"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, നവംബർ 25, ബുധനാഴ്‌ച

ജാതിനശീകരണം സ്വാഭിമാന സമരം : ജനാധിപത്യം മതേതരത്വം - കെ. കെ. മണി

കെ കെ മണി 
ഏതൊരു മര്‍ദ്ദിത വിഭാഗത്തെ സംബന്ധിച്ചിട ത്തോളവും സ്വാഭിമാന ത്തിനുള്ള സമരം അവരുടെ വിമോചന പോരാട്ടത്തിന് ആവശ്യവും ശക്തവുമായ ഊര്‍ജ്ജം പകരുന്ന ഒരു സ്രോത സ്സാണ്. മര്‍ദ്ദകന്‍ കായികമായ ബലപ്രയോഗ ത്തിലൂടെ മാത്രമല്ല, മാനസികമായ കീഴ്‌പ്പെടുത്ത ലിലൂടെയും തന്റെ ആധിപത്യം സ്ഥാപിച്ചുറ പ്പിക്കുന്നു. തങ്ങള്‍ രണ്ടാംകിട ക്കാരാണ്. ഒന്നിനും കൊള്ളാത്ത വരാണ് മര്‍ദ്ദകനെ ആശ്രയിച്ചുമാത്രം ചിന്തിക്കാനും ചലിക്കാനും കഴിയുന്ന വരാണ് എന്നൊക്കെ യുള്ള അധമബോധം മര്‍ദ്ദിതരില്‍ സൃഷ്ടിക്കുന്ന തിലൂടെയും അതു തന്നെ നിരന്തരം പുനര്‍സൃഷ്ടിച്ച് ഉറപ്പിക്കുന്ന തിലൂടെയുമാണ് ഇത് ചെയ്യുന്നത്. ഇത് പൊളിക്കാനുള്ള ശക്തമായ ആയുധമാണ് സ്വാഭിമാന സമരം ദളിത്- ആദിവാസി- സ്ത്രീ എന്നീ സാമൂഹ്യ വിഭാഗങ്ങള്‍ മാത്രമല്ല മര്‍ദ്ദിത രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ മര്‍ദ്ദിത ജനവിഭാഗ ങ്ങള്‍ക്കും ഇത് ശരിയാണ്.

തങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് അധമരല്ല തുല്യരാണ് എന്ന ബോധ മാണ് സ്വാഭിമാനം എന്നാല്‍ ഓരോ മര്‍ദ്ദിത വിഭാഗ ത്തിന്റെയും കൂട്ടായ സ്വാഭിമാന ബോധം വ്യക്തികളെന്ന നിലയ്ക്ക് എല്ലാവരും തുല്യര്‍ എന്ന സങ്കല്‍പ്പത്തി ലധിഷ്ഠിത മായ ഒന്നാണ്. അതായത്, സ്ത്രീയാകാം പുരുഷ നാകാം പണിയെടു ക്കുന്നവനോ പണിയെടു പ്പിക്കുന്ന വനോ ആകാം ദളിതനോ സവര്‍ണ്ണനോ ആകാം. പക്ഷേ എല്ലാവരും വ്യക്തി കളെന്ന നിലയ്ക്ക് തുല്യരാണ്. അതുകൊണ്ട് തുല്യ പദവിക്കും അവസര ങ്ങള്‍ക്കും സ്വാതന്ത്ര്യ ത്തിനും അര്‍ഹരാണ്. ജന്മംകൊണ്ട് ഉണ്ടാകുന്ന ലിംഗപരമോ സാമൂഹ്യ- സാമ്പത്തികമോ ആയ സവിശേഷ തകളുടെ അടിസ്ഥാ നത്തില്‍ പദവിയും അവസരവും സ്വാതന്ത്ര്യവും നിശ്ചയിക്കുന്ന കാഴ്ച്ച പ്പാടിനെ എതിര്‍ ക്കുന്ന ഈ സമീപനം മുതലാളിത്വ (ബൂര്‍ഷ്വാ) ജനാധിപത്യ ത്തിന്റെ മൗലിക നിലപാടു കളില്‍പ്പെടുന്നു. മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കു ന്നെങ്കിലും എങ്ങും ബന്ധന സ്ഥനാണ്. എന്നൊക്കെ വിമര്‍ശിച്ച ആദ്യകാല ബൂര്‍ഷ്വാ ജനാധിപത്യചിന്തകരുടെ സങ്കല്‍പ്പ ങ്ങളിലെ മനുഷ്യനില്‍ തൊഴിലാളിയും അടിമയൊന്നും പെട്ടിരുന്നില്ല. എങ്കിലും അവരറി യാതെതന്നെ അവരുടെ വ്യക്തിത്വ സമത്വ സിദ്ധാന്തം ഇതു പോലുള്ള മര്‍ദ്ദിത ജനവിഭാഗ ങ്ങളുടെ സമത്വാവകാ ശത്തെക്കൂടി ഉള്‍ക്കൊള്ളുന്നു.

