"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

കേരളത്തിലെ സര്‍പ്പാരാധനയും പുലയരും - കുന്നുകുഴി എസ് മണി

ചരിത്രാതീത കാലം തൊട്ടേ ലോകത്തെമ്പാടും സര്‍പ്പ ങ്ങളും, സര്‍പ്പങ്ങളെ ചുറ്റിപ്പറ്റിയുള്ള സര്‍പ്പാരാധാനയും നിലനിന്നിരുന്നു. സര്‍പ്പങ്ങളോ ടുണ്ടായിരുന്ന മനുഷ്യന്റെ ഭയത്തില്‍ നിന്നാണ് എവിടത്തേയും സര്‍പ്പാരാധന ഉടലെടു ത്തതെന്ന് വ്യക്തമാണ്. അതി പ്രാചീന കാലത്തു തന്നെ ഇന്ത്യയിലും, പ്രത്യേകിച്ചും ദക്ഷിണ സംസ്ഥാനമായ കേരളക്കരയിലും സര്‍പ്പാരാധന നിലനിന്നിരുന്നു. പ്രാചീനരായ ചില ജനവിഭാഗ ങ്ങള്‍ക്കിടയില്‍ അവരുടെ ആല്‍ത്തറകളിലും, തമ്പുരാന്‍ തറകളിലും, കാവുകളിലു മായിട്ടാണ് പുരാതനമായ ഈ ആരാധനാ സമ്പ്രദായം നിലനിന്നിരുന്നത്. കാലത്തിന്റെ മറിമായം കൊണ്ടെന്ന പോലെ കേരളത്തിലെ പ്രാചീന ജനസമുദായ ങ്ങള്‍ക്കിടയില്‍ മാത്രം കണ്ടിരുന്ന സര്‍പ്പാരാധന ഇന്ന് ബ്രാഹ്മണീകരിച്ച് നാഗാരാധ നയായിട്ട് മാറ്റി മറിച്ചിരിക്കുന്നു. നാഗമെന്ന പേരുമാറ്റം വരുത്തിയത് നാഗന്മാരെ നായന്മാരാക്കി കേരളചരിത്രത്തെ അട്ടിമറിക്കുന്ന തിനായിട്ടാ യിരുന്നു. സര്‍പ്പാരാധന ബ്രാഹ്മണീകരിച്ചതും പോരാഞ്ഞ് പാരമ്പര്യ ത്തിന്റെ കുത്തകയും ഇല്ലങ്ങളും, മനകളും കൈവശപ്പെടു ത്തിയിരി ക്കുന്നു.

ആലപ്പുഴ ജില്ലയിലെ മണ്ണാറശാലയില്ലം, തൃശ്ശൂര്‍ ജില്ലയിലെ പാമ്പുമേ ക്കാട്ടില്ലം, കൊല്ലം ജില്ലയിലെ തൃപ്പാറ ക്ഷേത്രം, കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരി ക്ഷേത്രം, അഴീക്കോട്ടെ (വളപ്പട്ടണം) പാമ്പാടിയാല്‍, മഞ്ചീശ്വ രത്തെ മദനന്ദേശ്വരക്ഷേത്രം, എറണാകുളം ജില്ലയിലെ ആമേടമംഗലം, പാലക്കാട് ജില്ലയിലെ പാതിരിക്കുന്നത്തു മന, കായംകുളത്തെ വെട്ടിക്കോട്ട് മേപ്പള്ളി ഇല്ലം എന്നിവ നാഗപാരമ്പര്യം അവകാശപ്പെട്ട സര്‍പ്പാരാധന സങ്കേതങ്ങളാണ്. ബ്രാഹ്മണീകരിച്ച ഇത്തരം സര്‍പ്പാരാധന ഇല്ലങ്ങളും, മനകളും ഇന്ന് നാഗാരാധനയുടെ പേരില്‍ പണവും പ്രശസ്തിയും പിടിച്ചു പറ്റുമ്പോള്‍ കേരളത്തിലെ പാരമ്പര്യ സര്‍പ്പകാവുകളു ടേയും, തമ്പുരാന്‍ കാവുകളുടേയും ഉടമകളായ പുലയരും, പറയരും, പാണരും, മണ്ണാനും, പുള്ളുവനും ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എറിയപ്പെട്ടു പോയിരിക്കുന്നു. ആദിമ നിവാസികളായ പുലയരും, പറയരും തങ്ങളുടെ കാവുകളിലും, ആല്‍ത്തറകളിലും, തമ്പുരാന്‍ നടകളിലുമായി കുടിയിരു ത്തപ്പെട്ടിരുന്ന സര്‍പ്പാരാധന എങ്ങനെ ഈ ബ്രാഹ്മണ ഇല്ലങ്ങളിലേയും മനകളിലേയും പാരമ്പര്യ ആരാധന സമ്പ്രദായങ്ങളായി മാറിയെന്ന കാര്യം ചിന്തിക്കേണ്ട ഒന്നാണ്. പുലയരുടെയും, പറയരുടെയും കാവുകളെ കുറിച്ചൊന്നും ചരിത്ര പുസ്തകങ്ങളില്‍ സ്ഥാനം പിടിക്കാത്തതിന്റെ രഹസ്യവും മറ്റൊന്നല്ല.

