"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 27, വെള്ളിയാഴ്‌ച

പട്ടികജാതി പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമം 1989; ശിക്ഷാര്‍ഹമായ അതിക്രമങ്ങള്‍ - വി കെ കുട്ടപ്പന്‍ ചങ്ങനാശേരി

a) ഒരു പട്ടികജാതി/പട്ടിക വര്‍ഗ്ഗ അംഗത്തെ കൊണ്ട് മലിനവും ആഹാരയോഗ്യമല്ലാത്തതായ പദാര്‍ത്ഥങ്ങള്‍ നിര്‍ബന്ധിച്ച് കുടിപ്പിക്കുകയോ തീറ്റിക്കുകയോ ചെയ്യുക.
b) ദ്രോഹം ചെയ്യണമെന്ന ഉദ്ദേശത്തോടെ വിസര്‍ജ്ജന വസ്തുക്കളും മലിന പദാര്‍ത്ഥങ്ങളും വാസസ്ഥലത്തോ പരിസരത്തോ നിക്ഷേപിക്കുക.
c) അന്തസ്സിനു ക്ഷതമേല്‍പിക്കുന്നതിനായി നഗ്നരാക്കി നടത്തുക. മുഖത്തു ഛായം തേച്ചു വികൃതമാക്കുക.
d) സ്വന്തമായോ പതിച്ചു നല്‍കിയോ പ്രത്യേക വിജ്ഞാപന പ്രകാരം നല്‍കിയതോ ആയ പട്ടികജാതി/പട്ടികവര്‍ഗ്ഗങ്ങളുടെ ഭൂമി കയ്യേറി കൃഷി ചെയ്യുക.
e) തെറ്റായ മാര്‍ഗ്ഗങ്ങളില്‍ കൂടി പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാരനില്‍ നിന്നും ഭൂമി തട്ടിയെടുക്കുക.
f) നിര്‍ബന്ധിച്ച് ഭിക്ഷയെടുപ്പിക്കുക, അടിമവേല ചെയ്യിക്കുക.
g) നിയമപ്രകാരമല്ലാതെ നിര്‍ബന്ധിച്ച് ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യിക്കുകയോ ചെയ്യിക്കാതിരിക്കുകയോ ചെയ്യുക.
h) കള്ളക്കേസില്‍ കുടുക്കുക.
i) തെറ്റായ വിവരങ്ങള്‍ അധികാരികള്‍ക്കു നല്‍കി അതിന്‍ പ്രകാരം അധികാരികളില്‍ നിക്ഷിപ്തമായ നിയമപരമായ ഭരണാധികാരം പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാരനു നേരെ ഉപയോഗിച്ച് അവനു കഷ്ടനഷ്ടങ്ങള്‍ വരുത്തുക.
j) അവഹേളിക്കണമെന്ന മനഃപൂര്‍വ്വ ഉദ്ദേശത്തോടെ പൊതുസ്ഥലത്തു വച്ച് ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുക.
k) പട്ടികവിഭാഗം സ്ത്രീകളെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ അസഭ്യം പറയുകയോ ശക്തി പ്രയോഗിക്കുകയോ ചെയ്യുക.
l) പട്ടിക വിഭാഗം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുക.
m) പട്ടിക വിഭാഗക്കാര്‍ ഉപയോഗിക്കുന്ന കുടിവെള്ളം മലിനമാക്കുക.
n) സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുക.
o) സ്വന്തം വീടോ ഗ്രാമമോ മറ്റു പാര്‍പ്പിട സ്ഥലമോ വിട്ടുപോകാന്‍ ബലപ്രയോഗം നടത്തുക.
4. പട്ടികവിഭാഗം ആളുകളെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശത്തോടുകൂടി വ്യാജ തെളിവുകള്‍ ചമയ്ക്കുന്നത് ആജീവനാന്ത ജയില്‍വാസം പിഴ എന്നിവയ്ക്കു വിധിക്കത്തക്ക വണ്ണം ശിക്ഷാര്‍ഹമായ കുറ്റമാണ്. a) കുറ്റക്കാരനല്ലാത്ത ഒരു പട്ടിക വിഭാഗം അംഗം ഈ വിധം തെറ്റായ തെളുവുകള്‍ നല്‍കിയതുമൂലം മരണശിക്ഷയ്ക്കു വിധേയമായാല്‍ അപ്രകാരം തെളിവു നല്‍കിയ വ്യക്തി മരണശിക്ഷയ്ക്കു വിധേയമാകുന്നതാണ്.
b) ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശത്തില്‍ ഒരു പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാരനെതിരെ വ്യാജ തെളിവുകള്‍ നല്‍കി അയാള്‍ 7 വര്‍ഷം വരെ ശിക്ഷിക്കപ്പെട്ടാല്‍ അങ്ങനെ ചെയ്യുന്ന വ്യക്തിക്ക് 6 മാസം മുതല്‍ 7 വര്‍ഷം വരെ ശിക്ഷ ലഭിക്കുന്നതാണ്.
c) പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ വീട്, വസ്തുവകകള്‍, ആരാധനാലയം, കൈവശവസ്തു ഇവയ്ക്കു നാശനഷ്ടം വരുത്തത്തക്കവണ്ണം തീ, സ്‌ഫോടക വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നത് ജീവപര്യന്തം തടവിനു വിധിക്കത്തക്കവണ്ണം കുറ്റകരമാണ്.
