"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 1, ഞായറാഴ്‌ച

ആഫ്രിക്ക - ദലിത് ബന്ധു എന്‍ കെ ജോസ്


അമേരിക്കയിലെ കറുമ്പര്‍ മാതൃഭൂമിയില്‍ നിന്നും പറിച്ചു മാറ്റപ്പെട്ടവരാണ്. പുതിയ സ്ഥലത്ത് പല നൂറ്റാണ്ടുകളായി അവര്‍ വസിക്കുന്നു എന്നു മാത്രം. ഉടമകളായിട്ടല്ല അടിമകളായിട്ട്. അവരുടെ ഭൂമി മാറി, പ്രകൃതി മാറി, പരിതസ്ഥിതി മാറി, പാരമ്പര്യം മാറി. മാതൃഭൂമിയില്‍ അവര്‍ ആരുടെയും അടിമകളായിരുന്നില്ല; സര്‍വതന്ത്ര സ്വതന്ത്രരായിരുന്നു. യൂറോപ്യന്‍മാരുടെ ദൃഷ്ടിയില്‍ അവര്‍ എത്ര അപരിഷ്‌കൃത രാണെങ്കിലും എല്ലാ പരിഷ്‌ക്കാരത്തിന്റെയും സംസ്‌ക്കാര ത്തിന്റെയും അടിത്തറയായ സ്വാതന്ത്ര്യം അവര്‍ക്കുണ്ടായിരുന്നു. പുതിയ വാസസ്ഥലത്ത് അവര്‍ അടിമകളായിരുന്നില്ലെങ്കില്‍ അവരുടേ തായ സംസ്‌കാരം കെട്ടിപ്പടുക്കുമാ യിരുന്നു; അവരുടേതായ ഒരു ലോകം നിര്‍മ്മിക്കുമായിരുന്നു. 

അമേരിക്ക മറ്റൊരു യൂറോപ്പ് ആയതുപോലെ അവിടെ മറ്റൊരു ആഫ്രിക്കയും ഉയരുമായിരുന്നു. ഇന്ത്യയില്‍ മുസ്ലിങ്ങളുടേതായ ഒരു പാകിസ്ഥാന്‍ ഉണ്ടായതു പോലെ യു.എസ്.ഏ.യ്ക്കുള്ളില്‍ ഒരു കറുത്ത ആഫ്രിക്കന്‍ അമേരിക്കന്‍ രാഷ്ട്രം എന്ന മോഹന സ്വപ്നം കണ്ടവര്‍ ഒരു കാലത്ത് അവിടെ ഉണ്ടായിരുന്നു. ആഫ്രിക്കന്‍ ജനതയുടെ സംസ്‌ക്കാരം ഇന്നു കാണുന്നതോ യൂറോപ്യന്‍മാര്‍ അവരെ ഓടിച്ചിട്ട് പിടിച്ച് അമേരിക്കയിലേയ്ക്ക് കടത്തിയ കാലത്ത് കണ്ടതോ ആയിരു ന്നില്ല. അവര്‍ക്ക് വളരെ പുരാതനവും വളരെ മഹനീയവുമായ ഒരു സംസ്‌ക്കാരം ഉണ്ടായിരുന്നു. വേണ്ട സമയത്ത് സ്വാതന്ത്ര്യം ലഭിച്ചിരുന്നു വെങ്കില്‍ അമേരിക്കയില്‍ അത് പുനര്‍ജനിക്കുമായിരുന്നു.

അവരിന്ന് അറിയപ്പെടുന്നത് നീഗ്രോകളെന്നാണ്. പക്ഷെ അവര്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് കറുത്തവര്‍ (Blacks)എന്നാണ്. നീഗ്രോ എന്ന ലത്തിന്‍ പദത്തിന്റെ അര്‍ത്ഥം ശവം എന്നാണ് എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇന്നത് സര്‍വ സാധാരണമായി ആഫ്രിക്ക യിലെ കറുത്തവര്‍ എന്നതിന് പകരമായി വെള്ളക്കാര്‍ ഉപയോഗിക്കുന്നു. അതില്‍ നിന്നും അവരുടെ വംശീയ നാമവും ഉത്ഭവിച്ചു. Negroid എന്നാല്‍ ഒരു സ്പാനിഷ് പോര്‍ട്ടുഗീസ് പദമാണ് എന്ന് Lerone Bennette (Junior), Before the May Flower എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഒരു കാലത്ത് അവരെ വിളിച്ചിരുന്നത് Black Moore എന്നായിരുന്നു. അത് പിന്നെ ങീീൃല എന്ന് മാത്രമായി. ഉത്തരാഫ്രിക്കയിലെ ജനങ്ങളില്‍ ഒരു നല്ല ഭാഗം മുസ്ലിം മതവിശ്വാസികളായിരുന്ന കാലഘട്ടമുണ്ട്. ഏ.ഡി. 8 -ാം നൂറ്റാണ്ടിലെ ഇസ്ലാം ജൈത്രയാത്ര മെഡിറ്ററേനിയന്‍ കടലിന്റെ തെക്കേക്കരയിലെ ആഫ്രിക്കന്‍ രാജ്യങ്ങളെയെല്ലാം കീഴടക്കിക്കൊണ്ട് പടിഞ്ഞാറെ അറ്റത്ത് ചെന്ന് ജിബ്രാള്‍ട്ടര്‍ കടന്ന് സ്‌പെയിനിലെത്തി. അതിന്റെ ബാക്കിയാണ് ഇന്നും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ മുസ്ലിം വിശ്വാസികളായത്. അതിനെല്ലാം അവരെ അന്ന് സഹായിച്ചത് Black ങീീൃലകളായിരുന്നു.

