"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 25, ബുധനാഴ്‌ച

പട്ടികജാതി പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമം 1989. (SC/ST (Prevention of Actrocities)Act 1989) - വി കെ കുട്ടപ്പന്‍ ചങ്ങനാശ്ശേരി

പട്ടികജാതി പട്ടികവര്‍ഗ്ഗ ജനങ്ങള്‍ക്കു നേരെ ഉണ്ടാകുന്ന കുറ്റകരങ്ങളായ അതിക്രമങ്ങള്‍ തടയുന്ന തിനും, പ്രത്യേകം കോടതി രൂപീകരിച്ച് വിചാരണ ചെയ്തു നടപടിക ളെടുക്കുന്ന തിനും കുറ്റ കൃത്യങ്ങള്‍ ക്കിരയായ വര്‍ക്ക് ആശ്വാസം നല്‍കുന്ന തിനും പുനരധി വസിപ്പിക്കു ന്നതിനും ഇവകളു മായി ബന്ധപ്പെട്ട വിഷയ ങ്ങളില്‍ മേല്‍ നടപടികള്‍ സ്വീകരി ക്കുന്നതി നുമായി രൂപപ്പെടു ത്തിയിരി ക്കുന്നതാണ് ഈ നിയമം.






1. a) ഈ നിയമത്തിന്റെ പേര് പട്ടികജാതി പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമം 1989 എന്നായിരിക്കും.
b) ജമ്മു കാശ്മീര്‍ ഒഴികെയുള്ള എല്ലാ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും.
2. a) അതിക്രമങ്ങള്‍ എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഈ നിയമത്തിലെ സെക്ഷന്‍ 3 അനുസരിച്ച് പറയുന്ന കുറ്റകൃത്യങ്ങള്‍ ആകുന്നു.
b) ഇതില്‍ കോഡ് എന്നു പരാമര്‍ശിക്കുന്നിടത്തെല്ലാം ഇന്‍ഡ്യന്‍ ക്രിമിനല്‍ പ്രൊസിഡിയര്‍ കോഡ് എന്നര്‍ത്ഥമാകുന്നതാണ്.
c) ഭരണഘടന 336-ാം വകുപ്പിലെ 24,25 ഉപവകുപ്പുകള്‍ പ്രകാരം കല്‍പിച്ചിരിക്കുന്ന അതേ അര്‍ത്ഥം തന്നെയാണ് പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് ഈ നിയമത്തിലും നല്‍കിയിരിക്കുന്നത്.
d) പ്രത്യേക കോടതി എന്നാല്‍ ഈ നിയമത്തിലെ സെക്ഷന്‍ 14 അനുസരിച്ച് പ്രത്യേകമായി രൂപീകരിച്ചിരിക്കുന്ന കോടതി എന്നര്‍ത്ഥമാകുന്നു.
e) ഈ നിയമത്തിലെ സെക്ഷന്‍ 15 അനുസരിച്ച് നിയമിക്കപ്പെടുന്ന ഒരു അഡ്വക്കേറ്റിനെയോ പബ്ലിക് പ്രോസിക്യൂട്ടറെയോ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്നു പറയുന്നു.
f) പ്രത്യേക നിര്‍വ്വചനം നല്‍കാതെ ഈ നിയമത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും അതാതിനായി ഇന്‍ഡ്യന്‍ പീനല്‍കോഡില്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥങ്ങളും നിര്‍വ്വചനങ്ങളുമാണ് കല്‍പിച്ചിരിക്കുന്നത്.