"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 1, ഞായറാഴ്‌ച

ഡോ.അംബേദ്ക്കറും പ്രത്യേക സമ്മതിദാനാവകാശവും - ഡോ. സുരേഷ് മാനേ

ഇന്ത്യയിലെ ഭരണഘടനാപരമായ സ്തംഭനാവസ്ഥ പരിഹരിക്കുന്ന തിനായി 1930-32 കാലയളവില്‍ മൂന്ന് വട്ടമേശസമ്മേള നങ്ങള്‍ ലണ്ടനില്‍ വച്ച് നടന്നിരുന്നു. വിവിധ പാര്‍ട്ടികളുടേയും സമുദായങ്ങളുടേയും നേതാക്കളെ അതിലേക്ക് ക്ഷണിച്ചിരുന്നു. അധഃസ്ഥിതവിഭാഗങ്ങളുടെ പ്രതിനിധിയായി ഡോ. അംബേദ്ക്ക റേയും ദക്ഷിണേന്ത്യയില്‍നിന്നും ആര്‍. ശ്രീനിവാസനേയും ക്ഷണിച്ചിട്ടുണ്ടായിരുന്നു. കോണ്‍ഗ്രസ്സിന്റെ ഏകപ്രതിനിധിയായി രണ്ടാം വട്ടമേശാസമ്മേളനത്തില്‍ എം.കെ.ഗാന്ധി പങ്കെടുത്തു. കോണ്‍ഗ്രസ്സിന്റെ ബൗദ്ധികമായ പാപ്പരത്തിനുള്ള ഒരു തെളിവുകൂ ടിയാണിത്. സമ്മേളന ത്തിനിടയില്‍ താന്‍ കോണ്‍ഗ്രസ്സിന്റെ മാത്രമല്ല, മറിച്ച് മുഴുവന്‍ ഇന്ത്യയുടേയും പ്രതിനിധിയാണെന്ന് ഗാന്ധി അവകാശപ്പെട്ടത് മറ്റ് പ്രതിനിധികള്‍ക്കിടയില്‍ പരിഹാസം ജനിപ്പിക്കാനിടയാക്കി.

ഗാന്ധിജിയുടെ പങ്കാളിത്തത്തെക്കുറിച്ച് ഡോ.അംബേദ്ക്കര്‍ വിവരിച്ചത് ഇപ്രകാരമാണ്. 'മറ്റെല്ലാ ഇന്ത്യന്‍ പ്രതിനിധികളേയും പരിഹസിക്കുന്ന ഒരു ബാലിശമായ കളി അദ്ദേഹം ആരംഭിച്ചു. അദ്ദേഹം അവരുടെ സത്യസന്ധതയേയും പ്രതിനിധീകരിക്ക പ്പെടാനുള്ള യോഗ്യതയേയും ചോദ്യം ചെയ്തു. അദ്ദേഹം എല്ലാ റിബലുകളേയും വായാടി വിപ്ലവകാരികളെന്നും അനുയായികളില്ലാത്ത നേതാക്കളെന്നും വിളിച്ചു താറടിച്ചു. മുസ്ലീങ്ങളോട് അദ്ദേഹം, അവരെക്കാളുപരി താനാണ് മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നതെന്ന് പറഞ്ഞു. അധഃസ്ഥിതി വര്‍ഗ്ഗ പ്രതിനിധികള്‍ അധഃസ്ഥിത വര്‍ഗ്ഗക്കാരെ പ്രതിനിധീകരിക്കുന്നില്ലെന്നും താനാണ് അവരെ പ്രതിനിധീകരിക്കു ന്നതെന്നും അവകാശപ്പെട്ടു.... അദ്ദേഹം നിര്‍വഹിക്കാന്‍ നിയുക്തമായ ഭാഗം വഹിക്കാന്‍ അദ്ദേഹം യോഗ്യനായിരുന്നില്ല. ഒരു രാജ്യവുംഅതിന്റെ ഭരണഘടനയ്ക്ക് രൂപം നല്‍കുവാന്‍ പരിശീലനത്തിലും പഠനത്തിലും സമ്പൂര്‍ണ്ണമായി തയ്യാറെടുത്തിട്ടില്ലാത്ത ഇങ്ങനെയൊരു പ്രതിനിധിയെ ഒരിക്കലും അയച്ചിട്ടില്ല. നാവില്‍ നര്‍സിമേത്തയുടെ ഒരു ഗാനവുമായാണ് ഗാന്ധി വട്ടമേശസമ്മേളനത്തിലേക്ക് വന്നത്. പകരം തന്റെ കക്ഷത്തില്‍ താരതമ്യേന ഭരണഘടനാനിയമത്തിന്റെ ഒരു പ്രതി അദ്ദേഹം സൂക്ഷിച്ചിരുന്നുവെങ്കില്‍ അത് അദ്ദേഹത്തിനും രാജ്യത്തിന് തന്നെയും ഗുണപ്രദമാകുമായിരുന്നു.'9 

