"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

കറുത്ത ഗാന്ധി - ദലിത് ബന്ധു എന്‍ കെ ജോസ്

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് 
പലരും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂണിയറിനെ കറുത്ത ഗാന്ധി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അത് അദ്ദേഹത്തോട് ചെയ്യുന്ന ഒരു അനീതിയാണ്. ഗാന്ധിയെക്കാള്‍ ഏറെ ഉന്നതമായിരുന്നു മനുഷ്യനെ പ്പറ്റിയുള്ള അദ്ദേഹത്തിന്റെ സങ്കല്പം. ചാതുര്‍ വര്‍ണ്ണ്യം ഇന്ത്യയുടെ പുരോഗതിക്ക് ഏറെ സഹായിച്ചിട്ടുണ്ട് എന്ന് പ്രസ്താവിച്ച ആളാണ് ഗാന്ധി. അതായത് ചാതുര്‍ വര്‍ണ്യത്തിന്റെ അഭിഭാഷകന്‍. ആ അടിസ്ഥാ നത്തില്‍ ഗാന്ധിക്ക് മനുഷ്യര്‍ ചാതുര്‍വര്‍ണ്യ ത്തില്‍പ്പെട്ടവര്‍ മാത്രമായി രുന്നു. മറ്റുള്ളവര്‍ വാനരരും കാട്ടാളരും അസുരരും രാക്ഷസരുമെ ല്ലാമാണ്. അമേരിക്കയിലെ കറുമ്പര്‍ ചാതുര്‍വര്‍ണ്യത്തില്‍ പെടുകയില്ല. അവര്‍ ബ്രാഹ്മണരോ, ക്ഷത്രിയരോ, വൈശ്യരോ, ശൂദ്രരോ അല്ല. അതിനാല്‍ ആഫ്രിക്കയിലും അമേരിക്കയിലും ആസ്‌ട്രേലിയായിലും എല്ലാമുള്ള കറുമ്പര്‍ അദ്ദേഹത്തിന്, ഗാന്ധിക്ക്, മനുഷ്യരായിരുന്നില്ല. മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും ആ വംശത്തില്‍പ്പെട്ടവനായിരുന്നു. പക്ഷെ കിങ്ങിന് അവര്‍ മനുഷ്യരും തന്റെ സഹോദരങ്ങളുമാണ്. ദൈവം നമ്മുടെ പിതാവും മനുഷ്യരെല്ലാം സഹോദരങ്ങളും അതായിരുന്നു അദ്ദേഹ ത്തിന്റെ തത്വശാസ്ത്രം.

