"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 30, തിങ്കളാഴ്‌ച

കാന്‍ഷിറാം: സംവരണ പ്രസ്ഥാനത്തിന്റെ ശതാബ്ദിയാഘോഷം (2002 ജൂലൈ 26 മുതല്‍ 2003 ജൂലൈ 26 വരെ) - സുരേഷ് മാനെ

കാന്‍ഷി റാം 
വിദ്യാഭ്യാസ ത്തിലും ഉദ്യോഗ ത്തിലും പിന്നോക്ക വിഭാഗ ക്കാര്‍ക്ക് സംവരണ മേര്‍പ്പെടു ത്തുവാനുള്ള നയത്തിന് ബ്രിട്ടീഷു കാരുടെ കാലയള വില്‍ത്തന്നെ മഹാത്മ ഫൂലെ തുടക്കം കുറിച്ചി രുന്നു. എന്നാല്‍ ഇന്ത്യയുടെ ചരിത്ര ത്തിലാദ്യമായി ശൂദ്രര്‍ക്കും അതിശൂ ദ്രര്‍ക്കും 50% സംവരണം പ്രഖ്യാപി ക്കുകയും നടപ്പിലാ ക്കുകയും ചെയ്തത് 1902 ജൂലൈ 26ന് കോലാ പ്പൂരിലെ രാജാവായ ഛത്രപതി സാഹു മഹാരാജാണ്. 1902 ജൂലൈ 26 മുതല്‍ 2002 ജൂലൈ 26 ആകുമ്പോ ഴേക്കും ഈ സംവര ണനയ പ്രസ്ഥാനം അതിന്റെ നൂറുവര്‍ഷങ്ങള്‍ പൂര്‍ത്തി യാക്കി. സംവരണ പ്രസ്ഥാന ത്തിന്റെ ഈ ചരിത്ര പരമായ പങ്ക് പ്രാമാണീക രിക്കുന്നതിനായി, രാജര്‍ഷി സാഹു മഹാരാജിന്റെ കര്‍മ്മ ഭൂമിയായ മഹാരാ ഷ്ട്രയിലെ കോലാ പ്പൂരില്‍ 2002 ജൂലൈ 26 മുതല്‍ ആഗസ്റ്റ് 1 വരെ നടന്ന വര്‍ണ്ണാ ഭമായ ചടങ്ങില്‍ വച്ച് സംവരണ പ്രസ്ഥാന ത്തിന്റെ ശതാബ്ദിയാ ഘോഷ ങ്ങളുടെ ദേശീയ പരിപാടി കാന്‍ഷിറാം സമാരംഭിച്ചു. ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തത്, ബി.എസ്.പി യുടെ അന്നത്തെ ദേശീയ വൈസ്പ്ര സിഡന്റും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യുമായിരുന്ന കുമാരി മായാവ തിയാണ്. ശൂദ്രരുടെ അവകാശങ്ങള്‍ സംരക്ഷിക്കു ന്നതിനായി മനുവാദി സാമൂഹ്യ ക്രമത്തിനെതിരെ അവി ശ്രാന്തം പോരാട്ടം നയിച്ച സാഹു മഹാരാജിന് നന്ദി പ്രകാശന വര്‍ഷം ആയി ഒരു വര്‍ഷക്കാലം ആചരി ക്കുമെന്ന് ബി.എസ്.പി. പ്രഖ്യാപിച്ചു.