മുതലാളിത്വ രാജ്യങ്ങളില്‍ നീണ്ടകാലത്തെ പോരാട്ട ത്തിലൂടെ ഇത് കുറെ യൊക്കെ യാഥാര്‍ത്ഥ്യ മായിട്ടുണ്ട്. ബൂര്‍ഷ്വാ ജനാധിപത്യ ഔപചാരിക തയുടെ കനത്തെ ചങ്ങലക്കെട്ടു കളുണ്ടെങ്കിലും പഴയ അടിമ കളായിരുന്ന കറുത്ത വര്‍ക്ക് തുല്യത നിഷേധിക്കു ന്നതൊക്കെ തുടരുന്നു ണ്ടെങ്കിലും വ്യക്തി സമത്വ ബോധം മുതലാളിത്വ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക സമത്വ ബോധം മുതലാളിത്വ രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക ഘടനയുടെ അവിഭാജ്യ ഘടകമാക്കാന്‍ മുന്‍പോന്ന സൈദ്ധാന്തിക നിലപാടിനും തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്കു കഴിഞ്ഞു. മുതലാളിത്വ ഘടന ഇതു സാധ്യമാക്കി. മറിച്ച്, ഇന്ത്യയെ പ്പോലുള്ള മൂന്നാം ലോകമര്‍ദ്ദിത സമൂഹങ്ങളില്‍ മറ്റുപല പ്രാഥമിക ജനാധിപത്യ മൂല്യങ്ങളെയും പോലെ വ്യക്തി സമത്വബോധവും ഇനിയും നേടേണ്ട ഒന്നായി അവശേഷിക്കുന്നു. സാമ്രാജ്യത്വ താത്പര്യാ നുസരണം സൃഷ്ടിച്ചതും (ഇന്നിപ്പോള്‍ പുത്തന്‍ കൊളോണിയല്‍ രൂപത്തില്‍ പരിണമി ച്ചിരിക്കുന്നു). ബ്രാഹ്മണ്യ ജാതി ഘടനയും പരിഷ്‌ക്കരിച്ച ബാക്കി നില്‍ക്കുന്ന നാടുവാഴിത്വ ത്തിന്റെയും ദല്ലാള്‍ ഉദ്യോഗസ്ഥ മേധാവിത്വ മുതലാളിത്വ ത്തിന്റെയും ജനാധിപത്യ ത്തിന്റെയും താത്പര്യാ നുസരണം കൂട്ടി വികസിപ്പി ച്ചതുമായ ഇവിടുത്തെ ഭരണ സാമൂഹ്യ ഘടന ജനാധിപത്യ മെന്ന പേരിലാണ് അറിയ പ്പെടുന്ന തെങ്കിലും അതിന്റെ ഒരു കണിക പോലും ഇതിലില്ല. അതു കൊണ്ടുതന്നെ, മൗലീകമായ ജനാധിപത്യ പോരാട്ടം നമ്മുടെ സമൂഹ ത്തിന്റെ നിര്‍ണ്ണായക ആവശ്യ ങ്ങളിലൊന്നായി തുടരുന്നു. ഇതില്‍ സ്വാഭിമാന സമരവും ഒരു സുപ്രധാന കടമയാകുന്നു.

