"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 10, ചൊവ്വാഴ്ച

ആംഗലേയ ശബ്ദങ്ങള്‍: ഉച്ചാരണവും അര്‍ത്ഥവും 2 - ഡോ. കെ എം കര്‍മചന്ദ്രന്‍

abbasid (അബ്ബാസിഡ്) n. മുഹമ്മദ് നബിയുടെ അമ്മാവനായ അബ്ബാസിന്റെ പിന്മുറക്കാരായ ഖലീഫമാരുടെ പൊതു നാമം.

abbatial (അബാഷല്‍) adj. മഠാധിപതിയെ സംബന്ധിച്ച/ബന്ധപ്പെട്ട.

abbe (അബേയ്) n. ഫ്രഞ്ച് മതേതര പുരോഹിതന്‍, മഠപതി.

abbes (അബെസ്) n. കന്യാസ്ത്രി മഠത്തിന്റെ നടത്തിപ്പുകാരി.

abbevillian (അബെവില്ലിയന്‍) adj. പാലിയോ ലിത്തിക് സംസ്‌കാരത്തെ സംബന്ധിച്ച, ആദി ശിലായുഗത്തിന്റെ (കല്‍ക്കോടാലി) മുതലായവയെ സംബന്ധിച്ച.

abbey (അബീ) n. (pi. abbies). സന്യാസി മഠം / കന്യാസ്ത്രിമഠം.

abbot (ആബട്ട്) n. പുരുഷ മഠാധിപതി.

abbreviate (അബ്രീവീഏയ്റ്റ്) vb. -ated, -ating. ചുരുക്കിയെഴുതുക; ചുരുക്കുക; സംക്ഷേപിക്കുക. SHORTEN. adj. abbreviatory; ns. abbreviation; abbreviature; abbreviator.

ABC (എ ബീ സീ) n. pl. ABC ബാലപാഠം; അക്ഷരം; എഴുത്ത്, വായന എന്നിവയുടെ അടിസ്ഥാന പാഠം; ഒരു വിഷയത്തിന്റെ ബാലപാഠം.

ABC soil (ഏബീസീ സോയില്‍) n. ഏ ബി സി എന്നീ മൂന്ന് മണ്ഡലങ്ങളുമുള്ള മണ്ണ്.

ABD (ഏബീഡീ) n. പ്രബന്ധ സമര്‍പ്പണം മാത്രം ഇനി ശേഷിക്കുന്ന ഒരു ഡോക്ടറല്‍ വിദ്യാര്‍ത്ഥി.

abdias (അബ്ഡിയാസ്) n. ഒരു ഹീബ്രു പ്രവാചകന്‍; ഒരു എബ്രായ പ്രവാചകന്‍; ക്രിസ്തീയ - ജൂത - കാനോന്‍ പുസ്തകം.

abdicate (ഓബ്ഡിക്കേറ്റ്) vb. -cated, -cating. syn. RESIGN, RENOUNCE; vt/vi സ്ഥാനത്യാഗം ചെയ്യുക, ഭരണം ഒഴിഞ്ഞുകൊടുക്കുക, മാറിക്കൊടുക്കുക, ഒഴിഞ്ഞു പോകുക, അന്തസ്സും ആഭിജാത്യവും ത്യജിക്കുക; ns. abdiacator, abdicant സ്ഥാനത്യാഗി; n. abdiciation സ്ഥാനത്യാഗം, അവകാശത്യാഗം.

abdomen അബ്‌ഡോമന്‍ / അബ്ഡമന്‍) n. ഉദരം, അടിവയര്‍; ഷഡ്പദങ്ങളുടെ ശരീരത്തിന്റെ പിന്‍ഭാഗം. adj. abdominal ഉദരസംബന്ധിയായ, adv. abdominally.

abduce (അബ്ഡ്യൂസ്) vt. പിറകോട്ട് വലിക്കുക.

abducens (അബ്ഡ്യൂസെന്‍സ്) n. (pl. abducentes) അബ്ഡ്യൂസെന്‍സ് നാഡി, ABDUCENS NERVE; ABDUCENT NERVE.

abducent (അബ്ഡ്യൂസന്റ്) adj. പിറകോട്ട് വലിക്കുന്ന. n. abducent muscle പിറകോട്ടു വലിക്കുന്ന മാംസപേശി.

abduct (അബ്ഡക്റ്റ്) vt. തട്ടിമാറ്റുക; അടിച്ചു മാറ്റുക; അപഹരിച്ചു കൊണ്ടു പോവുക; കളവായോ ബലാത്കാരമായോ പിടിച്ചുകൊണ്ടു പോവുക; സ്ത്രീയെ മോഷ്ടിച്ചുകൊണ്ടു പോവുക. n. abducation അപഹരണം, വശീകരണം, സ്ത്രീമോഷണം; n. abductor സ്ത്രീചോരന്‍.


 തുടരും.......

-------------------------------
ഡോ. കെ എം കര്‍മചന്ദ്രന്‍ 
drkmkarmmachandran@gmail.com