വ്യവസ്ഥിത ചട്ടങ്ങള്‍ക്ക് പുറത്ത് നിന്നു കൊണ്ടുള്ള മാന്യവര്‍ കാന്‍ഷിറാം ജിയുടെ അധികാര രാഷ്ട്രീയം ഇന്ത്യയില്‍ പുതിയ അധികാര സംവാദ ങ്ങള്‍ക്ക് തുടക്കം കുറിച്ചു. 2006വരെ ഉത്തര്‍പ്രദേ ശില്‍ ബി.എസ്. പി നാലുപ്രാവശ്യം അധികാരം പിടിച്ചെടു ക്കുകയും പങ്കുവയ്ക്കു കയും ചെയ്തു. ഒരിക്കല്‍ എസ്.പിയുമായി അധികാരം പങ്കുവയ്ക്കു കയും മൂന്നുതവണ ബി.ജെ.പിയുടെയും മറ്റുരാഷ്ട്രീയ പാര്‍ട്ടിക ളുടെയും പിന്തുണ യോടു കൂടി, എന്നാല്‍ ബി.എസ്.പി മുന്നോട്ടുവച്ച സ്വന്തം വ്യവസ്ഥ കള്‍ക്കു വിധേയമായി കുമാരി മായാവതി മൂന്നു തവണ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി പദത്തിലേറു കയും ചെയ്തു. ബി.എസ്. പിയുടെ ഇത്തര ത്തിലുള്ള രാഷ്ട്രീയ സഖ്യങ്ങള്‍ രാഷ്ട്രീയ വൃത്തത്തിലുള്ള നിരവധി പേരുടെ പുരികം ചുളിക്കുന്നതിന്, വിശിഷ്യാ അടുത്ത കാലത്തായി ബഹുജന്‍ പ്രസ്ഥാന ത്തിന്റെ ഭാവി പ്രവചിക്കുന്ന തൊഴിലില്‍ മുഴുകി  യിരിക്കുന്ന പ്രഖ്യാപിത ബഹുജന്‍ ബുദ്ധിജീവി കളുടെ നീരസത്തിന് ഇടയാക്കി . നിര്‍ഭാഗ്യ വശാല്‍ അവരില്‍ ചിലര്‍ ഇതിനെ ഒരു ദലിത് ബ്രാഹ്മണ സഖ്യമായി മനസ്സിലാക്കി യപ്പോള്‍ മറ്റു ചിലര്‍ ശത്രുവു മായുള്ള ഒരു സഖ്യമാ യിട്ടാണ് ഇതിനെ മനസ്സി ലാക്കിയത്. അവരില്‍ ചിലരുടെ അഭിപ്രാ യത്തില്‍ ഈ സഖ്യം അവിശുദ്ധ മാണെന്നു മാത്രമല്ല. ദലിത് പ്രസ്ഥാനത്തെ കൊല്ലുകയാ ണുണ്ടായ തെന്നാണ്. മത്സരാധിഷ്ഠിത രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണ തകളെ പരിഗണിക്കാതെ ചിലര്‍ വ്യാഖ്യാ നിച്ചു കൊണ്ടേയി രിക്കുമ്പോള്‍ മറുവശത്ത് മറ്റു ചിലരാകട്ടെ ഡോ.അംബേദ്ക്ക റുടെ സമരതന്ത്ര ങ്ങളുടെയും ദര്‍ശനത്തിന്റെയും കൃത്യമായ സാകല്യമാണി തെന്നുകണ്ട് അതിനെ സ്വാഗതം ചെയ്തു.

ഈ ഘട്ടത്തില്‍ ഓര്‍ത്തിരി ക്കേണ്ട അതിപ്രധാനപ്പെട്ട വസ്തുത, ബി.ജെ.പിയുടെ (ഒരു മനുവാദി രാഷ്ട്രീയ പാര്‍ട്ടി) പിന്തുണയോടു കൂടി മാന്യവര്‍ കാന്‍ഷിറാംജി ഉത്തര്‍ പ്രദേശില്‍ ഗവണ്‍മെന്റ് രൂപീകരി ക്കുകയും കുമാരി മായാവതിയെ മുഖ്യമന്ത്രി യാക്കുകയും ചെയ്‌ തെങ്കിലും അദ്ദേഹം തന്റെ അജണ്ടകളില്‍ ഒരൊത്തു തീര്‍പ്പിനും വഴങ്ങാതെ കാണ്‍പൂരില്‍ രാജര്‍ഷി സാഹുമേളയും ലക്‌നൗവ്വില്‍ പെരിയാര്‍ മേളയും സംഘടി പ്പിക്കവേ, ബി.ജെ.പി നേതാക്കള്‍ കൂപ്പു കൈകളോടെ കാന്‍ഷിറാമി ന്റെയടു ത്തുവന്ന് കുറഞ്ഞപക്ഷം ലക്‌നൗവ്വി ലെങ്കിലും പെരിയാര്‍ മേള നടത്തരുതെന്ന് അപേക്ഷിച്ചു. പെരിയാറിനെ ബി.ജെ.പി കണക്കാക്കി യിരുന്നത് ഹിന്ദു ദെവങ്ങളുടെയും ദേവതമാരു ടെയും എന്തിന് രാമന്റെ പോലും ഏറ്റവും കയ്‌പേറിയ എതിരാളി യായിട്ടായിരുന്നു. കാന്‍ഷിറാം അവരോട് മറുപടി പറഞ്ഞു. 'ഇന്ന് ഞങ്ങള്‍ക്ക് ലക്‌നൗ വ്വിലാണ് ഗവണ്‍മെന്റു ള്ളത് അതിനാല്‍ ഞങ്ങളിത് ഇവിടെ സംഘടി പ്പിക്കുന്നു. ഞങ്ങള്‍ ഡല്‍ഹിയില്‍ ഗവണ്‍മെന്റ് രൂപീക രിക്കുന്ന വേളയില്‍ ഞങ്ങളീ പ്രോഗ്രാം അവിടെയും സംഘടി പ്പിക്കും.' എന്നിട്ടദ്ദേഹം പെരിയാര്‍ മേള ലക്‌നൗവ്വില്‍ ത്തന്നെ സംഘടിപ്പിച്ചു. അദ്ദേഹം ബി.ജെ. പിയുടെ അജണ്ട യെക്കുറിച്ച് ഒരിക്കലും വ്യാകുല ചിത്തനാകാതെ കൂട്ടുകക്ഷി ഗവണ്‍മെ ന്റിന്റെ അജണ്ടയില്‍ ആധിപത്യം നിലനിര്‍ത്തു ന്നതില്‍ ശ്രദ്ധചെലുത്തി യിരുന്നു. അദ്ദേഹ ത്തിന്റെ രാഷ്ട്രീയം നയിക്കപ്പെട്ടി രുന്നത് സാമൂഹ ത്തിലെ ഘടനാപരമായ മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള വിമോചന രാഷ്ട്രീയത്തിലായിരുന്നു.