ഈ സമരം ഏത് ആശയ ശാസ്ത്ര- രാഷ്ട്രീയ നിലപാടില്‍ നിന്നാണ് നടത്തേണ്ടത്? ഇന്ത്യയുടെ വിവിധ ദേശീയതകളില്‍ മുന്‍ കാലങ്ങളില്‍ നടന്ന സ്വാഭിമാന സമരങ്ങളുടെ (ഇവ മുഖ്യമായും ജാതി വ്യവസ്ഥ ക്കെതിരെ യുള്ളവരാ യിരുന്നു) അനുഭവങ്ങള്‍ ഉന്നയിക്കുന്ന ഈ ചോദ്യത്തിന് മറുപടി കണ്ടെത്തുന്നത് യഥാര്‍ത്ഥ ജനാധിപത്യ വിമോചന സമരങ്ങള്‍ക്കും ആവശ്യമാണ്. ജാതി ക്രമത്തിന്റെ ഭാഗിക പരിഷ്‌ക്കരണ ത്തിനപ്പുറം ആ സമരങ്ങള്‍ക്ക് വികസിക്കാന്‍ കഴിഞ്ഞില്ല. വ്യക്തി ബോധവും വ്യക്തി സമത്വ സങ്കല്‍പ്പവും ജാതിബോധത്തിന് കീഴ്‌പ്പെട്ടു നില്‍ക്കുന്ന അവസ്ഥ യിലുണ്ടാക്കിയ ബോധത്തിന് വിള്ളലുകള്‍ ക്കു പോലും അധികകാലം നിലനിര്‍ത്താ നായില്ല. വ്യക്തി സമത്വ സങ്കല്‍പ്പ ത്തിന്റെ ഭാഗമായിട്ടു മുന്നോട്ടുവച്ച നിര്‍ദ്ദേശ ങ്ങള്‍ക്ക് (വിദ്യാഭ്യാസം, വ്യക്തിഗത സ്വത്ത് സമാഹരണത്തിന് ഉതകുന്ന ഉല്‍പ്പാദന വൃത്തികള്‍ മുതലായവ) സാമ്രാജ്യത്വ നിയന്ത്രിത പരിവര്‍ത്തന ങ്ങളില്‍ നിന്ന് വേര്‍ പെടാ നായില്ല. പരിഷ്‌ക്കരിച്ച ജാതി ഘടനയുള്‍ പ്പെടെയുള്ള പുതുക്കി പ്പണിത പഴയ അധികാര ബന്ധങ്ങളും വ്യവസ്ഥയും നില നിര്‍ത്തു ന്നതിലെ പുതിയ ഒരുക്കങ്ങളായി അവ മാറി. ഒരു മര്‍ദ്ദിത രാജ്യത്തിലെ ബൂര്‍ഷ്വാ ജനാധിപത്യ ചിന്തയുടെ പ്രയോഗ ത്തിന്റെയും അനിവാര്യ പരിമിതി യാണ് ഇതിലെല്ലാം പ്രതിഫലിച്ചത്. ജനാധിപത്യ പുരോഗമന ത്തിനുള്ള മുഖ്യ തടസ്സ ങ്ങളിലൊന്ന് മുതലാളി ത്വത്തിന്റെ ഉയര്‍ന്ന ഘട്ടമായ സാമ്രാജ്യത്വത്തെ മൗലീകമായ രീതിയില്‍ നേരിടാ നാവില്ല. മുതലാളി വര്‍ഗ്ഗത്തിന്റെ നേര്‍വിപരീതമായ തൊഴിലാളി വര്‍ഗ്ഗ നില പാടിനെ അതു സാധ്യമാകൂ. (വര്‍ഗ്ഗങ്ങളെ ഇല്ലാതാക്കുന്ന എല്ലാവിധ ആധിപത്യ വിധേയത്വ ബന്ധങ്ങളേയും നശിപ്പിക്കുന്ന ആശയ ശാസ്ത്ര- രാഷ്ട്രീയ നിലപാടാണ് തൊഴിലാളി വര്‍ഗ്ഗനിലപാട് എന്നതുകൊണ്ട് അര്‍ത്ഥ മാക്കുന്നത്).