രണ്ടാം വട്ടമേശസമ്മേളനത്തില്‍ അധഃസ്ഥിതിവര്‍ഗ്ഗക്കാര്‍ക്കു വേണ്ടി പ്രത്യേക സമ്മതിദാനാവകാശം നല്‍കണമെന്ന ഡോ. അംബേദ്ക്കറുടെ ആവശ്യത്തെ കോണ്‍ഗ്രസ്സിന്റെ പേരില്‍ മി. എം.കെ.ഗാന്ധി ശക്തിയായി എതിര്‍ത്തു. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് അംബേദ്ക്കറുടെ ആവശ്യത്തെ അംഗീകരിക്കുകയും അതിനെ പ്രാബല്യത്തില്‍ കൊണ്ടു വന്നുകൊണ്ട് 1932 ആഗസ്റ്റ് 17ന്, പൊതുവെ ''കമ്യൂണല്‍ അവാര്‍ഡ്'' എന്ന പേരില്‍ അറിയപ്പെടുന്ന അതിന്റെ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു.

അയിത്തജാതിക്കാരുടെ പ്രതിനിധിയാണ് താനെന്ന അവകാശവാദത്തിന്റെ പരാജയവും, ഡോ.അംബേദ്ക്കറെ തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ പരാജയവും, അദ്ദേഹത്തെ 1932 സെപ്തംബര്‍ 20ന് പൂനയിലെ യാര്‍വാദ ജയിലില്‍ നടമാടിയ തന്റെ കുപ്രസിദ്ധമായ 'മരണം വരെ ഉപവാസം' എന്ന നടപടിയിലേക്ക് തള്ളിവിട്ടു. അഹിംസപ്രസ്ഥാനത്തിന്റെ പ്രഖ്യാപിത വക്താവ് നടത്തിയ ഈ ഭീഷണമായ ഉപവാസം, ഡോ. അംബേദ്ക്കറേയും അയിത്തജാതിക്കാരേയും പൂനാ ഉടമ്പടിയെന്ന റിയപ്പെടുന്ന ഒത്തുതീര്‍പ്പിലൂടെ തങ്ങളുടെ പ്രത്യേക സമ്മതിദാനാ വകാശത്തെ ഉപേക്ഷിച്ചുകൊണ്ട് സംയുക്ത സമ്മതിദാനാവകാശത്തിന് വഴങ്ങേണ്ടി വന്ന അവസ്ഥയിലെത്തിച്ചു. ഗാന്ധി ഒരിക്കലും ബ്രിട്ടീഷുകാര്‍ ക്കെതിരെ മരണം വരെ ഉപവാസത്തിന് മുതിര്‍ന്നിട്ടില്ല. ഗാന്ധി തന്റെ എല്ലാ ഉപവാസങ്ങളിലും മരണം വരെ നടത്തിയ ഒരേയൊരു ഉപവാസം ഡോ. അംബേദ്ക്കര്‍ക്കും അയിത്തജാതി ക്കാര്‍ക്കുമെതിരെയായിരുന്നു.