പ്രാചീന കാലം മുതലേ കേരളത്തിലെ ആദിമ നിവാസികള്‍ സര്‍പ്പാരാധക രായിരുന്നുവെന്ന് സംഘകാല കാവ്യങ്ങള്‍ തന്നെ പറയുന്നുണ്ട്. പുറം നാനൂറിലെ അമ്പതാം പാട്ടിലും, അകം നാനൂറിലെ തൊന്നൂറ്റിയേഴാം പാട്ടിലും പെരുമ്പാണ്‍ ആറ്റുപടയിലെ ഇരുന്നൂറ്റി മുപ്പത്തിയൊന്നിലും, ഇരുന്നൂറ്റി മുപ്പത്തിരണ്ട് എന്നീ പാട്ടുകളിലും സര്‍പ്പാരാധനയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കേരളത്തിലെ പൂര്‍വ്വ നിവാസികള്‍ വൃക്ഷാരാ ധാനയില്‍ നിന്നാണ് സര്‍പ്പാരാധനയിലേക്ക് മാറിയതെന്ന് കാണാം. യഥാര്‍ത്ഥത്തില്‍ സര്‍പ്പാരാധകര്‍ ഇവിടത്തെ ആദിമനിവാസികളായിരുന്നു. അവരില്‍ നിന്നാണ് ആധുനിക മതക്കാരും, സങ്കീര്‍ണ്ണ ജാതിക്കാരുമെല്ലാം സര്‍പ്പാരാധന അനുകരിച്ചോ, പകര്‍ത്തിയെടുത്തോ സ്വന്തമാക്കി പാരമ്പര്യ ജനുസാക്കി മാറ്റിയത്. സര്‍പ്പാരാധന തന്നെ സവര്‍ണ്ണരീകരിക്കാന്‍ കേരളത്തില്‍ ശ്രമം നടക്കുന്നുണ്ട്. ആദിമാതാവ് എന്ന് ബൈബിള്‍ പഴയ നിയമത്തില്‍ ഘോഷിക്കുന്ന ഹൗവായെ പ്രലോപിപ്പിച്ച്, അവളെ കൊണ്ട് വിലക്കപ്പെട്ട കനി അല്ലെങ്കില്‍ അറിവിന്റെ- തിരിച്ചറിവിന്റെ പഴം തിന്നാന്‍ പ്രേരിപ്പിച്ചത് ഒരു സര്‍പ്പമായിരുന്നു. അത് വെറും സര്‍പ്പമാ യിരുന്നില്ല. പിശാച് സര്‍പ്പരൂപം ധരിച്ചുവന്നു എന്നതാണ് ധനി. പ്രാകൃത മതസങ്കല്പം തന്നെ സര്‍പ്പാരാധനയില്‍ നിന്നായിരുന്നു.

