശൃമായ ആഹാരങ്ങളും അവര്‍ സര്‍്പ്പങ്ങള്‍ക്ക് നല്‍കി പരിപാലിച്ചുപോന്നിരുന്നു. ഇതില്‍ നിന്നാണ് പില്‍ക്കാലത്ത് സര്‍പ്പാരാധന വൃാപകമായി പടര്‍ന്ന് പിടിച്ചത്. കാലം കടന്നതോടെ സര്‍പ്പാരാധന യ്‌ക്കൊപ്പം സര്‍പ്പംപാട്ടുകളും, കോലം കെട്ടലും, തെയ്യം തുള്ളലും, കളംവരയ്ക്കലുമെല്ലാം നിലവില്‍ വന്നു. പണ്ടുകാലത്ത് പാമ്പുകളെ തിരിച്ചറിയാന്‍ ചില ലക്ഷണങ്ങള്‍ കണ്ടെത്തു കയുണ്ടായി.ആ ലക്ഷണങ്ങള്‍ വിവരിക്കുവാന്‍ പാട്ടുകളും അവര്‍ പാടിയിരുന്നു. അപ്രകാരമുള്ള ഒരു വാമൊഴി പാട്ടാണ് ഇവിടെ കുറിക്കുന്നത്. 

ഫണവും വേഗവും പാര-
മുണ്ടാം ദര്‍വ്വീകാരാഹിനാം
നീളം കുറഞ്ഞുമോലെല്ലാം
മണ്ഡലാകാര രേഖകള്‍
പൂണ്ടും വേഗം കുറഞ്ഞിടും
കാണാം മണ്ഡലി ജാതിയെ
നീളത്തിലും വിലങ്ങത്തും
ബഹുരേഖകള്‍ പൂണ്ടുടന്‍
സ്‌നേഹം പിരണ്ട പോലാകും
രജിലങ്ങളതൊക്കവെ.
ഇച്ചൊന്ന മൂന്നു പാമ്പിന്നും
കൂടിയുണ്ടൊരു ലക്ഷണം
കാണാം വൃന്തിര സര്‍പ്പങ്ങള്‍-
ക്കതിന്നേറും വിഷം തുലോം! 
കേരളത്തിലെ സര്‍പ്പരാധനപോലും സവര്‍ണരീകരിച്ച ചരിത്രത്തില്‍ നിന്നാണ് ആദിമ ജനതയായ പുലയരുടെ ചരിത്രം ചുരണ്ടിപ്പറിച്ചെടുക്കേണ്ടത്.