ഫൂലെ, സാഹു, പെരിയാര്‍, നാരായണഗുരു, ഡോ.അം ബേദ്ക്കര്‍ എന്നിവരുടെ അഗാധമായ ദാര്‍ശനികാടി ത്തറയുള്ള ബി.എസ്.പി, ദേശീയ തലത്തില്‍ ശക്തമായ ഒരു സാമൂഹ്യ രാഷ്ട്രീയ ശക്തിയാണെന്നും ഇന്ത്യന്‍ രാഷ്ട്രീയ ത്തില്‍ അത് മുഖ്യസ്ഥാനം ആര്‍ജ്ജിച്ചെടു ത്തിട്ടുണ്ടെന്നതും തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. ഒന്നുമില്ലാ യ്മയില്‍ നിന്നും തുടങ്ങി കേന്ദ്ര സ്ഥാനത്തേ ക്കുള്ള ബി.എസ്.പിയുടെ ഈ യാത്ര തീര്‍ച്ച യായും അതിന്റെ സ്ഥാപകനായ കാന്‍ഷിറാ മിന്റെ അത്യുജ്ജ്വലമായ സമര തന്ത്രങ്ങളുടെ ഫലവും, മാന്യവര്‍ കാന്‍ഷിറാ മിന്റെയും കുമാരി മായാവതി യുടെയും അവിരാമമായ പ്രയത്‌ന ങ്ങളുടെയും ഫലമായാണ്.

ബി.എസ്.പി ഫൂലെയുടെയും സാഹുവിന്റെയും പെരിയാറിന്റെയും നാരായണ ഗുരുവിന്റെയും ബാബാസാഹേബ് ഡോ.അംബേദ്ക്ക റുടെയും പാരമ്പര്യത്തെ വഹിക്കുന്നു. അതുകൊണ്ടു തന്നെ വ്യക്തമായ ആവിഷ്‌ക്കരണ രീതിയോടെ അത് സംവരണ നയത്തെ നീതീകരിക്കുന്നു. മണ്ഡല്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റ് സ്വീകരിക്കു ന്നതിനുമുമ്പ് തന്നെ കാന്‍ഷിറാം തന്റെ ബാംസെഫിന്റെ അധ്യക്ഷന്‍ എന്ന പദവി ഉപയോ ഗിച്ച് മണ്ഡല്‍ ശുപാര്‍ശകള്‍ സ്വീകരിക്കു ന്നതിന് ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തു വാനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പാര്‍ല മെന്റേ റിയന്‍മാരെ കണ്ട് ചരടുവലികള്‍ നടത്തിയിരുന്നു. വടക്കേയി ന്ത്യയില്‍ മണ്ഡല്‍വിരുദ്ധ പ്രക്ഷോഭം നടന്ന വേളയില്‍ ഡി.എസ്. ഫോറിന്റെയും ബി.എസ്.പി യുടെയും കേഡര്‍മാര്‍ സംയുക്തമായി കായിക ശക്തികൊണ്ട് മണ്ഡല്‍ വിരുദ്ധ ഘടകങ്ങളെ നേരിട്ടിരുന്നു. പിന്നോക്ക വിഭാഗക്കാരുടെ നികത്തപ്പെടാതെ കിടക്കുന്ന സംവരണോ ദ്യോഗങ്ങള്‍ നികത്തുന്നതിന് ഉത്ത ര്‍പ്രദേശിലെ മായാവതിയുടെ ഗവണ്‍മെന്റു കള്‍ നിരന്തരം ശ്രദ്ധ ചെലുത്തിയിരുന്നു. ബി.എസ്.