17-ാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭാഗത്തു തന്നെ 15,000 സര്‍പ്പകാവു കളുണ്ടായിരുന്നു വെന്നാണ് വാര്‍ഡ് ആന്റ്‌കേണര്‍ ചേര്‍ന്ന് തയ്യാറാക്കിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാ ക്കിയിരുന്നത്. ഈ സര്‍പ്പകാവുകള്‍ ആരുടേ തായിരുന്നു. ആ കാലത്ത് ആല്‍ത്തറകളിലും, തമ്പുരാന്‍ തറകളിലും, കാവുകളി ലുമായിട്ടാണ് ആദിമനി വാസികളായ പുലയരും, പറയരും സര്‍പ്പാരാധന കേന്ദ്രങ്ങള്‍ സ്ഥാപി ച്ചിരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ കാവുകള്‍ വൈദേശീയ പ്രസിദ്ധി നേടിയെടു ക്കാനായതും. വിദേശ ചരിത്ര കാരന്മാര്‍ പോലും കേരളത്തിലെ കീഴാള ജനതയുടെ കാവുകളെക്കുറിച്ച് അക്കാലത്ത് പഠന നിരീക്ഷണങ്ങള്‍ നടത്തി യിരുന്നു. അവരുടെ ഗ്രന്ഥങ്ങള്‍ തന്നെ തെളിവായി എടുക്കാ വുന്നതാണ്. എന്നാല്‍ അവയിലെങ്ങും ബ്രാഹ്മണ സ്വാധീനം കണ്ടെടുക്കാന്‍ സാധി ച്ചിട്ടില്ല. ഒരു സാങ്കേതിക അര്‍ത്ഥ ത്തിലാണ് കാവ് എന്ന പദം ഉപ യോഗിച്ച് വരുന്നത്. സര്‍പ്പാരാധ നാകേന്ദ്രങ്ങളും 'കാവ്' എന്നാണ് അറിയപ്പെടുക. (അല്ലെങ്കില്‍ സര്‍പ്പകാവ്, നാഗയ ക്ഷിക്കാവ് മുതലായവ) ബ്രാഹ്മണാ ധിനിവേശ ത്തിനുമുമ്പ് ഇവിടെ കാവുകളും നാഗസ്ഥാ നങ്ങളുമേ ഉണ്ടായിരുന്നുള്ളു. നാഗാരാധന കേരളത്തിലേക്ക് കൊണ്ടു വന്നത് പരദേശി ബ്രാഹ്മണര്‍ക്ക് മുമ്പ് കേരളത്തില്‍ കുടിയേറിയ നാഗന്മാ രാണെന്ന നിഗമനം തീര്‍ത്തും അബദ്ധ ജഡിലമാണ്. വേദോപനി ഷത്തുകളില്‍ സര്‍പ്പാരാധന യെക്കുറിച്ച് പറഞ്ഞു കാണാത്തതില്‍ നിന്നു തന്നെ ആര്യബ്രാഹ്മണര്‍ നാഗാരാധകരാ യിരുന്നില്ലെന്ന് വ്യക്തമായ തെളിവായി കണക്കാക്കാം.

ആര്യ ബ്രാഹ്മണരുടെ ഇന്ത്യയിലേക്കുള്ള ഒഴുക്കിനിടയില്‍ പോലും, അവര്‍ സര്‍പ്പാരാധ കരായിരുന്നില്ല. ഋഗ്വേദകാലത്തിനു ശേഷമായിരിക്കണം സര്‍പ്പാരാ ധനയും, മന്ത്രങ്ങളും കൈക്കലാക്കി തന്ത്രപൂര്‍വം സര്‍പ്പാരാധ കരായി ചമഞ്ഞിരിക്കാന്‍ സാധ്യത. ഋഗ്വേദത്തില്‍ സര്‍പ്പാരാധനയെ കുറിച്ച് പരാമര്‍ശമൊന്നും കാണുന്നില്ല.