ഇരുണ്ട ഭൂഖണ്ഡം എന്ന് ഇന്ന് യൂറോപ്യന്‍മാര്‍ പറയുന്ന ആഫ്രിക്കയിലെ ആദിവാസികളാണവര്‍. ലോകത്തിന് ആദ്യം വെളിച്ചം പകര്‍ന്ന് കൊടുത്തത് അവരാണ് എന്ന് ശാസ്ത്രകാരന്‍മാരും ചരിത്രകാ രന്‍മാരും ഒരു പോലെ പറയുന്നു. പക്ഷേ വെള്ളക്കാര്‍ ചരിത്രം കീഴ്‌മേല്‍ മറിച്ചു. അപ്പോള്‍ അവര്‍ അന്ധകാരത്തിന്റെ മക്കളായി. ഇരുട്ടിന്റെ സന്തതികളായി. അവരുടെ വാസസ്ഥലം ഇരുണ്ട ഭൂഖണ്ഡമായി. ചരിത്രത്തെ നിയന്ത്രിക്കാന്‍ കഴിവുള്ളവരാണ് ലോകത്തിലെ ചരിത്ര പുരുഷന്‍മാരാകുന്നത്. ആഫ്രിക്കന്‍ ജനതയില്‍ ചരിത്രപുരുഷന്‍മാരാരും ഉണ്ടായിരുന്നില്ലേ? നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും കൊണ്ട് സഹസ്ര കോടിക്കണക്കിന് ജനം ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത ആ മണ്ണില്‍ നിന്നും ഒരു അലക്‌സാണ്ടറും ടൈമൂറും അറ്റ്‌ലായും ആരും ജനിച്ചില്ലാ എന്ന് സങ്കല്പിക്കാന്‍ എങ്ങനെ കഴിയും? അങ്ങനെ ഒരാളുടെ പേര് പില്‍ക്കാല ചരിത്രത്തിലേക്ക് കൊണ്ടുവരാന്‍ ആ ജനതയ്ക്ക് കഴിഞ്ഞില്ല എന്നത് സത്യമാണ്. പക്ഷേ ഈ പിരമിഡുക ളെല്ലാം പണികഴിപ്പിച്ചതാരാണ്? അനുയായികളെക്കൊണ്ട് മറ്റു മനുഷ്യരെ കൊല്ലിക്കാത്തവരൊന്നും ചരിത്രപുരുഷന്‍മാരാകുകയില്ലേ? അനുയായി കളെ നിര്‍ബന്ധിച്ച് അഹോരാത്രം പണിയെടുപ്പിച്ച് വന്‍സൗധങ്ങളും എടുപ്പുകളും നിര്‍മ്മിച്ചവര്‍ ചരിത്രപുരുഷന്‍മാരാ കുകയില്ലേ? ചൈനയിലെ വന്‍കോട്ടമതിലും ഇന്ത്യയിലെ താജ്മഹലും ഈജിപ്റ്റിലെ പിരമിഡുകളും ഒന്നും നിര്‍മ്മിച്ചവര്‍ ചരിത്രപുരുഷന്‍മാ രല്ലേ? പിന്നെ എന്തുകൊണ്ട് നീല നദീതടസംസ്‌ക്കാരം കെട്ടിപ്പടുത്തവര്‍ ചരിത്ര പുരുഷന്‍മാരായില്ലേ?

ശ്രീബുദ്ധനുശേഷം ഒരു അംബേദ്ക്കര്‍ക്ക് ഇന്ത്യയില്‍ ജനിക്കാ മെങ്കില്‍, ഇന്ത്യയിലെ ദലിതരുടെ ഇടയില്‍ ജനിക്കാമെങ്കില്‍, ആഫ്രിക്കയിലെ ജനത്തിനിടയില്‍ നിന്നും തത്തുല്യരായ ആരെങ്കിലു മൊക്കെ ജനിച്ചിരി ക്കണം. ശ്രീബുദ്ധന് ശേഷം അംബേദ്ക്കര്‍ക്ക് മുമ്പത്തെ രണ്ടായിര ത്തിലധികം വര്‍ഷക്കാലത്ത് ഇവിടെ ജനിച്ച കോടിക്കണക്കിന് ജനത്തിനി ടയില്‍ മറ്റൊരുബുദ്ധനുണ്ടായിരുന്നില്ല, മറ്റൊരു അംബേദ്ക്കര്‍ ഉണ്ടായിരു ന്നില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും? അങ്ങനെ ഒരാളുടെ ജനനത്തെ പ്പറ്റി അറിയാന്‍ കഴിഞ്ഞില്ല എന്ന് മാത്രം സങ്കല്പിക്കാം. അതു തന്നെ ആഫ്രിക്കയുടെയും കഥ.

ചരിത്രം വിജയികളുടെ കഥയാണ്. വിജയികളുടെ മാത്രം കഥയാണ്. കഴിഞ്ഞ ആയിരത്തി അഞ്ഞൂറോളം വര്‍ഷമായി കേരളത്തി ലെ മണ്ണില്‍ പണി എടുത്ത് രാഷ്ട്രത്തെ ഫലഭൂയിഷ്ഠമാക്കി, ജനങ്ങളെ തീറ്റിപ്പോറ്റിയ ഇവിടത്തെ ദലിതരില്‍ ഒരുത്തനെപ്പറ്റിപ്പോലും ഒരു നല്ല വാക്ക് പറയുവാന്‍ ആ ഫലമൂലാദികള്‍ മുഴുവനും ഭുജിച്ച് വളര്‍ന്ന സവര്‍ണ്ണര്‍ക്കായില്ല. അവര്‍ എഴുതിയ ഐതിഹ്യങ്ങളിലും കഥകളിലും കവിതകളിലും ഒന്നിലും അവരെപ്പറ്റി ഒരു പരാമര്‍ശം പോലുമില്ല. വ്യക്തികളെ മാത്രമല്ല, സമൂഹത്തെപോലും തമസ്‌ക്കരിച്ചു. പക്ഷെ ഇന്ന് അതിനും മുമ്പത്തെ അവരുടെ കഥ കുറച്ചെങ്കിലും അറിയാം.

