"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

ആംഗലേയ ശബ്ദങ്ങള്‍ - ഡോ. കെ എം കര്‍മചന്ദ്രന്‍ (Ph D)

Dr. K M Karmachandran
ആധുനിക സമൂഹത്തില്‍ ഏതൊരാളും തീര്‍ച്ച യായും അഭ്യസിച്ചിരിക്കേണ്ട ഒരു ഭാഷയാണ് ഇംഗ്ലീഷ്. അറിവിന്റെ വിശാലമായ ലോകത്തേക്ക് കടന്നു ചെന്നു മേയുവാന്‍ ഇത് നമ്മെ പ്രാപ്ത രാക്കുന്നു. നമ്മുടെ നാട്ടുകാര്‍, പ്രത്യേകിച്ചും മലയാളം മീഡിയത്തില്‍ പഠിക്കുന്നവര്‍ പ്രത്യേക ശ്രദ്ധയോടു കൂടി ഇംഗ്ലിഷ് പദങ്ങള്‍ സ്വായത്ത മാക്കേണ്ടത് മത്സരാധിഷ്ഠിതമായ ഈ സമൂഹത്തില്‍ ജീവിക്കുവാന്‍ അത്യന്താപേക്ഷിതമാണ്.

ഇക്കാര്യം മനസില്‍ വെച്ചുകൊണ്ട് തയാറാക്കി യിട്ടുള്ള ഈ എളിയ പ്രവര്‍ത്തനം ഇംഗ്ലിഷ് ഭാഷയുടെ ഉച്ചാരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണ്. ഇവടെ മലയാളം അക്ഷര ങ്ങളിലൂടെ ഉച്ചാരണം കൊടുത്തിരിക്കുന്നു. ഇന്ന് ലഭ്യമാകുന്ന ഇംഗ്ലിഷ് - മലയാളം നിഘണ്ടുക്കളില്‍ കാണാത്ത പല പദങ്ങളും കൈകാര്യം ചെയ്യാന്‍ ഇവിടെ ശ്രമിക്കുന്നു.

ഉച്ചാരണക്കുറിപ്പ്

English എന്നെഴുതിയത് ഉച്ചരിക്കേണ്ടത് ഇംഗ്ലിഷ് എന്നാണ്. 'ഇം' എന്ന് ഉച്ചരിച്ച് അല്പമാത്ര നിര്‍ത്തിയതിനും ശേഷമാണ് 'ഗ്ലിഷ്' എന്ന് ഉച്ചരിക്കേണ്ടത്. തുടര്‍ന്നങ്ങോട്ടുള്ള പേജുകളില്‍ ഓരോ ഇംഗ്ലിഷ് വാക്കിന്റേയും കൂടെ ബ്രാക്കറ്റില്‍ ഉച്ചാരണം മലയാളത്തില്‍ തന്നെ സൂചിപ്പിച്ചിരിക്കുന്നതു കാണാം. ഉദാഹരണമായി Pronounce (പ്രനൗണ്‍സ്) vb. ഉച്ചരിക്കുക - എന്നിങ്ങനെ കണ്ടാല്‍ Pronounce എന്ന പദം ഉച്ചരിക്കേണ്ടത് 'പ്രനൗണ്‍സ്' എന്നാണെന്നും, verb വിഭാഗത്തില്‍ പെടുന്ന ഈ വാക്കിന്റെ അര്‍ത്ഥം 'ഉച്ചരിക്കുക' എന്നാണെന്നും ആണ് വായിക്കുന്നയാള്‍ മനസിലാക്കേണ്ടത്. അതുപോലെ Pronunciation (പ്രൊനൗണ്‍സിയേഷന്‍) n. ഉച്ചാരണം എന്നതും മനസിലാക്കാന്‍ പ്രയാസമുണ്ടാവില്ല. ഉച്ചാരണവും അര്‍ത്ഥവും ശരിയായി മനസിലാക്കി യാല്‍ റേഡിയോ, ടി വി, പത്രം തുടങ്ങിയ വിവിധ മാധ്യമങ്ങള്‍ ശ്രദ്ധിച്ചുംകൊണ്ട് ഇംഗ്ലിഷ് ഭാഷയില്‍ പ്രാവീണ്യം നേടുവാന്‍ ആര്‍ക്കും സാധിക്കും.

ഇംഗ്ലിഷില്‍ അര്‍ദ്ധോച്ചാരണമായ r ന് * എന്ന് നക്ഷത്ര ചിഹ്നം നല്കിയിരിക്കുന്നു. ഇവിടെ 'r' , '*' എന്നു ഉച്ചരിക്കാന്‍ ഓങ്ങിയിട്ടു നിര്‍ത്തേണ്ടതാണ്. r എന്ന് പൂര്‍ണമായി ഉച്ചരിക്കാന്‍ പാടുള്ളതല്ല. r എഴുതാതെ * മാത്രം കണ്ടാലും ഇപ്രകാരം ചെയ്യേണ്ടതാണ്. 