പുരാതന കാലത്ത് കേരളം സര്‍പ്പങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു വെന്നാണ് ചരിത്രം പറയുന്നത്. കേരളഖണ്ഡത്തെ 'അതിഭൂമി'യെന്നും, പശ്ചിമഘട്ടത്തെ 'സഹ്യാ്രദി' യെന്നും വിളിച്ചിരുന്നു. നാഗലോക ത്തിന്റെ അതിരായി പുരാണങ്ങളിലും, നാഗാനന്ദാദി നാടകത്തിലും പറയുന്നുണ്ട്. കേരളം മറ്റ് ഭൂഭാഗങ്ങ ളേക്കാള്‍ താഴ്ന്നിരുന്നതു കൊണ്ടും ഇവിടത്തെ പൂര്‍വ്വനി വാസികള്‍ അല്ലെങ്കില്‍ ആദിമനിവാസികള്‍ സര്‍പ്പാരാധക രായിരുന്നതു കൊണ്ടുമാണ് ആ സങ്കല്പം. 'മണിമേഖല', 'പെരുമ്പാണാറ്റുപട' എന്നീ തമിഴ് കൃതികളിലും കേരളത്തെ നാഗലോക മായിട്ടാണ് പറഞ്ഞിട്ടുള്ളത്. നാഗലോകമെന്ന് പറയുന്നത് നാഗാരാ ധകരായ ജനങ്ങളുള്ള രാജ്യ ത്തെയാണ്. കേരളത്തിലെ സര്‍പ്പാരാ ധകരായ പ്രാചീന ജനവിഭാഗം നാഗന്മാരാ ണെന്നാണ് ചരിത്രകാ രന്മാരുടെ അഭിപ്രായം. ഈ നാഗന്മാരാണ് പിന്നീട് നായന്മാരായി തീര്‍ന്നതെന്നും പറയുന്നു ണ്ടെങ്കിലും ചരിത്ര പരമായി തെളിവു കളൊന്നും ലഭ്യമായിട്ടില്ല. ചരിത്രകാരന്മാരുടെ ഈ നിഗമനം കേരളത്തെ സമ്പന്ധി ച്ചിടത്തോളം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം കേരളത്തിലെ ചരിത്രകാര ന്മാരിലധികവും ആഴത്തിലുള്ള പഠനമില്ലാ ത്തവരും, സവര്‍ണ്ണ മേല്‍ക്കോയ്മ ക്കാരുമാ ണെന്നാണ്. അവര്‍ണ്ണര്‍ ക്കെതിരെ എന്തു ചരിത്രമെഴു തിയാലും അതാണ് ശരിയെന്ന് പറഞ്ഞ് സ്വന്തം കൃതികളില്‍ പകര്‍ത്തു ന്നവരാണ് കേരള ത്തിലെ ചരിത്രകാ രന്മാരില്‍ ഏറെയും. കേരളത്തിന് ഇന്ത്യയുടെ വടക്കുകിഴകന്‍ സംസ്ഥാനമായ നാഗലാന്റിലെ നാഗന്മാരുമായി യാതൊരു ബന്ധവുമില്ല. നാഗന്മാര്‍ കേരളത്തില്‍ കുടിയേറി എന്നത് അസംഭവ്യമായ ഒന്നാണ്. നാഗന്മാര്‍ കേരളത്തില്‍ കുടിയേറ്റം നടത്തി എന്നതിന് യാതൊരു തെളിവും ഇന്നോളം കണ്ടെത്തിയിട്ടില്ല. അതുപോലെ നാഗന്മാര്‍ നായന്മാരായ കഥയും വെറും വീണ്‍വാക്കല്ലാതെ മറ്റൊന്നല്ല. അടുത്ത ഭാഗത്ത് നാഗന്മാരെക്കുറിച്ച് പ്രതിപാദിക്കുന്നത് ശ്രദ്ധിക്കുക.

ആദിമനിവാസികളായ പുലയര്‍, പറയര്‍ തുടങ്ങിയവരുടെ സര്‍പ്പാരാ ധനയെ ബ്രാഹ്മണീകരി ക്കുന്നതിനുള്ള തന്ത്രമാണ് നാഗന്മാരെ നായന്മാ രാക്കുന്ന കണ്‍കെട്ടുവിദ്യ. മാത്രവുമല്ല കേരളോത്പ ത്തിയുടെ സൃഷ്ടാവായ പരശുരാമന്‍ കോടാലിയെറിഞ്ഞ് സൃഷ്ടിച്ച കേരളത്തില്‍ ബ്രാഹ്മണ രെക്കൊണ്ട് കുടിയിരു ത്തിയപ്പോള്‍ സര്‍പ്പങ്ങളുടെ ശല്യം കാരണം പേടിച്ചോ ടിപ്പോയ ബ്രാഹ്മണര്‍ വീണ്ടുമെത്തി തങ്ങളാണ് സര്‍പ്പാ രാധകരെന്ന് പറയുന്നതിനോട് എങ്ങനെയാണ് യോജിക്കാ നാവുക. ചരിത്രത്തിലോ പുരാണ ഇതിഹാ സങ്ങളിലോ കാണാത്ത പരശുരാമനെ പോലുള്ളവരെ സൃഷ്ടിച്ചത് പരദേശി ബ്രാഹ്മണരുടെ കള്ളക്കഥ കളായിരുന്നു. ഈ കള്ളക്കഥകളും കള്ളചരി ത്രങ്ങളുമാണ് കേരളീയ സമൂഹത്തെ - പൂര്‍വ്വനിവാ സികളെ വഴിപിഴപ്പി ച്ചിരിക്കുന്നത്. അത് മനസിലാ ക്കാനുള്ള കേവല ആര്‍ജ്ജവമെങ്കിലും കേരള ചരിത്ര രചന നടത്തുന്നവര്‍ പ്രകടിപ്പിക്കണം.