ഡോ. അംബേദ്ക്കര്‍ പൂനാ ഉടമ്പടിയിലെ അംഗീകരിച്ചത് ഇന്ത്യയിലെ അധഃസ്ഥിത വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ നിരവധി പ്രതികരണ ങ്ങള്‍ക്കിടയാക്കി. എന്നാല്‍ പൂനാ ഉടമ്പടിഒപ്പുവച്ചതിന് ശേഷം അന്നു നിലനിന്നിരുന്ന സാഹചര്യങ്ങളെക്കുറിച്ച് ഡോ.അംബേദ്ക്കര്‍ വിവരിച്ചത് ഇങ്ങനെയാണ്. 'എന്നെ സംബന്ധിച്ചടുത്തോളം അന്ന് ഞാനകപ്പെട്ടിരുന്നതു പോലെ അത്ര വലുതും ഗുരുതരവുമായ പ്രതിസന്ധിയില്‍ മറ്റൊരു മനുഷ്യനും അകപ്പെട്ടിട്ടില്ല എന്നു പറയുന്നതില്‍ തെല്ലും അതിശയോ ക്തിയില്ല. അതൊരു അമ്പരപ്പിക്കുന്ന സാഹചര്യമായിരുന്നു. രണ്ട് വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളില്‍ നിന്നും ഞാനൊന്ന് തെരഞ്ഞെടു ക്കേണ്ടിയിരുന്നു. പൊതുവായ മനുഷ്യത്വത്തിന്റെ ഭാഗമെന്ന നിലയില്‍ എന്റെ മുന്നിലുണ്ടായിരുന്ന കടമയെന്നത് ഉറപ്പായ മരണത്തില്‍ നിന്ന് ഗാന്ധിയെ രക്ഷിക്കുക എന്നതായിരുന്നു. അതുപോലെ തന്നെ അയിത്ത ജാതിക്കാര്‍ക്ക് പ്രധാനമന്ത്രി അനുവദിച്ചു നല്‍കിയ രാഷ്ട്രീയാവകാശങ്ങളെ രക്ഷിക്കുകയെന്നതും എന്റെ മുന്നിലുള്ള മറ്റൊരു പ്രശ്‌നമായിരുന്നു. ഞാന്‍ മനുഷ്യത്വത്തിന്റെ വിളിയോട് പ്രതികരിക്കുകയും ഗാന്ധിക്കും കൂടി സമ്മതമായ തരത്തില്‍ കമ്യൂണല്‍ അവാര്‍ഡില്‍ മാറ്റം വരുത്തി കൊണ്ട് ഗാന്ധിയുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. ആ കരാറാണ് പൂന ഉടമ്പടിയെന്നറിയ പ്പെടുന്നത്.... ഈ ദൈര്‍ഘ്യമേറിയതും ദുഃഖകരവുമായ വിവരം അവസാനിപ്പിച്ചുകൊണ്ട് പറയട്ടെ, പൂനാ ഉടമ്പടിയുടെ സത്ത് കോണ്‍ഗ്രസ് ഊറ്റിക്കുടിക്കുകയും അതിന്റെ ചണ്ടി അയിത്ത ജാതിക്കാരുടെ മുഖത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തി രിക്കുന്നു. കമ്യൂണല്‍ അവാര്‍ഡ് നിയമസഭയില്‍ കുറച്ച് സീറ്റുകളെ നല്‍കിയുള്ളൂ എന്നതില്‍ സംശയമില്ല. പക്ഷേ അത് അവരെയെല്ലാം സ്വതന്ത്രരാക്കു മായിരുന്നു. പൂനാപാക്ട് കൂടുതല്‍ തന്നു. പക്ഷേ അവയെല്ലാം നിറയ്ക്കപ്പെട്ടത് അടിമകളെക്കൊണ്ടാണ്. അടിമകളുടെ ഒരു പ്ലാറ്റൂണ്‍ അനുഗ്രഹമാണെന്ന് പറയാമെങ്കില്‍ പൂനാഉടമ്പടിയേയും ഒരു അനുഗ്രഹമാണെന്ന് പറയാം.'10

