"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 11, ബുധനാഴ്‌ച

ദേശസ്‌നേഹിയായ അംബേദ്ക്കര്‍ - ഡോ. സുരേഷ് മാനേ

ജാതിഹിന്ദുക്കളില്‍ നിന്നും ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും പത്രമാധ്യമ ങ്ങളില്‍നിന്നും എന്തിനേറെ ഒരു പിടി ബ്രാഹ്മണിക്കല്‍ ബുദ്ധിജീവികളില്‍ നിന്നുവരെ വളരെ മോശമായ സമീപനം ഡോ.അം ബേദ്ക്കര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നെങ്കില്‍ ക്കൂടി, അദ്ദേഹം ഒരിക്കലും തന്റെയോ തന്റെ ജനങ്ങളുടേയോ താല്‍പര്യത്തെ രാജ്യതാല്പര്യ ങ്ങള്‍ക്കു മുകളില്‍ പ്രതിഷ്ഠിച്ചിരുന്നില്ല. അദ്ദേഹം നിരവധിതവണ മുഹമ്മദലി ജിന്ന യുമായി കൂടിക്കാഴ്ച നടത്തിയിട്ടു ണ്ടെങ്കിലും ഒരിക്കലും ജിന്നയുടെ വ്യത്യസ്തമായ വീക്ഷണത്തേയോ ദ്വിരാജ്യസിദ്ധാന്തത്തേയോ പിന്‍പറ്റിയിട്ടില്ല. 1942 ഫെബ്രുവരിയില്‍ പാകിസ്ഥാന്‍ വിഷയത്തെ സംബന്ധിച്ച് ബോംബെയില്‍ ചെയ്ത ഒരു പൊതുപരിപാടിയില്‍ അദ്ദേഹം ഇങ്ങനെ തുറന്നുസമ്മതിക്കുകയുണ്ടായി, 'എനിക്ക് ജാതിഹിന്ദുക്കളുമായി ചില വസ്തുതകളില്‍ തര്‍ക്കമുണ്ട്... എന്നാല്‍ നിങ്ങള്‍ക്കു മുന്നില്‍ ഞാന്‍ പ്രതിജ്ഞയെടുക്കുന്നു നമ്മുടെ രാജ്യത്തെ സംരക്ഷിക്കുവാനായി ഞാന്‍ എന്റെ ജീവിതം തന്നെ അടിയറവയ്ക്കും.'

അതുപോലെ പാപ്പരത്തം നിറഞ്ഞ നേതാക്കളായ ഗാന്ധിയേയും ജിന്നയേയും കുറിച്ച് അദ്ദേഹം ശരിയായിത്തന്നെ ഇങ്ങനെ പറഞ്ഞു, 'ഗാന്ധിയേയും ജിന്നയേയും വിമര്‍ശിക്കുന്നതില്‍ ഞാന്‍ യാതൊരു ഖേദവും കാണുന്നില്ല. ഇന്ത്യയുടെ രാഷ്ട്രീയ പുരോഗതിയെ ഈ രണ്ടാളുകളും കൂടുച്ചേര്‍ന്ന് നിശ്ചലാവസ്ഥയി ലെത്തിച്ചി രിക്കുകയാണ്... എത്ര കഠിനമായോ എത്ര മോശമായോ കോണ്‍ഗ്രസ്സ് അസഭ്യവര്‍ഷം എന്നില്‍ ചൊരിഞ്ഞാലും ശരി ഞാന്‍ എന്റെ കടമ നിര്‍വഹിക്കുക തന്നെ ചെയ്യും. ഞാന്‍ ഒരിക്കലും വിഗ്രഹാരാധകനല്ല. അവയെ ഭഞ്ജിക്കുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ മി. ഗാന്ധിയേയോ മി. ജിന്നയേയോ വെറുക്കുന്നുവോയെന്നു ചോദിച്ചാല്‍ ഞാനവരെ വെറുക്കുന്നില്ല, പക്ഷെ ഇഷ്ടപ്പെടുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ അതിലുപരിയായി ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇതൊരു ദേശീയതാ വാദിയുടെ യഥാര്‍ത്ഥ വിശ്വാസമാണ്. ഇവരെക്കാളുമൊക്കെ എത്രയോ മഹത്താണ് രാജ്യമെന്ന് ഒരിക്കല്‍ നമ്മുടെ സാധാരണജനങ്ങള്‍ പഠിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഗാന്ധിയേയും ജിന്നയേയും പൂജിക്കുന്നതും ഇന്ത്യയെ സേവിക്കുന്നതും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണെന്നു മാത്രമല്ല, അവ പരസ്പര വിരുദ്ധങ്ങളുമാണ്.'59