d) ഇന്‍ഡ്യന്‍ പീനല്‍ കോഡനുസരിച്ച് 10 വര്‍ഷത്തില്‍ കൂടുതലും ശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യം പട്ടികജാതിക്കാരനെന്ന കാരണത്താല്‍ അയാള്‍ക്കെതിരെ ചെയ്താല്‍ അങ്ങനെ ചെയ്യുന്ന ആളിന് ആ ജീവനാന്ത തടവും പിഴയും ശിക്ഷ ലഭിക്കുന്നതാണ്.
e) മേല്‍വിവരിച്ച വകുപ്പനുസരിച്ചുള്ള ഒരു കുറ്റവാളിയെ രക്ഷിക്കണമെന്നുള്ള ഉദ്ദേശത്തോടെ മനഃപൂര്‍വ്വം കുറ്റത്തെ സംബന്ധിച്ച തെളിവു നല്‍കാതിരിക്കുകയോ തെറ്റായി തെളിവു നല്‍കുകയോ ചെയ്താല്‍ ആയതിനും മേല്‍ പറഞ്ഞ ശിക്ഷ വിധിക്കാവുന്നതാണ്.
f) ഒരു പൊതു ജനസേവകന്‍ ഈ നിയമത്തിലെ ഏതെങ്കിലും കുറ്റകൃത്യം ചെയ്താല്‍ ആയതിന് കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും ശിക്ഷ ലഭിക്കുന്നതാണ്.
g) പട്ടികജാതിക്കാരനല്ലാത്ത ഒരു പൊതുജന സേവകന്‍ ഈ നിയമത്തെ മാനിച്ചു പ്രവര്‍ത്തിക്കാതിരിക്കുകയാണെങ്കില്‍ അതു ശിക്ഷാര്‍ഹമായ കുറ്റമാകുന്നതാണ്.
5. ഒരിക്കല്‍ കുറ്റകൃത്യം ചെയ്തു ശിക്ഷിക്കപ്പെട്ട ആള്‍ രണ്ടാമതും ഇതേകുറ്റം ആവര്‍ത്തിച്ചാല്‍ അയാള്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാതെ ശിക്ഷ ലഭിക്കാവുന്നതാണ്.
6. ഈ നിയമത്തിന്റെ നടത്തിപ്പിനായി ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ ചാപ്റ്റര്‍ കകക ലെ 34-ാം സെക്ഷനും IV, V, V (A) ചാപ്റ്റര്‍ XXIII ഉം അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
7. a) ഈ നിയമമനുസരിച്ച് ശിക്ഷിക്കപ്പെടുന്ന ആളിന്റെ വസ്തുവകകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ പ്രത്യേക കോടതിക്ക് അധികാരമുണ്ടായിരിക്കും.
b) ഈ നിയമമനുസരിച്ച് കണ്ടു കെട്ടുന്നത് പ്രത്യേക കോടതിയുടെ വിവേചനാധികാരമുപയോഗിച്ച് ആയിരിക്കുന്നതാണ്.
8. a) ഈ നിയമമനുസരിച്ചുള്ള ഒരു കുറ്റവാളിക്കു സാമ്പത്തിക സഹായം നല്‍കുന്നത് അതല്ലെന്നു തെളിയിക്കുവാന്‍ കഴിയുന്നില്ല എങ്കില്‍ പ്രേരണ കുറ്റത്തിനു ശിക്ഷിക്കപ്പെടാന്‍ അര്‍ഹമായ കുറ്റകൃത്യമാകുന്നു.
b) നിലവിലുണ്ടായിരുന്ന ഒരു തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൂട്ടമാളുകള്‍ ഈ നിയമമനുസരിച്ചുള്ള ഒരു കുറ്റകൃത്യംചെയ്താല്‍ ആ കുറ്റകൃത്യം കൂട്ടാലോചനയുടെ ഫലമായുണ്ടായതാണെന്നു കണക്കാക്കി ശിക്ഷാനടപടികള്‍ കൈക്കൊള്ളുന്നതാണ്. 9 . a) ഈ നിയമമനുസരിച്ചുള്ള കാര്യങ്ങള്‍ നടത്തുവാന്‍ സര്‍ക്കാരിന് യുക്തമെന്നു തോന്നിയാല്‍ ഒരു ഔദ്യോഗിക വിജ്ഞാപനം വഴി ജില്ലകളില്‍ പ്രത്യേകം കോടതികള്‍ രൂപീകരിക്കാവുന്നതാണ്. ഈ കോടതികള്‍ക്ക് കുറ്റവാളികളെ അറസ്റ്റു ചെയ്യാനും അന്വേഷണം നടത്തുവാനും ശിക്ഷിക്കുവാനും അധികാരമുണ്ടായിരിക്കുന്നതാണ്.
b) എല്ലാ പോലീസുദ്യോഗസ്ഥരും സര്‍ക്കാരുദ്യോഗസ്ഥരും ഈ നിയമമനുസരിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ നിയുക്തമായ ആഫീസര്‍ക്ക് അയാളുടെ കൃത്യനിര്‍വ്വഹണത്തിന് സഹായകമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കേണ്ടതാണ്.
c) ഈ നിയമമനുസരിച്ച് നിയുക്തനാകുന്ന ഓഫീസര്‍ ഈ നിയമത്തിന്റെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ള ആളാകുന്നു.