ഗാന്ധിക്ക് പല കഴിവുകളുമുണ്ടായിരുന്നു എന്നത് ശരിയാണ്. കഴിവുള്ളവരെല്ലാം മഹാത്മക്കളല്ല. സ്റ്റാലിനും ഹിറ്റ്‌ലര്‍ക്കും നെപ്പോളി യനും ചെങിഷ്ഖാനും നരേന്ദ്രമോഡിക്കും എല്ലാം കഴിവുകളുണ്ടായി രുന്നു അല്ലെങ്കില്‍ അവരാരും ആ നിലയില്‍ എത്തുകയില്ല. ഉള്ള കഴിവുകളെല്ലാം സവര്‍ണ്ണരുടെ ആധിപത്യത്തിന് വേണ്ടി വിനിയോഗിച്ചു. അവര്‍ണ്ണരുടെയും ദലിതരുടെയും വളര്‍ച്ചയ്ക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കാന്‍ വേണ്ടി വിനിയോഗിച്ചു. ചാതുര്‍വര്‍ണ്യം നിലനിര്‍ത്താന്‍ വേണ്ടി ശ്രമിച്ചു. അതിനാല്‍ സവര്‍ണ്ണര്‍ക്ക് അദ്ദേഹം മഹാത്മാവാണ്. പക്ഷേ അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തനം അവര്‍ണ്ണരേയും ദലിതരേയും ആദിവാസികളേയും കൂടുതല്‍ ദുരിതത്തിലാഴ്ത്തുവാന്‍ മാത്രം ഉപകരിച്ചു. അതുകൊണ്ട് അവര്‍ക്ക് അദ്ദേഹം മഹാത്മാവല്ല. അതു കൊണ്ടാണ് ഡോ: അംബേദ്ക്കര്‍ അദ്ദേഹത്തെ ദലിതരുടെ നമ്പര്‍വണ്‍ ശത്രു എന്ന് വിശേഷിപ്പിച്ചത്. അംബേദ്ക്കര്‍ ദലിതരുടെ രാഷ്ട്രപിതാ വാണ്. ഒരാള്‍ക്ക് രണ്ട് പിതാക്കന്‍മാരുണ്ടാകയില്ലല്ലോ. അംബേദ്ക്കറെ ബഹുമാനിക്കുന്നവര്‍ക്ക് ഗാന്ധിയെ ബഹുമാനിക്കാനാകുകയില്ല. മാര്‍ട്ടിന്‍ ലൂഥര്‍ കിങിന് ഒരു പക്ഷേ ഗാന്ധിയോളം കഴിവുകളുണ്ടായിരുന്നില്ല എന്ന് വരാം. പക്ഷേ തന്റെ പരിമിതമായ കഴിവുകള്‍ അമേരിക്കയില്‍ ഏറ്റവുമധികം ദുരിതമനുഭവിച്ചുകൊണ്ടിരുന്ന കറുമ്പരെ സാന്ത്വനപ്പെടു ത്താന്‍ വേണ്ടി, അവരുടെ അവകാശങ്ങളെ പിടിച്ച് വാങ്ങിക്കുവാന്‍ വേണ്ടി വിനിയോഗിച്ചു. അതിനാല്‍ അവര്‍ക്കും ആ പ്രവര്‍ത്തി ശരിയാണ് എന്ന അഭിപ്രായമുള്ളവര്‍ക്കും അദ്ദേഹം മഹാത്മാവാണ്. ഗാന്ധി സവര്‍ണ്ണരുടെ മാത്രം മഹാത്മാവാണ്. പിന്നെ സവര്‍ണ്ണരുടെ അടിമ കള്‍ക്കും. അദ്ദേഹം ഇന്ത്യാക്കാരുടെ മഹാത്മാവല്ല. അംബേദ്ക്കറുടെ മഹാത്മവല്ല. അംബേദ്ക്കറെ ബഹുമാനിക്കുന്ന വരുടെയും മഹാത്മാവല്ല. ആയിരിക്കുക സാധ്യമല്ല. പിശാചിനേയും ദൈവത്തേയും ഒരേ സമയം ഒരേ വിധത്തില്‍ ആരാധിക്കാന്‍ സുബോധമുള്ള ആര്‍ക്കും കഴിയുകയില്ലല്ലോ.

മാര്‍ട്ടിന്‍ ലൂഥര്‍ കിങിന് കറുമ്പര്‍ സഹോദരങ്ങളായിരുന്നു അവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. ഗാന്ധിയേയും കിങ്ങിനേയും പറ്റി പഠിക്കാത്തവരാണ് അവരെ തമ്മില്‍ താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നത്. കിങ് അമേരിക്കയിലെ കറുമ്പരെ അമേരിക്ക ക്കാരാക്കാന്‍ ശ്രമിച്ചു. ഗാന്ധി ഇന്ത്യയിലെ ദലിതരെ ഹിന്ദുക്കളാക്കാന്‍ ശ്രമിച്ചു; ഇന്ത്യാക്കാരാക്കാനല്ല. കിങ് ഒരു പുരോഹിതനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുഖ്യമായും തന്റെ സഹോദരങ്ങളുടെ ഭൗതിക പരിരക്ഷകള്‍ക്ക് വേണ്ടിയായിരുന്നു. ഗാന്ധി പൗരോഹിത്യ വര്‍ഗ്ഗത്തില്‍പ്പെട്ടവനായിരു ന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുഖ്യമായും ഹിന്ദുമത ത്തിന് വേണ്ടിയായിരുന്നു, ഹിന്ദുമതത്തിലെ പൗരോഹിത്യത്തിന് വേണ്ടിയായിരുന്നു. അങ്ങനെ ലക്ഷ്യത്തില്‍ തന്നെ അവര്‍ തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. അത് മാര്‍ഗ്ഗത്തിലും പ്രതിഫലിച്ചു. കിങിന് വാക്കും പ്രവര്‍ത്തിയും ഒന്നായിരുന്നു. ഗാന്ധി നേരേ മറിച്ചും. പറയുന്നതിന് നേരെ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എന്ന രാഷ്ട്രീയ ശൈലി ഗാന്ധിക്ക് സ്വന്തമായിരുന്നു. ഇന്ത്യയില്‍ അതൊരു രാഷ്ട്രീയ പ്രമാണമാക്കി മാറ്റിയത് അദ്ദേഹമാണ്. ഇന്ത്യയെ വിഭജിക്കാന്‍ പാടില്ല എന്ന് അനേകവട്ടം ഉച്ചൈസ്തരം ഉല്‍ഘോഷിച്ച അദ്ദേഹം അതിന് വിരുദ്ധമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ വോട്ടു ചെയ്തു. ഗാന്ധിവധം ഒരു പുനര്‍വായന, ഗാന്ധി-ഗാന്ധിസം-ദലിതര്‍, വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഞാന്‍ ആ ആശയം ദീര്‍ഘമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