നിയമപരവും രാഷ്ട്രീയവുമായ അജ്ഞത കാരണവും ഹിന്ദുമതത്തോടുള്ള പ്രേമം കാരണവും ലണ്ടനിലെ വട്ടമേശസമ്മേള നത്തില്‍ ഗാന്ധി ഒരു സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഭരണഘടനാ വികാസത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ അജ്ഞതയിലും സമ്മേളനത്തിലെ വികലമായ വീക്ഷണകോണുകളിലും അസ്വസ്ഥനായ സര്‍ ചിമന്‍ലാല്‍ സെതാല്‍വാഡ് ഗാന്ധിജിയോട് രൂക്ഷമായി ചോദിച്ചു. 'നിങ്ങള്‍ക്ക് 1919ലെ നിയമത്തെ ക്കുറിച്ച്‌യാതൊന്നുമറിയില്ലായെങ്കില്‍ പിന്നെ രാഷ്ട്രീയ ആവശ്യങ്ങളെ ക്കുറിച്ച് സംസാരിക്കുവാന്‍ എന്തവകാശമാണുള്ളത് ?'11 സെതാല്‍വാഡ് മാത്രമല്ല, നിരവധി കോണ്‍ഗ്രസ്സുകാരും ഗാന്ധി സ്വീകരിച്ച നിലപാടില്‍ അസംതൃപ്തരായിരുന്നു. മി.എം.ആര്‍.ജയകര്‍ തന്റെ ആത്മകഥയില്‍ രേഖപ്പെടുത്തിയത്, 'അദ്ദേഹത്തിന്റെ (മഹാത്മാവിന്റെ) വട്ടമേശാസ മ്മേളനത്തിലെ നിലപാട് ന്യൂനപക്ഷങ്ങളെ കുപ്രസിദ്ധമായ ന്യൂനപക്ഷ ഉടമ്പടി സ്വീകരിക്കുന്നതിലേക്ക് നയിച്ചു. കോണ്‍ഗ്രസ്സിലൂ ടെയല്ലാതെ, അധഃസ്ഥിതവര്‍ഗ്ഗക്കാര്‍ക്ക് സംവരണത്തിലൂടെ കേവലം ഒരു സീറ്റ് ലഭ്യമാക്കുന്നതിനെപ്പോലും അദ്ദേഹം എതിര്‍ത്തു. പിന്നീട് പൂനാപാക്ട് എന്നറിയപ്പെടുന്ന, കുന്തമുനയില്‍ നിര്‍ത്തിയെടുത്ത തീരുമാനത്തിനേക്കാള്‍ കൂടുതല്‍ സമതുലിതമായ, പ്രധാനമന്ത്രി റാംസെയുടെ രണ്ടാമത് പുറത്ത് വന്ന തീരുമാനത്തിനെതിരെ ഉപവാസ മനുഷ്ഠിച്ചു. ഈ ഉടമ്പടിയുടെ അനന്തരഫലത്തെ മുമ്പ് ഗാന്ധിയുടെ വിശ്വസ്ത അനുയായികളായിരുന്ന ബംഗാളിലെ നേതാക്കള്‍ പോലും കഠിനമായി അപലപിച്ചു.'12 

മൂന്നുവട്ടമേശസമ്മേളനങ്ങളിലേയും എം.കെ.ഗാന്ധിയുടെ അത്യന്തം എതിര്‍ക്കപ്പെടേണ്ടതായ പെരുമാറ്റം അദ്ദേഹത്തിന്റെ കടുത്ത ആരാധകനും വിദേശപണ്ഡിതനുമായ എഡ്വിന്‍ തോംസണെക്കൊ ണ്ടുപോലും ഇങ്ങനെ അഭിപ്രായ പ്രകടനം നടത്താന്‍ നിര്‍ബന്ധി തനാക്കി. 'വട്ടമേശാസമ്മേളനത്തില്‍ അദ്ദേഹം അസഹിഷ്ണുവും അപ്രസക്തനു മാകുന്നതുവരെ ഗാന്ധി തെറ്റാണെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ശരിക്കും, അദ്ദേഹം ഒരിക്കലും അങ്ങനെ വരരുതായിരുന്നു. എന്നാല്‍ വന്നപ്പോള്‍ മറ്റ് ഇന്ത്യാക്കാര്‍ക്ക് എന്തെങ്കിലും ബഹുമാനം നല്‍കുന്നതിന് അദ്ദേഹം വിസമ്മതിച്ചത് നീതീകരണങ്ങളൊന്നും തന്നെയില്ല...'13