ആഫ്രിക്കാക്കാരിയാണെങ്കിലും ക്ലിയോപാട്രയെപ്പറ്റി എഴുതാതി രിക്കാന്‍ റോമാക്കാര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ ക്ലിയോപാട്ര ഇന്നും ജീവിക്കുന്നു. ക്ലിയോപാട്രക്ക് അതുകൊണ്ട് പ്രത്യേക വിശേഷം ഒന്നുമില്ലെങ്കിലും അത് എഴുതി വച്ച റോമാക്കാരുടെ പിന്‍തലമുറയ്ക്ക് അത് വിശേഷമാണ്. പക്ഷേ ഇന്ന് അവരെ അനാഫ്രിക്കക്കാരി യാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ഒതു നായര്‍ വനിതയാണ് ക്ലിയോപാട്രാ എന്നു വരെ പറഞ്ഞു വയ്ക്കുന്ന കേരള ചരിത്രകാരന്‍മാരുണ്ട്. അപ്പോള്‍ പിന്നെ എന്താണ് പാടില്ലാത്തത്? ലോകത്തില്‍ എവിടെയെങ്കിലും ആരെങ്കിലും എന്തെങ്കിലും പ്രത്യേകം കഴിവും ഗുണവുമുള്ളവരായി ജീവിച്ചുവോ അവരെല്ലാം തങ്ങളുടെ വംശജരാണ് എന്ന് അവകാശ പ്പെടുന്ന ആര്യന്‍മാര്‍ ഇന്ത്യയിലുണ്ട്. അവര്‍ ചരിത്രകാരന്‍മാരല്ല വംശ മൗലിക വാദികളാണ്. ക്ലിയോപാട്ര ഒരു നായര്‍ വനിതയാണ് എന്നതിന്റെ അര്‍ത്ഥം ഏതെങ്കിലും ഒരു അഫ്ന്‍ നമ്പൂതിരിക്ക് ഒരു നായര്‍ സ്ത്രീയില്‍ ജനിച്ചവള്‍ എന്നാണല്ലോ. നമ്പൂതിരി വരുന്നതിന് മുമ്പ് നായര്‍ എന്ന ജാതി തന്നെ കേരളത്തിലില്ലാ യിരുന്നുവല്ലോ. കേരളത്തില്‍ കുറച്ച് ജനങ്ങള്‍ക്ക് നായര്‍ എന്ന പേര് എന്നുമുതലാണ് ഉണ്ടായത്. അതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. ഇവിടെ നമ്പൂതിരിമാര്‍ ബ്രാഹ്മണര്‍ വന്നത് എന്നാണ് എന്നതുപോലും അവര്‍ക്ക് തിട്ടമില്ല.

ഇവിടെ ബ്രാഹ്മണര്‍ വന്നപ്പോള്‍ സൂര്യാരാധന നടത്തിക്കൊ ണ്ടിരുന്ന ഒരു വിഭാഗം കേരളീയര്‍ അവരുടെ സില്‍ബന്ധികകളായി പുറകെ കൂടി. ഞായര്‍ = സൂര്യദേവന്‍. ഞായര്‍ പിന്നെ നായരായി. ക്ലിയോ പാട്രയുടെ മുന്‍ഗാമികളുടെ കാലത്ത് അവരും സൂര്യാരാധകരായിരുന്നു. അങ്ങനെ കേരളത്തിലെ നായരും ക്ലിയോപാട്രയുടെ പിന്‍ഗാമികളുമായി ബന്ധമുണ്ട് എന്ന് വേണമെങ്കില്‍ പറയാം. പക്ഷേ ഏതെങ്കിലും ഒരു ഘട്ടത്തില്‍ സൂര്യനെ ആരാധിക്കാതിരുന്ന ഒരു മനുഷ്യവംശവും ലോകത്തിലില്ല. സൂര്യന്‍ അവര്‍ക്കെല്ലാം ദേവന്‍ മാത്രമല്ല. ചൂടു വെളിച്ചവും തന്ന് അവരെ അവരാക്കിയത് സൂര്യനാണ്. അങ്ങനെയാണ് പലര്‍ക്കും സൂര്യന്‍ ദേവനായത്. സൂര്യസാന്നിദ്ധ്യം കുറഞ്ഞിടത്തെല്ലാം മനുഷ്യര്‍ സംസ്‌ക്കാര രഹിതരായി. വടക്കന്‍ യൂറോപ്പിലെ മനുഷ്യര്‍ കാടന്‍മാരായി വെളുത്തു വിളറി വളര്‍ന്നതിന്റെ കാരണം അതാണ്.

പക്ഷേ ക്ലിയോപാട്രയുടെ ജീവിതകാലം എന്നാണെന്ന് ഇന്ന് ചരിത്ര കാരന്‍മാര്‍ കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. നസ്‌റസ്സില്‍ നിന്നും നന്‍മ പുറപ്പെടുകയില്ലായെന്ന് ആരോ പറഞ്ഞതു പോലെ ആഫ്രിക്ക യില്‍ നിന്നും നല്ലതൊന്നും രൂപംകൊള്ളുകയില്ലായെന്നും ഒരു വിശ്വാസം യൂറോപ്യന്‍മാരുണ്ടാക്കിയിട്ടുണ്ട്. എന്നിട്ടും ക്ലിയോപാട്രയെപ്പറ്റി അറിയാം.