സര്‍പ്പം പാട്ടുകളില്‍ പോലും പരശുരാമനെ വാഴ്ത്തുന്നുണ്ട്. സര്‍പ്പം പാട്ടുകളുടെ കുത്തക അവകാശപ്പെടുന്ന പുള്ളുവര്‍ സര്‍പ്പപ്രീതിക്കായി വീണമീട്ടിപ്പാടുന്ന പല പാട്ടുകളിലും പരശുരാമനെ സ്തുതിക്കു ന്നുണ്ടെന്നത് ഒരു വസ്തുതയാണ്. കഥയറിയാതെ ആട്ടം കാണുന്ന പൂര്‍വ്വ നിവാസികളായ പുള്ളുവര്‍ ഇങ്ങനെ പാടുന്നു.

ശ്രീ പരശുരാമന്‍ വാഴ്ക
ശ്രീ പരമേശ്വരന്‍ വാഴ്ക
ശ്രീ പരമേശ്വരന്‍ പണ്ട്
എഴുന്നെള്ളി നടയിരുന്നേ
നാഗരുടെ കുലമാകെ, മുടിക്കാന്‍ പോയേ....
അറിഞ്ഞെഴുന്നള്ളിയേ പണ്ടു താ....തിമി....തിമി'2

കേരളത്തില്‍ പരക്കെ പ്രചൂര പ്രചാരം നേടിയിട്ടുള്ള നാഗാരാധന ബുദ്ധമതത്തിന്റെ സംഭാവന യെന്നാണ് എ. ശ്രീധരമേനോന്‍ 'കേരള സംസ്‌ക്കാര' ത്തില്‍ പറയുന്നത്. പക്ഷേ ബുദ്ധമതം നാഗാരാധനയെ പ്രോത്സാഹിപ്പി ച്ചിരുന്നതായി ബുദ്ധമത ചരിത്രത്തിലൊന്നും പറയുന്നില്ല. മാത്രവുമല്ല കേരളത്തി ലെത്തിയ ബുദ്ധമതക്കാര്‍ സര്‍പ്പാരാധക രുമായിരുന്നില്ല. ജൈന ബുദ്ധമതങ്ങള്‍ ക്കുമുമ്പുതന്നെ കേരളത്തിലെ പൂര്‍വ്വനി വാസികളില്‍ സര്‍പ്പാരാധന നിലനിന്നിരുന്നു. വര്‍ത്തമാന വീരന്റെയോ ബുദ്ധന്റെയോ ഒന്നും ആവശ്യം പൂര്‍വ്വനിവാസികള്‍ക്ക് സര്‍പ്പാരാധന കാര്യത്തില്‍ ഇല്ല. കാരണം അവര്‍ പ്രകൃതി ശക്തികളെ ആരാധിക്കുന്ന പ്രകൃതിമ തക്കാരാണ് ഇവരെ നാഗത്താന്മാരെന്ന് സംഘകാല കൃതികള്‍ തന്നെ വിശേഷി പ്പിച്ചിട്ടുണ്ട്. സംഘകാലത്ത് കേരളത്തില്‍ സര്‍പ്പരാധാന നിലവിലി രുന്നതായി തെളിവില്ലെന്നാണ് ശ്രീധരന്‍ മേനോന്‍ വീണ്ടും 'കേരള സംസ്‌ക്കാരം' (പേജ് 30) പറയുന്നത്. സംഘകാല കൃതികള്‍ പൂര്‍വ്വനി വാസികളെ നാഗത്താന്മാര്‍ എന്ന് വിശേഷിപ്പി ക്കുമ്പോള്‍ സംഘകാലത്ത് സര്‍പ്പാരാധന നിലവിലില്ലാ യിരുന്നുവെന്ന് ശ്രീധരന്‍ മേനോന്‍ പറയുന്നത് വിവരക്കേട് എന്നല്ലാതെ എന്തുപറയുവാനാണ്. പൂര്‍വ്വനിവാ സികളുടെ ചരിത്രം