എം.കെ.ഗാന്ധിയുടെ അഹിംസാക്തമകമായ ഭീകരതയ്ക്ക് മുന്നില്‍ തലകുനിച്ച ഡോ: അംബേദ്ക്കറുടെ നടപടിയും പൂന ഉടമ്പടിയില്‍ അദ്ദേഹം ഒപ്പിട്ടതും അദ്ദേഹത്തിന്റെ അനുയായിക ളാല്‍പ്പോലും വേണ്ട രീതിയില്‍ സ്വീകരിക്കപ്പെട്ടില്ല. ഗാന്ധിയുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി പുരോഗമനചിന്താഗതിക്കാരനായ ഡോ.അംബേദ്ക്കറുടെ ഭാഗത്തുനിന്നു മുണ്ടായ ഔദാര്യപൂര്‍ണ്ണമായ നടപടിയാണിതെന്നനിലയില്‍ ചിലരിതിനെ അഭിനന്ദിച്ചു. എന്നാല്‍ ഉദ്വേഗപൂര്‍ണ്ണമായ സാഹചര്യത്തെ കണക്കിലെ ടുക്കാത്ത ചിലര്‍ഇതിനെ ഡോ.അംബേദ്ക്കറുടെ ദൗര്‍ബല്യമായാണ് കരുതിയത്. മരണം വരെ ഉപവസിക്കാനുള്ള ഗാന്ധിയുടെ തീരുമാന ത്തോട് പ്രതികരിച്ചുകൊണ്ട് 1932 സെപ്തംബര്‍ 22ന്, ഫരീത്പൂറില്‍ വച്ചു പാസ്സാക്കിയ പ്രമേയത്തില്‍ നമോശൂദ്രര്‍ ഐകകണേ്ഠ്യന ആവശ്യപ്പെട്ടത് 'ഗാന്ധിയുടെ ജീവന് അപായസാധ്യതയുണ്ടെങ്കില്‍ കൂടി കമ്യൂണല്‍ അവാര്‍ഡിനെ പിന്തുണയ്ക്കുകയും അംഗീകരി ക്കുകയും ചെയ്യുക' എന്നാണ്. സെപ്തംബര്‍ 26ന് ബംഗാളിലെ നമോശൂദ്ര അസോസിയേഷനും ഡിപ്രസ്സ്ഡ് ക്ലാസ്സ് അസോസിയേ ഷനും സംയുക്ത മായി സംഘടിപ്പിച്ച അടിയന്തിര യോഗത്തില്‍ വച്ച് പൂനാപാക്ടിനെ അപലപിക്കുകയും ഡോ. അംബേദ്ക്കറുടെ ഏകാധിപത്യപരമായ രീതിയെ 'പ്രായോഗികമായി അധഃസ്ഥിതവര്‍ഗ്ഗ ങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യത്തെ ദാനമായി നല്‍കി' യതിനാല്‍'വിമര്‍ശിച്ചു. എന്നാല്‍ പിന്നീട് ഈ രണ്ട് സംഘടനകളും വീണ്ടും യോഗം ചേരുകയും അവര്‍ക്കായുള്ള അടുത്ത നല്ലകാര്യമായി ഈ ഉടമ്പടിയെ സ്വീകരിക്കാന്‍ തീരുമാനിക്കു കയും ചെയ്തു.

ഡോ.അംബേദ്ക്കറുടെ ആവശ്യങ്ങളെ എതിര്‍ക്കുന്നതില്‍ ഗാന്ധിജിയുടെ പങ്കിനെക്കുറിച്ച് ഡോ.അംബേദ്ക്കര്‍ തന്നെയും അതുപോലെ മറ്റു നിരവധി പണ്ഡിതരും ധാരാളം എഴുതിയിട്ടുണ്ട്. എന്നാല്‍ 1947 ജൂലൈ 16ന്, ബ്രിട്ടനിലെ പൊതുസഭയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ബില്ലിനെക്കു റിച്ചുള്ള ചര്‍ച്ചയ്ക്കിടയില്‍, പട്ടികജാതിക്കാ രുടെ പദവിയെക്കുറിച്ച് സംസാരിക്കവേ ലോഡ് വിന്റര്‍ടണ്‍ പറഞ്ഞത്, 'ഗാന്ധി ഇന്ത്യയില്‍ ചെയ്ത തിന്‍മകളിലൊന്ന് അദ്ദേഹം പൂനാ ഉടമ്പടി കൊണ്ടുവരുന്നതില്‍ വിജയിച്ചതാണ്. അദ്ദേഹത്തിന്റെ അങ്ങനെയൊരു പ്രവൃത്തിയില്ലാ യിരുന്നെങ്കില്‍, ആ ജനവിഭാഗങ്ങള്‍ ഇന്നനുഭവിക്കുന്നതിനേക്കാള്‍ വളരെ മെച്ചപ്പെട്ട വോട്ടവകാശം അനുഭവിച്ചേനെ. നടക്കാന്‍ പോകുന്ന അധികാര കൈമാറ്റത്തിനെതി രെയും അദ്ദേഹം മരണം വരെ ഉപവാസിക്കുമെന്ന് ഭീഷണിപ്പെടുത്തി യാല്‍ അത് ബ്രിട്ടീഷ് സര്‍ക്കാരിനെ ബാധിക്കുന്ന സംഗതിയായി രിക്കില്ല.'14 