അയിത്തം നീക്കം ചെയ്തു ജാതി നിലനിര്‍ത്തണമെന്നുള്ള ഗാന്ധിയുടെ ശാഠ്യം മനുഷ്യസാഹോദര്യത്തിന് ഘടകവിരുദ്ധമാണ്. അയിത്തം ജാതിയുടെ ദുഷ്ഫലങ്ങളില്‍ ഒന്നു മാത്രമാണ്. ദലിതര്‍ അനുഭവിച്ച് വരുന്ന കഷ്ടപ്പാടുകളെപ്പറ്റി കണ്ടും കേട്ടുമുള്ള അറിവ് മാത്രമേ ഗാന്ധിക്കുണ്ടായിരുന്നുള്ളൂ. ഗാന്ധിയും അംബേദ്ക്കറും തമ്മില്‍ ധ്രുവസമാനം അകന്നതിന്റെ കാരണം അതുതന്നെയാണ്. അംബേദ്ക്കര്‍ ഒരു ദലിതനായിരുന്നു. അദ്ദേഹം കണ്ടും കേട്ടുമല്ല ദലിത് പ്രശ്‌നങ്ങള്‍ പഠിച്ചത്. അനുഭവിച്ച് തന്നെയാണ്. ഗാന്ധിക്ക് ദലിതരെ തന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്ക് ഗിനിപ്പന്നികളായി ഉപയോഗിക്കാം. അംബേദ്ക്കര്‍ക്ക് അത് സാധ്യമല്ല. അവര്‍ തന്റെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവുമാണ്. അതുതന്നെയാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങിനും മറ്റു ആഫ്രോ അമേരിക്കന്‍ നേതാക്കള്‍ക്കും അനുഭവപ്പെട്ടത്. ദൈവം നമ്മുടെ പിതാവും മനുഷ്യരെല്ലാം സഹോദരങ്ങളും എന്നതായിരുന്നു അവരുടെ തത്വശാസ്ത്രം. അത് ഗാന്ധിയന്‍ ആദര്‍ശ ങ്ങളില്‍ നിന്നും എത്രയോ ഉയരത്തിലാണ്. ഹരിജനോദ്ധാരണം അല്ല അത്. ഗാന്ധിക്ക് ഒരു ഹരിജന്‍ ഒരിക്കലും സഹോദരനായിരുന്നില്ല; ഉദ്ധരിക്കപ്പെടേണ്ട ഒരു അധമന്‍. മഹാബ്രാഹ്മണന്‍ ചണ്ഡാലന് അകലെ നിന്നും വലിച്ചെറിഞ്ഞു കൊടുക്കുന്ന പിച്ചകാശാണ് ഗാന്ധിയുടെ ഹരിജനോദ്ധാരണം. മദ്രാസില്‍ വച്ച് ഒരു ആദിവാസി ഗോത്രത്തലവന്‍ നല്‍കിയ മാല ഗാന്ധി വലിച്ച് ദൂരെയെറിഞ്ഞത് അതുകൊണ്ടാണ് (നിത്യചൈതന്യയതി). ഗാന്ധി രൂപീകരിച്ച ഹരിജന്‍ സേവാ സംഘത്തില്‍ ഒരു ഹരിജനെപ്പോലും എടുത്തില്ല. ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ഒരു ഹരിജന്‍ സ്ത്രീ ആയിരിക്കണമെന്ന് പ്രഖ്യാപിച്ച ഗാന്ധി തന്റെ ആശ്രമത്തിലെ അന്തേവാസിയായി ഒരു ഹരിജന്‍ ബാലികയെ സ്വീകരിച്ചു പ്രശ്‌നം അവസാനിപ്പിച്ചു. ഹരിജ നോദ്ധാരണം എങ്ങനെ ആയിരിക്ക ണമെന്ന് നിശ്ചയിക്കേണ്ടത് ഗാന്ധിയാണ്. ഹരിജനങ്ങളല്ല; അതാണ് അദ്ദേഹത്തിന്റെ നയം. അതുതന്നെയാണ് അദ്ദേഹത്തിന്റെ നയങ്ങളെ നടപ്പിലാക്കുന്നുവെന്ന് അവകാശപ്പെട്ട സര്‍ക്കാരുകളും സ്വീകരിച്ചത്.