കേരള സംസ്‌ക്കാ രത്തിലുടനീളം ശ്രീധരമേനോന്‍ വളച്ചൊടിച്ചിരിക്കുകയാണ്. ആ ഗ്രന്ഥത്തില്‍ കേരളവുമില്ല സംസ്ഥാനവുമില്ല. പ്രകൃതി പൂജയില്‍ നിന്നാണ് പ്രാചീന ജനങ്ങളായ പുലയരിലും പറയരിലും പാണരിലും പുള്ളുവരിലും സര്‍പ്പാരാധന രൂഢമൂലമായി തീര്‍ന്നിരുന്നത്. പുലയര്‍ പൊതുവേ സര്‍പ്പാരാ ധകരാണ്. പ്രപഞ്ചത്തില്‍ സൂര്യഭഗവാന്‍ കഴിഞ്ഞാല്‍ പിന്നെ സര്‍പ്പാരാധ നയ്ക്കാണ് അവര്‍ പ്രാമുഖ്യം കല്പിച്ചി ട്ടുള്ളത്. അതിന് തെളിവുകളും വേറെയുണ്ട്. പക്ഷേ വിശ്വാസികളെ കബളിപ്പിച്ച് പണം നേടുവാനോ, പ്രശസ്തി നേടുവാനോ, പാരമ്പര്യം പാടിപ്പുക ഴ്ത്താനോ പുലയര്‍ ശ്രമിച്ചിരുന്നില്ല. അവര്‍ക്കതിന്റെ ആവശ്യവുമില്ല. പുരതാനമായ സര്‍പ്പകാവുകള്‍ (സര്‍പ്പതറകള്‍) പുലയരുമായി ബന്ധപ്പെട്ടതാണ്. പഴയ പുലയ-പറയ തറവാടുകളുടെ തറമുറ്റങ്ങള്‍ ഇടിഞ്ഞു പൊളിഞ്ഞതും പഴക്കം ചെന്നതുമായ സര്‍പ്പ ത്തറകളും, കരിങ്കാളിക്കാവുകളും, മൂര്‍ത്തിത്തറകളും, തമ്പുരാന്‍ തറകളും, വേലന്‍തറകളും (കൊച്ചുവേലന്‍) ചില നാട്ടിന്‍ പുറങ്ങളില്‍ ഇന്നും കാണപ്പെടുന്നുണ്ട്. ഇതിന്റെ യൊക്കെ കണക്കെടു ത്തിട്ടാവണം വാര്‍ഡും, കേണറും ചേര്‍ന്ന് തയ്യാറാക്കിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ 15000 സര്‍പ്പ കാവുകള്‍ തിരുവിതാം കൂറില്‍ മാത്രം ഉണ്ടായി രുന്നതായി പറയാന്‍ കാരണമാ യിരുന്നതുതന്നെ. തിരുവിതാം കൂറിലെ ഇക്കണ്ട സര്‍പ്പക്കാ വുകള്‍ ഒന്നുംതന്നെ ഇല്ലങ്ങളിലോ മനകളിലോ ആയിരുന്നി ല്ലെന്നുകൂടി ഓര്‍ക്കണം. വാര്‍ഡും, കേണറും സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാ ക്കുന്ന കാലത്ത് കൊച്ചിയിലെയും മലബാറിലെയും സര്‍പ്പക്കാ വുകളുടെ എണ്ണം കൂടി പരിഗണിച്ചാല്‍ കേരളത്തില്‍ മുപ്പതിനാ യിരത്തോളം സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു എന്ന് അനുമാനി ക്കേണ്ടിവരും.