ഡോ. അംബേദ്ക്കര്‍ തന്റെ ശേഷിച്ച ജീവിതകാലം മുഴുവനും പൂന ഉടമ്പടിയെ അത്യന്തം കയ്‌പേറിയ രീതിയില്‍ അപലപിച്ചിരുന്നു. പൂനാ ഉടമ്പടി അധഃസ്ഥിത വര്‍ഗ്ഗ പ്രതിനിധികളെ പ്രഖ്യാപിത ഉയര്‍ന്ന ജാതിക്കാരുടെ വിശിഷ്യാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ കളിപ്പാവകളും കേവലം നാമധാരികള്‍ മാത്രവും പാദസേവകരുമാക്കി മാറ്റിയതിനാല്‍ പൂനാഉടമ്പടി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട്, ഡോ: അംബേദ്ക്കറുടെ ജീവിതകാലയളവില്‍ തന്നെ അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. അങ്ങനെ ഈ രാജ്യത്ത് ചട്ടുകയുഗത്തിന്റെ ഉദയത്തിനും ഈ ഉടമ്പടി കാരണമായി. ഡോ.അംബേദ്ക്കര്‍ എഴുതി 'ഹിന്ദുക്കളുടെ വീക്ഷണ കോണിലൂടെ നോക്കിയാല്‍ സംയുക്ത സമ്മതിദാനാ വകാശം, പരിചിത മായ ഒരു ശൈലി ഉപയോഗിക്കുകയാണെങ്കില്‍, ഒരു നാറിയ പട്ടണത്തെപ്പോലെയാണ്. അതിലൂടെ അയിത്തജാതി ക്കാരെ, പേരില്‍ അയിത്തജാതിക്കാരുടെ പ്രതിനിധികളെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളുടെ ഒരു ഉപകരണമാക്കിയും നാമനിര്‍ദ്ദേശം ചെയ്യാനുള്ള അവകാശം ഹിന്ദുക്കള്‍ക്ക് ലഭിച്ചു.'15

സംയുക്ത സമ്മതിദാനാവകാശം അധഃസ്ഥിത വര്‍ഗ്ഗങ്ങളെ സംബന്ധിച്ചി ടത്തോളം ഉപയോഗശൂന്യവും വഞ്ചനാപരവുമാണെന്ന ഡോ: അംബേദ്ക്ക റുടെ ഭീതിയെ തെളിയിക്കുന്നതായിരുന്നു 1937ലെ തെരഞ്ഞെടുപ്പ്. അതിനാല്‍ 1940 മുതല്‍ സംയുക്തസമ്മതിദാനാ വകാശത്തെ റദ്ദാക്കുവാനും പ്രത്യേക സമ്മതിദാനാവകാശം പുനഃസ്ഥാപിക്കുവനുമായി ഡോ.അംബേ ദ്ക്കര്‍ ഒരു പുതിയ മുന്നേറ്റം ആരംഭിച്ചു. അതിലദ്ദേഹം പ്രസ്താവിച്ചത് '60 ദശലക്ഷം അധഃസ്ഥിത വിഭാഗക്കാരുടെ വോട്ടവകാശത്തെ ഇല്ലാതാക്കു ന്നതില്‍ കലാശിച്ച പൂനാഉടമ്പടി പോയേ തീരൂ; അന്താരാഷ്ട്രനിയമപ്രകാരം ഒരു ഉടമ്പടിയും അന്തിമോ അലംഘനീയമോ അല്ല' എന്നാണ്. 'പൂനാ ഉടമ്പടിയുടെ സത്ത് കോണ്‍ഗ്രസ്സ് ഊറ്റിക്കുടിച്ച ശേഷം അതിന്റെ ചണ്ടി അയിത്തജാതിക്കാരുടെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞിരിക്കുന്നു.' 1946 ഒക്‌ടോബര്‍ 31ന് ഡോ.അംബേദ്ക്കര്‍ ഇംഗ്ലണ്ടിലെ നിരവധി നേതാക്കളെ സന്ദര്‍ശിച്ച് പൂനാ ഉടമ്പടി റദ്ദാക്കുവാനായി വാദിച്ചു. നവംബര്‍ 5ന്, പൊതുസഭയില്‍ കണ്‍സര്‍വേറ്റീവ് ഇന്ത്യന്‍ കമ്മിറ്റിയുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രത്യേക സമ്മതിദാനാവകാശത്തിന്റെ പുനഃസ്ഥാപനത്തിനായി ആവശ്യപ്പെട്ടു. ആ യോഗത്തിനിടയില്‍ ചര്‍ച്ചില്‍ അദ്ദേഹത്തെ വളരെയധികം സഹായിക്കുകയും എന്നാല്‍ 'മാറിയ സാഹചര്യത്തിനനുസരിച്ച് സ്വയം ക്രമീകരിക്കുവാനും ഭരണഘടനാ സമിതിയില്‍ തന്റെ ഭാഗ്യം പരീക്ഷിക്കുവാനും''ഉപദേശിച്ചു.16