മനുഷ്യന്‍ തന്നെ ഭൂമുഖത്ത് ജനിച്ചത് കറുത്ത ആഫ്രിക്കയില്‍ നിന്നാണെന്ന് ഡോ.എല്‍.എസ്.ബി.ലീക്കേ (L.S.B Leakey) പറയുന്നു. അത് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പറഞ്ഞതാണ്. എന്നാല്‍ ഇന്ന് മിച്ചിഗണ്‍ സര്‍വകലാശാലയിലെ ഗവേഷണങ്ങള്‍ അതിനെ കൂടുതല്‍ തെളിവുകള്‍ കൊണ്ട് ഉറപ്പിക്കുന്നു. ചമൗേൃല എന്ന ശാസ്ത്രമാസികയില്‍ അത് ഉദ്ധരിച്ചിട്ടുണ്ട്. ആദ്യം മനുഷ്യന്‍ പിറന്നത് ആഫ്രിക്കയിലാണ്. തുടര്‍ന്ന് അവന്റെ വംശപരമ്പര മധ്യപൗരസ്ത്യദേശത്ത് എത്തി. അതിന് ശേഷം യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലേക്കും മനുഷ്യര്‍ കുടിയേറി. അവസാനമാണ് മനുഷ്യര്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പ്രത്യക്ഷ പ്പെട്ടത്. അഞ്ച് ഭൂഖണ്ഡങ്ങളിലെ 26 ജനസമൂഹങ്ങളിലെ 5 ലക്ഷം ഡി.എന്‍.എ.മുദ്രകള്‍ വിശകലനം ചെയ്ത ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. അങ്ങനെ ഒരു ജിനോം മാപ്പും തയ്യാറാക്കി യിട്ടുണ്ട്.

ലോകത്തില്‍ ഏറ്റവും അധികം സൂര്യപ്രകാശം ലഭിച്ചതും അത് ആദ്യം ലഭിച്ചതും അവിടെയാണ് ആഫ്രിക്കയിലാണ്. അതാണ് മനുഷ്യന്റെ മാതൃഭൂമി. മനുഷ്യന്‍ ആദ്യം ജനിച്ചത് ഇന്ത്യയിലാണ് എന്ന് വരുത്തി തീര്‍ക്കാന്‍, മനുവാണ് മനുഷ്യന്റെ ആദിപിതാവ് എന്ന് സ്ഥാപിച്ചെടു ക്കാന്‍ ഒരു ശ്രമം നടക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കു ന്നില്ല. അതിന് ഇവിടെ ഉപയോഗിക്കുന്നത് ചരിത്രമല്ല ശാസ്ത്രവുമല്ല ഐതിഹ്യമാണ്. കെട്ടുകഥകളാണ്. അമ്മൂമ്മക്കഥകളാണ്. അത് ആര്യന്‍ മേധാവിത്വത്തിന് വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമാണ്.

ഒരുപക്ഷേ ഒരു കാലത്ത് ദക്ഷിണേന്ത്യയും ആഫ്രിക്കന്‍ വന്‍കരയുടെ ഒരു ഭാഗമായിരുന്നിരിക്കാം. ഈ അടുത്ത കാലത്ത് നടത്തിയ ഒരു പഠനത്തില്‍ നിന്ന് ആസ്‌ത്രേലിയായിലെ ആദിവാസികള്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറി പാര്‍ത്തവരുടെ പിന്‍ഗാമികളാണെന്ന് തെളിഞ്ഞിട്ടുണ്ട് എന്ന് പറയുന്നു. ഡി.എന്‍.എ. പരിശോധനയെ ആധാരമാക്കിയാണ് ആ പഠനവും നടന്നത്. പതിനായിരമോ അതിലേറെയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ കുടിയേറ്റം കടലുകള്‍ താണ്ടിയിരുന്നുവോ? അതിനുള്ള കഴിവ് അന്നവര്‍ക്കുണ്ടായിരുന്നുവോ? പിന്നെ എങ്ങനെ ആഫ്രിക്കയിലെ കുറച്ച് ജനം ആസ്‌ട്രേലിയായിലെത്തി. അല്ലെങ്കില്‍ ആസ്‌ട്രേലിയായിലെ ചിലര്‍ ആഫ്രിക്കയിലെത്തി. അവിടെയാണ് ലെമുറിയായുടെ സാന്നിധ്യം പ്രസക്തമാകുന്നത്. കേരളത്തിലെ സഹ്യപര്‍വ്വതത്തിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ സമുദ്രത്തിലെ പര്‍വ്വതങ്ങളെ റഷ്യയിലെ ഭൂഗര്‍ഭഗവേഷകനായ ഷപോഷണിക്കോവ് കണ്ടെത്തിയിട്ടുണ്ട്. അതെല്ലാം ലെമുറിയായുടെ ബാക്കിയാണ്. ഇന്നത്തെ തര്‍ക്കസ്ഥലമായ രാമസേതുബന്ധനവും ആ പര്‍വ്വതങ്ങളുടെ അവശിഷ്ടങ്ങളാണ്. അതുകൊണ്ടാണ് അത് പാറയായത്. മണ്‍ചിറ ആകാതിരുന്നത്. ഇന്നു വരെയായിട്ടും വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്ന് ഇല്ലാതാകാതെ നില്‍ക്കുന്നത്.

അമേരിക്കയിലെ ആദിവാസികളും (റെഡ് ഇന്ത്യാക്കാര്‍) ആഫ്രിക്കയില്‍ നിന്നും പുറപ്പെട്ടവരായിരിക്കണം. കൊളംബസിന് മുമ്പ് അമേരിക്ക കണ്ടെത്തിയത് അവരായിരിക്കണം. അത് ഒരു പക്ഷേ കാംചാഡ്കാ എന്ന കരയിടുക്ക് വഴി കടന്നവരായിരിക്കണം. ഏ.ഡി. 1890ല്‍ ആ വംശം ഇല്ലാതായി അഥവാ ഇല്ലാതാക്കി.