മഹാത്മാ ഗാന്ധിക്ക് തന്റെ പ്രഭാവകാലത്ത് ഇന്ത്യന്‍ നേതാക്കളേയും അതുപോലെ ജനങ്ങളേയും ഹിപ്‌നോട്ടെസു ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഡോ. അംബേദ്ക്കറില്‍ മതിപ്പുളവാക്കുന്നതില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. ഗാന്ധിക്കും ഗാന്ധിസത്തിനുമെതിരെയുള്ള അതിരൂക്ഷമായ വിമര്‍ശനത്താല്‍ ഡോ.അംബേദ്ക്കര്‍ നേരത്തേ തന്നെ അറിയപ്പെട്ടിരുന്നു. നിരവധി വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗാന്ധിയെ അഭൂതപൂര്‍വ്വമാംവിധം കുറ്റാരോപിതനാക്കി തുറന്നുകാട്ടാന്‍ ഡോ.അം ബേദ്ക്കര്‍ക്കു കഴിഞ്ഞിരുന്നു. നിരവധി ഭാഗങ്ങളില്‍ നിന്ന് ഗാന്ധി അഭിവാദ്യം ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഡോ.അംബേദ്ക്കര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഒരു 'ഹിന്ദു മതഭ്രാന്തന്‍', 'വിജയശാലിയായ തട്ടിപ്പു കാരന്‍', 'അരാജകത്വത്തിന്റെ പ്രവാചകന്‍', 'അയിത്തജാതിക്കാരുടെ തലയിലെഴുത്ത്' എന്നൊക്കെയാണ്.60

എന്നാല്‍ ഗാന്ധിയുടെ വിമര്‍ശകനായി ഡോ.അംബേദ്ക്കര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ വെന്ന് ആരും തെറ്റിദ്ധരിക്കരുത്. മുഹമ്മദലി ജിന്ന ഗാന്ധിയെ വിളിച്ചിരുന്നത് 'മഹാനായ ഹിന്ദു നേതാവ്' എന്നായിരുന്നു. വിഖ്യാത ചരിത്രകാരനായ ആര്‍.സി.മജൂംദാര്‍ വിശേഷിപ്പിച്ചത് ചരിത്രത്തിലെ വമ്പന്‍ പരാജയം എന്നാണ്. ഗാന്ധിയെക്കുറിച്ച് സുഭാഷ് ചന്ദ്രബോസ് തന്റെ ഡയറിയിലെഴുതിയത്, 'മറ്റൊരു ജാതിയിലാണ് ജനിച്ചിരുന്നുവെങ്കില്‍ അദ്ദേഹം പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരാളായേക്കുമായിരുന്നു... അഹിംസയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തത്വങ്ങള്‍ അദ്ദേഹത്തെ കുരിശിലേയ്‌ക്കോ ഭ്രാന്താശുപത്രിയിലേയ്‌ക്കോ നയിക്കുമായിരുന്നു. എന്നാല്‍ ഇവിടെ ഇതൊക്കെ വിചിത്രമാണ്..'61

ഡോ.അംബേദ്ക്കര്‍ ഗാന്ധിയെ 'മഹാത്മാവെ'ന്നു വിളിക്കുവാന്‍ വിസമ്മതിച്ചിരുന്നു. അദ്ദേഹം എഴുതി, 'അയിത്തജാതിക്കാരുടേയും മുസ്ലീങ്ങളുടേയും സുഹൃത്തായി പരിഗണിക്കപ്പെടുന്ന അതേ ജനങ്ങളുടെ ആവശ്യങ്ങളെ ചതിക്കുകയും എന്നാല്‍ അവരുടെ ആവശ്യങ്ങളുടെ ചാമ്പ്യനായി അവകാശവാദമുന്നയിക്കുകയും ചെയ്യുന്നു. ഇത് അഗാധ മായി എന്നെ വേദനിപ്പിക്കുന്നു. ഈ സന്ദര്‍ഭത്തിനു ചേര്‍ന്ന ഒരു പഴഞ്ചൊല്ലുണ്ട്. ചുണ്ടുകളില്‍ രാമനാമവും കക്ഷത്തു കഠാരയും എന്ന്. അത്തരമൊരു മനുഷ്യനെ മഹാത്മാ എന്നുവിളിക്കാമെങ്കില്‍ എല്ലാ അര്‍ത്ഥത്തിലും ഗാന്ധിയെ മഹാത്മാ എന്നു വിളിക്കാം. എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ വെറുമൊരു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയല്ലാതെ മറ്റൊന്നുമല്ല'62 മഹാത്മാ ഗാന്ധിയുടെ നയങ്ങളെ ജുഗുപ്‌സയോടെയാണ് ഡോ.അംബേദ്ക്കര്‍ നോക്കിക്കണ്ടത്. അദ്ദേഹം പ്രഖ്യാപിച്ചു, 'മഹാത്മാക്കള്‍ രാജ്യത്തിനൊരു ശാപമാണ്. മഹാത്മാക്കള്‍ വരികയും മഹാത്മാക്കള്‍ പോവുകയും ചെയ്യും. അവര്‍ പൊടിപട ലങ്ങള്‍ ഒരുപാടുയര്‍ത്താറുണ്ടെങ്കിലും ജനങ്ങളുടെ നിലവാരം ഉയര്‍ത്താ റില്ല. എത്രവേഗം അവരില്‍ നിന്നും സ്വതന്ത്രരാകാമോ അത്രയും മനുഷ്യത്വത്തിന് ഗുണകരമാകുമത്.'63