വളരെ കൂടുതല്‍ തെളിവുകളോടെ ഇതേ ആവശ്യം ക്രിപ്‌സ് കമ്മീഷനും, കാബിനറ്റ് മിഷനും എന്തിന് ഭരണഘടനാ സമിതിക്ക് മുന്നിലും ഉന്നയിക്കപ്പെട്ടുവെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായില്ല. അതിനെത്തുടര്‍ന്ന്, 1946ല്‍ ആള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍ പൂനാ ഉടമ്പടിക്കെതിരെ ദേശവ്യാപകമായ ഒരു പ്രക്ഷോഭം സംഘടിപ്പിക്കുകയും ആയിരക്കണക്കിന് അറസ്റ്റുകളും ശിക്ഷകളും ഉണ്ടാവുകയും ചെയ്തു. നാഗപൂര്‍ സത്യഗ്രഹത്തിലാകട്ടെ, അറസ്റ്റുവേളയില്‍ തങ്ങള്‍ക്ക് നേരെ ഉന്നയിച്ച കുറ്റാരോപണങ്ങള്‍ക്ക് മറുപടി പറയുമ്പോള്‍ നൂതനമായ ഒരു മാര്‍ഗ്ഗം പ്രക്ഷോഭകാരികള്‍ സ്വീകരിക്കുകയുണ്ടായി. അവര്‍ അവരുടെ പേര് 'ജയ്ഭീം' എന്നും അവരുടെ ജാതി 'ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്‍' എന്നും പറയുകയുണ്ടായി. പൂനാഉടമ്പടിയെ അസാധുവായി പ്രഖ്യാ പിക്കാന്‍ വേണ്ടി പൂനയില്‍ സമരം സമരാംഭിക്കവേ, ആരുടെ താല്പര്യ സംരക്ഷണത്തിനു വേണ്ടിയാണോ പൂനാ ഉടമ്പടി തയ്യാറാ ക്കപ്പെട്ടത് അതേ ജനവിഭാഗങ്ങളുടെ രാഷ്ട്രീയമായ വോട്ടവകാശ നിഷേധത്തി നാണ് പൂനാഉടമ്പടി വഴിതെളിച്ചത് എന്നും പ്രസ്താവിക്കു കയുണ്ടായി. 1951 ഒക്‌ടോബര്‍ 6ന്, പട്ടികജാതിക്കാരുടെ വിമോചന ത്തിനായി ഡോ.അംബേദ്ക്കര്‍ ഡല്‍ഹിയില്‍ വച്ച് ഒരു മാനിഫെസ്റ്റോ പ്രകാശിപ്പി ക്കുകയുണ്ടായി. അതില്‍ അദ്ദേഹം പ്രത്യേകം സമ്മതിദാനാ വകാശ മെന്ന ആവശ്യത്തെ ഊന്നിപ്പറയുകയുണ്ടായി. 1955 ആഗസ്റ്റ് 27ന് ഡോ.അംബേ ദ്ക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആള്‍ ഇന്ത്യ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ പ്രവര്‍ത്തക സമിതി പൂനാ ഉടമ്പടി റദ്ദാക്കണമെന്ന പ്രമേയം പാസ്സാക്കുകയുണ്ടായി. ഇക്കാലയളവില്‍ ശ്രദ്ധിക്കേണ്ട പ്രധാന പ്പെട്ട കാര്യം ബാബു ജഗ്ജീവന്‍ റാം പൂനാ ഉടമ്പടിക്ക് വേണ്ടി നിലകൊണ്ട സംഭവമാണ്.