എന്റെ വീടിനു സമീപത്തും ഇത്തരമൊരു മൂര്‍ത്തിത്തറ പണ്ടുണ്ടാ യിരുന്നു. മൂര്‍ത്തി ത്തറയെന്നും കാവെന്നു മൊക്കെ പറഞ്ഞു കേട്ടിരുന്നു. കുന്നുകുഴി തൊടിയില്‍ വീട്ടുവളപ്പില്‍ ഒരു കുളത്തിന്റെ കരയിലായി മണ്ണു കൊണ്ടൊരു പീഠമുണ്ടാക്കി മൂന്ന് കല്ലുകള്‍ നാട്ടി അവയില്‍ കുങ്കുമവും ഭസ്മവും പുരട്ടി പൂമാല ചാര്‍ത്തി മൂന്ന് എണ്ണ വിളക്കുകളും സ്ഥാപിച്ചിരുന്നത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. കുട്ടികളായ ഞങ്ങള്‍ ആ തെക്കതിന്റെ അടുത്തേ ക്കൊന്നും പോകുമാ യിരുന്നില്ല. തൊട്ടടുത്തായി ഒരു വലിയ കുളമു ണ്ടായിരുന്നു. ചെറുപ്രായത്തില്‍ ആ കുളത്തിലിറങ്ങി ഞങ്ങള്‍ കൂട്ടുകാര്‍ കുളിക്കു മായിരുന്നു. കുളിച്ചുവന്ന് മൂര്‍ത്തി ത്തറയില്‍ നോക്കി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. വര്‍ഷത്തി ലൊരിക്കല്‍ കുംഭമാ സത്തില്‍ രണ്ട് ദിവസം ഈ മൂര്‍ത്തി ത്തറയില്‍ ഭയങ്കര ഉത്സവം നടത്തുമാ യിരുന്നു. പണ്ടാര സുബ്ബയ്യന്‍ എന്ന പറയ സമുദായ ക്കാരനാണ് ഈ മൂര്‍ത്ത റയുടെ ഉടമ. ഇന്ന് തൊടിയില്‍ വീടോ സര്‍പ്പത്തറയോ നിലവിലില്ല. ആ ഭാഗത്ത് അലക്‌സാണ്ടര്‍ എന്നൊരാള്‍ സ്ഥലം വാങ്ങി വീടുവച്ച് താമസിക്കുന്നു. മൂര്‍ത്തിത്തറ സ്ഥാപിച്ചവരും കുടിയിരുത്തി ആരാധിച്ചവരും ഇന്നില്ല. തൊടിയില്‍ വീട്ടില്‍ താമസി ച്ചിരുന്ന പുലയരും പറയരും ചേര്‍ന്നായിരുന്നു ഈ മൂര്‍ത്തിത്തറ സ്ഥാപി ച്ചിരുന്നത്. ആറ്റൂര്‍ കൃഷ്ണ പിഷാരടി കേരള ചരിതത്തില്‍ ഇങ്ങനെ പറയുന്നു. 'കേരളത്തില്‍ സര്‍പ്പങ്ങള്‍ അല്ലെങ്കില്‍ നാഗങ്ങള്‍ വന്ന് നീങ്ങാതെയാ യിപ്പോയി. അവരുടെ പീഡ കൊണ്ട് ആര്‍ക്കും ഉറച്ച് നില്പാന്‍ വശമില്ലാഞ്ഞ തിന്റെ ശേഷം നാഗത്താന്മാര്‍ കുറേക്കാലം കേരളം രക്ഷിച്ചു. 3