ഉപകരണങ്ങള്‍ നിര്‍മ്മിച്ച് കൈകാര്യം ചെയ്യുന്നവന്‍ എന്ന അടിസ്ഥാന ത്തിലാണ് മനുഷ്യന്‍ മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ത നാകുന്നത്. അത് സംഭവിച്ചത് ആഫ്രിക്കയില്‍ വച്ചാണ് എന്നു പറഞ്ഞാല്‍ മനുഷ്യന്‍ മനുഷ്യനായത് ആഫ്രിക്കയില്‍ വച്ചാണ്. അതേസമയം അവന്‍ അടിമയാ യതും അവിടെ വച്ച് തന്നെയാണ്. മനുഷ്യസംസ്‌കാരത്തിന്റെ പിള്ളത്തൊട്ടില്‍ നൈല്‍ നദീതീരത്തുള്ള ഈജിപ്തും സുഡാനും മറ്റുമാണ്. മനുഷ്യസംസ്‌കാരത്തിന്റെ വളര്‍ച്ച യില്‍ അടിസ്ഥാനപരമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളത് വടക്ക് കിഴക്കന്‍ ആഫ്രിക്കയാണ്. അതെല്ലാം ഒരു കാലത്ത് കറുത്തവരുടെ സങ്കേതങ്ങളായിരുന്നു. ബി.സി. 800 നോടടുത്ത് അവിടെ ഉണ്ടായിരുന്ന ബഡേറിയന്‍ (Badarian) സംസ്‌ക്കാരത്തോട് ബന്ധപ്പെട്ടതാണ് ഫറവോന്റെയും മറ്റും കാലത്തെ ഈജിപ്ത്യന്‍ സംസ്‌ക്കാരം എന്ന് അവകാശപ്പെടുന്നവരുമുണ്ട്.

ഇന്ന് അമേരിക്ക ലോകത്തെ നയിക്കുവാന്‍ ശ്രമിക്കുന്നുവെങ്കില്‍, ലോക പോലീസ്പട്ടം സ്വയം ഏറ്റെടുക്കുവാന്‍ തയ്യാറാകുന്നുവെങ്കില്‍ അന്ന് ഏതാണ്ട് ഒരു ലക്ഷം വര്‍ഷം ആഫ്രിക്കക്കാരാണ് ലോകത്തെ നയിച്ചിരുന്നത് എന്ന് മുമ്പ് സൂചിപ്പിച്ച Before the May Flower എന്ന ഗ്രന്ഥത്തില്‍ ലോറന്‍ ബെന്നറ്റ് ജൂണിയര്‍ (Loren Bennet Jr.) പറയുന്നു. അവര്‍ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചും, നദീതീരങ്ങള്‍ കേന്ദ്രമാക്കി സംസ്‌ക്കാരങ്ങള്‍ കെട്ടിപ്പടുത്തു. നൈല്‍ നദി മാത്രമല്ല അവര്‍ കേന്ദ്രീകരിച്ചത്, ഇന്നത്തെ ആഫ്രിക്കയില്‍ അല്ലെങ്കിലും യൂഫ്രെട്ടീസ്, ടൈഗ്രീസ് നദികളും മറ്റും അവരുടെ താവളങ്ങളായിരുന്നു. അന്ന് ഇന്നത്തേതുപോലെ ആഫ്രിക്ക ഒരു പ്രത്യേക ഭൂഖണ്ഡമായി തിരിച്ചിരുന്നില്ല. സഹാറ മരുഭൂമിക്ക് വടക്കുള്ള പ്രദേശങ്ങള്‍ പരസ്പരം സമ്പര്‍ക്കമുള്ള ദേശങ്ങളായിരുന്നു. മരുഭൂമിക്ക് തെക്കുള്ള പ്രദേശങ്ങള്‍ മറ്റൊരു സമ്പര്‍ക്ക മേഖലയും. മെഡിറ്ററേനിയന്‍ കടലിനും ചെങ്കടലിനും അക്കരെയും ഇക്കരെയും ഉള്ള ദേശങ്ങള്‍ ഒന്നായി കിടന്നു. സൂയസ് കടലിടുക്ക് അതിനെ ഒന്നാക്കി. അന്ന് അവരുടെ ഭൂമിയും അധിവാസകേന്ദ്രവും അതായിരുന്നു. നൈല്‍ നദിയിലൂടെ സഹാറയ്ക്ക് തെക്കും വടക്കുമുള്ളവര്‍ തമ്മില്‍ സമ്പര്‍ക്കമുണ്ടായിരുന്നു. പിന്നീടാണ് അതില്‍ ഒരു ഭാഗം യൂറോപ്പ് എന്ന് നിശ്ചയിക്കുകയും മറ്റൊരു ഭാഗം ഏഷ്യ എന്ന് തീരുമാനിക്കുകയും മൂന്നാമത്തെ ഭാഗത്തിന് ആഫ്രിക്ക എന്ന് നാമകരണം ചെയ്യുകയും ചെയ്തത് എന്ന് കരുതാം. ആരാണ് അങ്ങനെ ചെയ്തത് എന്ന് അറിഞ്ഞ് കൂടെങ്കിലും ഇന്ന് എല്ലാവരും അത് അംഗീകരിക്കുന്നുണ്ട.് അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചരിത്രം എഴുതിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇന്ന് ഇറാക്കിലും ഇന്ത്യയിലും ചൈനയിലും വസിക്കുന്നവര്‍ വംശത്തിലും വര്‍ണ്ണത്തിലും വ്യത്യസ്തരാണ്. എങ്കിലും ഒരു ഭൂഖണ്ഡത്തില്‍പ്പെട്ടവരാണ്. അതില്‍ നിന്നും എന്ത് അടിസ്ഥാനത്തിലാണ് യൂറോപ്പ് വേര്‍തിരിക്കപ്പെടുന്നത്? ഭൂമിയുടെ കിടപ്പിന്റെ അടിസ്ഥാനത്തിലുള്ള വിഭജനമാണെങ്കില്‍ യൂറോപ്പിനെയും ഏഷ്യയേയും വേര്‍തിരിക്കുന്ന ഭൂപ്രകൃതി കാസ്പിയന്‍ കടലിന് വടക്ക് ഏതാണ് പൊതുവെ അംഗീകരിച്ചിട്ടുണ്ടെങ്കിലും തികച്ചും അശാസ്ത്രീയമായ വിഭജനമാണ് ഭൂഖണ്ഡങ്ങളുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. എന്തുകൊണ്ട് ഒരു മഞ്ഞഭൂഖണ്ഡമുണ്ടായില്ല. കറുത്തതും വെളുത്തതും ചുവന്നതുമെല്ലാമുണ്ട്.