ഭരണകൂട ത്തിന്റെയും പാര്‍ലമെന്ററി ദല്ലാള്‍ഭരണ വര്‍ഗ്ഗങ്ങളുടെയും ജനാധിപത്യ- മതേതര കാപട്യത്തെ തുറന്നെതിര്‍ക്കുക

ജാതി ഇത്രയ്ക്ക് പ്രകടമായി നില നില്‍ക്കുമ്പോളും സാമൂഹ്യ ശാസ്ത്ര- രാഷ്ട്രീയ വിശകലന ങ്ങളിലും പരിഹാര നിര്‍ദ്ദേശങ്ങളിലും അതിനെ പലപ്പോഴും മറച്ചു നിര്‍ത്തുന്നുണ്ട്. ഉദാഹരണ ത്തിന് ജാതി യിലൂടെ യാണ് വ്യക്തികള്‍ സമൂഹ ങ്ങളില്‍ അംഗങ്ങളാ കുന്നത്. മതവിശ്വാസവും ആചാരങ്ങളും അനുഭവി ക്കുന്നത്. എന്നാല്‍ മതേതരത്വം- വര്‍ഗ്ഗീയത മുതലായവ ചര്‍ച്ച ചെയ്യുമ്പോള്‍ ജാതിയുടെ ഈ മധ്യസ്ഥത അപ്രത്യക്ഷ മാകുന്നു. അവിടെ വ്യക്തിയും- മതവും ഭരണ കൂടവും മാത്രമാണ് ചര്‍ച്ചാബിന്ദു. പാര്‍ല മെന്ററി ഭരണ ക്രമത്തിലെ തെരഞ്ഞെടുപ്പില്‍ വോട്ടവ കാശമുള്ള ജനങ്ങളുടെ വ്യക്തികളുടെ സമ്മതിദാനം നടക്കുന്നു വെന്നാണ് തത്വം. എന്നാല്‍ തെരഞ്ഞെടു പ്പിന്റെ എല്ലാ തലങ്ങളിലും വിശകലന വിഷയവും ചര്‍ച്ചയും ജാതി മതസമ വാക്യങ്ങളാണ്.

മധ്യകാല യൂറോപ്പില്‍ കത്തോലിക്കാ സഭ മതപര മെന്നപോലെ ലൗകീക ജീവിത ത്തിന്റെ എല്ലാ വിഷയങ്ങളിലും ഇടപെട്ടിരുന്നു. ഇത്തരം വിഷയ ങ്ങളെയാണ് സെക്യുലര്‍ എന്നു വിശേഷി പ്പിച്ചിരുന്നത്. ഇങ്ങനെ സെക്യുലര്‍ ആയിട്ടുള്ള കാര്യങ്ങളില്‍ മതം ഇടപെടാന്‍ പാടില്ല, അത് ഭരണകൂട ത്തിന്റെ രാഷ്ട്രീയ സമൂഹ ത്തിന്റെ വിഷയമാണ്. മതം ആത്മീയ വിഷയ ങ്ങളുടെ തലത്തില്‍ ഒതുങ്ങണം. അവിടെ ഭരണകൂടം ഇടപെടരുത്. ഇത്തരത്തില്‍ ഭരണകൂടവും മതവും വേര്‍തിരിഞ്ഞു നില്‍ക്കണം. ഇതാണ് ബൂര്‍ഷ്വാ ജ്ഞാനോദയ ത്തിലൂടെ ഉയര്‍ന്നുവന്ന മതേതര സങ്കല്‍പ്പം. സെക്യുലറിസം പ്രത്യക്ഷത്തില്‍ ഭരണകൂടവും മതവും തമ്മിലുള്ള ബന്ധമാണ് അത് കൈകാര്യം ചെയ്യുന്നത്. അതുവഴി മതം വ്യക്തിപരമായ ഒരു പ്രശ്‌ന മായിതീരുന്നു. ഇങ്ങനെ ബൂര്‍ഷ്വാ മതേ തരത്വ സമീപനം ബൂര്‍ഷ്വാ വ്യക്തി സങ്കല്‍പ്പത്തെ സമ്പുഷ്ടമാക്കി. മതപരമായ ആത്മീയതെ ബൂര്‍ഷ്വാ കോണില്‍നിന്ന് നിര്‍വ്വചിച്ചു. നമ്മുടെ സാമൂഹ്യ സാഹചര്യ ത്തില്‍ ഇതെങ്ങനെ പ്രാവര്‍ത്തി കമാകും?