സര്‍ദാര്‍ പട്ടേല്‍ അദ്ധ്യക്ഷനായുള്ള ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ ഡോ.അംബേദ്ക്കറും നെഹ്‌റുവും രാജേന്ദ്രപ്രസാദും കെ.എം.മുന്‍ഷിയും അംഗങ്ങളായിരുന്നു. പ്രത്യേക സമ്മതിദാനാവ കാശമെന്ന വിഷയത്തെ ഈ കമ്മിറ്റി വീണ്ടും പരിഗണിക്കുകയും എന്നാല്‍ സംയുക്ത സമ്മതിദാനാ വകാശത്തെ അനുകൂലിക്കുകയും ചെയ്തു. 1947 ആഗസ്റ്റ് 27ന് ന്യൂനപക്ഷ ങ്ങള്‍ക്കായുള്ള ഉപദേശകസ മിതിയുടെ റിപ്പോര്‍ട്ട് ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍ വയ്ക്കവേ പട്ടേല്‍ പരാമര്‍ശിക്കുകയുണ്ടായി. 'സംയുക്ത സമ്മതിദാനാവകാശവുംപ്രത്യേക സമ്മതിദാനാവകാശവും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന ചോദ്യം ഉയര്‍ത്തുന്ന ഏകദേശം ഒരു ദശാബ്ദമായുള്ള വിവാദത്താല്‍ നാം വൈഷമ്യമനുഭവിക്കുകയും അതിന് കനത്തവില നല്‍കുകയും ചെയ്തു. എന്നാല്‍ ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ ഐക്യ കണേ്ഠനെ യുള്ള ഒരു രീതിയില്‍ ഇതിനെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു നിലയിലേയ്ക്ക് നാം പ്രാപ്തരായിട്ടുണ്ട്. അതായത് ഇനിമേലില്‍ നമുക്ക് പ്രത്യേക സമ്മതിദാനാവകാശം ഉണ്ടായിരിക്കില്ല. നമുക്ക് സംയുക്ത സമ്മതിദാനാവകാശം മാത്രമേ ഉണ്ടായിരിക്കുക യുള്ളൂ.'17 അതുപ്രകാരം അതു പ്രാബല്യത്തില്‍ വരുത്താനുള്ള ഒരു പ്രമേയം അദ്ദേഹം അവതരിപ്പിച്ചു. അതില്‍ പ്രസ്താവിക്കുന്നത് 'കേന്ദ്ര പ്രവിശ്യാ നിയമസഭകളിലേയ്ക്കുള്ള എല്ലാ തെരഞ്ഞെടുപ്പും സംയുക്ത സമ്മതിദാനാവകാശത്തിന്റെ അടിസ്ഥാനത്തിലാ യിരിക്കും.'18 തൊട്ടടുത്ത ദിവസം തന്നെ ഹ്രസ്വമായ ഒരു ചര്‍ച്ചയ്ക്ക് ശേഷം ആ പ്രമേയം അംഗീകരിക്കപ്പെട്ടു. എന്നാല്‍ ഇതില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട വസ്തുത ഹിന്ദുക്കളും മുസ്ലീങ്ങളും വിഭജനവും എന്ന വിഷയത്തില്‍ മാത്രമാണ് മുഴുവന്‍ ചര്‍ച്ചകളും നടന്നത്. ഡോ: അംബേദ്ക്കറുടെ നിര്‍ദ്ദേശത്തെക്കുറിച്ച് പരാമര്‍ശം പോലുമുണ്ടായിരുന്നില്ല. ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ നിലപാട് എത്തരത്തിലുള്ളതാണെന്ന് ഡോ.അം ബേദ്ക്കറും മനസ്സിലാക്കി. അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ വിവേകം നല്‍കരുതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും തീരുമാനമെടുത്തിരുന്നു.

പരിഭാഷ: യു പി അനില്‍കുമാര്‍