ഒരു കാലത്ത് എത്യോപ്യയായിരുന്നു ലോക സംസ്‌ക്കാരത്തിന്റെ കേന്ദ്രം. അന്ന് അവിടെ നിന്നും നൈല്‍ നദിയിലൂടെ എത്യോപ്യന്‍ വിഭവങ്ങള്‍ ഈജിപ്തില്‍ എത്തിയിരുന്നു. എത്യോപ്യയ്ക്കും ഈജിപ്തിനും ഇടയ്ക്കുള്ള നൈല്‍ നദിയുടെ ഇരുകരകളിലുമായി ഓരോ കാലഘട്ടത്തില്‍ ഇരുപതിലേറെ നഗരങ്ങളുണ്ടായിരുന്നുവെന്ന് ആ സ്ഥലങ്ങളില്‍ ഭൂഗര്‍ഭ ഗവേഷണം നടത്തിയവര്‍ പറയുന്നു. വിഭവങ്ങള്‍ മാത്രമല്ല എത്യോപ്യന്‍ ആശയങ്ങളും വിജ്ഞാനങ്ങളും അങ്ങനെ ഈജിപ്തില്‍ വന്നെത്തി. ഈജിപ്തിലെ ഏറ്റവും പ്രധാന നഗരമായിരുന്ന അലക്‌സാണ്ഡ്രിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഗ്രന്ഥ ശേഖരം ഏ.ഡി. ആദ്യനൂറ്റാണ്ടു കളില്‍ ഉണ്ടായിരുന്നു. ബി.സി. 3-ാം നൂറ്റാണ്ടില്‍ ടോളമി രണ്ടാമന്‍ നിര്‍മ്മിച്ച ആ ഗ്രന്ഥാലയം ജൂലിയസ് സീസര്‍ ആ നഗരത്തെ ഉപരോധി ച്ചപ്പോള്‍ കത്തി നശിച്ചു. ബാക്കി ഉണ്ടായിരുന്നത് പുറകെ വന്ന ഔറേലിയസും കത്തിച്ചു. ആ ഗ്രന്ഥങ്ങളി ലൂടെ കത്തി നശിച്ചത് ലോകത്തിലെ ആദ്യമനുഷ്യസമൂഹത്തിന്റെ ആദ്യ സംസ്‌ക്കാരിക വളര്‍ച്ചയുടെ ചരിത്രമായിരുന്നു. അലക്‌സാണ്ടര്‍ അത് പിടിച്ചടക്കി സ്വന്തം നാമം ആ നഗരത്തിന് നല്‍കിയപ്പോള്‍ പോലും നശിപ്പിക്കാതെ സംരക്ഷിച്ച അമൂല്യനിധിയാണ് റോമന്‍ ചക്രവര്‍ത്തിമാര്‍ എന്നെന്നേയ്ക്കുമായി ലോകത്തിന് നഷ്ടപ്പെടുത്തിയത്. അതാണ് സംസ്‌ക്കാര സമ്പന്നരുടെ പ്രവര്‍ത്തി. ഏ.ഡി. 642ലെ മുസ്ലിം ആക്രമണം ആ നാശത്തെ പൂര്‍ണ്ണമാക്കി. അവരെല്ലാം സംസ്‌ക്കാരസമ്പന്നരാണ് പോലും. റോമന്‍ സംസ്‌ക്കാരവും അറബി സംസ്‌ക്കാരവും. അവര്‍ക്ക് ആ ഗ്രന്ഥശേഖരമല്ല ആ പട്ടണമായിരുന്നു വലുത്. അവിടെ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് സൂയസ് കരയിടുക്ക് കടന്ന് കടല്‍ മാര്‍ഗ്ഗം വന്നെത്താനുള്ള സൗകര്യമു ണ്ടായിരുന്നു. അതിലൂടെ ഇവിടത്തെ സ്വര്‍ണ്ണം-കറുത്ത സ്വര്‍ണ്ണം- ലഭിക്കാനുള്ള മാര്‍ഗ്ഗവുമുണ്ടായിരുന്നു. ഹിപ്പാലസ് കാലവര്‍ഷക്കാറ്റ് കണ്ടുപിടിച്ചിരുന്നില്ലെങ്കിലും അതിനുള്ള ശ്രമങ്ങള്‍ അന്ന് നടന്നുകൊ ണ്ടിരുന്നു. 