പിയുടെ ഉന്നത നേതാക്കള്‍ ഒരിക്കലും തങ്ങളുടെ കേഡര്‍മാരെയും വമ്പിച്ച അനുയായി വൃന്ദത്തെയും ഒരിക്കലും മനുവാദി ഗവണ്‍മെന്റു കള്‍ക്ക് മുന്നില്‍ ഏതാനും ആനുകൂല്യ ങ്ങള്‍ക്കും സംവര ണത്തിനും വേണ്ടി യാചിക്കുവാന്‍ പരിശീലിപ്പിച്ചിരുന്നില്ല. അവര്‍ അവരുടെ സമീപനരീ തികളില്‍ അടിസ്ഥാന പരമായി തന്നെ വ്യത്യസ്ത മായിരുന്ന തിനാല്‍ ചിലപ്പോ ഴൊക്കെ സംവരണ ഗ്രൂപ്പുകള്‍ ഇവരുടെ നയങ്ങളെ തെറ്റിദ്ധരി ച്ചിരുന്നു. സംവരണനയം പിന്നോക്ക വിഭാഗങ്ങളുടെ ഉപജീവന ത്തിനായുള്ള തൊഴില്‍ പ്രശ്‌നങ്ങളായി ഒരിക്കലും പരിഗണി ച്ചിരുന്നില്ല മറിച്ച് രാജ്യത്തിന്റെ ഭരണത്തിന്റെ പങ്കാളിത്തവു മായി ബന്ധപ്പെട്ട വിഷയമായി പരിഗണിച്ചു. അതിനാല്‍ ഫൂലെ, സാഹു, പെരിയാര്‍, ബാബാസാഹേബ് അതുപോലെയുളള മഹാന്‍മാരുടെ പോരാട്ടഫലമായി പിന്നോക്ക വിഭാഗക്കാര്‍ എന്തൊക്കെയാണോ നേടിയെടുത്തത് അവയെ പരിരക്ഷിക്കാന്‍ ബി.എസ്.പി പ്രതിജ്ഞാ ബദ്ധമായിരുന്നു. ബി.എസ്.പി പിന്നോക്ക വിഭാഗ ക്കാര്‍ക്കായി പുതിയ പുതിയ തരത്തിലുള്ള സംവണം ആവശ്യ പ്പെട്ടിട്ടില്ല. കാരണം കാന്‍ഷിറാം ദൃഢമായി വിശ്വസിച്ചത് സംവരണ സമൂഹങ്ങള്‍, അതായത് ബഹുജന്‍ സമാജ് സംവരണം വാങ്ങുന്ന വരല്ല മറിച്ച് സംവരണം നല്‍കുന്നവരായി മാറണമെന്നായി രുന്നു. ബഹുജന്‍ സമാജില്‍ 85% ജനങ്ങളു ള്ളപ്പോള്‍ എന്തിനാണ് അവര്‍ 15% മാത്രം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളോടും അവരുടെ ഗവണ്‍മെ ന്റുകളോടും സംവരണം ആവശ്യപ്പെടുന്നത് ? അതിന് പകരം ഈ 85% ജനങ്ങളും സ്വന്തമായി സംഘടിക്കു കയും അവരുടെ ഭൂരിപക്ഷം വരുന്ന വോട്ടധി കാരത്തെ വിനിയോഗി ച്ചുകൊണ്ട് ഭരണാധി കാരികളായി മാറുകയും വേണം. ഭരണാധി കാരികള്‍ക്കു മാത്രമേ സംവരണം നല്‍കാന്‍ കഴിയു കയുള്ളൂ എന്ന പാഠം ബഹുജന്‍ സമാജ് കോലാപ്പൂരിലെ സാഹുജി മഹാരാ ജിന്റെ ജീവിതത്തില്‍ നിന്നും പഠിക്കണം. ഭരണ വര്‍ഗ്ഗമായി മാറുന്നതോടെ ബഹുജന്‍ സമാജിന് സംവരണം ചോദിക്കുന്നത് അവസാനി പ്പിക്കുവാന്‍ കഴിയും. 22 ബഹുജന്‍ സമാജ് ചിന്തിക്കുകയും കഠിനപോരാട്ടം നടത്തേണ്ടതും ഡോ.അംബേദ്ക്കര്‍ ഉപദേശിച്ചതു പോലെ അധികാര ത്തിനുവേണ്ടി യാണ്. സംവരണ ത്തിന് വേണ്ടിയല്ല.