ഇവിടെ വ്യക്തി ജാതിക്കുള്ളില്‍ അടയ്ക്ക പ്പെട്ടിരിക്കുന്നു. ജാതിക്ക് തത്വത്തില്‍തന്നെ അംഗീകാ രമില്ലാത്ത ക്രിസ്ത്യന്‍- ഇസ്ലാം, സിക്ക്, ബുദ്ധ-ജൈന മത വിഭാഗങ്ങളും ഇതിന് അപവാദമല്ല. അങ്ങനെ വരുമ്പോള്‍ ഇവിടെ ഭരണകൂടം, മതം, വ്യക്തി എന്നിവ തമ്മിലുള്ള ബന്ധം പാശ്ചാത്യ സാഹചര്യ ങ്ങളില്‍ നിന്ന് വ്യത്യസ്ത മാകണം. നിര്‍വചന ങ്ങളും പ്രായോഗിക പദ്ധതിയും വ്യത്യസ്ത മാകണം. ജാതിയി ലൂടെയാണ് ഇവിടെ ഓരോരു ത്തരും ഏതെങ്കിലും മതത്തിന്റെ ഭാഗമാകുന്നത്. അതുകൊണ്ട് ഭരണകൂടം മതകാര്യ ങ്ങളില്‍നിന്ന് ഔപചാ രികമായി വേറിട്ടു നിന്നാലും നമ്മുടെ സാഹചര്യ ത്തില്‍ മതം വ്യക്തി പരമാകില്ല. മാത്രമല്ല, മതകാര്യ ങ്ങളിലെ ഭരണകൂട സാന്നിദ്ധ്യം ജാതിയിലൂടെ തുടരും. ഭരണകൂട വിഷയമായ പൗരത്വ ത്തിന്റെ അവിഭാജ്യ ഭാഗമാണ് ജാതി. പൗരത്വ ത്തിന്റെ പ്രാഥമിക ഉപാധിയായ ജനനം സാക്ഷ്യ പ്പെടുത്താന്‍ മുതല്‍ മരണംവരെ ജാതിക്കുള്ള (മതസമുദാ യത്തിന്) കേന്ദ്രസ്ഥാനം ഓര്‍ത്താല്‍ ഇത് വ്യക്തമാകും. ജാതി (മത) ആചാരങ്ങള്‍ ഏറ്റവും ഗാഢമായി വ്യക്തിയെ മുറുക്കുന്ന അവസര ങ്ങളുമാണല്ലോ ഇതൊക്കെ. ചുരുക്കത്തില്‍ ജാതി നശിപ്പിക്കാതെ ഇവിടെ മതേതരത്വം ഉണ്ടാകാന്‍ പോകുന്നില്ല. ഇന്ത്യയുടെ ജനാധിപത്യ വല്‍ക്കര ണത്തില്‍ മൗലീക പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണിത്. ഭരണകൂടം എല്ലാ മതങ്ങളോടും സമഭാവന യോടെ സമീപിക്ക ണമെന്ന ദല്ലാള്‍ ഭരണ വര്‍ഗ്ഗങ്ങളുടെ നിലപാട് ബ്രാഹ്മണ്യ ജാതി ക്രമവുമായുള്ള സഹവാസ മല്ലാതെ മറ്റൊന്നുമല്ല.