ഹെറോഡാട്ടസും തുസ്സിഡീഡസും പ്ലിനിയും ഡിയോഡറസും അങ്ങനെ അനേകം പൂര്‍വകാല എഴുത്തുകാര്‍ ഏറെ പുകഴ്ത്തിയ എത്യോപ്യാ ക്കാരും മറ്റും കറുമ്പരായിരുന്നു. അവരായിരുന്നു ഈജിപ്ത്യന്‍ സംസ്‌കാരത്തിന്റെ മുന്‍ഗാമികള്‍. ഈജിപ്റ്റിലെ ഫറവോന്‍മാരുടെ വാഴ്ചയ്ക്ക് മുമ്പത്തേതായിരുന്നു. അവിടെ നിന്നും ഈയിടെ കണ്ടെടുക്കപ്പെട്ട എണ്ണൂറു തലയോട്ടികളില്‍ മുന്നൂറും കറുമ്പരുടേതാണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. നീഗ്രോയും സെമിറ്റിക്കും കൊക്കേഷ്യനുമായിരുന്നു ഈജിപ്റ്റിയന്‍ ജനതയെന്നാണ് അക്കാര്യ ത്തില്‍ വിദഗ്ധരായിട്ടുള്ളവരുടെ അഭിപ്രായം. ബി.സി. 500ല്‍ ഈജിപ്റ്റ് സന്ദര്‍ശിച്ച ഹെറോഡാട്ടസ് പറയുന്നു ഈജിപ്റ്റുകാര്‍ കറുത്തവരും ചുരുണ്ട മുടിക്കാരു മാണെന്ന്. പിരമിഡുകള്‍ പണിഞ്ഞതും സൂര്യദേവന് ആരാധന അര്‍പ്പിച്ചതും രാജ്യം രക്ഷിക്കുന്ന പടയാളികള്‍ ആയതും പാടത്ത് പണിതതും അങ്ങനെ ഈജിപ്റ്റിലെ സംസ്‌കാരത്തിന്റെ അടിസ്ഥാനശിലയായത് കറുത്തവരാണ് എന്ന് ഗവേഷകര്‍ക്ക് സമ്മതിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാതായി. സോളമന്‍ ഉത്തമഗീതം ഒന്നാം അധ്യായം അഞ്ചാം വാക്യത്തില്‍ പറയുന്നത് അദ്ദേഹത്തിന്റെ കവിതയിലെ നായിക കറുകറുമ്പിയായിരു ന്നുവെന്നാണ്. '.....അല്ലയോ ജെറുസലേം പുത്രിമാരെ, ഞാന്‍ കറുകറു മ്പിയെങ്കിലും കേദാറിലെ കൂടാരങ്ങള്‍ പോലെയും സോളമന്റെ തിരശ്ശിലകള്‍ പോലെയും അഴകുറ്റവളാണ്. എരിവെയിലേറ്റ് കറുത്തവ ളാകയാല്‍ എന്നെ തുറിച്ച് നോക്കരുത്.........' 

ആ ഈജിപ്ത്യന്‍ സംസ്‌ക്കാരത്തിന്റെ നിര്‍മ്മാതാക്കളാണ് അമേരിക്കന്‍ സംസ്‌ക്കാരത്തിന്റെ പില്‍ക്കാല അടിമകളായത് എന്നതാണ് ഏറെ വിചിത്രം.

അവരാണ് ലോകത്തിലെ ആധ്യാത്മികതയുടെ പിതാക്കന്‍മാര്‍, യാഗം, യജ്ഞം, കൂട്ടപ്രാര്‍ത്ഥന, ആരാധന, പ്രദക്ഷിണം തുടങ്ങി പലതും തുടങ്ങി വച്ചത് അവരാണ്. ആര്യന്‍മാരുടെ ആദ്യവേദഗ്രന്ഥമെന്ന് അവകാശപ്പെടുന്ന ഋഗ്‌വേദത്തിന് നൂറ്റാണ്ടുകള്‍ മുമ്പേ ആഫ്രിക്കയില്‍ യജ്ഞങ്ങളുണ്ടാ യിരുന്നു. ഈശ്വരപ്രീതിക്ക് വേണ്ടിയുള്ള യാഗങ്ങളും ഹോമങ്ങളുമു ണ്ടായിരുന്നു. ആ പാരമ്പര്യം വച്ചുകൊണ്ടാണ് മോശ എഴുതിയ പഞ്ചഗ്രന്ഥിയില്‍ ആദത്തിന്റെ സന്തതികളായ കായേനും ആബേലും ഹോമം നടത്തി എന്ന് എഴുതി വച്ചിട്ടുള്ളത്. അബ്രാഹാം ഇസ്സഹാക്കിനെ ബലി അര്‍പ്പിക്കാന്‍ തയ്യാറായ കഥയും അങ്ങനെയു ള്ളതാണ്. ഇസ്സഹാക്കിനെ ബലി നല്‍കണമെന്ന് യഹോവാ ആവശ്യപ്പെട്ട പ്പോള്‍ അതില്‍ വലിയ പുതുമ ഒന്നും അനുഭവപ്പെട്ടില്ലായെന്ന് ആ കഥ വായിക്കുമ്പോള്‍ അറിയാം. ബലി അന്ന് അത്ര സാധാരണമായിരുന്നു.