കറുമ്പരെ അടിമകളാക്കിയ വെള്ളക്കാരില്‍ നിന്നാണ് കറുമ്പര്‍ തങ്ങളുടെ മുദ്രാവാക്യങ്ങള്‍ കണ്ടെത്തിയത്. അവര്‍ ഉദ്ധരിച്ച ബൈബിള്‍ വാക്യത്തിന് മറുപടി കൊടുക്കാന്‍ വെള്ളക്കാര്‍ക്ക് കഴിയാതെ പോയി. ആശയത്തെ ആശയം കൊണ്ട് തന്നെ പരാജയപ്പെടുത്തിയ വെള്ളക്കാര്‍ ആലംബ ഹീനരായി അടിയറവ് പറയേണ്ടി വന്നു. ഒബാമയ്ക്ക് വോട്ട് ചെയ്യേണ്ടി വന്നു. കേവലം 12% മാത്രം കറുമ്പരുള്ള യു.എസ്.എ.യില്‍ 52% വോട്ട് നേടി ഒബാമ ജയിച്ചത് അതുകൊണ്ടാണ്. ഇന്ത്യയിലെ ദലിതര്‍ക്ക് ഇന്നുവരെ ഗാന്ധിയെപ്പോലുള്ള കുരുട്ടുബുദ്ധികള്‍ കാലാകാലങ്ങളില്‍ പടച്ച് വിടുന്ന ആശയങ്ങള്‍ക്ക് തക്ക മറുപടി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അത് അംബേദ്ക്കറെ കൊണ്ട് അവസാനിച്ചു. പിന്നെ ആരും ദലിതരുടെ ബോധവല്‍ക്കരണ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാക്കി എം.എല്‍.എ.ആകാനും മന്ത്രിയാകാനും മാത്രമാണ് ശ്രമിച്ചത്. ഈ ദുരിതങ്ങളെല്ലാം അനുഭവിച്ചിട്ടും അമേരിക്കയിലെ കറുമ്പര്‍ സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചില്ല. അതിലേക്ക് വിനിയോഗിക്കപ്പെടുമായിരുന്ന വിഭവങ്ങളും കഴിവുകളും കറുമ്പരുടെ ബോധവല്‍ക്കരണത്തിന് വേണ്ടിയും അവരെ മനുഷ്യരാക്കാനും വേണ്ടിയാണ് അവിടെ വിനിയോഗിക്കപ്പെട്ടത്. അതിന്റെ ഫലമായി അവര്‍ മനുഷ്യരായി, മറ്റ് മനുഷ്യരെ പോലെ ജീവിക്കണമെന്ന് ആഗ്രഹിച്ചു. അതിന് വേണ്ടി സമരം ചെയ്തു. അത് നേടിയെടുത്തു. ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് കറുമ്പനാണ്.