ഈ പംക്തിയില്‍ കോമ ( , ) ഉപയോഗിച്ച് വേര്‍തിരിച്ച വാക്കുകള്‍ക്ക് ഏകദേശം ഒരേ അര്‍ത്ഥവും, സെമികോളന്‍ ( ; ) ഉപയോഗിച്ച് വേര്‍തിരിച്ചവ വ്യത്യസ്തങ്ങളും ആണെന്നുള്ള കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

verb (vb.), noun (n.) എന്നിങ്ങനെയുള്ള ചുരുക്ക രൂപങ്ങള്‍ common abbreviation എന്ന ശീര്‍ഷകത്തില്‍ ചുവടെ കൊടുത്തിരിക്കുന്നു. abbreviation കള്‍ വേണ്ട വിധത്തില്‍ മനസിലാക്കിയാലേ ഒരു നിഘണ്ടുവിലെ വാക്കുകള്‍ ശരിക്കു മനസിലാക്കുവാന്‍ സാധിക്കുകയുള്ളൂ. സാധാര ണക്കാരും ഇംഗ്ലിഷ് ഭാഷയില്‍ തത്പരരുമായ എല്ലാ മലയാളികള്‍ക്കും വേണ്ടി ഈ സംരംഭം സമര്‍പ്പിച്ചു കൊള്ളുന്നു.

Common Abbreviations ( ഇവ ആവശ്യമുള്ളപ്പോള്‍ മാത്രം നോക്കാവുന്നതാണ്)

abb. - abbreviation - ചുരുക്കരൂപം
adj. - adjective - നാമവിശേഷണം
adjs. - adjectives - നാമവിശേഷണങ്ങള്‍
adv. - adverb - ക്രിയാവിശേഷണം
advs. - adverbs - ക്രിയാ വിശേഷണങ്ങള്‍ 
arch. - archaic - പണ്ടു പ്രചാരത്തിലിരുന്നത്

eg. - examble - ഉദാഹരണം
e.g - for examble - ഉദാഹരണമായി
fem. - femine - സ്ത്രീലിംഗം
fu.t. - future tense - ഭാവികാലം
fig. - figurative/figuratively - ആലങ്കാരികമായ/ആലങ്കാരികമായി
i.e - that is - അതായത്
intj - interjection - വ്യാക്ഷേപകം
interj - interjection - വ്യാക്ഷേപകം
mus. - music - സംഗീതസംബന്ധിയായത്
n. - noun - നാമം
ns. - nouns - നാമങ്ങള്‍
n.plp. - noun plural - ബഹുവചന നാമം
n.sing. - noun singular ഏകവചന നാമം
part. - participate - ക്രിയാബന്ധം
pa.p.- past participle - ഭൂതകാലക്രിയാബന്ധം
pa.t. - past tense - ഭൂതകാലം
prefix - prefix - മുമ്പിലെഴുതുന്നത്
pfx - prefixing - മുന്നിലെഴുതുന്നത്
pl. - plural - ബഹുവചനം
pr.p. - present participle - വര്‍ത്തമാനകാല ക്രിയാബന്ധം
prep. - preposition - നാമബന്ധ സൂചനാപദം
pres. - present - വര്‍ത്തമാനകാലം, 
pr.t. - present tense - വര്‍ത്തമാനകാലം
pron. - pronoun - സര്‍വനാമം
sing. - singular - ഏകവചനം
suff. - suffixing - പിന്‍പിലെഴുതുന്നത്
suffix - suffixing - പിന്നാലെയെഴുതുന്നത്
superl. - superlative - അത്യുത്തമപദം
syn. - synonum - പര്യായപദം
tr.m. - trade mark. വ്യാപാരമുദ്ര
v. - verb - ക്രിയാപദം
vb. - verb - ക്രിയാപദം
vbs. - verbs - ക്രിയാപദങ്ങള്‍
var. - variant - അല്പം വ്യത്യസ്ഥമായത്
vi. - verb intrasitive - അകര്‍മകക്രിയ
vt. - verb transitive - സകര്‍മകക്രിയ
vulg - vulgar - അശ്ലീലപദം

www.drkmkarmmachandran@gmail.com

ആംഗലേയ ശബ്ദങ്ങള്‍: ഉച്ചാരണവും അര്‍ത്ഥവും മറ്റും