കേരളത്തിലെ പുരാതന സര്‍പ്പക്കാവുകള്‍ പുലയരുമായി ബന്ധപ്പെട്ട വയാണ്. ആദിമനിവാ സികളായ പുലയരുടെ 'കോട്ടം' എന്നു പറയപ്പെടുന്ന ദേവ സ്ഥാനങ്ങളിലും സര്‍പ്പക്കാവുക ളുണ്ടായിരുന്നു. ആണ്ടാ ഘോഷത്തിന് നാഗകന്നിയുടെ കോലവും സര്‍പ്പക്കാവില്‍ അരിയും പൂവും ഒരു കരിക്കും വെട്ടിവച്ച് സര്‍പ്പബലി നടത്തുന്നു. കുടിയാനവന്‍, മൂന്നാനവന്‍ എന്നീ അവകാശി കളാണ് ഈ കര്‍മ്മം നിര്‍വ്വഹിക്കുന്നത്. ഉത്തരകേര ളത്തിലാണ് പുലയരുടെ കോട്ടങ്ങളില്‍ തൈവം പാടിക്കൂട്ടല്‍ ചടങ്ങ് നടക്കുന്നത്. തിരുവിതാം കൂറിലെ പുലയരില്‍ അതിപുരാതന കാലത്ത് സര്‍പ്പാരാധന യ്ക്കായി കോട്ടത്തിനു പകരം സ്ഥാപിച്ചിരുന്ന കല്ലിനെ 'ചാമിക്കല്‍' എന്നായിരുന്നു പറഞ്ഞിരുന്നത്. വൃക്ഷങ്ങള്‍ക്ക് ചുവട്ടില്‍ കല്ലുകള്‍ നാട്ടിയാണ് പണ്ട് പുലയര്‍ സര്‍പ്പാരാധന നടത്തി യിരുന്നത്. ഇത്തര ത്തിലാണ് അനന്തന്‍ കാട്ടില്‍ വസിച്ചിരുന്ന പെരുമാട്ടു കാളിയെന്ന പുലയസ്ത്രീ വാസ സ്ഥലത്തിനു സമീപത്തെ ഇരിപ്പവൃ ക്ഷച്ചുവട്ടില്‍ വെള്ളാരം കല്ല് നാട്ടി സര്‍പ്പാരാധനയ്ക്കുള്ള 'ചാമിക്കല്‍ ആരാധിച്ചു പോന്നിരുന്നത്. പില്‍ക്കാലത്ത് പെരുമാട്ട് കാളി പുലയിയുടെ ചാമിക്കല്‍ പ്രസിദ്ധമായ അനന്തനെന്ന നാഗത്തെ പ്രതിഷ്ഠിച്ച് ശ്രീപത്മനാഭ സ്വാമിക്ഷേത്രമായി മാറ്റിയെടുത്തത്. യഥാര്‍ത്ഥത്തില്‍ പുലയരുടെ സര്‍പ്പാരാധന കേന്ദ്രമായിരുന്നു ശ്രീപത്മനാഭ സ്വാമിക്ഷേത്രം. കാലാന്ത രത്തില്‍ കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ച് ബ്രാഹ്മണീകരിക്കുകയും സവര്‍ണ്ണ കൈപ്പിടിയിലൊ തുക്കുകയും ചെയ്തു വെങ്കിലും പുലയര്‍ ഇന്നും ശ്രീപത്മനാഭ സ്വാമിക്ഷേത്ര ത്തിലെത്തി പെരുമാട്ടു കാളിയമ്മയെ വിളിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്. ഉത്തരകേരളത്തിലെ കോട്ടമെന്ന ദേവസ്ഥാ നങ്ങളില്‍ ആണ്ടാഘോഷ ത്തോടനുബന്ധിച്ച് സര്‍പ്പകന്നികയുടെ കോലം കെട്ടി 'തെയ്‌വം പാടിക്കൂട്ടല്‍ ചടങ്ങോടുകൂടി അടിയന്തിരം അവസാനിപ്പി ക്കുമ്പോള്‍ പുലയര്‍ തുടിയും, ചേങ്ങിലയും മുട്ടി ഇങ്ങനെ പാടുന്നു.

ഏ ചൂളേ ഏ ചൂളേ കണ്ണാളിച്ചുളേ
ചൂളയും ചൂളപെറ്റ മകളരുംകൂടി
തേവത്താന്‍ കൊട്ടില് കൂടി കൂടാം ചൂളേ
ഏ പാമ്പേ ഏ പാമ്പേ നാഗത്താന്‍പാമ്പേ
പാമ്പും പാമ്പു പെറ്റ മകളരുംകൂടി
തേവത്താന്‍ കൊട്ടില് കൂടി കൂടാം പാമ്പേ' 4

കേരളത്തിന്റെ കിഴക്കന്‍ മലഞ്ചെരുവില്‍ പാര്‍ക്കുന്ന കരിമ്പാലര്‍ മാവിലോര്‍ തുടങ്ങിയ മലവാസികള്‍ സ്വന്തമായ വിഷ ചികിത്സയില്‍ നൈപുണ്യം സിദ്ധിച്ചവരാണ്. ആധുനിക വൈദ്യ ശാസ്ത്രത്തിന് വിഷ ചികിത്സയില്‍ പലപ്പോഴും പാളിച്ചകള്‍ പറ്റാറുണ്ടെങ്കിലും ഈ ആദിവാസികളുടെ ചികിത്സാ സമ്പ്രദായത്തില്‍ ഇന്നോളം പിഴവേ സംഭവിച്ചിട്ടില്ലെന്നത് പ്രത്യേകതയായി കണക്കാക്കുന്നു.