ഏതായാലും മാര്‍ട്ടിന്‍ ലൂഥര്‍ കിങും വധിക്കപ്പെടുകയായിരുന്നു; ഗാന്ധിയെപ്പോലെ തന്നെയോ അതിലേറേയോ ക്രൂരമായി 39-ാമത്തെ വയസ്സില്‍. 1968 ഏപ്രില്‍ 4-ാം തീയതി അത് സംഭവിച്ചു. ഗാന്ധി വധിക്കപ്പെട്ടു 20 വര്‍ഷത്തിന് ശേഷം. ഗാന്ധിയെ കൊന്നത് മത വെറിയന്‍മാരും രാഷ്ട്രീയ ഭിക്ഷാംദേഹികളു മാണെങ്കില്‍ (ഈ ലേഖകന്റെ ഗാന്ധി വധം ഒരു പുനര്‍വായന ശ്രദ്ധിക്കുക) കിങിനെ കൊന്നത് വര്‍ണ്ണവെറിയന്‍മാരാണ്. ടെന്നസ്സിവാലിയിലെ മെംമ്പസ്സില്‍ (Memphis) വച്ച് ആ അത്യാഹിതം നടന്നു. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയുടെ ഭരണം പിടിച്ചെടുത്ത് ബ്രാഹ്മണര്‍ക്ക് കൊടുക്കുക എന്ന ജീവിതലക്ഷ്യം 79-ാമത്തെ വയസ്സില്‍ നേടി എടുത്തശേഷമാണ് ഗാന്ധി വധിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ എല്ലാ ആരോഗ്യവും നശിച്ചു ഇനി ഒന്നും ചെയ്യാനാവാത്ത പരിതസ്ഥിതിയിലാണ് അദ്ദേഹം വധിക്കപ്പെട്ടത്. അതൊരു ചടങ്ങ് മാത്രമായിരുന്നു. അന്ന് അദ്ദേഹം വധിക്കപ്പെട്ടിട്ടി ല്ലായിരുന്നുവെങ്കില്‍ മണിക്കൂറുകള്‍ക്കകംതന്നെ, അല്ലെങ്കില്‍ ദിവസ ങ്ങള്‍ക്കുള്ളില്‍ തന്നെ അത് സംഭവിക്കുമായിരുന്നു. അദ്ദേഹം സ്വയം നിര്യാതനാകുമായിരുന്നു. അത്രയേറെ രോഗാതുരനായിരുന്നു, അവശനായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് ഇന്നു ലഭിച്ചിരിക്കുന്ന രക്തസാക്ഷി പരിവേഷം ഉണ്ടാകുമായിരുന്നില്ല എന്ന് മാത്രം. അതിന് വേണ്ടി ബോധപൂര്‍വ്വം ഒരു ബ്രാഹ്മണന്‍ അത് ചെയ്തു. ബ്രാഹ്മ ണര്‍ക്ക് വേണ്ടി ഗാന്ധിയോളം പാദസേവ ചെയ്ത മറ്റ് ആരും ചരിത്രത്തിലില്ല. അതിനവര്‍ കൊടുത്ത സമ്മാനമാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ പരിവേഷം. അവരുടെ തത്വശാസ്ത്രമനുസരിച്ച് ആര്‍ക്കും ആരെയും നിഗ്രഹിക്കുക സാധ്യമല്ലല്ലോ. ദേഹത്തെ ദേഹിയില്‍ നിന്നും ഉരിഞ്ഞ് കളയുക മാത്രമല്ലേ സാധ്യമാകുകയുള്ളൂ.

അമേരിക്കയിലെ വെള്ളക്കാരെ പോലെ തന്നെ അവിടത്തെ കറുത്ത വര്‍ക്കും ജീവിക്കാന്‍ അവസരം സൃഷ്ടിക്കുക എന്ന ജീവിത ലക്ഷ്യം നേടാന്‍ കിങിന് കഴിഞ്ഞില്ല. 39-ാമത്തെ വയസ്സില്‍ വധിക്കപ്പെട്ടി ല്ലായിരുന്നുവെങ്കില്‍ ഗാന്ധിയെ പോലെ 40 വര്‍ഷം കൂടി അദ്ദേഹവും ജീവിച്ചിരുന്നുവെങ്കില്‍ (ഇന്ന് അദ്ദേഹത്തിന് ഗാന്ധി വധിക്കപ്പെട്ട പ്രായം മാത്രമേ കാണുമായിരുന്നുള്ളൂ). അത് നേടി എടുക്കുക തന്നെ ചെയ്യുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുറഞ്ഞ കാല ജീവിതം വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇന്നും അത് പൂര്‍ണ്ണമായി സാധിത പ്രായമായിട്ടില്ല എന്ന് പറയാം. നാളെ ഒബാമയിലൂടെ അത് സംഭവിക്കുമോ എന്ന് കാത്തിരുന്നു കാണാം.

1929 ജനുവരി 15-ാം തീയതി ജനിച്ച അദ്ദേഹത്തിന് 2009 ജനുവരി 15 ന് 80 വയസ്സ് പൂര്‍ത്തിയാകുമായിരുന്നു. (അദ്ദേഹം ജനിച്ച് 17 ദിവസം കഴിഞ്ഞാണ് ഞാന്‍ ജനിച്ചത്. മായാവതി ജനിച്ചതും 1956 ജനുവരി 15 നാണ്). അദ്ദേഹം ഒരു ബാപ്പിസ്റ്റ് സഭാ വിശ്വാസിയും പാസ്റ്ററുമായിട്ടാണ് ജീവിതം ആരംഭിച്ചത്. റവ: മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂണിയര്‍. അദ്ദേഹ ത്തിന്റെ പിതാവ് റവ: മാര്‍ട്ടിന്‍ ലൂഥര്‍ കിങ് സീനിയറും ഒരു സഭാവിശ്വാസിയും പാസ്റ്ററുമായിരുന്നു.