അന്നൊന്നും ഋഗ്‌വേദം എഴുതപ്പെട്ടിട്ടില്ലായിരുന്നു. പഞ്ചഗ്രന്ഥി യുടെ രചനാകാലം ബി.സി. 1513ലാണ് എന്നു പറയപ്പെടുന്നു. ആര്യന്‍മാരുടെ ഇന്ത്യയിലേയ്ക്കുള്ള പ്രയാണം ബി.സി.1500ലാണ് എന്നാണ് അഭിജ്ഞമതം. അവര്‍ ഇവിടെ വന്നതിന് ശേഷമാണ് വേദങ്ങള്‍ എഴുതപ്പെട്ടത്. ഇവിടെ അവര്‍ സൈന്ധവരുടെ വേദ ഗ്രന്ഥമായ അഥര്‍വവേദത്തെ കണ്ടു. അതിന്റെ മാതൃകയിലാണ് ഋഗ്‌വേദം രചിച്ചത്. അതിനാല്‍ അതിന്റെ കാലം ഏതായാലും ബി.സി. 13-14 നൂറ്റാണ്ടിന് അപ്പുറം പോകുകയില്ല. നിരന്തരമായി യാത്ര ചെയ്യുന്ന ഒരു ജനത്തിന് അങ്ങനെ ഒന്ന് രചിക്കുക അസാധ്യമാണ്. ഋഗ്‌വേദം എഴുതിയത് ആരാണെങ്കിലും അവര്‍ എവിടെയെങ്കിലും സ്ഥിരതാമസമാക്കിയതിന് ശേഷം രചിച്ചതാണ്. അങ്ങനെ എഴുതിയത് എന്നാണെങ്കിലും എഴുതിയതിന് ശേഷം അവര്‍ അത് പരസ്യപ്പെടുത്തിയില്ല. അത് അതീവരഹസ്യമായി പിന്‍തലമുറയ്ക്ക് മാത്രമായി കൈമാറുകയാണ് ചെയ്തത്. ഭാരതസംസ്‌കാരം ചില വിചിന്തനങ്ങള്‍ എന്ന ഗ്രന്ഥത്തിലും ദലിത് സംസ്‌ക്കാരസ്രോതസ്സ് എന്ന ഗ്രന്ഥത്തിലും ഞാന്‍ അതെല്ലാം വിശദമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഋഗ്‌വേദം ആഫ്രിക്കയിലെ ആദിവാസികളുടെ കൈകളില്‍ എങ്ങനെ എത്തിച്ചേരും? അതിനുള്ള സാധ്യതയൊന്നും അന്നുണ്ടായിരു ന്നില്ല. ക്രിസ്തു തന്റെ അജ്ഞാത വാസക്കാലത്ത് ഇന്ത്യയില്‍ വന്നു. ബുദ്ധധര്‍മ്മവും യോഗവിദ്യയും പഠിച്ചു എന്ന് ഇന്ന് ചിലര്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ അതിന്റെ വെളിച്ചത്തില്‍ ദുര്‍ബലമായിത്തീരുന്നു. ഈജിപ്തിലും സമീപപ്രദേശ ങ്ങളിലുമായി അന്ന് വസിച്ചിരുന്ന യേശുവിനെ പോലെ ഒരാള്‍ക്ക് യോഗാസനങ്ങളും മറ്റും പഠിക്കുന്നതിന് ഇന്ത്യയില്‍ വരേണ്ടതായ യാതൊരാവശ്യവുമില്ല. അന്ന് അതെല്ലാം എത്യോപ്യന്‍ സംസ്‌ക്കാ രത്തിന്റെയും ഈജിപ്ത്യന്‍ സംസ്‌ക്കാരത്തി ന്റെയും ഭാഗമായു ണ്ടായിരുന്നു.

അക്കാലത്ത് വെള്ളക്കാര്‍ അഥവാ യൂറോപ്യന്‍മാര്‍ സൂര്യപ്രകാശം ലഭിക്കാത്ത നാട്ടില്‍ ജനിച്ച് ജീവിക്കുന്ന വിളറി വെളുത്ത ഹീനജാതി ക്കാരായിരുന്നു. കറുപ്പും മഞ്ഞയും ബ്രൗണുമായിരുന്നു ഈജിപ്തുകാ രുടെ നിറങ്ങള്‍. വെളുപ്പ് അവര്‍ക്ക് അറിയാമായിരുന്നുവെങ്കിലും ഉപയോഗിച്ചിരുന്നത് അപൂര്‍വമായിട്ടാണ്. അവര്‍ക്ക് വെളുപ്പ് ദുഃഖത്തിന്റെ നിറമായിരുന്നു. മരിച്ചു മണ്ണടിഞ്ഞവരുടെ ശവകല്ലറകളെ തിരിച്ചറിയാന്‍ വേണ്ടി വെള്ള പൂശിയിരുന്നു. ക്രിസ്തു അതുകൊണ്ടാണ് വെള്ളയടിച്ച ശവകല്ലറകളെ എന്ന് ദുഷ്ടന്‍മാരെ വിളിച്ചത്. കേരളത്തില്‍ ശവം മറവ് ചെയ്ത ഇടം തിരിച്ചറിയാന്‍ വേണ്ടി അവിടെ ഒരു കല്ല് നാട്ടിയിരുന്നു. മുസ്ലീങ്ങള്‍ ഒരു കാലത്ത് പകരം കടലാവണക്കിന്‍ കൊമ്പ് കുത്തിയിരുന്നു. ആ കല്ലാണ് മുത്തിക്കല്ല് വീരകല്ല് എന്നെല്ലാമുള്ള പേരുകളില്‍ അറിയപ്പെടുന്നത്. എന്തായിരുന്നു അതിന്റെ നിറം? അത് വലിയ പാറകല്ലുകളായിരുന്നതിനാല്‍ അത് വെളുത്തതായിരുന്നു. ആഫ്രിക്കയില്‍ കറുപ്പ് ആഫ്രിക്കക്കാരന്റെ നിറമാണ്. അവന്റെ ഇണയുടെ നിറവും അതു തന്നെയാണ്. ഇണ അവന് സന്തോഷം പ്രദാനം ചെയ്യുന്നു. അതിനാല്‍ കറുപ്പ് സന്തോഷത്തിന്റെ നിറമാണ്. ഭാഷ ഉരുത്തിരിയുന്നതിന് മുമ്പേ അവന്‍ കറുപ്പിനെ സ്‌നേഹിച്ചിരുന്നു. ഇന്നും അമേരിക്കയിലെ കറുത്തവരുടെ കുട്ടികള്‍ കറുത്ത കളിപ്പാട്ടങ്ങളാണ് ഇഷ്ടപ്പെടുന്നത്. അവര്‍ക്ക് അത് അവരുടെ മാതാപിതാക്കളുടെ നിറമാണ്. വാത്സല്യത്തിന്റെ നിറമാണ്. സന്തോഷത്തിന്റെ നിറമാണ്. യൂറോപ്യന്‍ മാരാണ് കറുപ്പ് ദുഃഖത്തിന്റെ നിറമാക്കി മാറ്റിയത്. അവര്‍ ലോകമെ ങ്ങും പ്രചരിച്ചപ്പോള്‍ കറുപ്പ് ദുഃഖമായി.